"ശുക്രസംതരണം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
ശുക്രസംതരണം - ട്രാൻസിറ്റ് ഓഫ് വീനസ് - സൂര്യഗ്രഹണത്തിന് സമാനമായ പ്രതിഭാസമാണ്. സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുമ്പോൾ ശുക്രസംതരണത്തിൽ ഭൂമിക്കും സൂര്യനും ഇടയിൽ ശുക്രനാണ് വരുന്നത്. ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണ് ശുക്രസംതരണം. ഗ്രഹണത്തിന് സമാനമാണെങ്കിലും ദൂര വ്യത്യാസമുള്ളതിനാൽ ശുക്രന് സൂര്യനെ പൂർണമായും മറയ്ക്കാനാവില്ല. അതിനാൽ സൂര്യമുഖത്ത് ഒരു പൊട്ടുപോലെ ശുക്രനെ കാണാനാവും. | ശുക്രസംതരണം - ട്രാൻസിറ്റ് ഓഫ് വീനസ് - സൂര്യഗ്രഹണത്തിന് സമാനമായ പ്രതിഭാസമാണ്. സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുമ്പോൾ ശുക്രസംതരണത്തിൽ ഭൂമിക്കും സൂര്യനും ഇടയിൽ ശുക്രനാണ് വരുന്നത്. ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണ് ശുക്രസംതരണം. ഗ്രഹണത്തിന് സമാനമാണെങ്കിലും ദൂര വ്യത്യാസമുള്ളതിനാൽ ശുക്രന് സൂര്യനെ പൂർണമായും മറയ്ക്കാനാവില്ല. അതിനാൽ സൂര്യമുഖത്ത് ഒരു പൊട്ടുപോലെ ശുക്രനെ കാണാനാവും. | ||
ബുധൻ, ഭൂമിയ്ക്കും സൂര്യനുമിടയിൽ വരുന്ന അവസ്ഥയിലും ഇപ്രകാരം സംതരണം സംഭവിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിൽ പതിമൂന്നോ പതിന്നാലോ തവണ ബുധസംതരണം ഉണ്ടാകുന്നുവെങ്കിൽ ശുക്രസംതരണം (Transit of Venus)) ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ സംഭവിക്കുകയുള്ളൂ. സാധാരണ അത് എട്ടുവർഷം, നൂറ്റഞ്ചര വർഷം ഇങ്ങനെ ഇടവേളകളിലാണ് ദൃശ്യമാവുന്നത്. ഈ നൂറ്റാണ്ടിൽ 2004 ജൂൺ എട്ടിന് ദൃശ്യമായ ഈ ആകാശവിസ്മയം ഇനി 2012 ജൂൺ 6 നാണ് ദൃശ്യമാകുക. അതിനുശേഷം 105 വർഷങ്ങൾക്കു ശേഷം 2117 ഡിസംബർ 11നാണ് വീണ്ടും ദൃശ്യമാവുക. | ബുധൻ, ഭൂമിയ്ക്കും സൂര്യനുമിടയിൽ വരുന്ന അവസ്ഥയിലും ഇപ്രകാരം സംതരണം സംഭവിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിൽ പതിമൂന്നോ പതിന്നാലോ തവണ ബുധസംതരണം ഉണ്ടാകുന്നുവെങ്കിൽ ശുക്രസംതരണം (Transit of Venus)) ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ സംഭവിക്കുകയുള്ളൂ. സാധാരണ അത് എട്ടുവർഷം, നൂറ്റഞ്ചര വർഷം ഇങ്ങനെ ഇടവേളകളിലാണ് ദൃശ്യമാവുന്നത്. ഈ നൂറ്റാണ്ടിൽ 2004 ജൂൺ എട്ടിന് ദൃശ്യമായ ഈ ആകാശവിസ്മയം ഇനി 2012 ജൂൺ 6 നാണ് ദൃശ്യമാകുക. അതിനുശേഷം 105 വർഷങ്ങൾക്കു ശേഷം 2117 ഡിസംബർ 11നാണ് വീണ്ടും ദൃശ്യമാവുക. ഇന്നത്തെ തലമുറയ്ക് ശുക്രസംതരണം കാണുവാനുള്ള അവസാന അവസരമാണിതെന്നും വേണമെങ്കിൽ പറയാം. | ||
==ശുക്രസംതരണം ശില്പശാലകൾ== | ==ശുക്രസംതരണം ശില്പശാലകൾ== | ||
അഖലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തിൽ ശുക്ര സംതരണത്തെ വരവേൽക്കുവാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ ഹോമിഭാഭഭസെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ ദേശീയ ശിൽപ്പശാല നടത്തി. എല്ലാ സംസ്ഥാനങ്ങളിലെയും ശാസ്ത്ര സംഘടനകളെ പ്രതിനിധീകരിച്ച് 63 പേർ പങ്കെടുത്തു. ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് വൈസ്പ്രസിഡന്റ് ഡോ. സബ്യസാചി ചാറ്റർജിയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽനിന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് ഡോ. ജി ബാലകൃഷ്ണൻനായർ, കെവിഎസ് കർത്ത എന്നിവർ പങ്കെടുത്തു. | അഖലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തിൽ ശുക്ര സംതരണത്തെ വരവേൽക്കുവാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ ഹോമിഭാഭഭസെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ ദേശീയ ശിൽപ്പശാല നടത്തി. എല്ലാ സംസ്ഥാനങ്ങളിലെയും ശാസ്ത്ര സംഘടനകളെ പ്രതിനിധീകരിച്ച് 63 പേർ പങ്കെടുത്തു. ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് വൈസ്പ്രസിഡന്റ് ഡോ. സബ്യസാചി ചാറ്റർജിയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽനിന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് ഡോ. ജി ബാലകൃഷ്ണൻനായർ, കെവിഎസ് കർത്ത എന്നിവർ പങ്കെടുത്തു. |
08:18, 21 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോൾ, ഏതെങ്കിലും ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം (astronomical transit) എന്നു പറയുന്നത്. ഇപ്രകാരം 2012 ജൂൺ 6 ന് ശുക്ര സംതരണം നടക്കും.
ശുക്രസംതരണം - ട്രാൻസിറ്റ് ഓഫ് വീനസ് - സൂര്യഗ്രഹണത്തിന് സമാനമായ പ്രതിഭാസമാണ്. സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുമ്പോൾ ശുക്രസംതരണത്തിൽ ഭൂമിക്കും സൂര്യനും ഇടയിൽ ശുക്രനാണ് വരുന്നത്. ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണ് ശുക്രസംതരണം. ഗ്രഹണത്തിന് സമാനമാണെങ്കിലും ദൂര വ്യത്യാസമുള്ളതിനാൽ ശുക്രന് സൂര്യനെ പൂർണമായും മറയ്ക്കാനാവില്ല. അതിനാൽ സൂര്യമുഖത്ത് ഒരു പൊട്ടുപോലെ ശുക്രനെ കാണാനാവും.
ബുധൻ, ഭൂമിയ്ക്കും സൂര്യനുമിടയിൽ വരുന്ന അവസ്ഥയിലും ഇപ്രകാരം സംതരണം സംഭവിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിൽ പതിമൂന്നോ പതിന്നാലോ തവണ ബുധസംതരണം ഉണ്ടാകുന്നുവെങ്കിൽ ശുക്രസംതരണം (Transit of Venus)) ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ സംഭവിക്കുകയുള്ളൂ. സാധാരണ അത് എട്ടുവർഷം, നൂറ്റഞ്ചര വർഷം ഇങ്ങനെ ഇടവേളകളിലാണ് ദൃശ്യമാവുന്നത്. ഈ നൂറ്റാണ്ടിൽ 2004 ജൂൺ എട്ടിന് ദൃശ്യമായ ഈ ആകാശവിസ്മയം ഇനി 2012 ജൂൺ 6 നാണ് ദൃശ്യമാകുക. അതിനുശേഷം 105 വർഷങ്ങൾക്കു ശേഷം 2117 ഡിസംബർ 11നാണ് വീണ്ടും ദൃശ്യമാവുക. ഇന്നത്തെ തലമുറയ്ക് ശുക്രസംതരണം കാണുവാനുള്ള അവസാന അവസരമാണിതെന്നും വേണമെങ്കിൽ പറയാം.
ശുക്രസംതരണം ശില്പശാലകൾ
അഖലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തിൽ ശുക്ര സംതരണത്തെ വരവേൽക്കുവാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ ഹോമിഭാഭഭസെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ ദേശീയ ശിൽപ്പശാല നടത്തി. എല്ലാ സംസ്ഥാനങ്ങളിലെയും ശാസ്ത്ര സംഘടനകളെ പ്രതിനിധീകരിച്ച് 63 പേർ പങ്കെടുത്തു. ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് വൈസ്പ്രസിഡന്റ് ഡോ. സബ്യസാചി ചാറ്റർജിയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽനിന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് ഡോ. ജി ബാലകൃഷ്ണൻനായർ, കെവിഎസ് കർത്ത എന്നിവർ പങ്കെടുത്തു.
കേരളത്തിൽ ഏഴ് മേഖലാ ശിൽപ്പശാലകൾ നടത്തി. സംസ്ഥാന ശിൽപ്പശാല മലപ്പുറത്തായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി, ആസ്ട്രോ കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ ശുക്രസംതരണം (Transit of Venus - TOV) സംസ്ഥാന ശിൽപശാല 19.05.2012 ന് മലപ്പുറം പരിഷത് ഭവനിൽ വച്ച് നടന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെ നടന്ന പരിശീലന പരിപാടിയിൽ, വരുന്ന ജൂൺ 6 ലെ ശുക്രസംതരണം എന്താണെന്ന് അടുത്തറിയാനും അതാത് മേഖലകളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് പരിശീലനം നൽകാനും സാധിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ, മാർസ് പ്രവർത്തകർ, ആസ്ട്രോ കേരള പ്രവർത്തകർ, അധ്യാപകർ, ജ്യോതിശാസ്ത്ര തത്പരർ തുടങ്ങി നൂറിലധികം ആളുകൾ പങ്കെടുത്തു.
ശ്രീ. രമേശ് കുമാർ (KSSP) സ്വാഗതം നിർവഹിച്ച ചടങ്ങിൽ ശ്രീ. വേണു (KSSP) അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രൊഫ. കെ.പാപ്പൂട്ടി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് TOV യുടെ ചരിത്രവും പ്രാധാന്യവും സംബന്ധിച്ച് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്ന് ശ്രീ. കെ.വി.എസ് കർത്താ, ശ്രീ. ബാലകൃഷ്ണൻ മാഷ്, ശ്രീ. ശ്യാം വി.എസ് എന്നിവരുടെ നേതൃത്വത്തിൽ ട്രൂ നോർത്ത് കണ്ടെത്തൽ, സമാന്തര ഭൂമി, നാനോ സോളാർ സിസ്റ്റം, 110ന്റെ മാജിക്, ബോളും കണ്ണാടിയും-സൂര്യദർശിനി നിർമാണം, പിൻഹോൾ ക്യാമറ, സൂര്യനെത്ര ദൂരെ? തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
തുടർന്ന് മനോജ് കോട്ടക്കൽ (MAARS) TOV സംബന്ധിച്ചുള്ള പ്രസന്റേഷനും വീഡിയോകളും 2004 ലെ TOV അനുഭവങ്ങളും അവതരിപ്പിച്ചു. ശേഷം, വിവിധ ജില്ലകളിലെ പ്രതിനിധികൾക്ക് TOV റിസോഴ്സ് സി.ഡി വിതരണം ചെയ്തു. ശ്രീ.ബാലഭാസ്കരൻ (KSSP) നന്ദി പറഞ്ഞു.ടെലിസ്കോപ്പും മറ്റും ഉപയോഗിച്ച് കണ്ണിന് ദോഷം വരാത്ത രീതിയിൽ ശുക്രസംതരണം ദൃശ്യമാക്കാനുളള തയ്യാറെടുപ്പുകൾ പരിഷത്തിന്റെ സഹായത്തോടെ സ്കൂൾ-കോളേജ് തലങ്ങളിലെ ശാസ്ത്രവിഭാഗങ്ങൾ നടത്തുന്നുണ്ട്.
ശുക്രസംതരണത്തെ വരവേൽക്കാം
ശുക്രസംതരണത്തെ താഴെ പറയുന്ന രീതികളിൽ ദർശിക്കാം.