സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:03, 23 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)

സ്വതന്ത്രവും തുറന്നതുമായ (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്. 2013 സെപ്റ്റംബർ 21 നാണ് ഈവർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം (Software Freedom Day - SFD)

  • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടത്തുന്നു. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടലുമാണ് പ്രധാന പരിപാടി. അതത് ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. വിശദവിവരങ്ങൾ താഴെ വായിക്കുക.
Software Freedom Day 2010 logo

പരിപാടി

പരിഷത്ത് ഉബുണ്ടു പ്രസന്റേഷനിലേക്കുള്ള കണ്ണി
പരിഷത്ത് ഉബുണ്ടു പ്രസന്റേഷന് ഇവിടെ അമർത്തുക
  • 2013 സെപ്റ്റംബർ 21, ശനിയാഴ്ച അതത് ജില്ലകളിലെ പരിഷദ് ഭവനുകളിലോ സമീപ കേന്ദ്രങ്ങളിലോ വൈകിട്ട് 3 മുതൽ 6 വരെയായിരിക്കും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടക്കുക
  • കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുവേണ്ടി കസ്റ്റമൈസ് ചെയ്ത ഉബുണ്ടു പരിഷദ് ഭവനുകളിലെയും താല്പര്യമുള്ള മറ്റുള്ളവരുടെയും കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ഇതിലെ പ്രധാന പരിപാടി.
  • ഒപ്പം എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, പരിഷത്ത് ഉബുണ്ടു എന്നിവ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘു അവതരണവും സംശയ നിവാരണവും ഉണ്ടാകും.

ശ്രദ്ധിക്കുക

 
പരിഷത്ത് ഉബുണ്ടു സ്ക്രീൻ ഷോട്ട്
  • ഐ.ടി. @ സ്കൂൾ വിദഗ്ദ്ധരുടെ സഹായത്തോടെയായിരിക്കും പരിപാടി സംഘടിപ്പിക്കുക.
  • പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി അതത് ജില്ലകളുടെ താഴെകൊടുത്തിരിക്കുന്ന വിലാസത്തിലും നമ്പരിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
  • പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ താല്പര്യമുള്ളവർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിലവിലുള്ള ഡാറ്റ ബാക്ക് അപ് ചെയ്തതിനുശേഷം വേണം അവ കൊണ്ടുവരാൻ. വിൻഡോസ് നിലനിർത്തി അതിനൊപ്പം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കമ്പ്യൂട്ടറിലെ അവസാന ഡ്രൈവ് (പാർട്ടീഷ്യൻ) കാലിയാക്കി - അതിലുള്ള ഡാറ്റ മറ്റ് ഡ്രൈലുകളിലേക്ക് കോപ്പി ചെയ്ത് മാറ്റി - വേണം വരേണ്ടത്.
  • ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു പവർ എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും. ഇൻസ്റ്റലേഷന് 20 -25 മിനിട്ട് സമയമെടുക്കും.
  • പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.

ജില്ലാതല പരിപാടികൾ

ജില്ല സ്ഥലം ചുമതലക്കാരൻ ഫോൺ ഇ-മെയിൽ മറ്റുവിവരങ്ങൾ
തിരുവനന്തപുരം പരിഷദ് ഭവൻ,
കുതിരവട്ടം ലെയിൻ, ആയുർവ്വേദകോളേജ്
പി.എസ്. രാജശേഖരൻ 9447310932 [email protected] പരിഷത്തും ഡി.എ.കെ.എഫും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പരിഷദ് ഭവനില് ( ആയുർവേദകോളേജിനു സമീപമുള്ള ധന്യ-രമ്യ തീയേറ്റർ റോഡുവഴി കുതിരവട്ടം ലയിനിലാണ് പരിഷത്ത് ഭവൻ. ) 21 ന് വൈകിട്ട് നാലുമുതല്, ഉബുണ്ടു ഇന്സ്റ്റലേഷന്, ഇന്റര് നെറ്റ് സ്വാതന്ത്ര്യം പ്രഭാഷണം, ഉബുണ്ടു പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു. ഡോ.എം.ആർ ബൈജു, ബി.രമേഷ് എന്നിവർ അവതരണങ്ങൾ നടത്തും. ഏവര്ക്കും സ്വാഗതം. ഉബുണ്ടു ഇന്സ്റ്റാള് ചെയ്യണമെന്നുള്ളവര്ക്കു ലാപ്ടോപ്/പിസിയുമായി വരാം. പക്ഷേ മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. നന്വര് 9446475619.
കോഴിക്കോട് പരിഷദ് ഭവൻ,
ചാലപ്പുറം പി ഒ
കെ രാധൻ 9447876687 [email protected] കോഴിക്കോട് പ്രശോഭ് ശ്രീധർ( ഡി എ കെ എഫ്),കെ പി പ്രമോദ് (ഐ ടി @ സ്കൂൾ),സി അസ്സൻകോയ(ഐ ടി @ സ്കൂൾ) എന്നിവർ പങ്കെടുക്കും.
ആലപ്പുഴ പരിഷദ് ഭവൻ,
സനാതനം വാർഡ്,
കോടതിക്ക് പടിഞ്ഞാറ്, ആലപ്പുഴ
എ.ആർ മുഹമ്മദ് അസ്ലം
അഡ്വ. ടി.കെ. സുജിത്
9496107585
9846012841
[email protected] ആലപ്പുഴ പരിഷത് ഭവനിൽ 21 ന് ഉച്ചയ്കു 2 മണിമുതൽ പരിപാടി. എ.ആർ. മുഹമ്മദ് അസ്ലം നേതൃത്വം നൽകും.
ഇടുക്കി വി. എസ്സ്‌.. ജിമ്മി 9656862479 [email protected]
വയനാട് കൽപ്പറ്റ ഗവ.എൽപി സ്കൂൾ,
ഗീതാ സ്റ്റോറിനു പുറകു വശം
വി എൻ ഷാജി,
എകെ ഷിബു
9447426796,
9496382009
[email protected],
[email protected]
ഉച്ചയ്ക്ക് 2 മണി മുതൽ. പി സി മജീദ് നേതൃത്വം നൽകും.
പാലക്കാട് മുന്നൂർക്കോട് ഗവ.ഹൈസ്കൂൾ ദാസ്.എം.ഡി,
ദേവദാസ്.കെ.എം
9446081650,
9447483253
[email protected],
[email protected]
മലപ്പുറം കെ എസ് ടി എ ഓഫീസ് കെ വിജയൻ 9400583200 [email protected] 22 ന് ഞായറാഴ്ചയാണ് പരിപാടി.
കണ്ണൂർ പരിഷദ് ഭവൻ അഭിലാഷ്,ബിജു 04972700424 [email protected]
ഏറണാകുളം പരിഷത്ത് ഭവൻ ജയൻ എം പി 9446067559 [email protected] എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് 21.09.2013ന് വൈകുന്നേരം 4 മണിക്ക് പരിഷത്ത് ഭവനിൽ വെച്ച് 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം - പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ്

ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം

തൃശ്ശൂർ പരിഷത് ഭവൻ സുധീർ കെ.എസ്. 9495576123 [email protected] 21 ശനിയാഴ്ച 2 മണിക്ക് പരിസരകേന്ദ്രം - ഉബുണ്ടു ഇന്സ്റ്റലേഷന്, ഉബുണ്ടു - പരിഷത്ത് വിക്കി പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു.
കോട്ടയം അർബൻ ബാങ്ക് ഹാൾ കോട്ടയം ടി എ ഗോവിന്ദ് 9895498348 [email protected] സെപ്റ്റംബർ ൨൧ ( 21 ) ന് ‍ഡോ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.അനിൽകുമാർ അദ്ധ്യക്ഷനാകുന്ന കൂട്ടായ്മയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കാലിക പ്രസക്തിയെ കുറിച്ച് ശ്രീ.ശിവഹരി നന്ദകുമാർ സംസാരിക്കുന്നു.

അവലോകനം

തിരുവനന്തപുരം

തിരുവനന്തപുരത്ത് പരുപാടി നടന്നു. തിരുവനന്തപുരം ഭവനിൽ നടന്ന പരുപാടിയിൽ 20 പേർ ഉണ്ടായിരുന്നു.ഇൻറർനെറ്റ് സ്വതന്ത്ര്യത്തെപ്പറ്റി ഡോ.എം ആർ ബൈജു(സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യം ജനൽ സെക്രട്ടറി) പ്രഭാഷണം നടത്തി. ഉബുണ്ടു പരിചയപ്പെടുത്തികൊണ്ട് ബി രമേഷും(പരിഷത്ത് ജില്ലാ സെക്രട്ടറി) സംസാരിച്ചു.

  • യോഗത്തിൽ ജില്ലാ ഐറ്റി കൺവീനർ രാജിത്ത് സ്വഗതം പറഞ്ഞു. പരിഷത്ത് സംസ്ഥാന ഐ റ്റി ചെയർമാൻ പി എസ് രാജശേഖരൻ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.ഡോ.ആർ വി ജി മേനോൻ സ്വന്തം ലാപ്ടോപ്പിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ഇൻസ്റ്റാൾ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.

ആലപ്പുഴ

കോട്ടയം

എറണാകുളം

എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് 21.09.2013ന് വൈകുന്നേരം 4 മണിക്ക് പരിഷത്ത് ഭവനിൽ വെച്ച് 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം - പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ് നടന്നു.

ഇന്ത്യയിലെ സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിൻറെ (FSMI) ദേശീയപ്രസിഡൻറ് ജോസഫ് തോമസ് വിഷയമവതരിപ്പിച്ചു. എംപി ജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 25 പേരിലധികം പേർ പങ്കെടുത്തിരുന്നു. സാമൂഹ്യനീതിയിലധിഷ്ഠിതവും സന്തുലിതവും സുസ്ഥിരവുമായ വികസനം സാധ്യമാകണമെങ്കിൽ, കൂടുതൽ മെച്ചപ്പെട്ട ജനാധിപത്യവ്യവസ്ഥ സാർഥകമാകണമെങ്കിൽ അറിവിൻറെ എല്ലാതലത്തിലുമുള്ള സ്വാതന്ത്ര്യം അത്യാവശ്യമാണെന്നു് ജോസഫ് തോമസ്സ് പറഞ്ഞു. വിവരസാങ്കേതികവിദ്യാവിഭവങ്ങൾ (ഹാർഡ് വെയറും സോഫ്റ്റ് വെയറും) സ്വതന്ത്രതലത്തിൽ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും സ്വാംശീകരിച്ച് സ്വവിവരശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്കും സന്നദ്ധകൂട്ടായ്മകൾക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പോളധനാധിപത്യത്തെ തിരുത്തുവാൻ ഉള്ള ഒരു വഴി വിവരങ്ങളുടെ ജനാധിപത്യമാണെന്നു് ഊന്നിപ്പറഞ്ഞ അദ്ദേഹം ഇതിനായുള്ള പ്രവർത്തനങ്ങൾ പരിഷത്ത് എറ്റെടുത്ത് നടത്തുന്നതിൽ സന്തോഷം രേഖപ്പെടുത്തി.

എസ് എസ് മധു, കെ എം സംഗമേശൻ, സയനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു് സംസാരിച്ചു. ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം നടക്കും.

തൃശ്ശൂർ

തൃശ്ശൂരിലും പരിപാടി നടന്നു. 21 പേരാണ് പങ്കെടുത്തത്. ശ്രീ അശോകൻ ഞാറക്കൽ വിഷയം അവതരിപ്പിച്ചു. ഉബുണ്ടു ഇൻസ്ററലേഷൻ സുധീറും, വിക്കി പരിചയപ്പെടുത്തൽ ഞാനും അവതരിപ്പിച്ചു. ഒരു ലാപ്ടോപ്പിൽ ഉബുണ്ടു ഇൻസ്ററാൾ ചെയ്തു. രണ്ടെണ്ണം ഡ്രൈവിൽ സ്ഥലമില്ലാത്തതിനാലും ഒന്നിന് ചാർജർ ഇല്ലാത്തതിനാലും കഴിഞ്ഞില്ല. ഇത് മൂന്നും പിന്നീട് ചെയ്യാമെന്ന് ധാരണയായി. സമയപരിമിതിയും വിദഗ്ദരുടെ കുറവും മൂലം ഭവനിലെ മെഷീനുകളിൽ ഇൻസ്ററലേഷൻ നടന്നില്ല. ഇതും അടുത്ത ദിവസങ്ങളിൽ നടക്കും. 13 ഡിവിഡി കൾ കോപ്പിയെടുത്ത് നല്കി.

  • 1997മുതൽ ലിനക്സ് കൈകാര്യം ചെയ്യുന്ന ശ്രീ. ബേബിചക്രപാണി അദ്ദേഹത്തിന്റെ ലാബിൽ വിന്റോസ് ഒഴിവാക്കിയ കഥയും ചർച്ചയിൽ പങ്കെടുത്തവർ സ്വതന്ത്രസോഫ്റ്റ്വെയർ അനുഭവങ്ങളും പങ്കുവെച്ചു.

പാലക്കാട്

മലപ്പുറം

കണ്ണൂർ

കോഴിക്കോട്

പരിഷദ് ഭവനിൽ നടന്ന പരിപാടിയിൽ അറുപതിൽപ്പരം ആളുകൾ പങ്കെടുത്തു.പ്രശോഭ് ജി ശ്രീധറി(ATPS & DAKF)ന്റെ ആമുഖക്ലാസ് ശ്രദ്ധേയമായി.പ്രമോദ് , ഹസ്സൻകോയ(രണ്ടുപേരും IT@school മാസ്റ്റർ ട്രെയിനർമാർ)എന്നിവർ ഉബുണ്ടുവിനേയും മലയാളം കമ്പ്യൂട്ടിങ്ങിനേയും പരിചയപ്പെടുത്തി. സമയപരിമിതി മൂലം ഉബുണ്ടു ഇൻസ്റ്റലേഷൻ രണ്ട് കമ്പ്യൂട്ടറുകളിലേ ചെയ്യാനായുള്ളൂ. പത്തിലധികം പേർ സി ഡി വാങ്ങിയാണ് പോയത്. പത്രവാർത്ത കണ്ട് തന്റെ ലാപ്പ്ടോപ്പിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല എത്തിച്ചേർന്നിരുന്നു.സി എം മുരളീധരൻ അധ്യക്ഷത വഹിച്ചു . വി മുരളീധരൻ സ്വാഗതവും കെ രാധൻ നന്ദിയും രേഖപ്പെടുത്തി.

വയനാട്

ഇടുക്കി