ചെ൪പ്പുളശ്ശേരി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപ്പുളശ്ശേരീ യൂണിറ്റ്
പ്രസിഡന്റ് ദേവദാസ്.കെ.എം
വൈസ് പ്രസിഡന്റ് ബിന്ദു

പരമേശ്വര൯

സെക്രട്ടറി ശാമളൻ
ജോ.സെക്രട്ടറി സജീവൻ

ദാസ്.എം.ഡി

ഗ്രാമപഞ്ചായത്ത് ചെർപ്പുളശ്ശേരീ
'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്'''

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിമേഖലയിലെഒരു യൂണിറ്റാണ് ചെർപ്പുളശ്ശേരി

ചെർപ്പുളശ്ശേരിയുടെ ലഘുചരിത്രം

വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്നുകൂട്ടിയിരുന്ന ഒരു കാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതുകൊണ്ടുതന്നെ രാജവാഴ്ചക്കാലം മുതൽ തന്നെ രാഷ്ട്രീയ ഭൂപടത്തിൽ ചെർപ്പുളശ്ശേരിക്ക് നിർണ്ണായക സ്ഥാനം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിനെ താലൂക്കുകളായി വിഭജിച്ചപ്പോൾ വള്ളുവനാട് താലൂക്കിൻറ ഭരണകേന്ദ്രം ആദ്യം ചെർപ്പുളശ്ശേരിയായിരുന്നു, പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. ബ്രീട്ടീഷ് മേൽക്കോയ്മയെ ഒരു കാലത്തും ചെർപ്പുളശ്ശേരി അഗീകരിച്ചിരുന്നില്ല. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്രാപിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരിയിലും അതിൻറ അനുകരണങ്ങൾ ഉണ്ടായി.

പ്രധാന പ്രവർത്തനങ്ങൾ

യുവസമിതി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 29.09.2012 ഞായറാഴ്ച രാവിലെ പത്തുമണിക്ക് GHSS ചെർപ്പുളശ്ശേരിയിൽ വെച്ച് യുവസംഗമവും യുവസമിതി രൂപീകരണവും നടന്നു. യുവസമിതി മേഖലാ ഭാരവാഹികളായ ജിതിൻരാജ്, കിരൺ എന്നിവരുടെ നേതൃത്വത്തിൽ സംവാദം,പാട്ടുകൾ,നാടകം എന്നീ പരിപാടികളുമായി നടന്ന യുവസംഗമം വളരെ ആവേശകരവും വിജ്ഞാനപ്രദവും ആയിരുന്നു. ഇരുപതുപേർ പങ്കെടുത്ത യുവസംഗമത്തിൽ പരിഷത് ജില്ലാകമ്മിറ്റിഅംഗം നാരായണൻകുട്ടി, മേഖലാകമ്മിറ്റിഅംഗം ദാസൻ,ചെർപ്പുളശ്ശേരിയൂനിറ്റ്സെക്രട്ടറി ശാമളൻ എന്നിവർ തുടർന്നു നടന്ന ചർച്ചകളിൽ ഇടപെടുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഉച്ചക്ക് രണ്ടു മണിക്കവസാനിച്ച യുവസംഗമം ചെർപ്പുളശ്ശേരി യുവസമിതി ഭാരവാഹികളായി സജീവൻ-പ്രസിഡൻണ്ട്, വിനീത-വൈസ് പ്രസിഡൻണ്ട്, കാർത്തിക-സെക്രട്ടറി,ഇസ്മയിൽ-ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.

വീട്ടുമുറ്റ ക്ലാസ്സ്‌

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്‌ മാസം 31 വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചര മണിക്ക് കാരംതൊടിവീട്ടിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം മുപ്പതോളം പേർ പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷദ് പുറത്തിറക്കിയ “കേരള-എൻസിഇആർടി പാഠ്യപദ്ധതികളുടെ താരതമ്യ പഠനം” എ ന്ന പുസ്തകത്തെ അധികരിച്ചും , കേരള ശാസ്ത്ര സാഹിത്യ പരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റി സർക്കാർ-അൺഎയ്‌ഡഡ്‌ സ്കൂളിലെ യു പി പാഠപുസ്തകങ്ങളേക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് "കുട്ടികളുടെ പഠനവും രക്ഷിതാക്കളുടെ ആശങ്കകളും" എന്ന വിഷയത്തെ അധികരിച്ചും ദാസ്‌.എം.ഡി, ചെർപുളശ്ശേരി മേഖലാ പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ, എന്നിവർ ക്ലാസ്സ്‌ എടുത്തു. സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട്‌ ദേവദാസ്‌ നന്ദിയും പറഞ്ഞു.

മെയ്‌ മാസം 23 ബുധനാഴ്ച അഞ്ചു മണിക്ക് തെക്കുമുറിയിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം അൻപതോളം പേർ പങ്കെടുത്തു.കുട്ടികളുടെ വിദ്യാഭ്യാസവും രക്ഷിതാക്കളുടെ ആശങ്കകളും എന്ന വിഷയത്തിൽ മനോഹരൻ മാസ്റ്റർ ക്ലാസ്സ്‌ എടുത്തു. മേഖല പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ, യൂണിറ്റ്‌ സെക്രട്ടറി ശ്യാമളൻ എന്നിവർ സംസാരിച്ചു.

ബ്രമ്മദത്ത൯ കോളനിയില് 12.05.2012 ന് നടന്ന ആരോഗ്യ ക്ലാസ്സിൽ മേഖലാപ്രസിഡന്റ് ശ്രീനിവാസ൯മാസ്റ്റ൪ ക്ലാസെടുത്തു. തുട൪ന്ന് ജീവിതശൈലീരോഗങ്ങളൂടെ സിഡി പ്രദ൪ശനം നടന്നു.ദാസ്.എം.‍‍ഡി സ്വാഗതവും രാമചന്ദ്ര൯മാസ്റ്റ൪ നന്ദിയും പറ‌ഞ്ഞു.

ഗണിതോത്സവം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 14.09.2012 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് നോർത് എ.എം.എൽ.പി.സ്കൂളിൽ വെച്ച് നടത്തിയ ഗണിതോത്സവത്തിൽ മൂന്ന്,നാല് ക്ലാസുകളിലെ എഴുപതോളം കിട്ടികൾ പങ്കെടുത്തു. സ്കൂളിലെപ്രധാന അദ്ധ്യാപകൻ ശ്രീധരൻമാസ്ററർ സ്വാഗതം പറഞ്ഞു. പാലക്കാട്ജില്ല വിദ്ധ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ്മാസ്ററർ ക്ലാസ്സെടുത്തു. കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത ക്ലാസ്സ് വളരെ ആവേശകരവും വിജ്ഞാനപ്രദവും ആയിരുന്നു.ഒരുമണിക്ക് ഒരുകൊച്ചുമിടുക്കി നന്ദി പറഞ്ഞതോടെ ക്ലാസ്സ് അവസാനിച്ചു. യുറീക്ക ഗണിത സ്പെഷൽ പതിപ്പിന്റെ പതിനഞ്ചുകോപ്പിയും സ്കൂളിൽ കുട്ടികൾക്കായി വാങ്ങി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 25.09.2012 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ചെർപ്പുളശ്ശേരി നോർത്ത് എ.എം.എൽ.പി.സ്കൂളിൽ വെച്ച് ഗണിതോത്സവം നടത്തി. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി പരിഷത് ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ് മാസ്റ്റർ ക്ലാസ് എടുത്തു. ഉച്ചക്ക് ഒരുമണിക്കവസാനിച്ച ക്ലാസിന് രാജീവ് മാസ്റ്റർ സ്വാഗതവും പ്രധാന അദ്ധ്യാപകൻ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഗ്രാമ പത്രം

05.10.2012 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ചെർപ്പുളശ്ശേരി പഞ്ചായത്ത് ബസ്റ്റാന്റിൽ, ബസ്സുകൾ സ്റ്റാന്റിൽ കയറുന്ന ഭാഗത്തായി മതിലിനോടു ചേർന്ന് ഗ്രാമപത്രത്തിന്നായി ബോർഡു സ്ഥാപിച്ചു. ശാസ്ത്രസാഹിത്യപരിഷത് സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ, ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ സനോജ് മാസ്റ്റർ, യൂനിറ്റ് സെക്രട്ടറി ശാമളൻ, പ്രസിഡന്റ് ദേവദാസ് എന്നിവർ നേതൃത്വം നല്കി.


യുറീക്ക വിജ്ഞാനോത്സവം

ചെർപ്പുളശ്ശേരി പഞ്ചായത്തുതല യുറീക്ക വിജ്ഞാനോത്സവം 01.12.2012 ഞായറാഴ്ച ചെർപ്പുളശ്ശേരി ഗ.വ.ഹൈസ്കൂളിൽ വെച്ചു നടന്നു. ആകെ 144 കുട്ടികൾ (LP.77,UP.51,HS,16)പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും 7 പേർ വീതം മേഖലാതല വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി.

പ്രവർത്തനചിത്രങ്ങൾ

ഗണിതോത്സവം ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക

       

വീട്ടുമുറ്റ ക്ലാസ്സ്‌ ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക

       

 

"https://wiki.kssp.in/index.php?title=ചെ൪പ്പുളശ്ശേരി&oldid=1780" എന്ന താളിൽനിന്ന് ശേഖരിച്ചത്