അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 3,722: വരി 3,722:
കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ പശ്ചിമഘട്ട നിരകളാണ്‌ ഏറ്റവും കുറഞ്ഞ വീണ്ടെടുക്കൽ ശേഷി പ്രകടിപ്പിക്കുന്നതെന്ന്‌ ഡാനിയേൽസ്‌ ചൂണ്ടിക്കാട്ടുന്നു. മഹാരഷ്‌ട്ര സംസ്ഥാനത്തിലെ L 1 വിഭാഗത്തിൽപ്പെട്ട പശ്ചിമഘട്ടപ്രദേശങ്ങൾ ഇത്തരത്തിലുള്ളവയാണ്‌. ഇവിടങ്ങളിലെ സ്വാഭാവിക നിത്യഹരിത മഴക്കാടുകൾ പൂർണമായും മൊട്ടക്കുന്നുകളായി മാറിയിരിക്കുന്നു. കർണ്ണാടകയിലെ L 2, L 3 വിഭാഗത്തിൽപ്പെട്ട പശ്ചിമഘട്ട പ്രദേശങ്ങളാവട്ടെ, അവയുടെ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. ഷിമോഗ, കുടജാദ്രി മേഖലയിലെ പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിതവനങ്ങൾ വ്യക്തമായും ഇത്തരം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്‌. മികച്ച പരിസ്ഥിതി പരിപാലന രീതികളിലൂടെ ഈ വിഭാഗങ്ങളിലെ സ്വാഭാവിക പരിസ്ഥിതിവീണ്ടെടുക്കുവാനും ഇവയെ ദക്ഷിണ-പശ്ചിമഘട്ട മേഖലകളിലെ പരിസ്ഥിതിക്ക്‌ സമാനമാക്കുവാനും സാധിക്കുന്നതാണ്‌. എന്നാൽ, അലംഭാവപൂർണമായ സമീപനം സ്വീകരിച്ചാൽ ഇത്തരം പ്രദേശങ്ങളിലെ സ്ഥിതി കൂടുതൽ വഷളാവാനും ഇവ L 2 വിഭാഗത്തിലേയോ അഥവാ L 1 വഭാഗത്തിലെ തന്നെയോ പരിസ്ഥിതിക്ക്‌ സമാനമായ സ്ഥിതിയിലേക്ക്‌ ചെന്നെത്തുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു.

L 3 ഭൂപ്രകൃതി വിഭാഗം ഉയർന്ന ബീറ്റാവൈവിധ്യം (ഇക്കോവ്യൂഹങ്ങളുടെ വൈവിധ്യം) പ്രദർശിപ്പിക്കുന്നു. സ്ഥലപരമായി ഏക സ്വഭാവമുള്ള ഈ ഭൂവിഭാഗത്തിൽ, പക്ഷേ, വിവിധ പ്രദേശങ്ങളിലായി ധാരാളം വ്യത്യസ്‌ത സ്വീഷീസുകളെ കണ്ടെത്താനായിട്ടുണ്ട്‌. സ്ഥലത്തിന്റെ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കുവാനുള്ള കഴിവ്‌ കുറഞ്ഞുവരുന്നുവെന്നതിന്റെ ആദ്യ സൂചനയാണിതെന്ന്‌ ഡാനിയേൽസ്‌ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പരിസ്ഥിതിവിലോലതയും ഇത്തരം പ്രദേശങ്ങളുടെ പ്രത്യേകതയാണ്‌. ജൈവവൈവിധ്യത്തിന്‌ നിർണായകമായ സസ്യസമൃദ്ധിയെ സ്വാധീനിക്കുന്നത്‌ പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളല്ല, മറിച്ച്‌ മഴ ലഭ്യത, വരൾച്ചാവേളകളുടെ ദൈർഘ്യം, സ്ഥലത്തിന്റെ പ്രാദേശികമായ പ്രത്യേകതകൾ എന്നിവയാണ്‌. അതുകൊണ്ടുതന്നെ സ്ഥലപരമായ ജൈവവൈവിധ്യം ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഡാനിയേൽസിന്റെ അഭിപ്രായത്തിൽ സ്ഥലപരമായി ഏകസ്വഭാവമുള്ള ഒരു ഭൂവിഭാഗം ഉയർന്ന തലത്തിലുള്ള ബീറ്റാവൈവിധ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, ആ ഭൂവിഭാഗം അങ്ങേയറ്റം പരിസ്ഥിതി പ്രാധാന്യമുള്ളതാണ്‌.

മനുഷ്യൻ തന്റെ പണിയായുധങ്ങൾകൊണ്ടും ആസൂത്രിതവും സ്വാർഥപരവുമായ പ്രവൃത്തികൾകൊണ്ടും പ്രകൃതിയെ നിരന്തരം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ലക്ഷോപലക്ഷം വർഷങ്ങൾകൊണ്ട്‌ പശ്ചിമഘട്ടങ്ങളിൽ രൂപമെടുത്ത സവിശേഷ പരിസ്ഥിതിയേയും മനുഷ്യൻ വെറുതെ വിടുന്നില്ല. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ കരഗതമായതോടെ കാടുവെട്ടിത്തെളിയിച്ച്‌ കൃഷിയിറക്കാനും ആരംഭിച്ചു. മനുഷ്യന്റെ ഇത്തരം പ്രവൃത്തികൾ നശീകരണാത്മകമാണെങ്കിൽകൂടി മനഃപൂർവമായ പ്രകൃതിസംരക്ഷണമാർഗങ്ങൾ കൈകൊള്ളുന്ന ഒരേ ഒരു ജീവിവർഗവും മനുഷ്യർതന്നെയാണ്‌. താഴെ കൊടുത്തിരിക്കുന്ന പശ്ചിമഘട്ടനിരകളുടെ പടിപടിയായ ചരിത്രം വെളിപ്പെടുത്തുന്നു.
പട്ടിക 2 : പശ്ചിമഘട്ടത്തിന്റെ ചരിത്രം - ഒരു പൊതു അവലോകനം
ക്രമ
നമ്പർ
കാലഘട്ടം
സുപ്രധാന
സാമൂഹ്യമായ മാറ്റം
വനവിനിയോഗം
സംരക്ഷണ നടപടികൾ
1.
2
3
4
5
6
7
8
9
10
ബി.സി 1000 ന്‌
മുമ്പ്‌
ബിസി 1000
മുതൽ ബിസി
300 വരെ
ബിസി 300 മുതൽ എഡി
300 വരെ
300 എഡി മുതൽ 1500 എഡി വരെ
1500 എഡി മുതൽ 1800 എഡി വരെ
1800 എഡി മുതൽ
1860 എഡി വരെ
നായാട്ടും
മത്സ്യബന്ധനവും
നദീതീരങ്ങളിലെ
കാർഷികവൃത്തി
പുരോഗമിക്കുന്നു
സമുദ്രാനന്തര
വ്യാപാരം പുരോഗ
മിക്കുന്നു
ജാതിവ്യവസ്ഥ ഉടലെടുക്കുന്നു, സംസ്ഥാനങ്ങൾ രൂപംകൊള്ളുന്നു.
യൂറോപ്യൻ കോളനിവാഴ്‌ചയുടെ സ്വാധീനം ദൃശ്യമാകുന്നു
ബ്രിട്ടീഷ്‌ ഭരണത്തിന്‌ കീഴിൽ പരമ്പരാഗത സാമൂഹ്യവ്യവസ്ഥകൾ തകരുന്നു
ജൈവവിഭവങ്ങൾ
ശേഖരിക്കൽ
നദീതടങ്ങൾ
കൃഷിക്കുപയുക്ത
മാക്കുന്നു
കുരുമുളക്‌, ഏലം
തുടങ്ങി സുഗന്ധദ്രവ്യങ്ങളുടെയും മറ്റ്‌ പ്രകൃതിവിഭവങ്ങളുടെയും വ്യാപാരം പുരോഗമിക്കുന്നു
സുഗന്ധദ്രവ്യങ്ങൾ സംഭരിക്കുന്നു, നദീതടങ്ങളിൽ സുഗന്ധദ്രവ്യതോട്ടങ്ങൾ പുരോഗമിക്കുന്നു.
സുഗന്ധദ്രവ്യ ങ്ങളുടെ വ്യാപാരം വർധിക്കുന്നു. കപ്പൽ നിർമാണത്തിനു വേണ്ടി തടി കൂടുതൽ ആവശ്യമായി വരുന്നു
സ്വാഭാവിക തേക്ക്‌ തുടങ്ങിയവയുടെ അനിയന്ത്രിത ഉപയോഗം
വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും,
വിശുദ്ധജീവി വർഗങ്ങളുടെയും സംരക്ഷണം
വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും,
വിശുദ്ധജീവി വർഗങ്ങളുടെയും സംരക്ഷണം
വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും,
വിശുദ്ധജീവി വർഗങ്ങളുടെയും സംരക്ഷണം
വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും,
വിശുദ്ധജീവി വർഗങ്ങളുടെയും സംരക്ഷണം.
പ്രകൃതിവിഭവങ്ങളുടെ ഉപയോഗം നിയന്ത്രണവിധേയമാക്കുന്നു
പ്രകൃതിവിഭവങ്ങളുടെ ഉപയോഗം നിയന്ത്രണവിധേയമാക്കുന്നു. വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും, വിശുദ്ധജീവി വർഗങ്ങളുടെയും സംരക്ഷണം തുടരുന്നു.
പ്രകൃതിവിഭവങ്ങളുടെ ഉപയോഗം നയന്ത്രണവിധേയമാക്കുന്നു.വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും, വിശുദ്ധജീവി വർഗങ്ങളുടെയും സംരക്ഷണം കുറയുന്നു.
പ്രകൃതി വിഭവങ്ങൾ ധാരാളം നശിപ്പിക്കപ്പെടുകകൂടി ചെയ്യുന്നു.
1860 എഡി മുതൽ 1947 എഡി വരെ
947 എഡി മുതൽ 1960 എഡി വരെ
1960 എഡി മുതൽ 1980 എഡി വരെ
1980 മുതൽ ഇന്ന്‌ വരെ
ബ്രിട്ടീഷ്‌ ഭരണം തുടരുന്നു; ഭൂപ്രഭുക്കളും ഉദ്യോഗസ്ഥ മേധാവിത്വം മേൽക്കോയ്‌മ നേടുന്നു
സ്വതന്ത്ര ഇന്ത്യയിൽ പരമ്പരാഗതമായ സാമൂഹ്യ മേൽക്കോയ്‌മ തകരുന്നു. വാണിജ്യവും വ്യവസായവും മേൽക്കൈ നേടുന്നു
വനവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായം ഇടിയുന്നു
വികസന പ്രക്രിയകളിലെ വൈരുധ്യം പ്രകടമാവുന്നു
വിളമാറി കൃഷി ചെയ്യലിന്‌ നിരോധനം; വനഭൂമി ഗവൺമെന്റ്‌ ഏറ്റെടുക്കുന്നു; വൻതോതിൽ തേക്ക്‌തോട്ടങ്ങൾ വച്ച്‌ പിടിപ്പിക്കുന്നു
കൃഷിക്കും, നദീതടപദ്ധതികൾക്കും വേണ്ടിയുള്ള ഭൂവിനിയോഗം; വനവിഭവവ്യവസായത്തിലും വ്യാപാരത്തിലും വന്ന ദ്രുതപുരോഗതി
വനവിഭവങ്ങളുടെ ലഭ്യത കുറവ്‌ പ്രകടമാവുന്നു. യൂക്കാലിപ്‌റ്റ്‌സ്‌ തോട്ടങ്ങൾ വ്യാപകമാവുന്നു. നദീജലപദ്ധതികൾ വൻതോതിൽ പുരോഗമിക്കുന്നു
സ്വാഭാവികവനങ്ങൾ അപ്പാടെ വെട്ടിത്തെളിക്കുന്നതും, തിരഞ്ഞ്‌പിടിച്ചുള്ള മരംമുറിയും മന്ദഗതിയിലാവുന്നു.
ജലസ്രോതസ്സുകളും ഭൂനിലവും സ്വകാര്യവൽക്കരണം നേരിടുന്നു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച്‌ വൻതോതിൽ തർക്കങ്ങൾ ഉടലെടുക്കുന്നു
വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും, വിശുദ്ധജീവി വർഗങ്ങളുടെയും സംരക്ഷണം പരിമിതമാകുന്നു. പ്രകൃതി വിഭവങ്ങൾ ധാരാളം നശിപ്പിക്കപ്പെടുകകൂടി ചെയ്യുന്നു.
വന്യമൃഗസംരക്ഷണകേന്ദ്രങ്ങളും ദേശീയ ഉദ്യാനങ്ങളും സ്ഥാപിതമാവുന്നു.
വിശുദ്ധവനങ്ങളും, കാവുകളും വ്യാവസായിക ആവശ്യങ്ങൾക്കുവേണ്ടി, വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കൂടുതൽ കൂടുതൽ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളും ദേശീയ ഉദ്യാനങ്ങളും സ്ഥാപിതമാകുന്നു.
വന്യമൃഗസംരക്ഷണകേന്ദ്രങ്ങളും ദേശീയ ഉദ്യാനങ്ങളും സംരക്ഷിത ജൈവമണ്ഡലത്തിൽ ഉൾപ്പെടുത്തുന്നു. കൂടാതെ പരിസ്ഥിതിലോല മേഖലകൾക്ക്‌ കൂടുതൽ പ്രാധാന്യം നൽകുന്നു.
ബ്രിട്ടീഷ്‌ അധിനിവേശ കാലത്തും പിന്നീട്‌ സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലും വികസനത്തിന്റെ പേരിൽ മനുഷ്യന്റെ ഇടപെടലുകളുടെ ആക്കവും തോതും വർധിച്ചുകൊണ്ടേയിരിക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഉത്തരഭാഗങ്ങളിൽ ഉണ്ടായ അതിന്റെ വികസനപ്രക്രിയകൾ ഇക്കാര്യത്തിന്‌ സാക്ഷ്യം നൽകുന്നു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബെ നഗരവുമായുള്ള അടുപ്പം കൊണ്ടാണ്‌ ഇത്രമേൽ മാനുഷിക ഇടപെടലുകൾ ഉണ്ടായതെന്ന്‌ ശ്രീ. വിജയ്‌ പരഞ്ച്‌പൈ (2011) പശ്ചിമഘട്ട ആവാസ വ്യവസ്ഥാപഠനസമിതി റിപ്പോർട്ടിനുവേണ്ടി തയ്യാറാക്കിയ പ്രത്യേക ലേഖനത്തിൽ ഊന്നിപ്പറയുന്നു. ശ്രീ. പരഞ്ച്‌പൈയുടെ (2011) അഭിപ്രായത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്തരഭാഗങ്ങളിൽ മുമ്പുണ്ടിട്ടില്ലാത്ത വിധം ദ്രുതഗതിയിൽ ഉണ്ടായ വികസനങ്ങൾക്ക്‌ ആസ്‌പദമായത്‌ 3 കാര്യങ്ങളാണ്‌:
1) റെയിൽവേയുടെ നിർമാണം
2) റോഡുകളുടെ വികസനം
3) അണക്കെട്ടുകളുടെ നിർമാണം
മുംബെ-താനെ, നാസിക്‌, പൂണെ എന്നീ വൻ നഗരങ്ങളിലെ വ്യവസായസംരംഭങ്ങൾക്കാവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ സംഭരണം, ചൂഷണം, കയ്യടക്കൽ എന്നിവയ്‌ക്ക്‌ യഥാർഥത്തിൽ വഴി തുറന്നതും മേൽപറഞ്ഞ മൂന്ന്‌ സംഗതികളാണ്‌. ഈ സ്ഥിതി ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. 1863 ൽ പൂണെ വരെ ആദ്യത്തെ റെയിൽപാത നിർവഹിക്കപ്പെട്ടു. തുടർന്ന്‌, 1865ൽ മുംബെ മുതൽ ഇഗത്‌പുരി വരെ രണ്ടാമത്തെ റെയിൽപാത നിലവിൽ വന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിപണികളിലെ അനന്തസാധ്യതകളിലേക്ക്‌ ഉൾനാടുകളിൽനിന്നുള്ള കാർഷികോൽപ്പന്നങ്ങളും വനവിഭവങ്ങളും സുഗമമായി കൊണ്ടുചെന്നെത്തിക്കുന്നതിന്‌ അങ്ങേയറ്റം ഉപകരിച്ചു എന്നതാണ്‌ റെയിൽപാത നിർവഹിച്ചുകൊണ്ടുള്ള പ്രധാന നേട്ടം. തടി മുതലായ വനവിഭവങ്ങൾ റെയിൽപാത വഴി പശ്ചിമഘട്ട വനപ്രദേശങ്ങളിൽനിന്നും രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേർന്നു. റെയിൽപാതയുടെ വരവോടെ ലോണാവാല, ഖണ്ഡല, മതിരാൻ മലയോര പട്ടണങ്ങൾ അതിവേഗം വികസിച്ചു. എന്നാൽ, ഉത്തര പശ്ചിമഘട്ടപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ ഏറ്റവും കൂടിയ വിസ്‌തൃതിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചത്‌ അണക്കെട്ടുകളുടെ നിർമാണമാണ്‌. ബ്രിട്ടീഷുകാരുടെ കാലത്താണ്‌ അണക്കെട്ടുകൾ നിർമിക്കാനാരംഭിച്ചത്‌. 1860ൽ മുംബെയിലെ വിഹാർ എന്ന സ്ഥലത്തായിരുന്നു ഉത്തരപശ്ചിമഘട്ടത്തിലെ ആദ്യത്തെ അണക്കെട്ട്‌ പണിതത്‌. തുടർന്ന്‌, 1947 വരെ ഉത്തര-പശ്ചിമഘട്ടത്തിൽ മാത്രം 20 അണക്കെട്ടുകൾ പണി പൂർത്തീകരിച്ചു. 1947ന്‌ ശേഷവും ഇത്‌ തുടർന്നുകൊണ്ടിരിക്കുന്നു. 2009 ആയപ്പോൾ നിർമാണത്തിലിരിക്കുന്നവയടക്കം ആകെ അണക്കെട്ടുകളുടെ എണ്ണം 1821 ആയി ഉയർന്നു. ഇതിൽതന്നെ, ഏകദേശം 200-ഓളം വലിയ അണക്കെട്ടുകൾ ഉത്തര പശ്ചിമഘട്ട പ്രദേശങ്ങളിലാണ്‌. വൻകിട അണക്കെട്ടുകളെപ്പറ്റിയുള്ള ദേശീയ റജിസ്റ്ററിൽ (2009)നിന്ന്‌ ലഭിച്ച 165 ഡാമുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.
പട്ടിക 3 : വടക്കൻ പശ്ചിമഘട്ടത്തിലെ ഡാമുകൾ
മലൻഗാവോൺ കായൻകണ്ട ചാവ്‌ടി ബുരായ്‌
ഓസാർഖേഡ്‌ ലടിപാഡ ജംഖേഡി
ചനക്‌പൂർ ഡാം
വാഖഡ്‌ പുനെഗാവോൺ കരൺജ്‌വാൻ
ഗംഗാപൂർ പാൽഖേഡ്‌ അളന്ദി (നാസിക്‌)
കട്‌വ മക്‌നെ ഡർണ
ഭന്താർദാര വാൽഡേവി അപ്പർ പൈടർണ
വടജ്‌ പിംപാൽഗാവോൺജോഗ്‌ യേഡ്‌ഗാവോൺ
തൊക്കൽവാടി ഡിംഭെ ചസ്‌കാമേൻ
വൽവാൻ ഭാമ-അസ്‌ഖത്‌ ഉക്‌സാൻ
മുൽഷി ശിവവാത പാവന
പൻഷേറ്റ്‌ ടെംഘാർ ഖഡക്‌വാസ്‌ല
ഭട്‌ഗർ വരസ്‌ഗവോൺ ഗൻജ്‌വാനി
നീര-ദിയോഖർ മൽഹാർ സാഗർ വീർ ഡാം
ഉർമോടി ദോം ബാൽക്കാനി കാൻഹർ
മോർനാ ഡാം നേർ ഡാം കൊയ്‌ന
കാസരി ചണ്ടോലി കട്‌വി
തുൾഷി (കോൽഹാപൂർ) കുംഭി പോംബെയർ
കലമ്മാവാടി കുർലി രാധാനഗരി
ഛിത്രി പട്‌ഗാവോൺ ചിക്കോത്ര
രകാസ്‌കോപ്പ്‌ ജൻഗംഹട്ടി തില്ലാരി
ഗോണ്ടൂർ ഡാം അൻജുന മുക്തി ഡാം
ഖുൽടെ പുർമേപേഡ ജാംഫൽ
കനോലി ഘൺഡ്‌ലേ കോത്താരി
നൻഡ്ര ദേവ്‌ഭാനേ ബർസാത്‌
മോട്ടിനല്ല രൺഗൗലി ആജ്ഞലി
നവാത്ത ചൗഗാവോൺ ലാം ഖാനി
ഹട്ടി
വീർഖേൽ ഹരൺബാരി
ബർദാഖ വർഷി മർകണ്ഡ്‌ പിംപ്രി
പൻസാര ഒട്ടൂർ ഭേഗു
കാക്‌നി മൽഗവോൺ കരൻജ്‌വാൻ
കബ്രിയ ഖടക്‌ ഖിരാഡ്‌ സദഗവോൺലഡാച്ചി
അൻജ്‌നേരി ജംലേവാണി നൈക്‌വാഡി
ബോർദായ്‌ വാറ്റ്‌ ലോവർ പൻസാര രാഹുഡ്‌
ഭടേൻ തലേഗവോൺട്രംബക്‌ വൽഡേവി
രാമേശ്വർ ലോവർ തപി ടിൻഗാൽവാഡി
ദനോലി മഹിരാവാണി ഷെൻവാഡ്‌
ഖാരിയ ഘുടിഘട്ട്‌ അലൻഡി (നാസിക്‌) യെനെരെ
കവാത്‌സാർ അലവാൻഡി പരുൻഡെ
ഷിവാൻ തലോഷി അനെപെംഡാര
അംബോലി ഉട്‌ചിൽ അംബിഖാൻ
കോൺ വഡജ്‌ ബോറി
ഖഖേര ങക ബല്ലാൽവാഡി ബേലപൂർ
ഖേഡ്‌ (ഇഗത്‌പുരി) ലഹരേകസാരി ജാധവ്‌വാഡി
ചിലേവാഡി കേലേവാഡി ഭുഗവോൺ
രഞ്‌ജിവാഡി അംബിഡുമാല വലേൻ
വാഘ്‌ദര (ഓട്ടൂർ) അൻഡ്ര ഡാം മാർനെവാഡി
മണിക്‌ദോഹ്‌ റിഹേ ഗഡ്ഡ്‌വേൻ
അംബിഖാൽസ പിംപോലി ബോർഗാവോൺ
സാകുർ ലവാർഡെ മൻഡാവേ
ഗോഹെ കമ്പോലി ഭോസ്‌
മുൽഷി ഓൺമുള അൻഡുർ ഹഡാഷി
ചിഞ്ച്‌ വാഡ്‌ കെരേഗവോൺ ഹോടകി
ഷേറി ഗോവപുർ ഹാഡ്‌ഷി-2
ധർഡേഡിഗാർ നിംമ്‌ഗാവോൻ
എക്‌രുഖ്‌ മൽഗവോൺ
ഫെബ്രുവരി 20 വരെ അവലംബം : പരിഞ്ച്‌പൈ, 2011
അണക്കെട്ടുകളുടെ നിർമാണത്തോടനുബന്ധിച്ച്‌ സാധാരണ ഗതിയിൽ റോഡുകളുടെ നിർമാണവും നടത്തപ്പെടുന്നു. ഇതുവഴി, പശ്ചിമഘട്ട പ്രദേശങ്ങളിലെ വിദൂര മേഖലകൾ പട്ടണങ്ങളുമായി ബന്ധം സ്ഥാപിക്കാനിടയുവുന്നു. തൻനിമിത്തം, പശ്ചിമഘട്ടപ്രദേശങ്ങളിലെ കന്യാവനങ്ങൾ കൂടുതൽ കൂടുതൽ ചൂഷണവിധേയമാക്കപ്പെടുന്നു. പൊതു ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളുടെ വികസനത്തിനുള്ള പേരിലും നിർമിക്കപ്പെടുന്ന ഈ പാതകൾ പലപ്പോഴും വനമേഖലകളെ തലങ്ങും വിലങ്ങും വിഭജിക്കുകയും അതിലൂടെ വനനശീകരണത്തിനുതന്നെ ആക്കം കൂട്ടുകയും ചെയ്യുന്നു.
സഹ്യാദ്രിയുടെ പ്രത്യേക ഭൂപ്രകൃതിമൂലം തൽപ്രദേശങ്ങളിൽ കുറഞ്ഞ വിലയ്‌ക്ക്‌ ഭൂമി വാങ്ങി പുതിയ പുതിയ വ്യാവസായിക ഉദ്യാനങ്ങൾ സ്ഥാപിക്കുന്നതായി പരഞ്ച്‌പൈ ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്‌ട്ര വ്യവസായ വികസന കോർപ്പറേഷന്റെ വെബ്‌സൈറ്റ്‌ വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌, വടക്കൻ പശ്ചിമഘട്ടത്തിൽ ഹെക്‌ടറുകളോളം വിസ്‌തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന വ്യാവസായിക ഉദ്യാനങ്ങളിൽ 30ലേറെ പ്രത്യേക സുരക്ഷ അർഹിക്കുന്ന പരിസ്ഥിതി മേഖലകൾ ഉണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യാവസായിക ഉദ്യാനങ്ങളുടെ നിർമാണ ഘട്ടത്തിലും നിർമാണ ശേഷവുമാണ്‌ പരിസ്ഥിതിക്ക്‌ വൻ ആഘാതങ്ങൾ നേരിടേണ്ടി വരിക; ആവാസ വ്യവസ്ഥ എത്രത്തോളം വിസ്‌തൃതമാണോ അത്രത്തോളം കനത്തതായിരിക്കും അതിന്‌ താങ്ങേണ്ടിവരുന്ന പാരിസ്ഥിതിക ആഘാതം എന്നും പരഞ്ച്‌പൈ കൂട്ടിച്ചേർക്കുന്നു (പേജ്‌ 18).
ആംബിവാലി, ലവാഡ പദ്ധതികളെപ്പറ്റിയും ഇവ ഉയർത്തുന്ന പാരിസ്ഥിതിക-സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റിയും പരഞ്ച്‌പൈ പരാമർശിക്കുന്നുണ്ട്‌. ഇത്തരം പദ്ധതികൾ ഉയർത്തുന്ന ചില നയപരമായ പ്രശ്‌നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു (പേജ്‌ 23).
മ) പൊതുജനങ്ങളിൽ നിന്ന്‌ മിച്ചഭൂമി വാങ്ങാൻ സംസ്ഥാന ഗവൺമെന്റിനെ അധികാരപ്പെടുത്തിയിട്ടുണ്ടോ? ഈ മിച്ചഭൂമി സ്വകാര്യ ലക്ഷ്യങ്ങൾക്കു വേണ്ടി വിൽക്കുവാനോ പണയപ്പെടുത്തുവാനോ സാധിക്കുമോ?

യ) തദ്ദേശവാസികളെ കൂട്ടത്തോടെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്ന തരത്തിൽ തികച്ചും സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുള്ള ചെറുപട്ടണങ്ങൾ നിർമിക്കുവാൻ പൊതു സ്ഥലങ്ങൾ സ്വകാര്യ സംരംഭകർക്ക്‌ വിൽക്കുന്നത്‌ സാമൂഹിക നന്മ എന്ന ഗണത്തിൽപെടുത്തി ന്യായീകരിക്കാനാവുമോ?
ര) നഗരവികസനം, മലയോര സുഖവാസ കേന്ദ്രങ്ങൾ, റിസോർടുകൾ എന്നിവയുടെ വികസനത്തിനു വേണ്ടി സഹ്യാദ്രിയിലെ കന്യാവനങ്ങളും നദികളുടെ നീർമറി പ്രദേശങ്ങളും വിട്ടുനൽകാനാവുമോ?
റ) ഇത്തരം അതിദ്രുതവും കഠോരവുമായ വികസന പ്രക്രിയകൾ മൂലമുള്ള പാരിസ്ഥിതിക ആഘാതം മറികടക്കുവാൻ വേണ്ടത്ര വീണ്ടെടുക്കൽ ശേഷി സഹ്യാദ്രിമേഖലകൾക്കുണ്ടോ?
പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിനാശകാരികൾ മനുഷ്യരാണ്‌ എന്നു തന്നെയല്ല, മനഃപൂർവമായ ആസൂത്രണത്തോടെ പ്രകൃതിയെ നശിപ്പിക്കുന്ന ഭൂമിയിലെ ഒരേയൊരു ജന്തുവിഭാഗവും മനുഷ്യർതന്നെയാണ്‌. പശ്ചിമഘട്ടങ്ങളുടെ സവിശേഷ ആവാസവ്യവസ്ഥയുടെ തൽസ്ഥിതി അവലോകനം ചെയ്യുവാനും ഇവയ്‌ക്ക്‌ ആഘാതമേൽക്കാത്തവിധത്തിൽ പരിസ്ഥിതി സൗഹാർദപരവും സാമൂഹികാംഗീകാരവുമുള്ള സുസ്ഥിരവികസനപദ്ധതികൾ നിർദേശിക്കുവാനുമാണ്‌ പശ്ചിമഘട്ട ആവാസവ്യവസ്ഥാ വിദ്‌ഗ്‌ധപഠനസമിതി രൂപവൽക്കരിച്ചത്‌. പശ്ചിമഘട്ടങ്ങളുടെ ആവാസവ്യവസ്ഥാപരമായ തൽസ്ഥിതിയെപ്പറ്റി പാനലിന്റെ വിലയിരുത്തൽ താഴെ ചേർക്കുന്നു.
പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ തൽസ്ഥിതി വിലയിരുത്തൽ
പശ്ചിമഘട്ടങ്ങളുൾപ്പെടെ ഇന്ത്യയിൽ എങ്ങുമുള്ള പരിസ്ഥിതി വിലോല മേഖലകളെ തിരിച്ചറിയാൻ ആധാരമാക്കിയിട്ടുള്ളത്‌ പ്രണാബ്‌സെൻ കമ്മിറ്റി റിപ്പോർട്ടാണ്‌. ?ഭാരതത്തിലെ പരിസ്ഥിതി വിലോല മേഖലകളെ വേർതിരിച്ചറിയുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള അടിസ്ഥാന വിവരങ്ങൾ? എന്നതിനെ ആധാരമാക്കിയാണ്‌ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ 2000 സപ്‌തംബറിൽ ആണ്‌ പ്രണാബ്‌സെൻ റിപ്പോർട്ട്‌ തയ്യാറാക്കി സമർപ്പിക്കപ്പെട്ടത്‌. പ്രസ്‌തുത കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ ഇവയാണ്‌:
1) ഇന്ത്യയിലെ ഭൗമ-ജൈവ മേഖലകളെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ ശേഖരി ക്കാനോ സംഭരിക്കാനോ ആവശ്യമായ സമഗ്ര പദ്ധതികൾ ഇല്ല. ഇത്തരം പ്രദേശങ്ങളുടെ പരിസ്ഥിതിപരമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ട്‌ ചിട്ടയായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടതുണ്ട്‌.
2) പരിസ്ഥിതിശാസ്‌ത്രം, വന്യജീവിശാസ്‌ത്രം മുതലായ മേഖലകളിൽ വൈദഗ്‌ധ്യമുള്ളവർ തുലോം പരിമിതമാണ്‌. ഇത്തരം ശാസ്‌ത്രശാഖകളിൽ പ്രാവീണ്യമുള്ളവരെ വാർത്തെടുക്കുവാൻ ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻകൈ എടുക്കേണ്ടതുണ്ട്‌.
3) ഗവൺമെന്റ്‌ ഏജൻസികൾ, സർവകലാശാലകൾ, ഗവൺമന്റ്‌ ഇതര സംഘടനകൾ, വ്യക്തികൾ, തദ്ദേശവാസികൾ എന്നിവരുൾപ്പെട്ട ഒരു സമഗ്ര നിരീക്ഷണ സംവിധാനവും പ്രവർത്തന ശൃംഖലയും അടിയന്തിരമായി രൂപീകരിച്ച്‌ പ്രവർത്തനമാരംഭിക്കേണ്ടതുണ്ട്‌.
4) അടിയന്തിരഘട്ടങ്ങളിൽ ഒരു പ്രത്യേക ദൗത്യമെന്ന നിലയിൽ മേൽപറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കേണ്ടതാണ്‌.
പ്രാഥമിക മാനദണ്ഡങ്ങൾ
താഴെ പറയുന്ന അടിസ്ഥാന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലുമുള്ള സ്ഥലങ്ങൾ/പ്രദേശങ്ങൾ നിരുപാധികം സംരക്ഷിക്കപ്പെട്ടവയാണ്‌ എന്നാണ്‌ പ്രണാബ്‌ സെൻ കമ്മിറ്റി ശുപാർശ.
സ്‌പീഷീസ്‌തലത്തിൽ
1) തദ്ദേശീയത (ലിറലാശാെ)
2) വിരളത (ൃമൃശ്യേ)
3) വംശനാശം സംഭവിച്ച വർഗങ്ങൾ
4) നാടൻ ഇനങ്ങളുടെ യഥാർഥ പ്രഭവകേന്ദ്രങ്ങൾ
ആവാസവ്യവസ്ഥാതലത്തിൽ
5) വന്യജീവി-ഇടനാഴി
6) സവിശേഷ ആവാസവ്യവസ്ഥകൾ
7) പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട സവിശേഷ ഇനങ്ങൾ
8) നൈസർഗിക പുനരുജ്ജീവനശേഷി വളരെ കുറവുള്ള സ്ഥലങ്ങൾ
9) കാവുകൾ
10) സീമാവനങ്ങൾ
ഭൗമസ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ
11) അധിവാസമില്ലാത്ത സമുദ്രദ്വീപുകൾ
12) കുത്തനെയുള്ള ചരിവുകൾ
13) നദികളുടെ ഉൽഭവസ്ഥാനം
മേൽപറഞ്ഞ ഓരോ അടിസ്ഥാന ഘടകത്തിനും പ്രണാബ്‌സെൻ കമ്മിറ്റി റിപ്പോർട്ടിൽ (ങഛഋഎ 2000) ?നിർവചനങ്ങളും? ?കാണപ്പെടുന്ന മേഖലകളും? നൽകിയിരിക്കുന്നു.
തദ്ദേശീയത/സ്ഥലതൽപരത (ഋിറലാശാെ)

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3460" എന്ന താളിൽനിന്ന് ശേഖരിച്ചത്