ആര്യാട് വടക്ക്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആര്യാട് വടക്ക് യൂണിറ്റ് | |
---|---|
പ്രസിഡന്റ് | ദീപാങ്കുരൻ |
വൈസ് പ്രസിഡന്റ് | മുരളീധരൻ |
സെക്രട്ടറി | ജ്യോതിരാജ് |
ജോ.സെക്രട്ടറി | ഹരികുമാർ |
ഗ്രാമപഞ്ചായത്ത് | മണ്ണഞ്ചേരി |
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽ, ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്
യൂണിറ്റ് കമ്മറ്റി
- പ്രസിഡന്റ്
- വൈസ് പ്രസിഡന്റ്
- സെക്രെട്ടറി
- ജോയിന്റ് സെക്രെട്ടറി
യൂണിറ്റ് കമ്മറ്റി അംഗങ്ങൾ
സി.രാജശേഖരൻ, മോളി.പി., പ്രശാന്ത്,
യൂണിറ്റിലെ പ്രധാന പരിപാടികൾ
യൂണിറ്റിൽ നിന്നുള്ള ഉപരി കമ്മറ്റി അംഗങ്ങൾ
- എം.ഗോപകുമാർ,എം.രാജേഷ്(ജില്ല കമ്മറ്റി)
- എം.എൻ.സുശീലൻ(മേഖല കമ്മറ്റി)
യൂണിറ്റ് ചരിത്രം
1985-ലാണു യൂണിറ്റ് സ്ഥാപിക്കപ്പെട്ടത്. മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നിരുന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ഉണ്ടായില്ല.
1985 ആഗസ്റ്റ് 8.സ്ഥാപകദിനം
അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്. തമ്പകച്ചുവട് യൂണിറ്റ്എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.എം.ഗോപകുമാർ ആയിരുന്നു ആദ്യ പ്രസിഡന്റ്കെ.ജി.ഉദയൻ സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ,ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ല സെക്രട്ടറി ആയിരുന്ന പി.ബാലചന്ദ്രൻ,പ്രസിഡന്റ് ചുനക്കര ജനാർദ്ദനൻ നായർ,പി.വി.ജോസഫ്,പി.ഏ.റോബി എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.
തൊട്ടടുത്ത മാസം(സെപ്റ്റംബർ)ചമ്പക്കുളത്ത്,കലാജാഥ ക്യാമ്പിൽ വച്ചു നടന്ന ജില്ലാതല യോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു.1985 ഒൿടോബർ മാസത്തിൽ,ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ,റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത്(ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു.രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം,പ്രവർത്തകർക്ക് പകർന്ന ഊർജ്ജം വലുതായിരുന്നു.