പരിഷത് 11-മത് വാർഷികം
പത്താം വാർഷിക സമ്മേളനം ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ പത്താം വാർഷിക സമ്മേളനം 2014 ഡിസംബർ 5 നു ഷാർജ എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ 10.25 നു പരിഷത് മുൻ പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.പ്രസിഡണ്ട് ഡോഃകെ.പി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടനയോഗത്തിൽ നോർതേൺ എമിറെറ്റ്സ് ചാപ്റ്റർ കോർഡിനേറ്റർ സ്വാഗതവും, സ്വാഗതസംഘം ചെയർമാൻ ഷാർലി ബെഞ്ചമിൻ വൈസ് ചെയർമാൻ സുനിൽ രാജും ആശംസാപ്രസംഗങ്ങൾ നടത്തി. ദിവാകരന്റെ പരിഷത് ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ നന്ദന അനുശോചന പ്രമേയം അവതരിപ്പിച്ചു. പെട്ടെന്ന് പറ്റിക്കപ്പെടാൻ കഴിയുന്ന കേരളസമൂഹത്തിൽ ശാസ്ത്രബോധത്തിന്റെ പ്രസക്തിയിലൂന്നിയായിരുന്നു ഉണ്ണികൃഷ്ണൻ സാറിന്റെ അദ്ധ്യക്ഷപ്രസംഗം. പുതിയ ഔഷധ നയത്തിലൂന്നികൊണ്ടുള്ള ഷാർലി ബെഞ്ചമിന്റെ ആശംസാ പ്രസംഗത്തിനു ശേഷം യുക്തിബോധം നഷ്ടപ്പെടുന്ന കേരളം എന്ന വിഷയത്തിലൂന്നിയായിരുന്നു കെ.ടി.ആറിന്റെ ഉത്ഘാടന ക്ലാസ്സ്. അന്ധവിശ്വാസങ്ങൾക്കും അനാചാരാങ്ങൾക്കും എതിരെ ശക്തമായ നിയമനിർമ്മാണം കേരളത്തിൽ ഉണ്ടാകണം എന്ന ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു ഉത്ഘാടന സമ്മേളനത്തിന്റെ പൊതുവികാരം. നമ്മളൊന്നാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഷോബിന്റെ ഗാനത്തിനു ശേഷം മുരളി കൃതഞ്ജത പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.
12.25 നു തുടങ്ങിയ പ്രതിനിധി സമ്മേളനത്തിൽ കോർഡിനേറ്റർ അരുൺ പരവൂർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീകുമാരി കണക്കും അജയ് സ്റ്റീഫൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. 3 പ്രമേയങ്ങളാണ് സമ്മേളനം പാസ്സാക്കിയത്: അന്ധവിശ്വാസവും അനാചാരങ്ങളും ഉപയോഗിച്ചുള്ള ചൂഷണം അവസാനിപ്പിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഡോഃഅനുഷയും സ്ത്രീ ശാക്തീകരണത്തിലൂന്നികൊണ്ട് പൊതുസമൂഹത്തിന്റേയും സംഘടനകളുടേയും സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം പ്രസന്നയും ജനകീയ ഔഷധനയം നടപ്പിലാക്കണം എന്നും ഔഷധവില നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ദേവരാജനും അവതരിപ്പിച്ചു. വരും വർഷത്തേക്കുള്ള പ്രവർത്തനരേഖയിൽ നമ്മുടെ സ്ഥിരം പരിപാടികളിലുപരിയായി ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കുക ശാസ്ത്രഗതി പ്രവാസി പതിപ്പ്, ചങ്ങാതിക്കൂട്ടം ശാസ്ത്രോത്സവം, യു.എ.യി.ലെ മാസികാ പ്രചരണം, പഠനക്കളരികൾ, യുവസമിതി പ്രവർത്തനങ്ങൾ അദ്ധ്യാപക പരിശീലനം, ശാസ്ത്രകോൺഗ്രസ്സിന്റെ രണ്ടാം പതിപ്പ് തുടങ്ങിയപ്രവർത്തനങ്ങൾ പ്രതിനിധികളുടെവിശദമായ ചർച്ചക്കും തീരുമാനത്തിനുമായി അവതരിപ്പിച്ചു. ഭക്ഷണത്തിനു ശേഷം 3 ഗ്രൂപ്പായി തിരിഞ്ഞ് പ്രതിനിധികൾ റിപ്പോർട്ടും കണക്കും ഭാവിപ്രവർത്തന രേഖയും ചർച്ച ചെയ്യുകയും ഓരോ ഗ്രൂപ്പും അവരവരുടെ നിർദ്ദേശങ്ങളും അവതരിപ്പിച്ചു. സമകാലീന കേരളത്തിൽ പരിഷത്തിന്റെ പ്രസക്തി എന്ന വിഷയത്തിലും, ജനകീയ ഔഷധനയത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ കെ.ടി.ആർ സംഘടനാക്ലാസ്സ് നയിച്ചു. പ്രതിനിധികളുടെ ചർച്ചയിലൂടെ അവതരിപ്പിച്ച വിഷയങ്ങളിൽ കെ.ടി.ആർ. നൽകിയ വിശദീകരണങ്ങൾ ............................. ആതിരയുടെ കവിതയ്ക്ക്ശേഷം അബുദാബി ചാപ്റ്ററിലെ ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച "ഉണ്ണിക്കുട്ടന്റെ സ്വപ്നലോകം" എന്ന ലഘുനാടകം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു