കൊയിലാണ്ടി മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മേഖല പദയാത്ര

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല ഗ്രാമശാസ്ത്ര ജാഥ08.12.23ന് വെള്ളിയാഴ്ച്ച വൈകീട്ട് 5.30. ന് ചിങ്ങപുരത്ത് ബഹുമാനപ്പെട്ട മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത് ഉത്ഘാടനം ചെയ്തു.ബഹുമാനപ്പെട്ടമൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകുമാർ അദ്ധ്യക്ഷം വഹിച്ചു.

കൊയിലാണ്ടി മേഖല പദയാത്ര ഉദ്ഘാടനം
കൊയിലാണ്ടി മേഖല പദയാത്ര ഉദ്ഘാടന സദസ്
കലാജാഥ അവതരണം

പൊയിൽക്കാവ് യൂണിറ്റ് സംഘാടക സമിതി,

   ഇന്നു നടന്ന ഗ്രാമ ശാസ്ത്ര പദയാത്ര സംഘാടകസമിതി രൂപീകരണ യോഗത്തിൽ 31 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. യോഗത്തിന് യൂണിറ്റ് സെക്രട്ടറി സ്വാതി എസ് സ്വാഗതമാശംസിച്ചു. യൂണിറ്റ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ മാസ്റ്റർ ത്രിപുരി അധ്യക്ഷനായി. സംഘാടകസമിതിയുടെ  രൂപീകരണത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ "ദേശീയ പാഠ്യപദ്ധതിയിൽ നിന്നും ശാസ്ത്രം പുറത്താകുമ്പോൾ" എന്ന വിഷയത്തിൽ ടി.പി സുകുമാരൻ മാസ്റ്റർ ക്ലാസ് എടുത്തു. പദയാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ എന്നിവയെ കുറിച്ച് കെ. ടി .രാധാകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. ഗ്രാമ ശാസ്ത്ര പദയാത്ര പുസ്തക പ്രചരണം ഉദ്ഘാടനം മേഖലാ സെക്രട്ടറി ദിലീപ് കുമാർ കെ.സി നിന്നും പ്രഭാകരൻ കിട്ടൂസ് ആയിരം രൂപയുടെ പുസ്തകങ്ങൾ ഏറ്റു വാങ്ങിക്കൊണ്ടു നിർവഹിച്ചു. സംഘാടകസമിതി രൂപീകരണം നടന്നു.

രക്ഷാധികാരികൽ

ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ,സർവ്വശ്രീ. കന്മന ശ്രീധരൻ മാസ്റ്റർ, കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ, ടി.പി സുകുമാരൻ മാസ്റ്റർ, ബാലകൃഷ്ണൻ പുതിയോട്ടിൽ, കരിമ്പനക്കൽ ദാമോദരൻ, ദിലീപ് കുമാർ.കെ.സി, രാധാകൃഷ്ണൻ.പി.പി, സത്യൻ.പി

ചെയർമാൻ :ബേബി സുന്ദർരാജ്

ജനറൽ കൺവീനർ: ഉണ്ണികൃഷ്ണൻ മാസ്റ്റർ ത്രിപുരി

വൈസ് ചെയർമാൻമാർ: കെ. ഗീതാനന്ദൻ, ജയശ്രീ. മനത്താനത്ത്, ബീന കുന്നുമ്മൽ.

സബ് കമ്മിറ്റികൾ

പുസ്തക പ്രചരണം

ചെയർമാൻ: ഉണ്ണികൃഷ്ണൻ ത്രിപുരി

കൺവീനർ: ബാലകൃഷ്ണൻ കുളങ്ങര ചേലിയ

ജോയിൻ കൺവീനർമാർ: സന്തോഷ് കെ.വി, ബിജുലാൽ.കെ

സ്റ്റേജ്

ചെയർമാൻ: അശോകൻ എൽ.സി

വൈസ് ചെയർമാൻ: രാജീവൻ പി.കെ

കൺവീനർ: സുഭാഷ്.എ

ജോയിൻ കൺവീനർ: ഷൈമ കന്മനക്കണ്ടി

അലങ്കാരം

ചെയർമാൻ: അരവിന്ദൻ.കെ.കെ

വൈസ് ചെയർമാൻ: മിനി.പി.എം

കൺവീനർ: സ്വാതി.എസ്

പ്രചരണം

ചെയർമാൻ: സോമശേഖരൻ.പി.വി

വൈസ് ചെയർമാൻ: പ്രഭാകരൻ കിട്ടൂസ്

കൺവീനർ :വികാസ് കെ.എസ്

ജോയിൻ കൺവീനർ: അനിൽകുമാർ. പി

ഭക്ഷണം

ചെയർമാൻ: പ്രസാദ് പി.പി

വൈസ് ചെയർമാൻ: രാധ.പി

കൺവീനർ പുഷ്പ. എം

ജോയിൻ കൺവീനർ: വിജി.കെ.എം

കീഴരിയൂർ യൂണിറ്റ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലയിലെ യൂണിറ്റ് തല ഗ്രാമശാസ്ത്ര ജാഥാ സംഘാടക സമിതി യോഗം 04.11.23ന് വൈകീട്ട് 6മണിക്ക് കീഴരിയൂർ വള്ളത്തോൾ  ഗ്രന്ഥാലയത്തിൽ ചേർന്നു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌, ഗ്രാമശാസ്ത്ര ജാഥ ക്യാമ്പയിൻ ചെയർമാൻ സതീശൻ. കെ. പി. ഉത്ഘാടനം നിർവഹിച്ചു.ശ്രീജിത്ത്‌മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമശാസ്ത്രജാഥയുടെ ജില്ലാ ക്യാമ്പയിൻ കൺവീനർ വി, കെ ചന്ദ്രൻ മാസ്റ്റർ "പുത്തൻ ഇന്ത്യ പണിയുവാൻ, ശാസ്ത്രബോധമുണരണം " എന്ന മുദ്രാവാക്യം ഉയർത്തുന്ന ജാഥയുടെ ഉദ്ദേശലക്ഷ്യം, അനുബന്ധ പരിപാടികൾ, ജാഥ സ്വീകരണ മുന്നൊരുക്കങ്ങൾ എന്നീ വിഷയങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. കൊയിലാണ്ടി മേഖല സെക്രട്ടറി ദിലീപ് കുമാർ, കെ.സി, മേഖല പ്രസിഡന്റ്‌ പി. പി. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്, അജിത ആവണി, റയീസ് കുഴുമ്പിൽ, സഫീറ. വി. കെ. തുടങ്ങിയവർ സംസാരിച്ചു. യൂണി റ്റ് സെക്രട്ടറി വിനോദ് ആതിര സ്വാഗതവും, ഒ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

"https://wiki.kssp.in/index.php?title=കൊയിലാണ്ടി_മേഖല&oldid=12954" എന്ന താളിൽനിന്ന് ശേഖരിച്ചത്