സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:54, 11 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('സ്വതന്ത്രവും തുറന്നതുമായ (Free and Open Source Software (FOSS))സോഫ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്വതന്ത്രവും തുറന്നതുമായ (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ാം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്. 2013 സെപ്റ്റംബർ 21 നാണ് ഈവർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം (Software Freedom Day - SFD)

  • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തോടനാചരണം നടത്തുന്നു. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തലും നടത്തുന്നു. ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.