"സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 19: | വരി 19: | ||
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്വെയറിനെയാണ് സ്വതന്ത്ര സോഫ്റ്റ്വെയർ എന്നുപറയുന്നത്. പൊതുവിൽ പറഞ്ഞാൽ സോഫ്റ്റ്വെയർ ഉപയോഗിക്കാനും പകർത്താനും വിതരണംചെയ്യാനും പഠിക്കാനും മാറ്റംവരുത്താനും മെച്ചപ്പെടുത്താനും ഉപയോക്താക്കൾക്ക് സ്വാതന്ത്ര്യമുണ്ടാവണം. ഈ സ്വാതന്ത്ര്യങ്ങൾ വഴി, ഉപയോക്താക്കൾക്ക് ഒറ്റയ്കും കൂട്ടായും അവർക്കുവേണ്ടിയുള്ള സോഫ്റ്റ്വെയറിൽ നിയന്ത്രണമുണ്ടാകണം. | അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്വെയറിനെയാണ് സ്വതന്ത്ര സോഫ്റ്റ്വെയർ എന്നുപറയുന്നത്. പൊതുവിൽ പറഞ്ഞാൽ സോഫ്റ്റ്വെയർ ഉപയോഗിക്കാനും പകർത്താനും വിതരണംചെയ്യാനും പഠിക്കാനും മാറ്റംവരുത്താനും മെച്ചപ്പെടുത്താനും ഉപയോക്താക്കൾക്ക് സ്വാതന്ത്ര്യമുണ്ടാവണം. ഈ സ്വാതന്ത്ര്യങ്ങൾ വഴി, ഉപയോക്താക്കൾക്ക് ഒറ്റയ്കും കൂട്ടായും അവർക്കുവേണ്ടിയുള്ള സോഫ്റ്റ്വെയറിൽ നിയന്ത്രണമുണ്ടാകണം. | ||
എപ്പോഴാണോ പ്രോഗ്രാമിൽ ഉപയോക്താക്കൾക്ക് നിയന്ത്രണമില്ലാതെ വരുന്നത് അപ്പോൾ പ്രോഗ്രാം ഉപയോക്താക്കളെ നിയന്ത്രിക്കുന്നതായി മാറുന്നു. ഡവലപ്പർ പ്രോഗ്രാമിനെ നിയന്ത്രിക്കുകയും അതുവഴി ഉപയോക്താവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത്തരം സ്വതന്ത്രമല്ലാത്ത, കുത്തക സോഫ്റ്റ്വെയറുകൾ ഇങ്ങനെ അന്യായമായ അധികാരത്തിന്റെ ഉപകരണങ്ങളായി മാറുന്നു. | എപ്പോഴാണോ പ്രോഗ്രാമിൽ ഉപയോക്താക്കൾക്ക് നിയന്ത്രണമില്ലാതെ വരുന്നത് അപ്പോൾ പ്രോഗ്രാം ഉപയോക്താക്കളെ നിയന്ത്രിക്കുന്നതായി മാറുന്നു. ഡവലപ്പർ പ്രോഗ്രാമിനെ നിയന്ത്രിക്കുകയും അതുവഴി ഉപയോക്താവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത്തരം സ്വതന്ത്രമല്ലാത്ത, കുത്തക സോഫ്റ്റ്വെയറുകൾ ഇങ്ങനെ അന്യായമായ അധികാരത്തിന്റെ ഉപകരണങ്ങളായി മാറുന്നു. [http://www.gnu.org/philosophy/free-sw.html] | ||
==അവലംബം== | ==അവലംബം== |
09:19, 14 സെപ്റ്റംബർ 2013-നു നിലവിലുള്ള രൂപം
സ്വതന്ത്രവും തുറന്നതുമായ (Free and Open Source Software (FOSS))സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. [1]
"സോഫ്റ്റ്വെയർ ഫ്രീഡം ഇന്റർനാഷണൽ" എന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാൻ പിടിക്കുന്നത്. ഈ സംഘടന സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അത് നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും നടത്തുന്നു. എന്നാൽ വിവിധ രാജ്യങ്ങളിൽ അനവധി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ നിലയിൽ പ്രാദേശിക സോഫ്റ്റ്വെയർ ദിനാചരണങ്ങൾ അതത് സമൂഹങ്ങളിൽ സംഘടിപ്പിക്കുന്നുമുണ്ട്. [2] 2004 -ൽ ആദ്യമായി സംഘടിപ്പിച്ചപ്പോൾ ആഗസ്റ്റ് 28 നാണ് സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കിലും 2006 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ാം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.
സ്വതന്ത്രമായി ബന്ധിപ്പിക്കാനും സൃഷ്ടിക്കാനും പങ്കുവെയ്ക്കാനും കഴിയുന്ന, പങ്കാളിത്താധിഷ്ഠിതവും സുതാര്യവും നിലനിൽക്കുന്നതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിനായി ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് സോഫ്റ്റ്വെയർ ഫ്രീഡം ഇന്റർനാഷലിന്റെ ഉദ്ദേശം
സോഫ്റ്റ്വെയർ സ്വാതന്ത്ര്യം
നാം ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണോ അതോ അത് നമ്മെ നിയന്ത്രിക്കുന്നതാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സോഫ്റ്റ്വെയർ സ്വാതന്ത്ര്യത്തെ നിർവ്വചിക്കുന്നത്.
റിച്ചാഡ് മാത്യു സ്റ്റാൾമാന്റെ അഭിപ്രായത്തിൽ നാലുതരം സ്വാതന്ത്ര്യം സോഫ്റ്റ്വെയറുകൾ ഉറപ്പുവരുത്തണം
- സോഫ്റ്റ്വെയർ പ്രോഗ്രാം ഏതാവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0)
- പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കുന്നതിനും നിങ്ങളുടെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾക്കായി അതിനെ മാറ്റം വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം. (സ്വാതന്ത്ര്യം 1) സോഴ്സ് കോഡിന്റെ ലഭ്യത ഇതിനുള്ള മുന്നുപാധിയാണ്.
- സോഫ്റ്വെയറിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതിനും അതുവഴി അയൽക്കാരനെ സഹായിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 2)
- നിങ്ങൾ പരിഷ്കരിച്ച പതിപ്പ് മറ്റുള്ളവർക്ക് വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3) ഇതുവഴി മുഴുവൻ സമൂഹത്തിനും നിങ്ങളുടെ മാറ്റങ്ങളുടെ ഗുണഫലം അനുഭവിക്കാൻ കഴിയുമാറാകുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്വെയറിനെയാണ് സ്വതന്ത്ര സോഫ്റ്റ്വെയർ എന്നുപറയുന്നത്. പൊതുവിൽ പറഞ്ഞാൽ സോഫ്റ്റ്വെയർ ഉപയോഗിക്കാനും പകർത്താനും വിതരണംചെയ്യാനും പഠിക്കാനും മാറ്റംവരുത്താനും മെച്ചപ്പെടുത്താനും ഉപയോക്താക്കൾക്ക് സ്വാതന്ത്ര്യമുണ്ടാവണം. ഈ സ്വാതന്ത്ര്യങ്ങൾ വഴി, ഉപയോക്താക്കൾക്ക് ഒറ്റയ്കും കൂട്ടായും അവർക്കുവേണ്ടിയുള്ള സോഫ്റ്റ്വെയറിൽ നിയന്ത്രണമുണ്ടാകണം.
എപ്പോഴാണോ പ്രോഗ്രാമിൽ ഉപയോക്താക്കൾക്ക് നിയന്ത്രണമില്ലാതെ വരുന്നത് അപ്പോൾ പ്രോഗ്രാം ഉപയോക്താക്കളെ നിയന്ത്രിക്കുന്നതായി മാറുന്നു. ഡവലപ്പർ പ്രോഗ്രാമിനെ നിയന്ത്രിക്കുകയും അതുവഴി ഉപയോക്താവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത്തരം സ്വതന്ത്രമല്ലാത്ത, കുത്തക സോഫ്റ്റ്വെയറുകൾ ഇങ്ങനെ അന്യായമായ അധികാരത്തിന്റെ ഉപകരണങ്ങളായി മാറുന്നു. [3]