അറുപത്തിരണ്ടാം വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:28, 25 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
വാർഷികം നടക്കുന്ന ജില്ല  : : പാലക്കാട്
തിയ്യതി: : 2025 മെയ് 9 - 11
സ്ഥലം: : മോയൻസ് ഹൈസ്കൂൾ
ലോഗോ

സ്വാഗതസംഘം രൂപീകരണം

2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അറുപത്തിരണ്ടാംസംസ്ഥാന വാർഷികത്തിൻ്റെ സ്വാഗതസംഘ രൂപീകരണം 2025 ജനുവരി 4 ശനിയാഴ്ച വൈകിട്ട് നാലിന് പാലക്കാട് ഗവർമെൻറ് മോയൻ എൽപി സ്കൂളിൽ നടന്നു. പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനു മോൾ സംഘാടക സമിതി രൂപികരണയോഗം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. കവുമ്പായി ബാലകൃഷ്ണൻ “ശാസ്ത്രം ജനങ്ങളിലേക്ക്” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് ടി.കെ മീരാഭായി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി അരവിന്ദാക്ഷൻ അനുബന്ധ പരിപാടികളുടെ വിശദീകരണവും ബഡ്ജറ്റും അവതരിപ്പിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ

അനുബന്ധപരിപാടികൾ

യുവസംഗമം

ആലത്തൂർ മേഖലയിലാണ് പാലക്കാട് ജില്ലാതല യുവസംഗമം നടന്നത്. ആലത്തൂർ എംഎൽഎ കെ.ഡി.പ്രസേനൻ യുവസംഗമം ഉദ്ഘാടനം ചെയ്തു.

ഡോ.അനിൽ ചേലമ്പ്ര മുഖ്യപ്രഭാഷണം നടത്തി. യാഥാസ്ഥിതിക മനോഭാവം പ്രായം കൂടിയവർക്ക് മാത്രമാണുള്ളതെന്നത് സാമൂഹ്യമായ തെറ്റിദ്ധാരണയാണ്. യുവതയുടെ കാഴ്ചപ്പാടുകളിലും സാമൂഹ്യവിരുദ്ധമായ യാഥാസ്ഥിതിക മനോഭാവങ്ങൾ കാണാം. അത് തിരിച്ചറിയുന്നില്ലെന്നും സ്വയം തിരുത്താൻ കഴിയുന്നില്ലെന്നതുമാണ് ഇന്നത്തെ സാമൂഹിക വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ യുവസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനറൽ സെക്രട്ടറി പി.വി ദിവാകരൻ യുവസംഗമങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി പി.അരവിന്ദാക്ഷൻ, യുവസമിതി ജില്ലാ കൺവീനർ ഉദീഷ്, ജില്ലാ ചെയർപേഴ്സൺ അനുശ്രീ എന്നിവർ സംസാരിച്ചു. പരിഷത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ് സുധീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. മനോജ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് പി.ആർ അശോകൻ നന്ദിയും പറഞ്ഞു. ആലത്തൂർ എ.എസ്. എം.എം എച്ച്. എസ്. എസിൽ വെച്ചു നടന്ന യുവസംഗമത്തിൽ ജെൻഡർ, ജനാധിപത്യം, Alയും തൊഴിലും, ശാസ്ത്രബോധം, Reels & Reality, എന്നീ വിഷയങ്ങളിൽ സംവാദവും അവതരണവും നടന്നു. ആലത്തൂർ ടൗണിൽ പ്രകടനത്തോടെ യുവസംഗമം സമാപിച്ചു .

പാട്ടും, പറച്ചിലും എന്ന പരിപാടിയൾപ്പെടെയുള്ള യുവസംഗമത്തിന്റെ ഉള്ളടക്കം പരിപാടിയിൽ പങ്കെടുത്ത മുന്നൂറിൽപ്പരം യുവതീ യുവാക്കൾക്ക് ആവേശകരമായ അനുഭവമായി മാറി.

സമ്മേളനനടപടികൾ

അധ്യക്ഷപ്രസംഗം

ഉദ്ഘാടനപ്രസംഗം

സംഘടനാരേഖ

പ്രമേയങ്ങൾ

പുതിയഭാരവാഹികൾ

പത്രവാർത്തകൾ

ചിത്രശാല

"https://wiki.kssp.in/index.php?title=അറുപത്തിരണ്ടാം_വാർഷികം&oldid=14158" എന്ന താളിൽനിന്ന് ശേഖരിച്ചത്