ബോധനമാധ്യമം മാതൃഭാഷയിൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:43, 17 ഒക്ടോബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)

കേരളത്തനിമകൾക്ക്‌ അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻ ഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്‌. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്‌തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.

ബോധനമാധ്യമം മാതൃബഭാഷയിൽ
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ 1995

`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ്‌ വിദ്യാഭ്യാസ ജാഥ.

കാസർഗോഡ്‌, വയനാട്‌, പത്തനംതിട്ട. തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നാംരംഭിക്കുന്ന ജാഥകൾ നവംബർ 18-ന്‌ വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.

ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്‌. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്നു പ്രതീക്ഷിക്കട്ടെ.

                                                           കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌




ആമുഖം

മലയാളികളായ നാം മാതൃഭാഷ പഠിപ്പിക്കണമെന്ന്‌ മുറവിളികൂട്ടേണ്ട ഗതികേടിലാണ്‌. `മലയാളഭാഷ പഠിക്കുന്നത്‌ `സ്റ്റാറ്റസി'നു മോശമായിക്കൊണ്ടിരിക്കുന്നു. പദവിയുടേയും മതസാമുദായികഘടകങ്ങളുടേയുമെല്ലാം അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ഇംഗ്ലീഷും സംസ്‌കൃതവും അറബിക്കും ഹിന്ദിയുമെല്ലാം പ്രാഥമിക തലത്തിൽ തന്നെ പഠിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽപോലും ഇംഗ്ലീഷ്‌ മീഡിയം നഴ്‌സറികൾ ഫാഷനാകുകയാണ്‌. പ്രൈമറി തലത്തിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം വർധിക്കുന്നു. വൻനഗരങ്ങളിലെ ഉപരിവർഗം മലയാളത്തിലെ നിരക്ഷരതയെ പ്രോൽസാഹിപ്പിക്കുന്ന അവസ്ഥ ഇന്നുണ്ട്‌.

അരനൂറ്റാണ്ടിനുമുമ്പ്‌ കേരളത്തിലുണ്ടായിരുന്ന അവസ്ഥയിൽനിന്നു തികച്ചും വ്യത്യസ്‌തമാണിത്‌. അന്ന്‌ മലയാളഭാഷാപഠനവും വിഷയങ്ങളുടെ മലയാളത്തിലുള്ള പഠനവും പൂർണമായി അംഗീകൃതമായിരുന്നു. വിവിധ മീഡിയം സ്‌കൂളുകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന്‌ മലയാളഭാഷ എങ്ങിനെ പരിഷ്‌കരിക്കാമെന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ലോകത്തിലെ വിവിധ വൈജ്ഞാനിക ശാഖകളിലൂടെ എണ്ണപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും മലയാളത്തിലാക്കാൻ ശ്രമം നടന്നു. എൻ.ബി.എസ്‌, കറന്റ്‌ ബുക്‌സ്‌ മുതലായ പ്രസിദ്ധീകരണശാലകളുടെ പഴയ കാറ്റലോഗുകളിൽ ഉൾപ്പടുത്തിയ പുസ്‌തകങ്ങൾ വലിയ ശതമാനം വിവർത്തനങ്ങളാണ്‌. എല്ലാ വൈജ്ഞാനിക മേഖലകളിലും സ്വതന്ത്രകൃതികൾ പ്രസിദ്ധീകരിക്കാനും ശ്രമം നടന്നു. എൻ.വി. കൃഷ്‌ണവാര്യരുടെ പത്രാധിപത്യത്തിൽ അറുപതുകളിൽ പുറത്തുവന്നിരുന്ന മാതൃഭൂമി ആഴ്‌ചപതിപ്പ്‌ ഇതിൽ മുൻകൈടെയടുത്തു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കേരള ഭാഷാ ഇൻസ്റ്റിറ്റിറ്റിയൂട്ടും കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗവും ഈ ശ്രമങ്ങളുടെ തുടർച്ചയാണ്‌. ഇത്തരത്തിൽപെട്ട പ്രസിദ്ധീകരണങ്ങൾക്കെല്ലാം ധാരാളം വായനക്കാരുണ്ടായിരുന്നു.

ഭാഷാമാധ്യമത്തിന്റെ അപചയം

മേൽപറഞ്ഞ സംഘടനകളുടേയും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും ശ്രമഫലമായി എല്ലാ സാഹിത്യവൈജ്ഞാനിക ശാഖകളിലും പെട്ട പുസ്‌തകങ്ങൾ മലയാളഭാഷയിലുണ്ടായിട്ടുണ്ട്‌. ബാലസാഹിത്യകൃതികളും നിരവധിയുണ്ട്‌. സംസ്ഥാന ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ഒരു ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടും പ്രവർത്തിക്കുന്നുണ്ട്‌. സങ്കീർണ്ണമായ ശാസ്‌ത്ര സാമൂഹ്യശാസ്‌ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ പദാവലിയും ശൈലിയും രൂപപ്പെട്ടുവരികയാണ്‌. ഇക്കാര്യത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റിയൂട്ടും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്‌.

പക്ഷേ, ഈ ശ്രമങ്ങളൊന്നും മലയാളഭാഷാ പഠനത്തിന്റെ വളർച്ചയിലേക്കു നയിച്ചിട്ടില്ല. മലയാളഭാഷാമാധ്യമം ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസത്തെ സഹായിക്കുകയില്ലെന്ന ധാരണയിലാണ്‌ വളർന്നുവരുന്നത്‌. `സ്റ്റാറ്റസ്‌ ബോധമില്ലാത്ത, ഗൗരവത്തിൽ ചന്തിക്കുന്ന ആളുകൾ പോലും ഇന്ന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരാണ്‌. മലയാളഭാഷയ്‌ക്കുവേണ്ടി എന്തൊക്കെ ശബ്‌ദമുണ്ടാക്കിയാലും ഇന്നത്തെ കാലഘട്ടത്തിൽ ഇംഗ്ലീഷ്‌ പരിജ്ഞാനമില്ലാതെ മറ്റുമാർഗമില്ലെന്നു വിശ്വസിക്കുന്നവരും ഏറെയുണ്ട്‌.

ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു ലഭിക്കുന്ന പിന്തുണയ്‌ക്ക്‌ എന്താണ്‌ കാരണം? പല ദശകങ്ങളായി മലയാളഭാഷയെ വികസിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നാണോ നാം മനസ്സിലാക്കേണ്ടത്‌? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തണമെങ്കിൽ ഇംഗ്ലീഷ്‌ ഭാഷാനുകൂലികൾ നൽകുന്ന വാദങ്ങളാണ്‌ പൊതുവിൽ ഉയർന്നു കേൾക്കാറുള്ളത്‌.

1. ഇംഗ്ലീഷാണ്‌ അഖിലേന്ത്യാതലത്തിലുള്ള വൈജ്ഞാനിക ഭാഷയായി പൊതുവിൽ അംഗീകരി ക്കപ്പെട്ടിരിക്കുന്നത്‌. കേരളത്തിലും ഉന്നതവിദ്യാഭ്യാസരംഗത്തെ ബോധനഭാഷ ഇംഗ്ലീഷാണ്‌. പ്രൊഫഷണൽ വിദ്യാഭ്യാസത്തിലും ഇംഗ്ലീഷില്ലാതെ മറ്റു മാർഗമില്ല. ഭരണരംഗത്ത്‌ ഉപയോഗി ക്കുന്ന ഭാഷയും ഇംഗ്ലീഷാണ്‌. പിന്നെ പ്രൈമറി തലം മുതൽ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിൽ എന്താണ്‌ തെറ്റ്‌?

2. വിദ്യാഭ്യാസത്തന്റെ പ്രധാനലക്ഷ്യം തൊഴിൽ നേടുകയാണ്‌. മലയാള ഭാഷയിലുള്ള അധ്യയ നംകൊണ്ട്‌ കേരളത്തിൽ മാത്രമേ തൊഴിൽ നേടാൻ സാധിക്കൂ. ഇംഗ്ലീഷ്‌ ഭാഷകൊണ്ട്‌ ഇന്ത്യയിലും ലോകത്തിന്റെ ഏതുഭാഗത്തുവേണമെങ്കിലും തൊഴിൽ നേടാൻ കഴിയും. ഗൾഫിലും മറ്റു പുറം നാടുകളിൽ പോകുന്നവർക്കും ഇംഗ്ലീഷ്‌ അത്യാവശ്യമാണ്‌.

3. സാമ്പത്തിക ഉദാരവൽക്കരണത്തിന്റേയും `ആഗോളവൽക്കരണത്തിന്റേയും പശ്ചാത്തലത്തിൽ ആധുനിക വാണിജ്യ സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഷ ഇംഗ്ലീഷാണ്‌. മലയാളഭാ ഷയിലുള്ള ഊന്നൽ പിന്നോക്കാവസ്ഥയുടെ ലക്ഷണമാണ്‌.'

4. വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നത്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളാണ്‌. മല യാളം മീഡിയം സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ശോഭി ക്കുന്നില്ല.

5. ഇംഗ്ലീഷാണ്‌ സാമൂഹ്യപദവിയുടെ ചിഹ്നം `ആധുനിക' സംസ്‌കാരത്തെക്കുറിച്ചുള്ള ജ്ഞാനവും സാമൂഹ്യപദവിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇത്‌ രണ്ടിലേക്കുമുള്ള പടിവാ തിൽ ഇംഗ്ലീഷാണ്‌.

ചുരുക്കത്തിൽ, ഇംഗ്ലീഷില്ലാത്ത ഒരു ലോകത്തെക്കുറിച്ചു നമുക്കു ചിന്തിക്കാൻ സാധ്യമല്ല. പിന്നെ മലയാളഭാഷ മാധ്യമമാക്കുന്നതിനെക്കുറിച്ച്‌ ശാഠ്യം പിടിക്കുന്നത്‌ അനാവശ്യമല്ലേ? ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തണമെങ്കിൽ പഠനമാധ്യമമെന്ന നിലയിൽ മലയാള ഭാഷയുടെ വളർച്ചയും, അതിനുള്ള പരിമിതികളും പരിശോധിക്കണം. അത്‌ ആധുനിക വിദ്യാഭ്യാസ പ്രക്രിയയുടെ പരമിതികളിലേക്ക്‌ വെളിച്ചം വീശുന്നു. ഇതു വ്യക്തമാക്കിയാൽ മുൻസൂചിപ്പിച്ച വാദങ്ങൾക്കുള്ള മറുപടി നൽകുക എളുപ്പമാകും.

മലയാളഭാഷ എന്ന പഠന ബോധ്യമം

ജനകീയമായ പഠനമാധ്യമം എന്ന നിലയിൽ മലയാളഭാഷയുടെ വളർച്ച കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മാത്രമാണുണ്ടായത്‌. മധ്യകാലത്ത്‌ ഉപയോഗിക്കപ്പെട്ട വൈജ്ഞാനിക രചനകളിൽ ഭൂരിഭാഗവും സംസ്‌കൃതത്തിലായിരുന്നു. നാടുവാഴികളുടെയും ജൻമികളുടെയും എഴുത്തുപണികൾക്കും കണക്കുസൂക്ഷിക്കുന്നതിനുമായിരുന്നു മലയാളഭാഷ ഉപയോഗിച്ചിരുന്നത്‌. ശാസനങ്ങൾ, ഗ്രന്ഥവരികൾ, കരണങ്ങൾ, നീട്ടുകൾ, നിനവുകൾ മുതലായവയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഭാഷ പഠിച്ചിരുന്നത്‌ ന്യൂനപക്ഷം ആളുകൾ മാത്രമായിരുന്നു. എഴുതപ്പെട്ട സാഹിത്യകൃതികൾ ആസ്വദിച്ചതും അവർ തന്നെ. എഴുത്തു പഠിച്ചവരെ എഴുത്തശ്ശൻമാർ എന്നു വിളിച്ചിരുന്നു. മലയാള ഭാഷയിലൂടെ മറ്റു വിഷയങ്ങൾ പഠിക്കക എന്നതിനേക്കാൾ പ്രാധാന്യം മലയാളം എഴുത്ത്‌ ആഭ്യസിക്കുന്നതിനായിരുന്നു.

കൊളോണിയൽ കാലഘട്ടത്തിൽ അധീശസ്വഭാവമുള്ള ഇംഗ്ലീഷായിരുന്നു. കോളനികൾക്കുവേണ്ടിയുള്ള മത്സരത്തിൽ ഇംഗ്ലണ്ട്‌ മറ്റു രാജ്യങ്ങളെ കീഴടക്കി ആധിപത്യം സ്‌ഥാപിച്ചതുകൊണ്ടു മാത്രമാണ്‌ ഇംഗ്ലീഷിന്‌ ഈ മേൽക്കോയ്‌മ ലഭിച്ചത്‌. (ഫ്രഞ്ച്‌ പ്രദേശമായ പോണ്ടിച്ചേരിയിൽ അധീശഭാഷ ഫ്രഞ്ചും പോർച്ചുഗീസ്‌ ഭരണത്തിലായിരുന്ന ഗോവയിൽ പോർച്ചുഗീസുമായിരുന്നുവെന്ന്‌ ഓർക്കണം). ഇംഗ്ലീഷുകാർ ഇന്ത്യ കീഴടക്കുന്ന അവസരത്തിൽ യൂറോപ്പിലെ വരേണ്യവർഗത്തിന്റെ ഭാഷ ഫ്രഞ്ചായിരുന്നു. വ്യവസായ വിപ്ലവത്തിനും വിപുലമായ കോളനിസാമ്രാജ്യത്തിന്റെ സ്ഥാപനത്തിനുംശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മാത്രമാണ്‌ ഇംഗ്ലീഷിന്‌ ഫ്രഞ്ചിനൊടൊപ്പം സ്ഥാനം ലഭിച്ചത്‌. മലയാളിത്ത ശക്തിയെന്ന നിലയിൽ ബ്രിട്ടന്റെ വളർച്ചയാണ്‌ ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ സ്ഥാനം നേടിക്കൊടുത്തത്‌.

ബ്രിട്ടീഷ്‌ ഇന്ത്യയിലും തിരുവിതാകൂർ-കൊച്ചി രാജ്യങ്ങളിലും ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കാനാരംഭിച്ചത്‌. അതിന്‌ വൈജ്ഞാനികമായോ സാംസ്‌കാരികമായോ മേൽക്കോയ്‌മ ഉണ്ടായതുകൊണ്ടല്ല. കൊളോണിയൽ ഭരണാധികാരികളുടെ ?`ശാസനഭാഷ' (Command Language) ആയതുകൊണ്ടു മാത്രമാണ്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പ്രചാരം ലഭിച്ചത്‌. മെക്കോളേ പ്രഭു ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം എല്ലാ ജനങ്ങളിലും എത്തിക്കുന്നതിൽ ഊന്നിയില്ല. ഭരണം നടത്തുകയും, ഇംഗ്ലീഷ്‌ മൂല്യങ്ങളുൾക്കൊള്ളുന്ന മധ്യവർഗത്തെ സൃഷ്‌ടിക്കുകയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ വിദ്യാഭ്യാസംകൊണ്ടുള്ള ആവശ്യങ്ങൾ മുഴുവനും നിറവേറ്റാൻ ഇംഗ്ലീഷ്‌ ഭാഷാമാധ്യമത്തിന്‌ കഴിയുകയില്ലെന്ന്‌ കൊളോണിയൽ ഭരണാധികാരികൾ മനസ്സിലാക്കി. അതുകൊണ്ട്‌ അവർ `വെർണാക്കുലർ' എന്നു വിളിച്ച ഇന്ത്യൻ ഭാഷാ സ്‌കൂളുകളും സ്ഥാപിച്ചു.

കേരളത്തിൽ തിരുവിതാംകൂർ - കൊച്ചി ഗവൺമെന്റുകൾ ആദ്യം സ്ഥാപിച്ചത്‌ ഇംഗ്ലീഷ്‌ സ്‌ക്കൂളുകളായിരുന്നു. മിഷനറിമാരും ഇംഗ്ലീഷ്

"https://wiki.kssp.in/index.php?title=ബോധനമാധ്യമം_മാതൃഭാഷയിൽ&oldid=3048" എന്ന താളിൽനിന്ന് ശേഖരിച്ചത്