ശങ്കരംപാടി യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ശങ്കരംപാടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശങ്കരംപാടി യൂണിറ്റ്
പ്രസിഡന്റ് വിനോദ് കുമാർ പി.
വൈസ് പ്രസിഡന്റ് ശ്രീജ ടി.
സെക്രട്ടറി നാരായണൻ കെ.
ജോ.സെക്രട്ടറി ലതിക സുരേഷ്
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത് കുറ്റിക്കോൽ
ശങ്കരംപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

2016 -ഇൽ ആയിരുന്നു യൂണിറ്റ് രൂപീകരിച്ചത്. പുരോഗമന പ്രസ്ഥാനത്തിന് സ്വാധീനമില്ലാത്ത പ്രദേശം ആണിത്. കർഷകരും തൊഴിലാളികളുമാണ് കൂടുതൽ. റബ്ബർ ആണ് മുഖ്യ കൃഷി. കവുങ്ങ്. തെങ്ങ് കൃഷിയും ഉണ്ട് . ജില്ലാ അതിർത്തിയായ നന്ദാരപദവിൽ നിന്നും ആരംഭിക്കുന്ന മലയോര ഹൈവേ യൂണിറ്റിന്റെ മധ്യത്തിൽ കൂടെ കടന്നുപോകുന്നു.. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ 3, 4 വാർഡുകളിലാണ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. സോപ്പ് നിർമ്മാണ പരിശീലനം 2017 ൽ നടത്തിയപ്പോൾ 100 പേർ പങ്കെടുക്കുകയും 2 ടീമുകൾ സംരംഭമായി ഏറ്റെടുത്ത് പ്രവർത്തിക്കുന്നു. തുടക്കത്തിൽ 15 മെമ്പർമാരായിരുന്നു. ഇപ്പോൾ 25 അംഗങ്ങൾ ഉണ്ട്. 2017 ൽ കലാജാഥ സ്വീകരണം നൽകി. രാത്രി 7.30 ന് നൂറിലധികം പേർ പങ്കെടുത്തു. പരിഷത്തിനെ കുറിച്ച് ജനങ്ങൾക്ക് മതിപ്പുണ്ടാക്കി. ഈ വർഷം 20 ചൂടാറാപ്പെട്ടി . 2000 രൂപയുടെ പുസ്തകകുറിയിൽ 8 പേരെ ചേർത്തു.

ആദ്യ ഭാരാവാഹികൾ

  • പ്രസിഡണ്ട്: ബി. ബാലചന്ദ്രൻ
  • വൈസ്. പ്രസിഡണ്ട്: വർഗ്ഗീസ് മാമൻ
  • സെക്രട്ടറി: കെ. രാജേന്ദ്രൻ മാസ്റ്റർ
  • ജോ. സെക്രട്ടറി: പ്രഭാകരൻ കെ.
"https://wiki.kssp.in/index.php?title=ശങ്കരംപാടി_യൂണിറ്റ്&oldid=10309" എന്ന താളിൽനിന്ന് ശേഖരിച്ചത്