അജ്ഞാതം


"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,547 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:03, 2 ഏപ്രിൽ 2016
തിരുത്തലിനു സംഗ്രഹമില്ല
വരി 75: വരി 75:
യുവസമിതി
യുവസമിതി


നമ്മുടെ ആദ്യകാല ബാലവേദി കൂട്ടുകാരുടെ കൂട്ടായ്മയായിട്ടാണ് യുവസമിതി പ്രവർത്തനങ്ങൾ ഗഫൂറിന്റെ പ്രത്യേക ചുമതലയിൽ ആരംഭിച്ചത്. പുതിയ തലമുറയെ നമ്മൾ കണ്ടറിഞ്ഞ സാമൂഹ്യ പ്രവർത്തനത്തിന്റെ അനുഭവം പങ്കുവെക്കുന്നതിനും അവരുടേതായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കി അതിനു ബോധപൂർവ്വമായി ഒരു ഇടപെടൽ നടത്താൻ ഒരു ശ്രമമായിരുന്നു നടത്തിയത് . രണ്ട് യോഗങ്ങളാണ് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കൂടിയത്. എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുവാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന്റെ ആവശ്യകത സംഘടനക്ക് ബോദ്ധ്യപ്പെടുകയും
നമ്മുടെ ആദ്യകാല ബാലവേദി കൂട്ടുകാരുടെ കൂട്ടായ്മയായിട്ടാണ് യുവസമിതി പ്രവർത്തനങ്ങൾ ഗഫൂറിന്റെ പ്രത്യേക ചുമതലയിൽ ആരംഭിച്ചത്. പുതിയ തലമുറയെ നമ്മൾ കണ്ടറിഞ്ഞ സാമൂഹ്യ പ്രവർത്തനത്തിന്റെ അനുഭവം പങ്കുവെക്കുന്നതിനും അവരുടേതായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കി അതിനു ബോധപൂർവ്വമായി ഒരു ഇടപെടൽ നടത്താൻ ഒരു ശ്രമമായിരുന്നു നടത്തിയത് . രണ്ട് യോഗങ്ങളാണ് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കൂടിയത്. എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുവാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന്റെ ആവശ്യകത സംഘടനക്ക് ബോദ്ധ്യപ്പെടുകയും വരും വർഷങ്ങളിൽ അത്  ശക്തമായി ഏറ്റെടുക്കുകയും വേണം. എങ്കിലും സംഘടനയുടെ പ്രധാന പ്രവർത്തന പ്രവർത്തനങ്ങളിൽ യുവസമിതി പ്രവർത്തകരുടെ പ്രവർത്തകരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രകാശവർഷത്തെ ആസ്പദമാക്കി നടന്ന Ibn Hytham Light Festival ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയത് യുവസമിതി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള മൂലയായിരുന്നു. പല പ്രവർത്തനങ്ങളിലും അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് വളരെ പ്രധാനമാണ്. ബാലവേദി പ്രവർത്തനത്തിലും, പരിപാടികൾക്ക് ആവശ്യമായ poster, logo, badge design, audio, video എന്നിവയെല്ലാം യുവസമിതിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ പ്രവർത്തനത്തെ അതിന്റെ സാാധ്യതകൾ അനുസരിച്ച് പരമാവധി ഉപയോഗിക്കാൻ സംഘടനാ ക്കമ്മിറ്റിക്ക് കഴിയാതിരുന്നത് വലിയ വീഴ്ചയാണ്.
 
കുടുംബ കൂട്ടായ്മ
 
അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കുടുംബ കൂട്ടായ്മ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. അവിടത്തെ സംഘടനാ പ്രവർത്തനത്തെ അത് ഒത്തിരി സഹായിച്ചിട്ടുണ്ട്. അതിലൂടെ സംഘടനയിൽ എത്തിയിട്ടുള്ള പ്രവർത്തകരെ സംഘടനയുടെ ഭാഗമായി മാറ്റിയെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്.
 
അൽ ഐൻ യാത്ര
അബുദാബി ചാപ്റ്ററിന്റെ കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന അൽ ഐൻ യാത്ര മാർച്ച് 27 നു നടന്നു. അൽ ഐൻ ഓയാസിസ്, ക്യാമൽ മാർക്കറ്റ്, ഹെറിറ്റേജ് മ്യൂസിയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. അംഗങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്തുന്നതിനും, തുടർന്ന് അബുദാബിയിൽ നടന്ന സംഘടനാപ്രവർത്തനത്തിലും ഈ യാത്ര ഒട്ടേറെ സഹായിച്ചു. പഠന യാത്രയായി തുടങ്ങി അവസാനം വിനോദയാത്രയായി മാറിയ യാത്രയിൽ 33 പ്രവർത്തകരും 22 കുട്ടികളും പങ്കെടുത്തു.
 
വായനക്കൂട്ടം
ഏപ്രിൽ 3 നു കൂടിയ വായനകൂട്ടത്തിൽ 3 കഥകൾ ചർച്ച ചെയ്തു. നല്ലൊരു തുടക്കമായിരുന്നിട്ടുകൂടി അതിന്റെ തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല.
 
വയനാട് യാത്ര
അബുദാബി അംഗങ്ങൾ നാട്ടിൽ വയനാട് സന്ദർശനം നടത്തുകയും KSSP വടുവഞ്ചാൽ യൂണിറ്റ് പ്രവർത്തകരുമായി പരിചയപ്പെടുകയും ചെയ്തിരുന്നു. അവരുടെ സ്വീകരണത്തിനു ശേഷം എല്ലാ കുടുംബാംഗങ്ങൾക്കും അവർ ടോട്ടോച്ചാനും വയനാടൻ മഞ്ഞളും സമ്മാനമായി നൽകി.
 
കുടുംബസംഗമം
ഡിസംബർ 25 നു അബുദാബി ഹെറിറ്റേജ് പാർക്കിൽ വെച്ച് പരിഷത്ത് കുടുംബസംഗമം നടന്നു. കുട്ടികളടക്കം നൂറോളം പേർ പങ്കെടുത്ത പരിപാടി ഒരു പരിസ്ഥിതി സൗഹൃദ സംഗമമായിരുന്നു. ക്വിസ്സ് മത്സരം, പരിഷത് ഗാനങ്ങൾ, ചർച്ചകൾ, കളികൾ തുടങ്ങിയ പരിപാടികളിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5975" എന്ന താളിൽനിന്ന് ശേഖരിച്ചത്