സംവാദം:ഒലി ഹാൻസൺ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഇത്തരം ലേഖനങ്ങൾ ഇവിടെ വേണോ? ഇത് വിക്കിപീഡിയയ്ക് നൽകിക്കൂടെ? --ശിവഹരി 10:14, 17 മേയ് 2012 (BST)

ഇവിടെയും അവിടെയും ഉപയോഗിക്കാം. ഒലിഹാൻസൻ ദിനം എല്ലാവർഷവും നാം ആചരിക്കുന്നതിനാൽ അദ്ദേഹത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു കുറിപ്പ് പരിഷത്ത് വിക്കിയിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഏതുവർഷം വേണമെങ്കിലും അത് റഫർ ചെയ്യാമല്ലോ.... ഒലിഹാൻസനെ സംബന്ധിച്ച് നമുക്ക് പറയാനുള്ള കാര്യങ്ങൾ മുഴുവനും വിക്കിപീഡിയയിൽ പറയാനുമാവില്ല. റഫറൻസിന്റെ ലഭ്യത, താല്പര്യ വ്യത്യാസം, വൈകാരിക സമീപിനം എന്നീ വിഷയങ്ങളിൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകാം.... അപ്പോൾ ഇവിടെ എഴുതിയിട്ട് സാദ്ധ്യമായ രൂപത്തിൽ അവിടെയും എഴുതി, കൂടുതൽ വായനയ്ക്ക് ഇതിന്റെ ലിങ്ക് കൊടുക്കുന്നതായിരിക്കും നല്ലത്. ഇത്തരം ലേഖനങ്ങൾ ഇനിയും വരേണ്ടതുണ്ട്. പ്രധാന ശാസ്ത്രജ്ഞരെയും സാമൂഹ്യ പ്രവർത്തകരെയും നാം ആചരിക്കുന്ന ദിനങ്ങളെയും ഒക്കെപ്പറ്റിയുള്ള ലേഖനങ്ങൾ ഉണ്ടാവണം. Adv.tksujith 02:28, 18 മേയ് 2012 (BST)
"https://wiki.kssp.in/index.php?title=സംവാദം:ഒലി_ഹാൻസൺ&oldid=197" എന്ന താളിൽനിന്ന് ശേഖരിച്ചത്