അജ്ഞാതം


"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,332 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:48, 19 ഡിസംബർ 2021
(ചെ.)
വരി 85: വരി 85:


കേരളപഠനം ഒന്നാം ഘട്ടത്തിൽ മടിക്കൈ പഞ്ചായത്തിൽ തെരെഞ്ഞെടുക്കപ്പെട്ട വീടുകളിൽ ഒന്ന് പുളിക്കാൽ യൂണിറ്റ് അംഗമായ നളിനിയുടെ വീട് ആയിരുന്നു. മറ്റൊന്ന് കക്കാട്ട് ഒരു സമദായാചാര്യൻ കാർന്നോന്റെ വീടായിരുന്നു. ജില്ലാക്കമ്മിറ്റി അംഗങ്ങളുടെ കൂടെ ശാന്ത ടീച്ചർ, കണ്ണൻമാഷ് എന്നിവരും ചേർന്ന് സർവ്വേ പൂർത്തിയാക്കി. പരിഷദ് പ്രവർത്തകർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന സ്നേഹം നേരിട്ട് അനുഭവപ്പെട്ട സന്ദർമായിരുന്നു അത്.
കേരളപഠനം ഒന്നാം ഘട്ടത്തിൽ മടിക്കൈ പഞ്ചായത്തിൽ തെരെഞ്ഞെടുക്കപ്പെട്ട വീടുകളിൽ ഒന്ന് പുളിക്കാൽ യൂണിറ്റ് അംഗമായ നളിനിയുടെ വീട് ആയിരുന്നു. മറ്റൊന്ന് കക്കാട്ട് ഒരു സമദായാചാര്യൻ കാർന്നോന്റെ വീടായിരുന്നു. ജില്ലാക്കമ്മിറ്റി അംഗങ്ങളുടെ കൂടെ ശാന്ത ടീച്ചർ, കണ്ണൻമാഷ് എന്നിവരും ചേർന്ന് സർവ്വേ പൂർത്തിയാക്കി. പരിഷദ് പ്രവർത്തകർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന സ്നേഹം നേരിട്ട് അനുഭവപ്പെട്ട സന്ദർമായിരുന്നു അത്.
'''മറ്റു പ്രവർത്തനങ്ങൾ'''
കാസർഗോഡ് ജില്ലയിലെ എന്റോസൾഫാൻ വിഷയത്തിൽ ആദ്യമായി ഇടപെട്ടത് ശാസ്ത്രസാഹിത്യ പരിഷത്ത് ആണ്. ഡോ.ബി ഇക്ബാലിന്റെ നേതൃത്വത്തിൽ ഒരു സംഘം എൺമകജെ പഞ്ചായത്ത് സന്ദർശിക്കുകയും രോഗങ്ങൾ മൂലം ദരിതമനുഭവിക്കുന്ന കുറേ മനുഷ്യരെനേരിൽ കണ്ട് വിവര ശേഖരണം നടത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എൺമകജെ പഞ്ചായത്തിലെ പെർളയിലെ കുറെ വീടുകളിൽ പരിഷത്ത് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ 2001 മെയ് 1 ന് സർവേ നടത്തിയിരുന്നു. സർവ്വേയിൽ അമ്പലത്തുകര യൂണിറ്റിൽ നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു.
ശാസ്ത്രവുമായി നേരിട്ട് ബന്ധമില്ലാത്ത വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കൽ പരിഷത്തിന്റെ രീതിയല്ല. എന്നാൽപോലും കണ്ണൂരിൽ അടിക്കടി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ അവിടുത്തെ ജനതയുടെ സ്വൈര ജീവിതം നഷ്ടപ്പെട്ടപ്പോൾ അവിടെ സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട്  പരിഷത്ത് നിരാഹാര സമരം നടത്തിയിരുന്നു. 1999 ഡിസംബർ 8ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ രാവിലെ 10 മണിമുതൽ ഡിസംബർ 9ന് വൈകുന്നേരം 4 മണിവരെ നടത്തിയ 36 മണിക്കൂർ ഉപവാസ സമരത്തിൽ അമ്പലത്തുകര യൂണിറ്റിൽ നിന്നും കുഞ്ഞിരാമൻ മാഷ് പങ്കെടുത്തിരുന്നു.
ഡച്ച് ഗവണ്മെന്റിന്റെ സഹായത്തോടെ കേരളത്തിൽ PLDPനടപ്പിലാക്കിയത് പരിഷത്തായിരുന്നല്ലോ. പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനുശേഷം മിച്ചം വന്ന തുക ‌സർക്കാറിലേക്ക് തിരിച്ചടക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതിയിലൂടെ പരിഷത്ത് വിദേശപണം കൈപ്പറ്റി എന്ന് വ്യാപകമായി ആരോപണങ്ങൾ ഉയരുകയുണ്ടായി. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സംഘടന ലഘുലേഖ ഇറക്കുകയും സംസ്ഥാന നേതാക്കൾ ജില്ലകൾ തോറും പര്യടനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഹൈസ്കൂളിൽ വിശദീകരണം നടത്തിയത് എൻ കെ ശശിധരൻ പിള്ളയാണ്. ഈ യോഗത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു. ആരോപണം കൊടുമ്പിരിക്കൊണ്ടപ്പോൾ സംഘടന പ്രക്ഷോഭസമരത്തിലേക്ക് നീങ്ങി. ആരോപണത്തെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് 2003 ജൂലായ് 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ഈ മാർച്ചിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. ആന്റണി സർക്കാർ അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ കഴമ്പില്ലെന്നും പരിഷത്തിന്റെ നിലപാടാണ് ശരിയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10165" എന്ന താളിൽനിന്ന് ശേഖരിച്ചത്