കോഴിക്കോട് മേഖല കമ്മറ്റി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മേഖലാ പ്രവർത്ത ക്യാമ്പ്

കോഴിക്കോട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് മേഖലാ പ്രവർത്ത ക്യാമ്പ് നടുവട്ടം ഗവ.യു പി സ്കൂളിൽ  ജില്ലാ കമ്മറ്റി അംഗം വിജീഷ് പരവരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.എൻ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം.വിനോദ് കുമാർ ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. ശാസ്താവും ശാസ്ത്രവബോധവും എന്ന വിഷയം ജില്ലാ ബാലവേദി കൺവീനർ എ.സുരേഷ് അവതരിപ്പിച്ചു.പി.എൻ. പ്രേമരാജൻ, കെ.ബാലാജി എന്നിവർ സംസാരിച്ചു. ബേപ്പൂരിൽ നടക്കുന്ന ജില്ലാ സമ്മേളനം, മേഖല പദയാത്ര, ആരോഗ്യ വിദ്യാഭ്യാസ ക്ളാസ്സുകൾ, ജില്ലാ തല സെമിനാർ, പുതിയ യൂനിറ്റുകളുടെ രൂപീകരണംതുടങ്ങിയ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാൻ തീരുമാനിച്ചു.മേഖലസെക്രട്ടറി കെ.കെ. സത്യപാലൻ സ്വാഗതവും മേഖല കമ്മറ്റി അംഗം വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരണം

ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ.കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ " പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം" എന്ന വിഷയാവതരണം നടത്തുന്നു. ജില്ലാ സെക്രട്ടറി പി.എം. വിനോദ് കുമാർ സ്വാഗതം പറഞ്ഞ യോത്തിൽ ജില്ലാ പ്രസിഡണ്ട് ബി. മധു മാസ്റ്റർ അധ്യക്ഷനായിരുന്നു. നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ.കൃഷ്ണകുമാരി ആശംസ പ്രസംഗം നടത്തി. അനുബന്ധപരിപാടികൾ ജില്ലാ ജോ.സെ: ഹരീഷ് ഹർഷയും കരട് ബഡ്ജറ്റ് മേഖല ട്രഷറർ കെ.ബാലാജിയും അവതരിപ്പിച്ചു. സ്വാഗത സംഘം പാനൽ മേഖലാ പ്രസിഡണ്ട് പി.എൻ പ്രകാശൻ അവതരിപ്പിച്ചു. പുസ്തകൂ പ്പൺ വിതരണോദ്ഘാടനം പി.വി.അബ്ദുൾ വഹാബിന് നൽകി കൊണ്ട് കെ.കൃഷ്ണകുമാരി നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകൻ ശ്രീ. എ. സജീവൻ ,എം രാജഗോപാൽ, വി. ഹരിദാസൻ നമ്പ്യാർ എന്നിവർ പ്രതികരണങ്ങൾ നടത്തി. ജനറൽ കൺവീനർ പി.എൻ . പ്രേമരാജൻ മറുപടിയും കോർപ്പറേഷൻ കൗൺസിലർ എം ഗിരിജ ടീച്ചർ, ജില്ലാ കമ്മിറ്റി അംഗം ടി.പി. സുകുമാരൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. വിവിധ സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരും ജില്ലാ - മേഖലാ -യൂണ്റ്റ് കമ്മിറ്റി പ്രവർത്തകരും സംബന്ധിച്ച മോഹൻദാസ് കരംചന്ദിന്റെ ആമുഖ ഗാനത്തോടെ തുടങ്ങിയ യോഗത്തിൽ പി.വിജയ കൃഷ്ണൻ നന്ദി പറഞ്ഞു.

സ്വാഗത സംഘ രൂപീകരണ യോഗത്തിൽ കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ സംസാരിക്കുന്നു
"https://wiki.kssp.in/index.php?title=കോഴിക്കോട്_മേഖല_കമ്മറ്റി&oldid=12576" എന്ന താളിൽനിന്ന് ശേഖരിച്ചത്