എറണാകുളം (മേഖല)
മേഖലയുടെ പൊതുവിവരണം/ആമുഖം
എറണാകുളം മേഖലയുടെ പ്രവർത്തന പരിധി.
കൊച്ചി കോർപറേഷനിലെ 72 ഡിവിഷനുകളടങ്ങിയ നഗരസഭാ പ്രദേശവും ,അതിനു ചുറ്റിലുമുള്ള ചേരാനല്ലൂർ, മുളവുകാട്,കടമക്കുടി,കുമ്പളങ്ങി,ചെല്ലാനം പഞ്ചായത്തുകളും, കളമശ്ശേരി, തൃക്കാക്കര ,മുനിസിപ്പലിറ്റികളുമടങ്ങിയ വിസ്തൃതമായ പ്രദേശമാണ് മേഖലയുടെ പ്രവർത്തന പരിധി.
എറണാകുളം ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT ) , മഹാരാജാസ് കോളേജ്,സെയിൻറ് തെരാസസ്,സെയിൻറ് ആൽബെർട്സ് , എസ് .എച് .കോളേജ്, ഭാരത മാതാ കൊച്ചിൻ കോളേജ്, അക്വിനാസ്എ ന്നി കോളേജുകളും മേഖലാപരിധിയിലുൾപ്പെടുന്നു .ഗവ: ലോ കോളേജും കളമശ്ശേരി മെഡിക്കൽ കോളേജും മേഖലയുടെ പ്രശസ്തി വർധിപ്പിക്കുന്നു.
വർഷം | പ്രസിഡൻറ് | സെക്രട്ടറി |
---|---|---|
1994-1996 | വി.രവീന്ദ്രൻ | ജി.ഗോപിനാഥ് |
1996-1997 | ടി.അശോകൻ. | എം.കെ. സുനിൽ. |
1997-1998 | ടി.എം.ശങ്കരൻ. | എം.കെ. സുനിൽ. |
1998-2000 | ടി.പി.സുരേഷ്ബാബു. | എഴുപുന്ന ഗോപിനാഥ് |
2000-2001 | എഴുപുന്ന ഗോപിനാഥ് | എൻ.പി.ഡൊമിനിക്. |
2001-2002 | എഴുപുന്ന ഗോപിനാഥ് | ഡി.നടരാജൻ. |
2006-2008 | പി.എ .കുമാരൻ | മനോജ് |
2006-2008 | ||
2009-2011 | ||
2010-2012 | ||
2012-2014 | ||
2014-2016 | ||
2014-2016 | എം .ആർ . മാർട്ടിൻ | വി.കൃഷ്ണൻകുട്ടി |
2016-2018 | കെ.എസ് .രവി | എം.സി.കൃഷ്ണൻ |
2018-2021 | സിമി ക്ളീറ്റസ് | വി.എ.അനൂപ് |
2021- | സി. രാമചന്ദ്രൻ | ഡോ .പി .ജലജ |
- 2021-22
- പ്രസിഡന്റ്
സി. രാമചന്ദ്രൻ-9995820684
- വൈസ് പ്രസിഡന്റ്
- രാജൻ നമ്പൂതിരി-9048306010
- അഷറഫ K.M -9947249894
- സെക്രട്ടറി
- ഡോ .പി .ജലജ -9446607406
- ജോയിന്റ് സെക്രട്ടറി
- മോഹനചന്ദ്രൻ. E.P -9447874654
- ഗോപകുമാർ. V.R -8547901200
- ട്രഷറർ
- ഷമീർ അലി. -9061230077
മേഖലാ കമ്മിറ്റി അംഗങ്ങൾ
ജോർജ് പുല്ലാറ്റ്- 9048131526
പ്രൊഫ. ടി.എം. ശങ്കരൻ - 9895366175
ലതിക.M.B-9400030144
മായ.K.S-9447102517
സിമി ക്ലീറ്റസ് -9745396932
ഇഗ്നേഷ്യസ് -A.J -9745396932
ഡൊമിനിക്,N.P-9847986543
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
ഡോ. പി. ഷൈജു (കുസാറ്റ്, തൃക്കാക്കര)
ഡോ. വേണുഗോപാൽ (മഹാരാജാസ് കോളേജ്)
ലുക്ക് മാൻ ( എളമക്കര)
വസന്തകുമാർ (ചിറ്റൂർ)
ബാബു നാസർ (ഇടപ്പള്ളി ടോൾ)
ഇ. കെ. രവീന്ദ്രൻ (ഇടപ്പള്ളി സൗത്ത്)
ശിവരാമൻ (പാലച്ചുവട്)
അമൽ (തെങ്ങോട്)
സെബാസ്റ്റ്യൻ (തമ്മനം)
ദിവാകരൻ (ഇളംകുളം)
ബഷീർ എരട്ടക്കുളം (ഫോർട്ട് കൊച്ചി)
സ്വീറ്റി .N.J (കുമ്പളങ്ങി)
റോസ്ലി (കോതാട്)
മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക
മേഖലയിലെ പ്രധാന പരിപാടികൾ
മേഖലയിലെ പരിഷത്തിന്റെ ചരിത്രം
ആമുഖം
എറണാകുളം മേഖലാചരിത്രം
എറണാകുളം മേഖലയുടെ പരിധി കാഞ്ഞിരമറ്റം മുതൽ ഏലൂർ വരേ തെക്കു വടക്കും പശ്ചിമകൊച്ചി, ചെല്ലാനം കുമ്പളങ്ങി തുടങ്ങി മുളവുകാട് പിഴല കോതാട് ഉൾപ്പെടുന്ന വലിയ പ്രദേശമായിരുന്നു.
സാക്ഷരതാ പ്രവർത്തനകാലത്തു എച്.എം.ടി യൂണിറ്റ് കോട്ടൂർ മാധവന്റെ നേതൃത്വത്തിൽ കളമശ്ശേരി യൂണിറ്റാക്കി മാറ്റുകയും പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.കളമശ്ശേരി പഞ്ചായത്ത്, ആലുവ നഗരസഭ, കൊച്ചി കോര്പറേഷൻന്റെ ചില പ്രേദേശങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ആരോഗ്യ സർവേയും കളമശ്ശേരി യൂണിറ്റ് നടത്തുകയുണ്ടായി.
സാക്ഷരതാ പ്രവർത്തന കാലത്തു പള്ളിലാങ്കരയിലും ഗ്ലാസ് കോളനിയിലും ഉണിച്ചിറയിലും യൂണിറ്റുകൾ ഉണ്ടായിരുന്നു എങ്കിലും പിൽക്കാലത്തു അവയുടെ പ്രവർത്തനം നിന്നുപോയി. അതുപോലെ കങ്ങരപ്പടി, എച്,എം.ടി. കോളനി,കളമശ്ശേരി യൂണിറ്റുകൾ ജനകീയാസൂത്രണക്കാല പ്രവർത്തനങ്ങൾക്ക് ശേഷം ക്രമേണ നിർജീവമായി. കേരളത്തിൻെറ വ്യയസായ തലസ്ഥാനം ,വാണിജ്യ മേഖല, ജില്ലാ ആസ്ഥാനം എന്നിവ ഉൾക്കൊള്ളുന്ന പ്രദേശം ആകയാൽ, സ്ഥിരതാമസക്കാരിലും കൂടുതൽ താൽക്കാലിക താമസക്കാരായതും പ്രവർത്തനങ്ങളിലെ ഏറ്റ കുറച്ചിലുകൾക്കു കാരണമാണ്.
എറണാകുളം മേഖലയിലും യൂണിറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിച്ച് സാക്ഷരതാ പ്രവർത്തന കാലത്ത് അമ്പതിന് മുകളിലായിരുന്നു.മഹാരാജാസിലേ ബോട്ടണി വകുപ്പിൻെറ അദ്ധ്യക്ഷനായിരുന്ന പ്രസാദ് സാറിൻെറ മുറിയായിരുന്നു പരിഷത്തിൻെറ ജില്ലാ കമ്മറ്റി ഓഫീസുപോലെ പ്രവർത്തിച്ചിരുന്നത്. അവിടെ നിന്നും AKG റോഡിലുള്ള ഇന്നത്തേ ഓഫീസും സ്ഥലവും കരസ്ഥമാക്കുന്നതിൽ ടോൾ യൂണിറ്റ് നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. പരിഷത്തിൻെറ പ്രധാന പ്രസിദ്ധീകരണങ്ങളായ എന്തുകൊണ്ട് എന്തുകൊണ്ട്, ശാസ്ത്രകൗതുകം എന്നിവ വ്യാപകമായി പ്രചരിപ്പി ച്ചും ബോണ്ടുകളിലൂടെ പണം സമാഹരിച്ചും യൂണിറ്റ് പരിധിയിലുള്ള പരിഷദ് ഭവൻ എന്ന അഭിമാനത്തിൽ ടോൾ യൂണിറ്റും പങ്കാളികളായി.
നടരാജൻ, ജോർജ്, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പുകയില്ലാത്ത അടുപ്പും വ്യാപകമായി പ്രചരിപ്പിച്ചു. ആദ്യ കാല പ്രവർത്തകരെല്ലാം ഇത്തരം പ്രവർത്തനങ്ങളിൽ പരിശീലനം നേടിയിരുന്നു.
പ്രാദേശികമായി ഏറ്റെടുത്ത തനത് പ്രവർത്തനങ്ങളും സാക്ഷരത ജനകീയാസൂത്രണം എന്നിവയിലുള്ള ഇടപെടലും മുൻകൈയും സംഘടനയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. സാക്ഷരത പ്രസ്ഥാനത്തിൽ സംഘടനയുടെ സമഗ്രമായ ഇടപെടൽ അംഗസംഖ്യയിലും പ്രവർത്തനങ്ങളിലും കുതിച്ചു ചാട്ടം ഉണ്ടാക്കി. പ്രവർത്തകരുടെ ആത്മബലം വർദ്ധിപ്പിക്കുവാനും പൊതു പ്രവർത്തനത്തിൽ സജീവമാകാനുള്ള കരുത്ത് നൽകാനും സംഘടനക്കും കഴിഞ്ഞു.
സാക്ഷരത കാലത്തേ മറക്കാനാകാത്ത ഒത്തിരി അനുഭവങ്ങൾ മുൻ കാല പ്രവർത്തകർ അയവിറക്കി. രാത്രി കാലങ്ങളിൽ നീണ്ടു നിൽക്കുന്ന ക്ലാസ്സുകളും മീറ്റിങ്ങുകളും കഴിഞ്ഞു പ്രവർത്തകർ രാവിലെ പിരിഞ്ഞു പോകും. ഇന്നത്തെ പോലെ ആശയവിനിമയസങ്കേതങ്ങൾ ഇല്ലാതിരുന്നതിനാൽ, വിവരങ്ങൾ കൈമാറാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. ഒരിക്കൽ വി.രവീന്ദ്രൻ എന്ന പ്രവർത്തകന്റെ വീട്ടിലെ യോഗം കഴിഞ്ഞു രാവിലെ പോയ ശ്രീ. ദേവരാജൻെറ സഹധർമ്മിണി അന്തരിച്ച വിവരം അദ്ദേഹത്തെ അറിയിക്കാൻ വീട്ടിൽ നിന്നും ആളു വന്നു. ഏതു യൂണിറ്റിലാണ് പോയതെന്ന് അറിയാതെ പ്രവർത്തകർ ഉച്ചവരെ അന്വേഷിച്ചു നടന്നിട്ടു പനമ്പുകാട് യൂണിറ്റിൽ വച്ച് കണ്ടു മുട്ടി വിവരം ധരിപ്പിച്ചതും ഓര്മയിലുള്ളവരുണ്ട്. ബാലവേദിയുടെ ഭാഗമായി നടന്നിരുന്ന സഹവർത്തിത്വ ക്യാമ്പുകളുടെ ഗൃഹാതുര ഓർമ്മകളും പലരും പങ്കു വച്ചു.
പ്രവർത്തനം വിപുലീകരിക്കുന്നതിനായി സാക്ഷരതാക്കാലത്തു എറണാകുളം മേഖല വിഭജിച്ചു ഇടപ്പള്ളി മേഖല ശ്രീ.എഴുപുന്ന ഗോപി സെക്രട്ടറിയായി രൂപീകരിച്ചിരുന്നു എങ്കിലും രണ്ടു വർഷങ്ങൾക്ക് ശേഷം പ്രവർത്തനം നിർത്തി എറണാകുളം മേഖലയിൽ ലയിക്കുകയും ചെയ്തതും ചരിത്രത്തിന്റെ ഭാഗമാണ്.
രണ്ടാമത്തെ സംസ്ഥാന കലാജാഥയുടെ റിഹേഴ്സൽ ക്യാമ്പ് പത്തു ദിവസം കോതാട് വായനശാലയിൽ വച്ച് നടത്തുകയുണ്ടായി . ക്യാമ്പ് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ചിട്ടപ്പെടുത്തിയ ഭാഗങ്ങൾ കോതാട് ദ്വീപിൻെറ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു.വളരെ പ്രശസ്തരായ ശാസ്ത്രജ്ഞരും അധ്യാപകരും അടങ്ങിയ ജാഥാ സംഘം ശംഖുമൂതി ചെണ്ടകൊട്ടി വഴിവക്കിൽ നിന്ന് വേഷവിധാനങ്ങളോടുകൂടി കലാപ്രകടനം നടത്തിയത് ഗ്രാമാന്തരീക്ഷത്തിൽ വലിയ ചലനം സൃഷ്ടിച്ചു. ഓരോ ദിവസത്തെ അവതരണത്തിൻെറ അവസാനം പിറ്റേ ദിവസത്തെ സ്ഥലം അറിയിക്കും. ദിവസം കഴിയുംതോറും കാണികളുടെ എണ്ണം കൂടിക്കൂടി വന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞതോടെ ജനങ്ങൾക്ക് സ്നേഹവും ആരാധനയും. കൂടി
വന്നു. ആ ദ്വീപിനു അതൊരു പുതിയ അനുഭവമായിരുന്നു . സൗജന്യമായി ചായയും പലഹാരവും നൽകുന്നതോടൊപ്പം കടകളിൽ നിന്നും വാങ്ങുന്ന ചെറിയ സാധനങ്ങൾക്ക് വില വാങ്ങാതിരിക്കലും ഒക്കെ ഗ്രാമീണ നൈര്മല്യത്തിൻെറ ഗൃഹാതുര ഓർമ്മകളായി അന്നു അവിടെ സഹകരിച്ചിരുന്ന ശ്രീ.വി.രവീന്ദ്രൻ പങ്കുവച്ചു..
എറണാകുളം മേഖല ---യൂണിറ്റ്കൾ --1990
-------------------- Sl. No യൂണിറ്റ് സെക്രട്ടറി 1. കൊച്ചിൻ യൂണിവേഴ്സിറ്റി പി. കെ. സുരേന്ദ്രൻ 2. വെണ്ണല - പി. എം. ചാത്തുകൂട്ടി 3. വാഴക്കാല - മോഹനചന്ദ്രൻ 4. എലൂർ നോർത്ത് - വി. വി. പുരുഷൻ 5. കുറ്റിക്കാട്ടുകര - മണികണ്ഠൻ 6. HMT കോളനി - കെ. ബാലകൃഷ്ണൻ 7. ഇടപ്പള്ളി സൗത്ത് - 8. തൃക്കാക്കര -- പി. കെ. മണി 9. തെങ്ങോട് -- കെ. കെ. രാമചന്ദ്രൻ 10.കോതാട് -- കെ. ഡി. സ്റ്റീഫൻ 11. മാമംഗലം --എൻ. കെ. സതീശൻ 12. പോണേക്കര -- പി. എസ്. സുനിൽ ജോസഫ് 13. പച്ചാളം -- പി. വി. രമകാന്തൻ 14. T C C -- പി. എസ്. പ്രകാശ് 15. തെക്കൻ ചിറ്റൂർ -- സി. കെ. ആന്റണി 16. പനമ്പുകാട് -- പി. കെ. ഭാസ്കരൻ 17. ഇളമക്കര -- കെ. കെ. ആനന്ദകുമാർ 18. ഇടപ്പള്ളി ടോൾ -- സി. എ. സാദിക്ക് 19. വെണ്ണല -- പി. കെ. ബിനു 20. കതൃകടവ് -- എ. ജി. സേവിയർ 21. കുസുമഗിരി -- എം. ആർ. ബാലസുന്ദരൻ 22. ചരിയം തുരുത്ത് -- വി. പി. അജിത് 23. പിഴല -- എ. ആർ. ഗീതകുമാരി 24. ചേരാനെല്ലൂർ -- സി. വി. ജോണി 25. ഉണിച്ചിറ -- എം. കെ. സുനിൽ 26. തൃക്കാക്കര -- വി. എം. മുജീബ് 27. മുളവുകാട് -- വി. എസ്. ബാബു. 28. അയ്യപ്പൻകാവ് -- എസ്. വിജയൻ 29. ഇടയക്കുന്നം -- കെ. ജെ. വക്കച്ചൻ 30. പൊന്നാരിമംഗലം -- എസ്. വിജയൻ 31. വടുതല -- പി. വി. രഘുലാൽ 32. വടുതല വളവ് -- പി. കെ. ഹർഷൻ 33. കങ്ങരപ്പടി -- ?
|
2005 ൽ കൊച്ചി സർവകലാശാലയിൽ വെച്ചാണ് മേഖലാ സമ്മേളനം നടന്നത് .വൈകിട്ട് ആറു മണിക്ക് ധർമ്മരാജ് അടാട്ട് സമ്മേളനം ഉത്ഘാടനം ചെയ്തു .
2006 ജനുവരിയിൽ "സ്മാർട്ട് സിറ്റിയും I T വികസനവും " എന്ന വിഷയത്തിൽ മേഖലയിൽ സെമിനാർ സംഘടിപ്പിച്ചു. മേഖലാ വിജ്ഞാനോത്സവത്തിന് അധ്യാപകരുടെ പരിശീലനം ഇടപ്പള്ളി TTI ൽ നടന്നു. ഹയർ സെക്കണ്ടറി വിജ്ഞാനോത്സവം SRVHS ൽ ശ്രീ .മണിശങ്കർ ഉത്ഘാടനം ചെയ്തു.പരിഷത് കലാജാഥ സമാപന സമ്മേളനം ശ്രീ ദിനേശ്മണി ഉത്ഘാടനം ചെയ്തു. ശ്രീ. എം.എ.ബേബി സമ്മതിച്ചിരുന്നെങ്കിലും എത്തിയില്ല.
കൊച്ചി മേഖലയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണം
ലോക ശ്രദ്ധ ആകർഷിച്ച സാക്ഷരതാ യജ്ഞത്തിൻെറ തുടർച്ചയായിട്ടാണ് പശ്ചിമ കൊച്ചി ഭാഗത്തു പരിഷത്ത് പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു വന്നത് .തോപ്പുംപടി പാലം കഴിഞ്ഞു വരുന്ന കൊച്ചി കോർപറേഷൻ ഡിവിഷനുകളും , കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ഉൾപ്പടെയുള്ള ഭാഗമാണ് എറണാകുളം മേഖലയിൽനിന്നും വിഭജിച്ച് കൊച്ചി മേഖലയാക്കി തിരിച്ചത്.
1989 -ൽ സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ഇടക്കൊച്ചിയിലും ഫോർട്കൊച്ചിയിലും നാമമാത്രമായിട്ടെങ്കിലും രണ്ടു യൂണിറ്റുകളാണ് ഉണ്ടായിരുന്നത്.എറണാകുളം മേഖലയുടെ നിയന്ത്രണത്തിലായിരുന്നു ടി യൂണിറ്റുകളിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്.അടുപ്പ് പ്രവർത്തനം നടത്തിയിരുന്നത് 2 പ്രവർത്തകരാണ്.ഇടക്കൊച്ചിയിൽ സുധാകരനും ഫോർട്ട് കൊച്ചിയിൽ ജോസഫ് കൊറയയും .സംഘടനാ പ്രവർത്തനങ്ങളൊന്നും നടന്നതായി പറഞ്ഞുകേട്ടിട്ടില്ല .ടി.ടി. ബാബു,ബെന്നി,ആരിഫ് തുടങ്ങി വിരലിലെണ്ണാവുന്ന പ്രവർത്തകരാണ് സാക്ഷരതയുടെ തുടക്കത്തിലുണ്ടായിരുന്നത്.വൈദ്യുത വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ത്യാഗരാജൻ പോറ്റി സാക്ഷരതാ യജ്ഞത്തിൻറെ പള്ളുരുത്തി അസിസ്റ്റൻറ് പ്രൊജക്റ്റ് ഓഫീസറായി വന്നതോടെയാണ് മന്ദീഭവിച്ചു കിടന്നിരുന്ന സാക്ഷരതാ പരിപാടികളുഷാറായത് .നിരവധി ഇൻസ്ട്രക്ടർമാർ, പൊതുപ്രവർത്തകർ ,മതമേധാവികൾ , രഷ്ട്രീയ പ്രവർത്തകർ ,എന്നിവരെയൊക്കെ നിരത്താൻ കഴിഞ്ഞു..
ശാസ്ത്രസാഹിത്യ പരിഷത്തിൻറെ പ്രവർത്തനങ്ങൾ സംഘടനാപരമായി ആരംഭിക്കുന്നത് 1990 കളുടെ തുടക്കത്തിലാണ്.പഞ്ചായത്ത് വകുപ്പിൽ ജോലിയുണ്ടായിരുന്ന ശ്രീ. കെ. എസ് .ജോർജ് പ്രെസിഡെണ്ടായും ആർ.ത്യാഗരാജൻ പോറ്റി സെക്രട്ടറിയായും ശ്രീ.ശിവപ്രസാദ്,വേണുഗോപാൽ, സാലിമോൻ,മത്തായി, അച്ചു,വിൽസി , പ്രീതി എന്നിവർ ആദ്യത്തെ മേഖലാ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ക്രമേണെ ഓരോ ഇടങ്ങളിൽ യൂണിറ്റുകൾ ആരംഭിച്ചു തുടങ്ങി.മേഖലാ പ്രവർത്തനങ്ങളുടെ തുടക്കമായി ഭൂതത്താൻകെട്ടിൽ നടത്തിയ സംഘടനയെ പരിചയപ്പെടുത്തൽ ക്യാമ്പിൽ ഈ മേഖലയിൽ നിന്നും പതിനേഴോളം പ്രവർത്തകർ പങ്കെടുത്തു.ഇടക്കൊച്ചി ,കടേഭാഗം,പുല്ലാർദേശം, ഫോർട്കൊച്ചി ,പെരുമ്പടപ്പ്കോണം,ഇല്ലിക്കൽ ,ചെറിയ കടവ്,കണ്ടക്കടവ് , മട്ടാഞ്ചേരി എന്നിവടങ്ങളിൽ വലിയ ബുദ്ധിമുട്ടില്ലാതെ യൂണിറ്റുകൾ ആരംഭിക്കാൻ കഴിഞ്ഞു.
പ്രവർത്തനങ്ങൾ
എല്ലാ യൂണിറ്റുകളിലും സംഘടനാ വിദ്യാഭ്യാസം നടത്താൻ ആദ്യ മേഖലാ കമ്മിറ്റിയിൽ തീരുമാനമെടുത്തു .ശ്രീ. ടി.പി.സുരേഷ് ബാബുവാണ് ആദ്യ കാലത്ത് ക്ളാസ്സുകളെടുത്തിരുന്നത്.പോർട്ട് ട്രസ്റ്റിൽ ജോലിയുണ്ടായിരുന്ന ശിവപ്രസാദും DYFI പ്രവർത്തകനും വായനശാലാ സെക്രെട്ടറിയുമായിരുന്ന വേണുഗോപാൽ,സാലിമോൻ,സുധീർ,,കൊറയ തുടങ്ങിയ ആദ്യകാല പ്രവർത്തകരാണ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് .വിൽസി ,ഷൈനി മോൾ ,പ്രീതിതുടങ്ങിയ വനിതാ പ്രവർത്തകരും നല്ല പ്രവർത്തനം കഴ്ച്ചവെച്ചവരാണ് .
എന്തുകൊണ്ട് എന്ത്കൊണ്ട് ക്യാമ്പയിൻ
സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമാണ് എന്തുകൊണ്ട് എന്ത്കൊണ്ട് എന്ന പുസ്തക പ്രചാരണ ക്യാമ്പയിൻരണ്ടു മാസക്കാലംകൊണ്ട് നാനൂറിലേറെ " എന്തുകൊണ്ട് "പുസ്തകം പ്രചാരണം നടത്താൻ കഴിഞ്ഞു.
ജില്ലാ സമ്മേളനം
SDPY സ്കൂളിൽ നടന്ന ഒരു ജില്ലാസമ്മേളനം അതിൻറെ നടത്തിപ്പുകൊണ്ടും പങ്കെടുത്ത ജനങ്ങളുടെ ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി.നാടൻ കലാമേളയും ഏകാംഗ നാടക മത്സരവും അടുപ്പു പ്രചാരണവും ഒക്കെ അനുബന്ധ പരിപാടികളായിരുന്നു.
കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പ്
ഈ കാലഘട്ടത്തിൽ ഒരു പ്രവാശ്യം സംസഥാന കലാജാഥയുടെ പരിശീലനം മട്ടാഞ്ചേരി യൂണിറ്റിൽവെച്ചു നടത്താൻ കഴിഞ്ഞു.കവി മുല്ലനേഴി, പ്രൊഫ .തോമസ് ഐസക് കൊടക്കാട് ശ്രീധരൻ തുടങ്ങിയവർ ഈ ക്യാമ്പ് സന്ദർശിച്ചിട്ടുണ്ട് .സി.എ .വിൻസെൻറ് ,ഹരി ചെറായി തുടങ്ങിയവരായിരുന്നു പരിശീലകർ .
ബീഹാർ പ്രോജെക്ട്
ബീഹാർ ,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥനങ്ങളിലേക്ക് ഹിന്ദി പരിശീലിപ്പിച്ചു കലാജാഥ അംഗങ്ങളെ അയക്കാൻ മേഖലയ്ക്കു കഴിഞ്ഞു.പുതിയ മേഖല ആയിരുന്നിട്ടും കലാജാഥകളുടെ പരിശീലനം മേഖല നേരിട്ട് നടത്തുകയായിരുന്നു.