കൊയിലാണ്ടി മേഖലതല പ്രവർത്തനങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കാവ് ശുചീകരണം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രസമിതി,പുലരി സ്വയം സഹായ സംഘം എന്നിവരുടെ സഹകരണത്തോടു കൂടി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  കാവ് ശുചീകരണം ജൂൺ 4 ഞായറാഴ്ച നടത്തി. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ മലയിലാണ്. സ്വാഗതം ഭാഷണം  പൊയിൽക്കാവ് യൂണിറ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്ററും, പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് പതിനാലാം വാർഡ് മെമ്പർ  ശ്രീ ബേബി സുന്ദർരാജ്, പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി.ബീന കുന്നുമ്മൽ. ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി  ക്ഷേത്രം ട്രസ്റ്റി ശ്രീ ശ്രീധരൻ നായർ. പരിസ്ഥിതി സംരക്ഷണ പ്രവർത്തകരായ ജയചന്ദ്രൻ മാസ്റ്റർ ശിവാനി കൃഷ്ണൻ എന്നിവരും പ്ലാസ്റ്റിക് ദുരന്തത്ത കുറിച്ചുള്ള ലഘുഭാഷണം പരിഷത്ത് ജില്ലാ കമ്മിറ്റി അംഗമായ ശ്രീ.ടി.പി സുകുമാരൻ മാസ്റ്ററും നടത്തി. പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മേഖലാ സെക്രട്ടറി ശ്രീ ദിലീപ് കുമാർ സംസാരിച്ചു. കാവ് സംരക്ഷണത്തിന് ആയിട്ടുള്ള വിവിധ പദ്ധതികൾക്കുള്ള പ്രോജക്ട് തയ്യാറാക്കി പഞ്ചായത്ത് കമ്മിറ്റിക്ക് നൽകുവാനും തീരുമാനമായി. പങ്കാളിത്തം കൊണ്ടും. സവിശേഷമായ ഇടപെടലുകൾ കൊണ്ടും ജന ശ്രദ്ധ ആകർഷിച്ച ഒരു പരിപാടിയായിയായിരുന്നു  ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി  മേഖലയുടെ നേതൃത്വത്തിൽ നടന്ന ഇന്നത്തെ പരിപാടി.

വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ അർഹത നേടിയ എൽ.പി , യു.പി. വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്ത് തലവിജ്ഞാനോത്സവം പൊയിൽക്കാവ് യു പി.സ്കൂളിൽ വച്ച് നടന്നു. ശാസ്ത്രസാഹിത്യപരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതിയംഗം കെ.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു..പൊയിൽക്കാവ് യു.പി. സ്കൂൾ പ്രധാനാധ്യാപിക രോഷ്നി ടീച്ചർ, ബാലകൃഷ്ണൻകുളങ്ങര , ബിജുലാൽ , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.  പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഊന്നൽ കൊടുത്തുള്ള ശാസ്ത്രപ്രവർത്തന വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും മികച്ച പ്രകടനം നടത്തിയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വിജ്ഞാനോത്സവം കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.സുനിൽ ഉദ്ഘാടനം ചെയ്തു. അജിത ആവണി ആദ്ധ്യക്ഷം വഹിച്ചു. കൊയിലാണ്ടി മേഖല പ്രസിഡണ്ട് പി.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദയാനന്ദൻ.ഏ.ഡി.(മേഖലാ കമ്മറ്റി അംഗം), ഭാസ്ക്കരൻ.കെ.പി.( പുളിയഞ്ചേരി യൂണിറ്റ് പ്രസിഡണ്ട്), ഇ.എം.നാരായണൻ, ആതിര ടി.എം., എന്നിവർ ആശംസകൾ നേർന്നു.വിനോദ് ആതിര സ്വാഗതവും സഫീറ കാര്യാത്ത് നന്ദിയും പറഞ്ഞു. എൽ.പി.വിഭാഗത്തിൽ ശ്രീപാർവ്വതി, എസ് ആർ ( നടുവത്തൂർ യു.പി.) ഒന്നാം സ്ഥാനവും ശിവാനി, കെ.കെ (കീഴരിയൂർ എം.എൽ.പി) രണ്ടാം സ്ഥാനവും ഇഷാൻ. ജി.ആർ (നടുവത്തൂർ യു.പി) മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗത്തിൽ ഗായത്രി, ആർ.എസ് ഒന്നാം സ്ഥാനവും ദേവാനന്ദ് വി.എം രണ്ടാം സ്ഥാനവും ധ്യാൻ കിഷൻ എൻ.എൻ മൂന്നാം സ്ഥാനവും നേടി (മൂവരും നടുവത്തൂർ യു.പി.) ഹൈസ്ക്കൂൾ വിഭാഗത്തിൽ നിതശ്രീ, കെ.കെ ഒന്നാം സ്ഥാനവും ശ്രേയ .എസ് രണ്ടാംസ്ഥാനവും അരുണിമ.ഇ മൂന്നാം സ്ഥാനവും നേടി (മൂവരും ആശ്രമം ഹൈസ്ക്കൂൾ, വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും ചടങ്ങിൽ വെച്ച് നൽകി.

കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ വിദ്യാർത്ഥികളുമായി സംസാരിക്കുന്നു
ചെങ്ങോട്ടുകാവ് പഞ്ചായത്ത്തല വിജ്ഞാനോത്സവം സമ്മാന വിതരണം