പെരുമ്പള യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പള യൂണിറ്റ്
പ്രസിഡന്റ് രാഘവൻ ടി.
വൈസ് പ്രസിഡന്റ് അമൃതേഷ്
സെക്രട്ടറി ശാലിനി പെരുമ്പള
ജോ.സെക്രട്ടറി സരിത N B
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത്
പെരുമ്പള കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പെരുമ്പള ഇഎംഎസ് വായനശാലയിൽ പ്രവർത്തിക്കുന്ന വനിതാവേദി 2019 ജനുവരിയിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കാൻ ആലോചിച്ചപ്പോൾ സോപ്പ് നിർമ്മാണം നടത്തം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. 26.1.2019 ന് ആ പരിപാടി ഉൽഘാടനം ചെയ്തു പരിശീലനം നടത്തിയത് ഇന്നത്തെ പരിഷ്യ ത് ജില്ലാ സെക്രട്ടറി കെ ടി സുകുമാരൻ ആയിരുന്നു. പരിശീലനം വിജയിച്ചു. അംഗങ്ങൾ അതിന് ആവശ്യമായ കിറ്റുകൾ കാഞ്ഞങ്ങാട് പരിഷ്യത്‌ ഭവനിൽ പോയി എടുത്ത് വന്നു നിർമ്മാണം തുടങ്ങി സോപ്പ് സർഫ് ഫിനോയിൽ എന്നിവ ഉണ്ടാക്കുകയും ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തു വന്നു. ആ വർഷം നടന്ന പരിഷ്യത്‌ ജില്ലാ സമ്മേളനത്തിൽ വനിതാവേദി യുടെ 3 അംഗങ്ങൾ പങ്കെടുക്കുകയും പരിഷ്യത്തിന്റെ മെമ്പർഷിപ്പ് എടുക്കുകയും ചെയ്തു.അതിനോടനുബന്ധിച്ച് കേ ടീ സുകുമാരൻ അവരുടെ നേതൃത്വത്തിൽ 24.2.2020 ന് പെരുമ്പള വായനശാലയിൽ വെച്ച് 10 അംഗങ്ങളെ ചേർത്ത് കൊണ്ട് ഒരു യോഗം സംഘടിപ്പിക്കുകയും ചെയ്തു.രാഘവൻ പ്രസിഡന്റ് മണികണ്ഠൻ സെക്രട്ടറിയുമായി കൊണ്ട് ഒരു കമ്മിറ്റി രൂപീകരിച്ചു. കോളിയടുക്കം യൂണിറ്റിൽ പ്രവർത്തിച്ച മുൻകാല പ്രവർത്തകരായ ബാലകൃഷ്ണൻ നാരായണൻ എന്നിവരും സഹകരിക്കുന്നുണ്ട്. അതിനു ശേഷം മേഖല കമ്മിറ്റിയിൽ നിന്നും കിട്ടുന്ന നിർദ്ദേശം അനുസരിച്ച് പരിപാടികൾ സങ്കടിപ്പികുകയും ഒപ്പം നിൽക്കുകയും ചെയ്തു.


അന്ധവിശ്വാസങ്ങളെ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കാനും ശാസ്ത്രം എന്തെന്ന അറിവ് ജനങ്ങളിൽ എത്തിക്കാനും അവസരം ലഭിച്ച ആദ്യ പരിപാടി ആയിരുന്നു വലയ സൂര്യഗ്രഹണം. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനായി പരിഷത് നിർമ്മിച്ച പ്രെത്യകമായ ഗ്ലാസ് ഉപയോഗിച്ച് കൊണ്ട് വായനശാല പരിസരത്ത് ഒരു ക്യാമ്പ് സംഘടിപ്പിച്ചു ചായയും ഉപ്പുമാവും നൽകി കൊണ്ട് ഒരു ബോധവൽക്കരണ നടത്താൻ സാധിച്ചു. ബാലവേദി പരിഷ്യതിൽ രജിസ്റ്റർ ചെയ്തു കുട്ടികൾക്കും ഒരുപാട് നല്ല ക്ലാസുകൾ ക്വിസ്സ് മത്സരങ്ങൾ മരങ്ങൾ നട്ട് പിടിപ്പിക്കൽ എന്നിങ്ങനെ പരിപാടികൾ സംഘടിപ്പിക്കാനും സാധിച്ചു. ഇന്ന് രാഘവൻ പ്രസിഡന്റ് ശാലിനി സെക്രട്ടറി അമൃതേഷ് ജോയിന്റ് പ്രസിഡന്റ് മണികണ്ഠൻ ജോയിന്റ് സെക്രട്ടറി ആയി കൊണ്ട് കമ്മിറ്റി മുന്നോട്ട് പോകുന്നു ഒപ്പം 30അംഗങ്ങൾ കൂടി ഇന്ന് സംഘടയിൽ ഉണ്ട്. മറ്റ് കമ്മിറ്റി അംഗങ്ങൾ വിനോദ്, നാരായണൻ,സതീശൻ, ബിന്ദു,ശ്രീജ,ബാലകൃഷ്ണൻ. പരിഷത്ത് ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുവാനും മേഖലയിൽ നിന്നും ജില്ലയിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ അംഗീകരിച്ചു കൊണ്ട് അവരോടൊപ്പം തന്നെ സംഘടനയെ മുന്നോട്ട് കൊണ്ടു പോകാനും സാധിക്കുന്നു. ഇനിയും മുന്നോട്ട് ജനങളിലെ അന്ധവിശ്വാസങ്ങൾ തകർത്തു കൊണ്ട് ശാസ്ത്ര ബോധവൽക്കരണം അവരിൽ എത്തിക്കുവാൻ ശ്രമിച്ചു കൊണ്ട് സംഘടനയെ വിജയിപ്പിക്കുക തന്നെ ചെയ്യും.

"https://wiki.kssp.in/index.php?title=പെരുമ്പള_യൂണിറ്റ്&oldid=10353" എന്ന താളിൽനിന്ന് ശേഖരിച്ചത്