അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 4,078: വരി 4,078:
മേൽപറഞ്ഞ ഓരോ അടിസ്ഥാന ഘടകത്തിനും പ്രണാബ്‌സെൻ കമ്മിറ്റി റിപ്പോർട്ടിൽ (ങഛഋഎ 2000) ?നിർവചനങ്ങളും? ?കാണപ്പെടുന്ന മേഖലകളും? നൽകിയിരിക്കുന്നു.
മേൽപറഞ്ഞ ഓരോ അടിസ്ഥാന ഘടകത്തിനും പ്രണാബ്‌സെൻ കമ്മിറ്റി റിപ്പോർട്ടിൽ (ങഛഋഎ 2000) ?നിർവചനങ്ങളും? ?കാണപ്പെടുന്ന മേഖലകളും? നൽകിയിരിക്കുന്നു.
തദ്ദേശീയത/സ്ഥലതൽപരത (ഋിറലാശാെ)
തദ്ദേശീയത/സ്ഥലതൽപരത (ഋിറലാശാെ)
നിർവചനം:
എതെങ്കിലുമൊരു ജീവി വിഭാഗം ഒരു പ്രത്യേക ഭൗമ മേഖലയിൽ മാത്രം കാണപ്പെടുകയും ലോകത്ത്‌ മറ്റൊരിടത്തും കാണപ്പെടാത്തതുമായ അവസ്ഥ.
മേഖല :
സ്ഥലതൽപരത പ്രകടിപ്പിക്കുന്ന പ്രത്യേക ജൈവവിഭാഗം കാണപ്പെടുന്ന മേഖല. അതിന്റെ എല്ലാ തനിമയോടും കൂടെ സംരക്ഷിക്കപ്പെടേണ്ടതാണ്‌. ഇത്തരം മേഖലകളെ വേർതിരിക്കുമ്പോൾ അവയുടെ ജൈവ സാന്ദ്രത, നിവാസകേന്ദ്രത്തിന്റെ മെച്ചം, ചൂഷണനിലവാരം, പുതുതായി വന്നുചേർന്ന ജീവിവർഗങ്ങൾ, രോഗവാഹകർ, മാൽസര്യം, പരാദങ്ങൾ, മലിനീകരണകാരികൾ എന്നിവ എല്ലാം കണക്കിലെടുക്കേണ്ടതാണ്‌.
പശ്ചിമഘട്ടത്തിലെ സ്ഥിതി
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 1500 സ്‌പീഷിസിലേറെ പുഷ്‌പിതസസ്യങ്ങളും ചുരുങ്ങിയ പക്ഷം 500-ഓളം തദ്ദേശീയ മത്സ്യങ്ങളും, ഉഭയജീവികൾ, ഇഴജന്തുക്കൾ, പക്ഷികൾ, സസ്‌തനികൾ എന്നിവയുമുണ്ട്‌. ഇത്തരത്തിൽ പശ്ചിമഘട്ടപ്രദേശങ്ങളോടുമാത്രം പ്രത്യേക സ്ഥലപ്രതിപത്തി കാണിക്കുന്ന അകശേരികകളും ഫംഗസുകളും വേണ്ടത്ര ഉണ്ടെങ്കിലും ഇവയെപ്പറ്റി വളരെ ചെറിയ തോതിലുള്ള പരിജ്ഞാനമേ ഉള്ളു. ഉദാഹരണത്തിന്‌ ഡ്രാഗൺ ഫ്‌ളൈ എന്ന ഒരു ഇനം പ്രാണിവർഗം ഒഴികെ പശ്ചിമഘട്ടത്തിലെ ഒട്ടുമിക്ക ജലപ്രാണികളെയുംപ്പറ്റിയുള്ള പരിജ്ഞാനം ഇപ്പോഴും പരിമിതമാണ്‌. പശ്ചിമഘട്ട പ്രദേശങ്ങളിൽ ഒട്ടുമിക്ക ഇടങ്ങളിലും ഇത്തരം ജീവികളെ കാണാം. ചിലയിനം കാട്ടുചേനകൾ, പശ്ചിമഘട്ടത്തിലെ മനുഷ്യാധിവാസമുള്ള സ്ഥലങ്ങളിൽ പോലും കാണാം. ഇത്തരത്തിൽ ദേശതൽപരത പ്രകടിപ്പിക്കുന്ന ഒട്ടേറെ സസ്യ-ജന്തു വർഗങ്ങൾ കാണപ്പെടുന്ന ഇടമായതിനാൽ പശ്ചിമഘട്ടപ്രദേശങ്ങൾ അവയുടെ തനിമയോടെ തന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ നിസ്സംശയം പറയാം.
പ്രണാബ്‌സെൻ കമ്മിറ്റി ശുപാർശചെയ്‌ത പ്രകാരമുള്ള സ്ഥിതിവിവരക്കണക്കുകൾ ഏകോപിപ്പിക്കുവാനുള്ള ശ്രമങ്ങളൊന്നും 2000 മുതൽ സ്വീകരിച്ചിട്ടില്ല. അതിനാൽ അത്തരം സ്ഥിതിവിവരക്കണക്കുകൾ ഏകോപിപ്പിക്കുക എന്ന ശ്രമം പശ്ചിമഘട്ട ആവാസവ്യവസ്ഥാ വിദഗ്‌ധസമിതി പാനൽ തുടങ്ങിവയ്‌ക്കേണ്ടതുണ്ടായിരുന്നു. താഴെ പറയുന്ന പ്രസക്ത വിവരങ്ങൾ ശേഖരിക്കുവാൻ സമിതിക്ക്‌ കഴിഞ്ഞു:
1. സ്ഥലതൽപരത പ്രകടിപ്പിക്കുന്ന സസ്യങ്ങൾ: അത്തരം സസ്യസ്‌പീഷീസുകളുടെ എണ്ണം
2. സ്ഥലതൽപരത പ്രകടിപ്പിക്കുന്ന കശേരുകികൾ (ഢലൃലേയൃമലേ)െ
3. സ്ഥലതൽപരത പ്രകടിപ്പിക്കുന്ന ഒഡോണേറ്റ വിഭാഗത്തിൽപെട്ട ജീവികൾ.
പശ്ചിമഘട്ടപ്രദേശങ്ങളുടെ പരിസ്ഥിതി വിലോലത വിലയിരുത്തേണ്ടതു സംബന്ധിച്ചാണെങ്കിൽ മേൽപറഞ്ഞ വിവരങ്ങൾ തീർച്ചയായും അപൂർണമാണ്‌ എന്ന്‌ വിദഗ്‌ധ സമിതി മനസ്സിലാക്കുന്നു.
വംശനാശ ഭീഷണിയുള്ള വർഗങ്ങൾ (ഋിറമിഴലൃലറ)
നിർവചനം: സമീപഭാവിയിൽ വംശനാശ ഭീഷണി നേരിടേണ്ടിവരുന്ന വന്യ സ്‌പീഷീസുകളെയാണ്‌ ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത്‌.
മേഖല: വംശനാശ ഭീഷണി നേരിടുന്ന സ്‌പീഷീസുകൾ കാണപ്പെടുന്ന മേഖല അലോസരം സൃഷ്‌ടിക്കാതെ സംരക്ഷിക്കപ്പെടേണ്ടതാണ്‌. ഇത്തരം സ്‌പീഷീസുകൾ വിവിധ ഖണ്ഡ മേഖലയിലായാണ്‌ വസിക്കുന്നതെങ്കിൽ, അത്തരം ഓരോ ഖണ്ഡവും പ്രഥമപരിഗണന നൽകി അവയുടെ വംശസാന്ദ്രതയും, വാസവൈവിധ്യവും സംരക്ഷിക്കേണ്ടതാണ്‌.
പശ്ചിമഘട്ടത്തിലെ സ്ഥിതി
പശ്ചിമഘട്ടമേഖലയിലെ വംശനാശ ഭീഷണി നേരിടുന്ന ഒട്ടനവധി ജൈവ വിഭാഗങ്ങളാണ്‌ ഈ മേഖലയെ ഒരു ജൈവവൈവിധ്യ കലവറ എന്ന അന്താരാഷ്‌ട്ര അംഗീകാരത്തിലേക്കുയർത്തിയത്‌. വംശനാശ ഭീഷണി നേരിടുന്ന ഈ ജൈവവർഗങ്ങൾ പശ്ചിമഘട്ടമേഖലയൊന്നാകെ വ്യാപിച്ചു കിടക്കുന്നു. ഉദാഹരണത്തിന്‌, തവളയുടെ ഒട്ടനവധി സ്‌പീഷീസുകളും ഉയർന്ന മലമ്പ്രദേശങ്ങളിൽ വളരുന്ന ചെടിവർഗങ്ങളുടെ സ്‌പീഷീസുകളും. ഇവ വടക്കൻ പശ്ചിമഘട്ട പ്രദേശങ്ങളിലും ദക്ഷിണ പശ്ചിമഘട്ടപ്രദേശങ്ങളിലെ ചോലകൾക്ക്‌ സമീപസ്ഥമായോ പുൽമേടുകളിലും ഒക്കെ ആണ്‌ കാണപ്പെടുന്നത്‌. ഇവ വംശനാശ ഭീഷണിയിലാണ്‌. അതിനാൽ ഇത്തരം വംശനാശഭീഷണി നേരിടുന്ന സ്‌പീഷീസുകൾ ധാരാളമായുള്ള പശ്ചിമഘട്ടപ്രദേശങ്ങൾ നിസ്സംശയമായും സംരക്ഷിക്കപ്പെടേണ്ടവ തന്നെയാണ്‌. താഴെ പറയുന്ന പ്രസക്തമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുവാൻ പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധസമിതിക്ക്‌ കഴിഞ്ഞു:
1. ഐ.യു.സി.എൻ - മാക്‌സ്‌: ഐ.യു.സി.എൻ ചുവന്ന പട്ടികയിൽപെടുത്തിയിരിക്കുന്ന സസ്‌തനിസ്‌പീഷീസുകളുടെ എണ്ണം. എന്നിരുന്നാലും പശ്ചിമഘട്ടപ്രദേശങ്ങളിലെ പരിസ്ഥിതി വിലോലത തിട്ടപ്പെടുത്തുന്നതിലേക്ക്‌ ഇത്‌ വളരെ അപൂർണമായ വിവരശേഖരണമാണെന്ന്‌ പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധസമിതി വിലയിരുത്തുന്നു.
വിരളത (ഞമൃശ്യേ)
നിർവചനം:
വളരെ ചെറിയ അംഗസംഖ്യയോടുകൂടിയതും തൽസമയം വംശനാശ ഭീഷണി നേരിടുന്നില്ലെങ്കിൽപോലും ദുർഘടമായ ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സ്‌പീഷീസുകൾ ഈ വിഭാഗത്തിൽപെടുന്നു.
മേഖല:
വിരളമായ സ്‌പീഷീസുകൾ നിവസിക്കുന്ന മേഖലകൾ അവയുടെ തനിമയോടെ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. ഒരു പ്രത്യേക വിസ്‌തീർണം സ്ഥലത്ത്‌ ഇത്തരം സ്‌പീഷീസുകളുടെ എണ്ണം, നിവാസമേഖലയുടെ ഗുണനിലവാരം, ചൂഷണതോത്‌, പുതുതായി വന്നുചേർന്ന സ്‌പീഷീസുകളുടെ പ്രഭാവം, രോഗകാരികൾ, ഇതര സ്‌പീഷീസുകളുമായുള്ള മൽസരം (രീാുലശേീേൃ)െ, പരാദങ്ങൾ, മാലിന്യങ്ങൾ എന്നിവ കൂടി കണക്കിലെടുത്തുവേണം ഇത്തരം മേഖലകളെ വേർതിരിച്ച്‌ കാണുന്നത്‌.
പശ്ചിമഘട്ടത്തിലെ സ്ഥിതി
വംശനാശ ഭീഷണി നേരിടുന്ന സ്‌പീഷീസുകളുമായി വളരെയേറെ സാമ്യമുള്ള അവസ്ഥാവിശേഷമാണ്‌ വിരളത നേരിടുന്ന സ്‌പീഷീസുകൾക്കും ഉള്ളത്‌. അതിനാൽ, വംശനാശഭീഷണി നേരിടുന്ന ഏതാനും സ്‌പീഷീസുകൾ കാണപ്പെടുന്ന പശ്ചിമഘട്ട പ്രദേശങ്ങൾ സംരക്ഷിക്കപ്പെടേണ്ടവയാണെന്ന്‌ നിസ്സംശയം പറയാം. ഇതിലേക്ക്‌ പശ്ചിമഘട്ട പഠന സമിതിക്ക്‌ താഴെപറയുന്ന പ്രസക്ത വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു.
1. ഐ.യു.സി.എൻ. മാക്‌സ്‌:
ഐ.യു.സി.എൻ. ചുവന്ന പട്ടികയിൽപെടുത്തിയിരിക്കുന്ന സസ്‌തനി സ്‌പീഷീസുകളുടെ എണ്ണം. എന്നിരുന്നാലും പശ്ചിമഘട്ടപ്രദേശങ്ങളിലെ പരിസ്ഥിതി വിലോലത തിട്ടപ്പെടുത്തുന്നതിലേക്ക്‌ ഇത്‌ വളരെ അപൂർണമായ വിവരശേഖരണമാണെന്ന്‌ പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധ സമിതി വിലയിരുത്തുന്നു.
നാടൻ ഇനങ്ങളുടെ യഥാർഥ പ്രഭവകേന്ദ്രങ്ങൾ
നിർവചനം:
നാടൻ ഇനങ്ങളുടെ (വളർത്തുമൃഗങ്ങളും, വിളകളും) ഉൽഭവവും പരിണാമവും സംഭവിച്ചതും, ഇപ്പോഴും അവയുടെ സദൃശ്യ ഇനങ്ങളേയോ സന്തിപരമ്പരകളോ വഹിക്കുന്നതായ സ്ഥലമാണ്‌ യഥാർഥ പ്രഭവകേന്ദ്രങ്ങൾ.
മേഖല:
നാടൻവിളയിനങ്ങൾ മാത്രമല്ല നിർവചനത്തിന്റെ പരിധിയിൽ വിവക്ഷിക്കപ്പെടുന്നത്‌; ഇത്തരം വിഷയത്തിൽ ഇവ വളരെ നിർണായകമാണെങ്കിൽപോലും നാടൻ ജന്തുവർഗങ്ങളും ജലജീവികളും അവയുടെ വന്യാവസ്ഥയിൽനിന്ന്‌ ഇപ്പോഴുള്ള അവസ്ഥയിൽ എത്തിയപ്പോൾ സംഭവിച്ച ജനിതക വ്യതിയാനങ്ങൾ വിശകലനം ചെയ്യുന്ന പക്ഷം, അത്‌ ഇവയുടെ വന്യവർഗങ്ങളിൽനിന്ന്‌ നാടൻ ജനുസ്സുകളെ വികസിപ്പിച്ചെടുക്കുന്നതിന്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. ഇത്തരം ഇനങ്ങൾ തമ്പടിച്ചിരിക്കുന്ന മേഖലകളെ അതിനാൽതന്നെ പരിസ്ഥിതിവിലോല മേഖലകളായി കണക്കാക്കാവുന്നതാണ്‌.
പശ്ചിമഘട്ടത്തിലെ സ്ഥിതി
കരുമുളക്‌, ഏലം, ഗ്രാമ്പൂ, മാങ്ങ, ചക്ക എന്നിവയുടെ നാടൻ ഇനങ്ങളുടെ സുപ്രധാന ഉൽഭവകേന്ദ്രമാണ്‌ പശ്ചിമഘട്ടങ്ങൾ. നാടൻ സസ്യഇനങ്ങളുടെ വന്യഇനങ്ങൾ ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്‌ ഉത്തരകന്നട ജില്ലയിലാണ്‌. പുൻടിയസ്‌ (ുൗിശtu)െ വിഭാഗത്തിൽപെടുന്ന അലങ്കാര മത്സ്യങ്ങളുടെ പ്രഭവകേന്ദ്രമാണ്‌ പശ്ചിമഘട്ടങ്ങൾ. ഇവ പശ്ചിമഘട്ട മേഖലയിൽ എല്ലായിടത്തും കാണപ്പെടുന്നുണ്ടുതാനും. അതിനാൽ മുഴുവൻ പശ്ചിമഘട്ട മേഖലയും പരിസ്ഥിതി വിലോല മേഖലയായി കണക്കാക്കേണ്ടതാണ്‌.
വന്യജീവി ഇടനാഴി
നിർവചനം :
മ) ചരിത്രാതീത കാലത്ത്‌ ഒന്നായിരുന്നതും ഇപ്പോൾ വേർപെട്ട്‌ കിടക്കുന്നതുമായ രണ്ടോ അതിലേറെയോ വന്യജീവി നിവാസ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പ്രത്യേക ഇനത്തിൽപെട്ട ജന്തുവർഗങ്ങൾക്ക്‌ ഒരു ?ചാൽ? ആയി വർത്തിക്കുന്നതുമായ നീളത്തിലുള്ള ഭൂവിഭാഗത്തെയാണ്‌ വന്യജീവി-ഇടനാഴി എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഒറ്റതിരിഞ്ഞ തുണ്ടുപ്രദേശം വഴി പരസ്‌പരം ബന്ധിപ്പിക്കപ്പെടുകയും അതിൽ സദൃശ്യമായിട്ടുള്ള സസ്യജാലങ്ങൾ ഉണ്ടായിരിക്കുകയും ചെയ്‌താൽ അത്തരം തുണ്ടുപ്രദേശങ്ങൾ ഒരു ഇടനാഴിയായി വർത്തിക്കും.
യ) അരുവികൾ, പുഴകൾ, തോടുകൾ, എന്നിവയും അവയുടെ കരപ്രദേശങ്ങളും ജലജീവികളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുക വഴി സ്വാഭാവിക ഇടനാഴികളായി വർത്തിക്കുന്നു.
ര) സ്ഥിരമോ താൽക്കാലികമോ ആയ നീർച്ചാലുകളും പുഴകളും ചിത്രശലഭങ്ങൾ, പക്ഷികൾ, വവ്വാലുകൾ, അണ്ണാൻ, കുരങ്ങന്മാർ എന്നിവയ്‌ക്ക്‌ സഞ്ചാരപാതകളായി വർത്തിക്കാറുണ്ട്‌.
റ) തണ്ണീർതടങ്ങൾ, ദേശാടനസ്വഭാവമുള്ള ചിലയിനം നീർപക്ഷികളുടെ സഞ്ചാരപഥമെന്നതിനോ ടൊപ്പം അവയ്‌ക്കുള്ള ആഹാരം കൂടി കരുതിവയ്‌ക്കുന്നവയാണ്‌. ദേശാടനപക്ഷികളുടെ സഞ്ചാരപഥത്തിലുള്ള ഇത്തരം തണ്ണീർതടങ്ങൾ സംരക്ഷിക്കുക എന്നത്‌ പക്ഷിസംരക്ഷണത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌.
മേഖല :
വ്യത്യസ്ഥ ഇനങ്ങൾക്കും ഒരേ ഇനത്തിലെതന്നെ വിവിധ ഉപവിഭാഗങ്ങൾക്കും വ്യത്യസ്ഥ ഇടനാഴികളാണ്‌ കാണപ്പെടാറുള്ളത്‌. അതിനാൽതന്നെ ഇടനാഴികളെ വേർതിരിച്ചറിയുന്നത്‌ വളരെ ശ്രമകരമാണ്‌. ദേശാടനത്തിന്റെ സ്വഭാവം, ലക്ഷ്യം എന്നിവയും കണക്കിലെടുക്കേണ്ടതാണ്‌. കാരണം, വ്യത്യസ്‌ത ലക്ഷ്യങ്ങളുള്ള ദേശാടനങ്ങൾക്ക്‌ അവയുമായി ബന്ധപ്പെട്ട സഞ്ചാരപഥങ്ങളുടെ സ്വഭാവവും വ്യത്യസ്‌തമായിരിക്കും. വേണ്ടത്ര സമയമെടുത്ത്‌ നടത്തുന്ന വിശദമായ നിരീക്ഷണങ്ങൾ, ഇത്തരം ഇടനാഴികളുടെ ഭൂമിശാസ്‌ത്രപരമായ അതിരുകൾ നിർണയിക്കാൻ ആവശ്യമാണ്‌. പാരിസ്ഥിതിക സമ്മർദം അനുഭവിക്കുന്ന ?ചാർത്തികൊടുക്കപ്പെട്ട ഇനങ്ങൾക്ക്‌? (റലശെഴിമലേറ) മാത്രമാണ്‌ മേൽപറഞ്ഞ കാര്യങ്ങൾ ബാധകമാവുന്നുള്ളു എന്നത്‌ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു. മുമ്പെന്നോ നിലനിന്നിരുന്ന സഞ്ചാരപഥങ്ങളിൽ മനുഷ്യന്റെ കടന്നുകയറ്റത്തെ തുടർന്ന്‌ പ്രസ്‌തുത സഞ്ചാരപഥത്താൽ ബന്ധിപ്പിക്കപ്പെട്ടിരുന്ന ആവാസമേഖലകൾ പരസ്‌പരം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടാവാം എന്നതാണ്‌ ഒരു സാധ്യത. വ്യത്യസ്‌ത സ്‌പീഷീസുകളുടെ വളർച്ച, അതിജീവനം എന്നിവ ഉറപ്പുവരുത്തുന്നതിന്‌ നിവാസമേഖലകൾ തമ്മിലുള്ള പരസ്‌പരബന്ധത്തെ പറ്റിയുള്ള പൂർണമായ വിവരങ്ങൾ ലഭിക്കേണ്ടത്‌ ആവശ്യമാണ്‌. നിലവിലുള്ള ദേശാടനസ്വഭാവവും അവയുമായി ബന്ധപ്പെട്ട സഞ്ചാരപഥങ്ങളും മേൽ സൂചിപ്പിക്കപ്പെട്ട കാരണങ്ങൾകൊണ്ട്‌ ഇവ സംബന്ധിച്ച പരിപൂർണ വിവരങ്ങൾ നൽകുവാൻ പര്യാപ്‌തമല്ല. ആസൂത്രിതമായ നടപടികളിലൂടെ മനുഷ്യന്റെ കടന്നുകയറ്റം കുറയ്‌ക്കുവാനും അതുവഴി സ്വാഭാവിക ഇടനാഴികൾ തിരിച്ചറിയുവാനും പുനരുദ്ദീപിപ്പിക്കുവാനും അവസരങ്ങൾ ഉണ്ടാക്കേണ്ടതാണ്‌.
പശ്ചിമഘട്ടത്തിലെ സ്ഥിതി
വിരളമായതോ, വംശനാശം സംഭവിച്ചതോ അതുമല്ലെങ്കിൽ വംശനാശത്തിന്റെ വക്കിലെത്തിയതോ ആയ ?ചാർത്തിക്കൊടുക്കപ്പെട്ട? (റലശെഴിമലേറ) സ്‌പീഷീസുകളാൽ അതിസമ്പന്നമാണ്‌ പശ്ചിമഘട്ടപ്രദേശങ്ങൾ. ഇത്തരം സ്‌പീഷീസുകളുടെ ആവാസകേന്ദ്രങ്ങളുടെ തുടർച്ച പ്രമുഖ പരിഗണന അർഹിക്കുന്ന ഒന്നാണ്‌. വനമേഖലകളെ ചിന്നഭിന്നമാക്കൽ, ശുദ്ധജല ആവാസമേഖലകളുടെ തുടർച്ച നഷ്‌ടപ്പെടുത്തൽ എന്നിവ പരിഗണനാർഹങ്ങളാണ്‌. ഇത്തരം കാര്യങ്ങൾ പരക്കെ നടക്കുന്നതിനാൽ പശ്ചിമഘട്ട മേഖലകൾ മൊത്തമായിതന്നെ പരിസ്ഥിതിവിലോല മേഖലകളായി കണക്കാക്കേണ്ടതാണ്‌.
പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധ സമിതി ഈ വിഷയം സബന്ധിച്ച്‌ താഴെ പറയുന്ന ഡാറ്റബേസ്‌ ശേഖരിച്ചു.
? അലോസരപ്പെടുത്തപ്പെടാത്ത വനമേഖലയുടെ വിസ്‌തീർണ ശതമാനം
? നദീയോര വനപ്രദേശങ്ങളും സസ്യജാലങ്ങളും
? ആനത്താരകൾ
ഇതും അപൂർണമായ വിവരങ്ങളാണെന്ന്‌ സമിതി അംഗീകരിക്കുന്നു.
സവിശേഷ ആവാസവ്യവസ്ഥകൾ
നിർവചനം:
വളരെ സങ്കീർണവും വൈവധ്യം നിറഞ്ഞതുമായ ആവാസവ്യവസ്ഥകളാണ്‌ സവിശേഷ ആവാസവ്യവസ്ഥകൾ. ഈ ആവാസവ്യവസ്ഥയിലെ ജൈവ, അജൈവ ഘടകങ്ങൾ തമ്മിൽ അതിസൂക്ഷ്‌മമായ പരസ്‌പരാശ്രിതത്വം ഉണ്ടായിരിക്കും. ഈ ആവാസവ്യവസ്ഥയിലുൾപ്പെട്ട ജീവികൾക്ക്‌ ജൈവോൽപാദന ക്ഷമത, പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ഇക്കാരണങ്ങൾ മൂലം തനതായ ജൈവവൈവിധ്യവും സങ്കീർണമായ ആവാസവ്യവസ്ഥ, പ്രവർത്തനങ്ങളും ഇത്തരം ആവാസവ്യവസ്ഥകളിൽ സാധാരണമാണ്‌.
മേഖല:
ബന്ധപ്പെട്ട അധിവാസ മേഖലയിലെ അജൈവ ഘടകങ്ങൾക്കുണ്ടാവുന്ന വ്യതിയാനങ്ങളോട്‌ അങ്ങേയറ്റം സംവേദനത്വം പുലർത്തുന്നവയാണ്‌ സവിശേഷ ആവാസവ്യവസ്ഥകൾ. അജൈവ ഘടകങ്ങൾ പലപ്പോഴും ഗുരുതരമായ അസ്ഥിരതകൾക്ക്‌ വിധേയമാവാറുണ്ട്‌; പലപ്പോഴും ഇത്‌ സംഭവിക്കുന്നത്‌ ആവാസവ്യവസ്ഥയുടെ പ്രവർത്തനപരിധിക്കും അപ്പുറത്തായിരിക്കാം. ഒരു ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണായകമായ അജൈവഘടകം ഏതാണെന്ന്‌ കണ്ടെത്തുകയും അതിന്‌ എപ്രകാരമാണ്‌ ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ അലോസരപ്പെടുത്താനാവുന്നതെന്നും കണ്ടെത്തുന്നത്‌ ഇത്തരം ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തെ സംഭന്ധിച്ചിടത്തോളം പരമപ്രധാനമാണ്‌. ഒരു സ്വാഭാവിക ആവാസവ്യവസ്ഥ അതിന്റെ പ്രവർത്തനങ്ങൾക്കായി ആശ്രയിക്കുന്ന ജലസ്രോതസ്സുകൾ, കാറ്റിന്റെ ദിശ, ആവാസവ്യവസ്ഥയുടെ അധിവാസമേഖലകൾക്കാവശ്യമായ മറ്റ്‌ അജൈവഘടകങ്ങൾ എന്നിവയെ അലോസരപ്പെടുത്തുന്നവിധത്തിൽ ആ ആവാസവ്യവസ്ഥയ്‌ക്ക്‌ സമീപത്തായി നടത്തുന്ന ഏതൊരു പ്രവർത്തനങ്ങളേയും നിയന്ത്രിക്കേണ്ടതാണ്‌.
ശുദ്ധജലം നിറഞ്ഞ ചതുപ്പുകൾ (ടംമാു)െ
ദുർബലമായ നീരൊഴുക്കോടുകൂടിയ ചെളിപ്രദേശങ്ങളാണ്‌ ഇവ. ശുദ്ധജലവാഹികളായ അരുവികൾ, പുഴകൾ, എന്നിവയ്‌ക്ക്‌ പുറമേ ഒറ്റപ്പെട്ട കുഴികണ്ടങ്ങളുടെ രൂപത്തിലും ഇവ കാണപ്പെടാറുണ്ട്‌. ഇവയിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ അധിക പങ്കും ഔഷധിവിഭാഗത്തിൽപെട്ടവയാണ്‌. ദേശാടനപ്രിയരായ നീർക്കോഴികളുൾപ്പെടെ അതിസമ്പന്നമായ ജന്തുവൈവിധ്യവും ഇത്തരം ചതുപ്പുനിലങ്ങളിൽ കാണാറുണ്ട്‌. സവിശേഷമായ സസ്യ-ജന്തുജാലങ്ങളെ വഹിക്കുന്നു എന്നതിനു പുറമേ ഭൂഗർഭജലവിതാനം പരിപോഷിപ്പിക്കുകയും ചില സന്ദർഭങ്ങളിൽ അധികജലത്തെ പുറംതള്ളുകയും ചെയ്‌തുകൊണ്ട്‌ ജലപരിക്രമണം നിയന്ത്രിക്കുക എന്ന ധർമവും ഈ ചതുപ്പുകൾ നിർവഹിക്കുന്നു.
ചില പ്രധാനപ്പെട്ട ചതുപ്പുപ്രദേശങ്ങളെപ്പറ്റി താഴെ പറയുന്നു.
ശ മിരിസ്റ്റിക്ക ചതുപ്പുവനങ്ങൾ
കേരളത്തിൽ തിരുവിതാംകൂറിൽ മാത്രമാണ്‌ ഇത്തരം ചതുപ്പുവനങ്ങൾ കാണപ്പെടുന്നത്‌. 300 മീറ്ററിൽ താഴെ ഉയരമുള്ള പ്രദേശങ്ങളിലെ അരുവികളിൽ, ജൈവാവശിഷ്‌ടങ്ങൾ നിറഞ്ഞ വളമണ്ണ്‌ അടിഞ്ഞാണ്‌ ഇവ രൂപംകൊള്ളുന്നത്‌. വർഷത്തിന്റെ രണ്ടാം കനത്ത മഴ ലഭിക്കുന്നതുമൂലം മിക്കവാറും വെള്ളത്തിന്നടിയിലായ അവസ്ഥയിലാണ്‌ ഇവ കാണപ്പെടാറുള്ളത്‌. ഇത്തരം ചതുപ്പുപ്രദേശങ്ങളിൽ മിരിസ്റ്റിക്ക ഇനത്തിൽപ്പെട്ട വൃക്ഷങ്ങളാണ്‌ കൂടുതലായി കാണപ്പെടുന്നത്‌.
ശശ ഉഷ്‌മമേഖലാപർവത പ്രദേശങ്ങളിലെ ചതുപ്പുവനങ്ങൾ
പർവതനിരകളുടെ അടിവാരത്തിലുടെ ഒഴുകുന്ന അരുവികളിലാണ്‌ ഇത്തരം ചതുപ്പുവനങ്ങൾ കാണപ്പെടുന്നത്‌. ഉരുളൻ കല്ലുകളോ മണലോ ആയിരിക്കും ഇവയിൽ കാണപ്പെടുക. ഉത്തർപ്രദേശ്‌, പശ്ചിമബംഗാൾ, ആസ്സാം എന്നിവിടങ്ങളിലെ ഹിമാലയൻ പർവതപ്രദേശങ്ങളിലാണ്‌ ഇത്തരം ചതുപ്പുവനങ്ങൾ സധാരണയായി കാണുന്നതെങ്കിലും കേരളത്തിലെ നീലഗിരിയിലുള്ള വയനാട്‌ ഫോറസ്റ്റ്‌ ഡിവിഷനു കീഴിൽ വരുന്ന പശ്ചിമഘട്ടത്തിലെ ചില ഭാഗങ്ങളിലും ഇവ കണ്ടുവരുന്നു.
പശ്ചിമഘട്ടത്തിലെ സ്ഥിതി
മിരിസ്റ്റിക്ക ചതുപ്പുകൾ ഉയർന്ന പ്രദേശങ്ങളിലെ ചോല പുൽമേടുകൾ, വടക്കൻ പശ്ചിമഘട്ടത്തിലെ പീഠഭൂമികൾ എന്നിവ പശ്ചിമഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട സവിശേഷ ആവാസ വ്യവസ്ഥകളാണ്‌. ഈ ആവാസവ്യവസ്ഥകളെല്ലാം തന്നെ വൻതോതിൽ കലുഷിതമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ വിശാലമായ ഭൂഭാഗങ്ങൾ തീർച്ചയായും പരിസ്ഥിതി വിലോല മേഖലകളായി പരിഗണിക്കപ്പെടേണ്ടവയാണ്‌.
പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട സവിശേഷ ഇടങ്ങൾ
നിർവചനം:
വകതിരിച്ച്‌ നിശ്ചയിക്കപ്പെട്ട പ്രത്യേക സ്‌പീഷീസുകളുടെ പ്രത്യുൽപാദനത്തിന്റെ ഏതെങ്കിലും ഘടകവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണിവ.
മേഖല: വകതിരിച്ച്‌ നിശ്ചയിക്കപ്പെട്ട സ്‌പീഷീസുകളുടെ പ്രത്യുൽപാദനം, കുഞ്ഞുങ്ങളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും, മേൽ സ്‌പീഷീസുകൾ ഉൾപ്പെടുന്ന ആവാസവ്യവസ്ഥകളും ഇതിന്റെ പരിധിയിൽവരുന്നു.
പശ്ചിമഘട്ടത്തിലെ സ്ഥിതി
പശ്ചിമഘട്ടമേഖലയിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ ശുദ്ധജല മത്സ്യങ്ങൾ അവയുടെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന നീക്കങ്ങൾക്ക്‌ വൻതോതിൽ തടസ്സങ്ങൾ സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആയതിനാൽ മൊത്തം പശ്ചിമഘട്ടമേഖലയും പരിസ്ഥിതി വിലോല മേഖലയുടെ ഗണത്തിൽപെടുത്തി പരിരക്ഷിക്കപ്പെടേണ്ടതാണ്‌.
ഈ വിഷയവുമായി ബന്ധപ്പെട്ട്‌ നദിയോര വനമേഖലകളേയും സസ്യജാലങ്ങളേയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധ പഠനസമിതിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
നൈസർഗിക പുനരുജ്ജീവനശേഷി കുറഞ്ഞ സ്ഥലങ്ങൾ
നിർവചനം:
നേരിയ അലോസരങ്ങൾ കൊണ്ടുപോലും അപരിഹൃതമായ കേടുപാടുകൾക്ക്‌ എളുപ്പം വിധേയമാകുന്ന ആവാസവ്യവസഥകൾ ഈ വിഭാഗത്തിൽപെടുന്നു.
മേഖല:
ഇത്തരം വ്യവസ്ഥകളുടെ പരിധി അവയുടെ സുരക്ഷിതനിലനിൽപിന്നാവശ്യമായ വേണ്ടത്ര സ്ഥലവും, വികസനസാധ്യതകളുമടക്കം, മേൽ ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്ന അജൈവഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
പശ്ചിമഘട്ടത്തിലെ സ്ഥിതി
പുനരുജ്ജീവന വനമെന്നത്‌ വളരെ സങ്കീർണമായ ആശയമാണ്‌ എന്ന്‌ വരികിലും പശ്ചിമഘട്ടങ്ങളുടെ കാര്യത്തിൽ ഇത്‌ എത്രമാത്രം പ്രായോഗികമാണെന്നറിയാൻ ആർ.ജെ.ആർ. ഡാനിയേൽസ്‌ വളരെ ശ്രദ്ധാപൂർവമായ ഒരു ശ്രമം നടത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മഹാരാഷ്‌ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട പ്രദേശങ്ങൾ പുനരുജ്ജീവനശേഷി വളരെ കുറഞ്ഞവയാണ്‌ എന്നാണ്‌. അതിനാൽ ഇവ പ്രത്യേക സംരക്ഷണം ആവശ്യപ്പെടുന്നു.
കാവുകൾ
നിർവചനം:
മതാധിഷ്‌ഠിതവിശ്വാസങ്ങൾക്ക്‌ അധിഷ്‌ഠിതമായി തലമുറകളായി സംരക്ഷിച്ചുപോരുന്ന വന മേഖലകളേയോ, പ്രകൃത്യായുള്ള വൃക്ഷസമൂഹത്തേയോ ആണ്‌ ?കാവുകൾ? എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.
മേഖല:
പരമ്പരാഗതമായി ?കാവുകളുടെ? ഭാഗമായി വരുന്ന എല്ലാ സ്ഥലവും ഇതിന്റെ പരിധിയിൽ വരുന്നു.
പശ്ചിമഘട്ടത്തിലെ സ്ഥിതി
കാവുകളുടെ കലവറയാണ്‌ പശ്ചിമഘട്ട പ്രദേശങ്ങൾ. കർണാടകയിലെ കുടക്‌ പ്രദേശത്ത്‌ കാവുകളെ സംരക്ഷിക്കാൻ നടന്ന സംഘടിത ശ്രമംപോലെ ധാരാളം സംരംഭങ്ങൾ ഇപ്പോഴുണ്ട്‌. മൊത്തം പശ്ചിമഘട്ടമേഖലയിലെ കാവുകൾ പ്രത്യേക പരിഗണന അർഹിക്കുന്നു.
സീമാവനങ്ങൾ (എൃീിശേലൃ ളീൃലേെ)െ
നിർവചനം:
ആദിമകാലത്തുണ്ടായിരുന്ന ഒരു നൈസർഗിക വനപ്രദേശത്തിന്റെ അവശിഷ്‌ട ശകലങ്ങളാണ്‌ സീമാവനങ്ങൾ. ആദിമവനത്തിന്റെ ശേഷിപ്പുകളായ ഇവയുടെ പരിസ്ഥിതി താരതമ്യേന അലോസരപ്പെടാത്തതും അതിലുണ്ടായിരുന്ന ജൈവവൈവിധ്യത്തെ അപ്പാടെ പരിപാലിക്കുവാൻ ആവശ്യമായത്ര വിസ്‌താരവും ഉള്ളതാണ്‌. ഇത്തരം വനപ്രദേശങ്ങളുടെ സവിശേഷ പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള സ്‌പീഷീസുകൾ ഇവയോട്‌ ബന്ധപ്പെട്ട്‌ ജീവിക്കുന്നു.
മേഖല:
ഇത്തരം നൈസർഗിക വന-ആവാസവ്യവസ്ഥയും അവയെ സുരക്ഷിതമായി നിലനിർത്താനാവശ്യമായ വിസ്‌തൃത സ്ഥലവും ആവാസവ്യവസ്ഥയുടെ വളർച്ചയും ഇതിന്റെ പരിധിയിൽ വരുന്നു.
==temp1==




"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3461" എന്ന താളിൽനിന്ന് ശേഖരിച്ചത്