സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
സ്വതന്ത്രവും തുറന്നതുമായ (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്. 2013 സെപ്റ്റംബർ 21 നാണ് ഈവർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം (Software Freedom Day - SFD)
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടത്തുന്നു. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടലുമാണ് പ്രധാന പരിപാടി. അതത് ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. വിശദവിവരങ്ങൾ താഴെ വായിക്കുക.
പരിപാടി
|
- 2013 സെപ്റ്റംബർ 21, ശനിയാഴ്ച അതത് ജില്ലകളിലെ പരിഷദ് ഭവനുകളിലോ സമീപ കേന്ദ്രങ്ങളിലോ വൈകിട്ട് 3 മുതൽ 6 വരെയായിരിക്കും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടക്കുക
- കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുവേണ്ടി കസ്റ്റമൈസ് ചെയ്ത ഉബുണ്ടു പരിഷദ് ഭവനുകളിലെയും താല്പര്യമുള്ള മറ്റുള്ളവരുടെയും കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ഇതിലെ പ്രധാന പരിപാടി.
- ഒപ്പം എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, പരിഷത്ത് ഉബുണ്ടു എന്നിവ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘു അവതരണവും സംശയ നിവാരണവും ഉണ്ടാകും.
ശ്രദ്ധിക്കുക
- ഐ.ടി. @ സ്കൂൾ വിദഗ്ദ്ധരുടെ സഹായത്തോടെയായിരിക്കും പരിപാടി സംഘടിപ്പിക്കുക.
- പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി അതത് ജില്ലകളുടെ താഴെകൊടുത്തിരിക്കുന്ന വിലാസത്തിലും നമ്പരിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
- പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ താല്പര്യമുള്ളവർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിലവിലുള്ള ഡാറ്റ ബാക്ക് അപ് ചെയ്തതിനുശേഷം വേണം അവ കൊണ്ടുവരാൻ. വിൻഡോസ് നിലനിർത്തി അതിനൊപ്പം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കമ്പ്യൂട്ടറിലെ അവസാന ഡ്രൈവ് (പാർട്ടീഷ്യൻ) കാലിയാക്കി - അതിലുള്ള ഡാറ്റ മറ്റ് ഡ്രൈലുകളിലേക്ക് കോപ്പി ചെയ്ത് മാറ്റി - വേണം വരേണ്ടത്.
- ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു പവർ എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും. ഇൻസ്റ്റലേഷന് 20 -25 മിനിട്ട് സമയമെടുക്കും.
- പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.
ജില്ലാതല പരിപാടികൾ
ജില്ല | സ്ഥലം | ചുമതലക്കാരൻ | ഫോൺ | ഇ-മെയിൽ | മറ്റുവിവരങ്ങൾ |
---|---|---|---|---|---|
തിരുവനന്തപുരം | പരിഷദ് ഭവൻ, കുതിരവട്ടം ലെയിൻ, ആയുർവ്വേദകോളേജ് |
പി.എസ്. രാജശേഖരൻ | 9447310932 | psrajasekharan@gmail.com | പരിഷത്തും ഡി.എ.കെ.എഫും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പരിഷദ് ഭവനില് ( ആയുർവേദകോളേജിനു സമീപമുള്ള ധന്യ-രമ്യ തീയേറ്റർ റോഡുവഴി കുതിരവട്ടം ലയിനിലാണ് പരിഷത്ത് ഭവൻ. ) 21 ന് വൈകിട്ട് നാലുമുതല്, ഉബുണ്ടു ഇന്സ്റ്റലേഷന്, ഇന്റര് നെറ്റ് സ്വാതന്ത്ര്യം പ്രഭാഷണം, ഉബുണ്ടു പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു. ഡോ.എം.ആർ ബൈജു, ബി.രമേഷ് എന്നിവർ അവതരണങ്ങൾ നടത്തും. ഏവര്ക്കും സ്വാഗതം. ഉബുണ്ടു ഇന്സ്റ്റാള് ചെയ്യണമെന്നുള്ളവര്ക്കു ലാപ്ടോപ്/പിസിയുമായി വരാം. പക്ഷേ മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. നന്വര് 9446475619.
|
കോഴിക്കോട് | പരിഷദ് ഭവൻ, ചാലപ്പുറം പി ഒ |
കെ രാധൻ | 9447876687 | radhankmoolad@gmail.com | കോഴിക്കോട് പ്രശോഭ് ശ്രീധർ( ഡി എ കെ എഫ്),കെ പി പ്രമോദ് (ഐ ടി @ സ്കൂൾ),സി അസ്സൻകോയ(ഐ ടി @ സ്കൂൾ) എന്നിവർ പങ്കെടുക്കും. |
ആലപ്പുഴ | പരിഷദ് ഭവൻ, സനാതനം വാർഡ്, കോടതിക്ക് പടിഞ്ഞാറ്, ആലപ്പുഴ |
എ.ആർ മുഹമ്മദ് അസ്ലം അഡ്വ. ടി.കെ. സുജിത് |
9496107585 9846012841 |
tksujith@gmail.com | ആലപ്പുഴ പരിഷത് ഭവനിൽ 21 ന് ഉച്ചയ്കു 2 മണിമുതൽ പരിപാടി. എ.ആർ. മുഹമ്മദ് അസ്ലം നേതൃത്വം നൽകും. |
ഇടുക്കി | വി. എസ്സ്.. ജിമ്മി | 9656862479 | vjimmi@gmail.com | ||
വയനാട് | കൽപ്പറ്റ ഗവ.എൽപി സ്കൂൾ, ഗീതാ സ്റ്റോറിനു പുറകു വശം |
വി എൻ ഷാജി, എകെ ഷിബു |
9447426796, 9496382009 |
shajipoothadi@gmail.com, akshibu1969@gmail.com |
|
പാലക്കാട് | മുന്നൂർക്കോട് ഗവ.ഹൈസ്കൂൾ | ദാസ്.എം.ഡി, ദേവദാസ്.കെ.എം |
9446081650, 9447483253 |
dasmdm@gmail.com, devadaskarur@gmail.com |
|
മലപ്പുറം | കെ എസ് ടി എ ഓഫീസ് | കെ വിജയൻ | 9400583200 | vijayanedapal@gmail.com | |
കണ്ണൂർ | പരിഷദ് ഭവൻ | അഭിലാഷ്,ബിജു | 04972700424 | beeyemknr@gmail.com | |
ഏറണാകുളം | പരിഷത്ത് ഭവൻ | ജയൻ എം പി | 9446067559 | jayanmalil@gmail.com | |
തൃശ്ശൂർ | പരിഷത് ഭവൻ | സുധീർ കെ.എസ്. | 9495576123 | sudheer.cms@gmail.com | 21 ശനിയാഴ്ച 2 മണിക്ക് പരിസരകേന്ദ്രം - ഉബുണ്ടു ഇന്സ്റ്റലേഷന്, ഉബുണ്ടു - പരിഷത്ത് വിക്കി പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു. |
കോട്ടയം | അർബൻ ബാങ്ക് ഹാൾ കോട്ടയം | ടി എ ഗോവിന്ദ് | 9895498348 | tagovindvkm@gmail.com | സെപ്റ്റംബർ ൨൧ ( 21 ) ന് ഡോ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.അനിൽകുമാർ അദ്ധ്യക്ഷനാകുന്ന കൂട്ടായ്മയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കാലിക പ്രസക്തിയെ കുറിച്ച് ശ്രീ.ശിവഹരി നന്ദകുമാർ സംസാരിക്കുന്നു. |