69
തിരുത്തലുകൾ
വരി 62: | വരി 62: | ||
കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ..സംവാദങ്ങൾ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും.. | കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ..സംവാദങ്ങൾ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും.. | ||
തുടർന്ന് | തുടർന്ന് നടന്ന '''നാം ജീവിക്കുന്ന ലോകം'''ക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു.യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ , ശാസ്ത്രലോകം,ജീവലോകം,നാളെത്തെലോകം എന്നീ ഗ്രാമീണക്ലാസ്സുകളിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.ഓരോ ക്ലാസ്സും പുതിയ അനുഭവമായി,ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു. | ||
ക്ലാസുകൾ മുന്നേറുന്തോറും,പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു.സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ,സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി. |
തിരുത്തലുകൾ