വി. വി. നഗർ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(വി. വി. നഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വി. വി. നഗർ യൂണിറ്റ്
പ്രസിഡന്റ് ടി. വി. മാധവൻ
വൈസ് പ്രസിഡന്റ് വിദ്യാധരൻ
സെക്രട്ടറി ജഗദീശൻ കെ. യു.
ജോ.സെക്രട്ടറി മധുസൂദനൻ ഇ.
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത് ചെറുവത്തൂർ
വി. വി. നഗർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ലഘു ചരിത്രം

1962 സെപ്തംബർ 10 ന് ആണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകൃതമായത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് സ് കോളേജാണ് ഉദ്ഘാടനത്തിന് വേദിയായത്. കോളേജ് പ്രിൻസിപ്പാൾ ഫാ. തിയോഡെഷ്യസ് ആണ് ഉദ്ഘാടന കർമം നിർവഹിച്ചത്. അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന കാസറഗോഡ് ജില്ലയിലും 70 കളിൽത്തന്നെ പരിഷത്ത് പ്രവർത്തനം തുടങ്ങിയിരുന്നു. 1980 ജനവരി ആദ്യവാരം തൃക്കരിപ്പൂർ ഗവ: ഹൈസ്ക്കൂളൽ ജില്ലാ സമ്മേളനം നടന്നു. കാസറഗോഡ് , കണ്ണൂർ, തലശേരി എന്നീ മേഖലകളിലും ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സമ്മേളനങ്ങൾ നടന്നിരുന്നു.

ഈ പ്രവർത്തനങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് 1982 ൽ ചെറുവത്തൂരിലും യൂണിറ്റ് രൂപീകരിച്ചു. പ്രധാനമായും കുട്ടമത്ത് സ്ക്കൂൾ കേന്ദ്രീകരിച്ചാണ് യൂണിറ്റ് പ്രവർത്തനങ്ങൾ നടന്നിരുന്നത്. കെ.വി കൃഷ്ണൻ മാസ്റ്റർ നേതൃത്വത്തിൽ വരുന്ന തോടെ ജില്ലയിലാകെ അറിയപ്പെടുന്ന യൂണിറ്റായി ചെറുവത്തൂർ മാറി. യൂനിറ്റു പരിധിക്കു പുറമെ കയ്യൂർ, നീലേശ്വരം ഭാഗങ്ങളിലും വ്യാപകമായി ക്ലാസുകൾ എടുത്തിരുന്നു. കുട്ടമത്ത് സ്ക്കൂൾ കേന്ദ്രീകരിച്ച് രാത്രി വൈകുവോളം നടന്ന ചർച്ചകൾ, പപ്പൻ കുട്ടമത്ത് മാഷുടെ ഒക്കെ നേതൃത്വത്തിൽ നടന്ന കലാ ജാഥാ പരിശീലന ക്യാമ്പുകൾ, പരിഷത്ത് അടുപ്പ് നിർമാണ പ്രവർത്തനങ്ങൾ, പുസ്തക പ്രചരണം എന്നിവയെല്ലാം എടുത്ത് പറയേണ്ട പ്രവർത്തനങ്ങളാണ്.

1980 തുടക്കത്തിൽ തന്നെ വി.വി. നഗറിൽ യൂണിറ്റ് രൂപീകരണ യോഗം ചേർന്നിരുന്നു. എന്നാൽ പ്രധാനമായും കുട്ടമത്ത് യൂണിറ്റുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 2006 ഓടെ കുട്ടമത്ത് യൂണിറ്റ് പ്രവർത്തനം മന്ദീഭവിക്കുകയും വി.വി. നഗർ കേന്ദ്രമായി പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. 2008 നവമ്പർ 7 ന് നടന്ന ഗ്രാമോത്സവം - ശാസ്ത്ര സാംസ്കാരികോത്സവ പഞ്ചായത്തുതല സമാപനം ഏറെ ശ്രദ്ദേയമായ പ്രവർത്തനമായിരുന്നു. ടി.വി. മാധവൻ മാസ്റ്റർ ചെയർമാനും കെ.പ്രേം രാജ് കൺവീനറുമായി വിവിധങ്ങളായ പരിപാടികൾ പഞ്ചായത്തിലുടനീളം നടത്തിയിരുന്നു.

രണ്ടു ദിവസം നീണ്ടു നിന്ന ബാലവേദി ക്യാമ്പ് , ബാലവേദി കൂടിച്ചേരലുകൾ 2016 ഏപ്രിൽ 20 മുതൽ ഒരു മാസത്തോളം നടന്ന ഇംഗ്ലീഷ് പഠനവുമായി നടന്ന ക്യാമ്പ് , യുവ സമിതി കൂട്ടായ്മകൾ, കുട്ടികളുടെ പ്രകൃതി പഠന യാത്രകൾ,മൂട്ടോളി പുഴയോരത്ത് നടന്ന ബാലവേദി സംഗമം എന്നിവ യൂണിറ്റിന്റെ സജീവത നിലനിർത്തുന്ന പ്രവർത്തനങളായിരുന്നു. മൈലാട്ടി കുന്ന് ഇടിച്ചു നശിപ്പിക്കലിനെതിരെ പ്രദേശത്തെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് നടത്തിയ പ്രക്ഷോഭ പ്രവർത്തനങ്ങൾ, കുഴൽ കിണറുകൾ വ്യാപകമായപ്പോൾ ശുദ്ധജല സർവെയുമായി ബന്ധപ്പെട്ട് നടത്തിയ സർവെ എന്നിവ പരിസര രംഗത്തെ ശ്രദ്ദേയ ഇടപെടലായിരുന്നു.

ചെറുവത്തൂർ ടൗണിലും വിവി നഗറിലുമായി നടന്ന വിദ്യാഭ്യാസ സംവദയാത്രകൾ, കാൽനട ജാഥാ ഉദ്ഘാടനം, കലാ ജാഥ സ്വീകരണ പരിപാടികൾ, പുസ്തക - മാസിക പ്രചരണങ്ങൾ രണ്ടു തവണ കളിലായി ഏറ്റെടുത്ത മേഖലാ സമ്മേളനങ്ങൾ ഇവയെല്ലാം യൂനിറ്റിനെ മേഖലയിലെ തന്നെ മികച്ച യൂനിറ്റുകളിലൊന്നായി മാറ്റിയിരുന്നു. സജീവ പ്രവർത്തകരുടെ അഭാവം യൂണിറ്റ് പ്രവർത്തനം മന്ദീഭവിക്കാൻ ഇടയാകുന്നുണ്ട്. വജ്രജൂബിലി വർഷത്തിൽ സജീവമായ യൂണിറ്റ് പ്രവർത്തനം നടത്താൻ യൂണിറ്റിനെ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു.

"https://wiki.kssp.in/index.php?title=വി._വി._നഗർ_യൂണിറ്റ്&oldid=10043" എന്ന താളിൽനിന്ന് ശേഖരിച്ചത്