കൊല്ലം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:17, 15 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)

കൊല്ലം ജില്ല

കേരളത്തിന്റ്റെ തെക്കെ അറ്റത്തു നിന്നു രണ്ടാമത്തെ ജില്ലയാണു് കൊല്ലം. കൊല്ലം ജില്ലയുടെ തെക്ക് തിരുവനന്തപുരം, വടക്ക് ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്നാടും സ്ഥിതി ചെയ്യുന്നു. നാഷനല് ഹൈവേ 47,എം.സി.റോഡ്, കൊല്ലം-ചെംകോട്ട ഹൈവേ എന്നീ പ്രധാന റോഡുകളും കല്ലടയാറ്, ഇത്തിക്കരയാറ്, പള്ളിക്കലാറ് എന്നീ നദികളും ഈ ജില്ലയിലൂടെ കടന്നു പോകുന്നു. കൊല്ലം പട്ടണം ആണ് ജില്ലയുടെ ആസ്ഥാനം. കൊല്ലം, പുനലൂര്, പരവൂര്, കരുനാഗപ്പള്ളി എന്നീ മുനിസിപ്പാലിറ്റികളും 70 പഞ്ചായത്തുകളും, 13 ബ്ലോക്കു പഞ്ചായത്തുകളും ഈ ജില്ലയില് സ്ഥിതി ചെയ്യുന്നു.

കേരളത്തിലെ പ്രധാന പരംപരാഗത വ്യവസായങ്ങള് ആയ കശുവണ്ടി, കയറ്, കയ്ത്തറി എന്നിവ ഈ ജില്ലയിലെ പ്രധാന തൊഴില് മാര്ഗങ്ങള് ആണ്. ഇതില് കശുവണ്ടി വ്യവസായത്തിന്റ്റെ കേരളത്തിലെ ആസ്ഥാനം കൊല്ലം ആണു്.

വില പിടിപ്പുള്ള ധാതു മണല് നിക്ഷേപം കൂടുതല് ഉള്ളത് ഈ ജില്ലയില് ആണ്. അതു കൊണ്ട് തന്നെ ധാതുമണല് വ്യവസായസ്ഥാപനങ്ങള് ആയ ഐ.ആറ്.ഇ., കെ.എം.എം.എല്. ഇവ ഈ ജില്ലയില് സ്ഥിതി ചെയ്യുന്നു. അതോടൊപ്പം ടൈറ്റാനിയം ഡൈഓക്സൈഡ് വ്യവസായവും ഇവിടെ സ്ഥിതി ചെയ്യുന്നു. കൂടാതെ സിറാമിക്സ് വ്യവസായം, പുനലൂര് പേപ്പറ് മില്ല് ഇവയും ഈ ജില്ലയിലാണ്.

റംസാറ് സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ മൂന്ന് തണ്ണീര്തടങ്ങളില് ശാസ്താംകോട്ട, അഷ്ടമുടി എന്നിവ ഈ ജില്ലയിലാണ്. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലാശയവും ആണ് ശാസ്താംകോട്ട തടാകം.

"https://wiki.kssp.in/index.php?title=കൊല്ലം&oldid=2603" എന്ന താളിൽനിന്ന് ശേഖരിച്ചത്