സ്ക്രൈബ്സ് ശില്പശാല 2013

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:18, 26 നവംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ) (' ===ആമുഖം=== പ്രസിദ്ധീകരണ ആവശ്യങ്ങൾക്കായി അഡോബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

പ്രസിദ്ധീകരണ ആവശ്യങ്ങൾക്കായി അഡോബ് പേജ്മേക്കറിനു തുല്യമായി രൂപകല്പന ചെയ്ത സ്വതന്ത്ര സോഫ്റ്റ് വെയറാണ് സ്ക്രൈബ്സ് . മലയാളത്തിൽ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചു തുടങ്ങിയിട്ടില്ല. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനുള്ള ഒരു പരിശീലനപരിപാടി 2013 ഡിസംബർ 7,8 തിയ്യതികളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നത്. മലയാളത്തിലും തെലുങ്കിലും സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനു നേതൃത്വം നൽകിയ, എറണാകുളത്തെ എ.ടി.പി.എസ്സിന്റെ പ്രവർത്തകരുടെ സഹായത്തോടെയാണ് പരിശീലനം. പരിഷത്തിന്റെ പ്രസിദ്ധീകരണ രംഗത്തെ പ്രവർത്തകരോടൊപ്പം ഡി ടി പി മേഖലയിൽ പ്രവർത്തിക്കുന്ന താല്പര്യമുള്ളവരെക്കൂടി ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു.

വിശദാംശങ്ങൾ

  • പരിപാടി: സ്ക്രൈബ്സ് ശില്പശാല
  • തീയതി: 2013 ഡിസംബർ 7, 8 ശനി, ഞായർ
  • സമയം: 7 ന് രാവിലെ 10 മണി മുതൽ 8 ന് വൈകുന്നേരം 4 മണി വരെ
  • സ്ഥലം: പരിസര കേന്ദ്രം, തൃശ്ശൂർ
  • വിശദാംശങ്ങൾക്ക് : സി.എം. മുരളീധരൻ (9495981919)
  • ഇ- മെയിൽ : [email protected]

കാര്യപരിപാടി

സ്ക്രൈബ്സ് ഉപയോഗിച്ചുള്ള പേജ് ഡിസൈനിങ്ങിനു പുറമെ ജിമ്പ് (ഫോട്ടോ എഡിറ്റിംഗ്), ഇങ്ക്സ്കെയ്പ് (വെക്ടർ ഗ്രാഫിക്സ് )എന്നിവയിലുള്ള പരിശീലനം കൂടി പരിപാടിയുടെ ഭാഗമായി ഉണ്ടാകും. എ ടി പി എസ് പ്രവർത്തകരായ പ്രശോഭ് ശ്രീധർ, ശിവഹരി നന്ദകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.

നിബന്ധനകൾ

  • ഡി.ടി.പി ഓപ്പറേറ്റർമാർ, ലേ ഔട്ട് ആർട്ടിസ്റ്റുകൾ, ഡിസൈനേഴ്സ് തുടങ്ങിയ അച്ചടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതൊരാൾക്കും, സ്ക്രൈബസ് പരിശീലിക്കാനാഗ്രഹിക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രവർത്തകർക്കും ശില്പശാലയിൽ പങ്കെടുക്കാം.
  • ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, വിലാസം, ഫോൺ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ നൽകി മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
  • പങ്കാളികൾ ഉബുണ്ടു 12.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത ലാപ്പ്ടോപ്പുമായി വരേണ്ടതാണ്.
  • പരിശീലന സ്ഥലത്ത് വൈ ഫൈ സംവിധാനം ഒരുക്കുന്നുണ്ട്. എങ്കിലും സ്വന്തമായി നെറ്റ് സെറ്റർ ഉള്ളവർ അത് കൊണ്ടുവരുന്നത് നല്ലതാണ്.
"https://wiki.kssp.in/index.php?title=സ്ക്രൈബ്സ്_ശില്പശാല_2013&oldid=3513" എന്ന താളിൽനിന്ന് ശേഖരിച്ചത്