അജ്ഞാതം


"ചാലിയാർ മലിനീകരണം: ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 362: വരി 362:
===ഗ്വാളിയോർ റയോൺസിന്റെ കപടമുഖം===
===ഗ്വാളിയോർ റയോൺസിന്റെ കപടമുഖം===


തീർത്തും മനുഷ്യത്വ രഹിതമായ ഒരു നിലപാടാണ്‌ കമ്പനി കഴിഞ്ഞ 30- ലേറെ വർഷമായി സ്വീകരിച്ചുപോന്നത്‌. ചാലിയാറിന്റെ ഇരുകരകളിലുമുള്ള ജനജീവിതം തീർത്തും ദുസ്സഹമായിട്ടും അവിടം നിരവധി രോഗങ്ങളാൽ വാസയോഗ്യമല്ലാതായിട്ടും തങ്ങളുടെ ലാഭത്തിൽ കുറവു വരുമെന്നതിനാൽ, കേവലം ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള തങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. മലിനീകരണത്തിനെതിരെ ജനകീയ സമരമുയരുമ്പോഴൊക്കെ കമ്പനി മുന്നോട്ടുവയ്‌ക്കുന്നത്‌ രണ്ടു വാദങ്ങളാണ്‌: 1. കമ്പനിയിൽനിന്നുള്ള നിർഗമങ്ങളുടെ നിലവാരം അനുവദനീയമായ നിരക്കിലാണ്‌. ഇത്‌ തെറ്റാണെന്ന്‌ �തെളിയുമ്പോൾ പറയുന്നത്‌ ശുദ്ധീകരണം നടത്തുന്നതിന്‌ സാങ്കേതികവിദ്യ ലഭ്യമല്ല, സാമ്പത്തികമായി അത്‌ സാധ്യമല്ല എന്ന്‌. എന്നാൽ 1978-ൽത്തന്നെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പഠനസംഘം ജലവും വായുവും ശുദ്ധി ചെയ്യാനുള്ള സംവിധാനങ്ങൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്‌. ഇതിൽ ചില കാര്യങ്ങളൊക്കെ ചെയ്‌തു എന്നു വരുത്തിത്തീർക്കുക മാത്രമേ കമ്പനി ചെയ്‌തുള്ളൂ. പിന്നീട്‌ മലിനീകരണം വീണ്ടും വളരെ രൂക്ഷമായപ്പോൾ 1995ൽ എഞ്ചിനിയേഴ്‌സ്‌ ഇന്ത്യ എന്ന സ്ഥാപനം അവിടെ സമ്പൂർണ ശുദ്ധീകരണത്തിനുള്ള രൂപരേഖ സമർപ്പിച്ചിട്ടുണ്ട്‌. ഇത്‌ നടപ്പാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല എന്ന നിലപാടാണെടുക്കുന്നത്‌. 6 മുതൽ 9 കോടിവരെ മുതൽമുടക്കു വരുന്ന ഒരു പദ്ധതിയാണത്രെ അത്‌. കേവലം 10 കോടി മുതൽമുടക്കിൽ ആരംഭിച്ച്‌ അവിടെനിന്നുള്ള ലാഭംകൊണ്ട്‌ വളർന്നുവികസിച്ച്‌ ഇന്ന്‌ 1000 കോടിയിലേറെ ആസ്‌തിയും വർഷംപ്രതി 40 കോടിയോളം അറ്റാദായവുമുണ്ടാക്കുന്ന ഒരു കമ്പനിയാണ്‌ ചുറ്റുവട്ടത്തുമുള്ള ആറേഴ്‌ ലക്ഷം ജനങ്ങളുടെ ആരോഗ്യവും ജീവിതമാർഗവും സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നും ചെലവഴിക്കാനില്ല എന്നു വാദിക്കുന്നത്‌. മുതലാളിത്തത്തിന്റെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖമാണ്‌ നാമിവിടെ കാണുന്നത്‌. കേരളജനതയോടും മനുഷ്യമനസ്സാക്ഷിയോടും ഉള്ള ഒരു വെല്ലുവിളി മാത്രമാണിത്‌. ഈ വെല്ലുവിളി ഉയർത്തുന്നതിന്‌ കമ്പനിക്ക്‌ ധൈര്യം പകരുന്നത്‌ ഒരേയൊരു ഘടകമാണ്‌: ഞങ്ങൾ 3000 പേർക്ക്‌ തൊഴിൽ നൽകുന്നു. ഞങ്ങളുടെ ഇഷ്‌ടത്തിനെതിരെ ആരെങ്കിലും നിന്നാൽ കമ്പനി പൂട്ടിയിട്ട്‌ ഇവരെ പട്ടിണിയിലാഴ്‌ത്തിക്കളയും എന്ന ഭീഷണി. 1985-ൽ ചൂടുവെള്ളം കണ്ട്‌ പേടിച്ചുപോയ പൂച്ച (സർക്കാർ) ഇന്ന്‌ ബാലിശമായ വെല്ലുവിളിയുടെ മുമ്പിൽ അന്തിച്ചുനിൽക്കുന്നതാണ്‌ നാം കാണുന്നത്‌. കമ്പനി പൂട്ടുമെന്ന ഭീഷണി ഉയർത്തി നാട്ടുകാരേയും തൊഴിലാളികളേയും ഭിന്നിപ്പിക്കുവാനുള്ള മറ്റൊരു ഹീനതന്ത്രവും മാനേജ്‌മെന്റ്‌ പ്രകടിപ്പിക്കുകയാണ്‌.
തീർത്തും മനുഷ്യത്വ രഹിതമായ ഒരു നിലപാടാണ്‌ കമ്പനി കഴിഞ്ഞ 30- ലേറെ വർഷമായി സ്വീകരിച്ചുപോന്നത്‌. ചാലിയാറിന്റെ ഇരുകരകളിലുമുള്ള ജനജീവിതം തീർത്തും ദുസ്സഹമായിട്ടും അവിടം നിരവധി രോഗങ്ങളാൽ വാസയോഗ്യമല്ലാതായിട്ടും തങ്ങളുടെ ലാഭത്തിൽ കുറവു വരുമെന്നതിനാൽ, കേവലം ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള തങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. മലിനീകരണത്തിനെതിരെ ജനകീയ സമരമുയരുമ്പോഴൊക്കെ കമ്പനി മുന്നോട്ടുവയ്‌ക്കുന്നത്‌ രണ്ടു വാദങ്ങളാണ്‌: 1. കമ്പനിയിൽനിന്നുള്ള നിർഗമങ്ങളുടെ നിലവാരം അനുവദനീയമായ നിരക്കിലാണ്‌. ഇത്‌ തെറ്റാണെന്ന്‌ തെളിയുമ്പോൾ പറയുന്നത്‌ ശുദ്ധീകരണം നടത്തുന്നതിന്‌ സാങ്കേതികവിദ്യ ലഭ്യമല്ല, സാമ്പത്തികമായി അത്‌ സാധ്യമല്ല എന്ന്‌. എന്നാൽ 1978-ൽത്തന്നെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പഠനസംഘം ജലവും വായുവും ശുദ്ധി ചെയ്യാനുള്ള സംവിധാനങ്ങൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്‌. ഇതിൽ ചില കാര്യങ്ങളൊക്കെ ചെയ്‌തു എന്നു വരുത്തിത്തീർക്കുക മാത്രമേ കമ്പനി ചെയ്‌തുള്ളൂ. പിന്നീട്‌ മലിനീകരണം വീണ്ടും വളരെ രൂക്ഷമായപ്പോൾ 1995ൽ എഞ്ചിനിയേഴ്‌സ്‌ ഇന്ത്യ എന്ന സ്ഥാപനം അവിടെ സമ്പൂർണ ശുദ്ധീകരണത്തിനുള്ള രൂപരേഖ സമർപ്പിച്ചിട്ടുണ്ട്‌. ഇത്‌ നടപ്പാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല എന്ന നിലപാടാണെടുക്കുന്നത്‌. 6 മുതൽ 9 കോടിവരെ മുതൽമുടക്കു വരുന്ന ഒരു പദ്ധതിയാണത്രെ അത്‌. കേവലം 10 കോടി മുതൽമുടക്കിൽ ആരംഭിച്ച്‌ അവിടെനിന്നുള്ള ലാഭംകൊണ്ട്‌ വളർന്നുവികസിച്ച്‌ ഇന്ന്‌ 1000 കോടിയിലേറെ ആസ്‌തിയും വർഷംപ്രതി 40 കോടിയോളം അറ്റാദായവുമുണ്ടാക്കുന്ന ഒരു കമ്പനിയാണ്‌ ചുറ്റുവട്ടത്തുമുള്ള ആറേഴ്‌ ലക്ഷം ജനങ്ങളുടെ ആരോഗ്യവും ജീവിതമാർഗവും സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നും ചെലവഴിക്കാനില്ല എന്നു വാദിക്കുന്നത്‌. മുതലാളിത്തത്തിന്റെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖമാണ്‌ നാമിവിടെ കാണുന്നത്‌. കേരളജനതയോടും മനുഷ്യമനസ്സാക്ഷിയോടും ഉള്ള ഒരു വെല്ലുവിളി മാത്രമാണിത്‌. ഈ വെല്ലുവിളി ഉയർത്തുന്നതിന്‌ കമ്പനിക്ക്‌ ധൈര്യം പകരുന്നത്‌ ഒരേയൊരു ഘടകമാണ്‌: ഞങ്ങൾ 3000 പേർക്ക്‌ തൊഴിൽ നൽകുന്നു. ഞങ്ങളുടെ ഇഷ്‌ടത്തിനെതിരെ ആരെങ്കിലും നിന്നാൽ കമ്പനി പൂട്ടിയിട്ട്‌ ഇവരെ പട്ടിണിയിലാഴ്‌ത്തിക്കളയും എന്ന ഭീഷണി. 1985-ൽ ചൂടുവെള്ളം കണ്ട്‌ പേടിച്ചുപോയ പൂച്ച (സർക്കാർ) ഇന്ന്‌ ബാലിശമായ വെല്ലുവിളിയുടെ മുമ്പിൽ അന്തിച്ചുനിൽക്കുന്നതാണ്‌ നാം കാണുന്നത്‌. കമ്പനി പൂട്ടുമെന്ന ഭീഷണി ഉയർത്തി നാട്ടുകാരേയും തൊഴിലാളികളേയും ഭിന്നിപ്പിക്കുവാനുള്ള മറ്റൊരു ഹീനതന്ത്രവും മാനേജ്‌മെന്റ്‌ പ്രകടിപ്പിക്കുകയാണ്‌.


മാവൂരേയും പരിസരത്തേയും മലിനീകരണത്തേയും അതിന്റെ മനുഷ്യത്വ പരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവിടുത്തെ തൊഴിലാളികളും വേണ്ടത്ര ബോധവാൻമാരാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയേറെ വർഷങ്ങളായിട്ടും ഇത്രയേറെ മലിനീകരണ ഭീഷണി ഉയർന്നിട്ടും മലിനീകരണത്തിനെതിരെ ശക്തമായ ഒരു പോരാട്ടവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മലിനീകരണ വിരുദ്ധ സമരത്തിൽ ജനങ്ങളോടൊപ്പം നിൽക്കാനുള്ള ധാർമിക ചുമതല തൊഴിലാളികൾക്കുമുണ്ട്‌. കാരണം എല്ലാ മലിനീകരണവിരുദ്ധ സമരവും ലാഭക്കൊതിയ്‌ക്കെതിരായ സമരം കൂടിയാണ്‌. സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗം അവരുടെ നിലനിൽപിനായി നടത്തുന്ന സമരത്തിന്റെ ഭാഗമാണ്‌ പരിസ്ഥിതി സംരക്ഷണത്തിനുള്ള സമരവും എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. കാരണം, പരിസ്ഥിതിയാണ്‌ അതുമാത്രമാണ്‌ സമൂഹത്തിലെ ദരിദ്രവിഭാഗത്തിന്റെ ജീവനോപാധി. അതിന്‌ വരുന്ന നാശം ഏറ്റവും ആദ്യം അവരെയാണ്‌ ബാധിക്കുക.
മാവൂരേയും പരിസരത്തേയും മലിനീകരണത്തേയും അതിന്റെ മനുഷ്യത്വ പരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവിടുത്തെ തൊഴിലാളികളും വേണ്ടത്ര ബോധവാൻമാരാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയേറെ വർഷങ്ങളായിട്ടും ഇത്രയേറെ മലിനീകരണ ഭീഷണി ഉയർന്നിട്ടും മലിനീകരണത്തിനെതിരെ ശക്തമായ ഒരു പോരാട്ടവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മലിനീകരണ വിരുദ്ധ സമരത്തിൽ ജനങ്ങളോടൊപ്പം നിൽക്കാനുള്ള ധാർമിക ചുമതല തൊഴിലാളികൾക്കുമുണ്ട്‌. കാരണം എല്ലാ മലിനീകരണവിരുദ്ധ സമരവും ലാഭക്കൊതിയ്‌ക്കെതിരായ സമരം കൂടിയാണ്‌. സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗം അവരുടെ നിലനിൽപിനായി നടത്തുന്ന സമരത്തിന്റെ ഭാഗമാണ്‌ പരിസ്ഥിതി സംരക്ഷണത്തിനുള്ള സമരവും എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. കാരണം, പരിസ്ഥിതിയാണ്‌ അതുമാത്രമാണ്‌ സമൂഹത്തിലെ ദരിദ്രവിഭാഗത്തിന്റെ ജീവനോപാധി. അതിന്‌ വരുന്ന നാശം ഏറ്റവും ആദ്യം അവരെയാണ്‌ ബാധിക്കുക.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4646" എന്ന താളിൽനിന്ന് ശേഖരിച്ചത്