പരിഷത്ത് വിക്കി കൈപ്പുസ്തകം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14:51, 5 മേയ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('ജനകീയശാസ്ത്ര പ്രവർത്തനങ്ങളിൽ തല്പരരും സന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജനകീയശാസ്ത്ര പ്രവർത്തനങ്ങളിൽ തല്പരരും സന്നദ്ധപ്രവർത്തകരമായ അനവധിപേരാൽ തയ്യാറാക്കപ്പെട്ട ഒരു വെബ്സൈറ്റാണ് പരിഷത്ത് വിക്കി . വിക്കി എന്നറിയപ്പെടുന്ന പ്രത്യേക ഗണത്തിൽ പെട്ട ഒരു വെബ്‌സൈറ്റാണിത്. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി പരിഷത്ത് വിക്കി മെച്ചപ്പെടുത്തുന്നുണ്ട്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്രനിർവ്വാഹക സമിതിക്കുവേണ്ടി അതിന്റെ വിവരസാങ്കേതികവിദ്യാ ഉപസമിതി ആണ് ഈ വെബ്സൈറ്റ് സൃഷ്ടിച്ച്, പരിപാലിക്കുന്നത്.


ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന കാഴ്ചപ്പാടോടെയുള്ള എല്ലാവിധ രചനകൾക്കും പരിഷത്ത് വിക്കിയിൽ ഇടമുണ്ട്. കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തും സമാനചിന്താഗതിയുള്ള ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും നടത്തുന്ന പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, പ്രചരണങ്ങൾ, പ്രക്ഷോഭങ്ങൾ, പരീക്ഷണങ്ങൾ, സൃഷ്ടിച്ച മാതൃകകൾ അവയുടെ നയങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ തുടങ്ങിയവെയക്കുറിച്ചെല്ലാമുള്ള ലേഖനങ്ങൾ നിങ്ങൾക്കിതിൽ കാണാം. ഇല്ലാത്തവ ഉൾപ്പെടുത്താം.

കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് കമ്മറ്റികൾ, മേഖലാ കമ്മറ്റികൾ, ജില്ലാകമ്മറ്റികൾ, കേന്ദ്രനിർവ്വാഹക സമിതി, തുടങ്ങിയ സംഘടനാഘടകങ്ങളുടെ വിവിരണങ്ങൾ, അവയുടെ ചരിത്രം, ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ എന്നിവ നിങ്ങൾക്കിവിടെ വായിക്കാം. പങ്കുവെയ്കാം.