മുന്നാട് യൂണിറ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നാട് യൂണിറ്റ് | |
---|---|
പ്രസിഡന്റ് | പ്രവീൺ കെ. |
വൈസ് പ്രസിഡന്റ് | നാരായണൻ കാവുംങ്കാൽ |
സെക്രട്ടറി | ശരത് അരിച്ചെപ്പ് |
ജോ.സെക്രട്ടറി | മോഹനൻ |
ജില്ല | കാസർകോഡ് |
മേഖല | കാസർഗോഡ് |
ഗ്രാമപഞ്ചായത്ത് | ബേഡഡുക്ക പഞ്ചായത്ത് |
മുന്നാട് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യം രൂപീകരിച്ച യൂണിറ്റുകളിൽ ഒന്നാണ് മുന്നാട് യൂണിറ്റ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആദ്യമായി നടത്തിയ കലാജാഥ അംഗമായബി എം.ശശി(ഇപ്പോൾ നമ്മോടൊപ്പം ഇല്ല) അടക്കം ചിലരുടെ ഇടപെടലിൽ മുന്നാട് എ. യു. പി. സ്കൂളിലെ അദ്ധ്യാപകരായ ശിവജി മാഷും പപ്പൻ മാഷും (ഇപ്പോൾ MLA യുടെ PA) കൂടി ചേർന്നപ്പോൾ യൂണിറ്റ് രൂപീകരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങി. എന്നാൽ അദ്ധ്യാപകർക്ക് മാനേജറുടെ കണ്ണുരുട്ടൽ യൂണിറ്റ് രൂപികരണം വൈകിപ്പിച്ചു. 1984 ൽ ജില്ല രൂപീകൃതമായതോടെ പല ഭാഗത്തും സജീവമായി പരിഷത്ത് യൂണിറ്റുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മുന്നാടും യൂണിറ്റ് രൂപീകരിക്കപ്പെട്ടു. ശിവജി മാഷ് സെക്രട്ടറിയും ബി എം ശശി പ്രസിഡണ്ടുമായി കൊണ്ടായിരുന്നു തുടക്കം. പപ്പൻ മാഷ് ഗവ: സർവ്വീസിൽ കയറിയതിനാൽ മുന്നാട് സ്കൂളിൽ നിന്നും മാറി കൊളത്തൂർ ഒന്ന് (കല്ലളി ) സ്കൂളിൽ ചേർന്നു. തുടർന്ന് നിരവധി പ്രവർത്തനങ്ങൾ എറ്റെടുത്തു. 84 ൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ പരിഷത്ത് പ്രവർത്തനത്തെയും ചെറിയ രീതിയിൽ ബാധിച്ചു.. എന്നാൽ 87 ൽ കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരമേറ്റതോടെ പുരോഗമന പ്രസ്ഥാനത്തിനുണ്ടായ വളർച്ച പരിഷത്തിന്റെ പ്രവർത്തനത്തിനും വേഗത വർദ്ധിപ്പിച്ചു. 90 ലെ സാക്ഷരത പ്രവർത്തനത്തോടെ യുണിറ്റ് പ്രവർത്തനം മെച്ചപ്പെടാൻ തുടങ്ങി. സാക്ഷരത കലാജാഥ സ്വീകരണവും വനിതാ കലാ ജാഥ സ്വീകരണവുമൊക്കെ ഗംഭിരമായി നടന്നു.
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിന്റെ മധ്യഭാഗത്തു o. നിലവിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന യുണിറ്റാണ് മുന്നാട് . പേര് പോലെ തന്നെ അരിചെപ്പ്, ജയപുരം ഇട്ടക്കാട് .എന്നി 3 നാടുകൾ സംഗമിക്കുന്ന പ്രദേശം കൂടിയാണ് മുന്നാട് . കാസർഗോഡ് എജുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുളള പീപ്പിൾസ് കോളേജ്, ഇ എം.എസ് അക്ഷര ഗ്രാമം . അഴികോടൻ ഗ്രന്ഥാലയം. ഗവ: ഹൈസ്കൂൾ, എ.യു.പി സ്കൂൾ ബേഡകം പോലീസ് സ്റ്റേഷൻ എന്നീ പ്രധാന സ്ഥാപനങ്ങൾ മുന്നാട് യൂണിറ്റ് പരിധിയിലാണ്. സഹകരണ ടെയിനിംഗ് കോളേജ് . സഹകരണ ആശുപത്രിഉൾപ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങളും യൂണിറ്റ് പരിധിയിലുണ്ട്.
സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന സഹകാരിയും. മുന്നാടിന്റെ മുഖഛായ തന്നെ മാറ്റിമറിച്ച വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ എം. എൽഎയുമായ സ.പി.രാഘവന്റെ വീടും നമ്മുടെ യൂണിറ്റ് പരിധിയിലായതിൽ അഭിമാനിക്കുന്നു. നിരവധി സംസ്ഥാന തല ജാഥകൾക്ക് സ്വീകരണം നൽകാനോ . ഉദ്ഘാടന - സമാപന പരിപാടി നടത്തുന്നതിന് മുന്നാട് യൂണിറ്റ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മേഖലാ കമ്മിറ്റി അംഗമായ സുരേഷ് പയ്യംങ്ങാനം നിരവധി വർഷക്കാലം യൂണിറ്റ് സെക്രട്ടറി . പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വി.സി മധുസൂദനൻ , നാരായണൻ കാവുംങ്കാൽ , ഇ മോഹനൻ സി.കൃഷ്ണൻ മാഷ്. എന്നിവരുടെ സംഭാവനയും യൂണിറ്റിന് ഓർമ്മിക്കാതിരിക്കാൻ പറ്റില്ല.. വിവിധ പ്രവർത്തനങ്ങൾക്കുള്ള ചെലവിനായി പുസ്തക വിൽപ്പനയ്ക്ക് കയറാത്ത ഒരു വീടുപോലും മുന്നാട് യൂണിറ്റ് പരിധിയിലുണ്ടാവില്ല. ഈ വർഷം 22 പുതിയ അംഗങ്ങളെ ചേർത്ത് അoഗസംഖ്യ 40 ൽ എത്തിച്ചു. പുതുതായി യുവതി യുവാക്കൾ കടന്നുവന്നത് തുടർന്നുള്ള പ്രവർത്തനത്തിന് ആവേശമാണ്.