"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
വരി 81: വരി 81:
ട്രഷറര്        - പി.എസ്.സാനു.
ട്രഷറര്        - പി.എസ്.സാനു.


മേഖലാ കമ്മിറ്റികള്.
== മേഖലാ കമ്മിറ്റികൾ ==


ഓച്ചിറ
# [[ഓച്ചിറ]]
 
# [[കരുനാഗപ്പള്ളി]]
കരുനാഗപ്പള്ളി
# [[ചവറ]]
 
# [[ശാസ്താംകോട്ട]]
ചവറ
# [[കൊട്ടാരക്കര]]
 
# [[വെട്ടിക്കവല]]
ശാസ്താംകോട്ട
# [[അഞ്ചൽ]]
 
# [[ചടയമംഗലം]]
കൊട്ടാരക്കര
# [[ചാത്തന്നൂർ]]
 
# [[മുഖത്തല]]
വെട്ടിക്കവല
# [[കുണ്ടറ]]
 
അഞ്ചല്
 
ചടയമംഗലം
 
ചാത്തന്നൂര്
 
മുഖത്തല
 
കുണ്ടറ





00:58, 20 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കൊല്ലം ജില്ല
പ്രസിഡന്റ് കെ.ആർ.മനോജ്
സെക്രട്ടറി എം. ഉണ്ണിക്കൃഷ്ണ പിള്ള
ട്രഷറർ പി.എസ്.സാനു
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം സഞ്ചാരിമുക്ക്

മാടന് നട, വടക്കേവിള പി.ഒ. കൊല്ലം. 691010

ഫോൺ ...........
ഇ-മെയിൽ ....................
ബ്ലോഗ് .............
മേഖലാകമ്മറ്റികൾ ..................

കൊല്ലം ജില്ല

പൊതു വിവരങ്ങള്(ആമുഖം)

കേരളത്തിന്റ്റെ തെക്കെ അറ്റത്തു നിന്നു രണ്ടാമത്തെ ജില്ലയാണു് കൊല്ലം. കൊല്ലം ജില്ലയുടെ തെക്ക് തിരുവനന്തപുരം, വടക്ക് ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്നാടും സ്ഥിതി ചെയ്യുന്നു. നാഷനല് ഹൈവേ 47,എം.സി.റോഡ്, കൊല്ലം-ചെംകോട്ട ഹൈവേ എന്നീ പ്രധാന റോഡുകളും കല്ലടയാറ്, ഇത്തിക്കരയാറ്, പള്ളിക്കലാറ് എന്നീ നദികളും ഈ ജില്ലയിലൂടെ കടന്നു പോകുന്നു. കൊല്ലം പട്ടണം ആണ് ജില്ലയുടെ ആസ്ഥാനം. കൊല്ലം, പുനലൂര്, പരവൂര്, കരുനാഗപ്പള്ളി എന്നീ മുനിസിപ്പാലിറ്റികളും 70 പഞ്ചായത്തുകളും, 13 ബ്ലോക്കു പഞ്ചായത്തുകളും ഈ ജില്ലയില് സ്ഥിതി ചെയ്യുന്നു.

കേരളത്തിലെ പ്രധാന പരംപരാഗത വ്യവസായങ്ങള് ആയ കശുവണ്ടി, കയറ്, കയ്ത്തറി എന്നിവ ഈ ജില്ലയിലെ പ്രധാന തൊഴില് മാര്ഗങ്ങള് ആണ്. ഇതില് കശുവണ്ടി വ്യവസായത്തിന്റ്റെ കേരളത്തിലെ ആസ്ഥാനം കൊല്ലം ആണു്.

വില പിടിപ്പുള്ള ധാതു മണല് നിക്ഷേപം കൂടുതല് ഉള്ളത് ഈ ജില്ലയില് ആണ്. അതു കൊണ്ട് തന്നെ ധാതുമണല് വ്യവസായസ്ഥാപനങ്ങള് ആയ ഐ.ആറ്.ഇ., കെ.എം.എം.എല്. ഇവ ഈ ജില്ലയില് സ്ഥിതി ചെയ്യുന്നു. അതോടൊപ്പം ടൈറ്റാനിയം ഡൈഓക്സൈഡ് വ്യവസായവും ഇവിടെ സ്ഥിതി ചെയ്യുന്നു. കൂടാതെ സിറാമിക്സ് വ്യവസായം, പുനലൂര് പേപ്പറ് മില്ല് ഇവയും ഈ ജില്ലയിലാണ്.

റംസാറ് സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ മൂന്ന് തണ്ണീര്തടങ്ങളില് ശാസ്താംകോട്ട, അഷ്ടമുടി എന്നിവ ഈ ജില്ലയിലാണ്. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലാശയവും ആണ് ശാസ്താംകോട്ട തടാകം.

ജില്ലാ ആസ്ഥാനമായ കൊല്ലം കേരളത്തിലെ 5 കോര്പ്പറേഷനുകളില് ഒന്നാണ്. പ്രകൃതിമനോഹരമായ ഈ നഗരം അറേബ്യന് കടല്, അഷ്ടമുടികായല് ഇവ്യ്ക്കിയില് സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപ് ആണ്. ചരിത്രാതീതകാലം മുതല് തന്നെ ഈ നഗരം ചൈന തുടങ്ങിയ ദേശങ്ങളുമായി വ്യാപാരബന്ധത്തില് ഏര്പ്പെട്ടു പോന്നിരുന്നു.


പരിഷത്ത് ഭവന് - വിലാസം.

സഞ്ചാരിമുക്ക് മാടന് നട, വടക്കേവിള പി.ഒ. കൊല്ലം. 691010

പ്രസിഡന്റ്റ് - കെ.ആറ്.മനോജ്.

സെക്രട്ടറി - എം. ഉണ്ണിക്കൃഷ്ണ പിള്ള.

ട്രഷറര് - പി.എസ്.സാനു.

മേഖലാ കമ്മിറ്റികൾ

  1. ഓച്ചിറ
  2. കരുനാഗപ്പള്ളി
  3. ചവറ
  4. ശാസ്താംകോട്ട
  5. കൊട്ടാരക്കര
  6. വെട്ടിക്കവല
  7. അഞ്ചൽ
  8. ചടയമംഗലം
  9. ചാത്തന്നൂർ
  10. മുഖത്തല
  11. കുണ്ടറ


ജില്ലയിലെ പ്രധാന പ്രവറ്ത്തനങ്ങള്.

മാസിക പ്രസിദ്ധീകരണ ക്യാംപയിന്.

സംസ്ഥാന തലത്തില് ജൂലായ് ഒന്നിന് ആരംഭിച്ച പ്രത്യേക ക്യാംപയിന് ജില്ലയിലും നന്നായി തന്നെ നടന്നു വരുന്നു. പ്രത്യേക ക്യാംയിന്റെ ഭാഗമായി മുന് വര്ഷങ്ങളില് സംസ്ഥാന തലത്തില് മികച്ച പ്രവര്ത്തനം കാഴ്ചവെച്ച ജില്ലയാണ് കൊല്ലം. തുടര്ച്ചയായി ആയിരം ഓര്ഡറുകളില് അധികം നേടിയ മേഖല എന്ന ഖ്യാതിയുമായി കരുനാഗപ്പള്ളി മുന്നില് തന്നെയുണ്ട്. ചടയമംഗലം, ശാസ്താംകോട്ട, കൊട്ടാരക്കര തുടങ്ങിയ മേഖലകളും മികച്ച പ്രവര്ത്തനം നടത്തുന്നുണ്ട്.


വിദ്യാഭ്യാസ സംഗമം.

അന്തര്ദ്ദേശീയ തലത്തില് ശ്റദ്ധയാകറ്ഷിച്ചു കൊണ്ട് 1997-ല് മുതല് കേരളത്തില് സ്കൂള് വിദ്യാഭ്യാസരംഗത്തു നിലനില്ക്കുന്ന പാഠ്യപദ്ധതി് അട്ടിമറിക്കുന്നതിനെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ആഗസ്റ്റ് 28-ന് കൊട്ടാരക്കര ഗവ.ഗേള്സ് ഹൈസ്കൂളില് വിദ്യാഭ്യാസ സംഗമം നടന്നു.

"https://wiki.kssp.in/index.php?title=കൊല്ലം&oldid=2707" എന്ന താളിൽനിന്ന് ശേഖരിച്ചത്