"ശുക്രസംതരണം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
തുടർന്ന് മനോജ് കോട്ടക്കൽ (MAARS) TOV സംബന്ധിച്ചുള്ള പ്രസന്റേഷനും വീഡിയോകളും 2004 ലെ TOV അനുഭവങ്ങളും അവതരിപ്പിച്ചു. ശേഷം, വിവിധ ജില്ലകളിലെ പ്രതിനിധികൾക്ക് TOV റിസോഴ്‌സ് സി.ഡി വിതരണം ചെയ്തു. ശ്രീ.ബാലഭാസ്‌കരൻ (KSSP) നന്ദി പറഞ്ഞു.ടെലിസ്കോപ്പും മറ്റും ഉപയോഗിച്ച് കണ്ണിന് ദോഷം വരാത്ത രീതിയിൽ ശുക്രസംതരണം ദൃശ്യമാക്കാനുളള തയ്യാറെടുപ്പുകൾ പരിഷത്തിന്റെ സഹായത്തോടെ സ്കൂൾ-കോളേജ് തലങ്ങളിലെ ശാസ്ത്രവിഭാഗങ്ങൾ നടത്തുന്നുണ്ട്.  
തുടർന്ന് മനോജ് കോട്ടക്കൽ (MAARS) TOV സംബന്ധിച്ചുള്ള പ്രസന്റേഷനും വീഡിയോകളും 2004 ലെ TOV അനുഭവങ്ങളും അവതരിപ്പിച്ചു. ശേഷം, വിവിധ ജില്ലകളിലെ പ്രതിനിധികൾക്ക് TOV റിസോഴ്‌സ് സി.ഡി വിതരണം ചെയ്തു. ശ്രീ.ബാലഭാസ്‌കരൻ (KSSP) നന്ദി പറഞ്ഞു.ടെലിസ്കോപ്പും മറ്റും ഉപയോഗിച്ച് കണ്ണിന് ദോഷം വരാത്ത രീതിയിൽ ശുക്രസംതരണം ദൃശ്യമാക്കാനുളള തയ്യാറെടുപ്പുകൾ പരിഷത്തിന്റെ സഹായത്തോടെ സ്കൂൾ-കോളേജ് തലങ്ങളിലെ ശാസ്ത്രവിഭാഗങ്ങൾ നടത്തുന്നുണ്ട്.  
==ശുക്രസംതരണത്തെ വരവേൽക്കാം==
==ശുക്രസംതരണത്തെ വരവേൽക്കാം==
ശുക്രസംതരണത്തെ താഴെ പറയുന്ന രീതികളിൽ ദർശിക്കാം.
നമ്മുടെ കണ്ണിൻറെ ഉള്ളിലുള്ള ലെൻസ് പ്റകാശത്തേയും ചൂടിനേയും കണ്ണിലെ റെറ്റിനയിലേക്ക് കേന്ദ്റീകരിച്ച് അതിനെ കരിച്ചുകളയുകയും കാഴ്ചശക്തി ഇല്ലാതാകുകയും ചെയ്യുമെന്നതിനാൽ സൂര്യനെ നേരിട്ട് നോക്കാൻ പാടില്ല. അതിനാൽ ശുക്രസംതരണത്തെ താഴെ പറയുന്ന രീതികളിൽ ദർശിക്കാം.  
 
1. സൂര്യൻറെ പ്റതിബിംബം ഉണ്ടാക്കി കാണുന്ന രീതി
ഇതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. സൂര്യൻറെ നേരേ നോക്കേണ്ടതില്ല എന്നതും ഒട്ടേറെ പേർക്ക് ഒരുമിച്ച് കാണാം എന്നതും ഈ രീതിയുടെ ഗുണങ്ങളാണ്. സൂര്യൻറെ പ്റതിബിംബം ഉണ്ടാക്കാൻ രണ്ടു വഴികളുണ്ട്.
 
ഒന്നാമത്തേത് പന്തും കണ്ണാടിയും ഉപയോഗിച്ചുള്ള രീതിയാണ്. ഇതിന് ഒരു പ്ലാസ്റ്റിക് പന്തെടുത്ത് അതിൽ 2 സെ.മീ. വശമുള്ള ഒരു സമചതുരം വരക്കുക. ഈ സമചതുരത്തിൻറെ മൂന്നു വശങ്ങൾ കത്തി ഉപയോഗിച്ച് മുറിക്കക. വിടവിലൂടെ പന്തിൻറെ ഉള്ളിലേക്ക് മണൽ നിറക്കുക. പന്തിൻറെ പകുതി മണൽ നിറച്ചാൽ മതി. മണൽ നിറച്ചശേഷം വിടവുള്ള ഭാഗം ചേർത്തുവച്ച് പുറത്ത് ബ്റൗൺ ടേപ്പ് ഒട്ടിച്ച് അടക്കുക. ഇനി 2 - 3 സെ.മീ. വശമുള്ള, സമചതുരാകൃതിയിലുള്ള ഒരു കണ്ണാടികഷണം വേണം. കണ്ണാടിയുടെ കനം എത്റയും കുറഞ്ഞിരിക്കുന്നുവോ അത്റയും നല്ല പ്റതിബിംബം കിട്ടും. മുൻവശത്തു കോട്ടിങ്ങുള്ള കണ്ണാടിയെങ്കിൽ ഉത്തമം. ബ്റൗൺ ടേപ്പിൻറെ മുകളിലായി കണ്ണാടികഷണം വച്ച് അതിൻറെ നാലുവശത്തുകൂടിയും ബ്റൗൺടേപ്പ്, കണ്ണാടിയും പന്തുമായി ചേർത്ത്, ഒട്ടിക്കുക. ടേപ്പ് ഒട്ടിച്ചു കഴിഞ്ഞാലും കണ്ണാടിയുടെ 1 - 1.5 സെ. മീ. സമചതുരാകൃതിയിലുള്ള ഭാഗം ഉള്ളിൽ ടേപ്പുകൊണ്ട് മറയാതെ ഉണ്ടാകണം. ഈ പന്ത് ബ്റൗൺടേപ്പ് ഒട്ടിച്ചു വരുന്ന റിങ്ങിൻറേയോ ഒരു ഗ്ലാസിൻറേയോ മുകളിൽ വച്ചാൽ ഉപകരണം തയ്യാർ. ഉള്ളിൽ മണൽ ഉള്ളതിനാൽ റിങ്ങിൻറെ മുകളിൽ പന്ത് എങ്ങനെ വേണമെങ്കിലും വക്കാനും യഥേഷ്ടം തിരിക്കാനും കഴിയും. പന്ത് സൂര്യപ്റകാശം ഉള്ള സ്ഥലത്തുവച്ച് തിരിച്ച് ദൂരെയുള്ള ഭിത്തിയിൽ സൂര്യൻറെ പ്റതിബിംബം വീഴിക്കാൻ കഴിയും. കെട്ടിടത്തിൽ നിന്നും 30 - 40 മീറ്റർ ദൂരത്ത് പന്തുവച്ച്, കെട്ടിടത്തിൻറെ വാതിലിലൂടെയോ ജന്നലിലൂടെയോ അടച്ചിട്ട മുറിക്കുള്ളിലേക്ക് ഉള്ളിലെ വെളുത്ത ഭിത്തിയിൽ പ്റതിബിംബം വീഴിക്കണം. മുറിക്കുള്ളിൽ ഇരുന്ന് കുട്ടികൾക്ക് ശുക്റസംതരണം കാണാം.
 
രണ്ടാമത്തേത് ദൂരദർശിനി ഉപയോഗിച്ച് പ്റതിബിംബം ഉണ്ടാക്കുന്ന രീതിയാണ്. ദൂരദർശിനിയുടെ ഐപീസ് പ്ലാസ്റ്റിക് കുഴലിലാണ് പിടിപ്പിച്ചിരിക്കുന്നതെങ്കിൽ അത് ഉരുകി പോകാൻ സാധ്യയതയുണ്ട്. പ്റതിബിംബം ഉണ്ടാക്കാൻ ദൂരദർശിനിയുടെ ഓബ്ജക്ട് ഗ്ലാസ് സൂര്യനു നേരേ വക്കണം. ഐപീസിനു നേരെയായി വെള്ളപേപ്പർ പിടിച്ചാൽ അതിൽ പ്റതിബിംബം കിട്ടും. ഒരു കാർഡ്ബോർഡ് പെട്ടിയുടെ ഉള്ളിലേക്ക് പ്റതിബിംബം വീഴിച്ചാൽ കൂടുതൽ വ്യക്തമായി കാണാം. ഈ രീതിയിൽ പ്റതിബിംബം ഉണ്ടാക്കാൻ ദൂരദർശിനി ഉപയോഗിക്കാൻ അറിയുന്ന വൈദഗ്ധ്യം ഉള്ള ഒരാളുടെ സേവനം ആവശ്യമാണെങ്കിൽ ഒന്നാമത്തെ രീതി വളരെ എളുപ്പമാണ്.
 
2. സൗരകണ്ണടകൾ ഉപയോഗിച്ച്
 
സൗരകണ്ണടകൾ വച്ചുകൊണ്ട് സൂര്യനെ നോക്കാം. പക്ഷെ കണ്ണടകളിലെ ഫിലിമുകൾ ഒടിഞ്ഞുമടങ്ങിയതും തുളവീണതും അല്ല എന്ന് ഉറപ്പാക്കിയ ശേഷമേ സൂര്യനെ നോക്കാവൂ. എക്സ്റേ ഫിലിമുകളുടെ വിവിധ ഭാഗങ്ങളിൽ സുതാര്യതയിൽ വ്യത്യാസം ഉണ്ട് എന്നതിനാൽ എക്സ്റേ ഫിലിമുകൾ ഉപയോഗിച്ച് സൂര്യനെ നോക്കുന്നത് അപകടം ഉണ്ടാക്കും.
 
3. ഫിൽട്ടർ ഘടിപ്പിച്ച ദൂരദർശിനിയിലൂടെ
 
ഫിൽട്ടർ ഘടിപ്പിച്ച ദൂരദർശിനിയിലൂടെയും സൂര്യനെ നോക്കാമെങ്കിലും വൈദഗ്ധ്യമുള്ള ഒരാളുടെ മേൽനോട്ടത്തിലേ ഇത് ചെയ്യാൻ പാടുള്ളു. ഫിൽട്ടറുകൾ വേണ്ടത്റ ഗുണമേന്മ ഉള്ളവയാണെന്നും കേടുവന്നവയല്ലെന്നും ഉറപ്പാക്കിയിട്ടേ ഉപയോഗിക്കാവൂ.
 
മുകളിൽ വിവരിച്ച വിവിധ രീതികളിൽ ഒന്നാമത്തെ രീതി തന്നെയാണ് ഏറ്റവും സുരക്ഷിതം.
 
==ശുക്രസംതരണം:പരിഷത്ത് പരിപാടികൾ==
==ശുക്രസംതരണം:പരിഷത്ത് പരിപാടികൾ==


"https://wiki.kssp.in/ശുക്രസംതരണം_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്