"ദുബായ് ബാലശാസ്ത്ര കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
 
വരി 1: വരി 1:

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ദുബായ് മുനിസിപ്പാലിറ്റി എൻ‌വയോണ്മെന്റ് ഡിപാർട്മെന്റിന്റെ  സഹകരണത്തോടെ യു എ ഇയിൽ സംഘടിപ്പിച്ച ദുബായ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് സമാപിച്ചു. ജൂൺ 23 ശനിയാഴ്ച ദുബായ് അൽ അഹ്ലി ക്ലബ് ഹാളിൽ നടന്ന സമാപനത്തിൽ യുവഗവേഷകരുടെ കണ്ടെത്തലുകളുടെ അവതരണവും മൂല്യ നിർണയവും നടന്നു.
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ദുബായ് മുനിസിപ്പാലിറ്റി എൻ‌വയോണ്മെന്റ് ഡിപാർട്മെന്റിന്റെ  സഹകരണത്തോടെ യു എ ഇയിൽ സംഘടിപ്പിച്ച ദുബായ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് സമാപിച്ചു. ജൂൺ 23 ശനിയാഴ്ച ദുബായ് അൽ അഹ്ലി ക്ലബ് ഹാളിൽ നടന്ന സമാപനത്തിൽ യുവഗവേഷകരുടെ കണ്ടെത്തലുകളുടെ അവതരണവും മൂല്യ നിർണയവും നടന്നു.
അവസാന ഘട്ട പ്രോജക്ട് അവതരണത്തിന് 21ഓളം സ്കൂളുകളിലെ വിദ്യാർത്ഥികളായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 6 മാസക്കാലമായി ‘മാലിന്യനിർമാർജനത്തിലൂടെയുള്ള പരിസരശുചിത്വം’ എന്ന വിഷയവുമാ‍യി ബന്ധപ്പെട്ടുള്ള വിവിധ ഉപവിഭാഗങ്ങളിലെ ഗവേഷണങ്ങളാണ് ഇവർ നടത്തിവന്നിരുന്നത്. വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘത്തിന്റെ പഠന ഗവേഷണ ഫലങ്ങൾ പോസ്റ്ററുകളിലൂടെയും നിശ്ചല-പ്രവർത്തന മാതൃകകളിലൂടെയും അവതരിപ്പിച്ചു. ഇതിനു ശേഷം ശാസ്ത്രകാരന്മാരും വിദഗ്ധരും അധ്യാപകരും അടങ്ങുന്ന സദസിനു മുന്നിൽ ഈ പ്രോജക്ടുകളുടെ പ്രസന്റേഷൻ അവതരിപ്പിച്ചു. മൂല്യകർത്താക്കളുടെയും സദസിന്റെയും സംശയങ്ങൾക്ക് കുട്ടികൾ മറുപടി പറഞ്ഞു. ജീവരാശിയുടെ സർവനാശത്തിലേക്ക് വഴിതെളിക്കുന്ന തരത്തിലുള്ള മാലിന്യങ്ങളാണ് നമുക്ക് ചുറ്റും അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നത്. ഇത് തടഞ്ഞില്ലെങ്കിൽ അടുത്ത തലമുറയുടെ ഭാവി ആശങ്കയ്ക്ക് ഇടനൽകുമെന്ന് കുട്ടികളുടെ അന്വേഷണ സർവേ ഫലങ്ങൾ തെളിയിക്കുന്നു. മാലിന്യങ്ങളെ ഊർജമാറ്റം നടത്തി പുതിയ ഊർജവിഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടുള്ള പുത്തൻ ആശയങ്ങളും വിദ്യാർത്ഥികൾ മുന്നോട്ടു വച്ചിട്ടുണ്ട്. യു എ ഇയിലെ കടൽതീരങ്ങളിലെയും സ്കൂളുകളിലെയും ഫ്ലാറ്റുകളിലെയും മാലിന്യങ്ങളെക്കുറിച്ച് പഠിച്ച പ്രോജക്ടുകളുടെ കണ്ടെത്തലുകൾ ആശങ്കയുളവാക്കുന്നതാണ്.

23:30, 14 ഒക്ടോബർ 2013-നു നിലവിലുള്ള രൂപം

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ദുബായ് മുനിസിപ്പാലിറ്റി എൻ‌വയോണ്മെന്റ് ഡിപാർട്മെന്റിന്റെ സഹകരണത്തോടെ യു എ ഇയിൽ സംഘടിപ്പിച്ച ദുബായ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് സമാപിച്ചു. ജൂൺ 23 ശനിയാഴ്ച ദുബായ് അൽ അഹ്ലി ക്ലബ് ഹാളിൽ നടന്ന സമാപനത്തിൽ യുവഗവേഷകരുടെ കണ്ടെത്തലുകളുടെ അവതരണവും മൂല്യ നിർണയവും നടന്നു. അവസാന ഘട്ട പ്രോജക്ട് അവതരണത്തിന് 21ഓളം സ്കൂളുകളിലെ വിദ്യാർത്ഥികളായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 6 മാസക്കാലമായി ‘മാലിന്യനിർമാർജനത്തിലൂടെയുള്ള പരിസരശുചിത്വം’ എന്ന വിഷയവുമാ‍യി ബന്ധപ്പെട്ടുള്ള വിവിധ ഉപവിഭാഗങ്ങളിലെ ഗവേഷണങ്ങളാണ് ഇവർ നടത്തിവന്നിരുന്നത്. വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘത്തിന്റെ പഠന ഗവേഷണ ഫലങ്ങൾ പോസ്റ്ററുകളിലൂടെയും നിശ്ചല-പ്രവർത്തന മാതൃകകളിലൂടെയും അവതരിപ്പിച്ചു. ഇതിനു ശേഷം ശാസ്ത്രകാരന്മാരും വിദഗ്ധരും അധ്യാപകരും അടങ്ങുന്ന സദസിനു മുന്നിൽ ഈ പ്രോജക്ടുകളുടെ പ്രസന്റേഷൻ അവതരിപ്പിച്ചു. മൂല്യകർത്താക്കളുടെയും സദസിന്റെയും സംശയങ്ങൾക്ക് കുട്ടികൾ മറുപടി പറഞ്ഞു. ജീവരാശിയുടെ സർവനാശത്തിലേക്ക് വഴിതെളിക്കുന്ന തരത്തിലുള്ള മാലിന്യങ്ങളാണ് നമുക്ക് ചുറ്റും അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നത്. ഇത് തടഞ്ഞില്ലെങ്കിൽ അടുത്ത തലമുറയുടെ ഭാവി ആശങ്കയ്ക്ക് ഇടനൽകുമെന്ന് കുട്ടികളുടെ അന്വേഷണ സർവേ ഫലങ്ങൾ തെളിയിക്കുന്നു. മാലിന്യങ്ങളെ ഊർജമാറ്റം നടത്തി പുതിയ ഊർജവിഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടുള്ള പുത്തൻ ആശയങ്ങളും വിദ്യാർത്ഥികൾ മുന്നോട്ടു വച്ചിട്ടുണ്ട്. യു എ ഇയിലെ കടൽതീരങ്ങളിലെയും സ്കൂളുകളിലെയും ഫ്ലാറ്റുകളിലെയും മാലിന്യങ്ങളെക്കുറിച്ച് പഠിച്ച പ്രോജക്ടുകളുടെ കണ്ടെത്തലുകൾ ആശങ്കയുളവാക്കുന്നതാണ്.

രാവിലെ ബാല ശാസ്ത്രകോൺഗ്രസിന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി എൻ‌വയോണ്മെന്റ് ഡയറക്ടർ ഹംദാൻ ഖലീഫ അൽ ഷെയ്‌ർ നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പ്രസിഡണ്ടും ബാല ശാസ്ത്രകോൺഗ്രസ് അക്കാദമിക് വിഭാഗം ചെയർമാനുമായ ഡോ.കെ.പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായാണ് ഇത്തരം പരിപാടികൾ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്നത് എന്ന് ഡയറക്ടർ പറഞ്ഞു. വിജയത്തിനും പരാജയത്തിനുമപ്പുറം പരിസരം സംരക്ഷിക്കെപ്പെടേണ്ടതാണ് എന്ന് വിദ്യാർത്ഥികൾ ഓരോരുത്തരെയും പഠിപ്പിക്കേണ്ടതുണ്ട് അദ്ദേഹം വിശദീകരിച്ചു. പ്രശസ്ത ബാല സാഹിത്യകാരൻ കെ കെ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ബാല ശാസ്ത്ര കോ‌ൺഗ്രസ് നടന്നത്. ദുബായ് മുനിസിപ്പാലിറ്റി അന്താരാഷ്ട്ര പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ബാല ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിച്ചത്.

സമാപന ചടങ്ങിൽ യുവശാസ്ത്രകാരന്മാർക്കെല്ലാം അവാർഡുകളും പ്രശംസാ പത്രങ്ങളും ഡയറക്ടർ വിതരണം ചെയ്തു. സി എസ് സി ഡയറ്ക്ടർ മനോജ് സ്വാഗതവും അഡ്വ. അഞ്ജലി സുരേഷ് കൃതജ്ഞതയും പറഞ്ഞു. ശാസ്ത്ര പ്രതിഭകളുടെ ശാസ്ത്രാന്വേഷണഫലങ്ങൾ വീക്ഷിക്കാൻ യു എ ഇ യിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ എത്തിച്ചേർന്നു. വിദ്യാർത്ഥികളിൽ അന്വേഷണ ത്വരയും സർഗ ശേഷിയും വികസിപ്പിച്ച് സമൂഹത്തിലെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം നിർദേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്. ഗൾഫുമേഖലയിൽ ആദ്യമായാണ് കുട്ടികൾക്കുവേണ്ടി ഒരു ശാസ്ത്ര ഗവേഷണക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കേരളത്തിൽ നടത്തിവരുന്ന ബാലശാസ്ത്രകോൺഗ്രസിന്റെ മാതൃകയിലാണ് യു എ ഇയിലും സംഘടിപ്പിച്ചത്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ദുബായ് ഗവണ്മെന്റ് അധികൃതരുടെ കൂടെ സഹകരണത്തോടെ യു എ ഇയിൽ ഇത് സംഘടിപ്പിക്കാൻ കഴിഞ്ഞത്.