അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 3,694: വരി 3,694:
അവലംബം: ഡാനിയേൽസ്‌, 2010, പട്ടിക 3, പേജ്‌ 8.
അവലംബം: ഡാനിയേൽസ്‌, 2010, പട്ടിക 3, പേജ്‌ 8.
L 7 ഭൂപ്രകൃതി മേഖലയിൽ നിത്യഹരിത മഴക്കാടുകൾ കാണപ്പെടുന്നില്ല. എന്നാൽ, പശ്ചിമഘട്ടത്തിലെ ഒരു പ്രത്യേക ഭൂപ്രകൃതിമേഖലയും, അതിൽ ഇപ്പോഴുള്ള സസ്യജാലങ്ങളും തമ്മിൽ അഭേദ്യമായ ബന്ധം ഇല്ലാത്ത സാഹചര്യത്തിൽ, വിവിധ ഭൂപ്രകൃതിവിഭാഗത്തിൽ ഇപ്പോഴുള്ള സസ്യഇനങ്ങൾ ഒന്നുകിൽ നിരന്തര പരിക്രമത്തിലൂടെ തത്‌പ്രദേശങ്ങളിൽ അതിജീവനം സിദ്ധിച്ചവയാകാം; അഥവാ അടുത്തകാലത്തായി മനുഷ്യർ കൃത്രിമമായി നട്ടുവളർത്തിയതുമാകാം.
L 7 ഭൂപ്രകൃതി മേഖലയിൽ നിത്യഹരിത മഴക്കാടുകൾ കാണപ്പെടുന്നില്ല. എന്നാൽ, പശ്ചിമഘട്ടത്തിലെ ഒരു പ്രത്യേക ഭൂപ്രകൃതിമേഖലയും, അതിൽ ഇപ്പോഴുള്ള സസ്യജാലങ്ങളും തമ്മിൽ അഭേദ്യമായ ബന്ധം ഇല്ലാത്ത സാഹചര്യത്തിൽ, വിവിധ ഭൂപ്രകൃതിവിഭാഗത്തിൽ ഇപ്പോഴുള്ള സസ്യഇനങ്ങൾ ഒന്നുകിൽ നിരന്തര പരിക്രമത്തിലൂടെ തത്‌പ്രദേശങ്ങളിൽ അതിജീവനം സിദ്ധിച്ചവയാകാം; അഥവാ അടുത്തകാലത്തായി മനുഷ്യർ കൃത്രിമമായി നട്ടുവളർത്തിയതുമാകാം.
ജൈവ സമാനതകളില്ലാത്ത ഒരു പ്രദേശം /അഥവാ ഒരു ആവാസകേന്ദ്രത്തിൽ ഉയർന്ന സംരക്ഷണമൂല്യം കൂടി ഉള്ളതായി കണക്കാക്കപ്പെടുന്നു എന്നിരിക്കട്ടെ ആ പ്രത്യേക പ്രദേശം ആ പരിസ്ഥിതി വിലോല മേഖല എന്ന ഗണത്തിൽ പെടുത്തരുതെന്ന്‌ ഡാനിയേൽസ്‌ (2010) വാദിക്കുന്നു. (പേജ്‌ 11). ഉയർന്ന സംരക്ഷണമൂല്യമുള്ളതായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളും അവയിലെ സവിശേഷമായ സസ്യ-ജന്തുവർഗ വൈവിധ്യവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ഒരു പൊരുത്തം അഥവാ അനുരൂപത നിലനിൽക്കുന്നു എന്ന നിരീക്ഷണത്തിന്‌ ഉത്തമഉദാഹരണമാണ്‌ പശ്ചിമഘട്ടപ്രദേശങ്ങൾ എന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു. പാസ്‌കൽ (1988) വേർതിരിച്ച മൂന്ന്‌ മേഖലകളിൽ ഗോവ-നീലഗിരിപ്രദേശം പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പ്രദേശവും ആണ്‌ ഏറ്റവും ജൈവ വൈവിധ്യം നിറഞ്ഞവ. പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതിവിശിഷ്‌ടമായ ഒട്ടേറെ പ്രദേശങ്ങൾ പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ട്‌. ഒരു പക്ഷേ, ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതുല്യമായ ഏറ്റവുമേറെ പ്രദേശങ്ങൾ ഈ മേഖലയിൽതന്നെയാണ്‌. ?പരിസ്ഥിതി വിലോല മേഖല? എന്ന ഗണത്തിൽ വരുന്നവയെ മുൻഗണനാടിസ്ഥാനത്തിൽ ക്രമപ്പെടുത്തുവാൻ തത്‌പ്രദേശങ്ങളുമായി അവിടുത്തെ ജൈവ മേഖലയ്‌ക്കുള്ള പൊരുത്തം ഏറെ സഹായകമാവുന്നു. പരിസ്ഥിതി വിലോല മേഖലകളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും കൈക്കൊള്ളുന്ന നടപടിക്രമങ്ങളിൽ പാരിസ്ഥിതികമൂല്യത്തിന്റെ കാര്യത്തിൽ, പകരം മറ്റൊന്ന്‌ ചൂണ്ടിക്കാണിക്കാനില്ലാത്ത ഇത്തരം മേഖലകൾക്ക്‌ അതിപ്രാധാന്യമുണ്ട്‌.
പശ്ചിമഘട്ട പ്രദേശങ്ങൾക്ക്‌ ചില പൊതുവായ പ്രകൃതങ്ങൾ ഉള്ളതായി ?ഡാനിയേൽസ്‌? നിരീക്ഷിക്കുന്നു. യുക്തിസഹമായ ഈ നിരീക്ഷണങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടവയുമാണ്‌. പരിസ്ഥിതി വിലോല മേഖലകളെ അവയുടെ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുവാനും തരം തിരിക്കുവാനും ഈ നിരീക്ഷണങ്ങൾ സഹായകവുമാണ്‌.
n 1600 കി. മീറ്റർ നീളത്തിൽ തെക്കുവടക്കായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമലനിരകളെ 3 പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു. ഗോവയ്‌ക്ക്‌ വടക്കുള്ള പ്രദേശം, മധ്യഭാഗത്തുള്ള ഗോവ നീലഗിരിപ്രദേശം, തെക്കു ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പശ്ചിമഘട്ടപ്രദേശം എന്നിവയാണവ.
n മേൽപറഞ്ഞ ഓരോ മേഖലയിലും ഒന്നോ അതിലധികമോ വ്യത്യസ്‌തങ്ങളായ ഭൂപ്രകൃതിവിഭാഗങ്ങൾ ഉണ്ട്‌. 3 പ്രധാന മേഖലകളിലുമായി, മൊത്തത്തിൽ, ഇത്തരത്തിലുള്ള 9 ഭൂപ്രകൃതിവിഭാഗങ്ങളാണുള്ളത്‌. ഗോവയ്‌ക്ക്‌ വടക്കുള്ള ഭാഗത്തെ L1 എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. മധ്യത്തിലുള്ള ഗോവ-നീലഗിരി മേഖലയെ L 2 മുതൽ L 5 വരെ നാല്‌ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള പശ്ചിമഘട്ട പ്രദേശങ്ങളെ L 6 മുതൽ L 9 വരെയുള്ള നാല്‌ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
n മൂന്ന്‌ പ്രധാന മേഖലകളിലെ 9 പ്രകൃതിവിഭാഗങ്ങളിലായി 11 ഇനം നിത്യഹരിത സസ്യജാലങ്ങൾ കാണപ്പെടുന്നു. L 7 വിഭാഗത്തിൽ നിത്യഹരിത സസ്യജാലങ്ങൾ ഒട്ടുംതന്നെ കാണപ്പെടുന്നില്ല, എന്നാൽ, L 3 വിഭാഗത്തിലാകട്ടെ ആകെയുള്ള 11 ഇനങ്ങളിൽ 7 ഇനങ്ങളും ഉള്ളതായി കാണാം.
n നിത്യഹരിത സസ്യജാലങ്ങളുടെ സാന്നിധ്യം, ആധിക്യം എന്നിവയിന്മേൽ അവ കാണപ്പെടുന്ന പ്രത്യേക ഭൂപ്രകൃതി വിഭാഗത്തിന്‌ ഭൗമശാസ്‌ത്രപരമായ എന്തെങ്കിലും സ്വാധീനം ഉള്ളതായി കാണപ്പെടുന്നില്ല. മറിച്ച്‌, മഴയുടെ ലഭ്യത, മഴ തീരെ ലഭിക്കാത്ത വരണ്ട വേളകളുടെ ദൈർഘ്യം, സ്ഥലത്തിന്റെ പ്രകൃതം എന്നിവയ്‌ക്ക്‌ വൻ സ്വാധീനമുണ്ടുതാനും.
n ഭൗമ-കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഉണ്ടാവുന്ന ബീറ്റ-ഡൈവേഴ്‌സിറ്റി (ഇക്കോവ്യവസ്ഥകളുടെ വൈവിധ്യവൽക്കരണം) വൃക്ഷങ്ങളുടെ കമ്യൂണിറ്റിയേയാണ്‌, പക്ഷികളുടെ കമ്യൂണിറ്റിയേക്കാൾ കൂടുതലായി ബാധിച്ചു കാണാറുള്ളത്‌. മറ്റു ഇനത്തിൽപ്പെട്ടവയിൽ ഇത്തരം മാറ്റങ്ങൾ എന്തുമാത്രം ബിറ്റാ-ഡൈവേഴ്‌സിറ്റിക്ക്‌ ഇടയാക്കുന്നുവെന്നതിനെ പറ്റിയുള്ള വിവരങ്ങൾ വളരെ പരിമിതമാണ്‌.
n നിവാസതല വ്യതിയാനങ്ങളോടുള്ള പുനരുജ്ജീവനശേഷിയുമായും തദ്വാര പരിസ്ഥിതി വിലോലതയുടേയും ഒരു വിശ്വസനീയ മാനദണ്ഡമാണ്‌ ബീറ്റ-വൈവിധ്യം (ഇക്കോവ്യവസ്ഥകളുടെ വൈവിധ്യവൽക്കരണം).
അവലംബം: ഡായിനേൽസ്‌ (2010, പേജ്‌ 13).
സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കൽ സംബന്ധിച്ചാണെങ്കിൽ L 3 ഭൂപ്രകൃതി വിഭാഗത്തിന്‌ പരിഗണനീയ സ്ഥാനമുണ്ട്‌. ഷിമോഗക്കും മൈസൂരിനും ഇടയിലായി നീണ്ടുകിടക്കുന്ന കടൽത്തീരം കൂടി ഉൾപ്പെട്ട ഈ മേഖലയെ തെക്കൻ കർണാടക പശ്ചിമഘട്ടം എന്ന്‌ വളിക്കുന്നതായിരിക്കും അഭികാമ്യമെന്ന്‌ ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു. ഉയർന്ന മഴ ലഭിക്കുന്നതു മാത്രമല്ല, ഹ്രസ്വമായ വരൾച്ചാവേളകളും വളരെ കുറഞ്ഞ തോതിലുള്ള മാനുഷിക ഇടപെടലുകളുമാണ്‌ ഈ മേഖലയിലെ നിത്യഹരിത സസ്യവൈവിധ്യത്തിന്‌ നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. L 3 മേഖലയിലെ അതിശയകരമായ നിത്യഹരിതസസ്യവൈവിധ്യത്തിൽനിന്ന്‌ വിഭിന്നമായി L 1 മേഖലയിലും, L 2 മേഖലയുടെ വടക്കുഭാഗത്തും നിത്യഹരിത സസ്യവിഭാഗങ്ങൾ ത്വരിതഗതിയിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിഭാസം വിരൽചൂണ്ടുന്നത്‌ രണ്ട്‌ കാര്യങ്ങളിലേക്കാണ്‌ - സുദീർഘമായ വരൾച്ചാവേളകൾ, മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾ എന്നിവയാണവ. ഇക്കാര്യം സാധൂകരിക്കാനാവശ്യമായ പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങൾ വേണ്ടത്ര ഇല്ലെങ്കിൽപോലും ഇത്തരം വസ്‌തുതകൾ സംബന്ധിച്ച്‌ പാസ്‌കലിന്റെ നിരീക്ഷണങ്ങൾ ഇനി പറയുന്ന നിഗമനങ്ങളിലെത്തിച്ചേരാൻ സഹായകമാകുമെന്ന്‌ ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു.
n 2000 മി.മീറ്ററോ അതിലധികമോ മഴ ലഭിക്കുന്ന പശ്ചിമഘട്ടത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലെ ഭൂവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, വരൾച്ചാവേളകളുടെ ദൈർഘ്യം കുടുന്തോറും ഇത്തരം പ്രദേശങ്ങൾ അവയുടെ സ്വാഭാവിക സ്ഥിതി വീണ്ടെടുക്കുന്ന പ്രക്രിയ മന്ദഗതിയിലാവുന്നു.
n 3000 മി.മീറ്ററിലോ അഥവാ 5000 മി.മീറ്ററിലോ അധികമായി മഴ ലഭിക്കുന്ന പ്രകൃതി മേഖലകൾ, ഒരു പരിധിയിലേറെ വരൾച്ചാവേളകൾ നീണ്ടുനിൽക്കുന്ന അവസരങ്ങളിൽ പ്രകടമായിതന്നെ വരണ്ടുണങ്ങുന്നു. ഈ മേഖലകളിലെ നിത്യഹരിതസസ്യജാലങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനം ഇത്തരം ഘട്ടങ്ങളിൽ പ്രതികൂലമായി ബാധിക്കപ്പെടാറുണ്ട്‌.
n മനുഷ്യാവാസ മേഖലകളിൽ വിളമാറ്റി കൃഷിചെയ്യൽ, പ്രത്യേക ആവശ്യങ്ങൾക്കായുള്ള മരം മുറിക്കൽ എന്നിവയുടെ ഫലമായി സ്വാഭാവിക സസ്യജാലങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നു. കൂടാതെ, തീയിടൽ, കന്നുകാലിമേക്കൽ, എന്നിവയും സ്വാഭാവിക സസ്യജാലങ്ങൾക്ക്‌ ഭീഷണിയുയർത്തുന്നു. ചില ഘട്ടങ്ങളിൽ ഇത്തരം സസ്യജാലങ്ങൾ എന്നെന്നേക്കുമായിതന്നെ നശിപ്പിക്കപ്പെടുന്നു. ഇത്തരം പ്രദേശങ്ങളിൽ തരക്കേടില്ലാത്ത മഴ ലഭിക്കുന്നുണ്ടെങ്കിൽകൂടി, താരതമ്യേന ചെറു വരൾച്ചാവേളകൾ അനുഭവപ്പെടുന്നയിടത്തേക്കാൾ സ്വാഭാവിക സസ്യജാലങ്ങൾ നശീകരണ ഭീഷണി നേരിടുന്നതായാണ്‌ കാണപ്പെടുന്നത്‌.
n പശ്ചിമഘട്ട മേഖലയിൽ തന്നെ നന്നായി മഴ ലഭിക്കുന്ന ഭൂപ്രകൃതി വിഭാഗങ്ങളിൽ 6 മാസത്തിലേറെ നീണ്ടു നിൽക്കുന്ന വരൾച്ച അനുഭവപ്പെടുന്നപക്ഷം അവ സ്വാഭാവികസ്ഥിതി വീണ്ടെടുക്കുന്ന പ്രക്രിയ മന്ദഗതിയിലാവാറുണ്ട്‌. നിത്യഹരിത വനങ്ങളിലെ കാതൽ ഉള്ള വൃക്ഷങ്ങളിൽ ഇത്തരം പ്രതികൂല അവസ്ഥകൾ അപരിഹൃതമായ മാറ്റങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.
n വരൾച്ചാ വേളകളുടെ ദൈർഘ്യം ഒരു പ്രകൃതിവിഭാഗത്തെ മാറ്റിമറിക്കുന്നത്‌ എപ്രകാരമെന്ന്‌ പരിശോധിക്കാം. ആദ്യഘട്ടത്തിൽ സമൃദ്ധമായ സ്വാഭാവിക സസ്യജാലങ്ങളടങ്ങുന്ന ഒരു പ്രദേശം (ഉദാ; L 3), വരൾച്ചാവേളകൾ നീണ്ടുനിൽക്കാനാരംഭിക്കുന്നതോടെ ദ്രുതഗതിയിൽ കടുത്ത മാറ്റങ്ങൾക്ക്‌്‌ വിധേയമാവുന്നു (L 2 മേഖലയിൽ ഇതാണ്‌ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌). വരൾച്ചാവേളകൾ തുടർന്നും നീണ്ടുനിൽക്കുന്ന അവസ്ഥയിൽ സ്വാഭാവിക സസ്യജാലങ്ങൾ എന്നെന്നേക്കുമായി നശിക്കപ്പെട്ട അവസ്ഥയ്‌ക്ക്‌ വഴിമാറുന്നു (ഉദാ: L 1 മേഖല)
n ഇന്ന്‌ കാണുന്ന തരത്തിൽ ഡൈടെറോകാർപ്പസ്‌ ഇനത്തിൽപ്പെട്ട നിത്യഹരിതസസ്യങ്ങളുടെ ആധിപത്യം, പശ്ചിമഘട്ടപർവതനിരകൾ അവയുടെ സ്വാഭാവിക പരിസ്ഥിതിയെ വീണ്ടെടുക്കുന്നു എന്നതിന്റെ ഒരു ശുഭസൂചനയായി വിലയിരുത്താം.
n ഡൈടെറോകാർപ്പസിന്റെ ആധിപത്യമുള്ള പശ്ചിമഘട്ടനിരകളിലെ നിത്യഹരിത സ്വാഭാവിക സസ്യജാലം വളരെ ഏറെ കാലങ്ങൾക്ക്‌ മുമ്പ്‌, ഇപ്പോൾ L 2 മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉത്തരാഖണ്ഡ്‌ ജില്ല വരേയോ, അതുമല്ലെങ്കിൽ അതിനു മറുപുറത്ത്‌ തെക്കു പടിഞ്ഞാറൻ മഹാരാഷ്‌ട്ര വരെയോ വ്യാപിച്ചിരുന്നു.
n ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസിന്‌ ആധിപത്യമുള്ള നിത്യഹരിത സസ്യജാലത്തിന്‌ നാല്‌ വ്യത്യസ്‌ത ഉപവിഭാഗങ്ങളുണ്ട്‌. അതിലൊരു ഉപവിഭാഗമാണ്‌ ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ - പേർസിയ മാക്രാന്ത എന്നിവയുടെ ആധിപത്യമുള്ള സസ്യജാലം. ഈ ഉപവിഭാഗത്തിൽനിന്ന്‌ ക്രമേണ പേർസിയ മക്രാന്തയ്‌ക്ക്‌ ആധിപത്യമുള്ള സസ്യജാലം ഉത്തര കന്നട പ്രദേശത്ത്‌ അടുത്തയിടെ കണ്ടെത്തുകയുണ്ടായി. ഈ സസ്യജാലവിഭാഗത്തിൽ ചെറിയ തോതിൽ ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ കാണപ്പെടുന്നുണ്ട്‌.
n അടുത്തകാലത്തായി L 1 വിഭാഗത്തിൽ ഉൾപ്പെടുന്ന ഗോവയ്‌ക്ക്‌ വടക്കുള്ള ഭൂപ്രകൃതിവിഭാഗങ്ങളിലും പേഴ്‌സ്വ മക്രാന്തയുടെ ആധിപത്യമള്ള നിത്യഹരിതവനങ്ങൾ കാണപ്പെടുന്നുണ്ട്‌. എന്നാൽ. പാസ്‌കൽ (1988)ന്റെ അഭിപ്രായത്തിൽ ഈ ഇനം സസ്യങ്ങളുടെ സാന്നിധ്യം വിരളമായി മാത്രം കാണപ്പെടുന്ന ഒന്നാണെന്നാണ്‌. മെമി സൈലോൺ അംബലേറ്റം - സിസിജിയം ക്യുമിനി - ആക്‌ടിനോഡെഫ്‌നെ ആംഗസ്റ്റിഫോളിയ എന്നീ സസ്യ ഇനങ്ങൾക്ക്‌ പ്രാമുഖ്യമള്ള മതിരാൻ, മഹാബലേശ്വർ (മഹാരാഷ്‌ട്ര) എന്നിവിടങ്ങളിലെ നിത്യഹരിതവനങ്ങളിൽ ചില സന്ദർഭങ്ങളിൽ പേഴ്‌സിയ മക്രാന്തയുടെ സാന്നിധ്യവും കാണപ്പെടാറുണ്ട്‌.
n വിളമാറ്റി കൃഷിചെയ്യൽ, നീണ്ടുനിൽക്കുന്ന വരൾച്ചാവേളകൾ, എന്നിവയാണ്‌ മഹാരാഷ്‌്‌ട്ര സംസ്ഥാനത്തെ നിത്യഹരിതവനങ്ങളിലെ സസ്യജാലങ്ങൾക്ക്‌ പാടെ മാറ്റം സംഭവിക്കാനുള്ള ഒരു പ്രമഖ കാരണമെന്ന്‌ പാസ്‌കൽ (1988) വിലയിരുത്തുന്നു.
കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ പശ്ചിമഘട്ട നിരകളാണ്‌ ഏറ്റവും കുറഞ്ഞ വീണ്ടെടുക്കൽ ശേഷി പ്രകടിപ്പിക്കുന്നതെന്ന്‌ ഡാനിയേൽസ്‌ ചൂണ്ടിക്കാട്ടുന്നു. മഹാരഷ്‌ട്ര സംസ്ഥാനത്തിലെ L 1 വിഭാഗത്തിൽപ്പെട്ട പശ്ചിമഘട്ടപ്രദേശങ്ങൾ ഇത്തരത്തിലുള്ളവയാണ്‌. ഇവിടങ്ങളിലെ സ്വാഭാവിക നിത്യഹരിത മഴക്കാടുകൾ പൂർണമായും മൊട്ടക്കുന്നുകളായി മാറിയിരിക്കുന്നു. കർണ്ണാടകയിലെ L 2, L 3 വിഭാഗത്തിൽപ്പെട്ട പശ്ചിമഘട്ട പ്രദേശങ്ങളാവട്ടെ, അവയുടെ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. ഷിമോഗ, കുടജാദ്രി മേഖലയിലെ പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിതവനങ്ങൾ വ്യക്തമായും ഇത്തരം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്‌. മികച്ച പരിസ്ഥിതി പരിപാലന രീതികളിലൂടെ ഈ വിഭാഗങ്ങളിലെ സ്വാഭാവിക പരിസ്ഥിതിവീണ്ടെടുക്കുവാനും ഇവയെ ദക്ഷിണ-പശ്ചിമഘട്ട മേഖലകളിലെ പരിസ്ഥിതിക്ക്‌ സമാനമാക്കുവാനും സാധിക്കുന്നതാണ്‌. എന്നാൽ, അലംഭാവപൂർണമായ സമീപനം സ്വീകരിച്ചാൽ ഇത്തരം പ്രദേശങ്ങളിലെ സ്ഥിതി കൂടുതൽ വഷളാവാനും ഇവ L 2 വിഭാഗത്തിലേയോ അഥവാ L 1 വഭാഗത്തിലെ തന്നെയോ പരിസ്ഥിതിക്ക്‌ സമാനമായ സ്ഥിതിയിലേക്ക്‌ ചെന്നെത്തുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു.
L 3 ഭൂപ്രകൃതി വിഭാഗം ഉയർന്ന ബീറ്റാവൈവിധ്യം (ഇക്കോവ്യൂഹങ്ങളുടെ വൈവിധ്യം) പ്രദർശിപ്പിക്കുന്നു. സ്ഥലപരമായി ഏക സ്വഭാവമുള്ള ഈ ഭൂവിഭാഗത്തിൽ, പക്ഷേ, വിവിധ പ്രദേശങ്ങളിലായി ധാരാളം വ്യത്യസ്‌ത സ്വീഷീസുകളെ കണ്ടെത്താനായിട്ടുണ്ട്‌. സ്ഥലത്തിന്റെ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കുവാനുള്ള കഴിവ്‌ കുറഞ്ഞുവരുന്നുവെന്നതിന്റെ ആദ്യ സൂചനയാണിതെന്ന്‌ ഡാനിയേൽസ്‌ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പരിസ്ഥിതിവിലോലതയും ഇത്തരം പ്രദേശങ്ങളുടെ പ്രത്യേകതയാണ്‌. ജൈവവൈവിധ്യത്തിന്‌ നിർണായകമായ സസ്യസമൃദ്ധിയെ സ്വാധീനിക്കുന്നത്‌ പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളല്ല, മറിച്ച്‌ മഴ ലഭ്യത, വരൾച്ചാവേളകളുടെ ദൈർഘ്യം, സ്ഥലത്തിന്റെ പ്രാദേശികമായ പ്രത്യേകതകൾ എന്നിവയാണ്‌. അതുകൊണ്ടുതന്നെ സ്ഥലപരമായ ജൈവവൈവിധ്യം ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഡാനിയേൽസിന്റെ അഭിപ്രായത്തിൽ സ്ഥലപരമായി ഏകസ്വഭാവമുള്ള ഒരു ഭൂവിഭാഗം ഉയർന്ന തലത്തിലുള്ള ബീറ്റാവൈവിധ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, ആ ഭൂവിഭാഗം അങ്ങേയറ്റം പരിസ്ഥിതി പ്രാധാന്യമുള്ളതാണ്‌.




"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3459" എന്ന താളിൽനിന്ന് ശേഖരിച്ചത്