അജ്ഞാതം

"ജനപക്ഷ ജലനയത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 87: വരി 87:

  ഇവ മൂന്നും ബ്രിട്ടീഷ് കമ്പനികളാണ് ഈ വിഭാഗത്തിലെ നാലാമത്തെ കമ്പനി American Water Works Corporation (US)  

എല്ലാ മനുഷ്യർക്കും താങ്ങാവുന്ന വിലയ്ക്ക് (Affordable Price) ശുദ്ധജലവും, സാനിറ്റേഷൻ സൗകര്യവും ലഭിക്കാൻ അർഹതയുണ്ട് എന്ന് പ്രഖ്യാപിച്ച ഡബ്ളിൻ കോൺഫറൻസ്, എന്താണ് "താങ്ങാവുന്ന വില' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്നു വ്യക്തമാക്കിയില്ല. ജീവജലത്തിനും (Water for Life) വിലയിടേണ്ടതുണ്ട് എന്ന് തീരുമാനിച്ച ഡബ്ളിൻ കോൺഫറൻസ് ജലവ്യാപാരത്തിന്റെ അനന്തമായ വിപണി തുറക്കുകയാണ് ചെയ്തത്.

വരി 105: വരി 103:

വളർന്നുവരുന്ന ജല ആവശ്യവും, ജലലഭ്യതയിലെ അപര്യാപ്തതയും കണക്കിലെടുത്ത് ജല ആവശ്യത്തെ നിയന്ത്രിക്കേണ്ടതുണ്ട് എന്ന് ഈ റിപ്പോർട്ട് കണ്ടെത്തി. വെള്ളത്തിന് വിലയിടലാണ് ജലം ആരോഗ്യകരമായും ഫലപ്രദമായും വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സ്വീകാര്യമായ മാർഗ്ഗം എന്നും രണ്ടാംലോക ജലസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ദർശനരേഖ (Vision Document) പ്രഖ്യാപിച്ചു. ജലവ്യാപാരത്തിനുള്ള ദർശനരേഖയായി ഇതുമാറി.

   വാട്ടർ കാർട്ടൽ  
   വാട്ടർ കാർട്ടൽ  
   ശുദ്ധജലസമ്പന്നമായ രാഷ്ട്രങ്ങൾ ചേർന്ന് OPEC -നു സമാനമായ വാട്ടർ കാർട്ടൽ 2010 ഓടുകൂടി രൂപീകരിക്കുമെന്ന് കനേഡിയൻ ദിനപത്രമായ 'National Post പ്രവചിക്കുന്നു. വിൽക്കാൻ ജലസമ്പത്തുള്ള രാജ്യങ്ങൾ ഒന്നു ചേർന്നുനിന്ന് ജലത്തിന്റെ വില ഉയർത്തുകയാണ് ലക്ഷ്യം. 25 ജലസമ്പന്ന രാജ്യങ്ങൾ ചേർന്ന് World Export Treaty ( WWET) ഒപ്പുവെയ്ക്കാൻ ആലോചിക്കുന്നുവത്രെ

- 1977-ലെ Mar Del Plata പ്രഖ്യാപനത്തിലെ "ജലം അവകാശം' എന്ന നിലയിൽനിന്നും വിലയിടപ്പെടേണ്ട ചരക്ക് എന്ന നിലയിലേക്ക് 2000 ഹേഗ് ലോകജലസമ്മേളനത്തോടെ ജലം മാറ്റപ്പെട്ടു.

വരി 122: വരി 116:

ഇതിനനുസൃതമായി എ.ഡി. 2000 അന്തർദേശീയ ശുദ്ധജലവർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചു. 2005-2015 കാലം "International Decade for Action: Water for Life' ആയി ആചരിക്കാനും 2003 ഡിസംബറിൽ യു.എൻ. ജനറൽ അസംബ്ളി തീരുമാനിച്ചു. 2005 മാർച്ച് 22-ന് ഇത് ആരംഭിക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ സാമൂഹിക - സാമ്പത്തിക - സാംസ്കാരിക അവകാശങ്ങൾക്കായുള്ള കമ്മിറ്റിയുടെ (Committee on Economic, Social and Cultural Right) 2002 നവംബർ 11-29 യോഗത്തിൽ പുറപ്പെടുവിച്ച ജനറൽ കമന്റ് നമ്പർ 15 ആണ് ഈ രംഗത്തെ മറ്റൊരു സുപ്രധാന സംഭവം. 1948-ലെ അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന് (Universal Declaration of Human Right) ശേഷം യു.എൻ. സാമൂഹിക-സാമ്പത്തിക കൗൺസിൽ (Economic and Social Council - ECOSOC) രണ്ട് പ്രത്യേക മനുഷ്യാവകാശധാരണകൾ രൂപപ്പെടുത്തുകയുണ്ടായി. International Covenant on Civil and Political Rights (ICCPR), International Covenant on Economic, Social and Cultural Rights (ICESCR) എന്നിവയാണവ. സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക അവകാശങ്ങൾക്കായുള്ള യു.എൻ. കമ്മിറ്റി രണ്ടാമത്തെ Covenantന്റെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ടതാണ്. ഈ കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ രൂപീകരിക്കുന്നതും പുറപ്പെടുവിക്കുന്നതും. ഇത്തരം പ്രമേയങ്ങളാണ് "General Comments' എന്നപേരിൽ അറിയപ്പെടുന്നത്. കമ്മിറ്റിയുടെ 15-ാം ജനറൽ കമന്റ് (General Comment No. 15) ജലത്തിനായുള്ള അവകാശം (Right to Water) എന്നതാണ്. വ്യക്തിപരവും ഗാർഹികവുമായ ഉപയോഗത്തിന് മതിയായ അളവിൽ ശുദ്ധമായ ജലം, ഭൗതികവും സാമ്പത്തികവുമായി പാപ്യമായ നിലയിൽ ലഭിക്കാനുള്ള മനുഷ്യാവകാശം എല്ലാവർക്കുമുണ്ടെന്ന് ഈ പ്രമേയം പ്രഖ്യാപിച്ചു. ജീവനും ആരോഗ്യത്തിനും അടിസ്ഥാനമായ ഒരു പൊതുവസ്ത (Public Good) ആയാണ് ഇത് ജലത്തെ നിർവ്വചിച്ചത്. മതിയായ അളവിൽ തുടർച്ച യായി ലഭിക്കാനുള്ള അവകാശം (Availability) മാലിന്യവിമുക്തവും ഗുണനിലവാരമുള്ളതുമായ ജലത്തിനുള്ള അവകാശം (Quality) ഭൗതികവും സാമ്പത്തികവും വിവേചനരഹിതവുമായ പ്രാപ്യത (Physical, Economic and Non-discriminatory Access) എന്നിവ ജലത്തി നുള്ള അവകാശത്തിന്റെ അനുപേക്ഷണീയ ഘടക ങ്ങളാണെന്നും പ്രഖ്യാപിക്കപ്പെട്ടു.

സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഒഴിവാക്കുന്നതിനുള്ള അന്തർദേശീയ ധാരണയുടെ (Convention on Elimination of All Kinds of Discrimination Against Women -CEDAW) ആർട്ടിക്കിൾ 14(2), കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് കൺവൻഷൻ (Convention on Right of the Child) ആർട്ടിക്കിൾ 24(2) എന്നിവയും കുടിവെള്ളത്തിനുള്ള അവകാശത്തെ പ്രഖ്യാപിക്കുന്നുണ്ട്.

   ജലവ്യാപാരം  
   ജലവ്യാപാരം  
   2000-ൽ 89 ബില്യൺ ലിറ്റർ വെള്ളമാണ് കുപ്പിയിലാക്കി വിപണനം നടത്തിയത്. 400 ബില്യൺ അമേരിക്കൻ ഡോളറിന്റെ ജലവ്യാപാരമാണ് പ്രതിവർഷം നടക്കുന്നത്. 10% നിരക്കിൽ വാർഷികവളർച്ചയാണ് (ജലവ്യാപാരത്തിന്) പ്രതീക്ഷിക്കുന്നത്. ജലവ്യാപാരം ആഗോള എണ്ണക്കച്ചവടത്തിന്റെ 40% വരും. ലോകഔഷധവ്യവസായത്തിന്റെ മൂന്നിലൊന്ന് ഭാഗം കൂടി വലിപ്പമുള്ളതാണ് ലോകജലവ്യാപാരം. "വിവേണ്ടി'യുടെ വാർഷികകച്ചവടം 44.9 ബില്യൺ ഡോളറിന്റേതാണ്, "സൂയസി'ന്റേത് 34.6 ബില്യൺ ഡോളറിന്റേതും.

ജലം മനുഷ്യാവശ്യമോ (Human need) അതോ മനുഷ്യാവകാശമോ (Human right) എന്ന കാര്യത്തിൽ ഐക്യരാഷ്ട്രസഭാ വേദികളിൽ തന്നെ ധാരാളം മലക്കംമറിച്ചിലുകൾ ഉണ്ടായതായി കാണാം. ഹേഗിൽ നടന്ന രണ്ടാം ലോക ജലസമ്മേളനത്തിന്റെ "ജലത്തിന് വിലയിടേണ്ടതിന്റെ യുക്തി'യാണ് ഇന്ന് ലോകത്തെ ഭരിക്കുന്നത്. 1972നും 2000നുമിടയിൽ ലോകരാഷ്ട്രീയത്തിലും വികസനദർശനങ്ങളിലുമെല്ലാം ഉണ്ടായ മാറ്റം ജലത്തെ സംബന്ധിച്ച നിലപാടിലും പ്രതിഫലിക്കുന്നതു കാണാം.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8632" എന്ന താളിൽനിന്ന് ശേഖരിച്ചത്