പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കുന്നുമ്മൽ മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കുന്നുമ്മൽ മേഖല ഗ്രാമശാസ്ത്രജാഥ

കുന്നുമ്മൽ മേഖലയിൽ സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ ഡിസംബർ 15ന് വൈകുന്നേരം കക്കട്ടിൽ വച്ച് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എൻ പി പ്രേമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ടി കെ അജിത് കുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡിസംബർ 16, 17 തീയതികളിൽ മേഖലയിലെ 9 കേന്ദ്രങ്ങളിലൂടെ ജാഥ പര്യടനം നടത്തി. ഒന്നാം ദിവസം പേരാമ്പ്ര മേഴ്സി കോളേജ് പ്രിൻസിപ്പൽ ജമീല ടീച്ചറും രണ്ടാം ദിവസം സി ലീല ടീച്ചറും ക്യാപ്റ്റൻമാരായി. ഒന്നാം ദിവസം കൈവേലി,  മീത്തൽവയൽ, കോവുക്കുന്ന്, മൊകേരി, നടുപ്പൊയിൽ എന്നിവിടങ്ങളിലും രണ്ടാം ദിവസം ഊരത്ത്, മൊയിലോത്തറ, കോതോട്, തൊട്ടിൽപാലം എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കി. കൈവേലി കേന്ദ്രത്തിൽ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി ലഘുലേഖ കിറ്റ് ഏറ്റുവാങ്ങി ജാഥയെ സ്വീകരിച്ചു. മൊകേരിയിൽ മുൻ എംഎൽഎ സത്യൻ മൊകേരി ജാഥയോടൊപ്പം കുറച്ചു ദൂരം നടന്നു. ദിവസ സമാപന കേന്ദ്രത്തിൽ അദ്ദേഹം സംസാരിച്ചു.

രണ്ടാം ദിവസത്തെ ആദ്യ കേന്ദ്രത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നബീസ പങ്കെടുത്തു. സമാപന കേന്ദ്രമായ തൊട്ടിൽപ്പാലത്ത് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഐ പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ.ബി പ്രഭാഷണം നടത്തി. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ജി ജോർജ് മാസ്റ്റർ സന്നിഹിതനായിരുന്നു.

സ്വീകരണ കേന്ദ്രങ്ങളിൽ ജയൻ മൂരാട് അവതരിപ്പിച്ച 'വി ദി പീപ്പിൾ ഓഫ് ഇന്ത്യ ' എന്ന നാടകവും അരങ്ങേറി. സച്ചിൻസ് ചന്ദ്രന്റെ ഗാനാലാപനവും ചില കേന്ദ്രങ്ങളിൽ നടന്നു. രണ്ടു ദിവസവും 35 പേർ വീതം പദയാത്രികരായി പങ്കെടുത്തു. സ്വീകരണ കേന്ദ്രങ്ങളിൽ 30 മുതൽ 50 വരെ ആളുകളുടെ പങ്കാളിത്തം ഉണ്ടായി. മൊയിലോത്തറയിൽ ചെണ്ടവാദ്യത്തോട് കൂടിയാണ് സ്വീകരണം ഏർപ്പെടുത്തിയത്.

ഗ്രാമ ശാസ്ത്രജാഥ കുന്നുമ്മൽ മേഖല ഉദ്ഘാടനം. ശ്രീ സുരേഷ് ബാബു (ഗ്രന്ഥശാലാ സംഘം സംസ്ഥാന കമ്മിററിയംഗം) നിർവ്വഹിച്ചു.
ഗ്രാമശാസ്ത്രജാഥ ഉദ്ഘാടനത്തിൽ നിന്നും
കുന്നുമ്മൽ മേഖല ഗ്രാമശാസ്ത്രജാഥയിൽ നിന്ന്
കൈവേലി സ്വീകരണ കേന്ദ്രം
ഗ്രാമ ശാസ്ത്ര ജാഥ, കുന്നുമ്മൽ മേഖലാ സമാപന പരിപാടി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ കമ്മറ്റി അംഗം സി.പി ശശി സംസാരിക്കുന്നു
കുന്നുമ്മൽ മേഖല ജാഥ സ്വീകരണ കേന്ദ്രത്തിൽ നിന്ന്
കുന്നുമ്മൽ മേഖല ജാഥ സ്വീകരണ കേന്ദ്രത്തിൽ നിന്ന്
കുന്നുമ്മൽ മേഖല ജാഥ സ്വീകരണ കേന്ദ്രത്തിൽ നിന്ന്