Project Report 2020

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

Project Report 2020കാലാവസ്ഥാവ്യതിയാനം-മുള്ളൻകൊല്ലി-പുൽപ്പള്ളി പഞ്ചായത്തുകളിലെ വരൾച്ചയും ?പരിഹാരനിർദ്ദേശങ്ങളും-നിർദ്ദിഷിട കടമാൻതോട് പദ്ധതി വരൾച്ചയ്ക്ക് പരിഹാരമോ?-കേരളശാസ്ത്ര-സാഹിത്യ പരിഷത്ത്-പുൽപ്പള്ളി മേഖലതിരുത്തുകമൂലരൂപം തിരുത്തുക

ആമുഖംതിരുത്തുകമൂലരൂപം തിരുത്തുക

മഹാപ്രളയകാലത്തുപോലും (2018-2019) വയനാടിൻറെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മഴ ലഭിച്ച പഞ്ചായത്തുകളാണ് മുള്ളൻകൊല്ലി-പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകൾ. 1932 നുശേഷം 2000 വരെ 4 വർഷങ്ങളിലാണ് വരൾച്ച ഉണ്ട???ായതെങ്കിൽ രണ്ട???ായിരം മുതൽ 2019 വരെ 5 തവണ കടുത്ത വരൾച്ച ഉണ്ട???ായി.  68 വർഷങ്ങൾക്കിടയിൽ 4 തവണയും 20 വർഷങ്ങൾക്കിടയിൽ 5 തവണയും വരൾച്ച അനുഭവപ്പെട്ടു. വേനൽക്കാല താപനില ശരാശരി 25 ഡിഗ്രി സെൽഷ്യസ് ആയിരുന്നത്. ഇപ്പോൾ 35 ഡിഗ്രി വരെ എത്തി. 2020 ലും വരൾച്ചയുടെ സൂചനകളാണ് ലഭ്യമാകുന്നത്. 2020 മാർച്ചിൽ തന്നെ 35 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തുന്നു. 2019ലും തുലാവർഷം ലഭിച്ചിട്ടില്ല. വേനൽമഴ മാർച്ച് പകുതി ആയിട്ടും ലഭിച്ചിട്ടില്ല.

കബനിപ്പുഴ പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ അതിർത്തികളിലൂടെ ഒഴുകുന്നു എന്നതുകൊണ്ട???് കുറച്ച് ആശ്വാസം ഉ???ണ്ട്.  കബനിശുദ്ധജല വിതരണപദ്ധതി രണ്ട???് പഞ്ചായത്തുകളിലും വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നു. എന്നാൽ 2004-ലും 2013-ലും 2016-ലും 2017-ലും പുഴ ഇട???ിയുകയും താൽക്കാലിക ബണ്ട???ുകൾ നിർമ്മിച്ചിട്ടുപോലും പദ്ധതിക്കാവശ്യമായ വെള്ളം പമ്പുചെയ്യാൻ പറ്റാതെവന്നതും ആശങ്ക വർദ്ധിപ്പിക്കു????. ഈ പഞ്ചായത്തുകളിലുള്ള നീർച്ചാലുകളെല്ലാം വേനൽക്കാലത്ത് വറ്റിവര?ുന്നു.  വരൾച്ച മൂലമുള്ള കൃഷിനാശവും കുടിവെള്ളക്ഷാമവും ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത. മഴയുടെ രീതിയിലും മഴ പെയ്യുന്ന സമയത്തിനും കുറച്ചുവർഷങ്ങളായി മാറ്റം വന്നുകൊണ്ട???ിരിക്കുന്നു. ആഗോളതലത്തിലുള്ള കാലാവസ്ഥാവ്യതിയാനം കൂടി ആകുമ്പോൾ ഈ പ്രദേശം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ചില ചോദ്യങ്ങൾ-ഉത്തരങ്ങൾതിരുത്തുകമൂലരൂപം തിരുത്തുക

മുള്ളൻകൊല്ലി-പുൽപ്പള്ളി പ്രദേശത്ത് വരൾച്ച രൂക്ഷമാകുന്നതെന്തുകൊ???ണ്ട് ?

നിർദ്ദിഷ്ട കടമാൻതോട് പദ്ധതി മുഴുവൻ വരൾച്ചപ്രശ്നങ്ങളും പരിഹരിക്കുമോ ?

സമഗ്ര വരൾച്ച നിർമ്മാർജ്ജന പദ്ധതി ആവശ്യമുണ്ടേ???ാ ?

ശാസ്ത്രീയ പഠനം ആവശ്യമോ ?

കൃഷിരീതിയിൽ മാറ്റം വരുത്തേണ്ട???തുണ്ടേ???ാ ?

വയലുകൾ തിരിച്ചു പിടിക്കണമോ ?

ചതുപ്പുകൾ പുനർജ്ജനിക്കുമോ ?

നീർച്ചാലുകൾ പുനരുദ്ധരിക്കാനാകുമോ ?

ഇങ്ങനെ എത്രയെത്ര ചോദ്യങ്ങളാണ് നമ്മുടെ മനസ്സിൽ ഉയരുന്നത്. ഉത്തരങ്ങൾ തേടുമ്പോൾ ഈ പ്രദേശത്തിൻറെ പാരിസ്ഥിതികചരിത്രം, ഭൂപ്രകൃതി, മണ്ണ്,വനം, കൃഷി, ജൈവവൈവിധ്യം, നീർച്ചാലുകൾ, ?ാലാവസ്ഥാവ്യതിയാനം, മഴ, അന്തരീക്ഷതാപനില, മഴദിനങ്ങൾ തുടങ്ങിയവ പരിശോധിക്കേണ്ട???ിവരും. 1948 മുതലാണ് ഈ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. അതിനുമുമ്പുള്ള സ്ഥിതിയും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വിലയിരുത്തണം.  കുടിയേറ്റശേഷം ഉണ്ട???ായ മനുഷ്യൻറെ ഇടപെടൽ ഉണ്ട???ാക്കിയിട്ടുള്ള പാരിസ്ഥിതിക ആഘാതങ്ങളും പഠനവിധേയമാക്കണം.  ഈ നാടിൻറെ സുസ്ഥിരവികസനസാധ്യതകൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്.

കറുത്ത പൊന്നിൻറെ നാട്തിരുത്തുകമൂലരൂപം തിരുത്തുക

കറുത്തപൊന്നിൻറെ നാട് എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി പ്രദേശം ഇന്ന് കുരുമുളകുകൃഷി നശിച്ച നാടായി മാറിയിരിക്കുന്നു.  വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽപെട്ട പാടിച്ചിറ, പുൽപ്പള്ളി വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന ര???ണ്ട് ഗ്രാമപഞ്ചായത്തുകളാണ് മുള്ളൻകൊല്ലിയും പുൽപ്പള്ളിയും.

മുള്ളൻകൊല്ലി-പുൽപ്പള്ളി

വയനാടിൻറെ വടക്കുകിഴക്കൻ മൂല

കർണ്ണാടകയോട് ചേർന്നഭാഗം

അക്ഷാംശം 11044چ34ڈ11052چ13ڈ വടക്ക് 11 ഡിഗ്രി 44 മിനിട്ട് 34 സെക്കൻഡ്- 11 ഡിഗ്രി 52 മി 13 സെ.വടക്ക്.

രേഖാംശം  76 ഡിഗ്രി 04 മിനിട്ട് 42 സെക്കൻഡ്- 76 ഡിഗ്രി 13 മി 36 സെ. വിസ്തീർണ്ണം 15220 ഹെക്ടർ.

വടക്ക് - കബനിനദി

തെക്ക് - പൂതാടി പഞ്ചായത്തിൻറെ ഏതാനുംഭാഗങ്ങൾ

കിഴക്ക് - കന്നാരംപുഴ

പടിഞ്ഞാറ് - കബനിനദിയും പാതി??വനവും

ഉയർന്ന സ്ഥലം - ശശിമല

താഴ്ന്ന സ്ഥലം - മരക്കടവ്

വിസ്തീർണ്ണവും ജനസംഖ്യയും

വിസ്തീർണ്ണം - 15220 ഹെക്ടർ

വനം - 4030 ഹെക്ടർ

നിലം - 2777 ഹെക്ടർ

കര - 8413 ഹെക്ടർ

ജനസംഖ്യ - 35153 പുൽപ്പള്ളി

- 29519 മുള്ളൻകൊല്ലി

(2011 സെൻസസ്)

കൂടുതലും ചെറുകിട നാമമാത്ര കർഷകർ

214 ആദിവാസി കൊളനികൾ

സ്വാഭാവികഭൂപ്രകൃതി എങ്ങനെ ആയിരുന്നു?തിരുത്തുകമൂലരൂപം തിരുത്തുക

   കുടിയേറ്റത്തിനുമുമ്പ് നിബിഡവനമായിരുന്നു പുൽപ്പള്ളി-മുള്ളൻകൊല്ലി പ്രദേശം. കുടിയേറ്റം നടന്ന സ്ഥലങ്ങൾ, പുൽപ്പള്ളി ദേവസ്വത്തിൻറെ സ്ഥലങ്ങളായിരുന്നുവെങ്കിലും അവിടെയും അർദ്ധ-നിത്യഹരിതസസ്യങ്ങളും ഇലകൊഴിയും സസ്യങ്ങളും മുളയും അടിക്കാടുകളും നിറഞ്ഞ സ്ഥലങ്ങളായിരുന്നു. ഈർപ്പം നിറഞ്ഞ അന്തരീക്ഷമായിരുന്നു ഈ പ്രദേശത്ത് നിലനിന്നിരുന്നത്. കടുവ,ആന,മാൻ, കാട്ടുപോത്ത്,കാട്ടുപന്നി,മുയൽ,പാമ്പുകൾ,പക്ഷികൾ തുടങ്ങി വന്യജീവികൾ ധാരാളം ഉണ്ട???ായിരുന്നു.

വനംഇന്ന്തിരുത്തുകമൂലരൂപം തിരുത്തുക

      വനവിസ്തൃതി ഇന്ന് മൂന്നിലൊന്നായി കുറഞ്ഞു.  

4030 ഹെക്ടർ വനമാണ് ഇന്നുള്ളത്. 1948-ൽ മരക്കടവിലാണ് ആദ്യ??ടിയേറ്റം. തെക്കൻ ജില്ലകളിൽ നിന്നാ????????.  മാനന്തവാടിയിൽ നിന്നും കർണ്ണാടകവഴി മച്ചൂരിലെത്തി തോണികടന്നാണ് മരക്കടവിൽ ആദ്യം ആളുകൾ എത്തിച്ചേർന്നത്. അവിടെനിന്നും പാടിച്ചിറ, സീതാമൗണ്ട????, മുള്ളൻകൊല്ലി,പുൽപ്പള്ളി പ്രദേശങ്ങളിലേക്ക് കുടിയേറ്റം ഉണ്ട???ായി, നടവയൽ ഭാഗത്തുനിന്നും മരകാവ്, പുൽപ്പള്ളി പ്രദേശങ്ങളിലും കുടിയേറി. മരങ്ങൾ വെട്ടി തീയിട്ട് തന്നാണ്ട???ുവിളകളായ മരച്ചീനി,ചേമ്പ്,കാച്ചിൽ തുടങ്ങിയവയും ഹൃസ്വകാലവിളയായ നെല്ലും കൃഷിചെയ്തു. ഏകദേശം 10 വർഷം കൊ???ണ്ട് വനം കൃഷിഭൂമിയായി മാറി. ഇത് കാലാവസ്ഥാവ്യതിയാനത്തിന് മുഖ്യഹേതുവായി.

വനത്തിൻറെ കണക്കിൽ തേക്കുതോട്ടങ്ങൾപെടുമോ ?തിരുത്തുകമൂലരൂപം തിരുത്തുക

1960 കളിൽ സർക്കാർതന്നെ വനഭൂമി പാട്ടകൃഷിയ്ക്കുനൽകി. തുടർന്ന് ഈ പ്രദേശത്ത് തേക്കിൻതോട്ടങ്ങൾ പിടിപ്പിക്കുകയായിരുന്നു. പാതിരി,ചെതലയം.... ഹെക്ടർ തേക്കിൻതോട്ടങ്ങളു???ണ്ട്. ഏകയിനതോട്ടങ്ങൾ വനത്തിൻറെ ധർമ്മം നിർവ്വഹിക്കുന്നില്ല.  തേക്കിൻറെ ഇലകൾ വീണ് ചീഞ്ഞ് മണ്ണിൽ ചേരുമ്പോൾ മണ്ണിൻറെ അസിഡിറ്റി വർദ്ധിക്കുന്നു. തന്മൂലം അടിക്കാടുകൾ വളരുകയില്ല. വന്യമൃഗങ്ങൾക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാതാകുന്നു. അവ നാട്ടിലേയ്ക്ക് ഇറങ്ങുന്നു. കൂടാതെ തേക്കിൻതോട്ടങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്നു. തന്മൂലം മഴമേഘങ്ങളെ തടഞ്ഞുനിർത്തി മഴ പെയ്യിക്കാനുള്ള ശേഷി കുറയുന്നു. ഇത് മഴക്കുറവിനും കാരണമാകുന്നു.

ജലസ്രോതസ്സുകൾ-ജലസമൃദ്ധമോ?തിരുത്തുകമൂലരൂപം തിരുത്തുക

നീർച്ചാലുകൾ ധാരാളം ഉള്ള പ്രദേശമാണ് മുള്ളൻകൊല്ലി-പുൽപ്പള്ളി. അരുവികളുടെ ഒരു സങ്കീർണ്ണമായ ശൃംഖല തന്നെ ഉ???ണ്ട്. അരുവികളുടെ ആകെ നീളം 260.4 കി.മീ. അരുവിസാന്ദ്രത 1.73 കി.മി. (ഒരു ചതുരശ്രകിലോമീറ്ററിൽ 1.73 കി.മീ. നീളത്തിൽ അരുവികളു???ണ്ട്) കന്നാരംപുഴ, കടമാൻതോട്, മണിപ്പുഴ എന്നിവയാണ് പ്രധാന അരുവികൾ. ഇവ കൂടാതെ മൂമുള്ളിതോട്, ?ൃഗനൂർതോട്, പൊരിയാനിതോട്, ഡിപ്പോതോട് എന്നീ ചെറുതോടുകളും ഉ???ണ്ട്. അതുകൊ???ണ്ട് മഴവെള്ളം പെട്ടെന്നുതന്നെ കബനീനദി????ത്തും എന്നത് ഒരു വലിയ പ്രശ്നമാണ്.

നീർച്ചാലുകൾ കൂടാതെ വയനാട്ടിലെ പ്രധാനനദിയായ കബനിനദിയും പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ പടിഞ്ഞാറുഭാഗത്ത് കൂടിയും വടക്കുഭാഗത്തുകൂടിയും ഒഴുകുന്നു???ണ്ട്. ഓരോ നീർച്ചാലിൻറേയും ജലസമൃദ്ധി വിശദമായി പരിശോധിക്കണം.

കബനി നദിതിരുത്തുകമൂലരൂപം തിരുത്തുക

വയനാടിൻറെ പ്രധാനസ്രോതസ്സായ കബനിനദി കൂടൽക്കടവുമുതൽ കൊളവള്ളി വരെ 16 കി.മീ.നീളത്തിൽ പുൽപ്പള്ളി-മുള്ളൻകൊല്ലി പ്രദേശത്തുകൂടി ഒഴുകി കർണ്ണാടകയിലേക്ക് പ്രവേശിക്കുന്നു. വയനാട് ജില്ലയുടെ 76% ജലവും ഈ നദിയിലൂടെ കാവേരിയിലേക്ക് ഒഴുകുന്നു. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളിൽ ഒന്നാണ് കബനി.പനമരംപുഴ,മാനന്തവാടി പുഴ, ബാവലിപുഴ എന്നിവ കബനിയുടെ കൈവഴികളാണ്. മാനന്തവാടി പുഴയും പനമരം പുഴയും കൂടിചേരുന്ന സ്ഥലമാണ് കൂടൽകടവ്,  കൂടൽകടവിൽ ഒന്നായിതീരുന്ന കബനി ഒരു കിലോമീറ്റർ ഒഴുകികഴിയുമ്പോൾ കുറുവാദ്വീപ് എന്ന 100ൽ പരം ദ്വീപുകളുടെ കൂട്ടം സൃഷ്ടിക്കുകയും ചെയ്ത്  2 കി.മീ. താഴെ വീണ്ട???ും ഒന്നിച്ചുചേരുന്നു. ബാവലിയിൽ വെച്ച് ബാവലിപ്പുഴയും കബനിയിൽചേരുന്നു. ബാവലിമുതൽ കേരളത്തിൻറെയും കർണ്ണാടകയുടേയും അതിർത്തിയിലൂടെ ഒഴുകി കൊളവള്ളിയിൽ കന്നാരംപുഴയുമായി ചേർന്ന് പൂർണ്ണമായും കർണ്ണാടകയിലേക്ക് പ്രവേശിക്കുന്നു. ഇവിടെനിന്നും 25 കി.മീ. താഴെ ബീച്ചനഹള്ളി ഡാം ഉ???ണ്ട്. കബനി നദിയിലൂടെ ഒഴുകിപോകുന്നത് 94 ടി.എം.സി. വെള്ളമാണ്. ഇതിൽ 21 ടി.എം.സി. കേരളത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല.

കബനിനദി ഇന്നലെയും ഇന്നും.തിരുത്തുകമൂലരൂപം തിരുത്തുക

  • Temporary Bund across Kabani river.png

കുടിയേറ്റ കാലഘട്ടത്തിൽ കബനിനദി ജലസമൃദ്ധമായിരുന്നു. പുഴയ്ക്ക് വീതി കുറവായിരുന്നു. ആഴം കൂടുതലുണ്ട???ായിരുന്നു. പുഴയിൽ ചെറുതുരുത്തുകളും ?????????? ആറ്റുവഞ്ചിപോലുള്ള മരങ്ങളും ധാരാളം ഉണ്ട???ായിരുന്നു. അടിത്തട്ട് മണൽ നിറഞ്ഞതായിരുന്നു. പുഴയുടെ തീരത്ത് ധാരാളം ഇല്ലിക്കൂട്ടങ്ങളും കാട്ടുചേമ്പും മറ്റ് സസ്യാവരണവും ഉണ്ട???ായിരുന്നു. ഇല്ലിക്കൂട്ടങ്ങളിൽ ആറ്റക്കുരുവികൾ ധാരാളം കൂടുകൾ കൂട്ടിയിരുന്നു. ഗാർഹികാവശ്യങ്ങൾക്ക് മാത്രമേ പുഴയിലെ വെള്ളം ഉപയോഗിച്ചിരുന്നുള്ളൂ. കിണറിലെ വെള്ളത്തിൽ ചോറുവെച്ചാൽ ചുമപ്പുനിറമാകുമായിരുന്നു. അതുകൊണ്ട???ാണ് പുഴവെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്.

കബനിനദിയുടെ വീതി ഇന്ന് വളരെ കൂടിയിട്ടു???ണ്ട്. 89 മീറ്ററോളം വീതിയു???ണ്ട്. പുഴയിൽ നിന്നും തുടർച്ചയായി മണൽവാരിയതുമൂലം തീരം ഇടിഞ്ഞാണ് വീതി കൂടിയത്. നദിയിലുണ്ട???ായിരുന്ന തുരുത്തുകൾ അപ്രത്യക്ഷമായിട്ടു???ണ്ട്. മണൽവാരൽ മൂലവും ,പുഴയിലെ മരങ്ങൾ വിറകിനായി മുറിച്ചുമാറ്റിയതുമാണ് കാരണം. പുഴതീരത്തെ ഇല്ലിക്കാടുകൾ ഇപ്പോൾ വളരെ കുറവാണ്. പുഴയുടെ തീരത്ത് വളരെയധികം വീടുകൾ ഉ???ണ്ട്. പുഴയിലെ വെള്ളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വഴി നെൽകൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. മരക്കടവിലെ കബനി ശുദ്ധജലപദ്ധതി പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് വലിയ ആശ്വാസം നൽകുന്നു.

2004-ൽ കബനിനദി ആദ്യമായി ഇടമുറിഞ്ഞു. 2013,2016,2017 വർഷങ്ങളിലും താൽക്കാലിക ബ???ണ്ടുകൾ കബനിനദിയിൽ ഉണ്ട???ാക്കേണ്ടിവന്നു.

                       

കന്നാരംപുഴതിരുത്തുകമൂലരൂപം തിരുത്തുക

  കുപ്പാടി-ചെതലയം വനത്തിൽനിന്നും ഉദ്ഭവിക്കുന്ന പൂതാടി-പുൽപ്പള്ളി,മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ കിഴക്കേ അതിർത്തിയിലൂടെ ഒഴുകുന്നു. 12 കി.മീ.ദൂരം സഞ്ചരിച്ച് കൊളവള്ളിയിൽ കബനിപുഴയുമായി ചേരുന്നു.

ഇരുളം ഫോറസ്റ്റിൽ നിന്നും ആരംഭിക്കുന്ന ചെറിയ അരുവികളും ചീയമ്പം വഴി കന്നാരംപുഴയിൽ എത്തുന്നു. മറ്റൊരു പ്രധാന തോടായ മു???ള്ളിത്തോടും കന്നാരംപുഴയിൽ ചേരുന്നു.

ചെതലയം വെള്ളച്ചാട്ടം കന്നാരംപുഴയിലാണ്. ജലസമൃദ്ധമാണ് കന്നാരംപുഴ. ആദ്യ മൂന്ന് കിലോമീറ്റർ ചെതലയം ഫോറസ്റ്റിലൂടെ ഒഴുകുന്നു. ആനപ്പന്തിയിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു ബ???ണ്ട് ഉ???ണ്ട്. ഇത് പുനരുദ്ധരിച്ചാൽ നല്ല ഒരു തടാകം ഉണ്ട???ാക്കാം. വണ്ട???ിക്കടവുമുതൽ കൊളവള്ളിവരെ കർണ്ണാടക അതിർത്തിയിലൂടെ ഒഴുകുന്നു. വണ്ട???ിക്കടവിനടുത്തുള്ള മാവിലാംതോട്ടിൽ വീരപഴശ്ശി സ്വയം വെടിയേറ്റുമരിച്ചെന്ന് കരുതുന്ന സ്ഥലം ഇന്ന് പഴശ്ശി സ്മാരകമന്ദിരവും മ്യൂസിയവും നിർമ്മിച്ച് ജില്ലാപഞ്ചായത്ത് സംരക്ഷിച്ചുവരുന്നു.

കണ്ണീർപുഴ എന്നാണ് ആദ്യം ഈ തോട് അറിയപ്പെട്ടിരുന്നത്. സീതാദേവിയുടെ കണ്ണീർ ഒഴുകി ഉണ്ട???ായതാണ് എന്ന് ഐതിഹ്യം. കന്നാരംപുഴ മുമ്പ് ജലസമൃദ്ധമായിരുന്നു. എന്നാൽ ഇന്ന് വേനൽക്കാലത്ത് വറ്റുന്നു.

കടമാൻതോട്തിരുത്തുകമൂലരൂപം തിരുത്തുക

പൂതാടി പഞ്ചായത്തിലെ മണൽവയലിൽ നിന്നും ഉത്ഭവിക്കുന്നു. മറ്റൊരു കൈവഴിയുടെ ഉത്ഭവം മുടിക്കോട് തടാകത്തിൽ നിന്നും ആണ്. മണൽവയലിൽ കുടിയേറ്റശേഷം സ്വാഭാവികവനം ഇല്ലാതായി. എന്നാൽ മുടിക്കോട് ഒരു ചതുപ്പാണ്. ഒരേക്കർ സ്ഥലം ഉണ്ട???ാകും. ഇവിടെ വേനൽക്കാലത്തും മണ്ണെടുത്ത് പിഴിഞ്ഞാൽ വെള്ളം ഇറ്റിറ്റുവീഴും. ചതുപ്പിൽ ചവിട്ടിയാൽ വെള്ളം പുറത്തേക്കുവരും. ഈ ചതുപ്പിൻറെ മൂന്നുവശവും പാതിരിവനത്തിൻറെ ഭാഗമാണ്. ചതുപ്പിനോട് ചേർന്ന് ധാരാളം തഴയും ചെറുസസ്യങ്ങളും വളരുന്നു. അതിനോട് ചേർന്ന് വൻമരങ്ങളും ചെറുമരങ്ങളും അടിക്കാടുകളും പല തട്ടുകളായിട്ടുള്ള വനം. ഇവിടെ മഴക്കാലത്ത് സംഭരിച്ചുവെച്ചിട്ടുള്ള വെള്ളമാണ് വേനൽക്കാലത്തും കടമാൻതോടിനെ ജീവനുള്ളതാക്കി നിർത്തുന്നത്. 2013-ൽ ഏപ്രിൽ മാസത്തിൽ കടുത്ത വരൾച്ച അനുഭവപ്പെട്ട വർഷമായിട്ടും ഈ തോട്ടിലൂടെ വെള്ളം ഒഴുകുന്നത് പരിഷത്തിൻറെ പഠനസംഘത്തിന് കാണാൻ കഴിഞ്ഞു. മുടിക്കോടുനിന്നും താഴോട്ടുവരുമ്പോൾ തോടിനെ ശുഷ്ക്കമാക്കിക്കൊ???ണ്ട് ഇരുവശത്തുമുള്ള വയയലുകളിൽ വാഴയും കവുങ്ങും മരച്ചീനിയും തെങ്ങും മറ്റുമാണ് കൃഷിചെയ്യുന്നത്.

എരിയപ്പള്ളി,കുണ്ട???ുകാപ്പ്,താഴെയങ്ങാടി,ആനപ്പാറ,പാളക്കൊല്ലി,മാടൽ,ചേ??ർ,മരക്കടവ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി കബനി പുഴയിൽ ചേരുന്നു. നീളം 18 കി.മീ. മുൻപ് തോടിൻറെ ഇരുവശങ്ങളിലുമായി 20 മീറ്റർ പുറമ്പോക്കുണ്ട???ായിരുന്നതാണ്. ഇപ്പോൾ കേവലം ഒന്നോ രണ്ടേ???ാ മീറ്റർ മാത്രം. മുമ്പ് കടമാൻതോടിൻറെ വൃഷ്??പ്രദേശത്ത് ധാരാളം ചതുപ്പുകൾ(കൊരവകൾ) ഉണ്ട???ായിരുന്നു. തോടിൻറെ ഇരുവശത്തും കാട്ടുചേമ്പ്,ഇല്ലി,കൈത തുടങ്ങിയ സ്വാഭാവികസസ്യാവരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചതുപ്പുകൾ ഇല്ലാതായിരിക്കുന്നു. സ്വാഭാവിക സസ്യാവരണത്തിനുപകരം പുറമ്പോക്കിൽ പോലും വാഴയും കവുങ്ങും കൃഷിചെയ്യുന്നു. ചിലഭാഗങ്ങളിൽ തോടുസംരക്ഷണത്തിൻറെ പേരിൽ കരിങ്കൽഭിത്തി കെട്ടിയിരിക്കുന്നു. Kundukapp Check Dam ജലസമൃദ്ധമായിരുന്നു കടമാൻതോട്.  വേനൽക്കാലത്തുപോലും തെളിഞ്ഞ നീരുറവ ഉള്ളതായി പഴമക്കാർ പറയുന്നു. വർഷക്കാലത്ത് നിരവധിതവണ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ഇപ്പോൾ ജലസമൃദ്ധി കുറഞ്ഞുവെങ്കിലും തീരെ വെള്ളം ഇല്ലാതാകുന്നില്ല.

കടമാൻതോട്ടിൽ 2013-ൽ പഠനം നടത്തുമ്പോൾ 12 തടയണകൾ ഉണ്ട???ായിരുന്നു. ഇവയിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഒരെണ്ണം പൊളിഞ്ഞുപോയതും ബാക്കി ഒൻപതെണ്ണം പലകയില്ലാത്തതുകൊ???ണ്ട് മാത്രം ഷട്ടർ ഇടാതെ പ്രവർത്തനരഹിതമായി കിടക്കുന്നതും ആയിരുന്നു. ഇപ്പോൾ വീണ്ട???ും തടയണകൾ ഉണ്ട???ാ????യി???ുണ്ട്. പഴയതിൽ ചിലത് പലകയിട്ട് പ്രവർത്തനക്ഷമമാക്കിയിട്ടു???ണ്ട്. ഓരോ കിലോമീറ്ററിനും ഓരോ തടയണ എന്ന സമീപനം അശാസ്ത്രീയമാണ്.

മണിപ്പുഴതിരുത്തുകമൂലരൂപം തിരുത്തുക

തെക്കൻപാതിരി വനത്തിൽ നിന്നും ഉത്ഭവിച്ച് വേലിയമ്പം,കുറിച്ചിപ്പറ്റ,പാക്കം തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി ചേകാടിയിൽ കബനിനദിയിൽ ചേരുന്നു. നീളം.12.5 കി.മീ.

കുറിച്ചിപ്പറ്റ വരെ ഇടതുവശത്ത് പാതിരിവനവും വലതുവശത്ത് ജനവാസമേഖലയും ആണ്. കുറിച്ചിപ്പറ്റമുതൽ ചേകാടിവരെ വനത്തിലൂടെ ഒഴുകി ചേകാടിവയലിൻറെ നടുവിലൂടെ ചേകാടി പാലത്തിനടുത്ത് കബനിനദിയിൽ പതിക്കുന്നു. ജനവാസമേഖലകളിലുള്ള തീരം നന്നായി സംരക്ഷിക്കപ്പെടുന്നില്ല.

?ൃഗന്നൂർതോട് (അമ്പതുതോട്)തിരുത്തുകമൂലരൂപം തിരുത്തുക

Ending near Kabani river Near kuttaipalam

മുള്ളൻകൊല്ലി പഞ്ചായത്തിലെ 5,6,7,8 വാർഡുകളിലെ ചില പ്രദേശങ്ങളാണ് ?ൃഗനൂർതോടിൻറെ വൃഷ്ടിപ്രദേശം. കബനിഗിരി, പാടിച്ചിറ,സേവ്യംകൊല്ലി,പറുദീസ,സീതാമൗണ്ട???്,കൊളവള്ളി തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ?ൃഗനൂർതോടിൻറെ വൃഷ്ടിപ്രദേശത്താണ്. സേവ്യംകൊല്ലിയിലാണ് ഉത്ഭവസ്ഥാനം. 6 കി.മീ നീളം ?ൃഗന്നൂരിൽ കബനിപ്പുഴയിൽ ചേരുന്നു. ഈ തോടിൻറെ ആദ്യത്തെ പേര് കട്ടമൂല എന്നായിരുന്നു.

70 വർഷങ്ങൾക്കുമുമ്പ് ജലസമൃദ്ധമായിരുന്നു. തോടിൻറെ ഇരുവശങ്ങളിലും ഇല്ലി,കൈത,കാട്ടുചേമ്പ് തുടങ്ങിയ സ്വാഭാവികസസ്യങ്ങൾ നിറഞ്ഞുനിന്നിരുന്നു. തോടിൻറെ ഇരുവശങ്ങളും ഉൾപ്പെടെ 10-15 മീറ്റർ വീതി ഉണ്ട???ായിരുന്നു. വേനൽക്കാലത്തുപോലും ഒരുമീറ്റർ വീതിയിലും 30 സെ.മീ. ആഴത്തിലും ജലം ഒഴുകിയിരുന്നു. വർഷക്കാലത്ത് പലതവണ തോട് കരകവിഞ്ഞൊഴുകുമായിരുന്നു. തോട്ടിലൂടെ കബനിനദിയിൽ നിന്നും ചേറുമീൻ അൻപതുഭാഗംവരെ കയറിവന്നിരുന്നു.

തോടിൻറെ ഇരുവശത്തും വയലുകളും ചതുപ്പുകളും (കൊരവക്കണ്ട???ങ്ങൾ) ഉണ്ട???ായിരുന്നു. വൃഷ്ടിപ്രദേശം വനനിബിഡമായിരുന്നു. കുടിയേറ്റത്തിനുശേഷം വനമെല്ലാം കൃഷിഭൂമിയായി മാറി. ആദ്യഘട്ടങ്ങളിൽ വയൽകൃഷി ആയിരുന്നു പ്രധാനം. എന്നാൽ പിന്നീട് വയലുകൾ വാഴ,കവുങ്ങ് തുടങ്ങിയ കൃഷികൾക്കു വഴിമാറി.അങ്ങനെ ചതുപ്പുകളും വയലുകളും വളരെ കുറഞ്ഞു. ജലസമൃദ്ധിയും ഇല്ലാതായി. ഇപ്പോൾ തോടിന് വീതി ഒരു മീറ്റർ മാത്രം. വേനൽക്കാലത്ത് വറ്റിവര???ണ്ട് കിടക്കും.

കബനിനദിയുടെ തീരത്ത് മരക്കടവ് മുതൽ കൊളവള്ളിവരെയുള്ള ഭാഗത്ത് 400 വർഷങ്ങൾക്കുമുമ്പു മുതൽ കർണ്ണാടകയിൽ നിന്നും കുടിയേറി പാർത്ത ഏതാനും ഗൗഡകുടുംബങ്ങൾ ഉ???ണ്ട്. അവരാണ് ?ൃഗനൂർതോടിൻറെ പതനഭാഗത്ത് നെൽകൃഷി ചെയ്തിരുന്നത്.  അന്ന് കൃഷിക്കാവശ്യമായ വെള്ളം തടഞ്ഞുനിർത്തുന്നതിന് മണ്ണുകൊ???ണ്ട് നിർമ്മിച്ച വലിയ ബ???ണ്ട് അൻപതിൽ ഉണ്ട???ായിരുന്നു. പൊരിയാനി വയലിലും ഒരു മൺചിറ ഉണ്ട???ായിരുന്നു. കുടിയേറ്റ കാലത്ത് ഇതുകൂടാതെ 4 ബണ്ട???ുകൾ കൂടി നിർമ്മിച്ചിരുന്നു. ഇപ്പോൾ പഴയബണ്ട???ുകളെല്ലാം നശിപ്പിക്കപ്പെട്ടു. പുതിയ ചെക്ക്ഡാമുകൾ ഉണ്ട???ാക്കിയെങ്കിലും പ്രവ?ത്തനക്ഷമമല്ല.

?ൃഗനൂർതോടിന് 6 ഉപനീർച്ചാലുകൾ ഉണ്ട???്. 2000-ത്തിൽ കബനിഗിരി സയൻസ് ക്ലബ്ബ് നടത്തിയ പഠനത്തിൽ 11 ജലസേചനകുളങ്ങളും 55 കുടിവെള്ളകിണറുകളും ഉള്ളതായി രേഖപ്പെടുത്തിയിട്ടു???ണ്ട്. ഇതിൽ 11 കിണറുകൾ വേനൽക്കാലത്ത് വറ്റുന്നവയാണ്.

കബനിഗിരി-പൊരിയാനിതോട്തിരുത്തുകമൂലരൂപം തിരുത്തുക

കബനിഗിരി ഹൈസ്കൂളിനുസമീപത്തുനിന്നും ആരംഭിച്ച് പുതുപ്പറമ്പിൽ പുരയിടത്തിനുസമീപം കബനിനനദിയിൽ ചേരുന്നു. നീളം 2 കിലോമീറ്റർ.

ഡിപ്പോതോട്തിരുത്തുകമൂലരൂപം തിരുത്തുക

??????????  വയലിൽ നിന്നും ആരംഭിച്ച് 2 കിലോമീറ്റർ ഒഴുകി കബനിനദിയിൽ ചേരുന്നു.

കുഴൽകിണറുകൾതിരുത്തുകമൂലരൂപം തിരുത്തുക

ധാരാളം കുഴൽക്കിണറുകൾ പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിർമ്മിച്ചിട്ട???ുണ്ട്. ഇവയിൽ പലതും ജലദൗർലഭ്യം മൂലം ഉപയോഗശൂന്യമായിട്ടു???ണ്ട്. കൂടുതൽ വെള്ളം ഊറ്റിയെടുക്കുന്ന കുഴൽകിണറുകൾക്കരികിൽ സ്ഥിതിചെയ്യുന്ന സാധാരണ കിണറുകളിലെ വെള്ളം വറ്റുകയോ കുറയുകയോ ചെയ്യുന്നു???ണ്ട്. മുള്ളൻകൊല്ലി  പഞ്ചായത്തിൽ 1125 കുഴൽകിണറുകൾ ഉ???ണ്ട്. പുൽപ്പള്ളി.....

ജലസേചനകുളങ്ങളും കിണറുകളുംതിരുത്തുകമൂലരൂപം തിരുത്തുക

ജലസേചനത്തിനും കുടിവെള്ളത്തിനുമായി നിരവധി കുളങ്ങളും കിണറുകളും ര???ണ്ട് പഞ്ചായത്തുകളിലും കഴിഞ്ഞ 50 വർഷങ്ങൾകൊ???ണ്ട് നിർമ്മിച്ചിട്ടു???ണ്ട്. എന്നാൽ ധാരാളം വെള്ളം ലഭിക്കുന്നവ വളരെ കുറവാണ്. സ്വന്തം കിണർ-900, പൊതുകിണർ-109

ഭൂഗർഭജലനിരപ്പ് താഴുന്നുതിരുത്തുകമൂലരൂപം തിരുത്തുക

2005 മുതൽ പുൽപ്പള്ളി പ്രദേശത്ത് ഭൂഗർഭജലത്തിൻറെ നിരപ്പ് താഴുന്നതായാണ് വിദഗ്ദ്ധർ പറയുന്നത്.

കാലാവസ്ഥാവ്യതിയാനം 1950-നു മുമ്പും പിമ്പുംതിരുത്തുകമൂലരൂപം തിരുത്തുക

കുടിയേറ്റത്തിനുമുമ്പ് നിബിഡവനമായിരുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി പ്രദേശം 1948 മുതലുള്ള കുടിയേറ്റത്തിനുശേഷം ഏതാനും വർഷങ്ങൾകൊ???ണ്ട് കൃഷിഭൂമി ആക്കി മാറ്റപ്പെടുകയായിരുന്നു. കുടിയേറ്റ സമയത്ത് വയനാടിൻറെ പ്രത്യേകതയായ മൂടൽമഞ്ഞും കോടയും നൂൽമഴയും ഈ പ്രദേശത്തും ഉണ്ട???ായിരുന്നു. ഡിസംബർ,ജനുവരി,ഫെബ്രുവരി മാസങ്ങളിൽ സൂര്യനെ കാണുന്നത് രാവിലെ 10 മണിക്ക് ശേഷമായിരുന്നു. അതുവരെ മഞ്ഞുമൂടിയ അന്തരീക്ഷം ആയിരിക്കും. രാവിലെ നല്ല തണുപ്പും ഉണ്ട???ായിരുന്നു. തണുപ്പിൽനിന്നും രക്ഷനേടുന്നതിന് കുടുംബാംഗങ്ങളെല്ലാവരും രാവിലെ തീകൂട്ടി ചുറ്റുമിരുന്ന് തീകായുമായിരുന്നു. വേനൽക്കാലത്തുപോലും അന്തരീക്ഷതാപനില ശരാശരി 250സെൽഷ്യസ് ആയിരുന്നു. ക്രമേണ കാലാവസ്ഥയിൽ മാറ്റം ദൃശ്യമായി.നൂൽമഴ അപ്രത്യക്ഷമായി. കോടയും മൂടൽമഞ്ഞും അപൂർവ്വമായി. കനത്ത മഴപെയ്യാൻ തുടങ്ങി. വേനൽക്കാലത്ത് വരണ്ട??? കാറ്റ് വീശാൻ തുടങ്ങി. അന്തരീക്ഷതാപനില വേനൽക്കാലങ്ങളിൽ 350സെൽഷ്യസ് വരെ എത്തി. ഫാനില്ല?? രാത്രി കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയായി. ജലക്ഷാമം രൂക്ഷമായി. പുഴയും തോടുകളും വറ്റിവരളുന്നു. കുരുമുളകുതോട്ടവും കാപ്പിത്തോട്ടവും ഉണങ്ങുന്നു.

മഴ ലഭ്യത കുറഞ്ഞ പ്രദേശമോ?തിരുത്തുകമൂലരൂപം തിരുത്തുക

ഡക്കാൺ പീഠഭൂമിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകൾ. കബനിപ്പുഴ കടന്നാൽ കർണ്ണാടകസംസ്ഥാനമാണ്. മൈസൂർ കാലാവസ്ഥയോട് സാമ്യമുള്ള കാലാവസ്ഥയാണ് കബനിതീരത്തുള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. മൈസൂരിൽ പൊതുവേ മഴ കുറവാണ്. ശരാശരി 1500 മി.മീ.-ൽ താഴെ ആണ് വാർഷിക ശരാശരി. പുൽപ്പള്ളിയിലെ വാർഷിക ശരാശരി 1406 മി.മീ. ആണ്. വയനാട് ജില്ലയിലെ ശരാശരി മഴ 2786 മി.മീ. വയനാട് ശരാശരിയുടെ പകുതിയിൽ താഴെ മഴയാണ് ഇവിടെ ലഭിക്കുന്നത്. കർണ്ണാടക അതിർത്തിയോടുചേർന്ന പെരിക്കല്ലൂർ,മരക്കടവ്,കൊളവള്ളി,ചാമപ്പാറ,വ???ണ്ടിക്കടവ് ഭാഗങ്ങളിൽ പുൽപ്പള്ളി ടൗൺ പ്രദേശത്ത് ലഭിക്കുന്നതിനേക്കാൾ 200 മി.മീ. എങ്കിലും മഴ കുറവായിരിക്കും. മഴമാപിനി സ്ഥാപിച്ചിട്ടില്ലാത്തതിനാൽ കൃത്യമായ അളവ് അറിയില്ല. ഈ പ്രദേശങ്ങൾ മഴനിഴൽ പ്രദേശമായി കണക്കാക്കാം.

മഴയുടെ 80% തെക്കുപടിഞ്ഞാറൻ മൺസൂൺ ആണ്. 20% വടക്കുകിഴക്കൻ മൺസൂണും. ചില വർഷങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ ലഭിക്കാറില്ല. പ്രീമൺസൂൺ മഴ താമസിച്ചുപെയ്യുന്ന പ്രവണത കൂടുതലാണ്. ചില വർഷങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ-കാലവർഷം ജൂലായ് വരെ താമസിച്ചിട്ടു???ണ്ട്. 2012-ൽ ഏറ്റവും കുറച്ചുമഴ (971 മി.മീ) യാണ് ലഭിച്ചത്.

ഗ്രാഫ് 1-2010 മുതൽ 2016 വരെ പുൽപ്പള്ളിയിൽ രേഖപ്പെടുത്തിയ മഴയുടെ ഗ്രാഫ്

പട്ടിക-1 2010 മുതൽ 2016 വരെ പുൽപ്പള്ളിയിൽ രേഖപ്പെടുത്തിയ മഴ

മഴദിനങ്ങളുടെ എണ്ണം

വരൾച്ച എത്രമാത്രം മരുഭൂമിയാകുമോ?തിരുത്തുകമൂലരൂപം തിരുത്തുക

പട്ടിക 2. പുൽപ്പള്ളിയിൽ കടുത്ത വരൾച്ച ഉണ്ട???ായ വർഷങ്ങൾ

പട്ടിക 3. അന്തരീക്ഷതാപനില 2019-2020

പട്ടിക 2 പരിശോധിക്കുമ്പോൾ 1932 മുതൽ 2000 വരെ 68 വർഷങ്ങൾക്കിടയിൽ 4 വർഷങ്ങളിലാണ് കടുത്ത വരൾച്ച ഉണ്ട???ായത്. എന്നാൽ 2000 മുതൽ 2019 വരെ 19 വർഷങ്ങൾക്കിടയിൽ 6 വർഷങ്ങളിൽ വരൾച്ച ഉണ്ട???ായി. സൂക്ഷ്മകാലാവസ്ഥയിൽ മാറ്റമു???ണ്ടാകുകയും മഴ കുറയുകയും ചെയ്യുന്നതാണ് വരൾച്ച അടുത്തടുത്ത വർഷങ്ങളിൽ ഉണ്ട???ാകുവാൻ നിദാനം. ഇനിയും വരൾച്ച വരും വർഷങ്ങളിലും ആവർത്തിക്കാനാണ് സാധ്യത. കുരുമുളക് ഇപ്പോൾതന്നെ പൂർണ്ണമായും നശിച്ച നിലയിലാണ്. കാപ്പിയേയും സാരമായി ബാധിച്ചു. തെങ്ങ്,കവുങ്ങ് തുടങ്ങിയവയും ഭീഷണിയിലാണ്. കാർഷികമേഖല പൂർണ്ണമായ തകർച്ചയിലേയ്ക്ക് നീങ്ങുകയാണ്. മരുഭൂവത്ക്കരണം തടയുന്നതിന് അടിയന്തിര നടപടികൾ ആവശ്യമാണ്.

മഴകുറവ് —വരൾച്ച  കാരണമെന്ത് ?തിരുത്തുകമൂലരൂപം തിരുത്തുക

മഴക്കുറവ്തിരുത്തുകമൂലരൂപം തിരുത്തുക

1. വന വിസ്തൃതി കുറഞ്ഞത്

മഴ മേഘങ്ങളെ തടഞ്ഞുനിർത്തി മഴ യ്യിക്കാനുള്ള ശേഷി കുറഞ്ഞു

2 .അന്തരീക്ഷോഷ്മാവ് കൂടി

3. കാലാവസ്ഥാ വ്യതിയാനം

4. മഴനിഴൽ പ്രതിഭാസം

വരൾച്ച വർധിപ്പിക്കുന്നത്തിരുത്തുകമൂലരൂപം തിരുത്തുക

        1. വർഷപാതം കുറയുന്നതും മഴ ദിനങ്ങൾ കുറയുന്നതും

      2 . തുലാവർഷം കുറയുന്നതും ചില വർഷങ്ങളിൽ ലഭിക്കാതെ പോകുന്നതും

       3. പ്രീ മൺസൂൺ താമസിക്കുന്നത്

       4. ഇട ഉണക്ക്   ഉണ്ടാ കുന്ന്ത്.

       5 നീർവാർച്ച കൂട്ടുന്നകൃഷികൾ ഉദാഹരണം തെങ്ങ് ,കവുങ്ങ് ,വാഴ

       6.വയലുകൾ തെങ്ങ് ,കവുങ്ങ് ,വാഴ തുടങ്ങിയ കൃഷികൾക്ഉപയോഗിക്കുന്നത്

7.നെൽകൃഷി കുറയുന്നത്

8.ചതുപ്പുകൾ ഇല്ലാതായത്

9.നീർച്ചാലുകൾ സ്വാഭാവിക സസ്യ വരണത്തോടുകൂടി സംരക്ഷിക്കാത്തത്

10.ബണ്ടുകളും തല കുളങ്ങളും നശിപ്പിച്ചത്

11.നീർച്ചാലുകളുകളുടെ പുറമ്പോക്കുകൾ കൃഷിക്ക് ഉപയോഗിക്കുന്നത്

12.മഴവെള്ള സംഭരണം ഫലപ്രദമാകത്തതു്

13.മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ സജീവം ആകാത്തത്

14.കുഴൽക്കിണറുകൾ വ്യാപകമായത്

15.വനഭൂമിയിൽ തേക്ക് തോട്ടങ്ങൾ നിർമ്മിച്ചത്

16.പുഴ മണൽ ഖനനം

17.ജൈവ കാർബണിന്റെ  അളവ് വളരെയധികം കുറഞ്ഞത്

18. രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗം

19. സ്വകാര്യ ഭൂമിയിൽ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചു മാറ്റുന്നത്.

20. മാറി, മാറി ചെയ്ത കൃഷികൾ ഉണ്ടാക്കിയ ആഘാതം

കൃഷിയിലെ വിളമാറ്റം മണ്ണിനേയും കാലാവസ്ഥയേയും  ബാധിച്ചിട്ടുണ്ടോ?തിരുത്തുകമൂലരൂപം തിരുത്തുക

     നാനൂറ് വർഷങ്ങൾക്ക് മുമ്പ് കർണാടകയിൽ നിന്നും ചേകാടി വേലിയമ്പം ഭാഗത്ത് കുടിയേറിയ ചെട്ടിമാരും  മരക്കടവ് കൊളവള്ളി ഭാഗത്ത് താമസമാക്കിയ ഗൗഡ വിഭാഗക്കാരും ആണ് ഇവിടെ കൃഷി ആരംഭിച്ചത്  പ്രധാനമായും നെൽകൃഷിയാണ് ചെയ്തത് . ഗൗഡർ മുത്താരി കൃഷിയും ചെയ്തിരുന്നു . ബണ്ടുകൾ തീർത്ത് ജലസംഭരണികൾ നിർമ്മിച്ച് നഞ്ചയും - പുഞ്ചയുമായി  നാടൻ വിത്തിനങ്ങൾ ഉപയോഗിച്ച്  നടത്തിയ കൃഷിയിലൂടെ ലളിതമായ ജീവിതം നയിച്ച വരാണ് പുൽപ്പള്ളി പ്രദേശത്തെ ആദ്യ കർഷകർ

    കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും 1950 കളിൽ കുടിയേറിയവർ കാടുകൾ വെട്ടിത്തെളിച്ച് കത്തിച്ച് കിളച്ചൊരുക്കിയ സ്ഥലത്ത് , നെല്ലും മരച്ചീനിയും, ഇഞ്ചിയും, കാച്ചിലും, കിഴങ്ങും, ചേമ്പുമെല്ലാം അടങ്ങുന്ന തന്നാ ണ്ടു വിളകളാണ് കൃഷിചെയ്തത്. ഭക്ഷ്യവസ്തുക്കളായതു കൊണ്ടും, പെട്ടെന്ന് വിളയുന്നതും ആയതിനാലാണ് ഇവ കൃഷി ചെയ്തത്.

         തുടർന്ന് കരപ്രദേശത്ത് തെരുവ കൃഷി വ്യപകമായി. പുൽത്തൈലം ഉൽപാദിപ്പിക്കുന്ന വാറ്റു പുരകളും സജീവമായി .അവശേഷിച്ചിരുന്ന മരങ്ങളും  വെട്ടി വിറകാക്കി പുൽതൈല നിർമ്മാണത്തിന് ഉപയോഗിച്ചു.1960 മുതൽ മുതൽ 1975 വരെയുള്ള ഉള്ള കാലഘട്ടത്തിലെ പ്രധാന വരുമാനമാർഗ്ഗo തെരുവത്തൈലം ആയിരുന്നു. പിന്നീട് ഈ കൃഷി തുടരനായില്ല. വിറകിന്റെ ലഭ്യത കുറവാണ് പ്രധാന കാരണം. തുടർന്ന് മരച്ചീനിയും ഇഞ്ചിയും വ്യപകമായി കൃഷി

ചെയ്തു. 1975 മുതൽ കുരുമുളകു കൃഷിയും ആരംഭിച്ചു. രണ്ടു മു ന്നു വർഷങ്ങൾ കൊണ്ട് കരഭൂമി മുഴുവൻ കുരുമുളകു തോട്ടങ്ങളായി. തനിവിളയായി കുരുമുളക് കൃഷി ചെയ്തവർ 55% . മിശ്രവിള 45% . ഇടവിളയായി ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്തു. കുരുമുളകിനോടൊപ്പം തെങ്ങ്, കവുങ്ങ്, കാപ്പി തുടങ്ങിയവ കൃഷി ചെയ്തവരുണ്ട്. 60% കർഷകർക്ക് 250 നും 1000 ത്തിനും ഇടയിൽ കുരുമുള ചെടി ഉണ്ടായിരുന്നു. 36% പേർക്ക് 1000 നു മുകളിലും

      താങ്ങു കാലായി മുരിക്ക് വ്യാപകമായി ഉപയോഗിച്ചു. സിൽവർ മരങ്ങളും    ചിലർ ഉപയോഗപ്പെടുത്തി. പിന്നീട് മുരിക്കിന്‌ കേടു ബാധിച്ചു..തുടർന്ന് മുരിങ്ങയും, ശീമകൊന്നയും താങ്ങു കാലായി ഉപയോഗിക്കാൻ തുടങ്ങി. മുരിക്കിന്റെ നാശത്തിനു കാരണം "കൂമ്പടയൽ" എന്ന രോഗമാണ്.

        ഒരു ഏക്കർ സ്ഥലത്ത് നിന്നും 5 ക്വിന്റൽ മുതൽ 10 ക്വിന്റൽ വരെ കുരുമുളക്‌ ലഭിച്ചവരാണ് 74% കർഷകർ. 10 ക്വന്റലിൽ കൂടുതൽ ലഭിച്ചവരും ഉണ്ടായിരുന്നു.

    1980–90 കാലഘട്ടത്തിലാണ്  ഏറ്റവും കൂടുതൽ കുരുമുളക് ഉല്പാദനം നടന്നത്. കരിമുണ്ടയാണ് ബഹുഭൂരിപക്ഷവും  കൃഷി ചെയ്തത്. കരിമുണ്ടയ്ക് പ്രതിരോധ ശേഷിയും , ഉല്പാദനവും മറ്റുള്ളവയേ അപേക്ഷിച്ച് കൂടുതലായിരുന്നു. പന്നിയൂർ, കരിമുണ്ടി , ജീരകമുണ്ടി , വെള്ള റാമ്പൻ, അറക്കമുണ്ടി, അയി പിരിയൻ, വലിയ അറക്കളം, വയനാടൻ, കുതിരവാലൻ, പേരപ്പൻ മുണ്ടി തുടങ്ങിയ കുരുമുളക് ഇനങ്ങളും കൃഷി ചെയ്തിരുന്നു.

       കുരുമുളകിന് ഇന്ന് 1985 90 കാലഘട്ടത്തിലുണ്ടായ വിലവർദ്ധനവ്  ഈ മേഖലയെ സമ്പന്നമാക്കി. കുടിലുകൾ കോൺക്രീറ്റ് വീടുകൾക്ക് വഴിമാറി.

1990 കളിൽ ദ്രുതവാട്ടവും , സാവധാനവാട്ടവും കുരുമുളകുകൃഷിയെ ബാധിച്ചു. ഏകയിനതോട്ടം ആയതു കൊണ്ടാണ് രോഗങ്ങൾ കൂടുതൽ ശക്തമായത്. കോപ്പർ ഓക്സി ക്ലോറൈഡും, ബോഡോ മിശ്രിതവും വ്യപകമായി ഉപയോഗിച്ചുവെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. തുടർന്നുള്ള വർഷങ്ങളിലെ വരൾച്ചയും , കാലം തെറ്റിയ കാലവർഷവും, അതിവർഷങ്ങളും , അമിതമായ രാസവളപ്രയോഗവും കുരുമുളകകൃഷിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.

താങ്ങുമരങ്ങളുടെ നാശം, കുരുമുളകിന്റെ വിലയിടിവ് , മഞ്ഞളിപ്പ്, ലിറ്റിൽ ലീഫ്, ഊരൻ, വേരുചീയൽ എന്നിവ കൂടി ആയപ്പോൾ കുരുമുളകു കൃഷി തകർന്നു. സാമ്പത്തിക തകർച്ച മൂലം നിരവധി

കർഷക ആത്മഹത്യകളും ഉണ്ടായി.

       1996–2000 ആയപ്പോഴേയ്ക്കും 66% കുരുമുളകു കൃഷ്യയുനശിച്ചു. എല്ലാവരും പുന: കൃഷി നടത്തിയെങ്കിലും കുരുമുളക് കായിച്ച് 2-3 വർഷം കഴിയുമ്പോഴേയും നശിക്കുകയാണ്. ഇപ്പോഴും വീണ്ടും കൃഷിചെയ്യുന്നവരുണ്ട്. 2018 ലും 2019 ലും ഉണ്ടായ അതിശക്ത്രമായ മഴക്കുശേഷം അവശേഷിച്ച് കുരുമുളക തോട്ടങ്ങളും നശിച്ചു. ഇനി കുരുമുളകു കൃഷിയുടെ തിരിച്ചു വരവു പ്രതീക്ഷിക്കാനാകുകയില്ല.

കുരുമുളക് കൃഷി നശിച്ചു തുടങ്ങിയപ്പോൾ

കാപ്പിയും , റബ്ബറും ,കൊക്കോയും ,തെങ്ങും ,കവുങ്ങും കർഷകർ പരീക്ഷിച്ചു.തണൽ വൃക്ഷങ്ങളുടെ കുറവ് കാപ്പി  കൃഷിയെ ബാധിച്ചു.

     

        കാർഷികവിളകളുടെ ഇനം  ചെറിയ ഇടവേളകളിൽ മാറിയത്  മണ്ണിൻറെ ഘടനയെ സാരമായി ബാധിച്ചു ആദ്യകാലത്ത് തന്നാ ണ്ട് വിളകൾ കൃഷി ചെയ്തപ്പോൾ  ദീർഘകാലം കൊണ്ട് രൂപപ്പെട്ടുവന്ന മണ്ണ് ഒലിച്ചുപോകുന്നതിനിടയായി.  തുടർന്നു നടന്ന തെരുവ കൃഷിയും മണ്ണിന്റെ ജൈവാവസ്ഥയിൽ  മാറ്റമുണ്ടാക്കി . മരങ്ങളെല്ലാം  വെട്ടി വിറകാക്കിയതും വലിയ ആഘാതമാണ് ഉണ്ടാക്കിയത്.

                     കുരുമുളകു കൃഷി 40 വർഷക്കാലം തുടർന്നപ്പോൾ ഓരോ വർഷവും തോട്ടത്തിൽ വെട്ടു കിളയും, പൊടി കിളയും നടത്തിക്കൊണ്ടിരുന്നു. ഇത് ജൈവ കാർബൺ നഷ്ടപ്പെടുന്നതിനും 400 വർഷം കൊണ്ട് രൂപപ്പെട്ട മേൽമണ്ണ് ഒലിച്ചു പോകുന്നതിനും കാരണമായി. അങ്ങനെ മണ്ണിന്റെ ഫലഭൂയിഷ്ടതയും, ജല ആഗീരണശേഷിയും നഷ്ടപ്പെട്ട് ഊഷരമായി.

     തെങ്ങ്, കവുങ്ങ് തുടങ്ങിയവ കൂടുതൽ വെള്ളം വലിച്ചെടുക്കുന്ന കൃഷിയാണ്. റബ്ബർ വയനാടിന് അനുയോജ്യമല്ല. കാപ്പി കൃഷി നല്ലതാണെങ്കിലും സമയത്ത് മഴ ലഭിക്കാത്തതും , തണൽ മരങ്ങളുടെ അഭാവവും , ജലസേചന സൗകര്യം ഇല്ലാത്തതും കാപ്പി കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.

നെൽവയലും  നെൽകൃഷിയും ഓർമ്മയാകുമോ?തിരുത്തുകമൂലരൂപം തിരുത്തുക

    ഒരു ഏക്കർ നെൽവയൽ 1200 ക്യുബിക് മീറ്റർ ജലം സംഭരിക്കും എന്നാണ് കണക്ക്നെൽകൃഷി നടക്കുമ്പോൾ വയലിൽ വെള്ളം കെട്ടി നിർത്തുകയും ഈ ജലം കുറേശ്ശെ ഭൂമിയിലേക്ക് ഇറങ്ങുകയും ജലനിരപ്പ് ഉയരുകയും ചെയ്യും.വനഭൂമി ആയിരുന്നപ്പോൾ കുന്നുകൾക്കിടയിൽ ഉണ്ടായിരുന്ന ചതുപ്പുകളിൽ എല്ലാകാലത്തും വെള്ളം തളം കെട്ടി നിന്നിരുന്നു  അങ്ങനെ വേനൽക്കാലത്തും നീർച്ചാലുകളിൽ ധാരാളം വെള്ളം ഉണ്ടായിരുന്നു കുടിയേറ്റത്തിന് ശേഷം ചതുപ്പുകളെ നെൽവയലുകൾ ആക്കി മാറ്റി നെൽകൃഷി ആരംഭിച്ചു .ഓരോ നെൽവയലും ചവിട്ടിയാൽ കഴുത്തൊപ്പം താഴ്ന്നു പോകുന്ന "കൊര വകൾ" പലഭാഗത്തും ഉണ്ടായിരുന്നു തുലാവർഷ കാലത്ത് വയലുകളിൽ ജലം സംഭരിക്കുക വഴി

വേനൽക്കാല കൃഷി -(പുഞ്ചകൃഷി )ധാരാളം വയലുകളിൽ സാധ്യമായിരുന്നു.

   ക്രമേണ " കൊരവകൾ"  അപ്രത്യക്ഷമായി വയലുകൾ നികത്തി വീടും മറ്റു കൃഷികളും നടത്തിത്തുടങ്ങി ഇന്ന് ഇന്ന് വയലുകൾ കൾ വാഴ കവുങ്ങ് തെങ്ങ് തുടങ്ങിയ വെള്ളം വാർത്തി കളയേണ്ട കൃഷികൾക്ക് വഴിമാറി.വലിയ ആഴത്തിലുള്ള ചാലുകൾ ജെസിബി ഉപയോഗിച്ച് നിർമ്മിച്ച വയലുകളിൽ നിന്നും വെള്ളം ഒഴുകിപ്പോകാനുള്ള അവസരമുണ്ടാക്കി.അങ്ങനെ കുറവ് ഖണ്ഡങ്ങൾ പോലും വരണ്ടുണങ്ങി ചില വയലുകളിൽ റബ്ബർ കൃഷി പോലും ആരംഭിച്ചു പഞ്ചായത്തിൽ ഇപ്പോൾ 230 ഹെക്ടർ നെൽവയൽ മാത്രമാണ് ഉള്ളത് അത് മുഴുവനായി കൃഷി ചെയ്യുന്നില്ല..

     മുള്ളൻകൊല്ലി പുൽപ്പള്ളി പഞ്ചായത്തുകളിൽ ആകെ 2,777 ഹെക്ടർ വയൽ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ മൂന്നിലൊന്നു പോലും ഇല്ല .

            ഉൽപ്പാദന കുറവ് അവ ജലദൗർലഭ്യം ആദ്യം തുള്ളികളുടെ കുറവ് ലവ് വില തകർച്ച ചർച്ച തുടങ്ങിയ കാരണങ്ങളാണ് നെൽകൃഷി ഉപേക്ഷിക്കുവാൻ കർഷകരെ പ്രേരിപ്പിച്ചത് പക്ഷേ നെൽവയൽ ഇല്ലാതാകുന്നത് അനുസരിച്ച് ജലദൗർലഭ്യം കൂടും .ഈ വസ്തുത ഗൗരവമായി ആരും എടുത്തിട്ടില്ല.

ഭൂപ്രകൃതിയും മണ്ണിന്റെ പ്രത്യേകതകളുംതിരുത്തുകമൂലരൂപം തിരുത്തുക

  ഡെക്കാൻ പീഠഭൂമിയുടെ യുടെ വടക്കുഭാഗത്താണ് വയനാട് സമുദ്രനിരപ്പിൽ നിന്നും 700 മുതൽ  2100 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങൾ ഉണ്ട്

ടോപ്പ് ഗ്രഫി ഉപയോഗിച്ച്

വയനാടിനെ നാലായി തരം തിരിച്ചിരിക്കുന്നു

1.High ranges with rugged topography

2. High ranges with moderntely rugged topography

3.Inter mountain valley

4.Flood plains

    മലകൾക്കിടയിലുള്ള താഴ്  വാരവും കബനി പുഴയുടെ തീരവും ചേർന്ന്പ്രദേശമാണ് പുൽപ്പള്ളി -മുള്ളൻകൊല്ലി പ്രദേശം.ഇത് മൂന്നും നാലും വിഭാഗത്തിൽപ്പെടുന്നു.

മണ്ണ് .തിരുത്തുകമൂലരൂപം തിരുത്തുക

1.കറുത്ത ചാര മണ്ണ്തിരുത്തുകമൂലരൂപം തിരുത്തുക

   കബനി യുടെയും കന്നാരം പുഴയുടെയും തീരങ്ങൾ കറുത്ത ചാര മണ്ണ് നിറഞ്ഞതാണ് ഉണങ്ങിയാൽ പാറപോലെ പൊട്ടിക്കാവുന്ന മണ്ണ് ,നീർവാർച്ച കുറവ്, കളിമണ്ണ് കൂടുതൽ, വേനൽക്കാലത്ത് വിണ്ടുകീറി വലിയ ഗർത്തങ്ങൾ ഉണ്ടാകുന്നു .

  പെരിക്കല്ലൂർ ,മരക്കടവ്  ,കബനിഗിരി ,കൊളവള്ളി പാറക്കവല, സീതാമൗണ്ട് , കൊളവള്ളി , ചാമ പ്പാറ, ചണ്ണോത്തു കൊല്ലി, വണ്ടിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ മണ്ണ് ഈ വിഭാഗത്തിൽപ്പെടുന്നു

2.ചരൽ കലർന്ന കറുത്ത മണ്ണ്തിരുത്തുകമൂലരൂപം തിരുത്തുക

    പുൽപ്പള്ളി ,മുള്ളൻകൊല്ലി , പാടിച്ചിറ ആലത്തൂർ, പാതിരി  തുടങ്ങിയ കൂടുതൽ പ്രദേശങ്ങളും ചരൽ കലർന്ന കറുത്തമണ്ണ് ഉള്ള പ്രദേശങ്ങളാണ്.

3.മര കാവ് ഭാഗത്ത്  ചരൽ കലർന്ന ചുവന്നമണ്ണ് ആണുള്ളത്തിരുത്തുകമൂലരൂപം തിരുത്തുക

     മുള്ളൻ കൊല്ലിയിൽ 45.67% വുംപുൽപ്പള്ളിയിൽ 55.74 % വും മണൽ കലർന്ന ജൈവാവശിഷ്ടമുള്ള കളിമണ്ണ് . മണ്ണിന്റെ ജൈവാവശിഷ്ടം ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട്. കാരണം മുൻപേജകളിൽ നല്കിയിട്ടുണ്ട്.

മണ്ണിലെ ജലാംശംതിരുത്തുകമൂലരൂപം തിരുത്തുക

  25% ജലാംശം മണ്ണിൽ ഉണ്ടാകേണ്ടതാവശ്യമാണ്. എന്നാൽ 6% മാത്രമേ ഉള്ളൂ. ജൈവ കാർബണിന്റെ അളവ് മുള്ളൻ കൊല്ലിയിൽ - 0.32 - 1.61

പുൽപ്പള്ളിയിൽ 0.32 - 1.58

മുള്ളൻ കൊല്ലിയിൽ 92% വും പുൽപ്പള്ളിയിൽ 87% വും മണ്ണൊലിപ്പിനു വിധേയമായ സ്ഥലങ്ങളാണുള്ളത്.

മഹാപ്രളയംതിരുത്തുകമൂലരൂപം തിരുത്തുക

  മഹാപ്രളയം 2018 ലും 2019 ലും കേരളത്തിൽ മുഴുവൻ ഉണ്ടായി.  വയനാട് ജില്ലയിൽ കുറിച്യാർമല, പഞ്ചാരക്കൊല്ലി, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിൽ 2018 ൽ വലിയ ഉരുൾപൊട്ടൽ ഉണ്ടായി. 2019ൽ

പുത്തുമല ദുരന്തം ഒരു പ്രദേശം മുഴുവൻ ഇല്ലാതാക്കി.  ഈ രണ്ടു വർഷങ്ങളിലും കബനിനദിയിൽ വലിയ

വെള്ളപ്പൊക്കം ഉണ്ടായി. കുറഞ്ഞസമയം കൊണ്ട് കൂടുതൽ മഴ പെയ്തതാണ് വൻ ദുരന്തങ്ങൾക്ക് കാരണമായത്.

        1924 ലും 1961 ലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഗ്രാഫ് പരിശോധിക്കുമ്പോൾ 1961 ൽ ഉണ്ടായ

മഴ 7 ദിവസങ്ങളിലേത് താരതമ്യപ്പെടുത്തിയാൽ 1961 ൽ വൈത്തിരിയിൽ 2145 മി.മീ മഴ ലഭിച്ചപ്പോൾ

2018ൽ 852 മി.മീ ഉം 1924 ൽ 1465 മ്.മീ മഴയും മാത്രമാണ് ലഭിച്ചിട്ടുള്ളത്. പക്ഷെ  2018 ൽ ആഘാതം

കൂടുതലായി. കാരണം അടുത്തകാലത്ത് ഉണ്ടായിട്ടുള്ള പരിസ്ഥിതി സൊഹൃദപരമല്ലാത്ത വികസന വളർച്ച

യാണ് എന്ന് മനസ്സിലാക്കാൻ കഴിയും.

      പുല്പള്ളി,മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മഹാപ്രളയം കബനിപുഴയോരത്താണ് കൂടുതലായി അനുഭവപ്പെട്ടത്. കുറുവാദ്വീപിനരികലുള്ള പാക്കം മുതൽ കബനിനദി കർണ്ണാടകയിലേയ്ക് പൂർണ്ണമായും

പ്രവേശിക്കുന്ന കൊളവള്ളിവരെയുള്ള തീരപ്രദേശത്തെ വീടുകളും വയലുകളും വെള്ളത്തിനടിയിലായി.

2018 ൽ ഉയർന്ന ജലനിരപ്പിനേക്കാൾ ഒരു മീറ്റർ ഉയരത്തിൽ ഈ പ്രദേശങ്ങളിലൊക്കെ 2019ൽ ജലനിരപ്പ്

ഉയർന്നത് കൂടുതൽ കുടുംബങ്ങളെ ബാധിച്ചു.  പാക്കം പുഴമുടിക്കോളനി, ചേകാടിയിലെ വിവിധ കോളനികൾ

പെരിക്കല്ലൂർ തേൻമാവിൻ കടവ് പ്രദേശം മരക്കടവ് പള്ളി, ഡിപ്പോ, മരക്കടവ്, കൃഗനൂർ, കൊളവള്ളി തുടങ്ങി

യ സ്ഥലങ്ങളാണ് വെള്ളത്തിനടിയിലായത്.

         പുല്പള്ളി - മുള്ളൻകൊല്ലി പ്രദേശത്തെ വെള്ളപ്പൊക്ക വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് വയനാടിന്റെ

വെള്ളപ്പൊക്ക മാപ്പിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

       പുല്പള്ളിയിൽ 2019 ൽ 6 ക്യാമ്പുകളിലും മുള്ളൻകൊല്ലിയിൽ 3 ക്യാമ്പുകളിലുമായി 15 കൊളനികളിൽ നിന്നുള്ള ട്രൈബൽ കുടുംബങ്ങളെ മാറ്റി പാർപ്പുക്കേണ്ടി വന്നു. അധികവും പണിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ്.  പുൽപ്പള്ളിയിൽ ആകെ 227 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇതിൽ 154 ട്രൈബൽ വിഭാഗത്തിൽ പെട്ടവർ. മുള്ളൻകൊല്ലിയിൽ യഥാക്രമം 184 ജനറൽ 47 ട്രൈബൽ കുടുംബങ്ങൾ.

       വയനാടിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് പകുതിൽ താഴെ മഴ ലഭിച്ചിട്ടുള്ളുവെങ്കിലും വയനാട്ടിൽ

പെയ്ത മുഴുവൻ വെള്ളവും അതിർത്തിയുലൂടെ ഒഴുകുന്ന കബനിനദിയിലൂടെ പോകുന്നതുകൊണ്ട് വെള്ളപ്പൊക്കം

ഉണ്ടാകുന്നു. തീരപ്രദേശം ഒഴികെ മറ്റു പ്രദേശങ്ങൾ ഉയർന്നതായതുകൊണ്ട് മഴക്കെടുതികൾ കാര്യമായിണ്ടായില്ല.കുറഞ്ഞ ദിവസങ്ങളിലെ കൂടിയ മഴ അവശേഷിച്ചിരുന്ന കുരുമുളക് ചെടിയെ ക്ര്യമായി ബാധിച്ചു. മഴ മാറിയപ്പോൾ അവ ഇലപഴുത്ത് കൊഴിഞ്ഞ് ഉണങ്ങി.

     ഏറ്റവും ഉയരം കൂടിയ പ്രദേശമായ ശശിമലയിൽ ശക്തമായ ഉറവകൾ രൂപപ്പെട്ടത് ആശങ്ക ഉയർത്തിയിരുന്നു.

വയനാട്ടിലെ ജലസേചന പദ്ധതികൾതിരുത്തുകമൂലരൂപം തിരുത്തുക

  രണ്ടു ഇടത്തരം ജലസേചന പദ്ധതികൾ. പണി പൂരത്തിയാകുമ്പോൾ 8021 ഹെക്ടർ സ്ഥലത്ത് ജലസേചനം

ലഭിക്കും.

1.കാരാപ്പുഴ ജലസേചന പദ്ധതിതിരുത്തുകമൂലരൂപം തിരുത്തുക

ആദ്യം ഏറ്റെടുത്ത പദ്ധതി.  

  1977 – 78 ൽ പ്രവൃത്തി ആരംഭിച്ചു.

കബനിയുടെ പ്രധാന കൈവഴിയായ പനമരം പുഴയുടെ കൈവഴിയായ കാരാപ്പുഴയിൽ.

63 കി.മീ ചുറ്റളവ്

ജലസേചനം മുഖ്യ ലക്ഷ്യം   5221 ഹെക്ടർ

ഇപ്പോൾ ജലസേചനം നടക്കുന്നത്   592 ഹെ.

നേടാനുള്ളത്                               4629 ഹേ.

പ്രധാന കനാലിന്റെ നീളം              25.545 കി.മീ.

ബ്രാഞ്ച് കനാൽ                            48.75 കി.മീ.

പ്രതീക്ഷിത ചെലവ്                        7.6 കോടി

1997 വരെ ചെലവഴിച്ചത്                123 കോടി

പദ്ധതി പൂർത്തികരിക്കുമ്പോൾ ചെലവ്     225 കോടി

ഒരു ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനു ചെലവാകുന്ന തുക  4.31 ലക്ഷം

മൂന്ന് പതിറ്റാണ്ടുകൾക്ക്ശേഷം ഭാഗികമായി  പ്രവർത്തനം ആരംഭിച്ചു.

ഇപ്പോഴത്തെ സംഭരണശേഷി 43.09 മില്യൺ ക്യുബിക് മീറ്റർ

പൂർണ്ണ സംഭരണശേഷി           76.050 മില്യൺ ക്യുബിക് മീറ്റർ

ഏറ്റെടുക്കുവാനുള്ള സ്ഥലം         7.1 ഹെക്ടർ

          കാരാപ്പുഴയുടെ ലക്ഷ്യം നേടിയോ ?

ഭാഗികമായി കമ്മീഷൻ ചെയ്തപ്പോഴേക്കും നെൽവയലുകൾ മറ്റു കൃഷികൾക്ക് വഴിമാറി.

നിർമ്മിച്ച കനാലുകൾ അധികവും ഉപയോഗശൂന്യമായി.

പ്രധാന ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടില്ല.

പ്രതീക്ഷിത ചെലവിന്റെ 29.6 മടങ്ങ് വർദ്ധന

30 വർഷത്തെ കാത്തിരിപ്പ്

എന്നിട്ടും 88.66 % ജലസേചന ലക്ഷ്യം നേടിയിട്ടില്ല.

നേടാൻ കഴിയുമെന്ന് ഒരു ഉറപ്പും ഇല്ല.

കുടിയൊഴിപ്പിക്കപ്പെട്ട പൂതമലയിലെയും ചിപ്രം കോളനിയിലേയും ആദിവാസികൾ വീടില്ലാതെ

അലയുന്നു.

പുതിയ പദ്ധതികൾ -  കുടിവെള്ള പദ്ധതികൾ - കേരള വാട്ടർ അതോറിറ്റി.

പൂർത്തിയായത് - കൽപ്പറ്റ മുനിസിപ്പാലിറ്റി, പുറക്കാടി വില്ലേജ്,

മേപ്പാടി, മുപ്പൈനാട്, നൂൽപ്പുഴ,മുട്ടിൽ, സു.ബത്തേരി ശുദ്ധജല വിതരണ പദ്ധതികൾ - ശുപാർശ

2.   ബാണാസുരസാഗർ ജലസേചന പദ്ധതിതിരുത്തുകമൂലരൂപം തിരുത്തുക

  • കരമാൻ തോടിനുകറുകെ
  • വയനാട്ടിലെ രണ്ടാമത്തെ ഇടത്തരം ജലസേചന പദ്ധതി.
  • ഇത് വൈദ്യുതി നിർമ്മാമത്തിവേണ്ടിയുള്ള കുറ്റ്യാടി ഓഗ്മെന്റേഷൻ പദ്ധതിയുടെ ഭാഗമായ ജലസേചന പദ്ധതിയാണ്.
  • 2800 ഹെക്ടർ ഭൂമിയിൽ ഇരിപ്പൂ കൃഷിക്ക് ജലസേചനം ലക്ഷ്യം.
  • പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിൽ.
  • മെയിൻ കനാൽ          2.73 കി.മീ.
  • ആരംഭത്തിലുള്ള 1.13 കി.മീ. പൂർത്തിയായി.
  • 1.13 കി.മീ. മുതൽ 1.5 കി.മീ. വരെ പൂർത്തിയായിട്ടില്ല.
  • 1.5 – 2.73 കി.മീ. വരേയും പൂർത്തിയാക്കിയിട്ടുണ്ട്.
  • ബ്രാഞ്ച് കനാൽ   60 കി.മീ.
  • 14.39 കി.മീ ബ്രാഞ്ച് കനാൽ വെണ്ണിയോട്, പടിഞ്ഞാറത്തറ ഭാഗത്തേക്ക്
  • 64 കി.മീ. നീളമുള്ള 4 ഡിസ്ട്രിബ്യൂട്ടറികൾ
  • വൈദ്യുതി ബോർഡ് 6.7 ടി.എം.സി.  ഡാം പണി ചെയ്യും.
  • ഇതിൽ 0.84 ടി.എം.സി. ജലവിഭവവകകുപ്പിന് കൃഷിക്ക്
  • കനാൽ 224 ലക്ഷം ജല വകുപ്പ് വഹിക്കും
  • 2016 ലെ പുതുക്കിയ റിപ്പോർട്ട് പ്രകാരം ചെലവ് 390 കോടി

കടമാൻ തോടുപദ്ധതി എന്തു് ? എന്തിന്? , എപ്പോൾ ?എങ്ങനെ ?തിരുത്തുകമൂലരൂപം തിരുത്തുക

കബനി നദിയിലൂടെ ഒരു വർഷം 98.10 ടി.എം.സി ജലം കണ്ണാടകയിലേക്ക് ഒഴുകുന്നു.

കേരളത്തിന് കാവേരി ട്രിബ്യൂണൽ അനുവദിച്ചിരിക്കുന്നത്     21 ടി.എം.സി.

ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത് 5.5 ടി.എം.സി.

ഇനി ഉപയോഗപ്പെടുേത്തേണ്ടത് - 15.5.ടി .എം.സി. ജലം

ജലസേചന വകുപ്പ് മുന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്നിനായി 9 പദ്ധതികൾ മുന്നോട്ടുവെച്ചിട്ടുണ്ട്

1-ാംഘട്ടം

നൂൽ പ്പുഴ, കടമാൻ തോട്, ചുണ്ടാലിപ്പുഴ

2-ാംഘട്ടം.

കല്യം പതി, ചെ ഗാട്ട്, മഞ്ചാട്ട്

3-ാംഘട്ടം

തിരുെല്ലി, തൊണ്ടാർ , പെരിങ്ങോട്ടുപുഴ

    ഫീസിബിലിറ്റി പഠനം  കേരള സ്റ്റേറ്റ് റിമോട്ട് സെൻസറിംഗ് ആന്റ് എൻ വയോൺമെന്റ് സെന്റർ തിരുവനന്തപുരം ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചു പൂർത്തിയാക്കി.

കടമാൻ തോട് പദ്ധതിതിരുത്തുകമൂലരൂപം തിരുത്തുക

ഫീസിബിലിറ്റി റിപ്പോർട്ട് പ്രകാരം ആദ്യം പാളക്കൊല്ലിയിൽ ഡാം പണിയുവാനായിരുന്നു നിർദ്ദേശം.

ജനങ്ങളുടെ ആവശ്യാർത്ഥം ആനപ്പാറയിലേക്ക് മാറ്റി ഉയരം കുറച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്നു.

ലക്ഷ്യം

1940 ഹെക്ടർ സ്ഥലത്ത് നെല്ല്, വാഴ, കാപ്പി, കവുങ്ങ്, കുരുമുളക്, പച്ചക്കറികൾ തുടങ്ങിയവയ്ക് ജലസേചനം.

പദ്ധതി ഒറ്റ നോട്ടത്തിൽ,

വൃഷ്ടിപ്രദേശം           … 4779.7 ഹെക്ടർ

ഡാം                      …. ആനപ്പാറയ്കടുത്ത് / 76*8 ' 56.371”E 1147 '  55.646”N

ഉയരം                     … 28 മീറ്റർ

നീളം                      … 435 മീറ്റർ

ബേസ് ലവൽ           … 728 മീറ്റർ

സംഭരണശേഷി        …. 14.62 മില്യൻ ക്യുബിക് മീറ്റർ / 0.697 T.M.C/

ജലാശയ വിസ്ത്ര്തി    … 123.61 ഹെക്ടർ   1236100M2

   238 കെട്ടിടങ്ങൾ ഉൾപ്പെടും

• തുറന്ന കനാൽ ഇല്ല

• പൈപ്പുകളിലൂടെ കൃഷി സ്ഥലത്ത് ജലം എത്തിക്കും

• തോടിന്റെ തീരവും റോഡ് സൈഡും ഇതിന് ഉപയോഗിക്കും

• ലാന്റ് അക്ക്വിസിഷൻ കുറയ്കാൻ കഴിയും

• സ്പ്രിംഗ്ലർ, ഡ്രിപ്പ് ജലസേചനം മാർഗ്ഗങ്ങൾ ഉപയോഗിക്കും

• 1.53 ടി.എം.സി / 32.09 മില്യൻ ക്യുബിക് മീറ്റർ / ജലം ഉപയോഗിക്കാൻ അനുമതിയുണ്ട്

• വൻകിട പദ്ധതിയായി രൂപകല്പന ചെയ്യുമ്പോൾ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും

• 0.697 ടി.എം.സി / 14.62 മില്യൺ ക്യുബിക് മീറ്റർ മാത്രം ഉപയോഗപ്പെടുത്തുന്ന ചെറിയ പദ്ധതി

• യാണ് നിർദ്ദിഷ്ടപദ്ധതി

• മറ്റു സാദ്ധ്യതകൾ

• ഉയരം വർദ്ധിപ്പിച്ചാൽ വൈദ്യുതി ഉല്പാദനം സാധ്യമാകും

• മത്സ്യബന്ധനവും, ടൂറിസവും പ്രോത്സാഹിപ്പിക്കാം

• പുല്പള്ളി പഞ്ചായത്തിലേയും സമീപ പഞ്ടായത്തുകളിലേയും /മുള്ളൻകൊല്ലി, പൂതാടി/ പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്നം പരിഹരിക്കാം

പദ്ധതി ലക്ഷ്യം നേടുമോ ?

പദ്ധതി എത്രവർഷം കൊണ്ട് പൂർത്തിയാകും?

ഒരു നിശ്ചയവും ഇല്ല. കാരാപ്പുഴ പദ്ധതി 1977-78 ആരംഭിച്ചു. ഇപ്പോഴും പൂർത്തിയായിട്ടില്ല.

      ബാണാസുര സാഗർ ജലസേചന പദ്ധതിയും പൂർത്തിയായിട്ടില്ല. സ്ഥലം ഏറ്റെടുക്കൽ പോലും രണ്ടു പദ്ധതികളിലും പൂർത്തിയായിട്ടില്ല.

ഇപ്പോഴത്തെ വരൾച്ചയ്ക് പ്രതിവിധി ആകുമോ?

ഇല്ല. കാരണം ഭൂതല സർവ്വേ നടത്തി , തർക്കങ്ങൾ പരിഹരിച്ച് പ്രവൃത്തി ആരംഭിക്കാൻ തന്നെ കുറേ വർഷങ്ങൾ വേണ്ടി വരും. 2010 ലെ നിർദ്ദേശങ്ങൾ പോലും 2020 ആയിട്ടും പ്രാഥമികഘട്ടത്തിൽതന്നെ നില്കുകയാണ്.

പ്രധാന ലക്ഷ്യം ഏതാണ് ?   മറ്റു സാധ്യതകളുടെ സ്ഥിതി എന്താണ് ?

            ജലസേചനം 4800 ഏക്കറിൽ നടത്തുകയാണ്            പ്രധാനലക്ഷ്യം. മറ്റുകാര്യങ്ങളൊക്കെ      സാധ്യതകൾമാത്രമാണ്. അവയ്ക് ഡാം   പൂർത്തീകരിച്ചശേഷം മാത്രമായിരിക്കും പ്രോജക്ടുകൾ ഉണ്ടാകുക. കുടിവെള്ള പ്രശ്ന പരിഹാരം വിദൂരത്തിലാണ്

*എത്ര കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരും?

                സർവ്വെ പൂർത്തിയായാൽ മാത്രമേ പറയാൻ കഴിയൂ.  ഇപ്പോൾ 238 കെട്ടിടങ്ങൾ ഉൾപ്പെടും എന്നുമാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇതിൽ എത്ര വീടുകൾപെടും എന്നറിയില്ല.

    * ലിഫ്ട് ഇറിഗേഷൻ വഴി പാടിച്ചിറ, സീതാമൗണ്ട്, ശശിമല തുടങ്ങിയ സ്ഥലങ്ങളിലേയ്ക് വെള്ളം എത്തിക്കാൻ പദ്ധതി ഉണ്ടോ?

                    കടമാൻ തോടു പദ്ധതി രേഖയിൽ ഇങ്ങനെ ഒരു നിർദ്ദേശം ഇല്ല.  ഇപ്പോൾ ഗ്രാവിറ്റി മൂലം ജലം എത്തിക്കാൻ കഴിയുന്ന പ്രദേശങ്ങളിൽ ജലം എത്തിക്കുക എന്നതുമാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളതായി മനസ്സിലാക്കാൻ കഴിയുക.  അഥവാ അങ്ങനെ ലിഫ്റ്റിറിഗേഷൻ നടത്താൻ തീരുമാനിച്ചാലും ഇത്രയും ദൂരേക്ക് ജലസേചനത്തിനാവശ്യമായ ജലം എത്തിക്കുക വളരെ ചെലവ് കൂടിയ പദ്ധതിആയിരിക്കും.

•പരിസ്ഥിതി ആഘാതപത്രിക        പ്രസിദ്ധീകരിച്ചിട്ടുണ്ടോ ?

• ഭൂതല സർവ്വേതന്നെ നടത്തിയിട്ടില്ല. ഏതായാലും പരിസ്ഥിതി ആഘാത പത്രിക ഇപ്പോൾ ലഭ്യമല്ല. മണ്ണണ നിർമ്മിക്കുന്നതിനുള്ള മണ്ണ് എവിടെ നിന്നു കൊണ്ടുവരും ? ജലാശയം രൂപപ്പെടുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ എന്തെല്ലാം  എന്നതെല്ലാം പഠനവിധേയമാക്കേണ്ടതുണ്ട്.

•ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം എങ്ങനെ ലഭ്യമാക്കും ?

•     പദ്ധതി ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. അതുകൊണ്ട് ഇത്തരം ചോദ്യങ്ങൾ അപ്രസക്തമാണ്. ജനങ്ങളുടെ ആശങ്കയാണ് ഈ ചോദ്യത്തിലൂടെ പ്രതിഫലിക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു,തിരുത്തുകമൂലരൂപം തിരുത്തുക

അതിവേഗ സമഗ്ര വരൾച്ച നിർമ്മാർജ്ജന പദ്ധതി വേണംതിരുത്തുകമൂലരൂപം തിരുത്തുക

       മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന സമഗ്ര വരൾച്ച നിർമ്മാർജ്ജന പദ്ധതി മുള്ളൻകൊല്ലി - പുൽപ്പള്ളി പ്രദേശത്ത് നടപ്പാക്കണം.

1.പഞ്ചജലാശയ പദ്ധതി     -      ചെറു ജലസംഭരണികളുടെ നിർമ്മാണം.(മിനി ഡാമുകൾ)തിരുത്തുകമൂലരൂപം തിരുത്തുക

ദശാംശം മൂന്ന് ടി.എം.സി. വെള്ളം സംഭരിക്കാൻ കഴിയുന്ന ചെറു ജലസംഭരണികൾ /മിനി ഡാമുകൾ/മണിപ്പുഴ, കടമാൻതോട്, കന്നാരംപുഴ, മുദ്ദള്ളിത്തോട്, കൃഗനൂർ തോട് എന്നീ പ്രധാന നീർച്ചാലുകളിൽ നിർമ്മിക്കുക.

നിർദ്ദേശിക്കുന്ന സ്ഥലങ്ങൾ

മണിപ്പുഴ       –   വേലിയമ്പം          0.3 ടി.എം.സി

കന്നാരംപുഴ  –   ആനപ്പന്തി                 ,,

മുദ്ദള്ളിത്തോട് –  ചെറ്റപ്പാലം                ,,

  കടമാൻതോട് –  ആനപ്പാറ                  ,,

  കൃഗനൂർതോട് –  പറുദീസ                    ,,

                            ആകെ        1.5 ടി.എം.സി

ദശാംശം രണ്ട് ടി.എം.സി. ജല സംഭരണികൾതിരുത്തുകമൂലരൂപം തിരുത്തുക

    കടമാൻതോട്- മൂന്ന്പാലം

ദശാംശം ഒരു ടി.എം.സി. ജലസംഭരണികൾതിരുത്തുകമൂലരൂപം തിരുത്തുക

    പൊരിയാനിത്തോട്, ഡിപ്പോതോട്, അഞ്ചക്കുന്ന് തുടങ്ങിയ നീർച്ചാലുകളുടെ തുടക്കസ്ഥലങ്ങൾ ധാരാളമുണ്ട്. അവിടെയെല്ലാം ഇത്തരം ജലസംഭരണികൾ നിർമ്മിക്കാവുന്നതാണ്.

നേട്ടങ്ങൾതിരുത്തുകമൂലരൂപം തിരുത്തുക

*  മുള്ളൻകൊല്ലി - പുല്പള്ളി പഞ്ചായത്തുകളിലെ എല്ലാ പ്രദേശവും ജലസമൃദ്ധമാകും.

*   വികേന്ദ്രീകൃതമായി ജലസേചന പദ്ധതിയും, കുടിവെള്ള പദ്ധതിയും നടപ്പാക്കാം.

*   ചെറിയ പ്രോജക്ടുകളായതുകൊണ്ട് വേഗത്തിൽ നടപ്പാക്കാൻ കഴിയും.

*  സ്ഥലം ഏറ്റെടുക്കൽ എളുപ്പമാകും.

*  മാറ്റി താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം കുറയും.

*  എല്ലാ ജലസംഭരണികളേയും ബദ്ധിപ്പിച്ചുകൊണ്ട് ടൂറിസംവും വികസിപ്പിക്കാവുന്നതാണ്.

*   ശുദ്ധജല മത്സ്യകൃഷി നടത്താം.

2.നീർച്ചാലുകൾ വീണ്ടടുക്കൽതിരുത്തുകമൂലരൂപം തിരുത്തുക

*എല്ലാ നീർച്ചാലുകളും മരണത്തിന്റെ വക്കിലാണ്.

     *പുറമ്പോക്കുകൾ സംരക്ഷിക്കപ്പെടുന്നില്ല. അവ വീണ്ടെടുക്കണം.

*  നീർച്ചാലുകളുടെ ഉദ്ഭവസ്ഥാനം ഏറ്റെടുത്ത് സ്വാഭാവിക സസ്യാവരണം രൂപപ്പെടുത്തുന്നതിന് അനുവദിക്കുക.

*  നീർച്ചാലുകളുടെ ഇരുവശവും അളന്നു തിട്ടപ്പെടുത്തി സ്വാഭാവിക സസ്യങ്ങളായ കൈത,ഈറ്റ, കാട്ടുചേമ്പ് തുടങ്ങിവ വളരുന്നതിന് അവസരം ഒരുക്കുക.

*  ഓരോ നീർച്ചാലുകളുടെയും തുടക്കത്തിൽ ജലസംഭരണി ഉറപ്പാക്കുക.

*  അനുയോജ്യമായ സ്ഥലങ്ങളിൽ ചെക്കുഡാമുകൾ നിർമ്മിക്കുക.

*  നിലവിലുള്ള ചെക്കുഡാമുകൾ പ്രവർത്തനക്ഷമമാക്കുക.

3.വയലുകളും ചതുപ്പുകളും തിരിച്ചു പിടിക്കുക.തിരുത്തുകമൂലരൂപം തിരുത്തുക

  *ഇപ്പോൾ മറ്റു കൃഷികൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വയലുകൾ ക്രമേണ നെൽ കൃഷിക്ക് ഉപയുക്തമാക്കണം

* നിലവിലുള്ള നെൽ കൃഷി പ്രോത്സാഹിപ്പിക്കണം.

* കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കണം.

*  നെൽകൃഷിയിൽ യന്ത്രവത്കരണം നടപ്പാക്കണം.

*  പാടശേഖരണസമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്തണം.

*  നല്ല വിത്തകൾ ലഭ്യമാക്കണം.

*  നെല്ല് സംഭരണം കാര്യക്ഷമമാക്കണം

4.കൃഷി നവീകരിക്കുകതിരുത്തുകമൂലരൂപം തിരുത്തുക

        ജലസേചന സൗകര്യം ഉണ്ടാകുന്നതോടുകൂടി വിവിധ കൃഷികൾ കരയിൽ ചെയ്യാവുന്നതാണ്.

*  എല്ലാ കൃഷിക്കാരും ഒരേ കൃഷി ചെയ്യാതിരിക്കുക.

*ഏകവിള തോട്ടങ്ങൾ നിരുത്സാഹപ്പെടുത്തുക.

    *മിശ്രകൃഷി പ്രോത്സാഹിപ്പിക്കുക.

*  കരയിൽ കാപ്പി, കവുങ്ങ്, തെങ്ങ്, കൊക്കോ തുടങ്ങിയ കൃഷികൾ പ്രോത്സാഹിപ്പിക്കുക.

*  കാപ്പിത്തോട്ടത്തിൽ തണൽ മരങ്ങൾകൂടി നടുമ്പോൾ പ്രകൃതിക്ക് ഇണങ്ങിയ കൃഷി ആകും.

*  റബർകൃഷി നിരുത്സാഹപ്പെടുത്തണം.

*  കൂടുതൽ സ്ഥലം ഉള്ളവർക്ക് വിവിധ കൃഷികൾ ചെയ്യുവാൻ പ്രോത്സാഹനം നല്കുക.

*  നല്ലയിനം വിത്തുകൾ, ആധുനിക യന്ത്രസംവിധാനങ്ങൾ തുടങ്ങിയവ ഫലപ്രദമായി ഉപയോഗപ്പെടുത്തണം.

* ശാസ്ത്രീയമായി മണ്ണു പരിശോധന നടത്തിമാത്രം രാസവളങ്ങൾ ഉപയോഗിക്കുക.

*  ചാണകം , വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ്, ചകരിച്ചോർ തുടങ്ങിയവ നല്ലതോതിൽ കൃഷിയുടെ    തരം അനുസരിച്ച് ഉപയോഗപ്പെടുത്തണം.

*  കാർഷിക കൂട്ടായ്മകൾ ശക്തിപ്പെടുത്തണം.

*  മാംഗോസ്റ്റിൻ, മാവ്, പ്ലാവ്, ബട്ടർഫ്രൂട്ട്, റംബൂട്ടാൻ, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷ കൃഷിയും പ്രോത്സാഹിപ്പിക്കണം.

*  പച്ചക്കറി കൃഷി, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയവയും കൃഷി ചെയ്യാം.

*  ജലസേചന സൗകര്യമുള്ളയിടങ്ങളിൽ ജാതി കൃഷിയും അനുയോജ്യമാണ്.

*  കുരുമുളക് പുനഃകൃഷി മഴയുടെ രീതി മാറിയതുകൊണ്ട് ജലസേചന സൗകര്യം ഉണ്ടെങ്കിലും മെച്ചപ്പെടാൻ സാദ്ധ്യത ഇല്ല.

5.ഹരിതവൽക്കരണം നടത്തുകതിരുത്തുകമൂലരൂപം തിരുത്തുക

നമ്മുടെ പ്രദേശത്തെ ഹരിതമേഖലയാക്കി മാറ്റണം. തണുത്ത അന്തരീക്ഷം ഉണ്ടായി മഴമേഘങ്ങൾ നൂൽമഴയായി പതിക്കണമെങ്കിൽ പച്ചിലച്ചാർത്ത് ആവശ്യമാണ്.

*  കൃഷിയിടത്തിന്റെ ഒരു ഭാഗം നാടൻ മരങ്ങൾ മാവ്, പ്ലാവ്, മരുത്, ചടച്ചി, ചമത, ആഞ്ഞിലി,     മഞ്ഞക്കടമ്പ്, തുടങ്ങിയവ വെച്ചുപിടിപ്പിക്കാൻ തയ്യാറാകണം.

*  മരങ്ങൾ വെട്ടുന്നതിനനുസരിച്ച് കൂടുതൽ നട്ടുപിടിപ്പിക്കുക.

*  കാവുകൾ വളർത്തുക.

6.മണ്ണ് - ജല സംരക്ഷണ പ്രവർത്തനങ്ങൾ ക്രിയാത്മകമായി നടപ്പാക്കുക.തിരുത്തുകമൂലരൂപം തിരുത്തുക

കൃഷിയിടത്തിലും, റോഡിലും,മുറ്റത്തും വീഴുന്ന വെള്ളം ഒഴുകിപ്പോകാതെ ഭൂമിയിൽ താഴാൻ അനുവദിക്കുക.

*  കൃഷിഭൂമി തട്ടു തട്ടായി തിരിക്കുക.

*  മൺകയ്യാലകളും, പുറം കയ്യാലകളും നിർമ്മിക്കുക.

*  ജൈവ കാർബണിന്റെ അളവ് മണ്ണിൽ വർദ്ധിപ്പിക്കുന്നതിന് കമ്പോസ്റ്റ്, ജൈവവളങ്ങൾ ധാരാളം മണ്ണിൽ ചേർക്കുക.

*  തോട്ടങ്ങളിൽ ആവരണ വിള കൃഷി ചെയ്യുക.

*  മഴക്കുഴികൾ, കോണ്ടൂർ ബണ്ടിങ്ങ്, ഇടക്കൊള്ളുകൾ, മൾച്ചിങ്ങ്, ജൈവവേലി തുടങ്ങിയ ജല സംരക്ഷണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക.

*  ഓടകളിലൂടെ ഒഴുകുന്ന വെള്ളം മണ്ണിൽ കിനിഞ്ഞിറങ്ങുന്നതിന് ചകിരി ഉപയോഗിച്ച് ഓടകൾ ക്രമീകരിക്കുക

കിണർ റീചാർജ്ജിങ്ങ്, മഴവെള്ള സംഭരണി നിർമ്മാണം എന്നിവ പരമാവധി നടപ്പാക്കുക.

     

   ഓടുന്ന വെള്ളത്തെ നടത്തുക

   നടക്കുന്ന വെള്ളത്തെ ഇരുത്തുക

        ഇരിക്കുന്ന വെള്ളത്തെ കിടത്തുക

        കിടക്കുന്ന വെള്ളത്തെ ഉറക്കുക.

   ആകാശത്തുനിന്നുമാത്രമേ നമുക്ക് വെള്ളം ലഭിക്കൂ.  ആ വെള്ളത്തെ പരമാവധി നമ്മുടെ മണ്ണിൽ താഴ്തുക.

7.കുഴൽക്കിണറുകൾ വളരെ അത്യാവശ്യമുള്ള സ്ഥലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുക.തിരുത്തുകമൂലരൂപം തിരുത്തുക

8.വിവിധ ഫാമുകൾ പ്രോത്സാഹിപ്പിക്കുക – പശു, ആട്, കോഴി, പന്നി, മത്സ്യം …..തിരുത്തുകമൂലരൂപം തിരുത്തുക

9.തേക്കിൻ തോട്ടങ്ങൾ ക്രമേണ സ്വാഭാവിക വനങ്ങളാക്കി മാറ്റുക.തിരുത്തുകമൂലരൂപം തിരുത്തുക

അവലംബംതിരുത്തുകമൂലരൂപം തിരുത്തുക

1. വേണം മറ്റൊരു കേരളം - കടമാൻതോട് പദ്ധതി പഠന റിപ്പോർട്ട് 2013 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.

2. പുല്പള്ളി - മുള്ളൻകൊല്ലി സമഗ്ര വരൾച്ച ലഘൂകരണ പദ്ധതി - മണ്ണ് സംരക്ഷണ വകുപ്പ്,വയനാട്

3. Resilent wayanad മഹാപ്രളയം 2018 പഠനം. ഹ്യൂം സെന്റർ വയനാട്, കെ.എസ്,എസ്.പി.

4. ജില്ലാ പദ്ധതി വയനാട് ഭാഗം 2018. ജില്ലാ ആസൂത്രണ സമിതി വയനാട്

5. വയനാട് ജില്ലാ പഞ്ചായത്ത് പദ്ധതി രേഖ 1997-2002

6. മുള്ലൻകൊല്ലി പഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സരപദ്ധതി വികസന രേക 2017-22

7. കൊളവള്ളിത്തോടിന്റെ ഇന്നത്തെ സ്ഥി മുമ്പത്തെ സ്ഥിതി ഒരു പഠനം. സയൻസ് ക്ലബ് 2000

8. പാടിച്ചിറ നീർമറി പ്രദേശത്തെ ജലവിഭവം ഒരു പഠനം - സയൻസ് ക്ലബ് കബനിഗിരി 2004

9. ുപല്പള്ളി - മുള്ളൻകൊല്ലി പഞ്ചായത്തുലെ കുരുമുളക് കൃഷി ഒരു പഠനം - KSSP

10. പരിസ്ഥി പഠനത്തിനൊരാമുഖം   KSSP

11. മലബാൽ മാന്വൽ - ലോഗൻ

12. ആവർത്തിക്കുന്ന ദുരന്തങ്ങളും കേരളത്തിന്റെ അതിജീവനവും - ലഘുലേഖ kssp

പുൽപ്പള്ളി

02/04/2020

Photosതിരുത്തുകമൂലരൂപം തിരുത്തുക
"https://wiki.kssp.in/index.php?title=Project_Report_2020&oldid=13321" എന്ന താളിൽനിന്ന് ശേഖരിച്ചത്