28
തിരുത്തലുകൾ
വരി 136: | വരി 136: | ||
8. കാവീട് - | 8. കാവീട് - | ||
=ചില പ്രധാന പ്രവർത്തനങ്ങൾ= | =ചില പ്രധാന പ്രവർത്തനങ്ങൾ= | ||
മേഖലയിൽ നടന്ന ചില പ്രധാന പ്രവർത്തനങ്ങൾ ഇനി പറയുന്നവയാണ്. | |||
==ജലസംരക്ഷണ ജാഥ== | |||
കുടിവെള്ളത്തെ വില്പനച്ചരക്കാക്കുന്നതിനെതിരായും മണ്ണ് - ജല സംരക്ഷണത്തിനായും പ്രചരണ ജാഥ നടത്തി. തൃശ്ശൂർ ജില്ലയിൽ നടത്തിയ 5 ജാഥകളുടെ ഉദ്ഘാടനം 2013 മെയ് 28ന് വൈകീട്ട് തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സി പി നാരായണൻ എം പി നിർവ്വഹിച്ചു. ജൂൺ 1ന് കുന്ദംകുളം, ചാവക്കാട് മേഖലകൾ സംയുക്തമായി 9 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ചാവക്കാട് മേഖലയിലെ വടക്കേക്കാട്, കോട്ടപ്പടി, ചാവക്കാട്, ഗുരുവായൂർ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജാഥ ഗുരുവായൂരിൽ സമാപിച്ചു. ലഘുലേഖകൾ വ്യാപകമായി പ്രചരിപ്പിച്ചു. | |||
==ബി ഒ ടി വിരുദ്ധ ജാഥ== | |||
ബി ഒ ടി ഒഴിവാക്കി 30 മീറ്ററിൽ ദേശീയപാതകൾ പുനർനിർമ്മിക്കുക എന്ന ആവശ്യമുയർത്തിക്കൊണ്ട് ജില്ലാ വികസന സബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് കാൽനട ജാഥകൾ ആഗസ്റ്റ് 17ന് ദേശീയപാത 17ലൂടെ നടത്തി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ ക്യാപ്റ്റനായ വടക്കൻ ജാഥ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ശ്രീശങ്കറും പ്രൊഫ. പി കെ രവീന്ദ്രൻ ക്യാപ്റ്റനായ തെക്കൻ ജാഥ സംവിധായകൻ പ്രിയനന്ദനനും ഉദ്ഘാടനം ചെയ്തു. ചാവക്കാട് നിന്നും കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച ജാഥകൾ വലപ്പാട് ചന്തപ്പടിയിൽ സമാപിച്ച് സമ്മേളനം നടത്തി. സമാപന സമ്മേളനം പ്രൊഫ. എം കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല കേന്ദ്രീകരിച്ച് നോട്ടീസ്, പോസ്റ്റർ പ്രചരണം നടത്തി. കൊടുങ്ങല്ലൂർ മേഖലയുടെ മുൻകയ്യിൽ തയ്യാറാക്കിയ വാർത്താപത്രിക ജാഥാ സമയത്ത് വ്യാപകമായി വിതരണം ചെയ്തു. | |||
ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്തു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻ ജില്ലാ സെക്രട്ടറി പി കെ രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ പ്രദീപ്കുമാർ, ജാഥാ വൈസ് ക്യാപ്റ്റൻ കെ പി അനിത, ജാഥാ മാനേജർ എം എ മണി, ആക്ഷൻ കൌൺസിൽ നേതാക്കളായ ഇ വി മുഹമ്മദാലി, പി കെ നൂറുദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു. | |||
സമ്പത്തും ദാരിദ്ര്യവും ജനജീവിതത്തിന്റെ അർത്ഥശാസ്ത്രം, ഇന്ത്യൻ ഔഷധമേഖല ഇന്നലെ ഇന്ന് എന്നീ രണ്ടു പുസ്തകങ്ങൾ പ്രചരിപ്പിച്ചായിരുന്നു സാമ്പത്തികം കണ്ടെത്തിയത്. | |||
==വിജ്ഞാനോത്സവം== | |||
==ജാഗ്രതാ സായാഹ്നം== | |||
==ജനസംവാദ സദസ്സ്== | |||
==ഗാന്ധി നാടകയാത്ര== | |||
==കമ്പ്യൂട്ടർ സാക്ഷരതാ പരിപാടി== | |||
മുതിർന്ന പരിഷത്ത് അംഗങ്ങളെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി 2014 ജൂൺ 14ന് കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സ് ആരംഭിച്ചു. വീട്ടിൽ സ്വന്തമായി കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിലും കമ്പ്യൂട്ടർ ഉപയോഗിക്കാനറിയാത്ത നിരവധി പരിഷത്ത് അംഗങ്ങൾ മേഖലയിലുണ്ട്. ആശയവിനിമയം എളുപ്പമാക്കുന്നതിന് വിവരസാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമായിട്ടും മേഖലയിൽ അതിന്റെ ഗുണം ലഭിക്കാതിരുന്നത് സജീവ പരിഷത്ത് പ്രവർത്തകരുടെ കമ്പ്യൂട്ടർ നിരക്ഷരത മൂലമായിരുന്നു. ഇതിനെ മറികടക്കുന്നതിനായാണ്, ഇവരെ കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുന്നതിന് ഗുരുവായൂർ മേഴ്സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'കൈവിളക്ക് ' പദ്ധതിയുമായി ചേർന്ന് ക്ലാസ്സ് ആസൂത്രണം ചെയ്തത്. തുടർച്ചയായ അഞ്ച് ആഴ്ചകളിലെ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഉപയോഗപ്പെടുത്തി 15 മണിക്കൂർ ദൈർഘ്യമുള്ള പാഠ്യപദ്ധതിയിലൂടെ ഇ-മെയിൽ, ഓൺലൈൻ ബില്ലടക്കൽ തുടങ്ങിയവ ഉൾപ്പെടെ നിത്യജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിൽ പ്രാപ്തരാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ആദ്യത്തെ ക്ലാസ്സ് ജൂൺ 14ന് നടന്നു. മേഖലയിലെ 18 പരിഷത്ത് പ്രവർത്തകർ പങ്കെടുത്തു. കമ്പ്യൂട്ടർ ഓൺ ചെയ്യുക, ഷട്ട് ഡൌൺ ചെയ്യുക, ഡബിൾ ക്ലിക്ക് ചെയ്തു തുറക്കുക, പുതിയ ഫോൾഡർ ഉണ്ടാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പഠിച്ചു കൊണ്ട് വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്ക് അവർ പിച്ചവെച്ച് നടന്നു തുടങ്ങി. | |||
=ചിത്രങ്ങളിലൂടെ= | =ചിത്രങ്ങളിലൂടെ= | ||
<gallery widths=150px height=120px perrow="5" align="center"> | <gallery widths=150px height=120px perrow="5" align="center"> | ||
പ്രമാണം:Veetumutta Class at Manayil Vijayan's residence.jpg|നവകേരളോത്സവത്തിന്റെ ഭാഗമായി ഇരിങ്ങപ്പുറം യൂണിറ്റിൽ നടന്ന വീട്ടുമുറ്റക്ലാസ്സ് | പ്രമാണം:Veetumutta Class at Manayil Vijayan's residence.jpg|നവകേരളോത്സവത്തിന്റെ ഭാഗമായി ഇരിങ്ങപ്പുറം യൂണിറ്റിൽ നടന്ന വീട്ടുമുറ്റക്ലാസ്സ് | ||
പ്രമാണം:Jagratha sayahnam.JPG|മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ചാവക്കാട് നടന്ന ജാഗ്രതാ സായാഹ്നം | പ്രമാണം:Jagratha sayahnam.JPG|മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ചാവക്കാട് നടന്ന ജാഗ്രതാ സായാഹ്നം | ||
പ്രമാണം:Chavakkad 2.png|ജനസംവാദ യാത്രയുടെ ഭാഗമായി തമ്പുരാൻപടി വായനശാലയിൽ കെ വിജയൻ വിഷയാവതരണം നടത്തുന്നു | പ്രമാണം:Chavakkad 2.png|ജനസംവാദ യാത്രയുടെ ഭാഗമായി തമ്പുരാൻപടി വായനശാലയിൽ കെ വിജയൻ വിഷയാവതരണം നടത്തുന്നു | ||
പ്രമാണം:E literacy.jpg|മുതിർന്ന പരിഷത്ത് അംഗങ്ങളെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി ഗുരുവായൂർ മേഴ്സി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നടത്തിയ ക്ലാസ്സ്. | |||
</gallery> | </gallery> | ||
[[വർഗ്ഗം:മേഖലാ കമ്മറ്റികൾ]] | [[വർഗ്ഗം:മേഖലാ കമ്മറ്റികൾ]] |
തിരുത്തലുകൾ