അജ്ഞാതം

"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,399 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:07, 25 ജൂൺ 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 71: വരി 71:
ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി, 1986 ഒക്ടോബർ 7 മുതൽ നവംബർ 7 വരെ കേരളത്തിലുടനീളം നടന്ന ജനകീയാരോഗ്യക്ലാസുകൾ യൂണിറ്റ് പ്രദേശത്ത് ചലനം സൃഷ്ടിച്ച മറ്റൊരു പരിപാടി ആയിരുന്നു. കോമളപുരം ആശാൻ മെമ്മോറിയൽ വായനശാലയിൽ വച്ചു നടന്ന ജില്ലാതല ഉത്ഘാടനം വൻവിജയമായിരുന്നു. അതെത്തുടർന്ന് നിരവധി ക്ലാസുകൾ വീട്ടുമുറ്റങ്ങളിൽ അടക്കം നടന്നു.

പോഷണം-രോഗപ്രതിരോധം, ആരോഗ്യശീലങ്ങൾ ,O.R.T., പ്രഥമ ശുശ്രൂഷ, എന്നിവയായിരുന്നു ക്ലാസിന്റെ വിഷയങ്ങൾ. ''തങ്ങളൂടെ ആരോഗ്യകാര്യങ്ങൾ അത്രയ്ക്കങ്ങ് സ്വന്തം കാര്യം അല്ല, അതിൽ സാമൂഹിക ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു'' എന്ന സന്ദേശം പൊതു മണ്ഡലത്തിൽ സംവാദങ്ങൾ സൃഷ്ടിച്ചു. ഡോക്ടർ, രോഗി, മരുന്ന് എന്ന ആരോഗ്യ സമവാക്യത്തിന് ''ജനകീയാരോഗ്യ പ്രവർത്തകർ'' എന്ന പൂരകം രൂപപ്പെട്ട് തുടങ്ങിയ പരിപാടി ആയിരുന്നു ജനകീയാരോഗ്യ ക്ലാസുകൾ. ആര്യാട് പഞ്ചായത്തിൽ പ്രവർത്തകർ ഉണ്ടായി വന്നത് ഈ ക്ലാസുകളിലൂടെ ആയിരുന്നു. ആദ്യമായി വനിതാപ്രവർത്തകർ ഉണ്ടാകുന്നതും ഇതോട് കൂടിയാണ്. [[ ''നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ'']] എന്ന പുസ്തകം വിറ്റഴിച്ചാണ് ക്ലാസുകളുടെ നടത്തിപ്പിന് ആവശ്യമായ സാമ്പത്തികം കണ്ടെത്തിയത്. സമാന്തരമായി നടന്ന പുസ്തകവിൽപ്പന ആരോഗ്യക്യാമ്പയിന്റെ ഉള്ളടക്കത്തെ സമ്പുഷ്ടമാക്കി എന്ന് തന്നെയായിരുന്നു അനന്തര വിലയിരുത്തൽ. കേവലം വില്പനയ്ക്ക് ഉപരി, '''പുസ്തകപ്രചരണം''' എന്ന സവിശേഷവും അനിവാര്യവുമായ സംഘടനാ ചര്യ സായത്തമാക്കിയ പരിപാടി എന്ന നിലയിലും ജനകീയാരോഗ്യ ക്യാമ്പയിൻ ഒരു നാഴികക്കല്ലാണ്.

== മാനം മഹാദ്ഭുതം ==
പ്രപഞ്ചത്തിന്റെ അനന്തതയിൽ നിന്നും ഹാലിയുടെ ധൂമകേതുവിന്റെ സന്ദർശനം ,ശാസ്ത്രപ്രചാരകരെ സംബന്ധിച്ച് അഭൂതപൂർവമായ ആവേശം ജനിപ്പിച്ച സന്ദർഭമായിരുന്നു.1986 പുതുവത്സരദിനത്തിൽ ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ അവിഷ്കരിക്കപ്പെട്ടു.10000 ജ്യോതിശാസ്ത്രക്ലാസുകൾ, വിദ്യാർത്ഥികൾക്കായി സയൻസ് ഒളിമ്പ്യാഡ്, ജ്യോതിശാസ്ത്ര പുസ്തകങ്ങളൂടേയും നക്ഷത്രചാർട്ടിന്റെയും പ്രകാശനം, ഹാലിമേള, ടെലിസ്കോപ്പ് നിർമാണവും വിതരണവും,പിന്നെ,അസംഖ്യം നക്ഷത്രനിരീക്ഷണ സായാഹ്നങ്ങളും......സമാനസ്വഭാവമുള്ള സംഘടനകളേയും സമാനചിന്താഗതിക്കാരായ വ്യക്തികളേയും കണ്ണിചേർത്ത് വാൽനക്ഷത്രത്തിന് വൻ വരവേൽപ്പ് തന്നെ നൽകാൻ പരിഷത്തിന് കഴിഞ്ഞു. കേരളീയരെ വാനനിരീക്ഷകരാക്കാനുള്ള ശ്രമങ്ങൾ, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഹേതുവായി.
കേരള സ്പിന്നേഴ്സിന് പടിഞ്ഞാറ് ഭാഗത്തുള്ള മൈതാനത്ത് സംഘടിപ്പിച്ച നക്ഷത്രനിരീക്ഷണം ആര്യാട് ഭാഗത്ത് ശ്രദ്ധേയമായ പരിപാടി ആയിരുന്നു. വലിയൊരു ടെലിസ്കോപ്പിലൂടെ ഒരു നാട് ഒന്നാകെ വാൽനക്ഷത്രത്തെ കണ്ടു, അപ്പുറം പ്രപഞ്ചം എന്ന മഹാത്ഭുതത്തെയും.....
കാഴ്ചകളുടെ ആകാശം വളരുകയായിരുന്നു. [[ജനകീയ ശാസ്ത്രപ്രസ്ഥാനം]] എന്ന ഇടം സ്വയം നിർണ്ണയിക്കപ്പെടുകയായിരുന്നു.
മനോഹരമായ ആ ഈരടികൾ അന്തരീക്ഷത്തിൽ മുഴങ്ങിത്തുടങ്ങി - [[മനുഷ്യനെത്ര മനോഞ്ജപദം മഹത്വമാർന്ന പദം..അജയ്യനാമവൻ അനന്തമാമീ പ്രപഞ്ചസീമകൾ തേടുന്നു...]]
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/829" എന്ന താളിൽനിന്ന് ശേഖരിച്ചത്