അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 3,625: വരി 3,625:
ഹിമാലയ പർവതനിരകൾ ഉയർന്നുവരാനിടയായതും ഈ കൂട്ടിയിടിയുടെ അനന്തരഫലമാണെന്നു കരുതപ്പെടുന്നു. ഹിമാലയ പർവതനിരകൾ രൂപംകൊണ്ടതിനു ശേഷമായിരിക്കാം, ഒരു പക്ഷേ, കാലവർഷക്കാറ്റുകൾ മുഖേന ഇന്ത്യയിൽ വ്യാപകമായ കാലവർഷം ലഭിക്കാൻ തുടങ്ങിയത്‌. പശ്ചിമഘട്ടനിരകൾ കാലവർക്കാറ്റുകളെ തടഞ്ഞുനിർത്തുന്നു. തൻമൂലം പശ്ചിമഘട്ടപ്രദേശങ്ങളിലെല്ലായ്‌പ്പോഴുംതന്നെ ദക്ഷിണപൂർവേഷ്യയിലേതിനു സമാനമായ ഈർപ്പം നിറഞ്ഞ കാലാവസ്ഥ നിലനിൽക്കുന്നു. മാത്രമല്ല, പൂർവഹിമാലയൻ പ്രദേശങ്ങളിൽ ഉള്ളതുപോലെ സമ്പന്നമായ ജൈവ സാന്നിധ്യവും ഈ പ്രദേശങ്ങളിലുണ്ട്‌. പൂർവ ഹിമാലയപ്രദേശങ്ങളിലെ ജൈവ സമ്പത്തിനോളംതന്നെ വൈവിധ്യമില്ലെങ്കിൽപോലും ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒട്ടുമിക്ക സസ്യ-ജന്തുവിഭാഗങ്ങളും പശ്ചിമഘട്ടമേഖലയിൽ മാത്രം കാണപ്പെടുന്നു. വിവിധ രാഷ്‌ട്രങ്ങൾക്ക്‌ അവരുടെ തനത്‌ ജനിതകസമ്പത്തിന്മേൽ ഇക്കാലത്ത്‌ പരമാധികാരം ഉണ്ടെന്നിരിക്കേ, ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ ജൈവകലവറയാണ്‌ പശ്ചിമഘട്ടനിരകൾ എന്നത്‌ അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വസ്‌തുതയാണ്‌.

ഭൂമിയുടെ ഉൽപത്തിക്കുശേഷം, എത്രയോ ഏറെ വർഷങ്ങൾ കഴിഞ്ഞാണ്‌ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ നരവംശം രൂപംകൊള്ളുന്നത്‌. ഉദ്ദേശം 60,000 വർഷങ്ങൾക്കു മുമ്പാണ്‌ ഇന്ത്യയിലെ ഇന്നത്തെ തലമറയുടെ പൂർവികർ ഇവിടേക്ക്‌ കുടിയേറിപ്പാർത്തത്‌. തുടക്കത്തിൽ, സിന്ധു തുടങ്ങിയ നദീതടങ്ങളേയും വരണ്ട പ്രദേശങ്ങളേയും കേന്ദ്രീകരിച്ചായിരുന്നു മനുഷ്യവാസകേന്ദ്രങ്ങൾ നിലനിന്നിരുന്നത്‌. ഇത്തരം ആവാസകേന്ദ്രങ്ങളിൽ ഉദ്ദേശം 10000 വർഷങ്ങൾക്കുമുന്നേ തന്നെ കൃഷി വ്യാപകമാവുകയും തൻമൂലം തന്നിടങ്ങളിലെ സ്വാഭാവിക ഭൂപ്രകൃതിയിൽ വൻ മാറ്റങ്ങൾ കാലക്രമേണ ഉണ്ടാവുകയും ചെയ്‌തു. എന്നാൽ പശ്ചിമഘട്ടങ്ങളിലാവട്ടെ വളരെ വൈകി, ഉദ്ദേശം 3000 വർഷങ്ങൾക്കു മുമ്പ്‌ മാത്രമാണ്‌ കുടിയേറ്റം ആരംഭിച്ചതുതന്നെ. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ വ്യാപകമായതും ഈ കാലഘട്ടത്തിലാണ്‌. ഇരുമ്പുകൊണ്ടുള്ള മഴു (പരശു) എറിഞ്ഞ്‌ പരശുരാമൻ സൃഷ്‌ടിച്ചതാണ്‌ പശ്ചിമതീരവും അവിടെ നിലനിൽക്കുന്ന സംസ്‌കൃതിയുമെന്ന ഐതിഹ്യം ഒരു പക്ഷേ, ഈ ലോഹയുഗത്തിന്റെ സംഭാവനയായിരിക്കാം. പശ്ചിമഘട്ട പ്രദേശങ്ങളിൽ മനുഷ്യ ആവാസം പുരോഗമിച്ചതോടുകൂടി തീയുടേയും ഇരുമ്പിന്റേയും വ്യാപകമായ ഉപയോഗം അവിടങ്ങളിലെ സസ്യജാലങ്ങളെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധ സമിതിക്കുവേണ്ടി തയ്യാറാക്കപ്പെട്ട ഒരു റിപ്പോർട്ടിൽ പാസ്‌കൽ (1988), ഡാനിയൽസ്‌ (2010) എന്നിവർ നടത്തിയ പഠനങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌, മൊത്തം പശ്ചിമഘട്ട മേഖലയെ മൂന്നു പ്രധാന മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഒമ്പത്‌ ഭൂപ്രകൃതി വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സൂററ്റ്‌-ഗോവ, ഗോവ-നീലഗിരി, പാലക്കാട്‌ ചുരത്തിന്റെ ദക്ഷിണ ഭാഗം എന്നിവയാണ്‌ മൂന്ന്‌ പ്രധാന മേഖലകൾ. ഇവയിൽ വ്യാപിച്ചുകിടക്കുന്ന, മേൽ പരാമർശിച്ച ഒമ്പതു ഭൂവിഭാഗങ്ങൾ താഴെ പറയുന്നവയാണ്‌:
1) സൂററ്റിനും ബൽഗാമിനുമിടയിൽ വ്യാപിച്ചുകിടക്കുന്ന സൂററ്റ്‌-ഗോവ ഡെക്കാൻ മേഘല - L1
2) പനാജിക്കും കുദ്രേമുഖിനുമിടയിലുള്ള ഗോവ-നീലഗിരി കംബ്രിയൻ പൂർവ ധാർവാർ ഭൂവി ഭാഗം - L2
3) ഷിമോഗ - കുടജാദ്രിക്കും, മൈസൂരിനും ഇടയിലായി സ്ഥിതിചെയ്യുന്ന, ഗോവ-നീലഗിരി കാംബ്രിയൻ പൂർവ നീസ്‌ (gneiss) ഉപഭൂഖണ്ഡം - L3
4) ഗോവ-നീലഗിരി മേഖലയിലെ കാംബ്രിയൻ പൂർവ ചാർണോക്കൈറ്റ്‌ (charnochites) ഭൂവിഭാഗം (കാസറഗോഡിനും നീലഗിരിക്കും ഇടയിലായി സ്ഥിതിചെയ്യുന്നത്‌) - L4
5) ഗോവ-നീലഗിരി മേഖലയിലെ അവസാദശിലാ ഭൂവിഭാഗം (മലബാറിനും തൃപ്പൂരിനും ഇടയിൽ) - L5
6) പാലക്കാട്‌ ചുരത്തിന്‌ ദക്ഷിണ ഭാഗത്തുള്ള കാംബ്രിയൻ പൂർവ ചാർണോക്കൈറ്റ്‌ ഭൂവിഭാഗം (ആനമലയ്‌ക്കും പഴനി കുന്നുകൾക്കും ഇടയിലായി ചെങ്കോട്ട ചുരം വരെ വ്യാപിച്ചുകിട ക്കുന്നു) - L6
7) പാലക്കാട്‌ ചുരത്തിന്‌ തെക്ക്‌ ഭാഗത്തുള്ള കാംബ്രിയൻ-പൂർവ നീസ്‌ ഉപഭൂഖണ്ഡവിഭാഗം (മധുര മുതൽ കന്യാകുമാരിവരെ പൂർവരേഖാംശം 78o ക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു) - L7
8) പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള കാംബ്രിയൻ പൂർവ കോണ്ടലൈറ്റ്‌സ്‌ (Khondalites) ഭൂവിഭാഗം ചെങ്കോട്ട ചുരത്തിന്‌ തെക്കു ഭാഗത്തായി ഉദ്ദേശം തിരുവനന്തപുരം വരെ പശ്ചിമദിശയിൽ വ്യാപിച്ചുകിടക്കുന്നു - L8
9) പാലക്കാട്‌ ചുരത്തിനു തെക്കു ഭാഗത്തുള്ള താരതമ്യേന പഴക്കം കുറഞ്ഞ അവസാദശിലാ ഭൂവിഭാഗം (കൊച്ചി മുതൽ തിരുവിതാംകൂർ വരെ) - L9
പശ്ചിമഘട്ട നിരകളിലെ മൂന്ന്‌ പ്രധാന മേഖലകളുടേയും അവയിൽ വ്യാപിച്ച്‌ കിടക്കുന്ന ഒമ്പത്‌ വ്യത്യസ്‌ത ഭൂപ്രകൃതി വിഭാഗങ്ങളുടേയും സ്ഥാനം ചിത്രം 1ൽ കൊടുത്തിരിക്കുന്നു.
ഒമ്പത്‌ ഭൗമ-വിഭാഗങ്ങളിൽ ഏറ്റവും വലുത്‌ സൂററ്റ്‌-ഗോവ മേഖലയാണ്‌. മൊത്തം പശ്ചിമഘട്ട നിരകളുടെ ഏകദേശം മൂന്നിലൊന്നോളം വിസ്‌തൃതി വരുന്ന ഈ ഭൂവിഭാഗം ഭൂമിപരമായി ഏകസ്വഭാവത്തോടുകൂടിയതാണ്‌. (L1 - ചിത്രം കാണുക) ഗോവ-നീലഗിരി മേഖലയാകട്ടെ നാല്‌ വ്യത്യസ്‌ത ഭൂപ്രകൃതി വിഭാഗങ്ങൾ അടങ്ങുന്നതാണ്‌. വിസ്‌തീർണത്തിൽ ഏറ്റവും ചെറുത്‌, പാലക്കാട്‌ ചുരം മേഖലയാണ്‌. ഈ മേഖലയിലും നാല്‌ ഭൂപ്രകൃതി മേഖലകൾ ഉണ്ട്‌ (L6 - L9). ഈ നാല്‌ ഭൂവിഭാഗങ്ങളും ഒന്നിനൊന്ന്‌ ഭിന്നപ്രകൃതികളുമാണ്‌. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി ഈ ഭൂവിഭാഗത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. മഴ ലഭ്യതകൊണ്ടും (ഉദാ: വാൽപ്പാറ) വളരെ ഹ്രസ്വമായ വരൾച്ചാവേളകൾ കൊണ്ടും (തിരുവിതാംകൂറിൽ ഇത്‌ രണ്ടോ മൂന്നോ മാസം മാത്രമാണ്‌ - പാസ്‌കൽ - 1988) സവിശേഷതയാർന്ന സ്ഥലങ്ങൾ ഈ ഭൂവിഭാഗത്തിലുണ്ട്‌. മഴ വളരെക്കുറവു മാത്രം ലഭിക്കുന്ന വരണ്ടുണങ്ങിയ കിഴക്കൻ പഴനിമല (കൊടൈക്കനാൽ) പോലുള്ള പർവതപ്രദേശങ്ങളും പശ്ചിമഘട്ടനിരകളിലുണ്ട്‌.
ചിത്രം 1. പശ്ചിമഘട്ടത്തിലെ മൂന്ന്‌ പ്രധാന മേഖലകളും അവയിലെ ഒമ്പത്‌ ഭൂപ്രകൃതി വിഭാഗങ്ങളും
L1 സൂററ്റ്‌-ഗോവ ഡെക്കാൻ മേഖല
L2 ഗോവ-നീലഗിരി കാംബ്രിയൻ പൂർവ ധാർവാർ ഭൂമേഖല
L3 ഗോവ-നീലഗിരി കാംബ്രിയൻ പൂർവ പെനിൻസുലാർ നീസ്‌ മേഖല
L 4 ഗോവ-നീലഗിരി കാംബ്രിയൻ പൂർവ ചാർണോക്കൈറ്റ്‌ ഭൂമേഖല
L 5 ഗോവ-നീലഗിരി - പഴക്കം കുറഞ്ഞ അവസാദശിലാ ഭൂമേഖല
L 6 പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള കാംബ്രിയൻ പൂർവ ചാർണോക്കൈറ്റ്‌ ഭൂമേഖല
L 7 പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള കാംബ്രിയൻ പൂർവ നീസ്‌ ഉപഭൂഖണ്ഡമേഖല
L 8 പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള കാംബ്രിയൻ പൂർവ കോണ്ടലൈറ്റ്‌സ്‌്‌ മേഖല
L 9 പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പഴക്കം കുറഞ്ഞ അവസാദശിലാ മേഖല
(അവലംബം: ഡാനിയൽസ്‌, 2010)
പശ്ചിമഘട്ട മേഖലയിലെ ഭൂപ്രകൃതി വിഭാഗങ്ങളുടെ തരംതിരിവും അവിടങ്ങളിലെ സസ്യജാലങ്ങളുടെ സാന്നിധ്യവും തമ്മിൽ ബന്ധമുള്ളതായി കാണുന്നില്ല. എന്നാൽ ഒരു പ്രത്യേക പ്രദേശത്തിന്റെ കിടപ്പ്‌, ഉന്നതി, തത്‌പ്രദേശത്തെ സവിശേഷ കാലാവസ്ഥ എന്നിവ പ്രസ്‌തുത പ്രദേശത്തെ സസ്യ ഇനങ്ങളെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ടുതാനും. തത്‌പ്രദേശത്ത്‌ അനുഭവപ്പെടുന്ന വരൾച്ചാവേളകളുടെ ദൈർഘ്യമാണ്‌ പ്രധാനമായും അവിടത്തെ സസ്യവർഗങ്ങളെ, നിലനിൽപു സാന്നിധ്യം എന്നിവ തീരുമാനിക്കുന്നത്‌. പശ്ചിമഘട്ടപ്രദേശങ്ങളിൽ കാണപ്പെടുന്ന 11 ഇനം നിത്യഹരിത സസ്യവർഗങ്ങളിൽ ഏഴെണ്ണവും L 3 ഭൂവിഭാഗത്തിലാണ്‌ കാണപ്പെടുന്നത്‌. അതിനാൽ L 3 ഭൂവിഭാഗം ആണ്‌ പശ്ചിമഘട്ട മേഖലയിലെ ഏറ്റവും സസ്യജാലവൈവിധ്യമാർന്ന ഭൂമേഖല(1) - (പട്ടിക1)
പട്ടിക 1: പശ്ചിമഘട്ടത്തിലെ വ്യത്യസ്‌ത ഭൂപ്രകൃതി മേഖലകളും അവയിൽ കാണപ്പെടുന്ന
നിത്യഹരിത സസ്യവർഗങ്ങളും
സസ്യവർഗം: L1 L2 L3 L4 L5 L6 L7 L8 L9
ഡൈടെറോകാർപ്പസ്‌ ബോർഡിലോണി + + ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌
അനാകൊളോസ ഡെൻസിഫ്‌ളോറ
ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ + + +
കിൻജിയോ ഡെൻഡ്രോൺ പിണേറ്റം
ഹംബോൾഷ്വ ബ്രൂണോണിസ്‌
ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ +
ഹംബോൾഷ്വ ബ്രൂണോസ്സി
പൊസിലോ ന്യൂറോൺ ഇൻഡിക്കസ്‌
ഡൈടറോകാർപ്പസ്‌ ഇൻഡിക്കസ്‌ + ഡയോ സ്‌പൈറോസ്‌ കാൻഡലീന
ഡയോ സ്‌പൈറോസ്‌ ഊകാർപ്പ
പേർസിയ മാക്രാന്ത +
ഡയോ സ്‌പൈറോസ്‌
ഹോളിഗാർണ
ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ +
പേർസിയ മാക്രാന്ത
ക്യുലേണിയ എക്‌സാറിലേറ്റ + +
മെസുവ ഫെറിയ
പലാക്കിയം എലിപ്‌റ്റിക്കം
മെസുവ ഫെറിയ +
പലാക്കിയം എലിപ്‌റ്റിക്കം
(1) ഒരു പ്രത്യേക ഭൂവിഭാഗത്തിൽ അധിവസിക്കുന്ന ഒന്നിലേറെ വ്യത്യസ്‌ത കമ്യൂണിറ്റികൾക്കായി മേൽ ഭൂവിഭാഗത്തിലെ ജൈവ സ്രോതസ്സുകൾ പങ്കുവയ്‌ക്കേണ്ടിവരുമ്പോൾ ഉണ്ടാവുന്ന പുനഃരുജ്ജീവനശേഷിയെ സൂചിപ്പിക്കാനാണ്‌ സ്ഥലാത്മക വൈവിധ്യത (Spatial heterogeneity) എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പ്രാദേശികതലത്തിൽ സംഭവിക്കുന്ന വംശനാശം, ദേശാടനം, കമ്യൂണിറ്റി തരംഗങ്ങളിലെ (meta-community) അസ്ഥിരത എന്നിവ മൂലം അലോസരം സംഭവിക്കുന്ന ഭൂവിഭാഗത്തിൽ ബീറ്റാ-ഡൈവേഴ്‌സിറ്റി (ഇക്കോവ്യവസ്ഥകളുടെ വൈവിധ്യവൽക്കരണം) സംഭവിക്കാനുള്ള സാധ്യതയ്‌ക്ക്‌ പ്രസക്തിയേകുന്നു
മെമിസൈലോൺ അമ്പലേറ്റം +
സിസിജിയം ക്യൂമിനി
ആക്‌റ്റിനോഡഫ്‌നേ ആംഗസ്റ്റിഫോളിയ
ഡയോ സ്‌പൈറോസ്‌ SPP- +
ഡൈസോ സൈലം മലബാറിക്കം -
പേർസിയ മാക്രാന്ത
പൊസിലോ ന്യൂറോൺ ഇൻഡിക്കം +
പലാക്കിയം എലിപ്‌റ്റിക്കം -
ഹോപിയ പൊങ്ങ
ഷെഫ്‌ളീറ spp + + +
ഗോർഡോണിയ ഒപ്‌റ്റിയൂസ-
മെലിയോസോമ ആർനോട്ടിയാന
ആകെ 1 2 7 3 1 2 0 1 1
അവലംബം: ഡാനിയേൽസ്‌, 2010, പട്ടിക 3, പേജ്‌ 8.
L 7 ഭൂപ്രകൃതി മേഖലയിൽ നിത്യഹരിത മഴക്കാടുകൾ കാണപ്പെടുന്നില്ല. എന്നാൽ, പശ്ചിമഘട്ടത്തിലെ ഒരു പ്രത്യേക ഭൂപ്രകൃതിമേഖലയും, അതിൽ ഇപ്പോഴുള്ള സസ്യജാലങ്ങളും തമ്മിൽ അഭേദ്യമായ ബന്ധം ഇല്ലാത്ത സാഹചര്യത്തിൽ, വിവിധ ഭൂപ്രകൃതിവിഭാഗത്തിൽ ഇപ്പോഴുള്ള സസ്യഇനങ്ങൾ ഒന്നുകിൽ നിരന്തര പരിക്രമത്തിലൂടെ തത്‌പ്രദേശങ്ങളിൽ അതിജീവനം സിദ്ധിച്ചവയാകാം; അഥവാ അടുത്തകാലത്തായി മനുഷ്യർ കൃത്രിമമായി നട്ടുവളർത്തിയതുമാകാം.

ഭാഗം രണ്ട് പ്രത്യേക പേജിൽ നൽകിയിരിക്കുന്നു. അത് കാണുവാൻ  '''[[പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2| ഇവിടെ]]''' അമർത്തുക
ഭാഗം രണ്ട് പ്രത്യേക പേജിൽ നൽകിയിരിക്കുന്നു. അത് കാണുവാൻ  '''[[പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2| ഇവിടെ]]''' അമർത്തുക
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3458" എന്ന താളിൽനിന്ന് ശേഖരിച്ചത്