സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:23, 9 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('{{Prettyurl|Software Freedom Day}} thumb|250px|Software Freedom Day 2010 logo [[File:Software fr...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രമാണം:Sfd-2010-bg.png
Software Freedom Day 2010 logo
പ്രമാണം:Software freedom day observation kerala.jpg
കോട്ടയത്ത് 2011 സെപ്. 17ന് നടന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം
സ്വതന്ത്രവും തുറന്നതുമായ (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. [1]

"സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷണൽ" എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാൻ പിടിക്കുന്നത്. ഈ സംഘടന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അത് നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും നടത്തുന്നു. എന്നാൽ വിവിധ രാജ്യങ്ങളിൽ അനവധി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ നിലയിൽ പ്രാദേശിക സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾ അതത് സമൂഹങ്ങളിൽ സംഘടിപ്പിക്കുന്നുമുണ്ട്. [2] 2004 -ൽ ആദ്യമായി സംഘടിപ്പിച്ചപ്പോൾ ആഗസ്റ്റ് 28 നാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കിലും 2006 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ാം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.

സ്വതന്ത്രമായി ബന്ധിപ്പിക്കാനും സൃഷ്ടിക്കാനും പങ്കുവെയ്ക്കാനും കഴിയുന്ന, പങ്കാളിത്താധിഷ്ഠിതവും സുതാര്യവും നിലനിൽക്കുന്നതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിനായി ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷലിന്റെ ഉദ്ദേശം

അവലംബം