സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:16, 11 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)

സ്വതന്ത്രവും തുറന്നതുമായ (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ാം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്. 2013 സെപ്റ്റംബർ 21 നാണ് ഈവർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം (Software Freedom Day - SFD)

  • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തോടനാചരണം നടത്തുന്നു. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തലും നടത്തുന്നു. ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.

പരിപാടി

  • 2013 സെപ്റ്റംബർ 21, ശനിയാഴ്ച അതത് ജില്ലകളിലെ പരിഷത് ഭവനുകളിലോ സമീപ കേന്ദ്രങ്ങളിലോ വൈകിട്ട് 3 മുതൽ 6 വരെയായിരിക്കും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടക്കുക
  • കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുവേണ്ടി കസ്റ്റമൈസ് ചെയ്ത ഉബുണ്ടു പരിഷത് ഭവനുകളിലെയും താല്പര്യമുള്ള മറ്റുള്ളവരുടെയും കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ഇതിലെ പ്രധാന പരിപാടി.
  • ഒപ്പം എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, പരിഷത്ത് ഉബുണ്ടു എന്നിവ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘു അവതരണവും സംശയ നിവാരണവും ഉണ്ടാകും.

ശ്രദ്ധിക്കുക

  • ഐ.ടി. @ സ്കൂൾ വിദഗ്ദ്ധരുടെ സഹായത്തോടെയായിരിക്കും പരിപാടി സംഘടിപ്പിക്കുക.
  • പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെകൊടുത്തിരിക്കുന്ന അതത് ജില്ലകളുടെ വിലാസത്തിലും നമ്പരിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
  • കമ്പ്യൂട്ടറുകളിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ താല്പര്യമുള്ളവർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിലവിലുള്ള ഡാറ്റ ബാക്ക് അപ് ചെയ്തതിനുശേഷം വേണം അവ കൊണ്ടുവരാൻ. വിൻഡോസ് നിലനിർത്തി അതിനൊപ്പം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കമ്പ്യൂട്ടറിലെ അവസാന ഡ്രൈവ് (പാർട്ടീഷ്യൻ) കാലിയാക്കി വേണം വരേണ്ടത്.
  • ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും.
  • പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.