അജ്ഞാതം


"ശുക്രസംതരണം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,135 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:34, 22 മേയ് 2012
വരി 42: വരി 42:


==ശുക്രസംതരണത്തിന്റെ പ്രാധാന്യം==
==ശുക്രസംതരണത്തിന്റെ പ്രാധാന്യം==
*ശുക്രസംതരണം നൂറ്റാണ്ടിലെ അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസം 
*2012 ജൂൺ 6 ന് ഇന്ത്യൻ സമയം പുലർച്ചെ 3.40 മുതൽ രാവിലെ 10 വരെയാണ് ശുക്രസംതരണം. സൂര്യോദയം മുതൽ ഇത് നിരീക്ഷിക്കാനാകും.
*ശുക്രൻ സൂര്യനും ഭൂമിക്കും ഇടയിലൂടെ സൂര്യബിംബത്തിന് അഭിമുഖമായി കടന്നുപോകുമ്പോഴാണ് ശുക്രസംതരണം സംഭവിക്കുന്നത്.
*ഈ സമയത്ത് കറുത്ത ഒരു പൊട്ടുപോലെ ശുക്രൻ സൂര്യബിംബത്തെ മറച്ചുകൊണ്ട് നീങ്ങിപ്പോകുന്നതായി നിരീക്ഷിക്കാൻ സാധിക്കും.
*സൂര്യ ഗ്രഹണത്തിന് സമാനമായ ഒരു പ്രതിഭാസമാണിത്.
*എന്നാൽ ഭൂമിയിൽ നിന്നുള്ള അകലക്കൂടുതൽ മൂലം വളരെ ചെറുതായി കാണപ്പെടുന്ന ശുക്രന് സൂര്യബിംബത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മറക്കുവാൻ സാധിക്കൂ.
*ശുക്രൻ 1.6 വർഷത്തിലൊരിക്കൽ ഭൂമിക്കും സൂര്യനുമിടയിൽ വരാറുണ്ട്. എന്നാൽ അപൂർവ്വമായി മാത്രമേ സംതരണം സംഭവിക്കാറുള്ളു. ഭൂമിയുടെയും ശുക്രന്റെയും പരിക്രമണ തലങ്ങൾ തമ്മിലുള്ള ചരിവുമൂലം എല്ലായ്‌പ്പോഴും ശുക്രൻ സൂര്യബിംബത്തിന് നേരെ മുന്നിൽകൂടി കടന്നുപോകാത്തതാണ് കാരണം.
*രണ്ട് ശുക്ര സംതരണങ്ങൾ തമ്മിലുള്ള കുറഞ്ഞ കാലദൈർഘ്യം 8 വർഷമാണ്. എന്നാൽ കൂടിയ കാലദൈർഘ്യം 105.5 വർഷം, 121.5 വർഷം എന്നിങ്ങനെ മാറിമാറി വരുന്നു.
*കഴിഞ്ഞ ശുക്രസംതരണം നടന്നത് 2004 ജൂൺ 8ന് ആണ്. അതിന് മുമ്പ് നടന്നത് 1882 ലൂം. 2012 ന് ശേഷം ഇത് സംഭവിക്കുക 2117 ഡിസംബറിലായിരിക്കും.
*ജ്യോതിശാസ്ത്രപരമായ പ്രാധാന്യവും ഈ സംഭവത്തിനുണ്ട്. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള അകലം ശാസ്ത്രീയമായി നിർണയിട്ടിട്ടുള്ളത് ശുക്രസംതരണ നിരീക്ഷണത്തിലൂടെയാണ്. പാരലാക്‌സ് രീതി, കെപ്ലറുടെ മൂന്നാം നിയമം എന്നിവ അനുസരിച്ച് 17-ാം നൂറ്റാണ്ടുമുതൽ ഇതിനുള്ള ശ്രമങ്ങൾ നടന്നു.
*ഇന്നും ആധുനികമായ നിരീക്ഷണ സംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രജ്ഞർ ശുക്രസംതരണം നിരീക്ഷിക്കുന്നു. നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ശുക്രസംതരണം നിരീക്ഷിക്കുന്നത് അപകടകരമാണ്.
==ഇതു വരെ നടന്ന ശുക്രസംതരണങ്ങൾ==
==ഇതു വരെ നടന്ന ശുക്രസംതരണങ്ങൾ==
{| class="wikitable"
{| class="wikitable"
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/304" എന്ന താളിൽനിന്ന് ശേഖരിച്ചത്