അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 4,171: വരി 4,171:
ഇത്തരം നൈസർഗിക വന-ആവാസവ്യവസ്ഥയും അവയെ സുരക്ഷിതമായി നിലനിർത്താനാവശ്യമായ വിസ്‌തൃത സ്ഥലവും ആവാസവ്യവസ്ഥയുടെ വളർച്ചയും ഇതിന്റെ പരിധിയിൽ വരുന്നു.
ഇത്തരം നൈസർഗിക വന-ആവാസവ്യവസ്ഥയും അവയെ സുരക്ഷിതമായി നിലനിർത്താനാവശ്യമായ വിസ്‌തൃത സ്ഥലവും ആവാസവ്യവസ്ഥയുടെ വളർച്ചയും ഇതിന്റെ പരിധിയിൽ വരുന്നു.
==temp1==
==temp1==
പശ്ചിമഘട്ടത്തിലെ സ്ഥിതി
പശ്ചിമഘട്ടങ്ങളുടെ പടിഞ്ഞാറുള്ള കിഴുക്കാം തൂക്കായ പ്രദേശങ്ങളിൽ ഇത്തരം വനപ്രദേശങ്ങൾ കാണപ്പെടുന്നു. താരതമ്യേന അലോസരവിമുക്തമായ തനതു വനപ്രദേശങ്ങളുടെ വിസ്‌തീർണ ശതമാനം സംബന്‌ധിച്ച ഒരു ഡാറ്റബേസ്‌ ശേഖരിക്കുവാൻ പശ്ചിമഘട്ട ആവാസവ്യവസ്ഥാവിദഗ്‌ധ പഠന സമിതിക്കു കഴിഞ്ഞുവെന്നത്‌ ഈ ഘട്ടത്തിൽ പ്രസക്തമാണ്‌.
കുത്തനെയുള്ള ചരിവുകൾ
നിർവചനം:
20 ഡിഗ്രിയോ അതിലേറെയോ ഉള്ള നൈസർഗിക ചരിവുകൾ ഈ വിഭാഗത്തിൽപെടുനനു.
മേഖല:
ഒരു ഭൂവിഭാഗത്തിന്റെ തിരശ്ചീനതലത്തിൽ നിന്ന്‌ മുകളിലേക്കോ താഴേക്കോ ഉള്ള ചരിവിനേയാണ്‌ ആ പ്രദേശത്തിന്റെ ചരിവ്‌ എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌. തൽപ്രദേശത്തിന്റെ തിരശ്ചീനതലവുമായുള്ള കോണീയ അകലമാണ്‌ ചരിവിന്റെ അളവ്‌.
സാധാരണഗതിയിൽ എഞ്ചിനീയറിങ്ങ്‌ മേഖലയിലും ഇമേജ്‌ പ്രോസസിങ്ങ്‌്‌ സാങ്കേതികവിദ്യയിലും ഉപയോഗിക്കുന്ന നാമകരണ രീതി ഉപയോഗിച്ച്‌്‌ ചരിവുകളെ താഴെ പറയുന്ന പ്രകാരം വിഭജിച്ചിരിക്കുന്നു.
ചരിവടിസ്ഥാനമാക്കിയുള്ള നാമകരണം
ചരിവ്‌ ശതമാനം വിശദീകരണം
- 0 - 3 നിരപ്പായത്‌
2ീ 3 - 8 പതിഞ്ഞ ചരിവ്‌
4ീ 8 - 15 ചരിവുള്ളത്‌
8ീ 15 - 25 ചെറുതോതിൽ
14ീ 25 - 50 കുത്തനെയുള്ള ചരിവ്‌
26ീ 50 - 100 ചെങ്കുത്തായ ചരിവ്‌
45ീ .> 100 കീഴ്‌ക്കാംതൂക്ക്‌
വിദഗ്‌ധ സമിതി ശുപാർശചെയ്‌ത 20o?, കുത്തനെ എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുള്ളവയുടെ മുകൾപകുതിയിൽ വരുന്നതായി കാണാം. ഒരു പർവതത്തിന്‌ അല്ലെങ്കിൽ ഒരു കുന്നിൻ ചരുവിന്‌ വ്യത്യസ്‌ത ചരിവുതലങ്ങളുള്ള വ്യത്യസ്‌ത ഖണ്ഡങ്ങൾ ഉണ്ടാകാമെന്നതിനാൽ, അടിവാരം മുതൽ മുകളറ്റം വരെയുള്ള വ്യത്യസ്‌ത ചരിവുകളുടെ ആകെ തുകയാണ്‌ എടുക്കേണ്ടത്‌. തന്നെയുമല്ല, ചരിവിന്റെ കോണകലം അത്‌ എവിടെനിന്നാണോ അളക്കുന്നത്‌ ആ ബിന്ദുവിലേക്കുള്ള ദൂരത്തെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാൽ, വ്യത്യസ്‌ത ബിന്ദുക്കളിൽ നിന്നുള്ള അളവുകൾ ഒരേ ചരിവിലേക്കുതന്നെ എടുക്കേണ്ടതും ആവശ്യമാണ്‌. ഇതിൽ ഏതെങ്കിലും ഒരു ബിന്ദുവിൽനിന്നുള്ള അളവ്‌ 20ീ അധികരിച്ചാൽ, ആ ബിന്ദുവിന്‌ മുകളിലുള്ള സ്ഥലത്തെ ?കുത്തനെയുള്ള ചരിവ്‌? എന്ന വിഭാഗത്തിൽപ്പെടുത്തേണ്ടതാണ്‌. സംരക്ഷണം നൽകേണ്ട പ്രത്യേക മേഖല കണക്കിലെടുക്കുമ്പോൾ കുത്തനെയുള്ള ചരിവുകളുമായി ബന്ധപ്പെട്ട നശീകരണസ്വഭാവമുള്ള പ്രകൃതി ഘടകങ്ങൾ കൂടി കണക്കിലെടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഭൂകമ്പസാധ്യത, അവശിഷ്‌ടങ്ങളടങ്ങിയ മണൽ, കുത്തൊഴുക്കിന്റെ സമ്മർദം, മേൽമണ്ണിന്മേലുള്ള കനംകൂടിയ ആവരണം, ചരിവിന്‌ കീഴെയുള്ള വിള്ളലുകൾ, കനം കൂടിയ വസ്‌തുക്കളെ താങ്ങിനിർത്തുന്ന ദുർബലമായ പ്രതലം എന്നിവ ഇത്തരത്തിൽപ്പെടുന്നു. ഒരു ചരിവിന്‌ മേലും കീഴുമുള്ള പരന്ന പ്രതലം മണ്ണിടിച്ചിൽ മൂലമുള്ള വിപത്തിന്‌ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ്‌. ഉരുളൻ കല്ലുകളും, ചെളിനിറഞ്ഞ അവശിഷ്‌ടങ്ങളും ഈ പ്രദേശത്തായിരിക്കും അടിഞ്ഞുകൂടുന്നത്‌. ഇത്തരം ചരിവിനോടനുബന്ധിച്ചുള്ള പരന്ന പ്രതലങ്ങൾ തന്മൂലം സമ്മർദമേഖലകളായി വർത്തിക്കുന്നു. അതിനാൽ ഒരു ചരിവിന്റെ രണ്ട്‌ അറ്റങ്ങളിൽനിന്ന്‌ ചുരുങ്ങിയത്‌ 500 മീറ്ററിനുള്ളിലുള്ള അകലം സമ്മർദമേഖലയുടെ ഗണത്തിൽപ്പെടുന്നു. പർവതത്തോടനുബന്ധിച്ചുള്ള ഒരു ആവാസവ്യവസ്ഥയുടെ കാര്യത്തിൽ ?മണ്ണിടിച്ചിൽ/ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത്‌? സമ്മർദമേഖലകളുടെ വ്യാപ്‌തി അൽപം കൂടെ കൂട്ടി കണക്കാക്കേണ്ടതാണ്‌.
പശ്ചിമഘട്ടത്തിലെ സ്ഥിതി
കുത്തനെയുള്ള ചരിവുകൾ ധാരാളമായിട്ടുള്ള പ്രദേശമാണ്‌ പശ്ചിമഘട്ടമേഖല. ഭാഗ്യവശാൽ, ഈ മേഖലകളുടെ ഉന്നതി സംബന്ധിച്ച മികച്ച ഡാറ്റബേസ്‌ നമുക്കുള്ളതിനാൽ ചരിവുകളും ഉന്നതികളും സംബന്ധിച്ച ഡാറ്റബേസ്‌ ശേഖരിക്കുവാൻ പശ്ചിമഘട്ട ആവാസവ്യവസ്‌ഥ വിദഗ്‌ധ സമിതിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
നദികളുടെ ഉൽഭവസ്ഥാനം
നിർവചനം:
ഒരു ഹിമാനി (ഴഹമരശലൃ) പർവതം, കുന്ന്‌, നീരുറവകൾ എന്നിങ്ങനെ എവിടെനിന്നാണോ ഒരു നീർച്ചോലയുടെ ആരംഭം കുറിക്കുന്നത്‌, അതിനെ നദികളുടെ ഉൽഭവസ്ഥാനമായി കരുതപ്പെടുന്നു.
മേഖല:
നദികളുടെ സ്വാഭാവികമായ ഉൽഭവസ്ഥാനത്തിൽ മാത്രം ഒതുങ്ങുന്നതല്ല നദീമുഖങ്ങളെന്ന പേരിൽ സംരക്ഷിക്കപ്പെടേണ്ടതായ പ്രദേശം (ഉദാഹരണമായി ഒരു നീരുറവ പൊട്ടിപ്പുറപ്പെടുന്ന സൂക്ഷ്‌മമായ ബിന്ദു). മറിച്ച്‌, നദീസ്രോതസ്സുകളെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ജലവുമായി ബന്ധപ്പെട്ടവയും ഭൂമിശാസ്‌ത്രപരവുമായ എല്ലാ ഘടകങ്ങളെയും ഈ വിഭാഗത്തിൽ പരിഗണിക്കേണ്ടതാണ്‌. അതിനാൽ നദികൾക്ക്‌ ജലസമ്പന്നത നൽകുന്ന ഹിമാനികളും മഞ്ഞുപാളികളും മാത്രമല്ല നദീമാർഗത്തിലുള്ള ചാലുകൾ, വിള്ളലുകൾ, ജലപരിപോഷണത്തിനാവശ്യമായ നീരുറവകൾ എന്നിവയും സംരക്ഷണം അർഹിക്കുന്നു. അതുപോലെ തന്നെ ചെറു അരുവികളും വർഷക്കാലത്ത്‌ മാത്രം നിറഞ്ഞൊഴുകുന്ന നദികളും സമാനമായ പരിഗണന ആവശ്യപ്പെടുന്നു.
പശ്ചിമഘട്ടത്തിലെ സ്ഥിതി
ഇന്ത്യൻ ഉപദ്വീപിലെ സമാനതകളില്ലാത്ത നൈസർഗിക ജലഗോപുരമാണ്‌ പശ്ചിമഘട്ടപർവ്വത നിരകൾ. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന അനേകം അരുവികൾ ഉൽഭവിക്കുന്നത്‌ പശ്ചിമഘട്ടത്തിൽനിന്നാണ്‌. അതിനാൽ, ഇന്ത്യൻ ഉപദ്വീപിലെ ജലസ്രോതസ്സുകളുടെ സുസ്ഥിരത സംബന്ധിച്ചിടത്തോളം അതിനിർണായകമായ ഭൗമ-ജല പരിപോഷക സവിശേഷതകൾ അടങ്ങിയതാണ്‌ പശ്ചിമഘട്ട മേഖല എന്നതിനാൽ തീർച്ചയായും ഈ മേഖലകൾ പരിസ്ഥിതി വിലോല മേഖലകളായി പരിഗണിച്ച്‌ സംരക്ഷിക്കപ്പെടേണ്ടവയാണ്‌.
സഹായക പ്രമാണങ്ങൾ
പരിസ്ഥിതി വിലോലതയെ സൂചിപ്പിക്കുന്ന ഘടകങ്ങളിലേക്ക്‌ ശ്രദ്ധയൂന്നാൻ സഹായിക്കുന്ന ഏഴ്‌ പ്രമാണഘടകങ്ങൾ താഴെ പറയുന്നു.
സ്‌പീഷീസ്‌ ആധാരമാക്കിയുള്ളവ
1. അധികം അറിയപ്പെടാത്ത ഭക്ഷ്യാവശ്യത്തിനുപയോഗിക്കു സസ്യങ്ങൾ
ആവാസവ്യവസ്ഥ ആധാരമാക്കിയുള്ളവ
2. തണ്ണീർത്തടങ്ങൾ
3. പുൽമേടുകൾ
ഭൗമ-സവിശേഷതകകൾ ആധാരമാക്കിയുള്ളത്‌
4. ഉപരിവൃഷ്‌ടി പ്രദേശങ്ങൾ
5. അധികം കുത്തനെയല്ലാത്ത ചരിവുകൾ
6. അധിവൃഷ്‌ടി മേഖലകൾ
7. ആവാസമില്ലാത്ത മറ്റു ദ്വീപുകൾ




"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3462" എന്ന താളിൽനിന്ന് ശേഖരിച്ചത്