അജ്ഞാതം


"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,930 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:45, 2 ഏപ്രിൽ 2016
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 92: വരി 92:
കുടുംബസംഗമം
കുടുംബസംഗമം
ഡിസംബർ 25 നു അബുദാബി ഹെറിറ്റേജ് പാർക്കിൽ വെച്ച് പരിഷത്ത് കുടുംബസംഗമം നടന്നു. കുട്ടികളടക്കം നൂറോളം പേർ പങ്കെടുത്ത പരിപാടി ഒരു പരിസ്ഥിതി സൗഹൃദ സംഗമമായിരുന്നു. ക്വിസ്സ് മത്സരം, പരിഷത് ഗാനങ്ങൾ, ചർച്ചകൾ, കളികൾ തുടങ്ങിയ പരിപാടികളിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
ഡിസംബർ 25 നു അബുദാബി ഹെറിറ്റേജ് പാർക്കിൽ വെച്ച് പരിഷത്ത് കുടുംബസംഗമം നടന്നു. കുട്ടികളടക്കം നൂറോളം പേർ പങ്കെടുത്ത പരിപാടി ഒരു പരിസ്ഥിതി സൗഹൃദ സംഗമമായിരുന്നു. ക്വിസ്സ് മത്സരം, പരിഷത് ഗാനങ്ങൾ, ചർച്ചകൾ, കളികൾ തുടങ്ങിയ പരിപാടികളിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
തീരുമാനിച്ചിട്ട് നടപ്പിലാക്കാൻ കഴിയാതെ പോയ പ്രവർത്തനങ്ങൾ
പ്രവർത്തക ക്യാമ്പ്
പ്രവർത്തക ക്യാമ്പ് നടത്താൻ ഏപ്രിൽ 24 നു കൂടിയ സംഘടനാക്കമ്മിറ്റി തീരുമാനിച്ചെങ്കിലും അതിനു ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നതിനാൽ നടത്താൻ കഴിഞ്ഞില്ല.
ശാസ്ത്ര കോൺഗ്രസ്സ്/അദ്ധ്യാപക പരിശീലനം
ഇവ നടത്തുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ സബ്ക്കമ്മിറ്റി രൂപീകരിച്ചെങ്കിലും അതിന്റെ പ്രവർത്തനം തുടർന്നുകൊണ്ട് പോകാൻ നടപ്പിൽ വന്ന നിയന്ത്രണങ്ങൾ കാരണം നടന്നില്ല.
സയന്റിഫിക്ക
പല പ്രാവശ്യം തീരുമാനങ്ങൾ എടുത്തെങ്കിലും സയന്റിഫിക്ക പ്രസിദ്ധീകരിയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനോടുള്ള താല്പര്യമില്ലായ്മയാണോ, സംഘാടനത്തിന്റെ പ്രശ്നമാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്. വളരെ ഗൗരവത്തോടെയും പ്രതീക്ഷകളോടെയും ആരംഭിച്ച പ്രവർത്തനം ഏകദേശം നിന്നു പോയത് സംഘടനാക്കമ്മിറ്റിയുടെ വീഴ്ചതന്നെയാണ്.
ബാലവേദി
മ്യൂസിയം വിസിറ്റ് ആലോചിച്ചിരുന്നെങ്കിലും അത് നടത്താൻ കഴിഞ്ഞില്ല. ബാലവേദി സംഘടനയുടെ ഏറ്റവും പ്രധാന പ്രവർത്തനമായിട്ടും അത് കൃത്യമായി നടത്തുന്ന കാര്യത്തിൽ വീഴ്ചവന്നു. എന്താണ് കാരണമെന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പരിപാടികൾ ഇല്ലാത്തതോ പ്രവർത്തകരുടെ കുറവോ അല്ല കാരണം. അതു നടത്താനുള്ള വ്യക്തമായ പ്ലാനിംഗ് ഇല്ലാത്തതും കുട്ടികൾക്ക് ബോറടിക്കും എന്ന മിഥ്യാധാരണയും എല്ലാം കാരണമാണ്. വരും വർഷത്തെയെങ്കിലും മുഖ്യ അജണ്ടയായിരിക്കണം ബാലവേദി. എത്രയും കൂടുതൽ കുട്ടികളുടെ അടുത്ത് നമുക്ക് എത്താൻ കഴിയും എന്നതായിരിക്കണം അജണ്ട.
മാദ്ധ്യമങ്ങളിൽ കൂടിയുള്ള പ്രവർത്തനം
പല കമ്മിറ്റികളിലും ഗൗരവമായി ആലോചിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തെങ്കിലും ഇക്കാര്യം ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.
സംഘടനാക്ലാസ്സ്
മാർച്ച് 8 നു അബുദാബി ചാപ്റ്ററിൽ ആലോചിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചു. പിന്നെ നടന്നില്ല.
യുദ്ധവിരുദ്ധദിനം
ആഗസ്ത് 8 നു യുദ്ധവിരുദ്ധ ദിനം അബുദാബി കെ.എസ്.സി.യുമായി സഹകരിച്ച് നടത്താൻ തീരുമാനിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കെ.എസ്.സി. പരിപാടിയിൽ നിന്നും പിന്മാറിയതുകൊണ്ട് ഒരു പ്രവർത്തകന്റെ വീട്ടിൽ വെച്ച് അത് നടത്തേണ്ടി വന്നു.
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5975...5977" എന്ന താളിൽനിന്ന് ശേഖരിച്ചത്