"പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ക്യാമ്പയിൻ 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 23: വരി 23:
*  [[:പ്രമാണം:2023 Campaign LL.pdf|ക്യാമ്പയിൻ പൊതു ലഘുലേഖ - പിഡി.എഫ്]]
*  [[:പ്രമാണം:2023 Campaign LL.pdf|ക്യാമ്പയിൻ പൊതു ലഘുലേഖ - പിഡി.എഫ്]]
*[[:പ്രമാണം:AsamathamLL.pdf|അസമത്വങ്ങളുടെ ഇന്ത്യൻ വികസനപാത]]
*[[:പ്രമാണം:AsamathamLL.pdf|അസമത്വങ്ങളുടെ ഇന്ത്യൻ വികസനപാത]]
*ഉന്നത വിദ്യാഭ്യാസ കുടിയേറ്റം
*[[:പ്രമാണം:Migration final to press.pdf|വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്]]
*മാധ്യമങ്ങളെ വിലക്കെടുക്കുമ്പോൾ
*[[:പ്രമാണം:Madyamam - Final to Press.pdf|മാധ്യമ വിമർശനത്തിന് ഒരു രൂപരേഖ]]
*നവസാങ്കേതിക ചലനങ്ങൾ
*[[:പ്രമാണം:Vidyabyasam.pdf|വിദ്യാഭ്യാസ രംഗത്തെ വർഗീയത കടന്നാക്രമണങ്ങൾ]]
*മാറുന്ന ഇന്ത്യ മാറ്റുന്ന നിയമങ്ങൾ
*വർഗീയതയുടെ കടന്നാക്രമണങ്ങൾ
*കേരളത്തിലെ മാധ്യമങ്ങളും ചർച്ച സ്വഭാവവും
*എന്തേ ഇന്ത്യ പിന്നിൽ ആകുന്നു.
*ദേശീയ വിദ്യാഭ്യാസ നയം പൊതു വിദ്യാഭ്യാസത്തിൻ്റെ അന്തകവിത്ത്
*ദേശീയ പാഠ്യ പദ്ധതിയുടെ വർഗീയ ചട്ടങ്ങളും കേരളത്തിൻറെ പ്രതിരോധവും
*[[:പ്രമാണം:Gender-Final to press.pdf|ലിംഗ തുല്യത നവ കേരളത്തിന്]]
*[[:പ്രമാണം:Gender-Final to press.pdf|ലിംഗ തുല്യത നവ കേരളത്തിന്]]
*ഉന്നത വിദ്യാഭ്യാസ പരിഷ്കരണങ്ങൾ
*[[:പ്രമാണം:Layout FINAL.pdf|കേരളം വഴികാട്ടണം ശാസ്ത്രത്തിൻറെ വെളിച്ചവുമായി]]
*കേരളം വഴികാട്ടണം ശാസ്ത്രത്തിൻറെ വെളിച്ചവുമായി
*[[:പ്രമാണം:Aarogya rangam-Final to press.pdf|അവഗണിക്കപ്പെടുന്ന ഇന്ത്യൻ ആരോഗ്യരംഗം]]
*[[:പ്രമാണം:Aarogya rangam-Final to press.pdf|അവഗണിക്കപ്പെടുന്ന ഇന്ത്യൻ ആരോഗ്യരംഗം]]
*ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം
*[[:പ്രമാണം:L.L. Nammude Samskarika Pythrukavum Mathamoulikavadavum.pdf|ഇന്ത്യൻ പാരമ്പര്യവും മതമൌലികവാദവും]]
*[[:പ്രമാണം:L.L. Nammude Samskarika Pythrukavum Mathamoulikavadavum.pdf|ഇന്ത്യൻ പാരമ്പര്യവും മതമൌലികവാദവും]]
*[[:പ്രമാണം:Vattavada LL-Final to press.pdf|വട്ടവടയിലെ പച്ചക്കറികൃഷി- ഒരു പഠനം]]


== സംസ്ഥാന സെമിനാറുകൾ ==
== സംസ്ഥാന സെമിനാറുകൾ ==

19:19, 11 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ആമുഖം

2023ഡിസംബർ മാസത്തിൽ കേരളത്തിലുടനീളം 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം'  എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള പദയാത്രകൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്. ശാസ്ത്രബോധമടക്കമുള്ള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും, മനുഷ്യാധ്വാനവും  പ്രകൃതി വിഭവങ്ങളും ആസൂത്രിതമായി   വിനിയോഗിച്ചുകൊണ്ടും മാത്രമേ ഇന്നത്തേതിലും മികവുറ്റ പുതിയൊരിന്ത്യ സാധ്യമാകൂ എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇതിന്നായി,  രാഷ്ട്രീയ, സാമുദായിക ഭേദങ്ങളെല്ലാം മറന്ന്, മനുഷ്യ തുല്യതയിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും ഇതിൽ അണിനിരത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.  ഗ്രാമശാസ്ത്രജാഥയുടെ പ്രസക്തിയും ലക്ഷ്യങ്ങളുമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. പരിഷത്തുകൂടി ഭാഗമായിട്ടുള്ള AIPSN എന്ന അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനവും BG VS ഉം (ഭാരത് ഗ്യാൻ വിഗ്യാൻ സമിതി ) ചേർന്ന് 2023നവമ്പർ 7 മുതൽ 2024 ഫെബ്രുവരി 28 വരെ അഖിലേന്ത്യാ തലത്തിൽ 'നാഷനൽ കാംപെയ്ൻ ഫോർ സയന്റിഫിക് ടെമ്പർ 'എന്ന പേരിൽ  വ്യാപകമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിരിക്കയാണ്. ഈ പ്രവർത്തനങ്ങളുമായി ഐക്യപ്പെട്ടാനും ഈ അവസരം ഉപയോഗിക്കാം.

ക്യാമ്പയിൻ കേന്ദ്രപ്രമേയങ്ങൾ

  • ഇന്ത്യ എന്ന ആശയം’ നാനാത്വത്തിൽ ഏകത്വത്തെയാണ് വിളംബരം ചെയ്യുന്നത്. 'നമ്മൾ ജനങ്ങൾ' എന്നതാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിനും,ചിന്തകൾക്കും,പ്രവർത്തികൾക്കും ആധാരം.
  • വൈവിധ്യത്തെ അംഗീകരിക്കുന്നതാണ് നമ്മുടെ സംസ്കാരം. പുറം തള്ളൽ അല്ല ഉൾക്കൊള്ളലാണതിൻ്റെ ശക്തി.
  • ശാസ്ത്രാവബോധവും, മാനവികതയും,അന്വേഷണത്വരയും, പരിഷ്കരണ ചിന്തയും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ് - ഭരണഘടന അനുച്ഛേദം 51 A(H).
  • ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കുന്നിടത്തെ ശാസ്ത്രബോധവും മാനവികതയും വളരുകയുള്ളൂ.
  • ശാസ്ത്രീയമായ കണക്കുകളും വസ്തുതകളും അവഗണിക്കുന്നത് യഥാർത്ഥ ഇന്ത്യയുടെ പിന്നോക്കാവസ്ഥ മറച്ചു പിടിക്കാനാണ്. ഏകശില സംസ്കാരം അടിച്ചേൽപ്പിക്കാൻ ആണ്
  • ശാസ്ത്ര, ചരിത്രപാഠഭാഗങ്ങൾ വെട്ടിമാറ്റുന്നത് ഇന്ത്യയെ പിറകോട്ട് നടത്താനാണ്.
  • അന്ധവിശ്വാസങ്ങൾ,അനാചാരങ്ങൾ കപടശാസ്ത്രം തുടങ്ങിയവ വർഗീയത വളർത്താൻ ആണ് സഹായിക്കുക.
  • ഇന്ത്യ ആര്യന്മാരുടെ രാഷ്ട്രമാണ് എന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ഇന്ത്യക്കാരിൽ അനേകം വംശങ്ങളുടെ ഡിഎൻഎ ഉണ്ട്.
  • ശാസ്ത്രം കെട്ടുകഥയല്ല. ഇന്ത്യയുടെ യഥാർത്ഥ ശാസ്ത്ര പാരമ്പര്യം ഉയർത്തിപ്പിടിക്കുക. ഇന്ത്യയുടെ ശാസ്ത്ര വളർച്ച തടഞ്ഞത് ചാതുർ വർണ്യ വ്യവസ്ഥയാണ്.
  • ബഹുസ്വരത, ജനാധിപത്യം, മതേതരത്വം, ശാസ്ത്രബോധം, ഫെഡറലിസം പുലരണം.
  • ശാസ്ത്രബോധം വളരണം, പുത്തൻ ഇന്ത്യ പണിയണം.
പദയാത്രയുടെ ലോഗോ

ലഘുലേഖകൾ

സംസ്ഥാന സെമിനാറുകൾ

  1. സമഗ്ര മാലിന്യ സംസ്കരണം - നവംബർ 25- Gupട പുറത്തൂർ- മലപ്പുറം - Dr. ജോയ് ഇളമൺ ഡയറക്ടർ, കില
  2. കരാർവൽക്കരണവും തകരുന്ന തൊഴിൽ സുരക്ഷയും- 19-11-2023 ശിക്ഷക് സദൻ , കണ്ണൂർ , സുധാ മേനോൻ
  3. ലിംഗതുല്യതയുടെ വികസിക്കുന്ന മാനങ്ങൾ -26-11-2023 - ആലപ്പുഴ
  4. മാലിന്യ സംസ്കരണം - നൂതന സംവിധാനങ്ങൾ -അന്തർദേശീയ കോൺക്ലേവ്- എറണാകുളം

ജില്ലാ സെമിനാറുകൾ

  1. ശാസ്ത്രബോധവും ഭാവി ഇന്ത്യയും
  2. എന്തേ ഇന്ത്യ പിന്നിലാകുന്നു
  3. ഇന്ത്യയിൽ വളർന്നുവരുന്ന അസമത്വം
  4. വിദ്യാഭ്യാസ കുടിയേറ്റം
  5. വർഗീയതയുടെ കടന്നാക്രമണങ്ങൾ
  6. മാധ്യമങ്ങളെ വിലക്കെടുക്കുമ്പോൾ
  7. ലിംഗ തുല്യതയുടെ വികസിത മാനങ്ങൾ
  8. തൊഴിൽ കരാർവൽക്കരണം
  9. ഇന്ത്യൻ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ
  10. ദേശീയപാഠ്യപദ്ധതിയിൽ നിന്ന് ശാസ്ത്രം പുറത്തേക്ക്
  11. തിരസ്കരിക്കപ്പെടുന്ന ഭരണഘടനാ മൂല്യങ്ങൾ
  12. മാലിന്യ സംസ്കരണം

ക്യാമ്പസ് ശാസ്ത്രസംവാദങ്ങൾ

ഗ്രാമശാസ്ത്രജാഥകൾ

  • 150 ഗ്രാമശാസ്ത്ര ജാഥകൾ
  • ഗ്രാമങ്ങളിലൂടെ തെരുവുകളിലൂടെ കേരളത്തിൻറെ ഹൃദയ ഭൂമികയിലൂടെ
  • ഓരോ ജാഥയിലും ചുരുങ്ങിയത് 50 വളണ്ടിയർമാർ
  • ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ ,മാനേജർ, യുവാക്കൾ, വനിതകൾ വർദ്ധിച്ച പ്രാതിനിധ്യം
  • കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലൂടെയും ഗ്രാമ ശാസ്ത്ര ജാഥ കടന്നുപോകുന്നു
  • 2000 സ്വീകരണ കേന്ദ്രങ്ങൾ.
  • ജാഥാ സ്വീകരണത്തിന് മുന്നോടിയായി ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സംവാദ സദസ്സുകൾ.
  • ക്യാമ്പയിൻ ലോഗോ ഗാനം പ്രകാശനം പ്രോഗ്രാം ബ്രോഷർ പ്രകാശനം നവംബർ 12ന്
  • ഗ്രാമ ശാസ്ത്ര ജാഥയോടൊപ്പം 150 കലാസംഘങ്ങൾ
  • 15 ലഘുലേഖകൾ അടങ്ങിയ കിറ്റ് നൽകി സ്വീകരണം ഒരു സ്വീകരണ കേന്ദ്രത്തിൽ ചുരുങ്ങിയത് 50 വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ലഘുലേഖകൾ ഏറ്റുവാങ്ങുന്നു.
  • ശാസ്ത്ര പ്രചാരകൻ വിദ്യാർത്ഥികൾ ജനപ്രതിനിധികൾ വിദഗ്ധ തൊഴിലാളികൾ തുടങ്ങിയവർ ഗ്രാമശാസ്ത്ര ജാഥയിൽ പങ്കാളികളാകുന്നു.

പരിഷത്തും ഗ്രാമശാസ്ത്രസമിതികളും

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു ഗ്രാമശാസ്ത്ര സമിതിയും, ഗ്രാമ ശാസ്ത്ര ജാഥയും. താഴെ തലത്തിലുള്ള അനൗപചാരിക ആസൂത്രണ സമിതികൾ ആയാണ് ഗ്രാമശാസ്ത്ര സമിതി വിഭാവനം ചെയ്തിരുന്നത്. ജീവിതഗന്ധിയായ വിഷയങ്ങൾ അതിൻറെ വിശദാംശങ്ങളോടെ സാധാരണക്കാരായ ജനങ്ങളുമായി നേരിൽ സംവദിക്കുന്നതിന് ആയിരുന്നു ഗ്രാമജാഥകൾ നടത്തിയിരുന്നത് . 1970കളിലും 1980കളിലുമാണ് ഈ പ്രവർത്തനങ്ങൾ കൂടുതൽ നടന്നത്. അവയെ ഏകോപിപ്പിക്കാൻ ഗ്രാമശാസ്ത്രം മാസികയും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ബഹുജന വിദ്യാഭ്യാസ ക്ലാസുകളും, ശാസ്ത്ര കലാജാഥകളും ഒക്കെയായി ഇതേ പ്രവർത്തനങ്ങൾ മറ്റൊരു രീതിയിൽ തുടരുകയായിരുന്നു. പ്രാദേശിക ഇടപെടലുകൾ പരിഷത്ത് സംഘടനയുടെ മുഖ്യചുമതലയായി മാറിയതോടെ ഗ്രാമ ശാസ്ത്രസമിതികൾ എന്ന പ്രത്യേക ഒരു സംവിധാനം വേണ്ടതില്ലെന്ന തീരുമാനവും ഉണ്ടായി.

കേരള പദയാത്രയിൽ നിന്ന് ഗ്രാമശാസ്ത്രജാഥയിലേക്ക്

അപ്പോഴും ജനങ്ങളുമായി നേരിൽ സംവദിക്കുന്നതിന് പദയാത്രകൾക്കുള്ള സാധ്യതയെപ്പറ്റി പരിഷത്തിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 2023 കേരള പദയാത്രയായി പുനരാവിഷ്കരിക്കുകയായിരുന്നു. 2023 ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ നടന്ന കേരള പദയാത്രയുടെ അനുഭവങ്ങൾ ഏറെ ആവേശകരമായിരുന്നു . എങ്കിലും സംസ്ഥാനം മുഴുക്കെ സഞ്ചരിച്ച ജാഥയായതിനാൽ നിശ്ചിത സമയത്തിനിടയിൽ ബന്ധപ്പെടാനുള്ള ജനങ്ങൾക്കും പ്രദേശങ്ങൾക്കും പരിധിയുണ്ടായിരുന്നു.

ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്നതായിരുന്നു പദയാത്രയുടെ പ്രധാന മുദ്രാവാക്യം. ശാസ്ത്രത്തിൻറെ പിൻബലത്തോടെ പ്രളയാനന്തര, കോവിഡാനന്തര നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകതയാണ് പദയാത്ര ഊന്നിയിരുന്നത്. ഈ പ്രക്രിയയിൽ അഭിമുഖീകരിക്കേണ്ടി വന്നിരുന്ന കേരളത്തിൻറെതായ തനത് പ്രശ്നങ്ങളെ ഇന്നത്തെ അഖിലേന്ത്യ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനും ഒപ്പം പ്രതിവിധികൾ നിർദ്ദേശിക്കുവാനും ആണ് പദയാത്രയിലൂടെ ശ്രമിച്ചത്.

ഇന്ത്യൻ പശ്ചാത്തലം

പദയാത്ര കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ അഖിലേന്ത്യ തലത്തിൽ സംഭവിക്കാവുന്ന അപകടകങ്ങളായി അന്ന് ചൂണ്ടിക്കാട്ടിയ പലതും ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ് . അതിൽ പ്രധാനം ശാസ്ത്രബോധത്തിന്റെയും ഇന്ത്യയിലെ ശാസ്ത്ര സംവിധാനത്തിന്റെയും തകർച്ചയാണ് . സ്വതന്ത്ര ഇന്ത്യയുടെ മുക്കാൽ നൂറ്റാണ്ടു കാലത്തെ അനുഭവങ്ങളുമായുള്ള മുന്നേറ്റത്തിന് അല്ല, മറിച്ചു 750 കൊല്ലം പിറകിലേക്കുള്ള പിൻനടത്തത്തിനാണ് ഇന്ന് വേഗത കൂടിക്കൊണ്ടിരിക്കുന്നത്. ഈ തിരിച്ചുപോക്കിലൂടെ നവ ലിബറലിസവും കോവിഡും തകർത്തെറിഞ്ഞ ഇന്ത്യക്ക് ബദലായുള്ള പുതിയൊരു ഇന്ത്യ സൃഷ്ടിക്കാൻ കഴിയില്ല. അതിനു കഴിയണമെങ്കിൽ ശാസ്ത്രബോധം അടക്കമുള്ള ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കുവാനും, ഇന്ത്യയിലെ മനുഷ്യ പ്രകൃതിവിഭവങ്ങളെ ആസൂത്രിതമായി വിനിയോഗിക്കുവാനും കഴിയണം. ഭരണഘടന, ശാസ്ത്രീയ ആസൂത്രണം, ബഹുസ്വരത, ശാസ്ത്രബോധം എന്നിവയെ നിരാകരിക്കുന്ന ഒരു ഇന്ത്യക്ക് ആധുനിക കാലം ആവശ്യപ്പെടുന്ന പുതിയൊരു ഇന്ത്യയായി മാറാൻ കഴിയില്ല. അതിനാൽ തന്നെ പുതിയൊരു ഇന്ത്യക്കായി പുതിയ പണികൾ നടക്കണം. അത്തരമൊരു ഇന്ത്യയുടെ ഭാഗമായി മാത്രമേ നവകേരള കേരള സൃഷ്ടിയും സാധ്യമാകൂ എന്ന് ഞങ്ങൾ കരുതുന്നു . അതിൻറെ ഭാഗമായി കേരളത്തിന്റെ നേട്ടങ്ങളും ഒപ്പം തന്നെ പരിമിതികളും പ്രശ്നങ്ങളും ചർച്ച ചെയ്തു പരിഹരിക്കാൻ കഴിയണം.

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽ കരുത്താർജിച്ച സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിലും കേരള ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. അത് നമ്മെ "ഭ്രാന്താലയ"ത്തിൽ നിന്ന് "വഴികാട്ടി'യാക്കി മാറ്റി. എന്നാൽ ഈ വഴിയിൽ ഒന്നും ശാസ്ത്രബോധം ഒരു പ്രധാന ഊന്നുവടിയായിരുന്നില്ല. പ്രശ്നപരിഹാരം ശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങളിൽ അധിഷ്ടിതമാണെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിരുന്നില്ല. . അതുകൊണ്ട് ബൗദ്ധിക ജീവിതം നയിക്കുന്നവർ പോലും പ്രശ്നപരിഹാരത്തിന്റെ ഭൗതികേതര മാർഗങ്ങൾ ആരായുന്ന രീതി പലകാരണങ്ങളാൽ ശക്തിപ്പെട്ടു . അതിനാൽ പുരോഗമന ആശയങ്ങൾക്കൊപ്പം തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടി വളരുന്നനിടയാക്കി. ഈ സ്ഥിതി വളർന്നുവളർന്ന് ഇപ്പോൾ അന്ധവിശ്വാസവും മതവിശ്വാസവും ഈശ്വരവിശ്വാസവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാതാവുകയാണ്. അതുകൊണ്ടുതന്നെ അന്ധവിശ്വാസത്തിനെതിരായുള്ള ചെറിയൊരു വിമർശനം പോലും മതി ഈശ്വര വിശ്വാസവിമർശനങ്ങൾ ആക്കി പെരുപ്പിച്ച് മാറ്റി ഉടൻ തന്നെ തെരുവുകളെ കലാപഭൂമികയാക്കി മാറ്റുകയാണ് . വളരെ പരിമിതമായ ഹിന്ദുത്വ ആശയക്കാരായ ജനപ്രതിനിധികളുടെ അനുവാദത്തേക്കാൾ എത്രയോ വലുതാണ് വർഗീയതയ്ക്ക് കേരളീയ ജനമനസ്സുകളിൽ ഉള്ള സ്ഥാനം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നത്തെ അഖിലേന്ത്യ സാഹചര്യം ഈ മാനസികാവസ്ഥയെ കേരളത്തിൽ ശക്തിപ്പെടുത്തുമെന്നു ഞങ്ങൾ കരുതുന്നു. പുരോഗമന പ്രസ്ഥാനങ്ങളിൽ പോലും ഈ വിഷയം ഗൗരവത്തിൽ ചർച്ചയാക്കുന്നില്ല . ചില "നരബലി'യിൽ മാധ്യമങ്ങൾ രോഷം കൊള്ളാറുണ്ട്.എന്നാൽ അക്ഷയതൃതീയ വലിയ പരസ്യമായതിനാൽ അവർ ആഘോഷിക്കാറാണ് പതിവ്. ഇക്കാര്യങ്ങളെല്ലാം ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യാനുള്ള ബഹുജന വിദ്യാഭ്യാസ പരിപാടിയായാണ് ഗ്രാമശാസ്ത്ര ജാഥ 2023 സംഘടിപ്പിക്കുന്നത് . പുതിയൊരു ഇന്ത്യ പുലരാൻ ശാസ്ത്രബോധം വളരണം എന്നതാണ് പ്രധാന ചർച്ചാവിഷയം. ശാസ്ത്രബോധമാണ് ഒരു സമൂഹത്തിൻറെ ഏറ്റവും ഉയർന്ന രാഷ്ട്രീയ ബോധം എന്ന തിരിച്ചറിവിലാണ് പരിഷത്ത് ഈ ഒരു വിഷയം ചർച്ച ചെയ്യുന്നത് . ശാസ്ത്രബോധത്തിലധിഷ്ഠിതമായ പുതിയൊരു സാംസ്കാരമാണ് ഇതിന്റെ ഉൽപ്പന്നമായി പ്രതീക്ഷിക്കുന്നത്. 2023 ഡിസംബറിലാണ് ഗ്രാമശാസ്ത്ര ജാഥ നടക്കുന്നത്.

ഗ്രാമശാസ്ത്രജാഥയിൽ എന്തെല്ലാം ?

കേവലം ഒരു പദയാത്രയായി മാത്രമല്ല ജാഥ സംഘടിപ്പിക്കുന്നത് . കാലികപ്രസക്തമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ലഘുലേഖകൾ, ഗ്രന്ഥങ്ങൾ എന്നിവ പ്രചരിപ്പിക്കും. ആനുകാലിക സംഭവവികാസങ്ങൾ സംവദിച്ചുള്ള കലാപരിപാടികൾ ഉണ്ടാകും. അനുബന്ധ പരിപാടികളായി സെമിനാറുകൾ പ്രാദേശിക പഠനങ്ങൾ സംവാദങ്ങൾ എന്നിവ നടക്കും. കഴിയാവുന്നത്ര ജനങ്ങളുമായി ചർച്ചകൾ നടത്തും, അഭിപ്രായങ്ങൾ സ്വരൂപിക്കും, അവ സ്വീകരിക്കും പ്രചരിപ്പിക്കും. മൂന്നു ദിവസം കാൽനടയായുള്ള മേഖല പദയാത്രകൾ ആയാണ് ജാഥാ സംഘടാനം . പുത്തൻ ഒരു ഇന്ത്യയെ പറ്റിയുള്ള സന്ദേശമായിരിക്കും ജാഥ പ്രചരിപ്പിക്കുക. ജനാധിപത്യ മതേതര മൂല്യങ്ങളും ശാസ്ത്രബോധവും ശക്തമല്ലാത്ത സമൂഹത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ പരിമിതികൾ ഉണ്ട്. അതുകൊണ്ടുതന്നെ പുരോഗമന ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും വിപുലമായി പ്രചരിപ്പിക്കാൻ കഴിയുന്ന അന്തരീക്ഷം ഉണ്ടാകണം. ഇവയെല്ലാം ഉൾക്കൊള്ളുന്ന പുതിയൊരിന്ത്യക്കായി ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന ഈ ബഹുജന വിദ്യാഭ്യാസ പരിപാടിയെ എല്ലാ രീതിയിലും സഹായിക്കണമെന്നു ഞങ്ങൾ കേരളത്തിലെ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

ക്യാമ്പയിൻ പണിപ്പെട്ടി