അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:




പാനൽ റിപ്പോർട്ട്‌ രണ്ട്‌ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു - ഭാഗം I ഉം ഭാഗം IIഉം. റിപ്പോർട്ടിന്റെ പ്രധാന ഭാഗമായ ഭാഗം 1 ൽ വിശകലനവിധേയമാക്കേണ്ട വസ്‌തുതകളെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ഭാഗം 2 ൽ ആവട്ടെ, പശ്ചിമഘട്ട നിരകളുടെ തൽസ്ഥിതി, പ്രധാന റിപ്പോർട്ടിൽ പരാമർശിതമായ വിവിധ മേഖലകളെപ്പറ്റിയുള്ള വിശദവിവരങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പശ്ചിമഘട്ട പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം, എപ്രകാരം പരിസ്ഥിതി സൗഹാർദപരവും, സാമൂഹികാംഗീകാരവുമുള്ള സുസ്ഥിരവികസനം സാധ്യമാക്കാമെന്നും, അവയെ ഭരണസംവിധാനത്തിലെ വിവിധ നിയന്ത്രണതലങ്ങളുമായി എപ്രകാരം ബന്ധപ്പെടുത്താം എന്നിവ സംബന്ധിച്ച നിർദേശങ്ങളോടുകൂടിയാണ്‌ റിപ്പോർട്ടിന്റെ 2-ാം ഭാഗം ഉപസംഹരിക്കപ്പെടുന്നത്‌.


അധികം അറിയപ്പെടാത്ത ഭക്ഷ്യസസ്യങ്ങൾ കാണപ്പെടുന്ന സ്ഥലങ്ങൾ
നിർവചനം:
ഉന്നത ഭക്ഷ്യമൂല്യവും കാർഷികമൂല്യവും ഉള്ള, എന്നാൽ അധികം അറിയപ്പെടാത്ത സസ്യങ്ങളുടെ ഉൽഭവവുമായി ബന്ധപ്പെട്ടതോ, അഥവാ അവയുടെ വന്യജനുസ്സിൽപ്പെട്ട മുൻഗാമികൾ കാണപ്പെടുന്നതോ ആയ പ്രദേശങ്ങളാണിവ.
മേഖല:
മേൽ പ്രസ്‌താവിച്ച തരം സസ്യങ്ങൾ കാണപ്പെടുന്ന എല്ലാ മേഖലയും ഇതിന്റെ പരിധിയിൽപെടുന്നു.
പശ്ചിമഘട്ടത്തിലെ സ്ഥിതി
ഇലച്ചെടികൾ, കിഴങ്ങുവർഗങ്ങൾ, ഫലവർഗ സസ്യച്ചെടികൾ എന്നീ വിഭാഗത്തിൽപെടുന്ന പുറം ലോകത്തിന്‌ പരിമിതജ്ഞാനം മാത്രമുള്ള നാനാജാതി ഭക്ഷ്യസസ്യങ്ങളാൽ സമ്പന്നമാണ്‌ പശ്ചിമഘട്ടങ്ങൾ. ഇത്തരം സസ്യങ്ങളോ അഥവാ അവയുടെ വന്യജനുസ്സിൽപ്പെട്ട മുൻഗാമികളോ ധാരാളമായി കാണുന്ന ഇടമെന്ന നിലയിൽ പശ്ചിമഘട്ട മേഖലകൾ പരിസ്ഥിതി വിലോല മേഖലകളുടെ ഗണത്തിൽപെടുത്തേണ്ടതാണ്‌.
തണ്ണീർതടങ്ങൾ
നിർവചനം:
വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതോ അഥവാ ജലം നിറഞ്ഞതോ ആയ പ്രദേശങ്ങളാണ്‌ തണ്ണീർതടങ്ങൾ. ഇവ സ്വാഭാവികമായി ഉണ്ടായതാകാം അല്ലെങ്കിൽ മനുഷ്യനിർമിതമാവാം. ഇവ സ്ഥിരമായി കാണപ്പെടുന്നവയും താൽക്കാലിക സ്വഭാവമുള്ളവയും ഉണ്ട്‌. തണ്ണീർതടങ്ങളിലെ ജലം കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആകാം. ശുദ്ധജലം, ഓരുജലം, കടലോരമേഖലകളിൽ ഉപ്പുവെള്ളം എന്നിങ്ങനെ തണ്ണീർതടങ്ങളിലെ ജലത്തിന്‌ വിവിധ സ്വഭാവം കാണപ്പെടും. ഇവയിലെ ജലവിതാനത്തിന്റെ ആഴം വേലിയിറക്ക സമയങ്ങളിൽ ആറ്‌ മീറ്ററിൽ കവിയാറില്ല.
മേഖല:
തണ്ണീർതടങ്ങളുടെ സ്വാഭാവിക വിസ്‌തൃതി ഉൾക്കൊള്ളുന്ന മുഴുവൻ മേഖലയും ഇതിന്റെ പരിധിയിൽ വരുന്നു.
പശ്ചിമഘട്ടത്തിലെ സ്ഥിതി
പ്രകൃത്യായള്ളതും മനുഷ്യനിർമിതവുമായ ഒട്ടമവധി തണ്ണീർതടങ്ങൾ പശ്ചിമഘട്ടപ്രദേശങ്ങളിലുണ്ട്‌. ജലജീവികൾ, ദേശാടനസ്വഭാവികളായ നീർപക്ഷികൾ, എന്നിവയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണ്‌ പശ്ചിമഘട്ടത്തിലെ തണ്ണീർതടങ്ങൾ. ഇവ ഈ പ്രദേശങ്ങളിൽ ഒട്ടാകെ വ്യാപിച്ച്‌ കിടക്കുന്നു. നീർത്തടങ്ങളുടെ കലവറ എന്ന നിലയിൽ മൊത്തം പശ്ചിമഘട്ടപ്രദേശങ്ങൾ പരിസ്ഥിതി വിലോല മേഖലകളായി കണക്കാക്കേണ്ടതാണ്‌.
പുൽമേടുകൾ
നിർവചനം:
ഗ്രാമിനോയിഡുകൾ, ഫോർബുകൾ എന്നിങ്ങനെയുള്ള പുൽച്ചെടി വർഗത്തിൽപ്പെട്ട സസ്യങ്ങൾ കാണപ്പെടുന്ന, കരപ്രദേശങ്ങളിലെ ആവാസവ്യവസ്ഥകളാണ്‌ പുൽമേടുകൾ.
മേഖല:
കന്നുകാലികൾ, വന്യമൃഗങ്ങൾ, പക്ഷിവർഗങ്ങൾ എന്നിവ ഉപജീവിക്കുന്ന, ചെറുതോ ഒറ്റപ്പെട്ടതോ അവശിഷ്‌ട രൂപത്തിലുള്ളതോ ആയ ഏതൊരു പുൽമേടും ഈ മേഖലയുടെ പരിധിയിൽ വരുന്നു. ഉഷ്‌ണമേഖലാ പുൽമേടുകൾ, മിതോഷ്‌മണമേഖലാ പുൽമേടുകൾ എന്നിങ്ങനെ ഇവയെ വിഭജിക്കാവുന്നതാണ്‌. മിതോഷ്‌ണ മേഖലാ വിഭാഗത്തിൽപ്പെട്ടവയിൽ തന്നെ നൈസർഗിക പുൽമേടുക
ളെന്നും അർധനൈസർഗിക പുൽമേടുകളെന്നും രണ്ട്‌ വിഭാഗങ്ങളുണ്ട്‌. അർധനൈസർഗിക വിഭാഗം വീണ്ടും വൈക്കോലിനുപയോഗിക്കുന്നവ, മേയാനുപയോഗിക്കുന്നവ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. നിർജല-അർധ നിർജല പ്രദേശങ്ങളിൽ അവിടവിടെയായി ചെറിയ സ്വാഭാവിക പുൽമേടുകൾ കാണാറുണ്ട്‌. ഇത്തരം പ്രദേശങ്ങളിൽ പുൽപ്രദേശങ്ങളുടെ നിലനിൽപിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം കാലാവസ്ഥയാണ്‌. മിതമായ തോതിൽ കന്നുകാലി മേയലിൽ നിന്നും ഇവയുടെ നിലനിൽപിന്‌ സമ്മർദം ഉണ്ടാവാറുണ്ട്‌. പൊതുവെ പറഞ്ഞാൽ, ഭൂരിഭാഗം പുൽമേടുകളും (നിർജലമോ അർധനിർജലമോ, ജലസാന്നിധ്യം ഉള്ളതോ ഉയർന്ന മേഖലകളിലുള്ളതോ മിതോഷ്‌്‌ണമേഖലയിലുള്ളതോ ഏതും) ഒരുപോലെ കടുത്ത നശീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. വളരെ ചെറിയ ഒറ്റപ്പെട്ട ഖണ്ഡങ്ങളോ അഥവാ സ്വാഭാവികപുൽമേടുകളോ അവശിഷ്‌ട ശകലങ്ങളോ ആണ്‌ ഇക്കാലത്ത്‌ കാണാനാവുന്നത്‌. ഈ വിഭാഗങ്ങൾപോലും കനത്ത കന്നുകാലി മേച്ചിലിന്റെ ഫലമായി ഗണ്യമായ മാറ്റങ്ങൾക്ക്‌ അടിപ്പെട്ടുകൊണ്ട്‌ ഇരിക്കയാണ്‌.
പശ്ചിമഘട്ടത്തിലെ സ്ഥിതി
പശ്ചിമഘട്ടത്തിലെ സ്ഥിതി
സ്വാഭാവികമോ അഥവാ മനുഷ്യനിർമിതമോ ആയ ഒട്ടേറെ പുൽമേടുകൾ പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ട്‌. ഔഷധസസ്യങ്ങളുടെ കലവറ എന്ന നിലയിലും സസ്യഭുക്കുകളായ മൃഗങ്ങളുടെ ജീവനോപാധി എന്ന നിലയിലും ഇവയ്‌ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. പശ്ചിമഘട്ട മേഖല മൊത്തം ഇവ വ്യാപിച്ചുകിടക്കുന്നു. വിസ്‌തൃതമായ പുൽമേടുകളെ ഉൾക്കൊള്ളുന്നവയെന്ന നിലയിൽ മുഴുവൻ പശ്ചിമഘട്ട മേഖലകളും പരിസ്‌തിതി വിലോല പ്രദേശമായി പരിഗണിക്കപ്പെടേണ്ടതാണ്‌.
സ്വാഭാവികമോ അഥവാ മനുഷ്യനിർമിതമോ ആയ ഒട്ടേറെ പുൽമേടുകൾ പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ട്‌. ഔഷധസസ്യങ്ങളുടെ കലവറ എന്ന നിലയിലും സസ്യഭുക്കുകളായ മൃഗങ്ങളുടെ ജീവനോപാധി എന്ന നിലയിലും ഇവയ്‌ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. പശ്ചിമഘട്ട മേഖല മൊത്തം ഇവ വ്യാപിച്ചുകിടക്കുന്നു. വിസ്‌തൃതമായ പുൽമേടുകളെ ഉൾക്കൊള്ളുന്നവയെന്ന നിലയിൽ മുഴുവൻ പശ്ചിമഘട്ട മേഖലകളും പരിസ്‌തിതി വിലോല പ്രദേശമായി പരിഗണിക്കപ്പെടേണ്ടതാണ്‌.
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3467" എന്ന താളിൽനിന്ന് ശേഖരിച്ചത്