വേമ്പനാട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:16, 6 മേയ് 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ. ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി. ആണ്. 14 കി.മി.ആണ് ഏറ്റവും കൂടിയ വീതി.അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ , പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.

റാംസർ ഉടമ്പടി അനുസരിച്ച് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു കായലായി വേമ്പനാട്ട് കായലിനെ അംഗീകരിച്ചിരിക്കുന്നു.

വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും ആണ് വേമ്പനാട് കായലിൽ ഉള്ളത് . മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക്‌ വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണു വെള്ളം ഒഴുകുക. ഇതുകൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകുന്നു.

AD 1100ൽ ചേരരാജ്യം ശിഥിലമായപ്പോൾ വെമ്പൊലിനാട് രൂപപ്പെട്ടു. വെമ്പൊലിനാടിന്റെ ഒരു ഭാഗം ഭൂഭ്രമണം മൂലം താഴ്ന്ന് കായൽ രൂപപ്പെട്ടെന്നു കരുതുന്നു. വെമ്പൊലിനാട് എന്ന വാക്ക് ക്രമേണ വേമ്പനാട് എന്നായി മാറി. AD അഞ്ചാം നൂറ്റാണ്ടിലെ സംഘകാലകൃതികളിൽ കായലിനെക്കുറിച്ച് പരാമർശം ഇല്ല. ആറാം നൂറ്റാണ്ടിന്റെ കൃതിയിൽ പരാമർശം ഉണ്ട്. ആയതിനാൽ ആറാം നൂറ്റാണ്ടിലാവാം കായൽ രൂപപ്പെട്ടത്.`

"https://wiki.kssp.in/index.php?title=വേമ്പനാട്&oldid=5928" എന്ന താളിൽനിന്ന് ശേഖരിച്ചത്