അജ്ഞാതം

"ചാൾസ് റോബർട്ട് ഡാർവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:30, 25 ഒക്ടോബർ 2013
വരി 147: വരി 147:

ഡാർവിന്റെ നോട്ടുപുസ്‌തകത്തിൽനിന്നും ഒരു കാര്യം വ്യക്തമാണ്‌. അതായത്‌ മാൽത്തുസിന്റെ പൊതുസമീപനമല്ല ഡാർവിനെ സ്വാധീനിച്ചത്‌. അക്കാലത്ത്‌ പലരും പല അർഥത്തിലാണ്‌ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തെ കണ്ടിരുന്നത്‌. പ്രകൃതി ദൈവവിജ്ഞാനീയരുടെ കാഴ്‌ചപ്പാട്‌ വ്യത്യസ്‌തമായ ഒന്നായിരുന്നു. മുയലുകളും മറ്റും ധാരാളം കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്‌, കുറുക്കനും മറ്റു മാംസഭുക്കുകൾക്കും വേണ്ട ഭക്ഷണത്തിനായിട്ടാണ്‌. അങ്ങനെ പ്രകൃതിയിലെ പൊരുത്തത്തിനു (Harmony of Nature) വേണ്ടിയാണ്‌ എല്ലാം നടക്കുന്നത്‌. ഇക്കാരണത്താലാണ്‌ പരിണാമവാദിയായ ലാമാർക്കിനുപോലും വംശനാശമെന്ന ആശയം ഉൾക്കൊള്ളുവാൻ കഴിയാതെ വന്നത്‌. നശിക്കുവാൻവേണ്ടി ദൈവം സൃഷ്‌ടിക്കുകയില്ലല്ലോ. ഡാർവിന്റെ കാലത്ത്‌ ഇത്തരം ചിന്താഗതിക്ക്‌ വലിയ പ്രചാരമായിരുന്നു.

എന്നാൽ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടമെന്നത്‌ ഇന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു ആശയമാണ്‌. സാവധാനത്തിലാണ്‌ ഡാർവിൻ ഈ നിലപാടിലെത്തിയത്‌. വംശനാശം ഒരു യാഥാർഥ്യമാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. പരിണാമം മൂലം മാറ്റങ്ങൾ ഉണ്ടാകാമെന്നും ഇതുമൂലം താൽക്കാലികമായി അസന്തുലിതാവസ്ഥകളും അനുകൂലനങ്ങളുടെ അപര്യാപ്‌തതകളും ഉണ്ടാകാമെന്നും അദ്ദേഹം കണ്ടു.

വ്യക്‌തികളുടെ അതുല്യത
 
===വ്യക്‌തികളുടെ അതുല്യത===
 
ആരു തമ്മിലാണ്‌ നിലനിൽപിനുള്ള പോരാട്ടം നടക്കുന്നത്‌? വ്യക്തികൾ തമ്മിലോ അതോ സ്‌പീഷീസുകൾ തമ്മിലോ ഇന്നും ചൂടേറിയൊരു വിവാദ വിഷയമാണിത്‌. എങ്കിലും ഒരു ജീവസമഷ്‌ടിയിലെ വ്യക്തികൾ തമ്മിലാണ്‌ പോരാട്ടം നടക്കുന്നതെന്നത്‌ നിർണ്ണായകമായ ഒന്നാണ്‌. ഇതാണ്‌ ജീവസമഷ്‌ടിപരമായ ചിന്തയുടെ അടിസ്ഥാനം. ഒരു സ്‌പീഷീസിലെ എല്ലാ വ്യക്തികളുടെയും സത്ത ഒന്നാണെങ്കിൽ, അവർ തമ്മിലുളള മത്സരത്തിന്‌ വലിയ അർത്ഥമില്ല. ഒരു ജീവസമഷ്‌ടിയിലെ വ്യക്തികൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടെന്ന വസ്‌തുത അംഗീകരിച്ചാലേ അത്‌ പരിണാമപരമായി അർഥവത്താകൂ. ജീവശാസ്‌ത്രപരമായ വ്യക്തിത്വത്തെ മനസ്സിലാക്കിയത്‌ ചിന്താഗതിയിലെ തന്നെ വിപ്ലവാത്മകമായൊരു പുതുമയാണ്‌. ഇങ്ങനെ ഓരോ വ്യക്തിയും അതുല്യമാണെന്ന ആശയത്തെയാണ്‌ ജീവസമഷ്‌ടിപരമായ ചിന്ത (Population Thinking) എന്ന്‌ പറയുന്നത്‌.

തക്കസമയത്ത്‌ മാൽത്തുസിനെ വായിക്കാനിടവന്നതിൽ നിന്നുമാണ്‌ ഡാർവിന്‌ ജീവസമഷ്‌ടിപരമായ ചിന്തയിൽ ചെന്നെത്തുവാൻ കഴിഞ്ഞത്‌ എന്നതിന്‌ സംശയമില്ല. എന്നാൽ കൃത്യമായി പറഞ്ഞാൽ ഡാർവിന്റെ ആശയങ്ങളും മാൽത്തുസിന്റെ രചനയും തമ്മിലുള്ള ബന്ധമെന്താണ്‌ ? ഇതേപ്പറ്റി തികഞ്ഞ തെറ്റിദ്ധാരണയാണുള്ളത്‌. മാൽത്തുസ്‌ യഥാർഥത്തിൽ ജനസംഖ്യയെക്കുറിച്ചുള്ള പഠനത്തിൽ നിന്നും ഡാർവിന്റേതിൽ നിന്നും കടക വിരുദ്ധ മായ നിഗമനത്തിലാണ്‌ എത്തിയത്‌. കൃത്രിമനിർധാരണം വഴി വളർത്തു മൃഗങ്ങളിൽ മൗലികമായ മാറ്റങ്ങൾ വരുത്തുവാൻ കഴിയുകയില്ലെന്ന്‌ മാൽ ത്തുസ്‌ സമർഥിച്ചു. ജന്തുക്കളിൽ നിർദ്ധാരണം വഴി അനിശ്ചിതമായ വ്യത്യാ സങ്ങൾ ഉണ്ടാകുകയില്ലെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ജന്തുക്കളെ വളർത്തു ന്നവരിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഡാർവിൻ, നിർധാരണം വഴി ഗണ്യമായ മാറ്റങ്ങൾ വരുത്താമെന്ന ആശയത്തിൽ എത്തി ചേർന്നത്‌. നിലനിൽപിനു വേണ്ടിയുള്ള സമരം അല്ലെങ്കിൽ വ്യക്തികൾക്കിടയിലുള്ള വ്യത്യാസങ്ങളാണ്‌ ഡാർവിന്റെ മനസ്സിൽ ഉയർന്നത്‌. അങ്ങനെ രണ്ട്‌ സുപ്രധാന ആശയങ്ങൾ -അതിരു കവിഞ്ഞ ഉൽപാദനക്ഷമതയും വ്യക്തിത്വവും ഇവ രണ്ടും ചേർന്നാണ്‌ നിർധാരണമെന്ന പുതിയ ആശയ രൂപീകരണത്തിലേക്ക്‌ നയിച്ചത്‌.

ഡാർവിനും മാൽത്തുസും
 
===ഡാർവിനും മാൽത്തുസും===
 
മാൽത്തുസിന്റെ ജനസംഖ്യാ വർധനവിൽ ജ്യാമിതീയമായ വളർച്ചയെക്കുറിച്ചുള്ള പ്രമേയമാണ്‌ ഡാർവിനെ ഏറ്റവുമധികം സ്വാധീനിച്ചത്‌. മേയർ പറഞ്ഞതുപോലെ, മാൽത്തുസിന്റെ ഒറ്റ വാചകം അതിശീതീകരണത്തിനു വിധേയമായൊരു ലായനിയിൽ ലായകത്തിന്റെ ഒരു ക്രിസ്റ്റൽ ഇട്ടാൽ സംഭവിക്കുന്നതുപോലെയായി. (ലായനിയിൽ ലയിച്ചിരുന്ന ലായകം ക്രിസ്റ്റലീകരിക്കപ്പെട്ട്‌ വലിയൊരു ക്രിസ്റ്റലായി തീരുമല്ലോ). മാൽത്തുസിനെ സംബന്ധിച്ചി ടത്തോളം നിലനിൽപിനുവേണ്ടിയുള്ള സമരത്തിൽ നിന്നും ക്രിയാത്മകമായ മാറ്റം ഉണ്ടാകുകയില്ല. അത്‌ സ്ഥിരസ്ഥിതിയെ നിലനിർത്തുന്നു. എന്നാൽ ഡാർവിൻ അതിൽനിന്നും അനുകൂലനങ്ങൾ ഉടലെടുക്കുന്നതായി കണ്ടു. എല്ലാ ഘടകങ്ങളേയും കോർത്തിണക്കി പ്രകൃതിനിർധാരണമെന്ന ആശയത്തിലെത്തുവാൻ കഴിഞ്ഞതിലാണ്‌ ഡാർവിന്റെ ജീനിയസ്‌. ഇതിനടിസ്ഥാനമായ വസ്‌തുതകളെ കുറിച്ച്‌ അക്കാലത്ത്‌ അറിവുണ്ടായിരുന്നു. പക്ഷെ പ്രത്യയശാസ്‌ത്രപരമായ കടപ്പാടുകൾ മൂലം മറ്റുള്ളവർക്ക്‌ ശരിയായ നിഗമനത്തിൽ എത്തുവാൻ കഴിഞ്ഞില്ല. ഏതാണ്ട്‌ ഡാർവിന്റെ അതേ അനുഭവജ്ഞാനവും പ്രകൃതി ചരിത്രത്തിലുള്ള താൽപര്യവുമുണ്ടായിരുന്ന ആൽ ഫ്രഡ്‌ വാലസിനു മാത്രമാണ്‌ ഡാർവിന്റെ അതേ നിഗമനങ്ങളിൽ എത്തിച്ചേരുവാൻ കഴിഞ്ഞത്‌.

നിർധാരണത്തിന്റെ വിവിധ വശങ്ങൾ
 
===നിർധാരണത്തിന്റെ വിവിധ വശങ്ങൾ===
 
ഡാർവിന്‌ പ്രകൃതിനിർധാരണമെന്ന ആശയം ലളിതമായ ഒന്നായിരുന്നു. അദ്ദേഹം പറഞ്ഞു, അനുകൂലമായ വ്യതിയാനങ്ങളുടെ സംരക്ഷണവും പ്രതികൂലമായവയുടെ തിരസ്‌കരണത്തേയും ഞാൻ പ്രകൃതിനിർധാരണമെന്ന്‌ വിളിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ എതിരാളികൾ പ്രത്യയശാസ്‌ത്രം, മതം, തത്വശാസ്‌ത്രം എന്നിങ്ങനെ പലതിന്റേയും പേരിൽ എതിർവാദങ്ങൾ ഉന്നയിച്ചു. ഇവയെല്ലാം അടിസ്ഥാനരഹിതമായിരുന്നു എന്ന്‌ പറയുവാൻ തരമില്ല. നിർധാരണം എന്ന വാക്കു തന്നെ പ്രശ്‌നങ്ങൾക്ക്‌ വഴിയൊരുക്കുവാൻ പറ്റിയതായിരുന്നു. ഒന്നാമതായി ഡാർവിന്റെ വാദങ്ങളെല്ലാം നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. അദ്ദേഹത്തിന്‌ വ്യക്തമായ തെളിവുകളൊന്നും നിരത്തുവാൻ കഴിഞ്ഞില്ല. കൂടാതെ തിരഞ്ഞെടുക്കൽ എന്നു പറയുമ്പോൾ തന്നെ അതിനായി ഒരു ഏജൻസിയുള്ളതായി തോന്നും. കൂടാതെ അതിനൊരു ലക്ഷ്യമുള്ളതായും അങ്ങനെ അത്‌ ഒരു പ്രയോജനവാദത്തിൽ അധിഷ്‌ഠിതമായൊരു ആശയമാണെന്ന ആരോപണവും ഉയർന്നു. ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനം (Survival of the fittest) എന്നു പറഞ്ഞാൽ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? അതിജീവിക്കുന്നവ ഏതാണോ അവ ഏറ്റവും അനുയോജ്യമായവ ആണെന്നായിരിക്കണമല്ലോ. അതാണ്‌ അതൊരു ``പറയുന്നതുതന്നെ വീണ്ടും മറ്റൊരു തരത്തിൽ പറയുന്ന'' (tautological) ആശയമാണെന്ന്‌ പറയുന്നത്‌. ഇതെല്ലാം വാക്കുകളുടെ അർഥത്തിലും പ്രയോഗത്തിൽ നിന്നുമുണ്ടായ തെറ്റിദ്ധാരണകളാണ്‌.

ഓരോ തലമുറയിലും നൂറോ, ആയിരമോ, ലക്ഷക്കണക്കിനോ ഉണ്ടാകുന്ന സന്തതികളിൽ ഏതാനും വ്യക്തികൾ മാത്രമേ അതിജീവിച്ച്‌ വീണ്ടും പ്രത്യുത്‌പാദനം നടത്തുന്നുള്ളൂ. ഇവർക്ക്‌ അവയുടെ ജീവിതകാലത്തുണ്ടായിരുന്ന പാരിസ്ഥിതിക ഘടകങ്ങൾക്ക്‌ അനുയോജ്യമായ ലക്ഷണങ്ങളുടെ സമുച്ചയമുണ്ടായിരുന്നു. ഇതാണ്‌ നിർധാരണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അങ്ങനെ ഏറ്റവും അനുയോജ്യമായവയുടെ അതിജീവനം എന്ന പ്രയോ ഗമില്ലാതെ തന്നെ ഡാർവിന്റെ ആശയത്തെ വിശദീകരിക്കുവാനാകും. തത്വശാസ്‌ത്രജ്ഞർ നിർധാരണത്തിന്‌ കൂടുതൽ കർക്കശമായ നിർവചനങ്ങളും മുന്നോട്ട്‌ വച്ചിട്ടുണ്ട്‌. ഒരു ജീവിയുടെ അനുയോജ്യതയെന്നാൽ ആ ജീവിക്ക്‌ ഒരു പ്രത്യേക പാരിസ്ഥിതിക സാഹചര്യത്തിലും ജീവസമഷ്‌ടിയിലും അതിജീവിക്കുവാനും പ്രത്യുൽപാദനം നടത്തുവാനുമുള്ള പ്രവണതയാണ്‌. ഈ നിർവചനത്തിൽ ഒരു ജീവി അതിജീവിച്ചു കൊള്ളണമെന്നില്ലെന്നത്‌ ശ്രദ്ധിക്കുക. ഇടിവെട്ടേറ്റ്‌ ആ ജീവി മരിച്ചാൽ അതിന്റെ അനുയോജ്യതയെ ബാധിക്കുകയില്ലല്ലോ.

രണ്ട്‌ ഘട്ട പ്രക്രിയ
 
===രണ്ട്‌ ഘട്ട പ്രക്രിയ===
 
പ്രകൃതിനിർധാരണം രണ്ട്‌ ഘട്ടങ്ങളിലായി നടക്കുന്ന ഒരു പ്രക്രിയ യാണെന്നത്‌ സുപ്രധാനമായൊരു ഉൾക്കാഴ്‌ചയാണ്‌. ഇത്‌ മനസ്സിലാക്കാത്തതുകൊണ്ടാണ്‌ പല ആശയക്കുഴപ്പങ്ങളും ഉണ്ടായിട്ടുള്ളത്‌. ഉദാഹരണമായി ഒരു കുരങ്ങൻ കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന്‌ കീ ബോർഡിൽ തോന്നിയതുപോലെ അമർത്തികൊണ്ടിരുന്നാൽ, `ശാകുന്തളം രചിക്കാനാകുമോ' എന്ന തരത്തിലുള്ള ചോദ്യങ്ങൾ. പ്രകൃതിനിർധാരണമെന്നത്‌ രണ്ടാം ഘട്ട ത്തിൽ നടക്കുന്ന പ്രക്രിയയാണ്‌. ആദ്യഘട്ടത്തിൽ ഓരോ തലമുറയിലും വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇവയാണ്‌ നിർധാരണത്തിലുള്ള അസംസ്‌കൃ തവസ്‌തുക്കൾ. ഇതും നിർധാരണവുമായി നേരിട്ടു ബന്ധമില്ല. അതേസമയം തുടർച്ചയായി വ്യതിയാനങ്ങൾ ഉത്‌പാദിപ്പിക്കപ്പെടാതെ നിർധാരണം നടക്കുകയുമില്ല. നിർധാരണം തന്മാത്രതലത്തിൽ നടക്കുന്നൊരു പ്രക്രിയയാണോ എന്നെല്ലാം ചോദിക്കുന്നതിൽ അർഥമില്ല. കാരണം തന്മാത്രാതലത്തിൽ നടക്കുന്ന പ്രക്രിയയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്‌ ആദ്യഘട്ടത്തിലാണ്‌. ആദ്യ ഘട്ടമില്ലാതെ രണ്ടാമത്തെ ഘട്ടമുണ്ടാകുകയില്ലല്ലോ. മ്യൂട്ടേഷനുകളാണല്ലോ വ്യതിയാനങ്ങൾക്കടിസ്ഥാനം. മ്യൂട്ടേഷൻ ആകസ്‌മികമായി ഉണ്ടാകുന്നവ (random) എന്നു പറയുന്നതും ആശയകുഴപ്പത്തിന്‌ വഴിവെച്ചിട്ടുണ്ട്‌. ആകസ്‌മികമായി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഇത്രമാത്രമാണ്‌. ഒരു പ്രത്യേക പരിസ്ഥിതിയിൽ വേണ്ട അനുകൂലനങ്ങളെ ലക്ഷ്യമാക്കിയല്ല, മ്യൂട്ടേഷനുകൾ ഉണ്ടാകുന്നത്‌. മ്യൂട്ടേഷനുകളുടെ ഉത്‌പാദനവും ഒരു ജീവിയുടെ ആവശ്യങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. അല്ലാതെ മ്യൂട്ടേഷൻ നടക്കുന്നതിൽ ഭൗതികമായ യാതൊരു നിദാനവും ഇല്ലെന്നല്ല.

നിർധാരണത്തിന്റെ ലക്ഷ്യം
 
===നിർധാരണത്തിന്റെ ലക്ഷ്യം===
 
ഒറ്റ നോട്ടത്തിൽ ലളിതമാണെന്നു തോന്നിയാലും സങ്കീർണ്ണമായൊരു പ്രശ്‌നമാണിത്‌. ഡാർവിന്റെ കാലത്ത്‌ നിർധാരണത്തിന്റെ ഉന്നം ഒരു ജീവിയുടെ പ്രകടരൂപമാണെന്നതിൽ സംശയമുണ്ടായിരുന്നില്ല. പിന്നീട്‌ നവഡാർവിനിസത്തിന്റെ കാലഘട്ടത്തിൽ ജീനുകളായി ഉന്നം. ഇന്നും അങ്ങനെ വാദിക്കുന്നവരുണ്ട്‌. ഈ തർക്കങ്ങൾക്ക്‌ പ്രധാന കാരണം നിർധാരണത്തിന്റെ യൂണിറ്റ്‌ എന്ന്‌ പറയുമ്പോൾ യൂണിറ്റ്‌ എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഇനിയും കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലെന്നതാണ്‌. സ്‌പീഷീസിന്റെ നന്മയാണ്‌ നിർധാരണത്തിന്റെ ഉന്നമെന്ന്‌ വാദിക്കുന്നവരുണ്ട്‌. ഗ്രൂപ്പുകളുടെ നിർധാരണം പ്രബലമായൊരു ആശയമാണ്‌. തർക്കങ്ങളുടെ വിശദാംശങ്ങളിലേക്ക്‌ കടക്കാതെ ഇന്ന്‌ വ്യക്തികളാണ്‌ നിർധാരണത്തിന്റെ ഉന്നമെന്നതിനാണ്‌ മുൻതൂക്കമെന്ന്‌ പറയട്ടെ. ഇവിടെ ഒരു സുപ്രധാനകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. എന്തിന്റെ നിർധാരണം (selection of), എന്തിനുവേണ്ടിയുള്ള നിർധാരണം (selection for); ഇതു രണ്ടും തികച്ചും വ്യത്യസ്‌തമാണ്‌. നിർധാരണത്തിന്റെ ഉന്നത്തെക്കുറിച്ച്‌ പറയുമ്പോൾ എന്തിനു വേണ്ടിയുള്ള നിർധാരണമെന്നതാണ്‌ ചോദ്യം. വ്യക്തികളെയാണല്ലോ തിരഞ്ഞെടുക്കുന്നത്‌. സമീപകാലത്ത്‌ ഗ്രൂപ്പുകളുടെ നിർധാരണം നടക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഗ്രൂപ്പ്‌ നിർധാരണത്തിൽ അംഗങ്ങൾ തമ്മിലുള്ള സഹകരണത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌.

ഇവിടെ എന്തിനു വേണ്ടിയുള്ള നിർധാരണമാണെന്ന ചോദ്യത്തിനാണ്‌ പ്രസക്തി. അതായത്‌ നിർധാരണം അനുകൂലിക്കുന്ന ലക്ഷ്യങ്ങൾ ഏതെല്ലാം. ഒരു തലമുറ അടുത്ത തലമുറയിലെ ജീൻ സഞ്ചയത്തിലേക്ക്‌ നൽകുന്ന സംഭാവനയുടെ അളവിനെ അടിസ്ഥാനമാക്കി നിർധാരണത്തെ വിലയിരുത്താം. എന്നാൽ പ്രത്യുത്‌പാദനത്തിന്റെ വിജയത്തിന്‌ രണ്ട്‌ വ്യത്യസ്‌ത കാരണങ്ങൾ ഉണ്ടാകും. മറ്റാരേക്കാൾ വ്യക്തമായി ഡാർവിൻ ഇത്‌ മനസ്സിലാക്കിയിരുന്നു. അതിജീവനത്തിനോട്‌ ആനുകൂല്യം കാണിക്കുന്ന എന്തിനേയും, ഡാർവിൻ പ്രകൃതിനിർധാരണമെന്ന്‌ വിളിച്ചു. കൂടിയതോ കുറഞ്ഞതോ ആയ ശരീരവലിപ്പം, പ്രതികൂലമായി പാരിസ്ഥിതിക ഘടകങ്ങളുടെ കൂടുതൽ കാര്യക്ഷമമായ ഉപയോഗം, നിച്ചിന്റെ (niche) വിപുലീകരണമോ ചുരുക്കമോ, പ്രതികൂലമായ പാരിസ്ഥിതിക ഘടകങ്ങളെ അങ്ങേയറ്റം ചെറുത്ത്‌ നിൽക്കുവാനുള്ള കഴിവ്‌, രോഗങ്ങൾക്കും ശത്രുക്കൾക്കും എതിരായുള്ള പ്രതിരോധം എന്നിങ്ങനെ പലതും ഇതിൽപ്പെടും. പാരിസ്ഥിതിക ഫിസിയോളജീയ കാര്യക്ഷമതയെയും ഊർജ്ജത്തെ മിതമായി ചിലവിടുന്ന എന്തിനേയും പ്രകൃതിനിർധാരണം അനുകൂലിക്കും. അങ്ങനെ നിർധാരണം ആനുകൂല്യം കാണിക്കുന്ന ഏതൊരു വ്യക്തിയും അടുത്ത തലമുറയിലേക്കുള്ള ജീൻ സഞ്ചയത്തിലേക്ക്‌ ജനിതകരൂപങ്ങൾ സംഭാവനചെയ്യും. അത്‌ ജീവസമഷ്‌ടിയുടെ അനുകൂലനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കും.

മറ്റൊരു പ്രധാനകാര്യം എല്ലാ തരം നിർധാരണങ്ങളും അനുകൂലനങ്ങളെ കൂടുതൽ മെച്ചപ്പെട്ടതാക്കണമെന്നില്ല. മറ്റാരേക്കാൾ നന്നായി ഡാർവിൻ അത്‌ മനസ്സിലാക്കിയിരുന്നു. ഒരു വ്യക്തി അടുത്ത തലമുറയിലേക്ക്‌ കൂടുതൽ ജീനുകളെ സംഭാവന ചെയ്‌തേക്കാം. ഇത്‌ ഫിസിയോളജീയമായ കാര്യക്ഷമതയോ, ജീവനക്ഷമതയെ വർദ്ധിപ്പിക്കുന്ന മറ്റേതെങ്കിലും ഘടകം കൊണ്ടോ ആകണമെന്നില്ല. ഇതിന്റെ അടിസ്ഥാനം പ്രത്യുത്‌പാദനത്തിലുള്ള വിജയം കൊണ്ട്‌ മാത്രമാകാം. ഡാർവിൻ ഇതിനെ ലൈംഗികനിർധാരണമെന്ന്‌ വിശേഷിപ്പിച്ചു. ഇതും പ്രകൃതിനിർധാരണവും തമ്മിൽ പൊരുത്തപ്പെടാതെ വരാമെന്നും അദ്ദേഹം പറഞ്ഞു. മയിലിന്റെ പീലി, പറുദീസപ്പക്ഷിക (birds of paradise) ളുടെ തൂവലുകൾ, ആനസീലുകളിൽ (elephant seal) ആണുങ്ങളുടെ ഭീമാകാരം എന്നിവ ലൈംഗികനിർധാരണം വഴി ഉണ്ടായവയാണ്‌. ഈ സുപ്രധാന പ്രക്രിയ ഏതാണ്ട്‌ ഒരു നൂറ്റാണ്ടോളം കാലം മറന്നു കിടക്കുകയായിരുന്നു. കാരണം ജീനിനെ നിർധാരണത്തിന്റെ യൂണിറ്റായി കണക്കാക്കുവാൻ തുടങ്ങിയതോടെ ഇതിന്റെ പ്രസക്തി അറിയാതെയായി. എന്നാൽ ഇന്ന്‌ ലൈംഗികനിർധാരണം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്‌. ഇത്‌ സംശ്ലേഷണത്തിനുശേഷമുള്ള പരിണാമ ജൈവശാസ്‌ത്രത്തിന്റെ ഭാഗമാകയാൽ ഇവിടെ കൂടുതലായി ചർച്ചചെയ്യുന്നില്ല.

നിർധാരണം പരിപൂർണ്ണതയിലേക്ക്‌ നയിക്കുമോ
 
===നിർധാരണം പരിപൂർണ്ണതയിലേക്ക്‌ നയിക്കുമോ===
 
സുപ്രധാനമായൊരു ചോദ്യമാണിത്‌. അപൂർണ്ണതകളും പ്രത്യനുകൂലനങ്ങളും പ്രകൃതിയിൽ കാണാം. അതിനാൽ പ്രകൃതിനിർധാരണം നടക്കുന്നില്ലെന്ന വാദം ശത്രുക്കൾ ഉയർത്തി. എന്നാൽ വാസ്‌തവത്തിൽ പ്രകൃതി നിർധാരണം വഴി പരിപൂർണ്ണമായ അനുകൂലനങ്ങൾ ഉണ്ടാകുമെന്ന്‌ ഒരു പരിണാമവാദിയും പറഞ്ഞിട്ടില്ല, ഡാർവിൻ പ്രകൃതി നിർധാരണത്തിന്റെ പരിമിതികളെക്കുറിച്ച്‌ ബോധവാനായിരുന്നു. അദ്ദേഹം പറഞ്ഞതെന്താണെന്ന്‌ നോക്കാം. പ്രകൃതി നിർധാരണം ഓരോ ജീവിയേയും അതേ സ്ഥലത്ത്‌ ജീവിക്കുന്നതോ, അതുമായി നിലനിൽപിനായി പോരാടുന്നതോ ആയ മറ്റു ജീവികൾക്കൊപ്പമോ അതിൽ അൽപം കൂടുതലോ ആയ പൂർണ്ണതയിലെത്തിക്കുക മാത്രമേ ചെയ്യുന്നുള്ളു. ഇതിനുകാരണം പ്രകൃതിനിർധാരണം അവസരവാദിയായ ഒന്നാണെന്നതാണ്‌. ഒരു ജീവി അപ്പോൾ ജീവിക്കുന്ന ആവാസവ്യവസ്ഥയിലെ പാരിസ്ഥിതിക ഘടകങ്ങളോട്‌ പൊരുത്തപ്പെടുവാനുള്ള അനുകൂലനങ്ങൾ രൂപപ്പെടുത്തുക മാത്രമാണ്‌ ലക്ഷ്യം. മാത്രമല്ല നിർധാരണത്തിന്‌ പല പരിമിതികളുമുണ്ട്‌ നിർധാരണത്തിന്‌ എന്തും ചെയ്യുവാൻ കഴിയുമെന്ന്‌ ബോധമുള്ളവരാരും പറഞ്ഞിട്ടില്ല. അങ്ങനെ കഴിയുകയില്ലെന്നതിനുള്ള ഏറ്റവും നല്ല തെളിവാണ്‌ വംശനാശങ്ങൾ. ഭൂമിയിൽ ജീവിച്ചിരുന്ന സ്‌പീഷീസുകളിൽ 99.9% നശിച്ചു കഴിഞ്ഞു.

നിർധാരണത്തിന്റെ പരിമിതികൾ
 
===നിർധാരണത്തിന്റെ പരിമിതികൾ===
 
പരിണാമത്തിന്റെ അടിസ്ഥാനം പ്രകൃതിനിർധാരണമാണെന്ന്‌ പറഞ്ഞാൽ പ്രകൃതിനിർധാരണം കൊണ്ട്‌ എന്തും സാധിക്കും എന്ന നിഗമനത്തിലെത്തുന്നത്‌ ശരിയല്ല. അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്‌. ഒരു ഘട്ടത്തിൽ പരിണാമ വിജ്ഞാനീയർക്കുപോലും ഇങ്ങനെയൊരു ധാരണയുണ്ടായിരുന്നു. ജീൻ ആവൃത്തിയിൽ വരുന്ന വ്യത്യാസമാണ്‌ പരിണാമം എന്ന്‌ പ്രചാരത്തിലുണ്ടായിരുന്ന കാലത്താണ്‌, പ്രകൃതിനിർധാരണം സർവശക്തനാണെന്ന്‌ കരുതിയിരുന്നത്‌. പക്ഷെ ഇന്ന്‌ പ്രകൃതിനിർധാരണത്തിന്‌ പല പരിമിതികളും ഉണ്ടെന്ന വസ്‌തുത പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

ജനിതകേതരമായ മാറ്റങ്ങൾ നടക്കാം. ഉദാഹരണമായി പലപ്പോഴും ഒരേ ജനിതകരൂപത്തിന്റെ അടിസ്ഥാനത്തിൽ വികസിച്ചുണ്ടാകുന്ന പ്രകടരൂപങ്ങളിൽ വ്യതിയാനങ്ങൾ കാണാം. പ്രകടരൂപത്തിന്റെ പ്ലാസ്‌റ്റികത(plasticity) ആണ്‌ അടിസ്ഥാനം. സസ്യങ്ങളിലും സൂക്ഷ്‌മജീവികളിലും പ്രകടരൂപഅനുകൂലനങ്ങൾ (phenotypic adaptations) സാധാരണമാണ്‌. അതേസമയം പ്രകടരൂപത്തിന്റെ പ്ലാസ്റ്റികതയുടെ അടിസ്ഥാനം ജനിതകപരമാണെന്ന വസ്‌തുത മറക്കരുത്‌. ഇന്ന്‌ ജനിതക മുദ്രണത്തെ (genetic imprinting) കൂടുതലായി മനസ്സിലാക്കി വരുമ്പോൾ, മേൽവിവരിച്ച കാര്യങ്ങളിലേക്ക്‌ കൂടുതൽ വെളിച്ചം വീശും.

പ്രകൃതിനിർധാരണത്തിന്റെ ലക്ഷ്യം വ്യക്തികളാകുമ്പോൾ അതുകാരണം ചില പരിമിതികൾ ഉണ്ടാകാം. ഒരു പ്രത്യേകജീനാണ്‌ ചില വ്യക്തികൾക്ക്‌ മെച്ചപ്പെട്ട അതിജീവനക്ഷമത നൽകുന്നതെന്ന്‌ കരുതുക. ഈ ജീനിനെമാത്രം അടിസ്ഥാനമാക്കി നിർദ്ധാരണം നടക്കുമ്പോൾ, അതിന്റെ കൂടെ നിർഗുണമായതോ, ദോഷഗുണമുള്ളതോ ആയ മറ്റു ജീനുകൾ തെരഞ്ഞെടുക്കപ്പെട്ടേക്കാം. അങ്ങനെ ജനിതക സന്ധികൾ (genetic lintago) ഗണ്യമായ പരിമിതികൾക്ക്‌ കാരണമായേക്കാം.

വ്യതിയാനങ്ങളാണല്ലോ പ്രകൃതിനിർധാരണത്തിന്റെ അസംസ്‌കൃത വസ്‌തുക്കൾ. അവയുടെ ലഭ്യതക്കനുസരിച്ചേ നിർധാരണം നടക്കൂ. പ്രകൃതിയിൽ വേണ്ടത്ര വ്യതിയാനങ്ങൾ ഉണ്ടെന്ന്‌ ഡാർവിൻ വിശ്വസിച്ചു. എന്നാൽ പിന്നീട്‌ ഡിവ്രീസ്‌, ബെയ്‌റ്റൺ മുതൽ പലരും ഇതിനെ തള്ളിപറഞ്ഞു. പക്ഷെ സമീപകാലത്ത്‌ പാരിസ്ഥിതിക ജനിതക വിജ്ഞാനീയരും, തൻമാത്രാ ജനിതകശാസ്‌ത്രജ്ഞരും ഡാർവിന്റെ വിശ്വാസം ശരിയാണെന്ന്‌ തെളിയിച്ചു. എങ്കിലും ഒരു പ്രത്യേക പാരിസ്ഥിതിക സാഹചര്യത്തിനാവശ്യമായ വ്യതിയാനങ്ങൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ടാണല്ലോ വംശനാശങ്ങൾ ഉണ്ടാകുന്നത്‌. കൂടാതെ മൂട്ടൊ കിമുറ (Mooto Kimura) ചൂണ്ടിക്കാട്ടിയത്‌ പോലെ തന്മാത്രാതലത്തിൽ കാണുന്ന പല വ്യതിയാനങ്ങളും നിഷ്‌പക്ഷം (neutral) ആയവയാണ്‌.

പരിസര വെല്ലുവിളികളെ നേരിടുവാൻ പല മാർഗ്ഗങ്ങൾ ഉണ്ട്‌. ഓരോ സ്‌പീഷീസും അതിന്റേതായ പ്രശ്‌നപരിഹാരങ്ങൾ കണ്ടെത്തിയിട്ടുള്ളതായി കാണാം. പരിണാമത്തിന്റെ മുഖമുദ്ര തട്ടിക്കൂട്ടിയെടുക്കലാണെന്ന്‌ (tinkering) പറയുന്നതിന്റെ അടിസ്ഥാനമിതാണ്‌. ഏത്‌ തലത്തിലുള്ള അനുകൂലനങ്ങൾ പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. കീടനാശിനികളെ ചെറുത്ത്‌ നിൽക്കുവാനുള്ള കഴിവ്‌ പല കീടങ്ങളും ആർജ്ജിച്ചിട്ടുണ്ടല്ലോ. ഇവയെ പരിശോധിച്ചാൽ ഒരോ സ്‌പീഷീസും അതിന്റേതായ സവിശേഷ എൻസൈം സംവിധാനമാണ്‌ ഇതിനായി വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന്‌ കാണാം.

പല ആകസ്‌മിക ഘടകങ്ങളും നിർധാരണത്തെ സ്വാധീനിക്കുന്നുണ്ട്‌. ഇതിൽ വ്യതിയാനങ്ങൾ ആകസ്‌മികമായി ഉണ്ടാകുന്നതാണെന്ന ഘടകം മാത്രമല്ല ഉള്ളത്‌. കോശവിഭജന സമയത്ത്‌ നടക്കുന്ന ക്രോസിങ്ങ്‌ ഓവർ ജീൻ സമുച്ചയങ്ങളെ മുറിച്ചു മാറ്റുന്നു. ഒരു സിക്താണ്‌ഡം ഭ്രൂണവികാസഘട്ടത്തിലെത്തുന്നതിനുമുമ്പ്‌, അതിന്‌ പല അപകടങ്ങളെയും തരണം ചെയ്യേണ്ടതുണ്ട്‌.

പലപ്പോഴും ജനിതക രൂപത്തിന്റെ പരസ്‌പരാശ്രയത്വം, അതിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുവാൻ കഴിയുമെന്നതിനെ ഗണ്യമായി സ്വാധീനിക്കും. പല ജീനുകളും ധർമ്മപരമായി വളരെ മുറുകി പരസ്‌പരം ബന്ധപ്പെട്ടിരിക്കും. അതിനാൽ ഏതിലെങ്കിലും ഒന്നു മാത്രമായി മാറ്റം വരുത്തിയാൽ അതിന്റെ ഫലം ദോഷകരമായിരിക്കും. അതിനാൽ വലിയ മാറ്റങ്ങൾ ദോഷകരമായ ജനിതകരൂപങ്ങൾക്ക്‌ വഴിയൊരുക്കും.

ഒരു ഫൈലത്തിന്റെയോ അതുപോെലയുള്ള ജീവികളുടെ പ്രധാന വിഭാഗങ്ങളുടേയോ അടിസ്ഥാന ശരീരഘടനക്കാണ്‌ ബുപ്ലോൺ (Bauplan) എന്ന്‌ പറയുന്നത്‌. ഈ മാതൃകാഘടന പലപ്പോഴും പരിണാമത്തെ ഒരു പ്രത്യേക പാതയിൽ നയിക്കുവാൻ പറ്റുന്ന തരത്തിലുള്ളതായിരിക്കും. ഉദാഹരണമായി ദള-മീൻ ചിറകുകളുള്ള സീലക്കാന്ത്‌ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങൾക്ക്‌, കരയിൽ ജീവിക്കുന്ന ജന്തുക്കൾക്ക്‌ ജന്മം നൽകുവാനുള്ള ഘടനയാണുണ്ടായിരുന്നത്‌. അതേപോലെ ആർക്കൊസോറിയ വിഭാഗത്തിൽപ്പെട്ട ഡൈനൊസറുകളിൽനിന്ന്‌ പക്ഷികൾ പരിണമിച്ചുണ്ടാകുവാനുള്ള സാധ്യതയും മുൻകൂട്ടിതന്നെ ഉണ്ടായിരുന്നു. അതേസമയം ഒരു ആമയുടെ ശരീരഘടന നോക്കിയാൽ അവയിൽനിന്നും പക്ഷികൾ പരിണമിച്ചുണ്ടാകുവാനുള്ള സാധ്യത തീരെയില്ലെന്ന്‌ കാണാം. അതായത്‌ നിലവിലുള്ള ജനിതകരൂപം ഭാവിപരിണാമത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നു എന്നർത്ഥം.

ആകസ്‌മികത
 
===ആകസ്‌മികത===
 
നിർധാരണത്തെ പലപ്പോഴും ഒരു നിശ്ചിതത്വ പ്രക്രിയയായി ചിത്രീകരിക്കാറുണ്ട്‌. എന്നാൽ സൂക്ഷ്‌മ പരിശോധനകൾ ഈ ധാരണകൾ ശരിയല്ലെന്നു കാണാം. പ്രജനനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആകസ്‌മികതയ്‌ക്ക്‌ സ്ഥാനമുണ്ട്‌. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നിരത്താം. മ്യൂട്ടേഷനുകൾ ഏതു ജീനിൽ വേണമെങ്കിലും ഉണ്ടാകാം. ക്രോസിങ്ങ്‌ ഓവർ നടക്കുവാനായി കയാസ്‌മകൾ (Chiasmata) ക്രോമസോമിൽ എവിടെ വേണമെങ്കിലും ഉണ്ടാകാം. ജനിതക ഡ്രിഫ്‌റ്റിന്‌ നല്ലൊരു പങ്കുണ്ടാകാം. ജീവസമഷ്‌ടിയുടെ ഘടനയ്‌ക്കും വലിയ പ്രാധാന്യമുണ്ട്‌. പരന്നു കിടക്കുന്ന ജീവസമഷ്‌ടിയാണോ അതോ ഒറ്റപ്പെട്ട ഡീമുകളുള്ള (deme) വയാണോ, എന്നീ ഘടകങ്ങളെല്ലാം പരിണാമത്തിന്റെ തോതിനെ സ്വാധീനിക്കും.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3191" എന്ന താളിൽനിന്ന് ശേഖരിച്ചത്