കബനിഗിരി യൂണിറ്റ്ചരിത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Janolsavam 2018 Janu 8.jpg

ആമുഖം

വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനി നദിയോട് ചേർന്നു കിടക്കുന്ന ഔ പ്രദേശമാണ് കബനിഗിരി.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നുനദികളിൽ ഒന്നാണ് കബനി .വയനാട് ജില്ലയുടെ 70 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശമാണ്. എന്നാൽ ഇവിടെ ലഭിക്കുന്ന വെള്ളം കർണ്ണാടകയിലേയ്ക്ക് ഒഴുകി പോവുകയാണ്.അതേസമയം കബനി തീരത്തുള്ള മുള്ളൻകൊല്ലി -പുൽപ്പള്ളി പഞ്ചായത്തുകൾ ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ്.ഈ ജലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കുന്നില്ല. ഈ പ്രശ്നം ഗുരുതരമായിട്ടുള്ള പ്രദേശത്താണ് പരിഷത്തിൻ്റെ യൂണിറ്റ് ആരംഭിച്ചത്.

പ്രാദേശിക ചരിത്രം

1948 ലാണ് ആദ്യ കുടിയേറ്റം മരക്കടവിൽ നടന്നത്. പഴയ തോട്ടത്തിൽ വർക്കിയും കുടുംബവുമാണ് ആദ്യം കുടിയേറിയത്. ആ സമയത്ത് കുപ്പത്തോടു ദേവസ്വം വക സ്ഥലമായിരുന്നു ഈ പ്രദേശം.നിബിഡവനമായിരുന്നു ഈ പ്രദേശം. വന്യമൃഗങ്ങൾ വിഹരിച്ചിരുന്നു. ഈ പ്രദേശമാണ് കാർഷിക മേഖലയായി മാറ്റപ്പെട്ടത്.

   ഏതാനും ഗോത്രവിഭാഗങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഉണ്ടായിരുന്നു.

കബനി തീരത്ത് 400 വർഷങ്ങൾക്കു മുൻപ് കർണ്ണാടകയിൽ നിന്നും കടിയേറിയ ഏതാനും ഗൗഡ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ഉണ്ടായിരുന്നു. നെൽകൃഷിയായിരുന്നു അവരുടെ മുഖ്യ കൃഷി.മുത്താരിയും, പച്ചക്കറിയും കൃഷി ചെയ്തിരുന്നു.

   കുടിയേറ്റത്തിന്റെ തുടക്കത്തിൽ നെല്ലും, മരച്ചീനിയും, ചേനയും, ചേമ്പും, കാച്ചിലും മറ്റു മാ ണ് കൃഷി ചെയ്തത്.പിന്നീട് തെരുവ കൃഷി വ്യാപകമായി. വിറകില്ലാതായപ്പോൾ വീണ്ടും മരച്ചീനി കൃഷി വ്യാപകമായി.തുടർന്ന് കുരുമുളകു കൃഷി ആരംഭിച്ചു.കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടാൻ തുടങ്ങി. ദ്രുതവാട്ടവും സാവധാന വാട്ടവും കുരുമുളകു ചെടികളെ ബാധിച്ചു.ഇപ്പോൾ കാർഷിക മേഖല ആകെ തകർന്ന അവസ്ഥയിലാണ്.ക്ഷീര കൃഷിയാണ് ഇന്ന് കൂടുതൽ കുടുംബങ്ങൾക്കും അത്താണിയായിട്ടുള്ളത്.
  

പശ്ചാത്തലം

മുപ്പതുവർഷങ്ങൾക്കു മുൻപ് വൈദ്യുതിയും ഫോണും ഉണ്ടായിരുന്നില്ല. 1980കളിൽ ശാസ്ത എന്ന ഒരു ബസ് ബത്തേരിയക്ക് സർവ്വീസ് നടത്തിയിരുന്നു. അതിനു മുൻപ് കാൽനടയായാണ് പുൽപ്പള്ളി വരെ പോയിരുന്നത്. കാളവണ്ടിയിലാണ് സാധനങ്ങൾ കൊണ്ടുവന്നിരുന്നത്.

വികസനം

വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി  വന്നപ്പോൾ വളരെ മുന്നേറി.

കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾക്കും പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പയ്യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പംനം മതിയാക്കി.1977 ൽ സെന്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി.

പുൽപ്പള്ളി മരക്കടവ് റോഡ് ,തീരദേശ റോഡ് എന്നീ മെയിൻ റോഡുകൾ കൂടാതെ ധാരളം ചെറുറോഡുകളും ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള പഞ്ചായത്താണ് മുള്ളൻകൊല്ലി. പുൽപ്പള്ളിയ്ക്ക് അരമണിക്കൂർ ഇടവിട്ട് ബസുകൾ ഉണ്ട്. രാവിലെ 5.30ന് കോഴിക്കോട്ടേക്ക് ഒരു KSRTC സർവ്വീസ് ഉണ്ട്.കൂടാതെ പത്തനംതിട്ടയിലേക്ക് ഒരു സ്വകാര്യ ബസും വൈകുന്നേരം 6 മണിക്ക് സർവ്വീസ് നടത്തുന്നു.ധാരാളം ചെറുവാഹനങ്ങളും ഉണ്ട്.

കബനിശുദ്ധ ജല പദ്ധതിയുടെ കിണറും ശുദ്ധീകരണ ശാലയും ഇവിടെ ഉണ്ട്. ഈ പദ്ധതിയിൽ നിന്നും കുടിവെള്ളം ഭൂരിഭാഗം വീടുകളിലും ലഭിക്കുന്നുണ്ട്. വേനല്ക്കാലത്തെ ജലക്ഷാമത്തിന് ഒരു പരിഹാരമായി.

  ചെറുപ്പക്കാർ പി.എസ്.സി പരീക്ഷയ്ക്ക് ഒറ്റയ്ക്കും കൂട്ടായും തയ്യാറെടുപ്പു നടത്തിയതിന്റെ ഫലമായി പി.എസ്.സി പരീക്ഷകളിൽ അൻപതിലധികം പേർ വിജയിക്കുകയും വിവിധ സർക്കാർ ഓഫീസുകളിൽ നിയമിതരാകുകയും ചെയ്തത്  ഈ ഗ്രാമത്തിന് കരുത്തു പകർന്നു.

സ്ഥാപനങ്ങൾ

ഗവ.എൽ.പി.സ്കൂൾ മരക്കടവ്

സെന്റ് മേരീസ് യു.പി.സ്കൂൾ കബനി ഗിരി

നിർമ്മല ഹൈസ്കൂൾ കബനി ഗിരി

അങ്കണവാടി ഗൃഹന്നൂർ

അങ്കണവാടി മരക്കടവ് കോളനി

അങ്കണവാടി ഡിപ്പോ കോളനി

സെന്റ് മേരീസ് ചർച്ച് കബനിഗിരി

ശ്രീ സുബ്രഹ്മണി സ്വാമി ക്ഷേത്രം കബനിഗിരി

ശിവക്ഷേത്രം ഗൃഹന്നൂർ

ഗുരുമന്ദിരം കബനിഗിരി

പോസ്റ്റ് ഓഫീസ്

കബനി ഗിരി ക്ഷീരോല്പാദക സഹകരണ സംഘം

കുരുമുളക് സംരക്ഷണ സമിതി കബനിഗിരി

ഹെൽത്ത് സെന്റർ ഗൃഹന്നൂർ

ശ്രുതി ഗ്രന്ഥശാല

കബനി ആർട്സ് ആൻറ് സ്പോട്സ് ക്ളബ്

ലാക്കേഴ്സ് ക്ളബ് കബനി ഗിരി

ആദിവാസി കോളനികൾ

വളരെക്കാലം മുൻപു തന്നെ ആദിവാസി വിഭാഗങ്ങൾ ഇവിടെ ഉണ്ടായിരുന്നു.

അവർ കാടിനെ ആശ്രയിച്ച് ജീവിച്ചിരുന്നവരാണ്. കുടിയേറ്റം അവരുടെ നിലനില്പിനാധാരമായ കാട് ഇല്ലാതാക്കി. തുടർന്ന് ജീവിതം ബുദ്ധിമുട്ടിലായ അവർ  കുടിയേറ്റ കർഷകരുടെ ഭുമിയിലും വീടുകളിലും പണിയെടുത്തു ജീവിക്കാൻ തുടങ്ങി. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കാര്യമായി ലഭിച്ചില്ല.സ്കൂൾ തുടങ്ങിയപ്പോഴും സ്കൂളിൽ വിടുന്നതിന് കുറഞ്ഞ പരിഗണന്നയാണ് അവർ നല്കിയത്.ഇന്ന് വിവിധ സാമൂഹ്യ ഇടപെടലുകളിലൂടെ 5 വയസ്സായ മുഴുവൻ കുട്ടികളേയും സ്കൂളിൽ ചേർക്കാൻ കഴിയുന്നുണ്ട്. എന്നാൽ ഹൈ സ്കൂൾ പഠനം പൂർത്തിയാക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

  പണിയർ, കുറുമർ, അടിയന്മാർ എന്നീ വിഭാഗങ്ങളാണ് മരക്കടവ്, ഡിപ്പോ,കെഞ്ചൻ പാടി എന്നീ കോളനികളിലായി താമസിക്കുന്നത്

പ്രവർത്തന പ്രദേശങ്ങൾ

കബനിഗിരി യൂണിറ്റ് കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ്്. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു.

യൂണിറ്റ് ആരംഭം

വിദ്യാഭ്യാസം ,പരിസ്ഥിതി  എന്നീ മേഖലകളിലെ ആകർഷകമായ പ്രവർത്തനങ്ങളും കലാജാഥകളുമാണ് ഈ യൂണിറ്റിലെ പല പ്രവർത്തകരേയും പരിഷത്തിലേയ്ക്ക് ആകർഷിച്ചത്.സമ്പൂർണ സാക്ഷരത യജ്ഞത്തിലെ ഇടപെടലുകളും, ജനകീയ സൂത്രണ പരിപാടികളിലെ പ്രവർത്തനങ്ങളും വിജ്ഞാനോത്സവങ്ങളുമാണ് പുതിയ പ്രവർത്തകരെ ആകർഷിച്ചത്

  1986 ഒക്ടോബർ 26 ന് പാടിച്ചിറയിൽ വന്ന കലാജാഥ വീക്ഷിക്കാൻ പേയവരാണ് കബനിഗിരിയിൽ അടുത്ത വർഷം കലാജാഥ കൊണ്ടുവരുന്നതിന് മുൻകൈ എടുത്തത് .കബ നിഗിരി  നിർമ്മല ഹൈസ്കുൾ ഹെഡ്മാസ്റ്റർ ആയിരുന്ന വി .എസ് .ചാക്കോ, അധ്യപകരായിരുന്ന എം.എം.ടോമി, എ.സി. ഉണ്ണികൃഷണൻ കുടാതെ അന്നു നിലവിലുണ്ടായിരുന്ന പാടിച്ചിറ യൂണിറ്റിലെ അംഗങ്ങളായിരുന്ന ചാക്കോ പനന്തോട്ടം, ബെന്നി പനന്തോട്ടം, പുരുഷോത്തമൻ പൊരിയാനിയിൽ എന്നിവരാണ് കബനി ഗിരിയിലും ശാസ്ത്ര കലാജാഥ കൊണ്ടുവരുന്നതിന് മുൻകൈ എടുത്തതു്. പാടിച്ചിറ യൂണിറ്റിനു നേതൃത്വം നല്കിയിരുന്ന ജോർജ് അറയ്ക്കൽ ജോയി താന്നിക്കൽ വയനാട് ജില്ല കമ്മറ്റി അംഗം എൻ സത്യാനന്ദൻ മാസ്റ്റർ, പുൽപ്പള്ളി യൂണിറ്റിലെ പി.യു. മർക്കോസ്, സി.കെ രാജൻ എന്നിവരും 1987 ൽ ലെ കലാജാഥയ്ക്ക് കബനി ഗിരി നിർമല ഹൈസ്കൂൾ അങ്കണത്തിൽ സ്വീകരണം നല്കുന്നതിന്  പ്രചോദനം നല്കി. അങ്ങിനെ കലാജാഥ സ്വാഗതസംഘം കബനി ഗിരി സ്കൂളിൽ വെച്ച് രൂപീകരിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജെയിംസ് കുമ്പുങ്കൽ ചെയർമാനും ഹെഡ്മാസ്റ്റർ വി.എസ്.ചാക്കോ കൺവീനറുമായി സ്വാഗത സംഘം ജാഥയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.1987 ജൂലായ് 28ന് പരിഷത്തിൻ്റെ ഒരു ഗായക സംഘം ടോമി കക്കുഴി, സണ്ണി ചേലൂർ എന്നിവരുടെ  നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു പരിസ്ഥിതിഗാനസദസ് നടത്തിയിരുന്നു. ഇതും കലാജാഥ സ്വീകരണത്തിന് കളമൊരുക്കി. ജാഥ സ്വീകരണവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് വിപുലമായ ശാസ്ത്ര പുസ്തക പ്രചരണം നടത്തി.1987 ഒക്ടോബർ 13 ന് സ്കൂൾ ഗ്രൗണ്ടിലെ തുറന്ന സ്റ്റേജിൽ സംസ്ഥാന കലാജാഥ ടീം പരിപാടികൾ അവതരിപ്പിച്ചു.പൊതുജനങ്ങളും വിദ്യാർത്ഥികളും അധ്യാപകരും ജാഥ വീക്ഷിച്ചു. താജ് മഹൽ പണിതതാര് ? എന്ന ചോദ്യത്തിൻ്റെ ഉത്തരം എല്ലാവരേയും ഞെട്ടിച്ചു.

സംഗീത ശില്പങ്ങളും, ലഘു നാടകങ്ങളും എല്ലാം തെരുവു നാടക ശൈലിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ എല്ലാവർക്കും പുത്തൻ അനുഭവമായി.ശക്തമായ പ്രമേയങ്ങൾ വ്യത്യസ്തമായ അവതരണങ്ങൾ എല്ലാം കാണികൾക്ക് ഏറെ പ്രചോദനമായി.

ജാഥ വിലയിരുത്തലിനു ചേർന്ന സ്വാഗത സംഘം യോഗത്തിൽ വെച്ച്  കബ നിഗിരി യുണിറ്റ് രൂപീകരണ നിർദ്ദേശം ഉണ്ടായി. സ്വാതസംഘം പിരിച്ചുവിട്ട് താല്പര്യം ഉള്ളവരെ ഉൾപ്പെടുത്തി താലക്കാലിക യൂണിറ്റ് രൂപീകരിച്ചു. തുടർന്ന് സ്ഥിരം യൂണിറ്റായി സുൽത്താൻ ബത്തേരി ആയിരുന്ന മേഖല

ആദ്യം നിർമ്മല ഹൈസ്കൂളിലും പിന്നീട് ഡിപ്പോ രമ്യ ക്ളബിലും, മരക്കടവ് ഗവ.എൽ.പി സ്കൂളിലും ആയിരുന്നു യോഗങ്ങൾ നടത്തിയത്.ശ്രുതി ഗ്രന്ഥാലയം തുടങ്ങിയപ്പോൾ അവിടെയും ഇടയ്ക്ക് കൂടുമായിരുന്നു. ഇപ്പോൾ പ്രധാനമായും ശ്രുതി ഗ്രന്ഥാലയത്തിലാണ് യൂണിറ്റ് യോഗങ്ങൾ നടത്തുന്നതു്.

ഭാരവാഹികൾ 2021 - 2 2

പ്രസിഡന്റ് -പി.റ്റി.പ്രകാശൻ

സെക്രട്ടറി -ഷനിൽ എം.കെ.

മുൻ ഭാരവാഹികൾ

ആദ്യ പ്രസിഡന്റ് -വി.എസ്.ചാക്കോ

സെക്രട്ടറി - സണ്ണി തട്ടാം പ റമ്പിൽ

പ്രവർത്തനമേഖലകൾ

1.വിദ്യാഭ്യാസം- വിജ്ഞാനോത്സവം

"പoനം പാൽപ്പായസം
അധ്യാപനം അതിമധുരം "

എന്ന പരിഷത്ത്  മുദ്രാവാക്യം  സ്കൂൾ വിദ്യാഭ്യാസത്തിൽ ഏറെ സ്വാധീനം ചെലുത്തിയ കാലഘട്ടത്തിലാണ് കബ നിഗിരി യൂണിറ്റ് രൂപീകൃതമായത്. യൂണിറ്റ് പ്രവർത്തകരായ അധ്യാപകർ തങ്ങളുടെ ക്ളാസ് മുറികളിൽ ഈ മുദ്രാവാക്യം പ്രാവർത്തികമാക്കുവാൻ ശ്രദ്ധിച്ചിരുന്നു. യൂണിറ്റ് തുടങ്ങുന്നതിനു മുൻപു തന്നെ യുറീക്ക ശാസ്ത്രകേരളം ക്വിസ് മൂന്നു സ്കൂളുകളിലും നടത്തിയിരുന്നു. സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ബാല ശാസ്ത് കോൺഗ്രസുകൾ തുടങ്ങിയവയ്ക്ക് നേതൃത്വം നല്കി. കബനി ഗിരിയുണിറ്റ് രൂപീകൃതമായതോടെ ഈ ഇടപെടലുകൾക്ക് ഒരു സാമൂഹ്യ പിന്തുണ കൂടി ലഭ്യമായി.  1995 ൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മൂന്നു വിദ്യാർത്ഥികൾ കബ നഗിരി നിർമ്മലാ ഹൈ സ്കൂളിൽ നിന്നുള്ളവരായിരുന്നു.ഷൈജു പി.എം എന്ന വിദ്യാർത്ഥിക്ക് താൻ അവതരിപ്പിച്ച കായീച്ച നിവാരണത്തിന് തളസിയില എന്ന ഗവേഷണ പ്രോജക്ടിന് പ്രത്യേക പുരസ്കാരവും ലഭിച്ചു. പിന്നീട് ഷൈജു നല്ല  പരിഷത്ത് പ്രവർത്തകനായി മാറി എന്നത് കബനിഗിരിയുടെ അനുഭവമാണ്. ഷൈജുവിനെപ്പോലെ പല വിദ്യാർത്ഥികളും വിജ്ഞാനോത്സവങ്ങളിലൂടെയും, യുറീക്ക - ശാസ്ത്രകേരളം വായനയിലൂടെയും, ബാലോത്സവ ജാഥകളിലൂടെയും, ബാലവേദികളിലൂടെയും പരിഷത്ത് പ്രവർത്തനങ്ങളിൽ തല്പരരാകുകയും കബ നിഗിരി, പാടിച്ചിറ, സീതാ മൗണ്ട്, ചേലൂർ എന്നീ യൂണിറ്റുകളിൽ അംഗങ്ങളായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും പ്രവർത്തിക്കുന്നവരും ഉണ്ട്.

യുറീക്ക - ശാസ്ത്ര കേരളം ക്വിസ് വിജ്ഞാനോത്സവമായി മാറിയപ്പോൾ  പരമാവധി കുട്ടികളെ ഒരു സകൂ ളിൽ നിന്നും പഞ്ചായത്തു കേന്ദ്രത്തിൽ  പങ്കെടുപ്പിക്കാം എന്ന നിർദ്ദേശമുണ്ടായി. മുള്ളൻ കൊല്ലി പഞ്ചായത്തിലെ ആദ്യ കേന്ദ്രം പെ രി ക്കല്ലൂർ ഗവ.ഹൈസ്കൂൾ ആയിരുന്നു. അന്ന് കബ നാഗിരിയണിറ്റ് പരിധിയിലുള്ള സ്കൂളുകളിൽ നിന്നും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു.നിർമ്മല ഹൈസ്കൂളിൽ നിന്നും 300 കുട്ടികൾ പങ്കെടുത്തു. മണം,രുചി, സ്പർശനം, നിരീക്ഷണം, കേഴ്‌വി തുടങ്ങിയ വിവിധ ശേഷി കൾ പ രിശോധിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മൂല്യ നിർണ്ണയത്തിന് പര മ്പരാഗത അറിവു പരിശോധന പരീക്ഷകളിൽ നിന്നും വ്യത്യസ്ഥമായ  രീതിക്ക് തുടക്കമിട്ട ആ മഹാപ്രവർത്തനം ഇന്നും അന്ന് നേതൃത്വം നല്കിയവരുടേയും പങ്കെടുത്തവരുടേയും മനസ്സിൽ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. വിജ്ഞാനോത്സവങ്ങൾ എല്ലാ വർഷവും നവീകരിക്കപ്പെടുകയും പുതിയ പാഠ്യ പദ്ധതി യിൽ ഈ രീതികൾ തത്വത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്യതപ്പോൾ കബനിഗിരി യൂണിറ്റിനും അഭിമാനിക്കാൻ വകയുണ്ട്. കാരണം എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും പഞ്ചായത്തു തലത്തിലും മേഖല തലത്തിലും ജില്ല തലത്തിലും എല്ലാം നമ്മുടെ യൂണിറ്റ് പ്രവർത്തകർ നേതൃത്വം നല്കുകയും ചെയ്തു വരുന്നു എന്നതു തന്നെ.

2.പരിസരം

പരിഷത്തിന്റെ മുഖമുദ്രയായ പരിസ്ഥിതി സംരക്ഷണത്തിൽ കബനി ഗിരി യൂണിറ്റും തുടക്കം മുതലേ ശ്രദ്ധിച്ചിട്ടുണ്ട്.

"മരം ഒരു വരം" എന്ന മുദ്രാവാക്യം സ്വാർത്ഥ കമാക്കുന്നതിനു് എന്നും ശ്രദ്ധിക്കുന്നു.1987 ലെ പരിസ്ഥിതി ദിനത്തിൽ കബനിഗിരി ടൗണിൽ മഴമരം (Rain Tree) നട്ടു കൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.സാമൂഹ്യ വനവത്ക്കരണത്തിൽ അക്കേഷ്യ പോലുള്ള നാടിനു ചേരാത്ത മരങ്ങൾ ലോകബാങ്കിന്റെ ഫണ്ടുപയോഗിച്ചു് വഴിയരികിലും തരിശു ഭൂമികളിലും നട്ടുപിടിപ്പിക്കുന്നതിനെതിരെയുള്ള ഹരിതവത്ക്കരണം എന്ന പരിഷത്തിൻ്റെ സംസ്ഥാന പരിപാടിയുടെ ഭാഗമായാണ് അന്ന് മരം നട്ടത്. മരം തണലേകാൻ തുടങ്ങിയപ്പോൾ അതിനു ചുവട്ടിൽ ഇരിപ്പിടം ജനങ്ങൾ തന്നെ ഒരുക്കി .നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്ന ബഹുജനങ്ങളെ പലപ്പോഴും അവിടെ കാണാമായിരുന്നു. പരിഷത്ത് മരം എന്നാണ് ജനങ്ങൾ പിന്നീട് ഈ മരത്തെ വിളിച്ചത്.25 വർഷത്തോളം മഹാമേരുവായി ആ മരം കബനി ഗിരി ടൗണിന് കുളിരും തണലും നലകി.ഒപ്പം പരിസ്ഥിതി ബോധവും. പിന്നീട് കെട്ടിടത്തിന് ഭീഷണിയായപ്പോൾ പഞ്ചായത്ത് അനുവാദത്തോടെ മുറിച്ചു മാറ്റുകയായിരുന്നു. ആ മരം തൻ്റെ കെട്ടിടത്തിനു സമീപം വെയ്ക്കുവാൻ അനുവാദം നല്കിയ പാറയ്ക്കൽ കുഞ്ഞേട്ടൻ്റെ നല്ല മനസ്സിനെ ഓർമ്മിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കബനി ഗിരിസ് കൂൾ ജംഗ്ഷൻ, മരക്കടവ്, ഡിപ്പോ എന്നീ സ്ഥലങ്ങളിലും മഴമരം നട്ടു. തൈകൾ സംരക്ഷിക്കുന്നതിനു് നല്ല കമ്പി വല കൊണ്ടുള്ള റിംഗുകൾ സംഭാവനയായി ലഭിച്ചു.തുടർന്നും ഈ റിംഗ് ,മരങ്ങൾ നട്ട് വളർത്തുന്നതിന് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് സന്തോഷകരമാണ്.

ഹരിതവത്ക്കരണ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നടത്തുന്നുണ്ട്. ഇപ്പോൾ സാമൂഹ്യ വനവത്ക്കരണ പരിപാടിയിൽ നിന്നും അക്കേഷ്യാ, യൂക്കാലിപ്റ്റസ് തുടങ്ങിയ നമ്മുടെ പരിസ്ഥിതിയ്ക്കിണങ്ങാത്ത മരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പരിഷത്ത് ഉയർത്തിയ മുദ്രാവാക്യം ഫലം കണ്ടു. അതു കൊണ്ട് സാമൂഹ്യവനവത്കരണ പരിപാടിയുമായി സഹകരിച്ച് മരത്തൈകൾ നട്ടു വരുന്നു.

"ആഗോളതപനം മരമാണ് മറുപടി "എന്ന മുദ്രാവാക്യം സ്വാർത്ഥ കമാകും വിധം വരൾച്ച തുടർച്ചയായി അനുഭവപ്പെടുന്ന കബനിഗിരി പ്രദേശത്ത് - മുള്ളൻ കൊല്ലി - പുൽപ്പള്ളി പഞ്ചായത്തുകളിൽ അധികാരികളിലും ജനങ്ങളിലും സന്ദേശം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

2016ലെ കബനി ഗിരി ഹരിതവത്ക്കരണ പരിപാടി ഏറെ ശ്രദ്ധേയമാണ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി റവ.ഫാ.തോമസ് ചേറ്റാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുളളൻ കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിവരാമൻ പാറക്കുഴി ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ ബാലഗോപാലൻ പരിസ്ഥിതിദിന സനേരം നല്കി.ഗ്രാമ പ- ബോളോക്ക് - ജില്ല മെമ്പർമാർ ,ജില്ലാ സെക്രട്ടറി പി.ആർ.മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശവാസികൾക്ക് വൃക്ഷത്തൈകൾ നല്കുകയും അവർ അത് നട്ടു പരിപാലിക്കുകയും ചെയ്യുന്നു. നട്ടു പരിപാലിച്ച കുടുംബങ്ങളെ വീണ്ടും മരത്തൈ കൊടുത്തുതന്നെ ആദരിച്ചു.ഈ ഹരിതവത്ക്കരണ പരിപാടിയിൽ നട്ട മണിമരുതുകൾ പൂത്തു നില്ക്കുന്ന കാഴ്ച വളരെ ഹൃദ്യമാണ്.

ഹരിതവത്ക്കരണ പ്രവർത്തനങ്ങളിൽ ഉണ്ണികൃഷ്ണൻ സാറിൻ്റെ ഇടപെടെൽ പ്രശംസനീയമാണ്. അദ്ദേഹം അശോകം, ഉങ്ങ് ,മഴമരം തുടങ്ങിയവയുടെ വിത്തുകൾ ശേഖരിച്ച് പാകി മുളപ്പിച്ച് കൂടുകളിലാക്കി താല്പര്യമുള്ളവർക്കൊക്കെ നല്കി ഹരിതവത്കരണത്തിന് ഉത്തേജനം നല്കുന്നു.

നാട്ടുകാരിൽ ചിലരുടെ ആക്ഷേപങ്ങൾ പരിഷത്ത് പ്രവർത്തകർ കേൾക്കേണ്ടി വരുന്നുണ്ട്.. ഒരിക്കൽ വൈദ്യുതി ലൈനിൽ മഴമരത്തിൻ്റെ കമ്പ് ഒടിഞ്ഞു വീണപ്പോൾ പരിഷത്തകാരെ വിളിക്ക് പോസ്റ്റിൽ കയറ്റ് എന്ന് പറഞ്ഞവരും ഉണ്ട്. തോടു സംരക്ഷണത്തിൻ്റെ ഭാഗമായി തോടരികിൽ ഇറ്റത്തൈകൾ വെയ്ക്കുവാൻ ശ്രമിച്ചപ്പോൾ എൻ്റെ പറമ്പിൻ്റെ സൈഡിൽ വെയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞവരും ഉണ്ട്.കബനി ഗിരിസ്കൂൾ ജംഗ്ഷനിൽ കടയുടമയുടെ സഹകരണത്തോടെ നട്ടുവളർത്തിയ ഉങ്ങു മരത്തിൻ്റെ തൊലി വട്ടം ചെത്തി കളഞ്ഞ സംഭവം പ്രവർത്തകരെ വളരെ വേദനിപ്പിച്ചു. ഇതിൽ കബനി ഗിരി ടൗണിൽ പ്രതിഷേധവും ഒപ്പം പാതയരികിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനവും നടത്തി.

ജലസംരക്ഷണം, മാലിന്യ നിർമ്മാർജനം, തോടുകളുടെ സംരക്ഷണം, പുഴ പOനം തുടങ്ങിയ പ്രവർത്തനങ്ങൾക്കും പരിഷത്ത് പ്രവർത്തകർ നേതൃത്വം നല്കി. ജലസംരക്ഷണത്തിൻ്റെ ഭാഗമായി നടത്തിയ ജലം ജനസഭ ഏറെ ശ്രദ്ധേയമായി

3.കലാജാഥകൾ

ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന് എന്ന മുദ്രാവാക്യം ജനങ്ങളിൽ എത്തിക്കുന്നതിന് ശാസ്ത്ര കലാജാഥ എന്ന നൂതന മാധ്യമം പരിഷത്ത് ആവിഷ്ക്കരിച്ചു.വിവിധ കലാരൂപങ്ങളിലൂടെ ശാസ്ത്ര-സാമൂഹ്യ വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ ജനങ്ങൾ ആവേശത്തോടെ കലാജാഥകളെ വരവേറ്റു. താജ് മഹൽ നിർമ്മിച്ചതാര്? എന്ന ചോദ്യവും അദ്ധ്വാനിച്ച തൊഴിലാളികൾ എന്ന ഉത്തരവും ജനങ്ങളിൽ പുതചിന്തകൾ ഉണർത്തി.കബനി ഗിരിയിൽ 1987 ഒക്ടോബർ 13 നാണ് ആദ്യം ശാസ്ത്ര കലാജാഥ നിർമ്മല ഹൈസ്കൂൾ അങ്കണത്തിൽ എത്തിയത്. കുട്ടികളും, അദ്ധ്യാപകരും പൊതുജനങ്ങളും ചേർന്ന് സ്വീകരിച്ചു. നാദിറ പറയുന്നു, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സംഗീതശില്പങ്ങൾ എല്ലാവരേയും ആവേശഭരിതരാക്കി. തുടർന്ന് വനിതകലാ ജാഥ (1995), ബാലോത്സവ ജാഥ ,വികസന ജാഥ, സമത കലാജാഥ (1997) തുടങ്ങിയ സംസ്ഥാന കലാജാഥകളും , ജില്ല കലാജാഥകളും കബനി ഗിരി, ശ്രുതി നഗർ, മരക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ കലാപരിപാടികൾ അവരിപ്പിക്കുകയുണ്ടായി.

4.പുസ്തക പ്രചരണം

ശാസ്ത്രം പുസ്തകങ്ങൾ മലയാളത്തിൽ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1962 ൽ ആരംഭിച്ച പരിഷത്ത് 4000ത്തിലധികം ടൈറ്റിലുകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇവയിൽ ഒട്ടുമിക്കവയും കബനി ഗിരിയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട്? എന്ന പുസ്തകമാണ് ഏറ്റവും കൂടുതൽ ജനങ്ങൾ വാങ്ങിയത്.

പരിഷത്തിനെ ഭവനങ്ങളുമായി ബന്ധിപ്പിക്കന്ന പ്രധാന പ്രവർത്തനമാണ് പുസ്തക പ്രചരണം.കബനി ഗിരിയൂണിറ്റിശാസ്ത്രം പുസ്തകങ്ങൾ മലയാളത്തിൽ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1962 ൽ ആരംഭിച്ച പരിഷത്ത് 4000ത്തിലധികം ടൈറ്റിലുകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇവയിൽ ഒട്ടുമിക്കവയും കബനി ഗിരിയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട്? എന്ന പുസ്തകമാണ് ഏറ്റവും കൂടുതൽ ജനങ്ങൾ വാങ്ങിയത്.

പരിഷത്തിനെ ഭവനങ്ങളുമായി ബന്ധിപ്പിക്കന്ന പ്രധാന പ്രവർത്തനമാണ് പുസ്തക പ്രചരണം.കബനി ഗിരിയൂണിറ്റിൻ്റെ ആരംഭം മുതൽ തന്നെ സജീവമായി കുറച്ച് അധ്യാപകരും പ്രവർത്തകരും ഉണ്ടായിരുന്നതിനാൽ പുസ്തക പ്രചരണത്തിനു് നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി.രണ്ടു പേർ ചേർന്ന് 2 മണിക്കൂർ കൊണ്ട് കബ നഗിരിയിലെ സാധാരണ കുടുംബങ്ങളിൽ 5000 രൂപയുടെ പുസ്തകം പ്രചരിപ്പിച്ച ആവേശകരമായ അനുഭവം തൊണ്ണൂറുകളിൽ തന്നെ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. കലാജാഥകളുമായി ബന്ധപ്പെട്ടും, പുസ്തകച്ചെപ്പ് ,പുസ്തകകുറി, തുടങ്ങിയ പുസ്തക പ്രചരണ പരിപാടിയിലും യൂണിറ്റിൽനിന്നും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.മരക്കടവിൽ ഗവ.എൽ.പി യിൽ വെച്ച് 2017 ലെ വയനാട് ജില്ല സമ്മേളനം നടത്തിയപ്പോൾ ചെലവുകൾ കണ്ടെത്തന്നതിനു നടത്തിയ വീട്ടിൽ ഒരു ശാസ്ത്രവായനശാല പദ്ധതിയിൽ ധാരാളം പേർ പങ്കാളികളായി.2021 ൽ നടത്തുന്ന വീട്ടിൽ ഒരു കുട്ടി ലൈബ്രറി പദ്ധതിയിൽ 40 വീടുകൾ പങ്കാളികളാണ്. ഇങ്ങനെ പുൽപ്പള്ളി മേഖലയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രചരിപ്പിച്ചു വരുന്ന യൂണിറ്റുകളിൽ ഒന്നാണ് കബനി ഗിരി ആരംഭം മുതൽ തന്നെ സജീവമായി കുറച്ച് അധ്യാപകരും പ്രവർത്തകരും ഉണ്ടായിരുന്നതിനാൽ പുസ്തക പ്രചരണത്തിനു് നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി.രണ്ടു പേർ ചേർന്ന് 2 മണിക്കൂർ കൊണ്ട് കബ നഗിരിയിലെ സാധാരണ കുടുംബങ്ങളിൽ 5000 രൂപയുടെ പുസ്തകം പ്രചരിപ്പിച്ച ആവേശകരമായ അനുഭവം തൊണ്ണൂറുകളിൽ തന്നെ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. കലാജാഥകളുമായി ബന്ധപ്പെട്ടും, പുസ്തകച്ചെപ്പ് ,പുസ്തകകുറി, തുടങ്ങിയ പുസ്തക പ്രചരണ പരിപാടിയിലും യൂണിറ്റിൽനിന്നും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.മരക്കടവിൽ ഗവ.എൽ.പി യിൽ വെച്ച് 2017 ലെ വയനാട് ജില്ല സമ്മേളനം നടത്തിയപ്പോൾ ചെലവുകൾ കണ്ടെത്തന്നതിനു നടത്തിയ വീട്ടിൽ ഒരു ശാസ്ത്രവായനശാല പദ്ധതിയിൽ ധാരാളം പേർ പങ്കാളികളായി.2021 ൽ നടത്തുന്ന വീട്ടിൽ ഒരു കുട്ടി ലൈബ്രറി പദ്ധതിയിൽ 40 വീടുകൾ പങ്കാളികളാണ്. ഇങ്ങനെ പുൽപ്പള്ളി മേഖലയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രചരിപ്പിച്ചു വരുന്ന യൂണിറ്റുകളിൽ ഒന്നാണ് കബനി ഗിരി

5.സമ്പൂർണ്ണ സാക്ഷരത യജ്ഞം

ലോകത്തിനു തന്നെ മാതൃകയായ സമ്പൂർണ്ണ സാക്ഷരത യജ്ഞത്തിൽ കബനി ഗിരി യൂണിറ്റിലെ അംഗങ്ങളും സജീവമായി ഇടപെട്ടു. പരിഷത്ത് പ്രവർത്തകനായ പി.ടി.പ്രകാശൻ സമ്പൂർണ സാക്ഷരത യജ്ഞത്തിൻ്റെ കബനി ഗിരി വാർഡ് കൺവീനറായി നല്ല രീതിയിൽ പ്രവർത്തിച്ചു.പ്രകാശ നോടൊപ്പം യൂണിറ്റ് അംഗങ്ങൾ സാക്ഷരതാ ക്ളാസുകൾ ആരംഭിക്കുന്നതിനും നടത്തന്നതിനും ഇടപെട്ടു. ഗ്രാമ പഞ്ചായത്ത് അംഗം പി.വി.സെബാസ്റ്റ്യൻ്റെ നേതൃത്വവും ശ്രദ്ധേയമായിരുന്നു. പഞ്ചായത്തുതലത്തിൽ മാസ്റ്റർ ട്രെയിനർമാരായി എം.എം.ടോമി, എ.സി. ഉണ്ണികൃഷണൻ, പി.സി.മാത്യൂ എന്നിവരും പ്രവർത്തിച്ചു. പരിഷത്തിൻ്റെ പുൽപ്പള്ളി മേഖല സെകട്ടറി പി.ആർ.അജയകുമാർ മുളളൻകൊല്ലി പഞ്ചായത്തുതല കൺവീനറായി പ്രവർത്തിച്ചു.

1990 ജൂലായ് 29 ന് വിളംബര ജാഥ നവംബറിൽ നിർമ്മല ഹൈ സ്കൂളിലെ കുട്ടികളുടെ ടീം വിവിധ കേന്ദ്രങ്ങളിൽനടത്തിയ അക്ഷരഗാന സദസ് ,സാക്ഷരത പഠിതാക്കൾക്കായി നിർമ്മല ഹൈസ്കൂളിൽ നടത്തിയ ശാസ്ത്ര പ്രദർശനം ,പഠിതാക്കളുടെ കണ്ണുപരിശോധന ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം യൂണിറ്റ് പ്രവർത്തകർ നേതൃത്വം നല്കി.

കബനി ഗിരി നിർമ്മല ഹൈ സ്കൂളിൽ വെച്ച് നടത്തിയ പഠിതാക്കൾക്കു വേണ്ടിയുള്ള ശാസ്ത്ര പ്രദർശനം മുള്ളൻകൊല്ലി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാക്ഷരത പഠിതാക്കളും പ്രവർത്തകരും വളരെ ആവേശത്തോടെ വന്ന് കാണുകയുണ്ടായി. സ്കൂൾ ലാബിലുണ്ടായിരുന്ന ടെലസ്കോപ്പ് മൈക്രോസ്കോപ്പ്, കാലിഡോസ്കോപ് ,പെരിസ്കോപ് ,ഡയനാമോ ,ഇൻഡക് ഷൻ കോയിൽ, ഡിസ്ചാർജ് ട്യൂബ്, ഇലട്രിക് മോട്ടോർ ,സ്പെസ്മെൻസ്തുടങ്ങിയവയുടെ പ്രദർശനം അവരിൽ കൗതുകം ഉണർത്തി. ഓരോ ക്ളാസിലും കുട്ടികൾ വിവിധ പരിക്ഷണങ്ങളും, ഗണിത മാതൃകകളും, പുരാവസ്തുക്കളും ,ഉപഗ്രഹമാതൃകകളും, കരകൗശല ഉല്പന്നങ്ങളും പ്രദർശിപ്പിക്കുകയുണ്ടായി.അങ്ങനെ സമ്പൂർണ സാക്ഷരത യജ്ഞത്തിൽ ശാസ്ത്ര പ്രദർശനം മാതൃകയായി.

കബനി ഗിരി വാർഡിൽ അറുനൂറോളം പഠിതാക്കളും നാല്പതിലധികം ക്ളാസ്സുകളും ഉണ്ടയിരുന്നു. നല്ലൊരു ശതമാനം പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരായിരുന്നു. സ്വന്തം പേരെഴുതാൻ സാധിച്ചപ്പോൾ അവരുടെ മുഖത്തുണ്ടായ ആനന്ദം അവിസ്മരണീയമായി രുന്നു.

1991 മാർച്ച് 23ന് മരക്കടവിൽ നിന്നും കബനിഗിരിയിലേക്ക് സമ്പൂർണ സാക്ഷരതാ പ്രഖ്യാപന റാലി നടത്തുകയുണ്ടായി.

എല്ലാ വിഭാഗം ജനങ്ങളെയും ഈ യജ്ഞത്തിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന തലത്തിൽ പരിഷത്ത് നടത്തിയ ഇടപെടൽ സഹായകമായി.കബനിഗിരി യൂണിറ്റിനും സാമാന്യം നല്ല ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്.

സമ്പൂർണ സാക്ഷരത യജ്ഞം അക്ഷരം അഗ്നിയാണ് എന്ന് തെളിയിച്ചു.

6.ജനകീയാസൂത്രണ പരിപാടി

ജനകീയാസൂത്രണത്തിന് 25 വർഷം തികയുമ്പോൾ കബനിഗിരിയൂണിറ്റിന് അഭിമാനിക്കാം. 1997ൽ 9-ാം പദ്ധതി ജനകീയ പദ്ധതി എന്ന് പ്രഖ്യാപിക്കുമ്പോൾ അതിനു മുന്നോടിയായി 1996 ൽ തന്നെ വികേന്ദ്രീകൃതാസൂത്രണത്തിൻ്റെ പ്രത്യേക തകളും ആവശ്യകതയും ശാസ്ത്ര സാഹിത്യ പരിഷത്ത് ജനങ്ങൾക്കിടയിൽ ചർച്ച ചെയ്തു തുടങ്ങിയിരുന്നു.കബനി ഗി രി യൂണിറ്റും ഇത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു.വികസന മുൻഗണന,ജനകീയ പങ്കാളിത്തം, സുതാര്യത തുടങ്ങിയവയിലൂന്നിയ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുന്ന ഗ്രാമ സഭയ്ക്കു മുന്നോടിയായി നടത്തിയ യുണിറ്റ് തല ശില്പശാല നല്ല രീതിയിലുള്ള ഇടപെടലിന് യുണിറ്റ് അംഗങ്ങളെ പ്രാപ്തരാക്കി. ആദ്യ ജനകീയാസൂതണ ഗ്രാമസഭയിൽ ദിശ ബോധത്തോടെ ചർച്ചകൾ നടക്കുന്നതിന് പരിഷത്ത് പ്രവർത്തകരുടെ വിഷയ ഗ്രൂപ്പുകളിലെ ഇടപെടൽ സഹായകമായി. .കബ നിഗിരിയിലെ ആദ്യ ഗ്രാമസഭയിൽ 250 പേർ പങ്കെടുത്തു. വിവിധ വിഷയ ഗ്രൂപ്പുകളിൽ നമ്മുടെ പ്രവർത്തകർ ചർച്ചകൾക്ക് നേതൃത്വം നല്കി.കബനി ഗിരിയുടെ ആവശ്യങ്ങൾ പദ്ധതിയിൽ പെടുത്തുന്നതിനായി നല്ല രീതിയിൽ ഇട പെടാൻ കഴിഞ്ഞു. ആദ്യ വർഷ പദ്ധതിയിൽത്തന്നെ വിദ്യാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങളിലും , മുൻഗണന നിശ്ചയിച്ചു കൊണ്ടുള്ള ഭവന നിർമ്മാണത്തിലും, ഉല്പാദന മേഖലയിൽ കൃഷി-മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലും നൂതന പദ്ധതികൾ ആവിഷ്ക്കരിക്കാൻ പഞ്ചായത്തുതലത്തിൽ തന്നെ ഇടപെടാൻ കബനി ഗിരി യൂണിറ്റിലെ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.കബനി ഗിരി - മരക്കടവ് റോഡിൻ്റെ റീ ടാറിംഗ് ജനകീയ കമ്മറ്റി രൂപീകരിച്ച് പൂർത്തിയാക്കി. എസ്റ്റിമേറ്റ് അനുസരിച്ച് സാധനങ്ങൾ ഇറക്കി പണി നടത്തിയപ്പോൾ കോൺട്രാക്ട ട് ലോബിയുടെ സമ്മർദ്ദത്തിൽ എഞ്ചിനീയർമാർ ജനകീയ കമ്മറ്റിയെ ബുദ്ധിമുട്ടിക്കാൻ പല തരത്തിൽ ഇടപെട്ടു. എല്ലാത്തിനേയും അതിജീവിച്ച് പണി നടത്തിയപ്പോൾ ഉണ്ടായ ചെറിയ നഷ്ടം കമ്മറ്റി അംഗങ്ങൾ വീതിച്ചെടുത്തു. ഈ റോഡ് ദീർഘകാലം നിലനിന്നുവെന്നതും ജനകീയ ഇടപെടൽ ഉണ്ടായി എന്നതും വലിയ നേട്ടമായി. അതുപോലെ അടുത്ത വർഷം കബനി ഗിരി സ്കൂൾ ജംഗ്ഷനിൽ നിന്നും തുരുത്തിക്കവലയിലേയ്ക്കുള്ള റോഡുനിർമ്മാണത്തിലും ശക്തമായ ജനകീയ ഇടപെടൽ ഉണ്ടാകുകയും എസ്റ്റിമേറ്റ് അനുസരിച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്താൻ നിർബന്ധിക്കുകയും ചെയ്തപ്പോൾ വീണ്ടും സാധനങ്ങൾ ഇറക്കേണ്ടി വന്നു. ടാറിംഗ് തുടങ്ങിയപ്പോൾ ജനങ്ങൾ ഇടപെട്ട് ടാർ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ഇതിനിടയിൽ മേൽനോട്ടത്തിനെത്തിയ എഞ്ചിനീയർ ഇത്രയും ടാർ ഒഴിച്ചാൽ പൊളിഞ്ഞു പോകും എന്ന് പറഞ്ഞ് ജനങ്ങളെ ഇടപെടലിൽ നിന്ന് പിൻമാറ്റാൻ ശ്രമിക്കുകയുണ്ടായി. എസ്റ്റിമേറ്റ് തയ്യാറാക്കിയത് നിങ്ങളല്ലേ?എന്തിനാണ് ആവശ്യമില്ലെങ്കിൽ ഇത്രയും സാധനങ്ങൾ ചേർത്തത് ? പൊളിയുകയാണെങ്കിൽ പൊളിഞ്ഞോട്ടെ എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് മറുപടി ഉണ്ടായില്ല. അങ്ങനെ നിർമ്മിച്ച റോഡ് 13 വർഷം കഴിഞ്ഞാണ് റീ ടാർ ചെയ്യേണ്ടി വന്നത്. അതിനോടൊപ്പം ചെയ്ത റോഡുകൾ 5 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ടാർ ചെയ്യേണ്ടി വന്നു. ഇങ്ങനെ ജനകീയ ഇടപെടലുകൾ ഉണ്ടാവുകയാണെങ്കിൽ പദ്ധതി പണം ഫലപ്രദമായി ചെലവഴിക്കാൻ സാധിക്കും എന്ന് തെളിയിക്കാൻ കഴിഞ്ഞു.

മരക്കടവ് ഗവ.എൽ.പി സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന വിവിധ പ്രവൃത്തികളും പി.റ്റി.എ.യുടെ നേതൃത്വത്തിൽ ചെയ്യുന്നതിന് സഹായിക്കുവാനും യൂണിറ്റ് അംഗങ്ങൾക്ക്ജനകീയാസൂത്രണകാലത്ത് സാധിച്ചു.

7.ബാലവേദി

1991 ഫെബ്രുവരിയിൽ മൂന്നു ദിവസത്തെ ജില്ല തല ബാലോത്സവ ക്യാമ്പ് മരക്കടവ് ഗവ.എൽ.പി യിൽ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 കുട്ടികളും യൂണിറ്റ് പരിധിയിലെ 50 കുട്ടികളും 30 പ്രവർത്തകരും പങ്കെടുത്തു .അതിഥി - ആഥിഥേയ രീതിയിലാണ് ക്യാമ്പ് നടത്തിയത്. ഈ സഹ വാസ ക്യാമ്പ് പുത്തൻ അനുഭവമായി. ക്യാമ്പിൻ്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് യൂണിറ്റ് അംഗമായ സുരേഷ് പി.ആർ.ആണ്. പിന്നീട് സുരേഷിൻ്റെ നേതൃത്വത്തിൽ നല്ലൊരു ബാലവേദി മരക്കടവ് ഗവ.എൽ.പി.കേന്ദ്രീകരിച്ച് ആരംഭിച്ചു. 50 കുട്ടികൾ ബാല വേദിയിൽ ഉണ്ടായിരുന്നു. കുറച്ചു കാലം നന്നായി പ്രവർത്തിച്ചു. സുരേഷിന് അസൗകര്യം വന്നപ്പോൾ പകരം നടത്തിപ്പിന് ആളില്ലാതായി .

2005 ൽ ശ്രുതി ഗ്രന്ഥശാലയിൽ ഷൈജു പി.എം.ന്റെ നേതൃത്വത്തിൽ മറ്റൊരു ബാലവേദി ആരംഭിച്ചു.ബാലവേദിയുടെ പ്രവർത്തനങ്ങൾ നന്നായി നടന്നു. എന്നാൽ പിന്നീട് തുടരാൻ കഴിഞ്ഞില്ല. ഇപ്പോൾ ഒരു ബാലവേദി ശ്രുതി വായനശാലയുടെ കൂടി സഹകരണത്തോടെ തുടങ്ങാൻ ആലോചിച്ചിട്ടുണ്ട്.

2001 ഒക്ടോബർ 13 ന് നടത്തിയ ജില്ലാ ബാലോത്സവത്തിൽ 200 കുട്ടികൾ പങ്കെടുത്തു

8.ജില്ല ബാലവേദി ക്യാമ്പ്

1991 ഫെബ്രുവരിയിൽ മൂന്നു ദിവസത്തെ ജില്ല തല ബാലോത്സവ ക്യാമ്പ് മരക്കടവ് ഗവ.എൽ.പി യിൽ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 കുട്ടികളും യൂണിറ്റ് പരിധിയിലെ 50 കുട്ടികളും 30 പ്രവർത്തകരും പങ്കെടുത്തു .അതിഥി - ആഥിഥേയ രീതിയിലാണ് ക്യാമ്പ് നടത്തിയത്. ഈ സഹ വാസ ക്യാമ്പ് പുത്തൻ അനുഭവമായി.

9.മേഖല- ജില്ല സമ്മേളനങ്ങൾ

രണ്ടുതവണ ജില്ല സമ്മേളനങ്ങൾക്കും ഒരു തവണ മേഖല സമ്മേളനത്തിന്നും കബനി ഗിരി യൂണിറ്റ് ആതിഥ്യം നല്കി. മരക്കടവ് ഗവ.എൽ.പി സ്കൂളിലാണ് സമ്മേളനങ്ങൾ നടത്തിയത്.ശാസ്ത്ര ക്ളാസുകളും ,സോപ്പു നിരമ്മണ പരിശീലനങ്ങളും. പുതിയ പാഠ്യപദ്ധതി ചർച്ചകളും അനുബന്ധ പ്രവർത്തനങ്ങളായി നടത്തി.കബനിപ്പുഴയുടെ തീരത്തുള്ള സ്കൂളിലെ താമസം പ്രതിനിധികൾക്ക് വളരെ സന്തോഷം പകർന്നു.

അധ്യാപക-വിദ്യാർത്ഥി വിനിമയ പരിപാടി

മഹാരാഷ്ടയിൽ നിന്നും രണ്ട് അധ്യാപകർകബനിഗിരിയിൽ
സിംലയിലേയ്ക്ക് കബനി ഗിരിയിൽ നിന്നും രണ്ടധ്യാപകരും

ബി.ജി.വി.എസും കേരള ശാസ്ത് സാഹിത്യ പരിഷത്തും ചേർന്നു നടത്തിയ അധ്യാപക വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി പുല്പള്ളിയിൽ നടത്തിയ ക്യാമ്പിൽ മഹാരാഷ്ട്രയിൽ നിന്നുള്ള അധ്യാപകരും കുട്ടികളുമാണ് അതിഥികളായി എത്തിയത്.1992ലെ ഓണക്കാലത്തായിരുന്നു ക്യാമ്പ് .ടീമിലുണ്ടായിരുന്ന രണ്ട് അധ്യാപകർ കബനിഗിരിയിലാണ് അതിഥികളായി താമസിച്ചത്. അവർ തിരുവോണ ദിവസം ശ്രുതി ഗ്രന്ഥശാലയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത് ചരിത്രമായി. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ പരിപാടികൾ മഹാരാഷ്ട്രയിൽ നിന്നള്ള അധ്യാപകരിൽ കൗതുകം ഉണർത്തി. മുടിയാട്ടം എന്ന കലാരൂപം അവിടെ അവതരിപ്പിച്ചിരുന്നു.മഹാരാഷ്ട്രയിൽ നിന്നും വന്ന അധ്യാപകരും പൊതുയോഗത്തിൽ സംസാരിച്ചു.ഹിന്ദിയിലുള്ള പ്രഭാഷണം എ.സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ വിവർത്തനം ചെയ്തു.

1993 ൽ സിംലയിൽ നടന്ന തുടർപരിപാടിയിൽ കബനിഗിരിയിൽ നിന്നും അധ്യാപകരായ എ.സി.ഉണ്ണികൃഷ്ണനും, എം.എം.ടോമിയും പങ്കെടുത്തു.10 ദിവസത്തെ ഈ പരിപാടിയിൽ ജില്ലയിൽ നിന്നും 21 കുട്ടികളും 10 പ്രവർത്തകരുമാണ് പങ്കെടുത്തത്.

ശാസ്ത്രാവബോധ പരിപാടികൾ

വാനനിരീക്ഷണങ്ങൾ ഹെയ്ൽ ബോപ്പിനെ വരവേല്ക്കാം, 1996 ലെ സൂര്യഗ്രഹണ നിരീക്ഷണവും ക്ളാസുകളും, ശുക്രസംതരണ ക്ളാസുകളും നീരീക്ഷണ പ്രവർത്തനങ്ങളും, 2010 ലെ വലയസൂര്യ ഗ്രഹണ നിരീക്ഷണവും, 2018ലെ മഹാ ചന്ദ്രഗ്രഹണവും, 2019ലെ വലയ സൂര്യഗ്ര ഹണ നിരീക്ഷണ പരിപാടികളും വളരെ നന്നായി കബനിഗിരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് പരിധിയിലെ സ്കൂളുകളിലും, ക്ളബുകളിലും, ശ്രുതി ഗ്രന്ഥശാലയിലും, അയൽക്കൂട്ടങ്ങളിലും മറ്റും നടത്താൻ കഴിഞ്ഞു. ഗ്രഹണ നിരീക്ഷണത്തിനുള്ള സോളാർ ഫിൽറ്റർ കണ്ണടകളുടെ നിർമ്മാണം, പോസ്റ്റർ പ്രചരണം ,പകൽ സമയ ജ്യോതിശാസ്ത്ര പ്രവർത്തനങ്ങൾ, അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള പoനം, സംവദങ്ങൾ തുടങ്ങി വിവിധ പ്രവർത്തന ങ്ങളിലൂടെ ശാസ്ത്രാവബോധവും,ശാസ്ത്ര ബോധവും കുട്ടികളിലും മുതിർന്നവരിലും വളർത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.

ജലസംരക്ഷണം, ഊർജ സംരക്ഷണം എന്നീ മേഖലകളിലും ബോധവത്ക്കരണ ക്ളാസുകളും പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. മഴവെള്ള സംഭരണികൾ സ്ഥാപിക്കൽ, പരിഷത്ത് അടുപ്പുകളുടെ വ്യാപനം, ചൂടാറാപ്പെട്ടി പ്രചരണം തുടങ്ങിയവ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.2000 ഒക്ടോബർ 7-8 തീയതികളിൽ മരക്കടവ് ഗവ.എൽ.പിയിൽ നടത്തിയ മേഖല പരിഷത്ത് സ്കൂളിൽ 52 പേർ പങ്കെടുത്തു. പിന്നീട് ജില്ലാ സെക്രട്ടറിയായ ടി.പി. സന്തോഷ് ഈ പരിപാടിയുടെ കൺവീനർ ആയിരുന്നു.

ബഹുരാഷ്ട്ര കുത്തകകൾക്കെതിരേ സ്വാശ്രയ ബോധം വളർത്തുന്നതിൻ്റെ ഭാഗമായി വെളിച്ചെണ്ണ ഉപയോ ഗിച്ചുള്ള സോപ്പു നിർമ്മാണ പരിശീലനങ്ങൾ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തി. സോപ്പിൻ്റെ ശാസ്ത്രം സാധാരണക്കാരിൽ എത്തിച്ചു.ആഗോളതപനത്തിനെതിരെ ഹരിത സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിൽ ഒരേ ദിവസം ഒരേ സമയത്ത് 12 അയൽക്കൂട്ടങ്ങളിൽ ക്ളാസുകൾ നടത്താൻ സാധിച്ചത് ശാസ്ത്രാവബോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പരിപാടിയായി.

മദ്യം - മയക്കുമരുന്ന് എന്നിവയ്‌ക്കെതിരായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ഡെങ്കിപ്പനി, ജലജന്യരോഗങ്ങൾ,കോ വിഡ് 19 തുടങ്ങിയവക്കെതിരെയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ യൂണിറ്റിൽ നടത്തിയത് ജനങ്ങളിൽ ശാസ്ത്രത്തിൻ്റെ ആയുധം അണിയിക്കുവാൻ ഏറെ സഹായകമായി.

ഗ്രാമ പത്രം യൂണിറ്റ് ആരംഭം മുതൽ ഇപ്പോഴും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ശാസ്ത്രം അദ്ധ്വാനം

അദ്ധ്വാനം സമ്പത്ത്

സമ്പത്ത് ജനനന്മയ്ക്ക്

എന്ന മുദ്രാവാക്യം ഈ ഗ്രാമപത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ഊരു വിദ്യാകേന്ദ്രം മരക്കടവ്

2018ലെ മഹാപ്രളയ ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ചെന്നൈയിലെ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ആദിവാസി പദ്ധതിയാണ് ഊരുവിദ്യാകേന്ദ്രം മരക്കടവ്.2019 ലാണ് പ്രവർത്തനം ആരംഭിച്ചത്.

മരക്കടവ് ആദിവാസി കോളനിയില്ലള്ള അങ്കണവാടിയിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. ഒന്നു മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന ആദിവാസി കുട്ടികളാണ് ഊരു വിദ്യാകേന്ദ്രം പദ്ധതിയുടെ ഗുണഭോക്താക്കൾ

പ്രധാന പ്രവർത്തനം -വൈകുന്നേരം 6 മുതൽ 9 വരെ എല്ലാ കുട്ടികളും കേ ന്ദ്രത്തിൽ എത്തുകയും പ0ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.

അവരെ സഹായികന്നതിന് രണ്ട് ഇൻസ്ട്രെക്റ്റേഴ്സ് .കളികൾ പാട്ടുകൾ, കഥകൾ പുസ്തകവായന തുടങ്ങിയ പഠന സഹായ പ്രവർത്തനങ്ങൾ നടത്തി.പാം ഭാഗങ്ങൾ മന:സ്സിലാകുവാൻ സഹായിക്കൽ പഠന പിന്നോക്കാവസ്ഥ മന:സ്സിലാക്കി സഹായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി.ഏകദിന പ0 നോത്സവവും നടത്തി. എല്ലാ ദിവസവും ലഘുഭക്ഷണം കുട്ടികൾക്ക് നല്കി: വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നല്കി. ആരോഗ്യ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കളി സോപ്പുകൾ നല്കി. വായനാ പ്രോത്സാഹനത്തിൻ്റെ ഭാഗമായി എല്ലാവർക്കും ഓരോ പുസ്തകങ്ങൾ നല്കി. നോട്ട് ബുക്കും പേനയും നല്കി.55 കുട്ടികൾ പങ്കാളികളായി. രക്ഷിതാക്കളുടെ യോഗങ്ങൾ വിളിച്ചു ചേർത്ത് സഹായ സമിതി രൂപീകരിച്ചു. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ കൃഷ്ണൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു.SSA ഇൻസ്ട്രട്ടർക്ക് റെ മൂണെറേഷനും പരിശീലനവും നല്കി. പരിഷത്ത് പുല്പള്ളി മേഖല സെക്രട്ടറി ജോസ് ചെറിയാൻ കോർഡിനേറ്റ് ചെയ്തു. പുല്പള്ളി മേഖലയുടെ നേതൃത്വത്തിൽ കബനി ഗിരി യൂണിറ്റ് നടപ്പാക്കിയ നല്ലൊരു പ്രവർത്തനമായിരുന്നു.എന്നാൽ കോ വിസ് വന്നപ്പോൾ ഈ രീതിയിലുള്ള പ്രവർത്തനം തുടരാൻ കഴിഞ്ഞില്ല. എന്നാൽ ഊരു വിദ്യാ കേ ന്ദ്രത്തിൽ ടി.വി .സ്ഥാപിച്ചുകൊണ്ട് വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ളാസുകൾ കുട്ടികൾക്ക് കാണുവാനുള്ള സൗകര്യം ഒരുക്കി. DYFI പാടിച്ചിറ യൂണിറ്റാണ് ടി. വി.നല്കിയത്.അനുബന്ധ സൗകര്യങ്ങൾ പരിഷത്ത് ഒരുക്കി.

മരക്കടവ് LP സ്കൂൾ, കബനിഗിരി യു.പി.സ്കൂൾ, നിർമ്മല ഹൈസ്കൂൾ എന്നീ സ്കൂളുകളിൽ പഠിക്കുന്ന 5 കുട്ടികളായിരുന്നു ഊരു വിദ്യാകേന്ദ്രത്തിലെ പഠിതാക്കൾ. സ്കൂൾ അധികൃതരുടെ നേതൃത്വവും ഉറപ്പാക്കാൻ കഴിഞ്ഞു.ഇപ്പോൾ ഇവിടെ ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ഒരു ട്രൈബൽ ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഇത് കോളനിയിലെ കുട്ടികൾക്കും യുവാക്കൾക്കും വെളിച്ചം നല്കും

യൂണിറ്റ് ഉണ്ടാക്കിയ ചലനങ്ങൾ

• പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ടു.

• വരൾച്ചബാധിത പ്രദേശം എന്ന ബോധം സൃഷ്ടിക്കുന്ന തിനും ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അനിവാര്യതയും ബോധ്യപ്പെടുത്തുന്നതിന് സാധിച്ചു.

• ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ തിരുത്തുവാൻ പ്രേരിപ്പിച്ചു.

• ശാസ്ത്രബോധം, ശാസ്ത്രവബോധം എന്നിവ വളർത്താൻ കഴിഞ്ഞു.

• ശാസ്ത്ര പുസ്തകങ്ങളും ശാസ്ത്ര മാസികകളും പ്രചരിപ്പിച്ചു.

• കുട്ടികളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസം, പ്രവർത്തനാധിഷ്ഠിത പ0നം തുടങ്ങിയവ പരിചയപ്പെടുത്തി

• ജനകീയാസൂത്രണ പ്രവർത്തനങ്ങളിലെ ഇടപെടൽ നാടിന് പ്രയോജനകരവും ജനകീയ ഇ ഇടപെടലിൻ്റെ നേട്ടങ്ങൾ ബോധ്യപ്പെടുത്തുന്നതുമായി.

• സമ്പൂർണ സാക്ഷരതയജ്ഞത്തിൽ സജീവ സാന്നിദ്ധ്യമായി.

• മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രചോദനം നല്കാൻ കഴിഞ്ഞു.

• മരക്കടവ് ആദിവാസി കോളനിയിൽ ഊരു വിദ്യാകേന്ദ്രം പ്രവർത്തിപ്പിച്ച് ട്രൈബൽ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ ഇടപെടാൻ കഴിഞ്ഞു.

• കോ വിഡ് കാലത്ത് DYFI യുടെ സഹകരണത്തോടെ രണ്ടു കേന്ദ്രങ്ങളിൽ TVനല്കി വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ളാസുകൾ ലഭ്യമാക്കി.

• കബനി ഹരിതവത്ക്കരണ പരിപാടി നടപ്പാക്കി

• ചൂടാറാപ്പെട്ടിയും, പരിഷത്ത് അടുപ്പുകളും പ്രചരിപ്പിച്ചു കൊണ്ട് ഉ ഊർജ സംരക്ഷണത്തിനു് ഉത്തേജനം നല്കി

• സുസ്ഥിര വികസനത്തിന് -ഹരിത ഭവനം പദ്ധതി ആരംഭിക്കാൻ കഴിഞ്ഞു.

ഉപസംഹാരം

ഇനിയും മുന്നോട്ട്. നേടിയതിനേക്കാൾ കൂടുതൽ നേടാനുണ്ട് .ശാസ്ത്ര ബോധം എല്ലാ കാര്യങ്ങളിലും ഉണ്ടാകണം. വികസന മുൻഗണന നിശ്ചയിച്ചുകൊണ്ടുള്ള ആസൂത്രണപ്ര വർത്തനങ്ങൾ ശക്തമാകേണ്ടതുണ്ട്. ഇങ്ങനെ നിരവധി കാര്യങ്ങൾ നേടുന്നതിന് 2021-22 വർഷത്തിൽ 41 അംഗങ്ങളാണ് കബനി ഗിരി യൂണിറ്റിലുള്ളത്.ശാസ്ത്രമാസികകൾ50 എണ്ണം ഈ വർഷം ചേർത്തിട്ടുണ്ട്. ജില്ലയിൽ 8 കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന ഹരിത ഭവനം പദ്ധതിയുടെ ഒരു കേന്ദ്രമാണ് കബനി ഗിരി. സർവ്വേ പൂർത്തിയാക്കി കർമ്മപഥത്തിലേയ്ക്ക് ഇറങ്ങിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിൻ്റെ ഭാഗമായി പദ്ധതി 40 വീടുകളിൽ നടത്തുന്നു'.2022 ജനുവരി 26ന് ലൈബ്രറികൾ പ്രവർത്തനസജമാകും. പരിസ്ഥിതി പ്രവർത്തനങ്ങൾ തുടരും.വജ്രജൂബിലി പ്രവർത്തനങ്ങൾ തുടരും.

ശാസ്ത്രം കർഷകന്

ശാസ്ത്രം വീട്ടമ്മയ്ക്ക്

ശാസ്ത്രം തൊഴിലാളിക്ക്

ശാസ്ത്രം സമൂഹത്തിന്

ശാസ്ത്രം എല്ലാവർക്കും

ഇതായിരിക്കും ഇനിയുള്ള വർഷങ്ങളിൽ

കബറിഗിരി യുണിറ്റിനെ മുന്നോട്ടു നയിക്കുക.

മനുഷ്യനന്മ ആഗ്രഹിക്കുന്ന ഏവർക്കും

കേരള ശാസ്ത്രസാഹിത്യ പരിഷത്തിലേയ്ക്ക് സ്വാഗതം

==

== അനുബന്ധങ്ങൾ == ====

ജനകീയാസൂത്രണം ഒരനുഭവ കുറിപ്പ്

"സാറേ ഇത്രയും ടാർ ഒഴിച്ചാൽ റോഡ് പൊളിഞ്ഞു പോകും" എഞ്ചിനീയർ " പൊളിഞ്ഞാൽ പൊളിയട്ടെ. എസ്റ്റിമേറ്റിൽ പറയുന്നത്രയും ടാർ ഈ റോഡിൽ ഒഴിക്കണം. സാറിന്നെപ്പോലെയുള്ളവർ തയ്യാറാക്കിയതാണല്ലോ?" ഞാൻ മറുപടി പറഞ്ഞു.കോൺ ട്രാക് ടറോടൊപ്പം വന്ന എഞ്ചിനീയർ പിന്നെ ഒന്നും പറഞ്ഞില്ല. ജനകീയ കമ്മറ്റിയിൽ അംഗങ്ങളായ കുറച്ചുപേർ ഒരു ഓവർസീയറുമായി എസ്റ്റിമേറ്റ് ചർച്ച ചെയ്ത് വിശദാംശങ്ങൾ പണി തുടങ്ങും മുൻപ് മന:സ്സിലാക്കിയിരുന്നു. മെറ്റീരിയൽ സ് ഇറക്കിയപ്പോൾ കുറവാണെന്നു തോന്നി. കമ്മറ്റി വിളിക്കാൻ ആവശ്യപ്പെട്ടു. കമ്മറ്റി വിളിച്ചപ്പോൾ ബിനാമി കോൺട്രാക്ടർ വന്നു. മെറ്റൽ കുറവാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. അളക്കണം എന്ന് ഞങ്ങൾ വാശി പിടിച്ചപ്പോൾ അളന്നു.രണ്ട് ലോഡ് മെറ്റൽ കുറവ് ! അത് വീണ്ടും ഇറക്കി. ടാറിംഗ് തുടങ്ങും മുൻപ് മാർ ബാരലുകൾ ഇറക്കി വെച്ചപ്പോഴും 5 ബാരൽ കുറവ്!! മുഴുവൻ ഇറക്കണമെന്ന് വാശി പിടിച്ചപ്പോൾ ഇറക്കി. ടാറിംഗ് തുടങ്ങിയപ്പോൾ അളവ് ബക്കറ്റ് നിറയെ എടുക്കുന്നതിനു പകരം മുക്കാൽ ബക്കറ്റ് മാത്രം എടുക്കുന്നു .ജനങ്ങൾ ഇടപെട്ടു.നിറയെ എടുക്കാൻ ആവശ്യപ്പെട്ടു.അങ്ങനെ ടാറിംഗ് പുരോഗമിക്കുന്നതിനിടയിലാണ് കോൺട്രാക്ടർ സൂപ്പർ വിഷൻ എഞ്ചിനീയുമായി വരുന്നത്. അപ്പോഴാണ് അദ്ദേഹം എന്നെ വിളിച്ച് മാറ്റി നിർത്തി മുകളിൽ എഴുതിയ വാക്കുകൾ പറഞ്ഞത്. പിറ്റേന്ന് സംഭവിച്ചത് എന്താണന്നല്ലേ ?അതീവ ശ്രദ്ധ പുലർത്തിയിട്ടും രണ്ടു ബാരൽ ടാർ കടത്തികൊണ്ടുപോയി !!. എങ്ങനെ എന്നല്ലേ? സാധാരണ 6 മണിക്കാണ് ടാർ ഉരുക്കാറുണ്ടായിരുന്നത്. എന്നാൽ അന്ന് പുലർച്ചേ ആരംഭിച്ചു. ഞങ്ങൾ വന്നപ്പോഴേയ്ക്കും രണ്ട് ഒഴിഞ്ഞ വീപ്പകൾ! ഉരുക്കാനും രണ്ടെണ്ണം വെച്ചിട്ടുണ്ട്. ചോദിച്ചപ്പോൾ നേരത്തെ ഉരുക്കി എന്നു പറഞ്ഞു. ശ്രദ്ധ ഇല്ലെങ്കിൽ എന്തായേനേ???? വാൽക്കഷണം മറ്റ് റോഡുകളെല്ലാം 5 വർഷത്തിനുള്ളിൽ റീ ടാർ ചെയ്യേണ്ടി വന്നു. ഈ റോഡ് 10 വർഷത്തിനുശേഷമാണ് പൊളിഞ്ഞത്.വീണ്ടും ടാറിംഗ് നടത്തേണ്ട സമയമായപ്പോൾ മന: പൂർവ്വം ടാറിംഗ് നീട്ടികൊണ്ടു പോകാൻ മുൻ കോൺട്രാക്ടർ ഇടപെട്ടതായും അറിയാൻ കഴിഞ്ഞു. 13-ാം വർഷമാണ് റീ ടാറിംഗ് നടന്നത്. ==

ഫോട്ടോകൾ

P.V.Sebastian
P.Suresh Babu K.S.S.P.
O.K.Peter&A.C.Mathews
Thiruvathira
Constitution Pledge
Dance
Audience
ജനോത്സവം 2018 ശ്രുതി ഗ്രന്ഥശാലയിൽ 3.jpg
Smt.Girija Krishnan President Mullenkolly Panchat
Janolsavam 2018 Janu 8.jpg

ശാസ്ത്ര കലാജാഥയ്ക്കു പകരം യൂണിറ്റുകളിൽ വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ പരിപാടി കമ്പനി ഗിരിയുണിറ്റിൽ 2018 ജനുവരി 3നു് മുളളൻ കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാ കായത്തിലും ഉള്ളവർ പരിപാടിയിൽ പങ്കെടുത്തു.നാടൻ പാട്ടുകൾ, സ്കിറ്റുകൾ നൃത്തങ്ങൾ, ലഘു പ്ര ഭാഷണങ്ങൾ, ക്വിസ്, ശാസ്ത്രമാജിക്കുകൾ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു.ജനോത്സത്തിനു മുന്നോടിയായി PPC ഉല്പന്ന പ്രചരണവും, ശാസ്ത്ര ക്ളാസുകളും നടന്നു.

.ജനോത്സവം 2018.jpg
"https://wiki.kssp.in/index.php?title=കബനിഗിരി_യൂണിറ്റ്ചരിത്രം&oldid=11080" എന്ന താളിൽനിന്ന് ശേഖരിച്ചത്