"ഐ ടി പരിശീലനപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<center><big>ഐ ടി പരിശീലനപ്പുസ്തകം </big></center> | |||
ഐ ടി കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള പുസ്തകം ഇവിടെ നിർമ്മിക്കാം. എല്ലാവരും സഹകരിക്കുമല്ലോ. | ഐ ടി കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള പുസ്തകം ഇവിടെ കൂട്ടായി നിർമ്മിക്കാം. എല്ലാവരും സഹകരിക്കുമല്ലോ. | ||
== | == ഉള്ളടക്കം == | ||
#ഇ-മലയാളം എഴുത്ത് | |||
#പരിഷത്ത് വിക്കി | |||
#വിക്കിപീഡിയ | |||
#സ്വതന്ത്ര സോഫ്റ്റ്‌വെയർ - പരിഷത്ത് ഉബുണ്ടു പരിചയം | |||
#നവമാദ്ധ്യമങ്ങൾ | |||
== മലയാളം കമ്പ്യൂട്ടിങ് == | |||
കേരള സർക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് സഹായകസൈറ്റായ http://malayalam.kerala.gov.in ൽ പ്രസിദ്ധീകരിച്ചത്. *വേണ്ട മാറ്റങ്ങൾ വരുത്തണം* | |||
===ബഹുഭാഷാ ലോകം=== | |||
വിവിധ സമൂഹങ്ങളുടെ പരസ്പര സഹകരണവും ഐക്യവും അഭിവൃദ്ധിപ്പെടുത്തുന്നതിൽ ഭാഷയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. ലോകത്താകമാനമുള്ള ഭാഷകളുടെ വൈവിധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്, വിവിധ സമൂഹങ്ങൾക്കിടയിലായി ഏകദേശം ഏഴായിരത്തോളം ഭാഷകൾ നിലവിലുള്ളതായാണ് കണക്കാക്കുന്നത്.ആശയവിനിമയത്തിനുള്ള മാധ്യമം എന്നതാണ് ഭാഷയുടെ നിലനിൽപ്പിന്റെ അടിസ്ഥാനം. | |||
വിവര സാങ്കേതികവിദ്യയുടെ ഉദയത്തോടെ ആശയവിനിമയ മേഖലയിൽ നിരവധി പുത്തൻ മാധ്യമങ്ങൾ രംഗപ്രവേശം ചെയ്തു.എന്നാൽ ഈ വികസനംമൂലം പ്രാദേശിക ഭാഷകൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ലാ, ബഹുഭാഷാ സംവിധാനത്തിലുള്ള കമ്പ്യൂട്ടർ സമ്പ്രദായം വികസിപ്പിച്ചെടുക്കാൻ കഴിയാത്തതാണ് പ്രധാനപ്രശ്നം.അത്തരമൊരു വിവരസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിന് സാങ്കേതികമായ പരിമിതികൾ തടസ്സമായിരുന്നു.നിലവിലുള്ള 7000ത്തോളം ഭാഷകളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് ഇപ്പോൾ വിവര സാങ്കേതികവിദ്യയിൽ ആശയവിനിമയത്തിന് ഉപയോഗിക്കാനാവുക. | |||
===സാർവ്വത്രിക ലഭ്യത=== | |||
വിവിധ സമൂഹങ്ങൾക്ക് സ്വായത്തമായ അറിവുകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും കൂട്ടായ്മയിലൂടെ വികസിപ്പിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്ന പിൻന്തുണ കണക്കിലെടുക്കുമ്പോൾ അവയുടെ സാർവ്വത്രിക ലഭ്യത ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഭാഷയിലെ പരിമിതി സാധാരണക്കാരനെ ഈ മേഖലയിൽ നിന്നും അകറ്റിനിർത്തുന്ന പ്രധാനഘടകമാണ്. | |||
ആധുനികയുഗത്തിൽ ഇടപാടുകൾ എല്ലാം തന്നെ ഇന്റർനെറ്റിലേക്ക് മാറ്റപ്പെടുമ്പോൾ ഇന്റർനെറ്റിൽ പ്രസക്തിയുള്ള ഭാഷകൾ മാത്രം നിലനില്ക്കുകയും മറ്റുള്ളവ ഉപയോഗശൂന്യമായി പോവുകയും ചെയ്യാനുള്ള സാധ്യത കുടുതലാണ്. പ്രാദേശികഭാഷകൾ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയുമ്പോൾ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവും. അത് സാധ്യമാക്കുവാൻ മലയാളം കമ്പ്യൂട്ടിങ്ങ് പ്രാവർത്തികമാക്കേണ്ടതുണ്ട്. | |||
ഇ-മെയിൽ, ബ്ലോഗ്, ചാറ്റ്,തുടങ്ങിയ സംവിധാനങ്ങൾ ആശയവിനിമയത്തിനായി നാമിന്ന് കുടുതലായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് ഭാഷ പലർക്കും ഒരു തടസ്സമാകാറുണ്ട്. | |||
സമീപകാലം വരെ കമ്പ്യൂട്ടറുകൾക്ക് ഇംഗ്ലീഷും ചില യൂറോപ്യൻ ഭാഷകളും മാത്രമാണ് പരിചിതമായിരുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിൽ രേഖകൾ തയ്യാറാക്കണമെങ്കിൽ തുലിക, ism എന്നിവ പോലുള്ള മലയാളം സോഫ്റ്റ് വെയറുകൾ കമ്പ്യൂട്ടറിൽ പ്രത്യേകമായി ഇൻസ്റ്റാൾ ചെയ്യണം. ഇവ ഇല്ലാത്ത പക്ഷം നിങ്ങൾക്ക് മലയാളം രേഖകൾ തയ്യാറാക്കാൻ കഴിയില്ലാ എന്നുമാത്രമല്ലാ മറ്റൊരു സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന ആളിന് ഇത് വായിക്കുവാനും കഴിയില്ലാ. ഇവയൊക്കെയാണ് കമ്പ്യൂട്ടറിൽ മലയാളം ഉപയാഗിക്കുന്നതിൽ നാം പ്രധാനമായും നേരിട്ടിരുന്ന പ്രശ്നങ്ങൾ. എന്നാലിന്ന് ഇവയെ മറികടക്കാൻ പുത്തൻസാങ്കേതികവിദ്യലഭ്യമാണ്.അതാണ് മലയാളം കമ്പ്യൂട്ടിങ്ങ്,ഇതിലൂടെ നമുക്ക് കമ്പ്യൂട്ടറുമായി മലയാളത്തിൽ സംവദിക്കാൻ കഴിയുന്നു. | |||
===യൂണിക്കോഡ്=== | |||
ലോകത്തിലെ എല്ലാ ഭാഷകളും കമ്പ്യട്ടറുകൾക്ക് മനസിലാക്കാനാവും വിധം അക്ഷരങ്ങൾ രേഖപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുത്ത സമ്പ്രദായമാണ് യൂണിക്കോഡ്. ഇത് മലയാളത്തിൽ മാത്രമല്ലാ മറ്റ് പ്രദേശിക ഭാഷകളിലും കമ്പ്യട്ടറുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്നു. | |||
===മലയാളം ഇന്റർഫേസ്,ഇ-മെയിൽ, ചാറ്റ്,മലയാളം വെബ്സൈറ്റ്,സെർച്ച്=== | |||
മലയാളം കമ്പ്യൂട്ടിങ്ങ്, കമ്പ്യട്ടറും ഇന്റർനെറ്റും പ്രദാനം ചെയ്യുന്ന മുഴുവൻ സേവനങ്ങളും സാധാരണക്കാരന് സ്വായത്തമാക്കാൻ സഹായിക്കുന്നു. മലയാളത്തിൽ മാത്രം സംവധിക്കാൻ കഴിയുന്ന ഉപയോക്താവിന് കമ്പ്യട്ടർ സുഖകരമായി പ്രവർത്തിക്കാൻ മലയാളം ഇന്റർഫേസുകൾ ഉണ്ടാവേണ്ടതുണ്ട്. ഇ-മെയിലും ചാറ്റിങ്ങും മലയാളത്തിൽ സാധ്യമാവുന്നതോടെ ഭാഷാ വൈഷമ്യം മൂലം പിന്നോക്കം നിന്നിരുന്നവർക്കും ആശയവിനിമയം സുഗമമാവുന്നു.വെബ്സൈറ്റുകൾ വിശാലമായ വിവരശേഖരങ്ങളാണെങ്കിലും | |||
ഇവയെല്ലാം ഇംഗ്ലീഷിലാണ് എന്നുള്ളത് ഇവയുടെ കാര്യക്ഷമമായ ഉപയോഗത്തിന് തടസ്സമാകുന്നു.മലയാളത്തിലുള്ള വെബ്സൈറ്റുകൾ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. എന്നാലിത്തരം സൈറ്റുകളിൽ വിവരങ്ങൾ പരതാൻ നിലവിലുള്ള സംവിധാനം ഇംഗ്ലീഷ് സെർച്ച് എൻഞ്ചിനുകൾ മാത്രമാണ്. ഇത് പലരേയും നെറ്റ് ഉപയോഗിക്കുന്നതിൽ നിന്നും പിൻന്തിരിപ്പിക്കുന്നു. മലയാളത്തിൽ വിവരങ്ങൾ പരതാനുള്ള സംവിധാനം കൂടി വന്നെത്തുന്നതോടെ കമ്പ്യൂട്ടറും ഇന്റർനെറ്റും സാധാരണക്കാരന്റെ മാധ്യമമാകുമെന്നതിൽ സംശയമില്ല. | |||
=== എന്താണ് മലയാളം കമ്പ്യൂട്ടിങ് === | |||
'''സന്തോഷ് തോട്ടിങ്ങൽ''' | |||
മനുഷ്യചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലുകളിലൊന്നാണ് എഴുത്തുവിദ്യയുടെ കണ്ടുപിടിത്തം. വാമൊഴിയിലൂടെ കൈമാറിയിരുന്ന അറിവുകളെ വരും തലമുറകൾക്കായി ഗുഹകളുടെ ചുമരുകളിലും പാറക്കല്ലുകളിലും രേഖപ്പെടുത്തിയാണ് വരമൊഴിയുടെ ചരിത്രം തുടങ്ങുന്നത്. പിന്നീടത് സംസ്കരിച്ചെടുത്ത ഓലകളിലേക്കു മാറി. കടലാസും അച്ചടിയന്ത്രവും വന്നപ്പോൾ അത് കടലാസിലേക്കു മാറി. ഇന്നത്തെ കാലഘട്ടത്തിൽ അറിവിന്റെ പ്രാഥമിക ശേഖരണം പുസ്തകങ്ങളിൽ സ്ഥിതിചെയ്യുന്നു. ഇന്നിപ്പോൾ നാം വീണ്ടും ഒരു മാറ്റത്തെ അഭിമുഖീകരിക്കുന്നു. ഡിജിറ്റൽ രൂപത്തിലേക്കുള്ള മാറ്റം. എഴുത്തോലകളിൽ നിന്നു കടലാസിലേയ്ക്കുള്ള മാറ്റം വിവരങ്ങളുടെ ശേഖരണത്തിന്റെയും സംഭരണത്തിന്റെയും രീതിയിലുള്ള മാറ്റമായിരുന്നു. എന്നാൽ കടലാസിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേയ്ക്കുള്ള മാറ്റം വിവരശേഖരത്തോടൊപ്പം വിവര സംസ്കരണമെന്ന പുതിയൊരു സൗകര്യം കൂടി വാഗ്ദാനം ചെയ്യുന്നു. അസംസ്കൃതമായ ഒരു വിവരശേഖരത്തിൽ നിന്നു നമുക്കാവശ്യമുള്ള വിവരത്തെ വളരെ പെട്ടെന്നു സംസ്കരിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് വിവര സാങ്കേതിക വിദ്യ എന്ന പേരിൽ ഇന്ന് പരക്കെ അറിയപ്പെടുന്നത്.. | |||
====ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യം ===== | |||
അറിവിന്റെ ശേഖരണം പലഭാഷകളിലായാണ് നടക്കുന്നത്. ഒരു പക്ഷേ ഭാഷയുടെ അടിസ്ഥാനധർമ്മങ്ങളിലൊന്നാണത്. ലോകത്തിന്ന് ഏകദേശം 7000 ത്തോളം ഭാഷകളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 83 ഭാഷകളാണ് ലോകത്തിലെ 80 ശതമാനത്തോളം പേർ ഉപയോഗിക്കുന്നത്. പക്ഷേ പലഭാഷകളുടെയും നിലനില്പ് അപകടത്തിലുമാണ്. ഓരോ രണ്ട് ആഴ്ചയിലും ഒരു ഭാഷ വീതം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ അടുത്തു നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. ഭാഷയുടെ കാലങ്ങളിലൂടെയുള്ള അതിജീവനം അതുപയോഗിക്കുന്നവരിലൂടെയാണ് . സംസാരത്തിലൂടെ എഴുത്തിലൂടെ, സാഹിത്യത്തിലൂടെ... പക്ഷേ അതുപയോഗിക്കുന്നവരുടെ ജീവിത രീതികളും സാഹചര്യങ്ങളും മാറുമ്പോൾ അത് അവരുടെ ഭാഷയെയും ബാധിക്കുന്നു. ആഗോളീകരണത്തിന്റെ പുതിയ ലോകത്ത് ലോകഭാഷയായ ഇംഗ്ലീഷിലേക്ക് നാം ചേക്കേറുമ്പോൾ നാം ഉപേക്ഷിച്ച് പോകുന്നത് നമ്മുടെ ഭാഷ മാത്രമല്ല, പരമ്പരയായി നേടിയ നമ്മുടെ അറിവുകളാണ്. ഭാഷ നഷ്ടപ്പെടുന്നത് അറിവ് നഷ്ടപ്പെടുന്നതിനു തുല്യമാണെന്ന് ഈ രംഗത്തു പഠനം നടത്തിയ ഡേവിഡ് ഹാരിസൺ എന്ന ലിംഗ്വിസ്റ്റിക്സ് വിദഗ്ധൻ അഭിപ്രായപ്പെടുന്നു. ലിവിങ്ങ് ടങ്ങ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ഗ്രിഗറി ഡി എസ് ആൻഡേഴ്സൺ ഇങ്ങനെ അഭിപ്രായപ്പെടുന്നു: "ഭാഷയ്ക്ക് പരിക്കേല്ക്കുന്നത് അതുപയോഗിക്കുന്നവർ ആ ഭാഷ പുരോഗമനത്തിന് തടസ്സമാണെന്ന് കരുതുമ്പോഴാണ്. ഭാഷ ഉപയോഗിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഇതിനുള്ള ഏക പരിഹാരം". ഇതിനുള്ള ആദ്യപടി, വരും തലമുറയും ഇനിയുള്ള കാലഘട്ടങ്ങളിൽ നമ്മളും ഉപയോഗിക്കാൻ പോകുന്ന വിവരസാങ്കേതിക വിദ്യകൾക്കായി നമ്മുടെ ഭാഷയെ സജ്ജമാക്കുകയെന്നതാണ്. നിയതമായ ലിപിയോ രചനകളോ നിഘണ്ടുവോ ഇല്ലാതെ മരിച്ചുപോയ ഭാഷകൾ നമ്മൾ കടലാസുകളുടെ കാലഘട്ടത്തിൽ കണ്ടു. ഡിജിറ്റൽ യുഗത്തിൽ വേണ്ടത്ര സാങ്കേതിക മുന്നേറ്റം നടത്താത്ത ഒരു ഭാഷയുടെയും ഗതി അതാണ് എന്ന് നാം വളരെ നേരത്തെ തന്നെ മനസ്സിലാക്കണം. | |||
സാങ്കേതികവിദ്യ മുന്നേറും തോറും നമ്മുടെ സംസ്കാരത്തിലും അതിന്റേതായ സ്പന്ദനങ്ങൾ കാണും. സംസ്കാരത്തിന്റെ പ്രധാനകണ്ണിയായ ഭാഷയിലും ഈ മാറ്റങ്ങൾ കാണും. ധാരാളം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വരുന്നതും കമ്പോളസംസ്കാരത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷയെ ആളുകൾ പുണരുന്നതും കാണാൻ സാധിക്കും. അവിടെ നമ്മൾ മറന്നിട്ടു പോകുന്നത് നമ്മുടെ മാതൃഭാഷയാണ്.. എഴുത്തോലകൾ കടലാസിനു വഴിമാറിയ പോലെ കടലാസ് ഡിജിറ്റൽ മീഡിയക്കും വഴിമാറിക്കൊടുക്കും. അവിടെ അന്യഭാഷാപ്രേമമല്ല കാണിക്കേണ്ടത് ഭാഷാ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് . സ്വന്തം ഭാഷയിൽ മാത്രം നിലനിൽക്കുന്ന ഇത്തരം അറിവുകളെയും രചനകളെയും ഡിജിറ്റൽ ഭാവിയിലേക്ക് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് വേണ്ടത്. | |||
====സ്വതന്ത്ര സോഫ്റ്റ്‌വെയറും ഭാഷാ കമ്പ്യൂട്ടിങ്ങും ==== | |||
മറ്റേതു സോഫ്റ്റ്‌വെയറിനെക്കാളും ഭാഷാ സോഫ്റ്റ്‌വെയറുകളുടെ കുത്തകവല്കരണത്തെ തടയേണ്ടത് അത്യാവശ്യമാണ്. ഭാഷ സമൂഹത്തിന്റെ സ്വത്താണെന്ന പോലെ ഭാഷയെ സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും ഉള്ള സോഫ്റ്റ്‌വെയറുകളും സമൂഹത്തിന്റെ പൊതു സ്വത്താകേണ്ടതുണ്ട്. തുറന്ന സോഴ്സു് കോഡ് ഉപയോഗിക്കുന്നവർക്ക് അതു മനസ്സിലാക്കാനും തെറ്റുകൾ തിരുത്താനും നവീകരിയ്ക്കാനുമുള്ള സൗകര്യമുണ്ട്. ഭാഷാ സോഫ്റ്റ്‌വെയറുകൾ ഭാഷ ഉപയോഗിക്കുന്നവർക്കു തന്നെ പരിപാലിക്കാം. ഇവിടെ കച്ചവട താല്പര്യങ്ങൾക്കപ്പുറത്തു ഭാഷയുടെ താല്പര്യങ്ങൾ സംരക്ഷിക്കപെടുന്നു. സാങ്കേതികമായ സ്വയംപര്യാപ്തതയും ഇതു മൂലമുണ്ടാവുന്നു. കുത്തക സോഫ്റ്റ്‌വെയറുകൾ വിപണിയിലെ ഡിമാന്റിനനുസരിച്ച് സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിക്കുമ്പോൾ, ഭാഷയുടെ ആവശ്യങ്ങൾക്കായി നാം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉണ്ടാക്കുന്നു. ഭാഷാ സോഫ്റ്റ്‌വെയറുകൾ എല്ലാ ഭാഷകളിലും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ സാങ്കേതികവിദ്യയുടെ കൊടുക്കൽ വാങ്ങലുകൾ സാധ്യമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായാൽ ഇത് എളുപ്പമാകുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തിനോടു കേരളത്തിലുള്ള ആഭിമുഖ്യവും സ്കൂളുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലധിഷ്ഠിതമായ സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്നതും ലോക ശ്രദ്ധ ആകർഷിച്ചിരിക്കുന്നതിൽ നമുക്കേവർക്കും അഭിമാനിക്കാവുന്നതാണ്. ഇത്തരം ഒരു ചട്ടകൂട് കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നതു കൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ വികസിപ്പിച്ചെടുക്കുന്ന ഭാഷാ സോഫ്റ്റ്‌വെയറുകൾക്ക് എളുപ്പത്തിൽ വേരോട്ടം കിട്ടുകയും ചെയ്യും. | |||
ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഭാഷാ സോഫ്റ്റ്‌വെയറുകളിൽ ഭൂരിഭാഗവും മലയാളികൾ തന്നെ വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ്. അതുകൊണ്ടു തന്നെ അവയുടെ നിലവാരവും വളരെകൂടുതലാണ്. അവയെല്ലാം നിരന്തരമായി പുതുക്കലിനും വിധേയമാകുന്നു. മൈക്രോസോഫ്റ്റ് മലയാളത്തിനു വേണ്ടി വികസിപ്പിച്ച കാർത്തിക എന്ന ഫോണ്ട് മലയാളികൾ കൂടുതലും ഉപയോഗിക്കുന്ന മീര, അഞ്ജലിഓൾഡ്ലിപി, രചന എന്നി ഫോണ്ടുകളുമായി ഒരു താരതമ്യ പഠനത്തിനുപോലും യോഗ്യമല്ല. ഭാഷാ സോഫ്റ്റ്‌വെയറുകൾ കുത്തക സോഫ്റ്റ്‌വെയറുകളായാൽ അതിലെ തെറ്റുതിരുത്തലിനും, പുതുക്കലിനും അതിന്റെ ഉടമസ്ഥരുടെ ദയക്ക് വേണ്ടി നമ്മൾ കാത്തു നിൽക്കണം. മൈക്രോസോഫ്റ്റിന്റെ വിൻഡോസിൽ മലയാളം ഇന്റർഫേസിനായി ബിൽഗേറ്റ്സിനോടപേക്ഷിച്ച മന്ത്രിമാരും നമുക്കുണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ ആരുടെയും സഹായമില്ലാതെ സ്വതന്ത്ര മലയാളം കൂട്ടായ്മയിലെ പ്രവർത്തകർ ഗ്നു/ലിനക്സിലെ ഗ്നോം ഡെസ്ക്‌ടോപ്പ് 80% ത്തിലധികം പ്രാദേശികവത്കരിച്ചിരിക്കുന്നു. | |||
====മലയാളവും സാങ്കേതികതയും==== | |||
കുറ്റമറ്റ രീതിയിൽ മലയാളം കമ്പ്യൂട്ടറിൽ പ്രദർശിപ്പിക്കുക എന്നതാണ് ആദ്യ പടി. 1, 0 എന്നീ ബൈനറി ഗണിതം മാത്രം മനസ്സിലാക്കാവുന്ന കമ്പ്യൂട്ടറിനെ ഇംഗ്ലീഷ് മനസ്സിലാക്കിപ്പിച്ചത് ഓരോ അക്ഷരങ്ങൾക്കും ഒരു സംഖ്യ കൊടുത്തിട്ടായിരുന്നു. 8 ബിറ്റുകളുടെ ഒരു കൂട്ടം അതായത് A എന്നെഴുതാൻ 95 എന്ന് ഉപയോഗിക്കുക. വിവര സാങ്കേതിക വിദ്യ ജന്മം കൊണ്ടത് പടിഞ്ഞാറൻ നാടുകളിൽ ആയിരുന്നതിനാൽ സ്വാഭാവികമായും ലാറ്റിൻ അക്ഷരങ്ങൾക്കാണ് ഈ സംഖ്യകൾ കൊടുത്തത് അതായത് 2^8=256 അക്ഷരങ്ങൾ മാത്രം ഉപയോഗിക്കാൻ പറ്റുന്ന രീതി. ആയിരക്കണക്കിന് അക്ഷരങ്ങളുള്ള ചൈനീസ് പോലുള്ള ഭാഷകളൊക്കെ എന്തു ചെയ്യും?. 256 ലാറ്റിൻ അക്ഷരങ്ങളിൽ താന്താങ്ങളുടെ ഭാഷകളെ ഒതുക്കാൻ പലരും പലരീതികളും ഉപയോഗിച്ചു. അതായത് ആന്തരികമായി കമ്പ്യൂട്ടറിൽ ശേഖരിയ്ക്കുന്ന വിവരം ലാറ്റിൻ രൂപത്തിൽ തന്നെയെങ്കിലും പ്രദർശിപ്പിക്കുന്ന അക്ഷരരൂപങ്ങൾ അതത് ഭാഷയായിരിക്കും. | |||
വളരെ ലളിതമായ ഒരുദാഹരണം പറഞ്ഞാൽ A എന്നു ശേഖരിക്കപ്പെടുകയും ആ വിവരം പ്രദർശിപ്പിക്കുമ്പോൾ A എന്നതിന് പകരം അ എന്ന അക്ഷരമെടുത്ത് കാണിക്കുകയും ചെയ്യുക. അ എന്നതിന് പകരം A എന്നു തന്നെ ശേഖരിക്കുകയും ഉപയോക്താവിനെ ഈ വിവരങ്ങൾ കാണിക്കുമ്പോൾ A വരുന്നിടത്തെല്ലാം അ എന്നെടുത്തു കാണിക്കുകയും ചെയ്യാം. ഒരു ASCII അധിഷ്ടിത ഫോണ്ടിൽ 900 ത്തോളം അക്ഷരചിത്രങ്ങളുള്ള മലയാളം ഒതുങ്ങില്ല. പ്രായോഗികമായി 256 ൽ താഴെ അക്ഷരചിത്രങ്ങളേ ഒതുങ്ങൂ. അപ്പോൾ വളരെ പെട്ടെന്ന് തോന്നുന്നതും ആത്മഹത്യാപരവുമായ ഒരു പരിഹാരമാണ് അക്ഷരങ്ങളെ വെട്ടിച്ചുരുക്കുക എന്നത് . വേറൊരു രീതിൽ പറഞ്ഞാൽ സാങ്കേതിക വിദ്യയുടെ ശേഷിക്കുറവ് മറച്ചു വെയ്ക്കാൻ ഭാഷയെ വെട്ടിച്ചെറുതാക്കുക. ചില കൂട്ടക്ഷരങ്ങളേയും അധികം ഉപയോഗിക്കാത്ത അക്ഷരങ്ങളേയും നീക്കം ചെയ്ത് ഭാഷയെ ചെറുതാക്കുക. കൂട്ടക്ഷരങ്ങൾക്ക് പകരം അവയെ ഇടക്ക് ചന്ദ്രക്കലയിട്ട് കാണിക്കുക എന്നിങ്ങനെയാണ് അതു സാധ്യമാകുക. "മലയാളത്തനിമ" എന്ന പേരിൽ 1997 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇത്തരത്തിലൊരു ലിപി പരിഷ്കാര ശ്രമം നടത്തുകയുണ്ടായെങ്കിലും കാലക്രമത്തിൽ പുതിയ സാങ്കേതിക വിദ്യകൾ വന്നതോടെ അവ അമ്പേ പരാജയപ്പെട്ടു. രചനാ അക്ഷരവേദി എന്ന പേരിലുള്ള ഒരു കൂട്ടായ്മ 6 ASCII ഫോണ്ടുകൾ ഒരുമിച്ച് ഉപയോഗിച്ച് മലയാളത്തിന്റെ തനതു ലിപി നിലനിർത്തിക്കൊണ്ട് 900 ത്തോളം അക്ഷരരൂപങ്ങളുള്ള രചന എന്ന പേരിലുള്ള ഫോണ്ട് പുറത്തിറക്കിക്കൊണ്ട് ഭാഷയുടെ മരണത്തിലേക്ക് വഴിതെളിക്കുമായിരുന്ന ആ നീക്കത്തെ പ്രതിരോധിച്ചു. | |||
ASCII Font കളുപയോഗിച്ച് നടത്തിയ മുൻപു പറഞ്ഞ എളുപ്പവഴി പലരും പലരീതിയിലാണ് ചെയ്തത്. പക്ഷേ ആന്തരിക ശേഖരം ലാറ്റിനിൽ ആയതിനാൽ സവിശേഷമായ വിവര സംസ്കരണം എന്ന സൗകര്യം ഉപയോഗിക്കാൻ അത്യധികം വിഷമകരമാവുന്നു. ഇന്നും മലയാളത്തിലെ പ്രധാന പത്രങ്ങളെല്ലാം പിന്തുടരുന്ന സാങ്കേതിക വിദ്യ ഇതാണ്. മാതൃഭൂമി പോലുള്ള ചില പത്രങ്ങൾ ഈയിടെ യുണിക്കോഡിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. ഒരു പത്രത്തിന്റെ വെബ്സൈറ്റിൽ വാർത്ത വായിക്കണമെങ്കിൽ അവിടെ മാത്രമുപയോഗിക്കാവുന്ന ഒരു ഫോണ്ട് വേണം. വേറൊരു പത്രത്തിന്റെ വെബ്സൈറ്റിൽ പോയാൽ ഈ ഫോണ്ട് ഉപയോഗിക്കാൻ പറ്റില്ല. പഴയ വാർത്തകൾ തെരയാനോ അവയിൽ നിന്ന് പുതിയ വിവരങ്ങൾ വേർതിരിച്ചെടുക്കാനോ കഴിയില്ല. ഇതിന് കാരണം സോഫ്റ്റ്‌വെയറുകൾ വിവരങ്ങൾ മലയാളത്തിൽ ആണ് എന്നുള്ള വസ്തുത അറിയുന്നില്ല എന്നതാണ്. കാണിക്കുമ്പോൾ മാത്രമേ മലയാളം ഉള്ളല്ലോ. ആന്തരികശേഖരണം ലാറ്റിനിൽ തന്നെ. | |||
ഇന്ന് ലോകഭാഷകൾക്കെല്ലാം വേണ്ടി അംഗീകരിക്കപ്പെട്ട ഏകീകൃത കോഡിങ്ങ് സമ്പ്രദായം യൂണിക്കോഡാണ്. യൂണിക്കോഡിന്റെ ആന്തരികവിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ആസ്കി സമ്പ്രദായത്തിൽ ലാറ്റിൻ അക്ഷരങ്ങൾക്ക് പ്രത്യേകം കോഡുള്ള പോലെ ലോകഭാഷകളിലെ എല്ലാ അക്ഷരങ്ങൾക്കും പ്രത്യേകം കോഡുള്ള സമ്പ്രദായമാണ് യൂണിക്കോഡ് എന്നു ചുരുക്കത്തിൽ പറയാം. | |||
====മലയാളം ഡിജിറ്റൽ സാങ്കേതികത: വർത്തമാനം ==== | |||
കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കുന്നത് ഇന്ന് വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. 6000 ത്തിൽപരം ലേഖനങ്ങളുള്ള മലയാളം വിക്കിപീഡീയയും, സജീവമായ മലയാളം ബ്ലോഗുകളും മലയാളം ഡിജിറ്റൽ കണ്ടന്റിന്റെ പ്രധാന ഉത്പാദനകേന്ദ്രങ്ങളാണ്. ഈമെയിൽ, ചാറ്റ് തുടങ്ങിയവ മലയാളത്തിൽ ഉപയോഗിക്കുന്നത് സാധാരണമായിക്കൊണ്ടിരിക്കുന്നു. ചാറ്റ് ചെയ്യാൻ മംഗ്ലീഷ് ഉപയോഗിച്ചിരുന്ന മലയാളികൾ പിന്നീട് മംഗ്ലീഷ് അടിസ്ഥാനമാക്കിയുള്ള നിവേശകരീതികളിൽ(input method ) ആകൃഷ്ടരാവുകയും മലയാളത്തിൽ തന്നെ എഴുതിതുടങ്ങുകയും ചെയ്തു. ജനങ്ങൾക്ക് പൊതുവേ മലയാളം ടൈപ്പ് ചെയ്യാൻ ലിപ്യന്തരണം അഥവാ ട്രാൻസ്ലിറ്ററേഷൻ രീതികൾ ഉപയോഗിക്കാനാണ് ഇഷ്ടം. പഠിയ്ക്കാൻ എളുപ്പമാണെന്നുള്ളതാണ് പ്രധാനകാരണം. വരമൊഴി, മൊഴി, സ്വനലേഖ തുടങ്ങിയവ ഇതിനായി ഉപയോഗിയ്ക്കപ്പെടുന്നു. ഇതുകൂടാതെ വെബ്‌പേജുകളിൽ മാത്രം ഉപയോഗിക്കത്തക്കരീതിയിലുള്ള ഇവയുടെ തന്നെ പകർപ്പുകളുമുണ്ട്. ഇൻസ്ക്രിപ് രീതി ഉപയോഗിയ്ക്കുന്നവരും ഉണ്ട്. തനതുലിപിയിലെ ഫോണ്ടുകൾക്കാണ് കൂടുതൽ പ്രചാരം. അഞ്ജലിഓൾഡ്‌ലിപി, മീര, രചന തുടങ്ങിയ തനതുലിപി ഫോണ്ടുകൾ പ്രശസ്തമാണ്. മലയാളം റെൻഡറിങ്ങ് (ചിത്രീകരണം) ഇപ്പോഴും പൂർണ്ണമായും പ്രശ്നരഹിതമല്ലെങ്കിലും പുരോഗമിച്ചിട്ടുണ്ട്. | |||
== ഉള്ളടക്കം == | പ്രവർത്തകസംവിധാനങ്ങളുടെ(operating system) മലയാളം പതിപ്പുകളുടെ കാര്യത്തിൽ ഗ്നു/ലിനക്സ് സ്വാഭാവികമായും മുന്നിട്ടു നിൽക്കുന്നു. ഗ്നോം ഡെസ്ക്ടോപ്പ് 80% മലയാളത്തിൽ ലഭ്യമാണ്. KDE യുടെ പ്രാദേശികവത്കരണം അതിവേഗത്തിൽ പുരോഗമിക്കുന്നു. ഡെബിയൻ, ഉബുണ്ടു, ഫെഡോറ തുടങ്ങിയവ മലയാളത്തിൽ തന്നെ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. വിൻഡോസിനെ അപേക്ഷിച്ച് ഗ്നു/ലിനക്സിന്റെ മറ്റൊരു സവിശേഷത ഭാഷാ സോഫ്റ്റ്‌വെയറുകളുടെ സാന്നിദ്ധ്യമാണ്. സ്പെൽ ചെക്കർ, ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം, ടൈപ്പിങ്ങ് ട്യൂട്ടർ, സ്പീച്ച് റെകഗ്നീഷൻ, നിരവധി നിവേശകരീതികൾ, കേരളീയതനിമയുള്ള ആർട്ട് വർക്കുകൾ എന്നിവയെല്ലാം ഗ്നു/ലിനക്സിൽ ലഭ്യമാണ്. യൂണിക്കോഡ് നന്നായി കൈകാര്യം ചെയ്യാവുന്ന എഡിറ്ററുകളും ഓപ്പൺ ഓഫീസ് പോലുള്ള ഓഫീസ് സ്യൂട്ടുകളുമുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള പ്രാദേശികവത്കരണവും വികസനവും ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മ അഭിനന്ദനീയമായ രീതിയിൽ കേരളത്തിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ ഭാഷകൾ തന്നെ മാതൃകയാക്കുന്ന രീതിയിലാണ് മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മുന്നേറ്റം. | ||
മാതൃഭൂമി, മംഗളം തുടങ്ങിയ പത്രങ്ങളുടെ വെബ്‌സൈറ്റുകളും ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്. മറ്റു പത്രങ്ങളെല്ലാം ആസ്കിഫോണ്ടുകൾ അടിസ്ഥാനമാക്കിയുള്ള മലയാളം ആണ് ഉപയോഗിക്കുന്നതെന്നതിനാൽ അവയിൽ മലയാളം ഭാഷാ പ്രൊസസ്സിങ്ങ് ഒന്നും നടക്കില്ല. സാമ്പത്തികചെലവും, മെച്ചപ്പെട്ട DTP സോഫ്റ്റ്‌വെയറിന്റെ അഭാവവുമാണ് പത്രങ്ങളെ യൂണിക്കോഡിന്റെ ഗുണഫലങ്ങൾ ഉപയോഗിയ്ക്കുന്നതിൽ നിന്നു തടയുന്നത്. | |||
സംസ്ഥാനഗവൺമെന്റ് ഈയിടെ മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു നടത്താൻ തുടങ്ങിയിരിക്കുന്നത് പ്രശംസനീയമാണ്. | |||
=== നമുക്ക് മലയാളം എഴുതി തുടങ്ങാം=== | |||
വിവിധ സമൂഹങ്ങൾക്ക് സ്വായത്തമായ അറിവുകൾ പരസ്പരം പങ്കുവെയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്ന സേവനം കണക്കിലെടുക്കുമ്പോൾ അവയുടെ സാർവ്വത്രികത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഭാഷയുടെ പരിമിതി സാധാരണക്കാരനെ ഈ മേഖലയിൽനിന്ന് അകറ്റി നിർത്തുന്ന പ്രധാന ഘടകമാണ്. ആധുനിക യുഗത്തിൽ വിവരവിനിമയ മാർഗ്ഗങ്ങളെല്ലാംതന്നെ ഇന്റർനെറ്റിലേയ്ക്ക് മാറ്റപ്പെടുമ്പോൾ ഇന്റർനെറ്റിൽ പ്രയോഗപ്രസക്തിയുള്ള ഭാഷകൾ മാത്രം നിലനിൽക്കുകയും മറ്റുള്ളവ ഒഴിവാക്കപ്പെട്ടുപ്പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. പ്രാദേശിക ഭാഷകൾ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയുമ്പോൾ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവും. അത് സാധ്യമാക്കുവാൻ മലയാളം കമ്പ്യൂട്ടിങ്ങ് പ്രാവർത്തികമാക്കേണ്ടതുണ്ട്. | |||
കത്തെഴുതാനും ആശയങ്ങൾ പങ്കുവെയ്ക്കാനുമെല്ലാം നാമിന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാൽ ഇ-മെയിൽ, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ ഭാഷ പലർക്കും തടസ്സമാകാറുണ്ട്. സമീപകാലം വരെ കമ്പ്യൂട്ടറുകളിൽ ഇംഗ്ലീഷും ചില യൂറോപ്യൻ ഭാഷകളുമാണ് പ്രയോഗത്തിലുണ്ടായിരുന്നത്. കാരണം ഈ ഭാഷകളിലെ 256 അക്ഷരങ്ങളെ മാത്രം രേഖപ്പെടുത്തുന്ന രീതിയാണ് കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിൽ രേഖകൾ തയ്യാറാക്കാൻ, കമ്പ്യൂട്ടറിൽ പ്രത്യേകം ഇൻസ്റ്റാൾ ചെയ്ത ഐ.എസ്.എം., തൂലിക പോലുള്ള മലയാളം സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം സോഫ്റ്റ്‌വെയറുകൾ നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ മലയാളത്തിൽ രേഖ തയ്യാറാക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. മാത്രമല്ല നിങ്ങൾ മലയാളത്തിൽ തയ്യാറാക്കിയ രേഖകൾ, മറ്റൊരു സോഫറ്റ്‌വെയർ ഉപയോഗിക്കുന്ന വ്യക്തിക്ക് വായിക്കുവാനും കഴിയുകയില്ല. വിവിധ തരം മലയാളം സോഫ്റ്റ് വെയറുകൾ ലഭ്യമായതിനാൽ അവയെല്ലാം തന്നെ വാങ്ങുക പ്രായോഗികവുമല്ല. | |||
ഈ പ്രശ്നത്തെ മറികടക്കാൻ പുത്തൻ സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. അതെ, നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകളെ ഉപയോഗപ്പെടുത്തി മലയാള ഭാഷയെ ശക്തിപ്പെടുത്തുക, ഭാഷയുടെ പരിമിതികൾമറികടന്ന് വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ എല്ലാ മലയാളികൾക്കും എത്തിക്കുക എന്നീ ദൗത്യങ്ങളെ മുൻനിർത്തി കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ് മലയാളം കമ്പ്യൂട്ടിങ്ങ്. പദ്ധതിയിലൂടെ സാധാരണക്കാർക്ക് കമ്പ്യൂട്ടറിന്റെ സേവനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കകയാണ് ലക്ഷ്യം. | |||
വികസിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാന സമൂഹത്തിന്റെ മുന്നിലുള്ള ഒരു പ്രധാന വെല്ലുലിളി, സമൂഹം ഡിജിറ്റൽ സാക്ഷരരും ഡിജിറ്റൽ നിരക്ഷരരുമായി വേർതിരിയുന്ന അവസ്ഥയെ എങ്ങനെ തരണം ചെയ്യാം എന്നതാണ്. ഇക്കാര്യത്തിലുള്ള ഒരു പ്രധാനതടസ്സം കമ്പ്യൂട്ടർ ഭാഷ അടുത്ത കാലംവരെ ഇംഗ്ലീഷായിരുന്നു എന്നതാണ്. ഇന്റർനെറ്റിലും മറ്റും ലഭ്യമായ വിവരങ്ങൾ അഥവാ ഉള്ളടക്കം വലിയ പങ്കും ഇംഗ്ലീഷിലാണ്. ഈ അവസ്ഥ കമ്പ്യൂട്ടർ നിരക്ഷരരെ മാത്രമല്ല, നവസാക്ഷരരെപ്പോലും കമ്പ്യൂട്ടർ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. കമ്പ്യൂട്ടറിൽ ഏതു ഭാഷ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. മാതൃഭാഷയിൽ കമ്പ്യൂട്ടറിനോട് സംവദിക്കാൻ കഴിഞ്ഞാൽ മാത്രമേ സാധാരണ ജനങ്ങൾക്ക് ഈ മാധ്യമം പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ കഴിയൂ. അതിന് ആദ്യം വേണ്ടത് കമ്പ്യൂട്ടറിൽ മലയാളത്തിന്റെ പ്രയോഗസാധ്യതകൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്. | |||
==== ആസ്കി, ഇസ്കി, യൂണികോഡ്==== | |||
a ആസ്കി (ASCII) | |||
കമ്പ്യൂട്ടറിന്റെ പ്രചാരം വർദ്ധിച്ചപ്പോൾ ഇംഗ്ലീഷിതര ഭാഷകളുപയോഗിക്കുന്ന വികസിത രാഷ്ട്രങ്ങളിൽ അവരുടെ ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടത് ആവശ്യമായി വന്നു. ഇതിന് ഓരോന്നിനും അതിന്റേതായ കോഡുകൾ ഉണ്ടായിരിക്കും. അപ്പോൾ കമ്പ്യൂട്ടറിൽ അക്ഷരങ്ങളെയും മറ്റ് ചിഹ്നങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കോഡിൽ തന്നെ മാറ്റങ്ങൾ വേണ്ടിവന്നു. ASCII (American Standard Code for Information Interchange) എന്ന സമ്പ്രദായമാണ് കമ്പ്യൂട്ടറിൽ ആദ്യകാലങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ആസ്കി (ASCII) എന്നാണ് ഇതു വായിക്കുന്നത്. | |||
ആസ്കി കോഡുപയോഗിച്ച് 256 അക്ഷരങ്ങൾ മാത്രമേ ശേഖരിക്കാനാവൂ. ഇത് വ്യത്യസ്തമായ രണ്ട് ഭാഷകളിലെ അക്ഷരങ്ങളും അക്കങ്ങളും മാത്രം ശേഖരിക്കാൻ പോന്നവയാണ്. കൂടുതൽ ഭാഷകൾ ഇതിൽ ചേർക്കാൻ സാധ്യല്ല. ഇതിൽ ആദ്യത്തെ 128 കോഡുകൾ ഇംഗ്ലീഷിനും, ബാക്കി വരുന്ന 128 ഏതെങ്കിലും അന്യഭാഷയ്ക്കും ഉപയോഗിക്കാം. ഇങ്ങനെയൊരു ചട്ടക്കൂടാണ് നിലവിലിരുന്നത്. കമ്പ്യൂട്ടറുകൾ ലോകം മുഴുവൻ വ്യാപകമായപ്പോൾ എണ്ണമറ്റ ഭാഷകൾ കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യേണ്ടിവന്നു. അങ്ങിനെ ഏതെങ്കിലും രണ്ട് ഭാഷ എന്ന നിലയിൽ നിന്നും കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യാൻ കമ്പ്യൂട്ടർ നിർബന്ധിതമായി. | |||
b. ഇസ്കി (ISCII) | |||
യൂണികോഡ് വരുന്നതിന് മുമ്പ് തന്നെ മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വേഡ് പ്രോസസ്സിങ്ങും, ഡി.ടി.പി. യും ചെയ്തിരുന്നല്ലോ. ഇന്ത്യൻ ഭാഷകളിൽ അക്ഷരങ്ങൾ രേഖപ്പെടുത്താൻ ISCII (Indian Standard Code for Information Interchange) എന്ന കോഡ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന പ്രത്യേക തരം സോഫ്റ്റ്വെയറുകൾ ഇന്ത്യൻ ഭാഷകളിലെ വേഡ് പ്രോസസ്സിങ്ങിന് ലഭ്യമാണ്. ഉദാഹരണം : സി-ഡാക്കിന്റെ I Leap, ISM, സൂപ്പർസോഫ്റ്റിന്റെ തൂലിക എന്നിവ. കീബോർഡിൽ നിന്നും വരുന്ന സന്ദേശങ്ങളെ മലയാളം അക്ഷരങ്ങളായി തിരിച്ചറിയുകയും അതനുസരിച്ച് മോണിറ്ററിൽ പ്രദർശിപ്പിക്കുകയും അച്ചടിക്കുകയും മാത്രമാണ് ഇത്തരം സോഫ്റ്റ്‌വെയറുകൾ ചെയ്യുന്നത്. ആന്തരികമായി അപ്പോഴും ഇംഗ്ലീഷ് അക്ഷരങ്ങൾ തന്നെയാണ് കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നത്. ഇക്കാരണത്താൽ വാക്കുകൾ അക്ഷരമാലാ ക്രമത്തിലാക്കുക, അക്ഷരത്തെറ്റുകൾ കണ്ടുപിടിക്കുക, ഇൻഡക്സ് ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക തുടങ്ങി പല കാര്യങ്ങളും ഏകീകൃതമായി അതിൽ ചെയ്യാനാവില്ല എന്നതാണ് ഇതിന്റെ പരിമിതി. | |||
c. യൂണികോഡ് (Unicode) | |||
യൂണികോഡ് എന്നത് ലോകത്താകമാനമുള്ള ഭാഷകളെ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കാനും സംസ്കരിക്കാനുമുള്ള ഒരു ഏകീകൃത കോഡാണ്. ആസ്കിയേക്കാൾ വിപുലമായ സാധ്യതയുള്ള യൂണികോഡ് പിന്നീട് നിലവിൽ വന്നു. ഇതിൽ ലോകത്തിലെ മിക്ക ഭാഷകളിലെയും അക്ഷര രൂപങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലയാളവും ഉപയോഗിക്കാൻ യൂണികോഡിന്റെ സഹായത്തോടെ കഴിയും. ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിർമ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണ് യൂണികോഡ്. ഇംഗ്ലീഷ് അറിയാവുന്നവർക്ക് മാത്രമേ കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിയൂ എന്ന ധാരണ തിരുത്താൻ യൂണികോഡ് സഹായകമായി. ലോകത്തിലെ ഏത് പ്രാദേശിക ഭാഷയിലും ഇന്ന് കമ്പ്യൂട്ടിങ്ങ് സാധ്യമായി വരികയാണ്. കമ്പ്യൂട്ടറിനുള്ളിൽ എല്ലാം സംഖ്യകളാണ്. പൂജ്യത്തിന്റെയും ഒന്നിന്റെയും കൂട്ടമായാണ് കമ്പ്യൂട്ടർ വിവരങ്ങൾ മനസ്സിലാക്കുന്നത്. കമ്പ്യൂട്ടറിന് അക്ഷരങ്ങളും ചിഹ്നങ്ങളും സ്വീകരിക്കണമെങ്കിൽ അവയെ സംഖ്യാരൂപത്തിലാക്കണം. അതിനുവേണ്ടിയുള്ള മാർഗ്ഗമാണ് 'എൻകോഡിങ്ങ് '. ഓരോ അക്ഷരത്തിന്റെയും സംഖ്യാരൂപത്തിന് 'ക്യാരക്ടർ കോഡിങ്ങ്' എന്നു പറയും. ഇത്തരത്തിലുള്ള ഒരു കോഡാണ് ആസ്കി. ഇത് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന അക്ഷരങ്ങളുടെ എണ്ണം പരമാവധി 256 ആണ്. ഇതിൽ ആദ്യത്തെ 128 എണ്ണം ഇംഗ്ലീഷിനു നൽകിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലീഷിൽ "A” ASCII code – 1000001 – എന്നും "a” യുടേത് 11000001 എന്നുമാണ്. | |||
ആസ്കി കോഡിൽ ലോകത്തെ പ്രധാന ഭാഷകളെയെല്ലാം ഉൾപ്പെടുത്താൻ കഴിയില്ല. അതിന് പുതിയ കോഡിങ്ങ് സിസ്റ്റം ആവശ്യമായി വന്നു. എല്ലാ ഭാഷകളിലേയും ഓരോ അക്ഷരവും ചിഹ്നവും മറ്റൊന്നിനും ഇല്ലാത്ത തനതായ ഒരു ബൈനറി സംഖ്യയായി നിജപ്പെടുത്തിയാൽ അത് പിൻതുടരുന്ന ഏത് കമ്പ്യൂട്ടറിനും എല്ലാ ഭാഷകളെയും ഒന്നിച്ച് മനസ്സിലാക്കാൻ കഴിയും. ഇതാണ് യൂണികോഡ്. മലയാളത്തിന്റെ കാര്യം തന്നെ നോക്കാം. ഇതുവരെയുള്ള ISM പോലുള്ള സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മലയാളം അക്ഷരം ടൈപ്പ് ചെയ്യാൻ കഴിയുമെങ്കിലും ഓരോ മലയാള അക്ഷരത്തേയും കമ്പ്യൂട്ടർ അതുമായി ബന്ധിച്ചുള്ള ഒരു ആസ്കി അഥവാ ഇംഗ്ലീഷ് അക്ഷരമോ ചിഹ്നമോ ആയിട്ടാണ് മനസ്സിലാക്കിയിരുന്നത്. അതുകൊണ്ട് തന്നെ പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാത്ത കമ്പ്യൂട്ടറിൽ മലയാള അക്ഷരങ്ങൾക്ക് പകരം അതിനോട് ബന്ധപ്പെട്ട ഇംഗ്ലീഷ് അക്ഷരങ്ങളാവും പ്രത്യക്ഷപ്പെടുക. എന്നാൽ യൂണികോഡ് പ്രകാരം എത് ഭാഷയിലെ അക്ഷരങ്ങളേയും കമ്പ്യൂട്ടർ അതിനു മാത്രമുള്ള ബൈനറി സംഖ്യകളായി മനസ്സിലാക്കുന്നതിനാൽ ആ ഭാഷയിലെ അക്ഷരങ്ങളായി തന്നെ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. | |||
ലോകത്തിലെ എല്ലാ ഭാഷകൾക്കും കമ്പ്യൂട്ടറിൽ സ്ഥാനം നൽകുകയും എല്ലാ ഭാഷകളേയും കമ്പ്യൂട്ടറിന് മനസ്സിലാക്കാൻ കഴിയും വിധം അക്ഷരങ്ങൾ രേഖപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുക്കുകയും ചെയ്ത സമ്പ്രദായമാണ് യൂണികോഡ്. ഇത് മലയാളത്തിൽ മാത്രമല്ല മറ്റ് പ്രാദേശിക ഭാഷകളിലും കമ്പ്യൂട്ടറുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്നു. യൂണികോഡ് സംവിധാനം നിലവിൽ വന്നതോടെ മലയാളം കമ്പ്യൂട്ടിങ്ങിന് ശക്തി കൈവന്നിട്ടുണ്ട്. ലോകത്ത് എവിടെയുമുള്ള കമ്പ്യൂട്ടറിൽ മലയാളം മാത്രമല്ല. എതു ഭാഷയും വിളിപ്പുറത്തെത്തും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് പ്രാദേശിക ഭാഷകൾക്ക് ഗുണമുള്ള കാര്യമാണ്. ഇതിലൂടെ കമ്പ്യൂട്ടറിലൂടെയുള്ള മലയാള ഭാഷയുടെ വ്യാപനത്തിന് ആക്കം കൂടും. | |||
അക്ഷരത്തെറ്റുകൾ കണ്ടുപിടിക്കുക, വാക്കുകളും ഖണ്ഡികകളും അക്ഷരമാലാ ക്രമത്തിലാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഏകീകൃത രൂപത്തിൽ ഏതു ഭാഷയിലും സാധിക്കണമെങ്കിൽ യൂണികോഡിന്റെ സഹായം ആവശ്യമാണ്. ഏത് അപ്ലിക്കേഷൻ സോഫ്റ്റ് വെയറിലും മലയാളം ഉപയോഗിക്കാനും മലയാളത്തിൽ ടൈപ്പ് ചെയ്ത് വാക്കുകളും വാചകങ്ങളും ഒരു അപ്ലിക്കേഷനിൽ നിന്ന് പകർത്തി മറ്റൊന്നിൽ പതിപ്പിക്കാനും മലയാളത്തിൽ ഇ-മെയിൽ അയയ്ക്കാനും മറ്റും കഴിയും. ചുരുക്കത്തിൽ കമ്പ്യൂട്ടറിൽ ഇന്ന് ഇംഗ്ലീഷിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇനി മലയാളത്തിലും ചെയ്യാം. | |||
==== എങ്ങിനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം ലഭ്യമാക്കാം==== | |||
a വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മലയാളം ലഭ്യമാക്കാൻ: | |||
വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മലയാളം ലഭ്യമാക്കാൻ വിൻഡോസ് എക്സ് പി സർവ്വീസ് പാക്ക് 2 (Windows XP Service Pack 2) മുതലുള്ള വേർഷനുകൾ ആവശ്യമാണ്. | |||
[[പ്രമാണം:Malayalam Page 05.jpg|200px|thumb|left|]] | |||
[[പ്രമാണം:Malayalam Page 06.jpg|200px|thumb|right|]] | |||
Control Panel-ലെ Regional Language Option'ൽ Language എന്ന Tab എടുത്ത് 'Install Files for Complex Script' എന്നു കാണിക്കുന്ന കോളം ശരി അടയാളം ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക, ഇല്ലെങ്കിൽ ശരി അടയാളം ചെയ്യുക Win XPയുടെ CD ആവശ്യപ്പെടുന്ന മെസേജ് ബോക്സ് വരുമ്പോൾ CD ഡ്രൈവിൽ CD ഇട്ടതിനു ശേഷം അതു പൂർണ്ണമായി Install ചെയ്യുക. തുടർന്ന് സിസ്റ്റം റീബൂട്ട് ചെയ്യുക. വീണ്ടും Control Panelലെ Regional Language എന്ന Tab-ൽ Details ബട്ടൺ അമർത്തുക. അപ്പോൾ വരുന്ന ജാലകത്തിൽ നിന്ന് Add എന്ന button ക്ലിക്ക് ചെയ്യുക. | |||
Add Input Language എന്ന ജാലകത്തിലെ Input Language ലിസ്റ്റിൽ നിന്നും 'Malayalam (India)' എന്ന ഭാഷ തിരഞ്ഞെടുത്ത് OK ബട്ടൺ അമർത്തുക. | |||
ശേഷം Language Bar എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന Language Bar Settings എന്ന ജാലകത്തിൽ Show the language bar on the Desktop എന്നതും, Show additional Language bar icons in the task bar എന്നതും ശരി അടയാളപ്പെടുത്തിയ ശേഷം OK അമർത്തുക. | |||
ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ task bar-ൽ Language [EN/MY] എന്ന ചിഹ്നം കാണാൻ സാധിക്കും. അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായ ഭാഷകൾ തെരെഞ്ഞെടുക്കാവുന്നതാണ്. | |||
b ഗ്നു / ലിനക്സിൽ മലയാളം ലഭ്യമാക്കുന്ന രീതി:- | |||
[[പ്രമാണം:Malayalam Page 07.jpg|200px|thumb|left|]] | |||
GNU/LINUX ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് പ്രവർത്തിപ്പിക്കാൻ താഴെ പറയുന്ന രീതി തിരഞ്ഞെടുക്കുക. | |||
Desktop ലെ panel ൽ right click ചെയ്ത് Add to Panel ഓപ്ഷൻ കൊടുത്ത് Keyboard indicator Applet ചേർക്കുക. അപ്പോൾ panel ൽ വരുന്ന USA option; right click ചെയ്ത് keyboard preference എടുക്കുക. | |||
Keyboard Preference dialogue-ൽ Layout tab തിരഞ്ഞെടുത്ത ശേഷം India-> Malayalam Keyboard ചേർക്കുക. പാനലിൽ കാണുന്ന USA ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അത് Ind (Malayalam) ഓപ്ഷനിലേക്ക് മാറുകയും മലയാളം Inscript keyboard പ്രവർത്തനക്ഷമമാവുകയും ചെയ്യും. | |||
====യൂണികോഡ് മലയാള ഫോണ്ടുകൾ കമ്പ്യൂട്ടറിൽ ലഭ്യമാക്കുന്ന രീതി==== | |||
http://malayalam.kerala.gov.in എന്ന വെബ്സൈറ്റിലെ http://malayalam.kerala.gov.in/index.php/Fonts എന്ന ലിങ്കിൽ നിന്നും ഫോണ്ടുകൾ ഡൗൺലോഡ് ചെയ്ത്, നിങ്ങളുടെ കമ്പ്യൂട്ടറിലെ കൺട്രോൾ പാനലിലെ ഫോണ്ട് എന്ന ഫോൾഡറിൽ പേസ്റ്റ് ചെയ്ത ശേഷം ആവശ്യമായ യൂണീകോഡ് ഫോണ്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. | |||
വിവിധ തരം യൂണികോഡ് ഫോണ്ടുകൾ (മീര, രചന, ദ്യുതി, സുറുമ, രഘു, അഞ്ജലിഓൾഡ് ലിപി) | |||
കൊണ്ടുപോകില്ല ചോരന്മാർ | |||
കൊടുക്കും തോറുമേറിടും | |||
മേന്മ നൽകും മരിച്ചാലും | |||
വിദ്യ തന്നെ മഹാധനം | |||
മീര (ഉള്ളൂർ പരമേശ്വരയ്യർ) | |||
കൊണ്ടുപോകില്ല ചോരന്മാർ | |||
കൊടുക്കും തോറുമേറിടും | |||
മേന്മ നൽകും മരിച്ചാലും | |||
വിദ്യ തന്നെ മഹാധനം | |||
രചന (ഉള്ളൂർ എസ്. പരമേശ്വരയ്യർ) | |||
വിൻഡോസിൽ യുണികോഡ് മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്ന രീതി | |||
[[പ്രമാണം:Malayalam Page 09.jpg|200px|thumb|left|]] | |||
വിൻഡോസിൽ യുണികോഡ് മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്നതിന് Control Panel-ൽ Fonts folder-തുറന്ന് (ചിത്രം-1) | |||
Edit മെനുവെടുത്ത്-Paste ചെയ്യുക. (ചിത്രം-2) | |||
ലിനക്സിൽ മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്ന രീതി : | |||
[[പ്രമാണം:Malayalam Page 10.jpg|400px|]] | |||
ലിനക്സിൽ മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്നതിന് മുകളിലുള്ള പാനലിലെ സിസ്റ്റം (System) ക്ലിക് ചെയ്ത് അഡ്മിനിസ്ട്രേഷനിൽ സിനാപ്റ്റിക് പാക് മാനേജർ (synaptic package manager) ടിടിഎഫ് മലയാളം ഫോണ്ടുകൾ (ttf-malayalam-fonts)സെലക്ട് ചെയ്ത് സബ്മെനുവിൽ അപ്ലൈ ചെയ്യുക. ഇപ്പോൾ നിങ്ങളുടെ സിസ്റ്റത്തിൽ മലയാളം ഫോണ്ടുകൾ ലഭ്യമായിട്ടുണ്ടാകും | |||
ലിനക്സിൽ മലയാളം ഫോണ്ടുകൾക്കായ്, Open Synaptic Package Manager. (Upper Panel->System>Administration->Synaptic Package Manager) | |||
Synaptic Package Manager open ചെയ്ത്, search ttf-malayalam fonts | |||
താഴെ (ചിത്രം 1) കാണുക. | |||
സെലക്റ്റ് ചെയ്തിനു ശേഷം | |||
Apply-ൽ ക്ലിക് ചെയ്യുക, താഴെ (ചിത്രം 2) കാണുക | |||
ഇപ്പോൾ നിങ്ങളുടെ സിസ്റ്റത്തിൽ മലയാളം ഫോണ്ടുകൾ ലഭ്യമായിട്ടുണ്ടാവും. | |||
==== മലയാളം ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ്==== | |||
നമ്മുടെ കമ്പ്യൂട്ടറിന്റെ കീ ബോർഡിലുള്ള ഓരോ കീയും ഓരോ മലയാള അക്ഷരവും, ചിഹ്നങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയാണ് ഇൻസ്ക്രിപ്റ്റ്. ഇന്ത്യൻ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇൻസ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും, വ്യജ്ഞനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇൻസ്ക്രിപ്റ്റ് രീതിയിൽ സ്വരങ്ങൾ കീബോർഡിന്റെ ഇടതു ഭാഗത്തും, വ്യജ്ഞനങ്ങൾ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഓരോ വർഗ്ഗത്തിൽപ്പെട്ട അക്ഷരങ്ങളെ രണ്ടു കീബോർഡുകളിലായി വിന്യസിച്ചിരിക്കുന്നു. ഇൻസ്ക്രിപ്റ്റ് കീ രീതിയുടെ വിന്യാസം താഴെകാണിച്ചിരിക്കുന്നു. | |||
[[പ്രമാണം:Malayalam Page 11.jpg|400px|]] | |||
ഇംഗ്ലീഷ് ടൈപ്പിങ്ങ് പോലും പരിജ്ഞാനമില്ലാത്തവർ കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ ഇൻസ്ക്രിപ്റ്റ് രീതി അനുസരിച്ച് പരിശീലിക്കുന്നതായിരിക്കും നല്ലത്. | |||
മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് എങ്ങനെ ഉപയോഗിക്കാം: | |||
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് ഇൻസ്ക്രിപ്റ്റ് കീബോർഡ്. ഇതിൽ ഓരോ മലയാളം അക്ഷരത്തിനും പ്രത്യേകം കീകളാണ് ഉപയോഗിക്കുന്നത്. (ചിലപ്പോൾ ഒരക്ഷരം എഴുതാൻ ഒന്നിലധികം കീകൾ ഉപയോഗിക്കേണ്ടതുണ്ട്). ഓരോ കീയുടേയും ഉപയോഗം അറിഞ്ഞിരിക്കണം എന്നതിനാൽ തുടക്കത്തിൽ അല്പം ആശങ്ക തോന്നാമെങ്കിലും ഇത് ഉപയോഗിക്കുന്ന രീതി വളരെ ലളിതമാണ്. മലയാളം അക്ഷരമാലയെ സ്വരാക്ഷരങ്ങളെന്നും, വ്യഞ്ജനാക്ഷരങ്ങളെന്നും രണ്ടായി തിരിച്ചിട്ടുണ്ടല്ലോ. സ്വരാക്ഷരങ്ങൾ കീബോർഡിന്റെ ഇടത് ഭാഗത്തും വ്യഞ്ജനാക്ഷരങ്ങൾ കീബോർഡിന്റെ വലത് ഭാഗത്തും ക്രമീകരിച്ചിരിക്കുന്നു. അവയുടെ വിന്യാസ രീതിയും വളരെ ലളിതമാണ്. ഉദാഹരണത്തിന് വ്യഞ്ജനാക്ഷരത്തിലെ ആദ്യാക്ഷരങ്ങളായ 'ക ഖ ഗ ഘ ങ' എന്നിവയെ അടുത്തടുത്ത കീകളിലാണ് ക്രമീകരിച്ചിട്ടുള്ളത്. | |||
ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുമ്പോൾ സാധാരണ ഉണ്ടാകുന്ന സംശയമാണ് കൂട്ടക്ഷരങ്ങൾ എങ്ങനെ എഴുതും എന്നുള്ളത്. ചന്ദ്രക്കല (d) ഉപയോഗിച്ചാണ് അക്ഷരങ്ങളെ യോജിപ്പിക്കുന്നത്. | |||
ഉദാ: ക്ക = ക ് ക | |||
ല്ല = ല ് ല | |||
മ്പ = മ ് പ | |||
ക്ഷ = ക ് ഷ | |||
ഞ്ച = ഞ ് ച | |||
ങ്ക = ങ ് ക | |||
ണ്ട = ണ ് ട | |||
ന്റ = ന ് റ | |||
മറ്റൊന്ന് ചില്ലക്ഷരങ്ങളാണ്. ചില്ലക്ഷരങ്ങളെ Zero Width Joiner (zwj) ഉപയോഗിച്ചാണ് യോജിപ്പിക്കുന്നത്. കീബോർഡിൽ ']' ന്റെ സ്ഥാനത്താണ് zwj. | |||
ഉദാ : ർ = ര ് ] | |||
ൽ = ല ് ] | |||
ൻ = ന ് ] | |||
ൾ = ള ് ] | |||
ൺ = ണ ് ] | |||
ചില അവസരങ്ങളിൽ സോഫ്റ്റ്‌വെയർ എന്ന് എഴുതുമ്പോൾ സോഫ്റ്റ്വെയർ എന്നായി പോകാറുണ്ട്. ഇങ്ങനെ വരുമ്പോൾ zwnj ഉപയോഗിക്കാം. കീബോർഡിലെ '\'ന്റെ സ്ഥാനത്താണ് zwnj. ഉദാ: സോഫ്റ്റ്‌വെയർ എന്നെഴുതാൻ സോഫ്റ്റ് ന് ശേഷം zwnj ഉപയോഗിക്കുക. (zwnj നു പകരം shift 'x' ഉം ഉപയോഗിക്കാം). | |||
ചില പ്രത്യേകതകൾ: | |||
1. ക്യ = ക ് യ | |||
2. ക്ര = ക ്ര | |||
3. കൃ = ക ൃ | |||
4. ക്വ = ക ് വ | |||
5. ക്ല = ക ് ല | |||
ഇത്രയും കാര്യങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ ധൈര്യമായി ഇൻസ്ക്രിപ്റ്റ് കീ ബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് തുടങ്ങാം. | |||
====എങ്ങിനെ ആസ്കി ഫയലുകളെ യുണീകോഡിലേക്ക് മാറ്റാം ==== | |||
നമ്മുടെ പത്രങ്ങളിൽ പലതും തങ്ങളുടെ വെബ് പതിപ്പുകളെ യൂണീക്കോഡിലേക്ക് മാറ്റിയിട്ടില്ല. അവർക്ക് ആസ്കി ഫോണ്ടുണ്ടെങ്കിൽ മാത്രമേ ഇത്തരം പത്രങ്ങൾ വായിക്കാൻ സാധിക്കുകയുള്ളു എന്നതാണ് അവസ്ഥ. പല പത്രങ്ങളിലെയും ഉള്ളടക്കം പകർത്തി ഉപയോഗിക്കാനും മറ്റും ഇതുകൊണ്ട് സാധിക്കാതെ വരുന്നു. മാധ്യമങ്ങളുടെ അടിസ്ഥാന ലക്ഷ്യമായ ആശയവിനിമയം ഇതുകാരണം നടക്കുന്നുമില്ല. ഇതിനൊരു പരിഹാരമാണ് പത്മ. ആസ്കിയിലുള്ള പത്രങ്ങളെയും മറ്റു വെബ് സൈറ്റുകളിലെ ഉള്ളടക്കത്തേയും യൂണീകോഡിലേക്ക് മാറ്റി ഉപയോഗിക്കാം എന്നതാണ് പത്മയുടെ ഗുണം. | |||
ഒരു സ്വതന്ത്ര സോഫ്റ്റ് വെയറായ ഫയർഫോക്സിനു വേണ്ടിയുള്ള ഒരു പ്ലഗ്ഗ്-ഇൻ ആയാണ് പത്മ തയ്യാറാക്കിയിരിക്കുന്നത്. ഇതുപയോഗിക്കാൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്തിരിക്കണം. | |||
എല്ലാ സ്വതന്ത്ര സോഫ്റ്റ് വെയറുകളിലും ഫയർഫോക്സ് ഉണ്ടായിരിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുന്ന മലയാളം കമ്പ്യൂട്ടിങ്ങ് CDയിൽ ഫയർഫോക്സ് ലഭ്യമാണ്. http://www.mozilla.com/firefox/ എന്ന വെബ്സൈറ്റിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. | |||
പത്മയുടെ ഏറ്റവും പുതിയ പതിപ്പ് https://addons.mozilla.org/en-US/firefox/addon/873 എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. മലയാളം കമ്പ്യൂട്ടിങ്ങ് CDയിലും ഇത് ലഭ്യമാണ്. | |||
ഇൻസ്റ്റലേഷൻ പൂർത്തിയായി ഫയർഫോക്സ് റീസ്റ്റാർട്ട് ചെയ്തുകഴിഞ്ഞാൽ Tools മെനുവിലെ Addons ൽ പത്മ ലിസ്റ്റു ചെയ്തിട്ടുണ്ടാകം. ഇനി ഏതു പത്രവും നിങ്ങൾക്ക് യൂണീകോഡിൽ തന്നെ വായിക്കാം. | |||
സ്വനലേഖ – ഫയർഫോക്സ് പ്ലഗ്ഗിൻ | |||
ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ മലയാളത്തിൽ ഓന്നോ രണ്ടോ വാക്കുകൾ എഴുതണോ? മലയാളത്തിൽ എന്തെങ്കിലും തിരയണോ? സ്വനലേഖയുണ്ട് സഹായത്തിന്. ഫയർഫോക്സിനു വേണ്ടിയുള്ള സ്വനലേഖ പ്ലഗ്ഗ്-ഇൻ https://addons.mozilla.org/en-US/firefox/addon/11203 ഡൗൺലോഡ് ചെയ്ത് ഫയർഫോക്സിലേക്ക് ചേർക്കുക. ഇനി മലയാളം വേണ്ടപ്പോൾ Ctrl + M കീ അമർത്തിയാൽ മലയാളം നിങ്ങളുടെ വിരൽ തുമ്പിൽ. | |||
ആസ്കി ഫയലുകളെ യൂണികോഡ് ഫയലുകളാക്കാനുള്ള നിർദ്ദേശം | |||
ആസ്കി ഫോണ്ടുകളുപയോഗിച്ച് എഴുതിയ മലയാളത്തെ കമ്പ്യൂട്ടർ പ്രൊസസിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്ക് മാറ്റവാനുള്ള ധാരാളം സോഫ്റ്റ്‌വെയർ ഇന്ന് ലഭ്യമാണ്. വരമൊഴി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭമായ പയ്യൻസ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിലെല്ലാം ഈ സംവിധാനമുണ്ട്. | |||
പത്മയെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത unigateway ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളെയും ഫോണ്ടുകളെയും പിന്തുണക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്. ഇന്റർനെറ്റിൽ നിന്ന് നേരിട്ട് ഉപയോഗിക്കാം എന്നതാണിതിന്റെ ഒരു മെച്ചം. കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യണമെന്നുള്ളവർക്ക് അങ്ങിനെയുമാകാം (http://unigateways.ourceforge.net/) ഈ സംവിധാനം ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ താഴെപറയുന്നു. | |||
Unicode converter | |||
1. നിങ്ങൾക്ക് കൺവർട്ട് ചെയ്യേണ്ട ആസ്കി ഫയലിനെ txt ഫയലാക്കി സേവ്ചെയ്യുക. | |||
2. http://uni.medhas.org/fileconverterindex.php5 എന്ന പേജിൽ പോകുക. | |||
3. നിങ്ങൾ സേവ് ചെയ്ത txt ഫയലിനെ ബ്രൗസ് ചെയ്തെടുക്കുക. | |||
4. ഏത് ആസ്കി ഫോണ്ടാണ് ഉപയോഗിച്ചതെന്ന് തിരഞ്ഞെടുക്കുക (ഉദാ: ml-ttkarthika). | |||
5. എൻകോഡിങ്ങ് UTF-8 ആയി സെറ്റ്ചെയ്യുക. (ചിലപ്പോൾ ഇത് ISO-8859-1 ആയും നൽകേണ്ടി വരും) | |||
6. കൺവർട്ട് ബട്ടൺ അമർത്തുക. | |||
7. ഓപ്പൺ ഓഫീസിൽ മലയാളം ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം | |||
ഇംഗ്ലീഷും മലയാളവും മാറിമാറി ടൈപ്പ് ചെയ്യേണ്ട സമയത്ത് ടൂൾബാറിൽ ഫോണ്ട് ഭാഷയ്ക്കനുസരിച്ച് മാറ്റിക്കൊടുക്കേണ്ടതുണ്ട്. എന്നാൽ ഇവ സ്ഥിരമായി സെറ്റ് ചെയ്യുന്നതിന്. താഴെ ചിത്രങ്ങൾ കാണുക. | |||
Tools – ൽ - Options ക്ലിക്ക് ചെയ്യുക. (ചിത്രം 1-2) | |||
(ചിത്രം - 2) | |||
അപ്പോൾ വരുന്ന വിൻഡോയിൽ സൈഡ് മെനു ബാറിൽ language settings – ൽ double click ചെയ്ത ശേഷം languages സെലക്റ്റ് ചെയ്യുക (ചിത്രം 3) | |||
വിൻഡോയിൽ മധ്യഭാഗത്ത് - Enhance Language Support എന്ന Option-ലെ Enabled for Asian languages-ഉം- Enabled for complex text layout (CTL) എന്നിവ ടിക് ചെയ്യുക. (ചിത്രം 4) | |||
OK ബട്ടൺ അമർത്തുക. (ചിത്രം 5) | |||
വീണ്ടും Tools മെനുവിൽ Options ക്ലിക്ക് ചെയ്ത് Language Settings – Open office.org writer- ൽ ഡബിൾ ക്ലിക്ക് ചെയ്ത് - Basic Fonts (CTL) ക്ലിക്ക് ചെയ്യുക, (ചിത്രം 6-7) | |||
(ചിത്രം - 7) | |||
അപ്പോൾ വരുന്ന വിൻഡോയിലെ Default കോളം മുതൽ Index കോളം വരെ ആവശ്യമായ യൂണീകോഡ് മലയാളം ഫോണ്ട് സെലക്ട് ചെയ്യുക. (ചിത്രം-8) യുണീകോഡ് മലയാളം ഫോണ്ട് കമ്പ്യൂട്ടറിൽ ലഭ്യമല്ലെങ്കിൽ (www.malayalam.kerala.gov.in) എന്ന വെബ്സൈറ്റിൽ നിന്നും Download ചെയ്യുക. | |||
(ചിത്രം -8) | |||
OK അമർത്തുക – (ചിത്രം - 9) | |||
ഇപ്പോൾ നിങ്ങളുടെ ഓപ്പൺ ഓഫീസിൽ യുണീകോഡ് മലയാളം ഫോണ്ട് സ്ഥിരമായി സെറ്റ് ചെയ്തിട്ടുണ്ടാകും. | |||
==== എം എസ് വേഡിൽ മലയാളം ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം==== | |||
Format മെനു-വിൽ Font സെലക്ട് ചെയ്യുക (ചിത്രം 1-2) | |||
(ചിത്രം 1) | |||
(ചിത്രം 2) | |||
ഇപ്പോൾ വരുന്ന വിൻഡോയിൽ Complex scripts-ൽ ആവശ്യമായ മലയാളം ഫോണ്ട് സെലക്റ്റ് ചെയ്യുക. (ചിത്രം 3) | |||
(ചിത്രം 3) | |||
OK ബട്ടൺ അമർത്തുക. (ചിത്രം 4) | |||
ഇപ്പോൾ നിങ്ങളുടെ സിസ്റ്റത്തിൽ മലയാളവും ഇംഗ്ലീഷും മാറിമാറി ടൈപ്പ് ചെയ്യാം. | |||
====മലയാളം വെബ്സൈറ്റ് സൂചിക==== | |||
മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി മലയാളം ഉളളടക്കം ഇന്റർനെറ്റിൽ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ തന്നെ നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്. ഇവ മിക്കതും സാധാരണക്കാരന് വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്നതാണ്. അവന് മാതൃഭാഷയിൽ തന്നെ സാമാന്യ വിവരം അറിയുവാനുതകുന്നതുമാണ്. | |||
മലയാളം കമ്പ്യൂട്ടിങ്ങ് (www.malayalam.kerala.gov.in) മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ പ്രചരണത്തിനും സംശയനിവാരണത്തിനുമായി ആരംഭിച്ചവെബ്സൈറ്റ്. കമ്പ്യൂട്ടറിന്റെ ഉപയോഗം മലയാളത്തിൽ ശക്തമാക്കുന്നതിനും സാധാരണക്കാരന് ഉണ്ടായേക്കാവുന്ന വിവിധ സംശയങ്ങൾക്കും ഈ വെബ്സൈറ്റിനെ പ്രയോജനപ്പെടുത്താം. | |||
ചിത്രം: | |||
കേരള സംസ്ഥാന ഐടി മിഷൻ (www.itmission.kerala.gov.in/ml) കേരള സർക്കാരിന്റെ ഐടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങളുടേയും വിശദാംശങ്ങളും നിരവധി വെബ്സൈറ്റ് ലിങ്കുകളും ഈ സൈറ്റിൽ ലഭ്യവുമാണ്. | |||
ചിത്രം: | |||
ഭാഷാമിത്രം (http://tools.malayalam.kerala.gov.in) മലയാളത്തിൽ ഓൺലൈൻ ഡിക്ഷ്ണറി ഇംഗ്ലീഷ് പദങ്ങളും അവയുടെ മലയാളം അർത്ഥങ്ങളും, മലയാള പദങ്ങളും അവയുടെ ഇംഗ്ലീഷ് അർത്ഥവും, കൂടാതെ മലയാളം നാനാർത്ഥവും ഈ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്റെ ലിങ്ക് മലയാളം കമ്പ്യൂട്ടിങ്ങ് വെബ്സൈറ്റിൽ ലഭ്യവുമാണ്. | |||
ചിത്രം : | |||
എന്റെ ഗ്രാമം (www.entegramam.gov.in) ഓരോ പ്രദേശത്തിന്റെ ചരിത്രം, സംസ്കാരം, തൊഴിൽ, ജീവിത നിലവാരം, കൃഷി, ടൂറിസം തുടങ്ങി സമസ്ഥ മേഖലയെയും പ്രതിപാദിക്കുന്ന കമ്മ്യൂണിറ്റി വെബ്പോർട്ടൽ കേരളത്തിൽ കണ്ണൂർ, മലപ്പുറം, കൊല്ലം, തൃശ്ശൂർ എന്നീ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. ഈ വെബ്സൈറ്റിൽ ഓരോ ഗ്രാമത്തിന്റെയും വിശദവിവരങ്ങൾ മലയാളത്തിൽ ലഭ്യമാണ്. | |||
ചിത്രം: | |||
കലാലയം (http://kalalayam.in) കലാലയത്തിനുവേണ്ടി നിർമ്മിച്ച മലയാളത്തിലുള്ള വെബ്പോർട്ടൽ. മലയാള ഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് സൈബർ സാഹിത്യരംഗത്തേക്ക് ഭാവമാറ്റം നടത്തുമ്പോൾ അവർക്കിടയിൽ ഒരു കൂട്ടായ്മ രൂപപ്പെടുത്താൻ കലാലയം പദ്ധതി ലക്ഷ്യമിടുന്നു. | |||
ചിത്രം: | |||
മലയാളം വിക്കി (http://ml.wikipedia.org) മലയാളത്തിൽ ഓൺലൈൻ സ്വതന്ത്ര വിജ്ഞാനകോശം 15,000-ത്തിനടുത്ത് വിവിധ ലേഖനങ്ങൾ മലയാളത്തിൽ ലഭ്യമാണ്. പ്രധാന വിക്കിപീഡിയാ ലിങ്കും ഈ വെബ്സൈറ്റിൽ ലഭ്യമാണ്. | |||
ചിത്രം : | |||
മലയാള സർവവിജ്ഞാനകോശം (http://mal.sarva.gov.in) കല, ജീവചരിത്രം, ജ്യോതി:ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഭരണം, ഗണിതം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്ന വെബ്സൈറ്റ്. ഇപ്പോൾ വിദ്യാർത്ഥികൾ കൂടുതലായും ഈ വെബ്സൈറ്റിനെ പ്രയോജനപ്പെടുത്തുന്നു. | |||
ചിത്രം: | |||
====ഉപസംഹാരം==== | |||
സമൂഹത്തിൽ ഇന്ന് ആഗോള വിവരവിനിമയ ശൃംഖലയും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗവും എല്ലാം ഒരേപോലെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും പ്രവർത്തന മേഖലകൾ ഐ.ടി. അധിഷ്ഠിതമായി വികസിച്ചു കഴിഞ്ഞിരിക്കുന്നു. വിജ്ഞാന മേഖലയിൽ വിവര സാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന അതിനൂതനമായ പരിവർത്തനങ്ങൾ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ വിവര സാങ്കേതിക വിദ്യാ രംഗത്ത് നിന്ന് പൊതു സമൂഹത്തിലെ ഒരു വലിയ വിഭാഗം ബന്ധപ്പെട്ട സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാവാതെ മാറി നിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ തന്റെ ഭാഷയിൽ തന്നെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ സാധിക്കും എന്നത് മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയെ കൂടുതൽ പ്രസക്തമാക്കുന്നു. കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷായതുകൊണ്ടും മലയാള ഭാഷയിൽ കമ്പ്യൂട്ടറിനോട് സംവദിക്കാൻ കഴിയാത്തതു കൊണ്ടും പ്രാദേശികമായ എല്ലാം മോശമാണ് എന്ന മിഥ്യാബോധം ഒരുവശത്തും കമ്പ്യൂട്ടർ ഭാഷയുടെ കടന്നു കയറ്റം നിമിത്തം പ്രാദേശിക ഭാഷകളും സംസ്കാരവും നശിക്കാൻ പോകുന്നു എന്ന ആശങ്കയും ഭാഷാസ്നേഹികളുടെ ഭാഗത്ത് ഇന്ന് ശക്തമാണ്. ഏതൊരു സംസ്കാരത്തിന്റെയും ആധാരം ഭാഷയാണ്. | |||
ഭാഷ ക്ഷീണിക്കുമ്പോൾ സംസ്കാരത്തിന് ക്ഷതമേൽക്കുന്നു. പുതിയ സാങ്കേതികവിദ്യയ്ക്ക് ചേർന്നതല്ല നിങ്ങളുടെ ഭാഷ എന്ന പ്രചാരണത്തിലൂടെ അധിനിവേശത്തിന്റെ പുതിയ തലങ്ങൾ അടിച്ചമർത്തലിന് വഴി തേടുമ്പോൾ നമ്മുടെ ഭാഷയിലൂടെ തന്നെ പുതിയ സാങ്കേതിക വിദ്യയിൽ ഇടംതേടുക എന്ന പ്രഖ്യാപനവുമായാണ് മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ പ്രചാരണപ്രവർത്തനങ്ങൾ നടക്കുന്നത്. 14 ജില്ലകളിലായി 2000ത്തോളം അക്ഷയ കേന്ദ്രങ്ങളിൽ ഇതിന്റെ വിവിധതല പ്രവർത്തനങ്ങൾ നടന്നു വരുന്നു. സാങ്കേതിക വിദ്യയുടെ ഈ പുതുമാറ്റത്തിൽ സാധാരണക്കാരന് തന്റെ ഭാഷയിൽ തന്നെ കമ്പ്യൂട്ടറിനോട് സംവദിക്കാൻ കഴിയും. മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലുടനീളം പൊതുജനബോധവൽക്കരണ പരിപാടികൾ, പരിശീലനങ്ങൾ എന്നിവ സാധാരണക്കാരന് അക്ഷയ ഇ-കേന്ദ്രങ്ങളിലൂടെ നൽകിവരുകയും ചെയ്യുന്നു. 'വിവരസാങ്കേതികവിദ്യ ഭാഷാ സംസ്കാരങ്ങളുടെ പുരോഗതിക്ക് ' എന്നതാണ് മലയാളം കമ്പ്യൂട്ടിംഗ് പ്രചാരണ പ്രവർത്തനങ്ങളുടെ മുദ്രാവാക്യം. | |||
== വിക്കിപീഡിയ == | == വിക്കിപീഡിയ == | ||
"ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന ഒരു സ്ഥിതിയെ കുറിച്ചു് ചിന്തിക്കൂ", ഇത്തരമൊരു ആഹ്വാനത്തോടുകൂടി ജിമ്മി വെയിൽസും കൂട്ടരും തുടക്കമിട്ട പദ്ധതിയാണു് വിക്കിപീഡിയ. ലോകത്തിലെ എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭം. സന്നദ്ധമായി പ്രവർത്തിക്കുന്ന ലോകമാകെ വ്യാപിച്ചു് കിടക്കുന്ന സ്വതന്ത്ര വിജ്ഞാനപ്രവർത്തകർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രാവർത്തികമാക്കിയ ഒരു വലിയ സംരംഭം. അതാണ് ഇന്ന് വിക്കിപീഡിയ. | |||
ആർക്കും എഴുതിച്ചേർക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ ആയിരുന്നു. എന്നാൽ അത് ആസൂത്രണ ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല. ഒരോ വിഷയങ്ങളിലേയും വിദഗ്ദരുടെ ലേഖനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്. ജിമ്മി വെയിൽസും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശിൽപ്പികൾ. ന്യൂപീഡിയക്കു് മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും, ഒന്നാന്തരം ലേഖകരും ഉണ്ടായിരുന്നു. പക്ഷെ ലേഖനങ്ങൾ എഴുതപ്പെടുന്നത് വളരെ പതുക്കെ ആയിരുന്നു. 2000-ൽ ന്യൂപീഡിയ സ്ഥാപകൻ ആയിരുന്ന ജിമ്മി വെയിൽസും അവിടുത്തെ ജോലിക്കാരനായിരുന്ന ലാറി സാങറും ന്യൂപീഡിയക്ക് ഒരു അനുബന്ധ പ്രസ്ഥാനം തുടങ്ങുന്നതിനെ കുറിച്ച് ഏറെ ആലോചിച്ചു. ഈ ആലോചനയിൽ നിന്നാണ് വിക്കിപീഡിയ പിറന്നത്. | |||
=== മീഡിയവിക്കി === | |||
സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും ആ താളിന്റെ ഉടമസ്ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനു പോലും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സംവിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി. വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർട്ട്‌ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. | |||
=== വിക്കിപീഡിയയുടെ വളർച്ച=== | |||
വിക്കിപീഡിയ തുടങ്ങിയ കാലത്ത് അത്തരത്തിൽ പല പദ്ധതികൾ രൂപംകൊണ്ടിരുന്നു. അവയിൽ പലതും ശൈശവദശയിൽ തന്നെ ഇല്ലാതായി. അതുകൊണ്ടുതന്നെ വിക്കിപീഡിയ ഒരു മഹാപ്രസ്ഥാനമായി മാറുമെന്നു് കുറച്ചുപേർ മാത്രമേ കരുതിയിരുന്നുള്ളു. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ, കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള സ്വതന്ത്രവിജ്ഞാനകോശമായി മാറി. ഇന്നു് സ്വതന്ത്രവിജ്ഞാനകോശം എന്നതിന്റെ മറുവാക്കായ വിക്കിപീഡിയ ലോകത്തിലെ എറ്റവും വിപുലവും ഗുണമേന്മയുള്ളതുമായ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു. 2001 മെയ് -ൽ ഇംഗ്ലീഷ് ഇതര വിക്കിപീഡിയകൾ ആദ്യമായി പുറത്തിറങ്ങി( കാറ്റലൻ, ചൈനീസ്, ഡച്ച്, ജെർമൻ, എസ്പരാന്റോ, ഫ്രെഞ്ച്, ഹീബ്രും, ഇറ്റാലിയൻ, ജാപ്പനീസ്, പോർറ്റുഗീസ്,റഷ്യൻ, സ്പാനിഷ്, സ്വീഡിഷ് മുതലായ ഭാഷകളിൽ, സെപ്റ്റംബർ 4-നു് അറബിയും, ഹൻഗേറിയനും കൂടെ ചേർന്നു). 2002 ഡിസംബർ 21 മുതലാണു് മലയാളം വിക്കിപീഡിയയിൽ തിരുത്തലുകൾ വന്ന് തുടങ്ങിയത്. | |||
വിക്കിപീഡിയ തുടങ്ങിയ ആദ്യത്തെ ഒരു വർഷത്തിൽ ഒരു ഇന്ത്യൻ ഭാഷയിൽ പോലും വിക്കിയിൽ സമൂഹം രൂപം കൊണ്ടില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായതു് 2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, നേപ്പാളി ഭാഷകളിലുള്ള വിക്കിപീഡിയകളിൽ തിരുത്തലുകൾ ആരംഭിച്ചപ്പോഴാണു്. ഈ മൂന്നു് ഇന്ത്യൻ ഭാഷകൾക്കു് ശേഷം 2002 ഡിസംബർ 21നാണു് മലയാളം വിക്കിപീഡിയയിൽ മലയാളി വിക്കിസമൂഹം വരികയും തിരുത്തലുകൾ നടക്കാൻ തുടങ്ങുകയും ചെയ്തത്. ക്രമേണ 2003-ഫെബ്രുവരിയിൽ ഭോജ്പൂരി, 2003 മെയിൽ മറാഠി, 2003 ജൂണിൽ കന്നഡ, 2003 ജൂലൈയിൽ ഹിന്ദി, 2003 സെപ്തംബറിൽ തമിഴ്, 2003 ഡിസംബറിൽ തെലുഗ്, ഗുജറാത്തി, 2004 ജനുവരിയിൽ ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉള്ള വിക്കിപീഡിയകളിൽ തിരുത്തൽ ആരംഭിച്ചു. | |||
നിലവിൽ 285-ൽ കൂടുതൽ ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. ഇല്ലാതായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ പുനർജീവിച്ചു കൊണ്ടിരിക്കുകയുമാണ്. മുപ്പത്തൊൻപത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിൽ ഏറ്റവും വലുത്. ആദ്യവർഷത്തിൽ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിയുകയുണ്ടായി. | |||
ലാഭേച്ഛരഹിത സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷനാണു് (http://wikimediafoundation.org) ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്. | |||
=== മലയാളം വിക്കിപീഡിയ=== | |||
2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോൻ എം. പി യാണ് 2002 ഡിസംബർ 21നു് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. അന്ന് തന്നെയാണ് ml.wikipedia.org എന്ന വിലാസത്തിലേക്ക് മലയാളം വിക്കിപീഡിയ ലഭ്യമായിത്തുടങ്ങിയത്. 2004 ജൂലായ് മാസം വരെ മലയാളം വിക്കിപീഡിയയിൽ രെജിസ്റ്റർ ചെയ്ത ആകെ ഉപയോക്താക്കളുടെ എണ്ണം (അന്താരാഷ്ട്രവിക്കിസംരംഭങ്ങളിൽ പ്രവർത്തിച്ചിരുന്ന മലയാളികളല്ലാത്ത ആളുകളുൾപ്പെടെ ) വെറും 28 ആയിരുന്നു. പേരു രെജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവരിൽത്തന്നെ പലരും ലേഖനങ്ങൾ എഴുതുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല. നൂറോളം ലേഖനങ്ങളാണു് ആ വർഷം കഴിയുമ്പോൾ മലയാളം വിക്കിപീഡിയയിൽ ആകെ എഴുതപ്പെട്ടിരുന്നതു്. മലയാളം കമ്പ്യൂട്ടറിലുപയോഗിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പലപ്പോഴും വളർച്ചയെ തടഞ്ഞിരുന്നത്. | |||
എന്നാൽ മലയാളം യുണികോഡ് ലിപിസഞ്ചയവും ഇംഗ്ലീഷ്-മലയാളം ലിപ്യന്തര രീതിയും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സാധാരണ ഉപയോക്താക്കൾക്കു് കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം സുഗമമായിത്തുടങ്ങി. യൂണീക്കോഡ് മലയാളം ഉപയോഗിച്ചു് ഗൾഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, മറ്റു് മറുനാടുകളിലും ഉള്ള അനേക മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. മുഖ്യമായും ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്കു് തിരിഞ്ഞു. എഴുത്തുമലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെ മലയാളം വിക്കിപീഡിയയും സജീവമായി. 2005 മദ്ധ്യത്തോടെ ധാരാളം പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാവിക്കിയിലെ പ്രവർത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു് നിലനിൽക്കാം എന്ന സ്ഥിതിയായി. തുടർന്നുള്ള മാസങ്ങളിൽ അംഗങ്ങൾ വിക്കിപീഡിയയെക്കുറിച്ച് ഇന്റർനെറ്റ് വഴിയും അല്ലാതെയും സ്വന്തം നിലയിൽ പ്രചരണം തുടങ്ങി. വിക്കിപീഡിയയിൽ എഴുതുന്നതിനെ സഹായിക്കാനും ലേഖനങ്ങൾ സമ്പുഷ്ടമാക്കാനും മാത്രം ലക്ഷ്യമാക്കി ബ്ലോഗുകളും ഈ-ഗ്രൂപ്പുകളും ഉണ്ടായി. | |||
=== വിക്കിപീഡിയയിൽ മലയാളമെഴുതാൻ=== | |||
==== ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള എഴുത്തുപകരണങ്ങൾ ==== | |||
ഗ്നു/ലിനക്സ്, വിൻഡോസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലുള്ള ഭാഷാപിന്തുണ ഉപയോഗിച്ച് ഇൻസ്ക്രിപ്റ്റ് രീതിയിലോ ലിപ്യന്തരണരീതിയിലോ വിക്കിയിൽ യുണിക്കോഡിൽ മലയാളം എഴുതാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം കമ്പ്യൂട്ടിങ് എന്ന ഭാഗം നോക്കുമല്ലോ. | |||
==== വിക്കിപീഡിയയിലെ എഴുത്തുപകരണം==== | |||
മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ മലയാളം ടൈപ്പ്ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വിക്കിപീഡിയയിൽ ചേർത്തിട്ടുണ്ട്. മീഡിയവിക്കി സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള നാരായം എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായവും ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ ഒരോ ചിഹ്നത്തിനും പ്രത്യേകം കീ ഉപയോഗിച്ചുള്ള ഇൻസ്ക്രിപ്റ്റ് രീതിയും ഇതിലുണ്ടു്. സാധ്യമാണു് | |||
==== വിക്കിയിൽ എഴുതാൻ പഠിക്കാം ==== | |||
വിക്കിപീഡിയയിലെ എഴുത്തു് പരിചയപ്പെടുന്നതിനായി തയ്യാറാക്കിയ ഒരു താളാണു് എഴുത്തു് കളരി. ഇതു് http://ml.wikipedia.org/wiki/വിക്കിപീഡിയ:എഴുത്തുകളരി എന്ന കണ്ണിയിൽ ലഭ്യമാണു്. ഈ താൾ നിങ്ങൾക്ക് പരിശീലനത്തിനായി ഉപയോഗിക്കാവുന്നതാണ്. അതിലെ (തിരുത്തുക) എന്ന കണ്ണി ഉപയോഗിച്ചു് തിരുത്തൽ നടത്താവുന്നതാണു്. ലേഖനങ്ങൾ ക്രമപ്പെടുത്തുന്നതിൽ നിങ്ങൾക്കുള്ള കഴിവുകൾ ഇവിടെ പരീക്ഷിക്കുക. ഉള്ളടക്കം എഴുതി ചേർത്തതിന് ശേഷം “സേവ് ചെയ്യുക” എന്ന കട്ട അമർത്തിയാൽ നിങ്ങൾ എഴുതിയവ സംഭരിക്കുന്നതാണ്. നിങ്ങൾ എഴുത്തുകളരിയിൽ ചേർക്കുന്ന കാര്യങ്ങൾ മറ്റൊരാൾ വന്ന് പരീക്ഷണങ്ങൾ തുടരുന്നത് വരെ നിലനിൽക്കും. | |||
ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ തലക്കെട്ട് ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി '''തലക്കെട്ട്''' എന്നു നൽകുക. (ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക) | |||
{| class="wikitable" | |||
|- | |||
! നിങ്ങൾ ചെയ്യേണ്ടത്!! എങ്ങനെയിരിക്കും | |||
|- | |||
|<pre><nowiki> | |||
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും | |||
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. | |||
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. | |||
അഞ്ചെണ്ണം വീതം ഇരുവശത്തും | |||
നൽകിയാൽ '''''ബോൾഡ് ഇറ്റാലിക്സിലാവും'''''. | |||
</nowiki></pre> | |||
|ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' (അതായത് വലതു വശത്തേക്ക് ചരിച്ച് ) | |||
''ആക്കണമെങ്കിൽ വാക്കിന്റെ'' ഇരുവശത്തും | |||
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. | |||
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും''', അതായത് കടുപ്പമുള്ളതാകും.. | |||
അഞ്ചെണ്ണം വീതം ഇരുവശത്തും | |||
നൽകിയാൽ '''''ബോൾഡ് ഇറ്റാലിക്സിലാവും'''''. | |||
|- | |||
|<pre><nowiki> | |||
ഇടവിടാതെ എഴുതിയാൽ | |||
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. | |||
എന്നാൽ ഒരുവരി ഇടവിട്ടാൽ | |||
അത് അടുത്ത ഖണ്ഡികയാകും | |||
</nowiki></pre> | |||
| | |||
ഇടവിടാതെ എഴുതിയാൽ | |||
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. | |||
എന്നാൽ ഒരുവരി ഇടവിട്ടാൽ | |||
അത് അടുത്ത ഖണ്ഡികയാകും | |||
|- | |||
|<pre><nowiki> | |||
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> | |||
വരികൾ മുറിക്കാം.<br> | |||
പക്ഷേ,ഈ ടാഗ് | |||
ധാരാളമായി | |||
ഉപയോഗിക്കാതിരിക്കുക. | |||
</nowiki></pre> | |||
| | |||
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> | |||
വരികൾ മുറിക്കാം.<br> | |||
പക്ഷേ,ഈ ടാഗ് | |||
ധാരാളമായി | |||
ഉപയോഗിക്കാതിരിക്കുക. | |||
|- | |||
|<pre><nowiki> | |||
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്: | |||
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~ | |||
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~ | |||
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~ | |||
</nowiki></pre> | |||
| | |||
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്: | |||
:മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] | |||
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] 22:18, 20 നവംബർ 2006 (UTC) | |||
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC) | |||
|- | |||
|<pre><nowiki> | |||
HTML ടാഗുകളുപയോഗിച്ചും | |||
ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. | |||
ഉദാഹരണത്തിന് <b>ബോൾഡ്</b> ആക്കുക. | |||
<u>അടിവരയിടുക.</u> | |||
<strike>വെട്ടിത്തിരുത്തുക.</strike> | |||
സൂപ്പർ സ്ക്രിപ്റ്റ് <sup> 2</sup> | |||
സബ്സ്ക്രിപ്റ്റ് <sub> 2</sub> | |||
</nowiki></pre> | |||
| | |||
HTML ടാഗുകളുപയോഗിച്ചും | |||
ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. | |||
ഉദാഹരണത്തിന് <b>ബോൾഡ്</b>ആക്കുക. | |||
<u>അടിവരയിടുക.</u> | |||
<strike>വെട്ടിത്തിരുത്തുക.</strike> | |||
സൂപ്പർ സ്ക്രിപ്റ്റ്<sup>2</sup> | |||
സബ്സ്ക്രിപ്റ്റ്<sub>2</sub> | |||
|} | |||
===ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം=== | |||
നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ നൽകിയും വേർതിരിച്ച് കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു. | |||
{| class="wikitable" | |||
|- | |||
! നിങ്ങൾ ചെയ്യേണ്ടത്!! എങ്ങനെയിരിക്കും | |||
|- | |||
|<pre><nowiki> | |||
==ശീർഷകം== | |||
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ | |||
ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. | |||
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ | |||
സെക്ഷൻ ഹെഡിംഗ് ആകും. | |||
===ഉപശീർഷകം=== | |||
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും. | |||
====ചെറുശീർഷകം==== | |||
നാലെണ്ണം വീതം നൽകിയാൽ | |||
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. | |||
ലേഖനങ്ങൾ ഇപ്രകാരം | |||
തലക്കെട്ടുകൾ തിരിച്ചു | |||
നൽകാൻ ശ്രദ്ധിക്കുക. | |||
</nowiki></pre> | |||
| | |||
===കണ്ണികൾ=== | |||
ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത് വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക. | |||
{| class="wikitable" | |||
|- | |||
! നിങ്ങൾ ചെയ്യേണ്ടത്!! എങ്ങനെയിരിക്കും | |||
|- | |||
|<code><nowiki>[[കേരളം]]</nowiki></code> || [[കേരളം]] | |||
|- | |||
|<code><nowiki>[[മലയാളം|കേരളത്തിലെ ഭാഷ]] സംസ്കാരത്തെ </nowiki> </code> || [[മലയാളം|കേരളത്തിലെ ഭാഷ]] സംസ്കാരത്തെ | |||
|- | |||
|<code>മലയാളം <nowiki>[[കേരളം|കേരളത്തിന്റെ]]</nowiki></code> || മലയാളം [[കേരളം|കേരളത്തിന്റെ]] | |||
|- | |||
|<code><nowiki>കേരളത്തിലെ കണ്ണൂർ ജില്ലയിലെ [[രാമപുരം (കണ്ണൂർ)|രാമപുരത്താണ്]] </nowiki></code> || കേരളത്തിലെ കണ്ണൂർ ജില്ലയിലെ [[രാമപുരം (കണ്ണൂർ)|രാമപുരത്താണ്]] | |||
|- | |||
|<pre><nowiki> | |||
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള | |||
ലിങ്ക് ഇപ്രകാരം നൽകാം. [[കേരളം]] | |||
ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. | |||
പക്ഷേ ഫോർമാറ്റ് റ്റാഗുകൾ | |||
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. | |||
ഉദാ:'''[[കേരളം]]''' | |||
[[ചുവപ്പ് നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. | |||
അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. | |||
</nowiki></pre> | |||
| | |||
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള | |||
ലിങ്ക് ഇപ്രകാരം നൽകാം. [[കേരളം]] | |||
ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. | |||
പക്ഷേ ഫോർമാറ്റ് റ്റാഗുകൾ | |||
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. | |||
ഉദാ:'''[[കേരളം]]''' | |||
[[ചുവപ്പ് നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. | |||
അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. | |||
|- | |||
|<pre><nowiki> | |||
കേരളത്തിലെ എന്നെഴുതിയാലും | |||
ലിങ്ക് ചെയ്യേണ്ടത് കേരളം | |||
എന്ന പേജിലേക്കാണ്. | |||
ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ | |||
ഉപയോഗിക്കുന്നത്. | |||
പൈപ്‌ഡ് ലിങ്ക് | |||
ഉപയോഗിച്ചിരിക്കുന്നത് കാണുക. | |||
[[കേരളം|കേരളത്തിലെ]] | |||
</nowiki></pre> | |||
| | |||
കേരളത്തിലെ എന്നെഴുതിയാലും | |||
ലിങ്ക് ചെയ്യേണ്ടത് കേരളം | |||
എന്ന പേജിലേക്കാണ്. | |||
ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ | |||
ഉപയോഗിക്കുന്നത്. | |||
പൈപ്‌ഡ് ലിങ്ക് | |||
ഉപയോഗിച്ചിരിക്കുന്നത് കാണുക. | |||
[[കേരളം|കേരളത്തിലെ]] | |||
|- | |||
|<pre><nowiki> | |||
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ | |||
നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. | |||
ഉദാ: | |||
http://blog.jimmywales.com | |||
ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. | |||
ഉദാ: | |||
[http://blog.jimmywales.com ജിമ്മി വെയിൽസ്] | |||
അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. | |||
ഉദാ: | |||
ജിമ്മി വെയിൽസിൻറെ ബ്ലോഗ്:[http://blog.jimmywales.com/] | |||
</nowiki></pre> | |||
| | |||
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ | |||
നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. | |||
ഉദാ: | |||
http://blog.jimmywales.com | |||
ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. | |||
ഉദാ: | |||
[http://blog.jimmywales.com ജിമ്മി വെയിൽസ്] | |||
അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. | |||
ഉദാ: | |||
ജിമ്മി വെയിൽസിൻറെ ബ്ലോഗ്:[http://blog.jimmywales.com/] | |||
|} | |||
== ബ്ലോഗ്/സോഷ്യൽനെറ്റ്‌വർക്ക് സൈറ്റുകൾ == | == ബ്ലോഗ്/സോഷ്യൽനെറ്റ്‌വർക്ക് സൈറ്റുകൾ == | ||
== സ്വതന്ത്രസോഫ്റ്റ്‌വെയർ == | == സ്വതന്ത്രസോഫ്റ്റ്‌വെയർ == | ||
വരി 21: | വരി 590: | ||
== ഐ.ടി. നിയമങ്ങൾ == | == ഐ.ടി. നിയമങ്ങൾ == | ||
[http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82_2000] |
22:36, 2 ജൂലൈ 2014-നു നിലവിലുള്ള രൂപം
ഐ ടി കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള പുസ്തകം ഇവിടെ കൂട്ടായി നിർമ്മിക്കാം. എല്ലാവരും സഹകരിക്കുമല്ലോ.
ഉള്ളടക്കം
- ഇ-മലയാളം എഴുത്ത്
- പരിഷത്ത് വിക്കി
- വിക്കിപീഡിയ
- സ്വതന്ത്ര സോഫ്റ്റ്‌വെയർ - പരിഷത്ത് ഉബുണ്ടു പരിചയം
- നവമാദ്ധ്യമങ്ങൾ
മലയാളം കമ്പ്യൂട്ടിങ്
കേരള സർക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് സഹായകസൈറ്റായ http://malayalam.kerala.gov.in ൽ പ്രസിദ്ധീകരിച്ചത്. *വേണ്ട മാറ്റങ്ങൾ വരുത്തണം*
ബഹുഭാഷാ ലോകം
വിവിധ സമൂഹങ്ങളുടെ പരസ്പര സഹകരണവും ഐക്യവും അഭിവൃദ്ധിപ്പെടുത്തുന്നതിൽ ഭാഷയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. ലോകത്താകമാനമുള്ള ഭാഷകളുടെ വൈവിധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്, വിവിധ സമൂഹങ്ങൾക്കിടയിലായി ഏകദേശം ഏഴായിരത്തോളം ഭാഷകൾ നിലവിലുള്ളതായാണ് കണക്കാക്കുന്നത്.ആശയവിനിമയത്തിനുള്ള മാധ്യമം എന്നതാണ് ഭാഷയുടെ നിലനിൽപ്പിന്റെ അടിസ്ഥാനം.
വിവര സാങ്കേതികവിദ്യയുടെ ഉദയത്തോടെ ആശയവിനിമയ മേഖലയിൽ നിരവധി പുത്തൻ മാധ്യമങ്ങൾ രംഗപ്രവേശം ചെയ്തു.എന്നാൽ ഈ വികസനംമൂലം പ്രാദേശിക ഭാഷകൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ലാ, ബഹുഭാഷാ സംവിധാനത്തിലുള്ള കമ്പ്യൂട്ടർ സമ്പ്രദായം വികസിപ്പിച്ചെടുക്കാൻ കഴിയാത്തതാണ് പ്രധാനപ്രശ്നം.അത്തരമൊരു വിവരസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിന് സാങ്കേതികമായ പരിമിതികൾ തടസ്സമായിരുന്നു.നിലവിലുള്ള 7000ത്തോളം ഭാഷകളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് ഇപ്പോൾ വിവര സാങ്കേതികവിദ്യയിൽ ആശയവിനിമയത്തിന് ഉപയോഗിക്കാനാവുക.
സാർവ്വത്രിക ലഭ്യത
വിവിധ സമൂഹങ്ങൾക്ക് സ്വായത്തമായ അറിവുകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും കൂട്ടായ്മയിലൂടെ വികസിപ്പിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്ന പിൻന്തുണ കണക്കിലെടുക്കുമ്പോൾ അവയുടെ സാർവ്വത്രിക ലഭ്യത ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഭാഷയിലെ പരിമിതി സാധാരണക്കാരനെ ഈ മേഖലയിൽ നിന്നും അകറ്റിനിർത്തുന്ന പ്രധാനഘടകമാണ്.
ആധുനികയുഗത്തിൽ ഇടപാടുകൾ എല്ലാം തന്നെ ഇന്റർനെറ്റിലേക്ക് മാറ്റപ്പെടുമ്പോൾ ഇന്റർനെറ്റിൽ പ്രസക്തിയുള്ള ഭാഷകൾ മാത്രം നിലനില്ക്കുകയും മറ്റുള്ളവ ഉപയോഗശൂന്യമായി പോവുകയും ചെയ്യാനുള്ള സാധ്യത കുടുതലാണ്. പ്രാദേശികഭാഷകൾ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയുമ്പോൾ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവും. അത് സാധ്യമാക്കുവാൻ മലയാളം കമ്പ്യൂട്ടിങ്ങ് പ്രാവർത്തികമാക്കേണ്ടതുണ്ട്.
ഇ-മെയിൽ, ബ്ലോഗ്, ചാറ്റ്,തുടങ്ങിയ സംവിധാനങ്ങൾ ആശയവിനിമയത്തിനായി നാമിന്ന് കുടുതലായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് ഭാഷ പലർക്കും ഒരു തടസ്സമാകാറുണ്ട്.
സമീപകാലം വരെ കമ്പ്യൂട്ടറുകൾക്ക് ഇംഗ്ലീഷും ചില യൂറോപ്യൻ ഭാഷകളും മാത്രമാണ് പരിചിതമായിരുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിൽ രേഖകൾ തയ്യാറാക്കണമെങ്കിൽ തുലിക, ism എന്നിവ പോലുള്ള മലയാളം സോഫ്റ്റ് വെയറുകൾ കമ്പ്യൂട്ടറിൽ പ്രത്യേകമായി ഇൻസ്റ്റാൾ ചെയ്യണം. ഇവ ഇല്ലാത്ത പക്ഷം നിങ്ങൾക്ക് മലയാളം രേഖകൾ തയ്യാറാക്കാൻ കഴിയില്ലാ എന്നുമാത്രമല്ലാ മറ്റൊരു സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന ആളിന് ഇത് വായിക്കുവാനും കഴിയില്ലാ. ഇവയൊക്കെയാണ് കമ്പ്യൂട്ടറിൽ മലയാളം ഉപയാഗിക്കുന്നതിൽ നാം പ്രധാനമായും നേരിട്ടിരുന്ന പ്രശ്നങ്ങൾ. എന്നാലിന്ന് ഇവയെ മറികടക്കാൻ പുത്തൻസാങ്കേതികവിദ്യലഭ്യമാണ്.അതാണ് മലയാളം കമ്പ്യൂട്ടിങ്ങ്,ഇതിലൂടെ നമുക്ക് കമ്പ്യൂട്ടറുമായി മലയാളത്തിൽ സംവദിക്കാൻ കഴിയുന്നു.
യൂണിക്കോഡ്
ലോകത്തിലെ എല്ലാ ഭാഷകളും കമ്പ്യട്ടറുകൾക്ക് മനസിലാക്കാനാവും വിധം അക്ഷരങ്ങൾ രേഖപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുത്ത സമ്പ്രദായമാണ് യൂണിക്കോഡ്. ഇത് മലയാളത്തിൽ മാത്രമല്ലാ മറ്റ് പ്രദേശിക ഭാഷകളിലും കമ്പ്യട്ടറുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്നു.
മലയാളം ഇന്റർഫേസ്,ഇ-മെയിൽ, ചാറ്റ്,മലയാളം വെബ്സൈറ്റ്,സെർച്ച്
മലയാളം കമ്പ്യൂട്ടിങ്ങ്, കമ്പ്യട്ടറും ഇന്റർനെറ്റും പ്രദാനം ചെയ്യുന്ന മുഴുവൻ സേവനങ്ങളും സാധാരണക്കാരന് സ്വായത്തമാക്കാൻ സഹായിക്കുന്നു. മലയാളത്തിൽ മാത്രം സംവധിക്കാൻ കഴിയുന്ന ഉപയോക്താവിന് കമ്പ്യട്ടർ സുഖകരമായി പ്രവർത്തിക്കാൻ മലയാളം ഇന്റർഫേസുകൾ ഉണ്ടാവേണ്ടതുണ്ട്. ഇ-മെയിലും ചാറ്റിങ്ങും മലയാളത്തിൽ സാധ്യമാവുന്നതോടെ ഭാഷാ വൈഷമ്യം മൂലം പിന്നോക്കം നിന്നിരുന്നവർക്കും ആശയവിനിമയം സുഗമമാവുന്നു.വെബ്സൈറ്റുകൾ വിശാലമായ വിവരശേഖരങ്ങളാണെങ്കിലും
ഇവയെല്ലാം ഇംഗ്ലീഷിലാണ് എന്നുള്ളത് ഇവയുടെ കാര്യക്ഷമമായ ഉപയോഗത്തിന് തടസ്സമാകുന്നു.മലയാളത്തിലുള്ള വെബ്സൈറ്റുകൾ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. എന്നാലിത്തരം സൈറ്റുകളിൽ വിവരങ്ങൾ പരതാൻ നിലവിലുള്ള സംവിധാനം ഇംഗ്ലീഷ് സെർച്ച് എൻഞ്ചിനുകൾ മാത്രമാണ്. ഇത് പലരേയും നെറ്റ് ഉപയോഗിക്കുന്നതിൽ നിന്നും പിൻന്തിരിപ്പിക്കുന്നു. മലയാളത്തിൽ വിവരങ്ങൾ പരതാനുള്ള സംവിധാനം കൂടി വന്നെത്തുന്നതോടെ കമ്പ്യൂട്ടറും ഇന്റർനെറ്റും സാധാരണക്കാരന്റെ മാധ്യമമാകുമെന്നതിൽ സംശയമില്ല.
എന്താണ് മലയാളം കമ്പ്യൂട്ടിങ്
സന്തോഷ് തോട്ടിങ്ങൽ
മനുഷ്യചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലുകളിലൊന്നാണ് എഴുത്തുവിദ്യയുടെ കണ്ടുപിടിത്തം. വാമൊഴിയിലൂടെ കൈമാറിയിരുന്ന അറിവുകളെ വരും തലമുറകൾക്കായി ഗുഹകളുടെ ചുമരുകളിലും പാറക്കല്ലുകളിലും രേഖപ്പെടുത്തിയാണ് വരമൊഴിയുടെ ചരിത്രം തുടങ്ങുന്നത്. പിന്നീടത് സംസ്കരിച്ചെടുത്ത ഓലകളിലേക്കു മാറി. കടലാസും അച്ചടിയന്ത്രവും വന്നപ്പോൾ അത് കടലാസിലേക്കു മാറി. ഇന്നത്തെ കാലഘട്ടത്തിൽ അറിവിന്റെ പ്രാഥമിക ശേഖരണം പുസ്തകങ്ങളിൽ സ്ഥിതിചെയ്യുന്നു. ഇന്നിപ്പോൾ നാം വീണ്ടും ഒരു മാറ്റത്തെ അഭിമുഖീകരിക്കുന്നു. ഡിജിറ്റൽ രൂപത്തിലേക്കുള്ള മാറ്റം. എഴുത്തോലകളിൽ നിന്നു കടലാസിലേയ്ക്കുള്ള മാറ്റം വിവരങ്ങളുടെ ശേഖരണത്തിന്റെയും സംഭരണത്തിന്റെയും രീതിയിലുള്ള മാറ്റമായിരുന്നു. എന്നാൽ കടലാസിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേയ്ക്കുള്ള മാറ്റം വിവരശേഖരത്തോടൊപ്പം വിവര സംസ്കരണമെന്ന പുതിയൊരു സൗകര്യം കൂടി വാഗ്ദാനം ചെയ്യുന്നു. അസംസ്കൃതമായ ഒരു വിവരശേഖരത്തിൽ നിന്നു നമുക്കാവശ്യമുള്ള വിവരത്തെ വളരെ പെട്ടെന്നു സംസ്കരിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് വിവര സാങ്കേതിക വിദ്യ എന്ന പേരിൽ ഇന്ന് പരക്കെ അറിയപ്പെടുന്നത്..
ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യം =
അറിവിന്റെ ശേഖരണം പലഭാഷകളിലായാണ് നടക്കുന്നത്. ഒരു പക്ഷേ ഭാഷയുടെ അടിസ്ഥാനധർമ്മങ്ങളിലൊന്നാണത്. ലോകത്തിന്ന് ഏകദേശം 7000 ത്തോളം ഭാഷകളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 83 ഭാഷകളാണ് ലോകത്തിലെ 80 ശതമാനത്തോളം പേർ ഉപയോഗിക്കുന്നത്. പക്ഷേ പലഭാഷകളുടെയും നിലനില്പ് അപകടത്തിലുമാണ്. ഓരോ രണ്ട് ആഴ്ചയിലും ഒരു ഭാഷ വീതം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ അടുത്തു നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. ഭാഷയുടെ കാലങ്ങളിലൂടെയുള്ള അതിജീവനം അതുപയോഗിക്കുന്നവരിലൂടെയാണ് . സംസാരത്തിലൂടെ എഴുത്തിലൂടെ, സാഹിത്യത്തിലൂടെ... പക്ഷേ അതുപയോഗിക്കുന്നവരുടെ ജീവിത രീതികളും സാഹചര്യങ്ങളും മാറുമ്പോൾ അത് അവരുടെ ഭാഷയെയും ബാധിക്കുന്നു. ആഗോളീകരണത്തിന്റെ പുതിയ ലോകത്ത് ലോകഭാഷയായ ഇംഗ്ലീഷിലേക്ക് നാം ചേക്കേറുമ്പോൾ നാം ഉപേക്ഷിച്ച് പോകുന്നത് നമ്മുടെ ഭാഷ മാത്രമല്ല, പരമ്പരയായി നേടിയ നമ്മുടെ അറിവുകളാണ്. ഭാഷ നഷ്ടപ്പെടുന്നത് അറിവ് നഷ്ടപ്പെടുന്നതിനു തുല്യമാണെന്ന് ഈ രംഗത്തു പഠനം നടത്തിയ ഡേവിഡ് ഹാരിസൺ എന്ന ലിംഗ്വിസ്റ്റിക്സ് വിദഗ്ധൻ അഭിപ്രായപ്പെടുന്നു. ലിവിങ്ങ് ടങ്ങ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ഗ്രിഗറി ഡി എസ് ആൻഡേഴ്സൺ ഇങ്ങനെ അഭിപ്രായപ്പെടുന്നു: "ഭാഷയ്ക്ക് പരിക്കേല്ക്കുന്നത് അതുപയോഗിക്കുന്നവർ ആ ഭാഷ പുരോഗമനത്തിന് തടസ്സമാണെന്ന് കരുതുമ്പോഴാണ്. ഭാഷ ഉപയോഗിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഇതിനുള്ള ഏക പരിഹാരം". ഇതിനുള്ള ആദ്യപടി, വരും തലമുറയും ഇനിയുള്ള കാലഘട്ടങ്ങളിൽ നമ്മളും ഉപയോഗിക്കാൻ പോകുന്ന വിവരസാങ്കേതിക വിദ്യകൾക്കായി നമ്മുടെ ഭാഷയെ സജ്ജമാക്കുകയെന്നതാണ്. നിയതമായ ലിപിയോ രചനകളോ നിഘണ്ടുവോ ഇല്ലാതെ മരിച്ചുപോയ ഭാഷകൾ നമ്മൾ കടലാസുകളുടെ കാലഘട്ടത്തിൽ കണ്ടു. ഡിജിറ്റൽ യുഗത്തിൽ വേണ്ടത്ര സാങ്കേതിക മുന്നേറ്റം നടത്താത്ത ഒരു ഭാഷയുടെയും ഗതി അതാണ് എന്ന് നാം വളരെ നേരത്തെ തന്നെ മനസ്സിലാക്കണം.
സാങ്കേതികവിദ്യ മുന്നേറും തോറും നമ്മുടെ സംസ്കാരത്തിലും അതിന്റേതായ സ്പന്ദനങ്ങൾ കാണും. സംസ്കാരത്തിന്റെ പ്രധാനകണ്ണിയായ ഭാഷയിലും ഈ മാറ്റങ്ങൾ കാണും. ധാരാളം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വരുന്നതും കമ്പോളസംസ്കാരത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷയെ ആളുകൾ പുണരുന്നതും കാണാൻ സാധിക്കും. അവിടെ നമ്മൾ മറന്നിട്ടു പോകുന്നത് നമ്മുടെ മാതൃഭാഷയാണ്.. എഴുത്തോലകൾ കടലാസിനു വഴിമാറിയ പോലെ കടലാസ് ഡിജിറ്റൽ മീഡിയക്കും വഴിമാറിക്കൊടുക്കും. അവിടെ അന്യഭാഷാപ്രേമമല്ല കാണിക്കേണ്ടത് ഭാഷാ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് . സ്വന്തം ഭാഷയിൽ മാത്രം നിലനിൽക്കുന്ന ഇത്തരം അറിവുകളെയും രചനകളെയും ഡിജിറ്റൽ ഭാവിയിലേക്ക് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് വേണ്ടത്.
സ്വതന്ത്ര സോഫ്റ്റ്‌വെയറും ഭാഷാ കമ്പ്യൂട്ടിങ്ങും
മറ്റേതു സോഫ്റ്റ്‌വെയറിനെക്കാളും ഭാഷാ സോഫ്റ്റ്‌വെയറുകളുടെ കുത്തകവല്കരണത്തെ തടയേണ്ടത് അത്യാവശ്യമാണ്. ഭാഷ സമൂഹത്തിന്റെ സ്വത്താണെന്ന പോലെ ഭാഷയെ സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും ഉള്ള സോഫ്റ്റ്‌വെയറുകളും സമൂഹത്തിന്റെ പൊതു സ്വത്താകേണ്ടതുണ്ട്. തുറന്ന സോഴ്സു് കോഡ് ഉപയോഗിക്കുന്നവർക്ക് അതു മനസ്സിലാക്കാനും തെറ്റുകൾ തിരുത്താനും നവീകരിയ്ക്കാനുമുള്ള സൗകര്യമുണ്ട്. ഭാഷാ സോഫ്റ്റ്‌വെയറുകൾ ഭാഷ ഉപയോഗിക്കുന്നവർക്കു തന്നെ പരിപാലിക്കാം. ഇവിടെ കച്ചവട താല്പര്യങ്ങൾക്കപ്പുറത്തു ഭാഷയുടെ താല്പര്യങ്ങൾ സംരക്ഷിക്കപെടുന്നു. സാങ്കേതികമായ സ്വയംപര്യാപ്തതയും ഇതു മൂലമുണ്ടാവുന്നു. കുത്തക സോഫ്റ്റ്‌വെയറുകൾ വിപണിയിലെ ഡിമാന്റിനനുസരിച്ച് സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിക്കുമ്പോൾ, ഭാഷയുടെ ആവശ്യങ്ങൾക്കായി നാം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉണ്ടാക്കുന്നു. ഭാഷാ സോഫ്റ്റ്‌വെയറുകൾ എല്ലാ ഭാഷകളിലും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ സാങ്കേതികവിദ്യയുടെ കൊടുക്കൽ വാങ്ങലുകൾ സാധ്യമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായാൽ ഇത് എളുപ്പമാകുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തിനോടു കേരളത്തിലുള്ള ആഭിമുഖ്യവും സ്കൂളുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലധിഷ്ഠിതമായ സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്നതും ലോക ശ്രദ്ധ ആകർഷിച്ചിരിക്കുന്നതിൽ നമുക്കേവർക്കും അഭിമാനിക്കാവുന്നതാണ്. ഇത്തരം ഒരു ചട്ടകൂട് കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നതു കൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ വികസിപ്പിച്ചെടുക്കുന്ന ഭാഷാ സോഫ്റ്റ്‌വെയറുകൾക്ക് എളുപ്പത്തിൽ വേരോട്ടം കിട്ടുകയും ചെയ്യും.
ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഭാഷാ സോഫ്റ്റ്‌വെയറുകളിൽ ഭൂരിഭാഗവും മലയാളികൾ തന്നെ വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ്. അതുകൊണ്ടു തന്നെ അവയുടെ നിലവാരവും വളരെകൂടുതലാണ്. അവയെല്ലാം നിരന്തരമായി പുതുക്കലിനും വിധേയമാകുന്നു. മൈക്രോസോഫ്റ്റ് മലയാളത്തിനു വേണ്ടി വികസിപ്പിച്ച കാർത്തിക എന്ന ഫോണ്ട് മലയാളികൾ കൂടുതലും ഉപയോഗിക്കുന്ന മീര, അഞ്ജലിഓൾഡ്ലിപി, രചന എന്നി ഫോണ്ടുകളുമായി ഒരു താരതമ്യ പഠനത്തിനുപോലും യോഗ്യമല്ല. ഭാഷാ സോഫ്റ്റ്‌വെയറുകൾ കുത്തക സോഫ്റ്റ്‌വെയറുകളായാൽ അതിലെ തെറ്റുതിരുത്തലിനും, പുതുക്കലിനും അതിന്റെ ഉടമസ്ഥരുടെ ദയക്ക് വേണ്ടി നമ്മൾ കാത്തു നിൽക്കണം. മൈക്രോസോഫ്റ്റിന്റെ വിൻഡോസിൽ മലയാളം ഇന്റർഫേസിനായി ബിൽഗേറ്റ്സിനോടപേക്ഷിച്ച മന്ത്രിമാരും നമുക്കുണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ ആരുടെയും സഹായമില്ലാതെ സ്വതന്ത്ര മലയാളം കൂട്ടായ്മയിലെ പ്രവർത്തകർ ഗ്നു/ലിനക്സിലെ ഗ്നോം ഡെസ്ക്‌ടോപ്പ് 80% ത്തിലധികം പ്രാദേശികവത്കരിച്ചിരിക്കുന്നു.
മലയാളവും സാങ്കേതികതയും
കുറ്റമറ്റ രീതിയിൽ മലയാളം കമ്പ്യൂട്ടറിൽ പ്രദർശിപ്പിക്കുക എന്നതാണ് ആദ്യ പടി. 1, 0 എന്നീ ബൈനറി ഗണിതം മാത്രം മനസ്സിലാക്കാവുന്ന കമ്പ്യൂട്ടറിനെ ഇംഗ്ലീഷ് മനസ്സിലാക്കിപ്പിച്ചത് ഓരോ അക്ഷരങ്ങൾക്കും ഒരു സംഖ്യ കൊടുത്തിട്ടായിരുന്നു. 8 ബിറ്റുകളുടെ ഒരു കൂട്ടം അതായത് A എന്നെഴുതാൻ 95 എന്ന് ഉപയോഗിക്കുക. വിവര സാങ്കേതിക വിദ്യ ജന്മം കൊണ്ടത് പടിഞ്ഞാറൻ നാടുകളിൽ ആയിരുന്നതിനാൽ സ്വാഭാവികമായും ലാറ്റിൻ അക്ഷരങ്ങൾക്കാണ് ഈ സംഖ്യകൾ കൊടുത്തത് അതായത് 2^8=256 അക്ഷരങ്ങൾ മാത്രം ഉപയോഗിക്കാൻ പറ്റുന്ന രീതി. ആയിരക്കണക്കിന് അക്ഷരങ്ങളുള്ള ചൈനീസ് പോലുള്ള ഭാഷകളൊക്കെ എന്തു ചെയ്യും?. 256 ലാറ്റിൻ അക്ഷരങ്ങളിൽ താന്താങ്ങളുടെ ഭാഷകളെ ഒതുക്കാൻ പലരും പലരീതികളും ഉപയോഗിച്ചു. അതായത് ആന്തരികമായി കമ്പ്യൂട്ടറിൽ ശേഖരിയ്ക്കുന്ന വിവരം ലാറ്റിൻ രൂപത്തിൽ തന്നെയെങ്കിലും പ്രദർശിപ്പിക്കുന്ന അക്ഷരരൂപങ്ങൾ അതത് ഭാഷയായിരിക്കും.
വളരെ ലളിതമായ ഒരുദാഹരണം പറഞ്ഞാൽ A എന്നു ശേഖരിക്കപ്പെടുകയും ആ വിവരം പ്രദർശിപ്പിക്കുമ്പോൾ A എന്നതിന് പകരം അ എന്ന അക്ഷരമെടുത്ത് കാണിക്കുകയും ചെയ്യുക. അ എന്നതിന് പകരം A എന്നു തന്നെ ശേഖരിക്കുകയും ഉപയോക്താവിനെ ഈ വിവരങ്ങൾ കാണിക്കുമ്പോൾ A വരുന്നിടത്തെല്ലാം അ എന്നെടുത്തു കാണിക്കുകയും ചെയ്യാം. ഒരു ASCII അധിഷ്ടിത ഫോണ്ടിൽ 900 ത്തോളം അക്ഷരചിത്രങ്ങളുള്ള മലയാളം ഒതുങ്ങില്ല. പ്രായോഗികമായി 256 ൽ താഴെ അക്ഷരചിത്രങ്ങളേ ഒതുങ്ങൂ. അപ്പോൾ വളരെ പെട്ടെന്ന് തോന്നുന്നതും ആത്മഹത്യാപരവുമായ ഒരു പരിഹാരമാണ് അക്ഷരങ്ങളെ വെട്ടിച്ചുരുക്കുക എന്നത് . വേറൊരു രീതിൽ പറഞ്ഞാൽ സാങ്കേതിക വിദ്യയുടെ ശേഷിക്കുറവ് മറച്ചു വെയ്ക്കാൻ ഭാഷയെ വെട്ടിച്ചെറുതാക്കുക. ചില കൂട്ടക്ഷരങ്ങളേയും അധികം ഉപയോഗിക്കാത്ത അക്ഷരങ്ങളേയും നീക്കം ചെയ്ത് ഭാഷയെ ചെറുതാക്കുക. കൂട്ടക്ഷരങ്ങൾക്ക് പകരം അവയെ ഇടക്ക് ചന്ദ്രക്കലയിട്ട് കാണിക്കുക എന്നിങ്ങനെയാണ് അതു സാധ്യമാകുക. "മലയാളത്തനിമ" എന്ന പേരിൽ 1997 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇത്തരത്തിലൊരു ലിപി പരിഷ്കാര ശ്രമം നടത്തുകയുണ്ടായെങ്കിലും കാലക്രമത്തിൽ പുതിയ സാങ്കേതിക വിദ്യകൾ വന്നതോടെ അവ അമ്പേ പരാജയപ്പെട്ടു. രചനാ അക്ഷരവേദി എന്ന പേരിലുള്ള ഒരു കൂട്ടായ്മ 6 ASCII ഫോണ്ടുകൾ ഒരുമിച്ച് ഉപയോഗിച്ച് മലയാളത്തിന്റെ തനതു ലിപി നിലനിർത്തിക്കൊണ്ട് 900 ത്തോളം അക്ഷരരൂപങ്ങളുള്ള രചന എന്ന പേരിലുള്ള ഫോണ്ട് പുറത്തിറക്കിക്കൊണ്ട് ഭാഷയുടെ മരണത്തിലേക്ക് വഴിതെളിക്കുമായിരുന്ന ആ നീക്കത്തെ പ്രതിരോധിച്ചു.
ASCII Font കളുപയോഗിച്ച് നടത്തിയ മുൻപു പറഞ്ഞ എളുപ്പവഴി പലരും പലരീതിയിലാണ് ചെയ്തത്. പക്ഷേ ആന്തരിക ശേഖരം ലാറ്റിനിൽ ആയതിനാൽ സവിശേഷമായ വിവര സംസ്കരണം എന്ന സൗകര്യം ഉപയോഗിക്കാൻ അത്യധികം വിഷമകരമാവുന്നു. ഇന്നും മലയാളത്തിലെ പ്രധാന പത്രങ്ങളെല്ലാം പിന്തുടരുന്ന സാങ്കേതിക വിദ്യ ഇതാണ്. മാതൃഭൂമി പോലുള്ള ചില പത്രങ്ങൾ ഈയിടെ യുണിക്കോഡിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. ഒരു പത്രത്തിന്റെ വെബ്സൈറ്റിൽ വാർത്ത വായിക്കണമെങ്കിൽ അവിടെ മാത്രമുപയോഗിക്കാവുന്ന ഒരു ഫോണ്ട് വേണം. വേറൊരു പത്രത്തിന്റെ വെബ്സൈറ്റിൽ പോയാൽ ഈ ഫോണ്ട് ഉപയോഗിക്കാൻ പറ്റില്ല. പഴയ വാർത്തകൾ തെരയാനോ അവയിൽ നിന്ന് പുതിയ വിവരങ്ങൾ വേർതിരിച്ചെടുക്കാനോ കഴിയില്ല. ഇതിന് കാരണം സോഫ്റ്റ്‌വെയറുകൾ വിവരങ്ങൾ മലയാളത്തിൽ ആണ് എന്നുള്ള വസ്തുത അറിയുന്നില്ല എന്നതാണ്. കാണിക്കുമ്പോൾ മാത്രമേ മലയാളം ഉള്ളല്ലോ. ആന്തരികശേഖരണം ലാറ്റിനിൽ തന്നെ.
ഇന്ന് ലോകഭാഷകൾക്കെല്ലാം വേണ്ടി അംഗീകരിക്കപ്പെട്ട ഏകീകൃത കോഡിങ്ങ് സമ്പ്രദായം യൂണിക്കോഡാണ്. യൂണിക്കോഡിന്റെ ആന്തരികവിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ആസ്കി സമ്പ്രദായത്തിൽ ലാറ്റിൻ അക്ഷരങ്ങൾക്ക് പ്രത്യേകം കോഡുള്ള പോലെ ലോകഭാഷകളിലെ എല്ലാ അക്ഷരങ്ങൾക്കും പ്രത്യേകം കോഡുള്ള സമ്പ്രദായമാണ് യൂണിക്കോഡ് എന്നു ചുരുക്കത്തിൽ പറയാം.
മലയാളം ഡിജിറ്റൽ സാങ്കേതികത: വർത്തമാനം
കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കുന്നത് ഇന്ന് വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. 6000 ത്തിൽപരം ലേഖനങ്ങളുള്ള മലയാളം വിക്കിപീഡീയയും, സജീവമായ മലയാളം ബ്ലോഗുകളും മലയാളം ഡിജിറ്റൽ കണ്ടന്റിന്റെ പ്രധാന ഉത്പാദനകേന്ദ്രങ്ങളാണ്. ഈമെയിൽ, ചാറ്റ് തുടങ്ങിയവ മലയാളത്തിൽ ഉപയോഗിക്കുന്നത് സാധാരണമായിക്കൊണ്ടിരിക്കുന്നു. ചാറ്റ് ചെയ്യാൻ മംഗ്ലീഷ് ഉപയോഗിച്ചിരുന്ന മലയാളികൾ പിന്നീട് മംഗ്ലീഷ് അടിസ്ഥാനമാക്കിയുള്ള നിവേശകരീതികളിൽ(input method ) ആകൃഷ്ടരാവുകയും മലയാളത്തിൽ തന്നെ എഴുതിതുടങ്ങുകയും ചെയ്തു. ജനങ്ങൾക്ക് പൊതുവേ മലയാളം ടൈപ്പ് ചെയ്യാൻ ലിപ്യന്തരണം അഥവാ ട്രാൻസ്ലിറ്ററേഷൻ രീതികൾ ഉപയോഗിക്കാനാണ് ഇഷ്ടം. പഠിയ്ക്കാൻ എളുപ്പമാണെന്നുള്ളതാണ് പ്രധാനകാരണം. വരമൊഴി, മൊഴി, സ്വനലേഖ തുടങ്ങിയവ ഇതിനായി ഉപയോഗിയ്ക്കപ്പെടുന്നു. ഇതുകൂടാതെ വെബ്‌പേജുകളിൽ മാത്രം ഉപയോഗിക്കത്തക്കരീതിയിലുള്ള ഇവയുടെ തന്നെ പകർപ്പുകളുമുണ്ട്. ഇൻസ്ക്രിപ് രീതി ഉപയോഗിയ്ക്കുന്നവരും ഉണ്ട്. തനതുലിപിയിലെ ഫോണ്ടുകൾക്കാണ് കൂടുതൽ പ്രചാരം. അഞ്ജലിഓൾഡ്‌ലിപി, മീര, രചന തുടങ്ങിയ തനതുലിപി ഫോണ്ടുകൾ പ്രശസ്തമാണ്. മലയാളം റെൻഡറിങ്ങ് (ചിത്രീകരണം) ഇപ്പോഴും പൂർണ്ണമായും പ്രശ്നരഹിതമല്ലെങ്കിലും പുരോഗമിച്ചിട്ടുണ്ട്.
പ്രവർത്തകസംവിധാനങ്ങളുടെ(operating system) മലയാളം പതിപ്പുകളുടെ കാര്യത്തിൽ ഗ്നു/ലിനക്സ് സ്വാഭാവികമായും മുന്നിട്ടു നിൽക്കുന്നു. ഗ്നോം ഡെസ്ക്ടോപ്പ് 80% മലയാളത്തിൽ ലഭ്യമാണ്. KDE യുടെ പ്രാദേശികവത്കരണം അതിവേഗത്തിൽ പുരോഗമിക്കുന്നു. ഡെബിയൻ, ഉബുണ്ടു, ഫെഡോറ തുടങ്ങിയവ മലയാളത്തിൽ തന്നെ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. വിൻഡോസിനെ അപേക്ഷിച്ച് ഗ്നു/ലിനക്സിന്റെ മറ്റൊരു സവിശേഷത ഭാഷാ സോഫ്റ്റ്‌വെയറുകളുടെ സാന്നിദ്ധ്യമാണ്. സ്പെൽ ചെക്കർ, ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം, ടൈപ്പിങ്ങ് ട്യൂട്ടർ, സ്പീച്ച് റെകഗ്നീഷൻ, നിരവധി നിവേശകരീതികൾ, കേരളീയതനിമയുള്ള ആർട്ട് വർക്കുകൾ എന്നിവയെല്ലാം ഗ്നു/ലിനക്സിൽ ലഭ്യമാണ്. യൂണിക്കോഡ് നന്നായി കൈകാര്യം ചെയ്യാവുന്ന എഡിറ്ററുകളും ഓപ്പൺ ഓഫീസ് പോലുള്ള ഓഫീസ് സ്യൂട്ടുകളുമുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള പ്രാദേശികവത്കരണവും വികസനവും ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മ അഭിനന്ദനീയമായ രീതിയിൽ കേരളത്തിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ ഭാഷകൾ തന്നെ മാതൃകയാക്കുന്ന രീതിയിലാണ് മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മുന്നേറ്റം.
മാതൃഭൂമി, മംഗളം തുടങ്ങിയ പത്രങ്ങളുടെ വെബ്‌സൈറ്റുകളും ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്. മറ്റു പത്രങ്ങളെല്ലാം ആസ്കിഫോണ്ടുകൾ അടിസ്ഥാനമാക്കിയുള്ള മലയാളം ആണ് ഉപയോഗിക്കുന്നതെന്നതിനാൽ അവയിൽ മലയാളം ഭാഷാ പ്രൊസസ്സിങ്ങ് ഒന്നും നടക്കില്ല. സാമ്പത്തികചെലവും, മെച്ചപ്പെട്ട DTP സോഫ്റ്റ്‌വെയറിന്റെ അഭാവവുമാണ് പത്രങ്ങളെ യൂണിക്കോഡിന്റെ ഗുണഫലങ്ങൾ ഉപയോഗിയ്ക്കുന്നതിൽ നിന്നു തടയുന്നത്.
സംസ്ഥാനഗവൺമെന്റ് ഈയിടെ മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു നടത്താൻ തുടങ്ങിയിരിക്കുന്നത് പ്രശംസനീയമാണ്.
നമുക്ക് മലയാളം എഴുതി തുടങ്ങാം
വിവിധ സമൂഹങ്ങൾക്ക് സ്വായത്തമായ അറിവുകൾ പരസ്പരം പങ്കുവെയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്ന സേവനം കണക്കിലെടുക്കുമ്പോൾ അവയുടെ സാർവ്വത്രികത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഭാഷയുടെ പരിമിതി സാധാരണക്കാരനെ ഈ മേഖലയിൽനിന്ന് അകറ്റി നിർത്തുന്ന പ്രധാന ഘടകമാണ്. ആധുനിക യുഗത്തിൽ വിവരവിനിമയ മാർഗ്ഗങ്ങളെല്ലാംതന്നെ ഇന്റർനെറ്റിലേയ്ക്ക് മാറ്റപ്പെടുമ്പോൾ ഇന്റർനെറ്റിൽ പ്രയോഗപ്രസക്തിയുള്ള ഭാഷകൾ മാത്രം നിലനിൽക്കുകയും മറ്റുള്ളവ ഒഴിവാക്കപ്പെട്ടുപ്പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. പ്രാദേശിക ഭാഷകൾ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയുമ്പോൾ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവും. അത് സാധ്യമാക്കുവാൻ മലയാളം കമ്പ്യൂട്ടിങ്ങ് പ്രാവർത്തികമാക്കേണ്ടതുണ്ട്.
കത്തെഴുതാനും ആശയങ്ങൾ പങ്കുവെയ്ക്കാനുമെല്ലാം നാമിന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാൽ ഇ-മെയിൽ, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ ഭാഷ പലർക്കും തടസ്സമാകാറുണ്ട്. സമീപകാലം വരെ കമ്പ്യൂട്ടറുകളിൽ ഇംഗ്ലീഷും ചില യൂറോപ്യൻ ഭാഷകളുമാണ് പ്രയോഗത്തിലുണ്ടായിരുന്നത്. കാരണം ഈ ഭാഷകളിലെ 256 അക്ഷരങ്ങളെ മാത്രം രേഖപ്പെടുത്തുന്ന രീതിയാണ് കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിൽ രേഖകൾ തയ്യാറാക്കാൻ, കമ്പ്യൂട്ടറിൽ പ്രത്യേകം ഇൻസ്റ്റാൾ ചെയ്ത ഐ.എസ്.എം., തൂലിക പോലുള്ള മലയാളം സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം സോഫ്റ്റ്‌വെയറുകൾ നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ മലയാളത്തിൽ രേഖ തയ്യാറാക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. മാത്രമല്ല നിങ്ങൾ മലയാളത്തിൽ തയ്യാറാക്കിയ രേഖകൾ, മറ്റൊരു സോഫറ്റ്‌വെയർ ഉപയോഗിക്കുന്ന വ്യക്തിക്ക് വായിക്കുവാനും കഴിയുകയില്ല. വിവിധ തരം മലയാളം സോഫ്റ്റ് വെയറുകൾ ലഭ്യമായതിനാൽ അവയെല്ലാം തന്നെ വാങ്ങുക പ്രായോഗികവുമല്ല.
ഈ പ്രശ്നത്തെ മറികടക്കാൻ പുത്തൻ സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. അതെ, നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകളെ ഉപയോഗപ്പെടുത്തി മലയാള ഭാഷയെ ശക്തിപ്പെടുത്തുക, ഭാഷയുടെ പരിമിതികൾമറികടന്ന് വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ എല്ലാ മലയാളികൾക്കും എത്തിക്കുക എന്നീ ദൗത്യങ്ങളെ മുൻനിർത്തി കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ് മലയാളം കമ്പ്യൂട്ടിങ്ങ്. പദ്ധതിയിലൂടെ സാധാരണക്കാർക്ക് കമ്പ്യൂട്ടറിന്റെ സേവനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കകയാണ് ലക്ഷ്യം.
വികസിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാന സമൂഹത്തിന്റെ മുന്നിലുള്ള ഒരു പ്രധാന വെല്ലുലിളി, സമൂഹം ഡിജിറ്റൽ സാക്ഷരരും ഡിജിറ്റൽ നിരക്ഷരരുമായി വേർതിരിയുന്ന അവസ്ഥയെ എങ്ങനെ തരണം ചെയ്യാം എന്നതാണ്. ഇക്കാര്യത്തിലുള്ള ഒരു പ്രധാനതടസ്സം കമ്പ്യൂട്ടർ ഭാഷ അടുത്ത കാലംവരെ ഇംഗ്ലീഷായിരുന്നു എന്നതാണ്. ഇന്റർനെറ്റിലും മറ്റും ലഭ്യമായ വിവരങ്ങൾ അഥവാ ഉള്ളടക്കം വലിയ പങ്കും ഇംഗ്ലീഷിലാണ്. ഈ അവസ്ഥ കമ്പ്യൂട്ടർ നിരക്ഷരരെ മാത്രമല്ല, നവസാക്ഷരരെപ്പോലും കമ്പ്യൂട്ടർ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. കമ്പ്യൂട്ടറിൽ ഏതു ഭാഷ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. മാതൃഭാഷയിൽ കമ്പ്യൂട്ടറിനോട് സംവദിക്കാൻ കഴിഞ്ഞാൽ മാത്രമേ സാധാരണ ജനങ്ങൾക്ക് ഈ മാധ്യമം പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ കഴിയൂ. അതിന് ആദ്യം വേണ്ടത് കമ്പ്യൂട്ടറിൽ മലയാളത്തിന്റെ പ്രയോഗസാധ്യതകൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്.
ആസ്കി, ഇസ്കി, യൂണികോഡ്
a ആസ്കി (ASCII)
കമ്പ്യൂട്ടറിന്റെ പ്രചാരം വർദ്ധിച്ചപ്പോൾ ഇംഗ്ലീഷിതര ഭാഷകളുപയോഗിക്കുന്ന വികസിത രാഷ്ട്രങ്ങളിൽ അവരുടെ ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടത് ആവശ്യമായി വന്നു. ഇതിന് ഓരോന്നിനും അതിന്റേതായ കോഡുകൾ ഉണ്ടായിരിക്കും. അപ്പോൾ കമ്പ്യൂട്ടറിൽ അക്ഷരങ്ങളെയും മറ്റ് ചിഹ്നങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കോഡിൽ തന്നെ മാറ്റങ്ങൾ വേണ്ടിവന്നു. ASCII (American Standard Code for Information Interchange) എന്ന സമ്പ്രദായമാണ് കമ്പ്യൂട്ടറിൽ ആദ്യകാലങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ആസ്കി (ASCII) എന്നാണ് ഇതു വായിക്കുന്നത്.
ആസ്കി കോഡുപയോഗിച്ച് 256 അക്ഷരങ്ങൾ മാത്രമേ ശേഖരിക്കാനാവൂ. ഇത് വ്യത്യസ്തമായ രണ്ട് ഭാഷകളിലെ അക്ഷരങ്ങളും അക്കങ്ങളും മാത്രം ശേഖരിക്കാൻ പോന്നവയാണ്. കൂടുതൽ ഭാഷകൾ ഇതിൽ ചേർക്കാൻ സാധ്യല്ല. ഇതിൽ ആദ്യത്തെ 128 കോഡുകൾ ഇംഗ്ലീഷിനും, ബാക്കി വരുന്ന 128 ഏതെങ്കിലും അന്യഭാഷയ്ക്കും ഉപയോഗിക്കാം. ഇങ്ങനെയൊരു ചട്ടക്കൂടാണ് നിലവിലിരുന്നത്. കമ്പ്യൂട്ടറുകൾ ലോകം മുഴുവൻ വ്യാപകമായപ്പോൾ എണ്ണമറ്റ ഭാഷകൾ കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യേണ്ടിവന്നു. അങ്ങിനെ ഏതെങ്കിലും രണ്ട് ഭാഷ എന്ന നിലയിൽ നിന്നും കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യാൻ കമ്പ്യൂട്ടർ നിർബന്ധിതമായി.
b. ഇസ്കി (ISCII)
യൂണികോഡ് വരുന്നതിന് മുമ്പ് തന്നെ മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വേഡ് പ്രോസസ്സിങ്ങും, ഡി.ടി.പി. യും ചെയ്തിരുന്നല്ലോ. ഇന്ത്യൻ ഭാഷകളിൽ അക്ഷരങ്ങൾ രേഖപ്പെടുത്താൻ ISCII (Indian Standard Code for Information Interchange) എന്ന കോഡ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന പ്രത്യേക തരം സോഫ്റ്റ്വെയറുകൾ ഇന്ത്യൻ ഭാഷകളിലെ വേഡ് പ്രോസസ്സിങ്ങിന് ലഭ്യമാണ്. ഉദാഹരണം : സി-ഡാക്കിന്റെ I Leap, ISM, സൂപ്പർസോഫ്റ്റിന്റെ തൂലിക എന്നിവ. കീബോർഡിൽ നിന്നും വരുന്ന സന്ദേശങ്ങളെ മലയാളം അക്ഷരങ്ങളായി തിരിച്ചറിയുകയും അതനുസരിച്ച് മോണിറ്ററിൽ പ്രദർശിപ്പിക്കുകയും അച്ചടിക്കുകയും മാത്രമാണ് ഇത്തരം സോഫ്റ്റ്‌വെയറുകൾ ചെയ്യുന്നത്. ആന്തരികമായി അപ്പോഴും ഇംഗ്ലീഷ് അക്ഷരങ്ങൾ തന്നെയാണ് കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നത്. ഇക്കാരണത്താൽ വാക്കുകൾ അക്ഷരമാലാ ക്രമത്തിലാക്കുക, അക്ഷരത്തെറ്റുകൾ കണ്ടുപിടിക്കുക, ഇൻഡക്സ് ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക തുടങ്ങി പല കാര്യങ്ങളും ഏകീകൃതമായി അതിൽ ചെയ്യാനാവില്ല എന്നതാണ് ഇതിന്റെ പരിമിതി.
c. യൂണികോഡ് (Unicode)
യൂണികോഡ് എന്നത് ലോകത്താകമാനമുള്ള ഭാഷകളെ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കാനും സംസ്കരിക്കാനുമുള്ള ഒരു ഏകീകൃത കോഡാണ്. ആസ്കിയേക്കാൾ വിപുലമായ സാധ്യതയുള്ള യൂണികോഡ് പിന്നീട് നിലവിൽ വന്നു. ഇതിൽ ലോകത്തിലെ മിക്ക ഭാഷകളിലെയും അക്ഷര രൂപങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലയാളവും ഉപയോഗിക്കാൻ യൂണികോഡിന്റെ സഹായത്തോടെ കഴിയും. ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിർമ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണ് യൂണികോഡ്. ഇംഗ്ലീഷ് അറിയാവുന്നവർക്ക് മാത്രമേ കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിയൂ എന്ന ധാരണ തിരുത്താൻ യൂണികോഡ് സഹായകമായി. ലോകത്തിലെ ഏത് പ്രാദേശിക ഭാഷയിലും ഇന്ന് കമ്പ്യൂട്ടിങ്ങ് സാധ്യമായി വരികയാണ്. കമ്പ്യൂട്ടറിനുള്ളിൽ എല്ലാം സംഖ്യകളാണ്. പൂജ്യത്തിന്റെയും ഒന്നിന്റെയും കൂട്ടമായാണ് കമ്പ്യൂട്ടർ വിവരങ്ങൾ മനസ്സിലാക്കുന്നത്. കമ്പ്യൂട്ടറിന് അക്ഷരങ്ങളും ചിഹ്നങ്ങളും സ്വീകരിക്കണമെങ്കിൽ അവയെ സംഖ്യാരൂപത്തിലാക്കണം. അതിനുവേണ്ടിയുള്ള മാർഗ്ഗമാണ് 'എൻകോഡിങ്ങ് '. ഓരോ അക്ഷരത്തിന്റെയും സംഖ്യാരൂപത്തിന് 'ക്യാരക്ടർ കോഡിങ്ങ്' എന്നു പറയും. ഇത്തരത്തിലുള്ള ഒരു കോഡാണ് ആസ്കി. ഇത് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന അക്ഷരങ്ങളുടെ എണ്ണം പരമാവധി 256 ആണ്. ഇതിൽ ആദ്യത്തെ 128 എണ്ണം ഇംഗ്ലീഷിനു നൽകിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലീഷിൽ "A” ASCII code – 1000001 – എന്നും "a” യുടേത് 11000001 എന്നുമാണ്.
ആസ്കി കോഡിൽ ലോകത്തെ പ്രധാന ഭാഷകളെയെല്ലാം ഉൾപ്പെടുത്താൻ കഴിയില്ല. അതിന് പുതിയ കോഡിങ്ങ് സിസ്റ്റം ആവശ്യമായി വന്നു. എല്ലാ ഭാഷകളിലേയും ഓരോ അക്ഷരവും ചിഹ്നവും മറ്റൊന്നിനും ഇല്ലാത്ത തനതായ ഒരു ബൈനറി സംഖ്യയായി നിജപ്പെടുത്തിയാൽ അത് പിൻതുടരുന്ന ഏത് കമ്പ്യൂട്ടറിനും എല്ലാ ഭാഷകളെയും ഒന്നിച്ച് മനസ്സിലാക്കാൻ കഴിയും. ഇതാണ് യൂണികോഡ്. മലയാളത്തിന്റെ കാര്യം തന്നെ നോക്കാം. ഇതുവരെയുള്ള ISM പോലുള്ള സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മലയാളം അക്ഷരം ടൈപ്പ് ചെയ്യാൻ കഴിയുമെങ്കിലും ഓരോ മലയാള അക്ഷരത്തേയും കമ്പ്യൂട്ടർ അതുമായി ബന്ധിച്ചുള്ള ഒരു ആസ്കി അഥവാ ഇംഗ്ലീഷ് അക്ഷരമോ ചിഹ്നമോ ആയിട്ടാണ് മനസ്സിലാക്കിയിരുന്നത്. അതുകൊണ്ട് തന്നെ പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാത്ത കമ്പ്യൂട്ടറിൽ മലയാള അക്ഷരങ്ങൾക്ക് പകരം അതിനോട് ബന്ധപ്പെട്ട ഇംഗ്ലീഷ് അക്ഷരങ്ങളാവും പ്രത്യക്ഷപ്പെടുക. എന്നാൽ യൂണികോഡ് പ്രകാരം എത് ഭാഷയിലെ അക്ഷരങ്ങളേയും കമ്പ്യൂട്ടർ അതിനു മാത്രമുള്ള ബൈനറി സംഖ്യകളായി മനസ്സിലാക്കുന്നതിനാൽ ആ ഭാഷയിലെ അക്ഷരങ്ങളായി തന്നെ സ്ക്രീനിൽ പ്രത്യക്ഷപ്പെടും.
ലോകത്തിലെ എല്ലാ ഭാഷകൾക്കും കമ്പ്യൂട്ടറിൽ സ്ഥാനം നൽകുകയും എല്ലാ ഭാഷകളേയും കമ്പ്യൂട്ടറിന് മനസ്സിലാക്കാൻ കഴിയും വിധം അക്ഷരങ്ങൾ രേഖപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുക്കുകയും ചെയ്ത സമ്പ്രദായമാണ് യൂണികോഡ്. ഇത് മലയാളത്തിൽ മാത്രമല്ല മറ്റ് പ്രാദേശിക ഭാഷകളിലും കമ്പ്യൂട്ടറുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്നു. യൂണികോഡ് സംവിധാനം നിലവിൽ വന്നതോടെ മലയാളം കമ്പ്യൂട്ടിങ്ങിന് ശക്തി കൈവന്നിട്ടുണ്ട്. ലോകത്ത് എവിടെയുമുള്ള കമ്പ്യൂട്ടറിൽ മലയാളം മാത്രമല്ല. എതു ഭാഷയും വിളിപ്പുറത്തെത്തും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് പ്രാദേശിക ഭാഷകൾക്ക് ഗുണമുള്ള കാര്യമാണ്. ഇതിലൂടെ കമ്പ്യൂട്ടറിലൂടെയുള്ള മലയാള ഭാഷയുടെ വ്യാപനത്തിന് ആക്കം കൂടും.
അക്ഷരത്തെറ്റുകൾ കണ്ടുപിടിക്കുക, വാക്കുകളും ഖണ്ഡികകളും അക്ഷരമാലാ ക്രമത്തിലാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഏകീകൃത രൂപത്തിൽ ഏതു ഭാഷയിലും സാധിക്കണമെങ്കിൽ യൂണികോഡിന്റെ സഹായം ആവശ്യമാണ്. ഏത് അപ്ലിക്കേഷൻ സോഫ്റ്റ് വെയറിലും മലയാളം ഉപയോഗിക്കാനും മലയാളത്തിൽ ടൈപ്പ് ചെയ്ത് വാക്കുകളും വാചകങ്ങളും ഒരു അപ്ലിക്കേഷനിൽ നിന്ന് പകർത്തി മറ്റൊന്നിൽ പതിപ്പിക്കാനും മലയാളത്തിൽ ഇ-മെയിൽ അയയ്ക്കാനും മറ്റും കഴിയും. ചുരുക്കത്തിൽ കമ്പ്യൂട്ടറിൽ ഇന്ന് ഇംഗ്ലീഷിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇനി മലയാളത്തിലും ചെയ്യാം.
എങ്ങിനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം ലഭ്യമാക്കാം
a വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മലയാളം ലഭ്യമാക്കാൻ:
വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മലയാളം ലഭ്യമാക്കാൻ വിൻഡോസ് എക്സ് പി സർവ്വീസ് പാക്ക് 2 (Windows XP Service Pack 2) മുതലുള്ള വേർഷനുകൾ ആവശ്യമാണ്.
Control Panel-ലെ Regional Language Option'ൽ Language എന്ന Tab എടുത്ത് 'Install Files for Complex Script' എന്നു കാണിക്കുന്ന കോളം ശരി അടയാളം ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക, ഇല്ലെങ്കിൽ ശരി അടയാളം ചെയ്യുക Win XPയുടെ CD ആവശ്യപ്പെടുന്ന മെസേജ് ബോക്സ് വരുമ്പോൾ CD ഡ്രൈവിൽ CD ഇട്ടതിനു ശേഷം അതു പൂർണ്ണമായി Install ചെയ്യുക. തുടർന്ന് സിസ്റ്റം റീബൂട്ട് ചെയ്യുക. വീണ്ടും Control Panelലെ Regional Language എന്ന Tab-ൽ Details ബട്ടൺ അമർത്തുക. അപ്പോൾ വരുന്ന ജാലകത്തിൽ നിന്ന് Add എന്ന button ക്ലിക്ക് ചെയ്യുക. Add Input Language എന്ന ജാലകത്തിലെ Input Language ലിസ്റ്റിൽ നിന്നും 'Malayalam (India)' എന്ന ഭാഷ തിരഞ്ഞെടുത്ത് OK ബട്ടൺ അമർത്തുക.
ശേഷം Language Bar എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന Language Bar Settings എന്ന ജാലകത്തിൽ Show the language bar on the Desktop എന്നതും, Show additional Language bar icons in the task bar എന്നതും ശരി അടയാളപ്പെടുത്തിയ ശേഷം OK അമർത്തുക. ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ task bar-ൽ Language [EN/MY] എന്ന ചിഹ്നം കാണാൻ സാധിക്കും. അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായ ഭാഷകൾ തെരെഞ്ഞെടുക്കാവുന്നതാണ്.
b ഗ്നു / ലിനക്സിൽ മലയാളം ലഭ്യമാക്കുന്ന രീതി:-
GNU/LINUX ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് പ്രവർത്തിപ്പിക്കാൻ താഴെ പറയുന്ന രീതി തിരഞ്ഞെടുക്കുക.
Desktop ലെ panel ൽ right click ചെയ്ത് Add to Panel ഓപ്ഷൻ കൊടുത്ത് Keyboard indicator Applet ചേർക്കുക. അപ്പോൾ panel ൽ വരുന്ന USA option; right click ചെയ്ത് keyboard preference എടുക്കുക.
Keyboard Preference dialogue-ൽ Layout tab തിരഞ്ഞെടുത്ത ശേഷം India-> Malayalam Keyboard ചേർക്കുക. പാനലിൽ കാണുന്ന USA ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അത് Ind (Malayalam) ഓപ്ഷനിലേക്ക് മാറുകയും മലയാളം Inscript keyboard പ്രവർത്തനക്ഷമമാവുകയും ചെയ്യും.
യൂണികോഡ് മലയാള ഫോണ്ടുകൾ കമ്പ്യൂട്ടറിൽ ലഭ്യമാക്കുന്ന രീതി
http://malayalam.kerala.gov.in എന്ന വെബ്സൈറ്റിലെ http://malayalam.kerala.gov.in/index.php/Fonts എന്ന ലിങ്കിൽ നിന്നും ഫോണ്ടുകൾ ഡൗൺലോഡ് ചെയ്ത്, നിങ്ങളുടെ കമ്പ്യൂട്ടറിലെ കൺട്രോൾ പാനലിലെ ഫോണ്ട് എന്ന ഫോൾഡറിൽ പേസ്റ്റ് ചെയ്ത ശേഷം ആവശ്യമായ യൂണീകോഡ് ഫോണ്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. വിവിധ തരം യൂണികോഡ് ഫോണ്ടുകൾ (മീര, രചന, ദ്യുതി, സുറുമ, രഘു, അഞ്ജലിഓൾഡ് ലിപി)
കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കും തോറുമേറിടും മേന്മ നൽകും മരിച്ചാലും വിദ്യ തന്നെ മഹാധനം
മീര (ഉള്ളൂർ പരമേശ്വരയ്യർ)
കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കും തോറുമേറിടും മേന്മ നൽകും മരിച്ചാലും വിദ്യ തന്നെ മഹാധനം
രചന (ഉള്ളൂർ എസ്. പരമേശ്വരയ്യർ)
വിൻഡോസിൽ യുണികോഡ് മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്ന രീതി
വിൻഡോസിൽ യുണികോഡ് മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്നതിന് Control Panel-ൽ Fonts folder-തുറന്ന് (ചിത്രം-1)
Edit മെനുവെടുത്ത്-Paste ചെയ്യുക. (ചിത്രം-2)
ലിനക്സിൽ മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്ന രീതി :
ലിനക്സിൽ മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്നതിന് മുകളിലുള്ള പാനലിലെ സിസ്റ്റം (System) ക്ലിക് ചെയ്ത് അഡ്മിനിസ്ട്രേഷനിൽ സിനാപ്റ്റിക് പാക് മാനേജർ (synaptic package manager) ടിടിഎഫ് മലയാളം ഫോണ്ടുകൾ (ttf-malayalam-fonts)സെലക്ട് ചെയ്ത് സബ്മെനുവിൽ അപ്ലൈ ചെയ്യുക. ഇപ്പോൾ നിങ്ങളുടെ സിസ്റ്റത്തിൽ മലയാളം ഫോണ്ടുകൾ ലഭ്യമായിട്ടുണ്ടാകും
ലിനക്സിൽ മലയാളം ഫോണ്ടുകൾക്കായ്, Open Synaptic Package Manager. (Upper Panel->System>Administration->Synaptic Package Manager) Synaptic Package Manager open ചെയ്ത്, search ttf-malayalam fonts താഴെ (ചിത്രം 1) കാണുക.
സെലക്റ്റ് ചെയ്തിനു ശേഷം Apply-ൽ ക്ലിക് ചെയ്യുക, താഴെ (ചിത്രം 2) കാണുക
ഇപ്പോൾ നിങ്ങളുടെ സിസ്റ്റത്തിൽ മലയാളം ഫോണ്ടുകൾ ലഭ്യമായിട്ടുണ്ടാവും.
മലയാളം ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ്
നമ്മുടെ കമ്പ്യൂട്ടറിന്റെ കീ ബോർഡിലുള്ള ഓരോ കീയും ഓരോ മലയാള അക്ഷരവും, ചിഹ്നങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയാണ് ഇൻസ്ക്രിപ്റ്റ്. ഇന്ത്യൻ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇൻസ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും, വ്യജ്ഞനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇൻസ്ക്രിപ്റ്റ് രീതിയിൽ സ്വരങ്ങൾ കീബോർഡിന്റെ ഇടതു ഭാഗത്തും, വ്യജ്ഞനങ്ങൾ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഓരോ വർഗ്ഗത്തിൽപ്പെട്ട അക്ഷരങ്ങളെ രണ്ടു കീബോർഡുകളിലായി വിന്യസിച്ചിരിക്കുന്നു. ഇൻസ്ക്രിപ്റ്റ് കീ രീതിയുടെ വിന്യാസം താഴെകാണിച്ചിരിക്കുന്നു.
ഇംഗ്ലീഷ് ടൈപ്പിങ്ങ് പോലും പരിജ്ഞാനമില്ലാത്തവർ കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ ഇൻസ്ക്രിപ്റ്റ് രീതി അനുസരിച്ച് പരിശീലിക്കുന്നതായിരിക്കും നല്ലത്.
മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് എങ്ങനെ ഉപയോഗിക്കാം:
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് ഇൻസ്ക്രിപ്റ്റ് കീബോർഡ്. ഇതിൽ ഓരോ മലയാളം അക്ഷരത്തിനും പ്രത്യേകം കീകളാണ് ഉപയോഗിക്കുന്നത്. (ചിലപ്പോൾ ഒരക്ഷരം എഴുതാൻ ഒന്നിലധികം കീകൾ ഉപയോഗിക്കേണ്ടതുണ്ട്). ഓരോ കീയുടേയും ഉപയോഗം അറിഞ്ഞിരിക്കണം എന്നതിനാൽ തുടക്കത്തിൽ അല്പം ആശങ്ക തോന്നാമെങ്കിലും ഇത് ഉപയോഗിക്കുന്ന രീതി വളരെ ലളിതമാണ്. മലയാളം അക്ഷരമാലയെ സ്വരാക്ഷരങ്ങളെന്നും, വ്യഞ്ജനാക്ഷരങ്ങളെന്നും രണ്ടായി തിരിച്ചിട്ടുണ്ടല്ലോ. സ്വരാക്ഷരങ്ങൾ കീബോർഡിന്റെ ഇടത് ഭാഗത്തും വ്യഞ്ജനാക്ഷരങ്ങൾ കീബോർഡിന്റെ വലത് ഭാഗത്തും ക്രമീകരിച്ചിരിക്കുന്നു. അവയുടെ വിന്യാസ രീതിയും വളരെ ലളിതമാണ്. ഉദാഹരണത്തിന് വ്യഞ്ജനാക്ഷരത്തിലെ ആദ്യാക്ഷരങ്ങളായ 'ക ഖ ഗ ഘ ങ' എന്നിവയെ അടുത്തടുത്ത കീകളിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുമ്പോൾ സാധാരണ ഉണ്ടാകുന്ന സംശയമാണ് കൂട്ടക്ഷരങ്ങൾ എങ്ങനെ എഴുതും എന്നുള്ളത്. ചന്ദ്രക്കല (d) ഉപയോഗിച്ചാണ് അക്ഷരങ്ങളെ യോജിപ്പിക്കുന്നത്. ഉദാ: ക്ക = ക ് ക
ല്ല = ല ് ല
മ്പ = മ ് പ
ക്ഷ = ക ് ഷ
ഞ്ച = ഞ ് ച
ങ്ക = ങ ് ക
ണ്ട = ണ ് ട
ന്റ = ന ് റ
മറ്റൊന്ന് ചില്ലക്ഷരങ്ങളാണ്. ചില്ലക്ഷരങ്ങളെ Zero Width Joiner (zwj) ഉപയോഗിച്ചാണ് യോജിപ്പിക്കുന്നത്. കീബോർഡിൽ ']' ന്റെ സ്ഥാനത്താണ് zwj.
ഉദാ : ർ = ര ് ]
ൽ = ല ് ]
ൻ = ന ് ]
ൾ = ള ് ]
ൺ = ണ ് ]
ചില അവസരങ്ങളിൽ സോഫ്റ്റ്‌വെയർ എന്ന് എഴുതുമ്പോൾ സോഫ്റ്റ്വെയർ എന്നായി പോകാറുണ്ട്. ഇങ്ങനെ വരുമ്പോൾ zwnj ഉപയോഗിക്കാം. കീബോർഡിലെ '\'ന്റെ സ്ഥാനത്താണ് zwnj. ഉദാ: സോഫ്റ്റ്‌വെയർ എന്നെഴുതാൻ സോഫ്റ്റ് ന് ശേഷം zwnj ഉപയോഗിക്കുക. (zwnj നു പകരം shift 'x' ഉം ഉപയോഗിക്കാം).
ചില പ്രത്യേകതകൾ:
1. ക്യ = ക ് യ
2. ക്ര = ക ്ര
3. കൃ = ക ൃ
4. ക്വ = ക ് വ
5. ക്ല = ക ് ല
ഇത്രയും കാര്യങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ ധൈര്യമായി ഇൻസ്ക്രിപ്റ്റ് കീ ബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് തുടങ്ങാം.
എങ്ങിനെ ആസ്കി ഫയലുകളെ യുണീകോഡിലേക്ക് മാറ്റാം
നമ്മുടെ പത്രങ്ങളിൽ പലതും തങ്ങളുടെ വെബ് പതിപ്പുകളെ യൂണീക്കോഡിലേക്ക് മാറ്റിയിട്ടില്ല. അവർക്ക് ആസ്കി ഫോണ്ടുണ്ടെങ്കിൽ മാത്രമേ ഇത്തരം പത്രങ്ങൾ വായിക്കാൻ സാധിക്കുകയുള്ളു എന്നതാണ് അവസ്ഥ. പല പത്രങ്ങളിലെയും ഉള്ളടക്കം പകർത്തി ഉപയോഗിക്കാനും മറ്റും ഇതുകൊണ്ട് സാധിക്കാതെ വരുന്നു. മാധ്യമങ്ങളുടെ അടിസ്ഥാന ലക്ഷ്യമായ ആശയവിനിമയം ഇതുകാരണം നടക്കുന്നുമില്ല. ഇതിനൊരു പരിഹാരമാണ് പത്മ. ആസ്കിയിലുള്ള പത്രങ്ങളെയും മറ്റു വെബ് സൈറ്റുകളിലെ ഉള്ളടക്കത്തേയും യൂണീകോഡിലേക്ക് മാറ്റി ഉപയോഗിക്കാം എന്നതാണ് പത്മയുടെ ഗുണം.
ഒരു സ്വതന്ത്ര സോഫ്റ്റ് വെയറായ ഫയർഫോക്സിനു വേണ്ടിയുള്ള ഒരു പ്ലഗ്ഗ്-ഇൻ ആയാണ് പത്മ തയ്യാറാക്കിയിരിക്കുന്നത്. ഇതുപയോഗിക്കാൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്തിരിക്കണം.
എല്ലാ സ്വതന്ത്ര സോഫ്റ്റ് വെയറുകളിലും ഫയർഫോക്സ് ഉണ്ടായിരിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുന്ന മലയാളം കമ്പ്യൂട്ടിങ്ങ് CDയിൽ ഫയർഫോക്സ് ലഭ്യമാണ്. http://www.mozilla.com/firefox/ എന്ന വെബ്സൈറ്റിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
പത്മയുടെ ഏറ്റവും പുതിയ പതിപ്പ് https://addons.mozilla.org/en-US/firefox/addon/873 എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. മലയാളം കമ്പ്യൂട്ടിങ്ങ് CDയിലും ഇത് ലഭ്യമാണ്.
ഇൻസ്റ്റലേഷൻ പൂർത്തിയായി ഫയർഫോക്സ് റീസ്റ്റാർട്ട് ചെയ്തുകഴിഞ്ഞാൽ Tools മെനുവിലെ Addons ൽ പത്മ ലിസ്റ്റു ചെയ്തിട്ടുണ്ടാകം. ഇനി ഏതു പത്രവും നിങ്ങൾക്ക് യൂണീകോഡിൽ തന്നെ വായിക്കാം.
സ്വനലേഖ – ഫയർഫോക്സ് പ്ലഗ്ഗിൻ
ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ മലയാളത്തിൽ ഓന്നോ രണ്ടോ വാക്കുകൾ എഴുതണോ? മലയാളത്തിൽ എന്തെങ്കിലും തിരയണോ? സ്വനലേഖയുണ്ട് സഹായത്തിന്. ഫയർഫോക്സിനു വേണ്ടിയുള്ള സ്വനലേഖ പ്ലഗ്ഗ്-ഇൻ https://addons.mozilla.org/en-US/firefox/addon/11203 ഡൗൺലോഡ് ചെയ്ത് ഫയർഫോക്സിലേക്ക് ചേർക്കുക. ഇനി മലയാളം വേണ്ടപ്പോൾ Ctrl + M കീ അമർത്തിയാൽ മലയാളം നിങ്ങളുടെ വിരൽ തുമ്പിൽ.
ആസ്കി ഫയലുകളെ യൂണികോഡ് ഫയലുകളാക്കാനുള്ള നിർദ്ദേശം
ആസ്കി ഫോണ്ടുകളുപയോഗിച്ച് എഴുതിയ മലയാളത്തെ കമ്പ്യൂട്ടർ പ്രൊസസിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്ക് മാറ്റവാനുള്ള ധാരാളം സോഫ്റ്റ്‌വെയർ ഇന്ന് ലഭ്യമാണ്. വരമൊഴി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭമായ പയ്യൻസ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിലെല്ലാം ഈ സംവിധാനമുണ്ട്.
പത്മയെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത unigateway ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളെയും ഫോണ്ടുകളെയും പിന്തുണക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്. ഇന്റർനെറ്റിൽ നിന്ന് നേരിട്ട് ഉപയോഗിക്കാം എന്നതാണിതിന്റെ ഒരു മെച്ചം. കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യണമെന്നുള്ളവർക്ക് അങ്ങിനെയുമാകാം (http://unigateways.ourceforge.net/) ഈ സംവിധാനം ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ താഴെപറയുന്നു.
Unicode converter
1. നിങ്ങൾക്ക് കൺവർട്ട് ചെയ്യേണ്ട ആസ്കി ഫയലിനെ txt ഫയലാക്കി സേവ്ചെയ്യുക.
2. http://uni.medhas.org/fileconverterindex.php5 എന്ന പേജിൽ പോകുക.
3. നിങ്ങൾ സേവ് ചെയ്ത txt ഫയലിനെ ബ്രൗസ് ചെയ്തെടുക്കുക.
4. ഏത് ആസ്കി ഫോണ്ടാണ് ഉപയോഗിച്ചതെന്ന് തിരഞ്ഞെടുക്കുക (ഉദാ: ml-ttkarthika).
5. എൻകോഡിങ്ങ് UTF-8 ആയി സെറ്റ്ചെയ്യുക. (ചിലപ്പോൾ ഇത് ISO-8859-1 ആയും നൽകേണ്ടി വരും)
6. കൺവർട്ട് ബട്ടൺ അമർത്തുക.
7. ഓപ്പൺ ഓഫീസിൽ മലയാളം ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം
ഇംഗ്ലീഷും മലയാളവും മാറിമാറി ടൈപ്പ് ചെയ്യേണ്ട സമയത്ത് ടൂൾബാറിൽ ഫോണ്ട് ഭാഷയ്ക്കനുസരിച്ച് മാറ്റിക്കൊടുക്കേണ്ടതുണ്ട്. എന്നാൽ ഇവ സ്ഥിരമായി സെറ്റ് ചെയ്യുന്നതിന്. താഴെ ചിത്രങ്ങൾ കാണുക.
Tools – ൽ - Options ക്ലിക്ക് ചെയ്യുക. (ചിത്രം 1-2)
(ചിത്രം - 2)
അപ്പോൾ വരുന്ന വിൻഡോയിൽ സൈഡ് മെനു ബാറിൽ language settings – ൽ double click ചെയ്ത ശേഷം languages സെലക്റ്റ് ചെയ്യുക (ചിത്രം 3)
വിൻഡോയിൽ മധ്യഭാഗത്ത് - Enhance Language Support എന്ന Option-ലെ Enabled for Asian languages-ഉം- Enabled for complex text layout (CTL) എന്നിവ ടിക് ചെയ്യുക. (ചിത്രം 4)
OK ബട്ടൺ അമർത്തുക. (ചിത്രം 5)
വീണ്ടും Tools മെനുവിൽ Options ക്ലിക്ക് ചെയ്ത് Language Settings – Open office.org writer- ൽ ഡബിൾ ക്ലിക്ക് ചെയ്ത് - Basic Fonts (CTL) ക്ലിക്ക് ചെയ്യുക, (ചിത്രം 6-7)
(ചിത്രം - 7)
അപ്പോൾ വരുന്ന വിൻഡോയിലെ Default കോളം മുതൽ Index കോളം വരെ ആവശ്യമായ യൂണീകോഡ് മലയാളം ഫോണ്ട് സെലക്ട് ചെയ്യുക. (ചിത്രം-8) യുണീകോഡ് മലയാളം ഫോണ്ട് കമ്പ്യൂട്ടറിൽ ലഭ്യമല്ലെങ്കിൽ (www.malayalam.kerala.gov.in) എന്ന വെബ്സൈറ്റിൽ നിന്നും Download ചെയ്യുക.
(ചിത്രം -8)
OK അമർത്തുക – (ചിത്രം - 9)
ഇപ്പോൾ നിങ്ങളുടെ ഓപ്പൺ ഓഫീസിൽ യുണീകോഡ് മലയാളം ഫോണ്ട് സ്ഥിരമായി സെറ്റ് ചെയ്തിട്ടുണ്ടാകും.
എം എസ് വേഡിൽ മലയാളം ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം
Format മെനു-വിൽ Font സെലക്ട് ചെയ്യുക (ചിത്രം 1-2)
(ചിത്രം 1)
(ചിത്രം 2)
ഇപ്പോൾ വരുന്ന വിൻഡോയിൽ Complex scripts-ൽ ആവശ്യമായ മലയാളം ഫോണ്ട് സെലക്റ്റ് ചെയ്യുക. (ചിത്രം 3)
(ചിത്രം 3) OK ബട്ടൺ അമർത്തുക. (ചിത്രം 4)
ഇപ്പോൾ നിങ്ങളുടെ സിസ്റ്റത്തിൽ മലയാളവും ഇംഗ്ലീഷും മാറിമാറി ടൈപ്പ് ചെയ്യാം.
മലയാളം വെബ്സൈറ്റ് സൂചിക
മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി മലയാളം ഉളളടക്കം ഇന്റർനെറ്റിൽ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ തന്നെ നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്. ഇവ മിക്കതും സാധാരണക്കാരന് വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്നതാണ്. അവന് മാതൃഭാഷയിൽ തന്നെ സാമാന്യ വിവരം അറിയുവാനുതകുന്നതുമാണ്.
മലയാളം കമ്പ്യൂട്ടിങ്ങ് (www.malayalam.kerala.gov.in) മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ പ്രചരണത്തിനും സംശയനിവാരണത്തിനുമായി ആരംഭിച്ചവെബ്സൈറ്റ്. കമ്പ്യൂട്ടറിന്റെ ഉപയോഗം മലയാളത്തിൽ ശക്തമാക്കുന്നതിനും സാധാരണക്കാരന് ഉണ്ടായേക്കാവുന്ന വിവിധ സംശയങ്ങൾക്കും ഈ വെബ്സൈറ്റിനെ പ്രയോജനപ്പെടുത്താം.
ചിത്രം:
കേരള സംസ്ഥാന ഐടി മിഷൻ (www.itmission.kerala.gov.in/ml) കേരള സർക്കാരിന്റെ ഐടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങളുടേയും വിശദാംശങ്ങളും നിരവധി വെബ്സൈറ്റ് ലിങ്കുകളും ഈ സൈറ്റിൽ ലഭ്യവുമാണ്.
ചിത്രം:
ഭാഷാമിത്രം (http://tools.malayalam.kerala.gov.in) മലയാളത്തിൽ ഓൺലൈൻ ഡിക്ഷ്ണറി ഇംഗ്ലീഷ് പദങ്ങളും അവയുടെ മലയാളം അർത്ഥങ്ങളും, മലയാള പദങ്ങളും അവയുടെ ഇംഗ്ലീഷ് അർത്ഥവും, കൂടാതെ മലയാളം നാനാർത്ഥവും ഈ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്റെ ലിങ്ക് മലയാളം കമ്പ്യൂട്ടിങ്ങ് വെബ്സൈറ്റിൽ ലഭ്യവുമാണ്.
ചിത്രം :
എന്റെ ഗ്രാമം (www.entegramam.gov.in) ഓരോ പ്രദേശത്തിന്റെ ചരിത്രം, സംസ്കാരം, തൊഴിൽ, ജീവിത നിലവാരം, കൃഷി, ടൂറിസം തുടങ്ങി സമസ്ഥ മേഖലയെയും പ്രതിപാദിക്കുന്ന കമ്മ്യൂണിറ്റി വെബ്പോർട്ടൽ കേരളത്തിൽ കണ്ണൂർ, മലപ്പുറം, കൊല്ലം, തൃശ്ശൂർ എന്നീ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. ഈ വെബ്സൈറ്റിൽ ഓരോ ഗ്രാമത്തിന്റെയും വിശദവിവരങ്ങൾ മലയാളത്തിൽ ലഭ്യമാണ്.
ചിത്രം:
കലാലയം (http://kalalayam.in) കലാലയത്തിനുവേണ്ടി നിർമ്മിച്ച മലയാളത്തിലുള്ള വെബ്പോർട്ടൽ. മലയാള ഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് സൈബർ സാഹിത്യരംഗത്തേക്ക് ഭാവമാറ്റം നടത്തുമ്പോൾ അവർക്കിടയിൽ ഒരു കൂട്ടായ്മ രൂപപ്പെടുത്താൻ കലാലയം പദ്ധതി ലക്ഷ്യമിടുന്നു.
ചിത്രം:
മലയാളം വിക്കി (http://ml.wikipedia.org) മലയാളത്തിൽ ഓൺലൈൻ സ്വതന്ത്ര വിജ്ഞാനകോശം 15,000-ത്തിനടുത്ത് വിവിധ ലേഖനങ്ങൾ മലയാളത്തിൽ ലഭ്യമാണ്. പ്രധാന വിക്കിപീഡിയാ ലിങ്കും ഈ വെബ്സൈറ്റിൽ ലഭ്യമാണ്.
ചിത്രം :
മലയാള സർവവിജ്ഞാനകോശം (http://mal.sarva.gov.in) കല, ജീവചരിത്രം, ജ്യോതി:ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഭരണം, ഗണിതം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്ന വെബ്സൈറ്റ്. ഇപ്പോൾ വിദ്യാർത്ഥികൾ കൂടുതലായും ഈ വെബ്സൈറ്റിനെ പ്രയോജനപ്പെടുത്തുന്നു.
ചിത്രം:
ഉപസംഹാരം
സമൂഹത്തിൽ ഇന്ന് ആഗോള വിവരവിനിമയ ശൃംഖലയും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗവും എല്ലാം ഒരേപോലെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും പ്രവർത്തന മേഖലകൾ ഐ.ടി. അധിഷ്ഠിതമായി വികസിച്ചു കഴിഞ്ഞിരിക്കുന്നു. വിജ്ഞാന മേഖലയിൽ വിവര സാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന അതിനൂതനമായ പരിവർത്തനങ്ങൾ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ വിവര സാങ്കേതിക വിദ്യാ രംഗത്ത് നിന്ന് പൊതു സമൂഹത്തിലെ ഒരു വലിയ വിഭാഗം ബന്ധപ്പെട്ട സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാവാതെ മാറി നിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ തന്റെ ഭാഷയിൽ തന്നെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ സാധിക്കും എന്നത് മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയെ കൂടുതൽ പ്രസക്തമാക്കുന്നു. കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷായതുകൊണ്ടും മലയാള ഭാഷയിൽ കമ്പ്യൂട്ടറിനോട് സംവദിക്കാൻ കഴിയാത്തതു കൊണ്ടും പ്രാദേശികമായ എല്ലാം മോശമാണ് എന്ന മിഥ്യാബോധം ഒരുവശത്തും കമ്പ്യൂട്ടർ ഭാഷയുടെ കടന്നു കയറ്റം നിമിത്തം പ്രാദേശിക ഭാഷകളും സംസ്കാരവും നശിക്കാൻ പോകുന്നു എന്ന ആശങ്കയും ഭാഷാസ്നേഹികളുടെ ഭാഗത്ത് ഇന്ന് ശക്തമാണ്. ഏതൊരു സംസ്കാരത്തിന്റെയും ആധാരം ഭാഷയാണ്.
ഭാഷ ക്ഷീണിക്കുമ്പോൾ സംസ്കാരത്തിന് ക്ഷതമേൽക്കുന്നു. പുതിയ സാങ്കേതികവിദ്യയ്ക്ക് ചേർന്നതല്ല നിങ്ങളുടെ ഭാഷ എന്ന പ്രചാരണത്തിലൂടെ അധിനിവേശത്തിന്റെ പുതിയ തലങ്ങൾ അടിച്ചമർത്തലിന് വഴി തേടുമ്പോൾ നമ്മുടെ ഭാഷയിലൂടെ തന്നെ പുതിയ സാങ്കേതിക വിദ്യയിൽ ഇടംതേടുക എന്ന പ്രഖ്യാപനവുമായാണ് മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ പ്രചാരണപ്രവർത്തനങ്ങൾ നടക്കുന്നത്. 14 ജില്ലകളിലായി 2000ത്തോളം അക്ഷയ കേന്ദ്രങ്ങളിൽ ഇതിന്റെ വിവിധതല പ്രവർത്തനങ്ങൾ നടന്നു വരുന്നു. സാങ്കേതിക വിദ്യയുടെ ഈ പുതുമാറ്റത്തിൽ സാധാരണക്കാരന് തന്റെ ഭാഷയിൽ തന്നെ കമ്പ്യൂട്ടറിനോട് സംവദിക്കാൻ കഴിയും. മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലുടനീളം പൊതുജനബോധവൽക്കരണ പരിപാടികൾ, പരിശീലനങ്ങൾ എന്നിവ സാധാരണക്കാരന് അക്ഷയ ഇ-കേന്ദ്രങ്ങളിലൂടെ നൽകിവരുകയും ചെയ്യുന്നു. 'വിവരസാങ്കേതികവിദ്യ ഭാഷാ സംസ്കാരങ്ങളുടെ പുരോഗതിക്ക് ' എന്നതാണ് മലയാളം കമ്പ്യൂട്ടിംഗ് പ്രചാരണ പ്രവർത്തനങ്ങളുടെ മുദ്രാവാക്യം.
വിക്കിപീഡിയ
"ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന ഒരു സ്ഥിതിയെ കുറിച്ചു് ചിന്തിക്കൂ", ഇത്തരമൊരു ആഹ്വാനത്തോടുകൂടി ജിമ്മി വെയിൽസും കൂട്ടരും തുടക്കമിട്ട പദ്ധതിയാണു് വിക്കിപീഡിയ. ലോകത്തിലെ എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭം. സന്നദ്ധമായി പ്രവർത്തിക്കുന്ന ലോകമാകെ വ്യാപിച്ചു് കിടക്കുന്ന സ്വതന്ത്ര വിജ്ഞാനപ്രവർത്തകർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രാവർത്തികമാക്കിയ ഒരു വലിയ സംരംഭം. അതാണ് ഇന്ന് വിക്കിപീഡിയ. ആർക്കും എഴുതിച്ചേർക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ ആയിരുന്നു. എന്നാൽ അത് ആസൂത്രണ ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല. ഒരോ വിഷയങ്ങളിലേയും വിദഗ്ദരുടെ ലേഖനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്. ജിമ്മി വെയിൽസും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശിൽപ്പികൾ. ന്യൂപീഡിയക്കു് മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും, ഒന്നാന്തരം ലേഖകരും ഉണ്ടായിരുന്നു. പക്ഷെ ലേഖനങ്ങൾ എഴുതപ്പെടുന്നത് വളരെ പതുക്കെ ആയിരുന്നു. 2000-ൽ ന്യൂപീഡിയ സ്ഥാപകൻ ആയിരുന്ന ജിമ്മി വെയിൽസും അവിടുത്തെ ജോലിക്കാരനായിരുന്ന ലാറി സാങറും ന്യൂപീഡിയക്ക് ഒരു അനുബന്ധ പ്രസ്ഥാനം തുടങ്ങുന്നതിനെ കുറിച്ച് ഏറെ ആലോചിച്ചു. ഈ ആലോചനയിൽ നിന്നാണ് വിക്കിപീഡിയ പിറന്നത്.
മീഡിയവിക്കി
സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും ആ താളിന്റെ ഉടമസ്ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനു പോലും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സംവിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി. വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർട്ട്‌ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്.
വിക്കിപീഡിയയുടെ വളർച്ച
വിക്കിപീഡിയ തുടങ്ങിയ കാലത്ത് അത്തരത്തിൽ പല പദ്ധതികൾ രൂപംകൊണ്ടിരുന്നു. അവയിൽ പലതും ശൈശവദശയിൽ തന്നെ ഇല്ലാതായി. അതുകൊണ്ടുതന്നെ വിക്കിപീഡിയ ഒരു മഹാപ്രസ്ഥാനമായി മാറുമെന്നു് കുറച്ചുപേർ മാത്രമേ കരുതിയിരുന്നുള്ളു. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ, കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള സ്വതന്ത്രവിജ്ഞാനകോശമായി മാറി. ഇന്നു് സ്വതന്ത്രവിജ്ഞാനകോശം എന്നതിന്റെ മറുവാക്കായ വിക്കിപീഡിയ ലോകത്തിലെ എറ്റവും വിപുലവും ഗുണമേന്മയുള്ളതുമായ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു. 2001 മെയ് -ൽ ഇംഗ്ലീഷ് ഇതര വിക്കിപീഡിയകൾ ആദ്യമായി പുറത്തിറങ്ങി( കാറ്റലൻ, ചൈനീസ്, ഡച്ച്, ജെർമൻ, എസ്പരാന്റോ, ഫ്രെഞ്ച്, ഹീബ്രും, ഇറ്റാലിയൻ, ജാപ്പനീസ്, പോർറ്റുഗീസ്,റഷ്യൻ, സ്പാനിഷ്, സ്വീഡിഷ് മുതലായ ഭാഷകളിൽ, സെപ്റ്റംബർ 4-നു് അറബിയും, ഹൻഗേറിയനും കൂടെ ചേർന്നു). 2002 ഡിസംബർ 21 മുതലാണു് മലയാളം വിക്കിപീഡിയയിൽ തിരുത്തലുകൾ വന്ന് തുടങ്ങിയത്.
വിക്കിപീഡിയ തുടങ്ങിയ ആദ്യത്തെ ഒരു വർഷത്തിൽ ഒരു ഇന്ത്യൻ ഭാഷയിൽ പോലും വിക്കിയിൽ സമൂഹം രൂപം കൊണ്ടില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായതു് 2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, നേപ്പാളി ഭാഷകളിലുള്ള വിക്കിപീഡിയകളിൽ തിരുത്തലുകൾ ആരംഭിച്ചപ്പോഴാണു്. ഈ മൂന്നു് ഇന്ത്യൻ ഭാഷകൾക്കു് ശേഷം 2002 ഡിസംബർ 21നാണു് മലയാളം വിക്കിപീഡിയയിൽ മലയാളി വിക്കിസമൂഹം വരികയും തിരുത്തലുകൾ നടക്കാൻ തുടങ്ങുകയും ചെയ്തത്. ക്രമേണ 2003-ഫെബ്രുവരിയിൽ ഭോജ്പൂരി, 2003 മെയിൽ മറാഠി, 2003 ജൂണിൽ കന്നഡ, 2003 ജൂലൈയിൽ ഹിന്ദി, 2003 സെപ്തംബറിൽ തമിഴ്, 2003 ഡിസംബറിൽ തെലുഗ്, ഗുജറാത്തി, 2004 ജനുവരിയിൽ ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉള്ള വിക്കിപീഡിയകളിൽ തിരുത്തൽ ആരംഭിച്ചു.
നിലവിൽ 285-ൽ കൂടുതൽ ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. ഇല്ലാതായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ പുനർജീവിച്ചു കൊണ്ടിരിക്കുകയുമാണ്. മുപ്പത്തൊൻപത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിൽ ഏറ്റവും വലുത്. ആദ്യവർഷത്തിൽ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിയുകയുണ്ടായി.
ലാഭേച്ഛരഹിത സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷനാണു് (http://wikimediafoundation.org) ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്.
മലയാളം വിക്കിപീഡിയ
2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോൻ എം. പി യാണ് 2002 ഡിസംബർ 21നു് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. അന്ന് തന്നെയാണ് ml.wikipedia.org എന്ന വിലാസത്തിലേക്ക് മലയാളം വിക്കിപീഡിയ ലഭ്യമായിത്തുടങ്ങിയത്. 2004 ജൂലായ് മാസം വരെ മലയാളം വിക്കിപീഡിയയിൽ രെജിസ്റ്റർ ചെയ്ത ആകെ ഉപയോക്താക്കളുടെ എണ്ണം (അന്താരാഷ്ട്രവിക്കിസംരംഭങ്ങളിൽ പ്രവർത്തിച്ചിരുന്ന മലയാളികളല്ലാത്ത ആളുകളുൾപ്പെടെ ) വെറും 28 ആയിരുന്നു. പേരു രെജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവരിൽത്തന്നെ പലരും ലേഖനങ്ങൾ എഴുതുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല. നൂറോളം ലേഖനങ്ങളാണു് ആ വർഷം കഴിയുമ്പോൾ മലയാളം വിക്കിപീഡിയയിൽ ആകെ എഴുതപ്പെട്ടിരുന്നതു്. മലയാളം കമ്പ്യൂട്ടറിലുപയോഗിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പലപ്പോഴും വളർച്ചയെ തടഞ്ഞിരുന്നത്. എന്നാൽ മലയാളം യുണികോഡ് ലിപിസഞ്ചയവും ഇംഗ്ലീഷ്-മലയാളം ലിപ്യന്തര രീതിയും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സാധാരണ ഉപയോക്താക്കൾക്കു് കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം സുഗമമായിത്തുടങ്ങി. യൂണീക്കോഡ് മലയാളം ഉപയോഗിച്ചു് ഗൾഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, മറ്റു് മറുനാടുകളിലും ഉള്ള അനേക മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. മുഖ്യമായും ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്കു് തിരിഞ്ഞു. എഴുത്തുമലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെ മലയാളം വിക്കിപീഡിയയും സജീവമായി. 2005 മദ്ധ്യത്തോടെ ധാരാളം പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാവിക്കിയിലെ പ്രവർത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു് നിലനിൽക്കാം എന്ന സ്ഥിതിയായി. തുടർന്നുള്ള മാസങ്ങളിൽ അംഗങ്ങൾ വിക്കിപീഡിയയെക്കുറിച്ച് ഇന്റർനെറ്റ് വഴിയും അല്ലാതെയും സ്വന്തം നിലയിൽ പ്രചരണം തുടങ്ങി. വിക്കിപീഡിയയിൽ എഴുതുന്നതിനെ സഹായിക്കാനും ലേഖനങ്ങൾ സമ്പുഷ്ടമാക്കാനും മാത്രം ലക്ഷ്യമാക്കി ബ്ലോഗുകളും ഈ-ഗ്രൂപ്പുകളും ഉണ്ടായി.
വിക്കിപീഡിയയിൽ മലയാളമെഴുതാൻ
ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള എഴുത്തുപകരണങ്ങൾ
ഗ്നു/ലിനക്സ്, വിൻഡോസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലുള്ള ഭാഷാപിന്തുണ ഉപയോഗിച്ച് ഇൻസ്ക്രിപ്റ്റ് രീതിയിലോ ലിപ്യന്തരണരീതിയിലോ വിക്കിയിൽ യുണിക്കോഡിൽ മലയാളം എഴുതാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം കമ്പ്യൂട്ടിങ് എന്ന ഭാഗം നോക്കുമല്ലോ.
വിക്കിപീഡിയയിലെ എഴുത്തുപകരണം
മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ മലയാളം ടൈപ്പ്ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വിക്കിപീഡിയയിൽ ചേർത്തിട്ടുണ്ട്. മീഡിയവിക്കി സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള നാരായം എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായവും ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ ഒരോ ചിഹ്നത്തിനും പ്രത്യേകം കീ ഉപയോഗിച്ചുള്ള ഇൻസ്ക്രിപ്റ്റ് രീതിയും ഇതിലുണ്ടു്. സാധ്യമാണു്
വിക്കിയിൽ എഴുതാൻ പഠിക്കാം
വിക്കിപീഡിയയിലെ എഴുത്തു് പരിചയപ്പെടുന്നതിനായി തയ്യാറാക്കിയ ഒരു താളാണു് എഴുത്തു് കളരി. ഇതു് http://ml.wikipedia.org/wiki/വിക്കിപീഡിയ:എഴുത്തുകളരി എന്ന കണ്ണിയിൽ ലഭ്യമാണു്. ഈ താൾ നിങ്ങൾക്ക് പരിശീലനത്തിനായി ഉപയോഗിക്കാവുന്നതാണ്. അതിലെ (തിരുത്തുക) എന്ന കണ്ണി ഉപയോഗിച്ചു് തിരുത്തൽ നടത്താവുന്നതാണു്. ലേഖനങ്ങൾ ക്രമപ്പെടുത്തുന്നതിൽ നിങ്ങൾക്കുള്ള കഴിവുകൾ ഇവിടെ പരീക്ഷിക്കുക. ഉള്ളടക്കം എഴുതി ചേർത്തതിന് ശേഷം “സേവ് ചെയ്യുക” എന്ന കട്ട അമർത്തിയാൽ നിങ്ങൾ എഴുതിയവ സംഭരിക്കുന്നതാണ്. നിങ്ങൾ എഴുത്തുകളരിയിൽ ചേർക്കുന്ന കാര്യങ്ങൾ മറ്റൊരാൾ വന്ന് പരീക്ഷണങ്ങൾ തുടരുന്നത് വരെ നിലനിൽക്കും. ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ തലക്കെട്ട് ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി തലക്കെട്ട് എന്നു നൽകുക. (ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക)
നിങ്ങൾ ചെയ്യേണ്ടത് | എങ്ങനെയിരിക്കും |
---|---|
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ '''''ബോൾഡ് ഇറ്റാലിക്സിലാവും'''''. |
ഏതെങ്കിലും വാക്കുകൾ ഇറ്റാലിക്സിൽ (അതായത് വലതു വശത്തേക്ക് ചരിച്ച് )
ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ ബോൾഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ ബോൾഡ് ഇറ്റാലിക്സിലാവും. |
ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. എന്നാൽ ഒരുവരി ഇടവിട്ടാൽ അത് അടുത്ത ഖണ്ഡികയാകും |
ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. എന്നാൽ ഒരുവരി ഇടവിട്ടാൽ അത് അടുത്ത ഖണ്ഡികയാകും |
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> വരികൾ മുറിക്കാം.<br> പക്ഷേ,ഈ ടാഗ് ധാരാളമായി ഉപയോഗിക്കാതിരിക്കുക. |
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം |
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്: :മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~ :നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~ :അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~ |
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്:
|
HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. ഉദാഹരണത്തിന് <b>ബോൾഡ്</b> ആക്കുക. <u>അടിവരയിടുക.</u> <strike>വെട്ടിത്തിരുത്തുക.</strike> സൂപ്പർ സ്ക്രിപ്റ്റ് <sup> 2</sup> സബ്സ്ക്രിപ്റ്റ് <sub> 2</sub> |
HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. ഉദാഹരണത്തിന് ബോൾഡ്‌ആക്കുക. അടിവരയിടുക.
സൂപ്പർ സ്ക്രിപ്റ്റ്2 സബ്സ്ക്രിപ്റ്റ്2 |
ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം
നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ നൽകിയും വേർതിരിച്ച് കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.
നിങ്ങൾ ചെയ്യേണ്ടത് | എങ്ങനെയിരിക്കും | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
==ശീർഷകം== ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെക്ഷൻ ഹെഡിംഗ് ആകും. ===ഉപശീർഷകം=== മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും. ====ചെറുശീർഷകം==== നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക. |
കണ്ണികൾലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത് വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.
ബ്ലോഗ്/സോഷ്യൽനെറ്റ്‌വർക്ക് സൈറ്റുകൾസ്വതന്ത്രസോഫ്റ്റ്വെയർഐ.ടി. നിയമങ്ങൾ |