അജ്ഞാതം

"ഇന്റർനെറ്റ് സ്വാതന്ത്ര്യം സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 3: വരി 3:
(സംസ്ഥാന വാർഷികത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രമേയം കരട്. താങ്കൾക്ക് എല്ലാത്തരം തിരുത്തലുകളും വരുത്താം. തിരുത്തിയാലും ആദ്യ പതിപ്പ് വിക്കിയിൽ സംരക്ഷിക്കുന്നുണ്ട്. അതിനാൽ ധൈര്യമായി തിരുത്തുക)
(സംസ്ഥാന വാർഷികത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രമേയം കരട്. താങ്കൾക്ക് എല്ലാത്തരം തിരുത്തലുകളും വരുത്താം. തിരുത്തിയാലും ആദ്യ പതിപ്പ് വിക്കിയിൽ സംരക്ഷിക്കുന്നുണ്ട്. അതിനാൽ ധൈര്യമായി തിരുത്തുക)

ഇന്റർനെറ്റു് സ്വാതന്ത്ര്യം നിഷേധിച്ചതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ അമേരിക്കയിൽ നിയമ നിർമ്മാതാക്കൾ ഉയർത്തിയ ഭീഷണി പകർപ്പവകാശത്തിന്റെ പേരു് പറഞ്ഞുകൊണ്ടായിരുന്നെങ്കിലും യഥാർത്ഥ പ്രശ്നം ഉപയോക്താക്കൾ സൃഷ്ടിക്കുന്ന വിവരങ്ങൾ തന്നെയായിരുന്നു. ഇങ്ങു് ഇന്ത്യയിലും വിവര സാങ്കേതിക ചട്ടങ്ങളും (ITR 2011) സാമൂഹ്യ കൂട്ടായ്മാ സേവന ദാതാക്കൾക്കെതിരെ ആരംഭിച്ച കോടതി നടപടികളും അതേ വിഷയത്തിലായിരുന്നതു് യാദൃച്ഛികമല്ല. ഈ സ്വാതന്ത്ര്യ ധ്വംസനം അനുവദിക്കപ്പെട്ടാൽ ഇന്റർനെറ്റു് സ്വാതന്ത്ര്യം നിരർത്ഥകമാകും. ഇന്റർനെറ്റിന്റെ പ്രസക്തിയും പ്രാധാന്യവും അതു് ജനാധിപത്യ വ്യവസ്ഥയ്ക്കു് നൽകുന്ന സേവനവും ജനങ്ങൾക്കു് പറയാനുള്ളതു് പറയാനും അറിയാനുള്ളതു് അറിയാനും മറ്റാരുടേയും ഇടനില ആവശ്യമില്ലെന്നുള്ളതാണു്. കമ്പ്യൂട്ടറും ഇന്റർനെറ്റും ഉള്ളവർക്കെല്ലാം ഒരു ടിവി സ്റ്റേഷനോ പത്രമോ തുടങ്ങാം എന്നതാണീ നവ മാധ്യമത്തിന്റെ പ്രത്യേകത. ഇതു് ജനാധിപത്യ വികാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഉപാധിയാണു്. പ്രത്യേകിച്ചും, പരമ്പരാഗത മാധ്യമങ്ങൾ ധന മൂലധന കുത്തകകളുടെ താല്പര്യം മാത്രം സംരക്ഷിക്കുന്നവയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. ജനങ്ങൾക്കും ജനാധിപത്യ വികാസത്തിനും ഒഴിച്ചു് കൂടാനാവാത്ത വിവര വിനിമയ സ്വാതന്ത്ര്യമാണിവിടെ നിഷേധിക്കപ്പെടുന്നതു്.  
ഇന്റർനെറ്റു് സ്വാതന്ത്ര്യം നിഷേധിക്കാൻ  പകർപ്പവകാശത്തിന്റെ പേരിൽ അമേരിക്കയിൽ നടക്കുന്ന ശ്രമങ്ങൾ യഥാർത്ഥത്തിൽ ഉപയോക്താക്കൾ സ്വതന്ത്രമായി സൃഷ്ടിക്കുന്ന വിവരങ്ങൾ നിയന്ത്രിക്കുക എന്നത് തന്നെയായിരുന്നു എന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇങ്ങു് ഇന്ത്യയിലും വിവര സാങ്കേതിക ചട്ടങ്ങളിൽ (ITR 2011) വരുത്തുന്ന മാറ്റങ്ങളും  സാമൂഹ്യ കൂട്ടായ്മാ സേവന ദാതാക്കൾക്കെതിരെ ആരംഭിച്ച കോടതി നടപടികളും സമാന വിഷയത്തിലായിരിക്കുന്നതു് യാദൃച്ഛികമല്ല. ഈ സ്വാതന്ത്ര്യ ധ്വംസനം അനുവദിക്കപ്പെട്ടാൽ ഇന്റർനെറ്റു് സ്വാതന്ത്ര്യം നിരർത്ഥകമാകും. ഇന്റർനെറ്റിന്റെ പ്രസക്തിയും പ്രാധാന്യവും അതു് ജനാധിപത്യ വ്യവസ്ഥയ്ക്കു് നൽകുന്ന സേവനവും ജനങ്ങൾക്കു് പറയാനുള്ളതു് പറയാനും അറിയാനുള്ളതു് അറിയാനും മറ്റാരുടേയും ഇടനില ആവശ്യമില്ലെന്നുള്ളതാണു്. കമ്പ്യൂട്ടറും ഇന്റർനെറ്റും ഉള്ളവർക്കെല്ലാം ഒരു ടിവി സ്റ്റേഷനോ പത്രമോ തുടങ്ങാം എന്നതാണീ നവ മാധ്യമത്തിന്റെ പ്രത്യേകത. ഇതു് ജനാധിപത്യ വികാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഉപാധിയാണു്. പ്രത്യേകിച്ചും, പരമ്പരാഗത മാധ്യമങ്ങൾ ധന മൂലധന കുത്തകകളുടെ താല്പര്യം മാത്രം സംരക്ഷിക്കുന്നവയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. ജനങ്ങൾക്കും ജനാധിപത്യ വികാസത്തിനും ഒഴിച്ചു് കൂടാനാവാത്ത വിവര വിനിമയ സ്വാതന്ത്ര്യമാണിവിടെ നിഷേധിക്കപ്പെടുന്നതു്.  
വിവര സാങ്കേതിക നിയമം (ITA 2000) ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുള്ള സാമാന്യം ഭേദപ്പെട്ട സാഹചര്യം ഒരുക്കുന്നതാണു്. നിലവിലുള്ള ഭരണ ഘടനാ വ്യവസ്ഥകൾക്കനുസരിച്ചു് ന്യായവും യുക്തവുമായ നിയന്ത്രണങ്ങൾ അതിലൂടെ ഇന്റർനെറ്റിൽ ഉറപ്പാക്കപ്പെടുന്നുണ്ടു്. എന്നാൽ, ആ നിയമത്തിനു് 2010 ൽ കൊണ്ടുവന്ന ഭേദഗതിയും അതിന്റെ ബലത്തിൽ പുറത്തിറക്കിയിട്ടുള്ള വിവര സാങ്കേതിക ചട്ടവും (ITR 2011) തികച്ചും അപലപനീയമാണു്. അതു് നിയമത്തെ മറികടന്നും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു് നൽകുന്ന ഭരണ ഘടനാ വകുപ്പും വിവര സാങ്കേതിക നിയമത്തിന്റെ വകുപ്പുകളും ലംഘിച്ചും ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണു്. മാത്രമല്ല, അതിലൂടെ പരമ്പരാഗത അച്ചടി-ദൃശ്യ-സ്രാവ്യ മാധ്യമ രംഗത്തു് അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യം പോലും ഇന്റർനെറ്റിൽ നിഷേധിക്കപ്പെടുകയാണു്.  

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/133" എന്ന താളിൽനിന്ന് ശേഖരിച്ചത്